” ഓഹ്… സോറി….. താങ്ക്സ്…… !”
അവളത് പറയുമ്പോൾ ” ഓഹ്.. വരവ് വെച്ചു ” എന്നും പറഞ്ഞവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.
അവൾ തിരികെ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കിനിന്ന അവൻ ബുള്ളറ്റ് മുന്നോട്ട് എടുക്കുമ്പോൾ ചുണ്ടിൽ അതുവരെ ഉണ്ടായിരുന്ന നിഷ്ക്കളങ്കമായ പുഞ്ചിരി അല്ലായിരുന്നു.
അവളെന്ന ഇരയെ കൂടി തന്റെ വലയിൽ കുരുക്കിയ ചിലന്തിയെ പോലെ ഭ്രാന്തമായിരുന്നു ആ ചിരി !
*************************************
ആ നിമിഷം മുതൽ അവളിലെ ഭയം സ്നേഹത്തിന് വഴിമാറിത്തുടങ്ങി. ആദ്യമൊക്കെ സംസാരിക്കാൻ മടി കാണിക്കുമായിരുന്നെങ്കിലും പതിയെ അവൾ എന്റെ വരുതിയ്ക്കുള്ളിലായി.
അവളിലെ വിശ്വാസം നേടിയെടുക്കുക എന്നത് മാത്രമായിരുന്നു അപ്പോൾ എന്റെ ലക്ഷ്യം.
” ഹോസ്റ്റലിൽ വിടാം, കേറ് ” എന്നും പറഞ്ഞ് ബുള്ളറ്റ് അവൽക്കരികിൽ നിർത്തുമ്പോൾ അവൾ പേടിയോടെ പിന്മാറും.
” എടി , ഞാൻ നിന്നെ പിടിച്ചു തിന്നത്തൊന്നുമില്ല. ഇപ്പഴും നിനക്കെന്നെ പേടിയും വിശ്വാസക്കുറവുമുണ്ടെങ്കിൽ വേണ്ട. “
എന്നും പറഞ്ഞ് കപടവിഷമം കാണിക്കുമ്പോൾ ഞാൻ പിണങ്ങാതിരിക്കാൻ വേണ്ടി മാത്രം അവൾ ബുള്ളറ്റിൽ കേറുമായിരുന്നു. നേരെ അവളുടെ ഹോസ്റ്റലിനു മുന്നിൽ നിർത്തി “നാളെ കാണാം ” എന്ന് മാത്രം പറഞ്ഞ് പുഞ്ചിരിയോടെ തിരികെ പോരുന്ന എന്നിൽ വിശ്വസിച്ചു തുടങ്ങി പതിയെ അവൾ.
” എന്നിട്ട്.. ? “
റയാന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ വർഗ്ഗീസ് ആരായുമ്പോൾ നെഞ്ചിലേറ്റ ചവിട്ടിൽ വിലങ്ങിനിന്ന ശ്വാസം വലിച്ചു വിടാൻ പ്രയാസപ്പെടുകയായിരുന്നു റയാൻ.
” നാട്ടിൽപുറത്ത്കാരി ആയത് കൊണ്ട് ആരോടും അതികം ഇടപഴകാൻ നിൽക്കാത്ത അവൾ പിന്നെ എന്നോട് വല്ലാത്ത ഒരു അടുപ്പം കാട്ടിത്തുടങ്ങി. അത് തന്നെ ആയിരുന്നു ഞാൻ പ്രതീക്ഷിച്ചതും. അവളിലെ വിശ്വാസത്തെ മുതലെടുക്കാൻ ഒരു അവസരം കാത്തിരുന്ന എനിക്ക് ഒരു കോളേജ് സ്‌ട്രൈക്കിന്റെ രൂപത്തിൽ ഒരു ദിവസം വീണുകിട്ടി. “
************************************
” ടോ അവന്തിക…. ഇനി ന്താ പ്ലാൻ. ന്തായാലും ക്ലാസ്സ് മുടങ്ങി. നമുക്കൊന്ന് കറങ്ങാൻ പോയാലോ. സ്നേഹതീരം ബീച്ചിൽ പോകാം. അവിടെ ആകുമ്പോൾ പിള്ളേരൊന്നും ആ വഴി അധികം വരില്ല. നമുക്ക് കുറച്ച് നേരം ആരുടേം ശല്യമില്ലാതെ ഇരിക്കാം.. നിന്റ കൂടെ അങ്ങനെ ഇരിക്കാൻ ഒരുപാട് ആഗ്രഹം ഉള്ളത് കൊണ്ടാടോ.. ഇനി തനിക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട… ഞാൻ നിർബന്ധിക്കില്ല “
റയാൻ അവളെ ഒന്ന് ഇടംകണ്ണിട്ട് നോക്കുമ്പോൾ അവനോട് എന്ത് മറുപടി പറയണമെന്ന് അറിയാതെ വിമ്മിഷ്ട്ടത്തിലായിരുന്നു അവന്തിക.
വരുന്നില്ലെന്ന് പറഞ്ഞാൽ റയാൻ പിണങ്ങിയാലോ എന്നൊരു വിഷമം.
പക്ഷേ, ഇതുവരെ അങ്ങനെ ഒന്നും ആരുടേം കൂടെ പോയിട്ടില്ല.. !
അവളിലെ സങ്കോചം മനസ്സിലാക്കിയ റയാൻ അടുത്ത അടവ് പ്രയോഗിച്ചു.
” അല്ലെങ്കിൽ വേണ്ടെടോ.. താൻ വിട്ടോ ഹോസ്റ്റലിലേക്ക്. മനസ്സിലാമനസ്സോടെ പോയാൽ ഉള്ള മൂഡ് കൂടി പോകും. കൂടെ ഉള്ളയാളുടെ സന്തോഷം ആണ് നമ്മുടെ കൂടെ സന്തോഷം. വേണേൽ ഞാൻ ഹോസ്റ്റലിൽ വിടാം.. താൻ കേറ്”
അവനതും പറഞ്ഞ് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ റയാൻ തന്നെ ഓർത്താണല്ലോ അവന്റ സന്തോഷം കൂടി വേണ്ടെന്ന് വെക്കുന്നത് എന്ന ചിന്തയായിരുന്നു അവന്തികയ്ക്ക്.
പിന്നെ മറുത്തൊന്നും ചിന്തിക്കാതെ അവന്റ പിറകിലേക്ക് കയറുമ്പോൾ ” നമുക്ക് സ്നേഹതീരത്തേക്ക് പോകാം.. പക്ഷേ, പെട്ടന്ന് തിരികെ വിട്ടേക്കണം എന്നെ ” എന്നും പറഞ്ഞവൾ ചിരിയോടെ പതിയെ ആ തോളിൽ കൈ വെച്ചു.
പ്രതീക്ഷിച്ചതെന്തോ അതുപോലെ തന്നെ കാര്യങ്ങൾ വർക്ഔട് ആകുന്നത് കണ്ടപ്പോൾ അവന്റെ ഉള്ളിലെ കഴുകൻ ചിറകടിക്കാൻ തുടങ്ങിയിരുന്നു.
തന്റെ ഇരയേയും കൊണ്ട് ആ ബുള്ളറ്റ് നേരെ സ്നേഹതീരം ബീച്ച് ലക്ഷ്യമാക്കി പായുമ്പോൾ അവനിലേക്ക് ഒന്നുകൂടി ചേർന്നിരുന്ന അവൾ റയാന്റെ വയറിലൂടെ കൈ ചുറ്റിപിടിച്ചു.
സ്നേഹതീരത്തെ കരിങ്കൽഭിത്തിയിൽ ഇരിക്കുമ്പോഴും കടലിലേക്ക് ഇറങ്ങി തിരമാലകളുടെ തഴുകലിൽ മനസ്സ് നിറയെ സന്തോഷികുമ്പോഴും അവളുടെ കയ്യിൽ കോർത്തുപിടിച്ച അവന്റെ വിരലുകളിൽ വല്ലാത്തൊരു സുരക്ഷിതത്വം അനുഭവിക്കുകയായിരുന്നു അവൾ.
” എന്നാ നമുക്ക് പോയാലോ “
റയാൻ അവന്തികയുടെ കയ്യിൽ പിടിച്ചുകൊണ്ട് ആരായുമ്പോൾ അവൾ സമ്മതത്തോടെ തലയാട്ടി.
കാലിൽ പടർന്ന മണൽത്തരികൾ പതിയെ തട്ടിയകറ്റി കരിങ്കൽഭിത്തിയും കടന്ന് പാർക്കിംഗ് ഏരിയയിൽ എത്തുമ്പോൾ അവൻ അവളുടെ കയ്യിലൊന്നു മുറുക്കെ പിടിച്ചുകൊണ്ട് ആ കണ്ണുകളിലേക്ക് നോക്കി.
” എന്റെ ഈ സുന്ദരിപ്പെണ്ണിനെ കാണണമെന്ന് അമ്മ കുറെ ആയി പറയുന്നു. അമ്മടെ മരുമകളാക്കാൻ പറ്റിയ കുട്ടി ആണോന്ന് അമ്മയ്ക്കൊരു സംശയം. ന്നാ പിന്നെ ഇന്ന് ആ സംശയം തീർത്താലോ എന്നാ ഞാൻ ചിന്തിക്കുന്നത് . ഇതുപോലെ ഒരു ദിവസം ഇനി എന്ന് കിട്ടാനാ.. ഇപ്പോൾ നേരെ എന്റെ വീട്ടിൽ പോയാൽ അമ്മയെയും കണ്ട് അമ്മ ഉണ്ടാക്കിയ ഭക്ഷണവും കഴിച്ച് വേഗം ഹോസ്റ്റലിൽ വിടാം ഞാൻ. പിന്നെ കിട്ടുന്ന സമയം കൊണ്ട് അമ്മയെ മണിയടിച്ചു ചാക്കിലാക്കിക്കോണം. നാളെ അമ്മായിഅമ്മ ആവേണ്ട ആളാണ്. ന്താടോ പോയാലോ.. തനിക്ക് സമ്മതമാണേൽ ഞാൻ ഇപ്പോൾ അമ്മയെ വിളിച്ചു പറയാം… ന്ത് പറയുന്നു? “
അവന്റ ചോദ്യം കേട്ട് അവൾ വല്ലാതായി. ബീച്ചിൽ വന്നത് തന്നെ പേടിയോടെ ആണ്. ഇനി റയാന്റെ വീട്ടിലോട്ട് കൂടി.
മാത്രമല്ല, പോയാൽ തന്നെ റയാന്റെ അമ്മയെയും അച്ഛനെയും എങ്ങനെ ഫേസ് ചെയ്യും എന്ന പേടി. അച്ഛന്റെ ചോദ്യങ്ങൾ പോലീസ്ഭാഷയിൽ കൂടി ആയാൽ തീർന്നു. ഉള്ള ജീവനും അതോടെ പോയിക്കിട്ടും.
” ടോ, താനെന്തോന്നാ ആലോചിക്കുന്നേ.. ഇനീം മാറിയില്ലേ തന്റെ ഭയം? “
അവൻ ചിരിച്ചുകൊണ്ട് വീണ്ടും ചോദിച്ചപ്പോഴാണ് അവൾ സ്ഥലകാലബോധത്തിലേക്ക് വന്നത്.
“ഞാൻ ന്തായാലും വീട്ടിൽ വിളിച്ചുപറയുകയാണ് ഇന്ന് ഉച്ചയ്ക്ക് ഒരാൾ കൂടി ഉണ്ടാകുമെന്ന്. ആരാണെന്ന് പറയുന്നില്ല. ഒരു സർപ്രൈസ് ആയിക്കോട്ടെ. “
അതും പറഞ്ഞ് ഫോൺ എടുത്തുകൊണ്ട് കുറച്ചപ്പുറത്തോട്ട് മാറിനിന്ന് ചെവിയോട് ചേർത്തു.
പെട്ടന്ന് സംസാരിച്ചു ഫോൺ വെച്ച ശേഷം അവൾക്കരികിലെത്തിയ റയാൻ ബുള്ളറ്റിലേക്ക് കയറി സ്റ്റാർട്ട് ചെയ്യുമ്പോൾ അവളും മറുത്തൊന്നും പറയാതെ അവനു പിന്നിൽ സ്ഥാനം പിടിച്ചിരുന്നു…
മനസ്സ് യാന്ത്രികമായി ചിന്തകൾക്കൊപ്പം സഞ്ചരിക്കുമ്പോൾ അതിൽ നിന്നുമവൾ ഉണർന്നത് അവന്റ വിളി കേട്ടായിരുന്നു.
” ടോ, വീടെത്തി. താനെന്താ സ്വപ്നം കണ്ടിരിക്കുവാണോ !”
അവന്റ ചിരിയോടെയുള്ള ചോദ്യം കേട്ട് അവളും പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോൾ ആ കണ്ണുകൾ ആശ്ചര്യത്തോടെ നാലുപാടും നോക്കുകയായിരുന്നു.
മുന്നിൽ പടർന്നുനിൽക്കുന്ന വലിയ ബംഗ്ളാവ്. ചെറിയ ഒരു വീട്ടിൽ അന്തിയുറങ്ങുന്ന തന്നെ ഇവിടേക്കാണ് റയാൻ കൈ പിടിച്ച് കൂട്ടാൻ പോകുന്നത് എന്നവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.
” താൻ വാ…. “
അവൻ ബുള്ളറ്റിന്റെ കീ ഊരി കയ്യിൽ പിടിച്ചുകൊണ്ട് അവളെ അകത്തേക്ക് ക്ഷണിച്ചു.
” മമ്മി ” എന്നും വിളിച്ച് അകത്തേക്ക് കയറിയ അവന് പിന്നാലെ അവളും അകത്തേക്ക് കയറുമ്പോൾ റയാൻ നാലുപാടും തിരഞ്ഞുകൊണ്ട് അവൾക്കരികിലെത്തി.
” ശ്ശോ… ഈ അമ്മായിത് എവിടെ പോയിക്കിടക്കുവാ. അല്ലെങ്കിലും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അമ്മയ്ക്കില്ലാത്ത തിരക്കില്ല. ഇതിപ്പോ വിരുന്നുകാരുണ്ടെന്ന് പറഞ്ഞപ്പോൾ സ്പെഷ്യൽ ന്തേലും വാങ്ങാനായി കാറുമെടുത്തു ടൗണിലേക്ക് പോയിട്ടുണ്ടാകും. “
റയാൻ അവളെ ഒന്ന് ഒളികണ്ണിട്ട് നോക്കികൊണ്ട് പറയുമ്പോൾ അവളുടെ മുഖത്ത് സങ്കോചമായിരുന്നു.
” ടോ, അമ്മ ഇവിടെ ഇല്ലെന്ന് കരുതി താൻ പേടിക്കണ്ട.. അമ്മ ഇപ്പോൾ വരും. അപ്പോഴേക്കും ഞാൻ തനിക്ക് കുടിക്കാൻ വെള്ളം എടുക്കാം. നിന്റ ഈ ടെൻഷനും പേടിയും ഒന്ന് മാറട്ടെ. “
റയാൻ അവളുടെ നെറ്റിയിൽ പതിയെ ഒന്ന് തട്ടി ചിരിയോടെ അകത്തേക്ക് പോകുമ്പോൾ അവളും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
പെട്ടന്ന് തന്നെ രണ്ട് ഗ്ളാസ്സിൽ ജ്യുസുമായി റയാൻ ഹാളിലെത്തുമ്പോൾ അവന്തിക വല്ലാത്ത ടെൻഷനോടെ പുറത്തേക്ക് നോക്കി നിൽപ്പുണ്ടായിരുന്നു.
” താനിങ്ങനെ രാവെളിച്ചത്ത് വിട്ട കോഴിയെ പോലെ പരക്കംപായാതെ ഇവിടെ വന്നിരുന്ന് ഈ വെള്ളം കുടിക്ക്. അപ്പൊ ടെൻഷൻ ഒക്കെ അങ്ങ് പൊക്കോളും. ഒന്ന് റിലാക്സ് ആകുമ്പോഴേക്കും അമ്മയും വരും. “
ആകെ വെപ്രാളപ്പെട്ട് നടക്കുന്ന അവളുടെ കൈ പിടിച്ച് ഡൈനിങ്ടേബിളിലിനരികിലേക്ക് നടക്കുമ്പോൾ പതിവിലും ബലമുണ്ട് അവന്റ പിടുത്തതിനെന്ന് തോന്നി അവന്തികയ്ക്ക്.
യാന്ത്രികമെന്നോണം അവനൊപ്പം ടേബിളിനരികിൽ എത്തുമ്പോൾ ഒരു ഗ്ലാസ് എടുത്ത് അവൾക്ക് നേരെ നീട്ടി റയാൻ.
അത് വാങ്ങി പതിയെ ചുണ്ടോട് ചേർക്കാൻ തുടങ്ങുമ്പോഴായിരുന്നു പുറത്ത് ഒരു കാർ വന്നു നിന്നത്.
” ദേ, അമ്മ വന്നെന്ന് തോനുന്നു ” എന്നും പറഞ്ഞ് തിരിഞ്ഞ റയാൻ അവളുടെ ശ്രദ്ധ പുറത്തേക്കായ നിമിഷം അവളുടെ കയ്യിലെ ഗ്ലാസ് പതിയെ ഒന്ന് തട്ടി.
ജ്യുസ് മുഴുവൻ അവളുടെ ഡ്രെസ്സിലൂടെ ഒഴുകിയിറങ്ങുമ്പോൾ ” അയ്യോ സോറി ” എന്നും പറഞ്ഞവൻ അവളെ വല്ലായ്മയോടെ നോക്കി.
” ഏയ്യ് സാരമില്ല… ” എന്നും പറഞ്ഞവൾ ഡ്രെസ്സിൽ ആയത് കൈ കൊണ്ട് തൂത്തു കളയാൻ ശ്രമിച്ചു.
” വാഷ്‌റൂം എവിടെ. ” എന്ന അവളുടെ ദയനീയമായ ചോദ്യം അവന്റെ മനസ്സിലെ കഴുകനെ കൂടുതൽ ഉന്മാദം കൊള്ളിച്ചു
“ദേ, അതാണ് എന്റെ റൂം. താൻ ആ വാഷ്റൂം യൂസ് ചെയ്‌തോ. അപ്പോഴേക്കും അമ്മ ഇങ്ങു വരും “
അവന്റെ നോട്ടത്തിന്റെ അർത്ഥം തിരിച്ചറിയാൻ കഴിയാതെ റയാൻ കാണിച്ച മുറിയിലേക്കവൾ കയറുമ്പോൾ പുറത്ത് വന്നു നിന്ന കാറിൽ നിന്നും ഒരാൾ അകത്തേക്ക് വന്നിരുന്നു.
അവനോട് എന്തോ സംസാരിച്ച ശേഷം അയാൾ അവന്തിക പോയ റൂമിലേക്ക് നടന്നു. ആ പോക്ക് നോക്കി നിനക്ക് റയാൻ ഒരു ചുരുട്ടെടുത്തു കത്തിച്ച് ആ പുക ആസ്വദിക്കുമ്പോൾ വാധ്‌റൂമിൽ നിന്നും ഡ്രെസ് കഴുകി ഇറങ്ങിയ അവന്തിക റൂമിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി പിന്നോക്കം മാറി.
” നിങ്ങളാരാ…. റയാൻ…. റയാൻ…… “
അവൾ ഭയത്തോടെ പുറത്തേക്ക് ഓടാൻ ശ്രമിക്കുമ്പോൾ വാതിലടച്ച അയാൾ പൊട്ടിചിരിച്ചുകൊണ്ട് അവളെ കോരിയെടുത്തു ബെഡിൽ ഇട്ടു.
അയാളുടെ ചുവന്നു തുടുത്ത കണ്ണുകളിൽ കാമം നുരഞ്ഞു കത്തുമ്പോൾ അവൾ കൈകൂപ്പി കരയുകയായിരുന്നു
” ഒന്നും ചെയ്യല്ലേ ” എന്ന് ദയനീയമായി യാചിച്ചുകൊണ്ട്..
***************************************
റയാൻ പറഞ്ഞ് നിർത്തിയതും അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി വൈശാഖൻ.
” ന്റെ പെങ്ങളെ നീ ആർക്കൊക്കെ ആടാ…….”..
ഉറഞ്ഞുതുള്ളുന്ന വൈശാഖനെ തടഞ്ഞുകൊണ്ട് വർഗ്ഗീസ് അവിടെ കിടന്നിരുന്ന ഒരു ഇരുമ്പുദണ്ഡ് കയ്യിലെടുത്തു. പിന്നെ അതിന്റ അറ്റത്തു കുറച്ചു തുണി ചുറ്റി. അതുമായി വീണുകിടക്കുന്ന റയാന്റ അരികിൽ കസേര വലിച്ചിട്ടിരുന്ന് ആ മുഖത്തേക്ക് രൂക്ഷമായൊന്ന് നോക്കി.
” പറ… ആരായിരുന്നു നിന്റ കൂടെ ഉണ്ടായിരുന്നത്. നീ ആർക്കാടാ അവളെ കാഴ്ച്ചവെച്ചത്. “
അവന്റെ അലർച്ച ആ ബംഗ്ളാവിന്റെ ഭിത്തികളിൽ തട്ടി പ്രധിധ്വനിക്കുമ്പോൾ ഭയത്തോടെ കൈ കൊണ്ട് വർഗ്ഗീസിനെ തടയാൻ ശ്രമിച്ചുകൊണ്ട് റയാൻ വിക്കി വിക്കി പറയുന്നുണ്ടായിരുന്നു…
” ഞാനും….. പിന്നെ…….. “
റയാൻ കൂടെ ഉണ്ടായിരുന്നവന്റെ പേര് പറഞ്ഞ് തീർന്നതും വർഗ്ഗീസിന്റെ കയ്യിലെ ഇരുമ്പുദണ്ഡ് ഉയർന്നുതാഴ്ന്നതും ഒരുമിച്ചായിരുന്നു.
( തുടരും )
ദേവൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Title: Read Online Malayalam Novel ReEntry written by Mahadevan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission