” പറ… ആരായിരുന്നു നിന്റ കൂടെ ഉണ്ടായിരുന്നത്. നീ ആർക്കാടാ അവളെ കാഴ്ച്ചവെച്ചത്. “
അവന്റെ അലർച്ച ആ ബംഗ്ളാവിന്റെ ഭിത്തികളിൽ തട്ടി പ്രധിധ്വനിക്കുമ്പോൾ ഭയത്തോടെ കൈ കൊണ്ട് വർഗ്ഗീസിനെ തടയാൻ ശ്രമിച്ചുകൊണ്ട് റയാൻ വിക്കി വിക്കി പറയുന്നുണ്ടായിരുന്നു…
” ഞാനും….. പിന്നെ…….. “
റയാൻ കൂടെ ഉണ്ടായിരുന്നവന്റെ പേര് പറഞ്ഞ് തീർന്നതും വർഗ്ഗീസിന്റെ കയ്യിലെ ഇരുമ്പുദണ്ഡ് ഉയർന്നുതാഴ്ന്നതും ഒരുമിച്ചായിരുന്നു.
************************************
വീണ് കിടക്കുന്ന റയാനെ ജീപ്പിന്റെ ബാക്ക്സീറ്റിലേക്ക് എടുത്തിട്ട് വർഗ്ഗീസും വൈശാഖും ഫ്രണ്ട്‌സീറ്റിലേക്ക് കയറി. നേരെ ജോസഫിന്റെ വീട് ലക്ഷ്യമാക്കുമ്പോൾ പിന്നിൽ അവശനിലയിൽ കിടക്കുന്ന റയാൻ എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള പഴുതു തേടുകയായിരുന്നു.
വണ്ടി റയാന്റെ വീടിനു മുന്നിൽ എത്തുമ്പോൾ സമയം രാത്രി 1.30 .
ജീപ്പ് പുറത്ത് നിർത്തി റയാനെ വലിച്ചിറക്കി ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറുമ്പോൾ അവരെ പ്രതീക്ഷിച്ചപോലെ ഒരു കസേര മുറ്റത്ത് ഒരുക്കിയിട്ടിരുന്നു.
കൂട്ടിൽ കിടക്കുന്ന റോസ്സി ഒന്ന് മുരണ്ടെഴുന്നേറ്റെങ്കിലും പെട്ടന്ന് നിശ്ശബ്ദനായത് റയാനെ അമ്പരപ്പിച്ചു.
” നീ ഇവിടെ ഇരി.. നിനക്ക് അനുവദിച്ച സമയത്തിൽ ഇനി 25 മിനുട്ട് കൂടി ബാക്കി ഉണ്ട്. അതിനുള്ളിൽ സകലദൈവങ്ങളെയും വിളിച്ചോ , ജീവിക്കാനുള്ള ആഗ്രഹത്തിന് വേണ്ടിയല്ല.. ചെയ്ത്കൂട്ടിയ കൊള്ളരുതായ്മകളിലെ തെറ്റ് ഏറ്റിപറയാൻ..
പിന്നെ നിന്റ മനസ്സിൽ കുറെ ചോദ്യങ്ങൾ ഉണ്ടായിരുന്നില്ലേ. ..
പ്രേതാലയംപോലെ കിടക്കുന്ന നിന്റ ബംഗ്ലാവ് ഞങ്ങളെങ്ങനെ കണ്ടുപിടിച്ചു !
അതിന്റ ചാവി ഞങ്ങൾക്ക് എവിടുന്നു കിട്ടി ഇതിനൊക്കെ ഞങ്ങളെ സഹായിക്കുന്നത് ആരാ എന്നൊക്കെ.. അതിനൊക്കെ ഒറ്റ ഉത്തരമേ ഉളളൂ. അങ്ങോട്ട് നോക്ക് “
വൈശാഖൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ റയാൻ ഒന്ന് ഞെട്ടി.
ആദ്യമൊന്ന് മുരണ്ടെണീറ്റ റോസ്സി അതെ പടി കിടന്നതിന്റെ കാരണം അപ്പോഴാണ് അവന് മനസ്സിലായത്
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്ന ആ മുഖത്തേക്ക് നോക്കി
” അനുപമ… !”
എന്ന് അവന്റെ ചുണ്ടുകൾ അമ്പരപ്പോടെയും പിന്നെ വെറുപ്പോടെയും ആ പേര് ഉരുവിടുമ്പോൾ അവൾ അവന് മുന്നിൽ എത്തിയിരിക്കുന്നു.
” നീ എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല അല്ലെ റയാനെ. നിന്റ തന്ത ജോസഫ് ആരാണോ ഇന്ന് ചാവാൻ പോകുന്നത് എന്ന് ആലോചിച്ചുകൊണ്ട് കിടപ്പുണ്ട് അവിടെ. അവനുള്ള കാഴ്ചയാണ് നീ..
പെൺകുട്ടികളെ പച്ചയ്ക്ക് തിന്നുന്ന നീയൊന്നും മരണമല്ല അർഹിക്കുന്നത്. നീ ജീവിക്കണം, നരകിച്ചുകൊണ്ട്. ഇനി ഒരു പെണ്ണിനെ കാണുമ്പോൾ മനസ്സ് പിടച്ചാലും നിന്റ മറ്റേത് പിടയ്ക്കാതെ നീ കരയണം…. നീയൊക്കെ ഉള്ള ലോകത്ത് പെണ്ണിന് പുറത്തിറങ്ങിനടക്കാൻ കഴിയണമെങ്കിൽ നിന്നെ പോലുള്ളവരുടെ ചെത്തിയെടുത്തു പട്ടിക്ക് ഇട്ടുകൊടുക്കണം.
പെണ്ണെന്നാൽ മറ്റേ പണിക്ക് മാത്രമുള്ളതല്ലെന്ന് നീയൊക്കെ തിരിച്ചറിയണം. അവളിൽ അമ്മയും പെങ്ങളും ഉണ്ടായിരുന്നെന്ന ബോധം വരണം.. അതിന് നീ ജീവിക്കണം.. ജീവച്ഛവമായിട്ട്.. “
അനുപമയുടെ വാക്കുകൾ റയാന്റെ നെഞ്ചിൽ തുളച്ചുകയറുമ്പോൾ അവൾക്ക് നേരെ ആക്രോശിക്കണമെന്ന് ഉണ്ടായിരുന്നു. ഒന്ന് ഉറക്കെ വിളിക്കാൻ കഴിഞ്ഞാൽ ഈ ചുവരുകൾക്കപ്പുറത്ത് ഉറങ്ങികിടക്കുന്ന അച്ഛൻ തന്നെ രക്ഷിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.
പക്ഷേ, വായിൽ ചേർത്തൊട്ടിച്ച ടാപ്പ് അവന്റെ എല്ലാ പ്രതീക്ഷകളെയും ഇല്ലാതാക്കി. ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഇനി നടക്കാൻ പോകുന്നതെന്തെന്ന് അറിയാതെ അവന്റെ കണ്ണുകൾ വെപ്രാളത്തോടെ പിടയ്ക്കുമ്പോൾ അനുപമ റോസിയുടെ കൂടിനടുത്തെത്തി അവളെ പുറത്തേക്കിറക്കി.
പിന്നെ പതിയെ അരികിലേക്ക് അവളെ വിട്ട് അവൾ വൈശാഖനെയും വർഗ്ഗീസിനെയും മാറിമാറി നോക്കി.
ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായപ്പോലെ അവർ റോസ്സിയ്ക്ക് മുന്നിൽ നിന്നും ഇരുട്ടിലേക്ക് മാറുമ്പോൾ റയാനെ മനസ്സിലായ റോസ്സി അവന്റെ ദേഹത്തേക്ക് ചാടിക്കയറി.
പെട്ടന്ന് കയ്യിൽ കരുതിയ ചോര പുരണ്ട ഒരു തുണി റയാന്റെ ദേഹത്തോട്ട് ഇട്ട അനുപമ ക്രൊര്യതയോടെ അവനെ നോക്കുമ്പോൾ ചോരമണം മൂക്കിലടിച്ച റോസ്സി ആ തുണിയോടൊപ്പം റയാന്റെ തുടയും മാന്തിപ്പറിക്കാൻ തുടങ്ങി.
പെട്ടന്നായിരുന്നു അത് സംഭവിച്ചത്.
അപ്പുറത് മാറി നിൽക്കുന്ന വൈശാഖനെയും വർഗ്ഗീസിനെയും അമ്പരപ്പിച്ചുകൊണ്ട് ” എന്റെ പെങ്ങളെ നീ നശിപ്പിച്ചില്ലെടാ… ഇനി നീ കാരണം ഒരു പെണ്ണും നശിക്കരുത് ” എന്നും പറഞ്ഞുകൊണ്ട് അനുപമ റയാന്റെ കാൽചുവട്ടിലേക്ക് അമർന്നിരുന്നതും അവന്റ തുടയിടുക്കിലേക്ക് അലർച്ചയോടെ വാ ചലിപ്പിച്ചതും.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഒരു നിമിഷം സ്തബ്ധരായി നിന്ന വൈശാഖും വർഗ്ഗീസും റയാനരികിൽ ഓടിയെത്തുമ്പോൾ വേദനയോടെ പിടയ്ക്കുന്ന റയാനും വായിൽ നിറയെ രക്തവുമായി ഇരിക്കുന്ന അനുപമയെയും കണ്ടവർ ഞെട്ടി.
അവരെ കണ്ട അനുപമ വായിൽ നിന്നും കടിച്ചുപറിച്ചെടുത്ത റയാന്റെ ലിംഗം പുറത്തേക്ക് തുപ്പികൊണ്ട് പൊട്ടിച്ചിരിക്കുമ്പോൾ ” ഇനി ഒരു പെണ്ണിന് മുന്നിലും ആണത്തം കാട്ടാൻ നിനക്ക് കഴിയില്ലേടാ ” എന്നുറക്കെ പറയുന്നുണ്ടായിരുന്നു.
*************************************
വല്ലാത്ത അമ്പരപ്പോടെ നിൽക്കുകയായിരുന്നു ജോസഫും ശരത്തും സേവ്യറുമെല്ലാം.
ഇതുവരെ റിയാനെ കൊന്നത് വൈശാഖൻ ആണെന്ന ചിത്രമായിരുന്നു എല്ലാവർക്കും മുന്നിലെങ്കിൽ ഇപ്പോൾ അവന്റെ ലിംഗമടക്കം കടിച്ചുപറിച്ചെടുത്തു ക്രൂരമായ മരണം ഒരുക്കിയത് അനുപമയാണെന്നത് ജോസഫിനെ കൂടുതൽ ക്ഷുപിതനാക്കി.
റയാൻ മരിച്ച ദിവസം റോസ്സി കരയാതിരുന്നത് എന്തുകൊണ്ട് ആയിരുന്നു എന്ന് ചിന്തിക്കുമ്പോൾ അനുപമയെ കൊല്ലാനുള്ള പക മനസ്സിൽ പുകഞ്ഞുനീറുന്നുണ്ടായിരുന്നു. ആരെയും പോലീസ്കണ്ണുകൊണ്ട് മാത്രം കാണുന്ന താൻ കൂടെ കിടന്നവളെ മനസ്സിലാക്കിയില്ലല്ലോ എന്നോർത്തപ്പോൾ സ്വയം വെറുപ്പും തോന്നി അയാൾക്ക്.
“എടി നീ…. “
അയാൾ മുരണ്ടുകൊണ്ട് അനുപമയെ നോക്കുമ്പോൾ വർഗ്ഗീസ് ഒന്ന് പൊട്ടിച്ചിരിച്ചു.
” എടോ മണ്ടൻപോലീസ്…. നിന്നെയൊക്കെ ഇല്ലാതാക്കാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച അവളെയാണോ നീയൊക്കെ പേടിപ്പിക്കുന്നത്. പെണ്ണെന്നാൽ നിന്റെയൊക്കെ കൂടെ കിടക്കാൻ മാത്രമല്ല, ഇതുപോലെ കഴുത്തറുക്കാനും കഴിയുമെന്ന് നീയൊക്കെ മറന്നു.
ഈ സമൂഹത്തിൽ ജീവിക്കാൻ അവർക്കും അവകാശമുണ്ട്. അത് നിന്നെപ്പോലെ ഉള്ളവർ ചവിട്ടിയരയ്ക്കാൻ ശ്രമിക്കുമ്പോൾ ഗതികെട്ട് അവരും പ്രതികരിക്കും… പ്രതികരിക്കണം… എന്നാലേ പെണ്ണിനും ഈ സമൂഹത്തിൽ ജീവിക്കാൻ പറ്റൂ.. അല്ലെങ്കിൽ സൗമ്യയും നിഷയും അവന്തികയും മറ്റു പല പേരുകളും ഇനിയും ആവർത്തിക്കപെടും. വാർത്തകൾ കൊടുമ്പിരിക്കൊള്ളും. പീഡനത്തിനിരയായി മരിച്ചവർ സമൂഹത്തിൽ പിന്നെയും പിന്നെയും പീഡിപ്പിക്കപ്പെടും വാർത്തകളിലൂടെ…. മേശ വലിച്ചിട്ടിരുന്ന് സ്ത്രീത്വം സംരക്ഷിക്കപ്പെടണമെന്ന് ഉറക്കെ പറയുന്നവർ നാളെ ഇതൊന്നും ഓർക്കത്തുപോലുമില്ല. പോയത് പെണ്ണിന് മാത്രം.
ഇതു തന്നെ പിന്നെയും പിന്നെയും ആവർത്തിക്കപ്പെടും. നിന്നെ പോലെ സമൂഹത്തിൽ പിടിപാടുള്ളവന് മുന്നിൽ നിയമം മുട്ട് മടക്കും. അല്ലെങ്കിൽ തന്നെ നിയമം നടപ്പിലാക്കേണ്ട നീയൊക്കെ തന്നെ കഴപ്പ് തീർക്കാൻ ഇറങ്ങുമ്പോൾ പിന്നെ ഇവിടെ പെണ്ണിന് എന്ത് സ്വാതന്ത്ര്യം?
അപ്പൊ റയാനെ പോലെ പെണ്ണിന് നേരെ പൊക്കാൻ നടക്കുന്നവർക്കൊക്കെ ഇതുപോലെ ശിക്ഷ വിധിക്കാൻ ഓരോ പെണ്ണും മുന്നിട്ടിറങ്ങും.
നിയമം രാഷ്‌ടീയക്കാരന്റെ മടികുത്തിലും പണമുള്ളവന്റെ പോക്കറ്റിലും അന്തിയുറങ്ങുമ്പോൾ നിന്നെ പോലെ ഉള്ളവർ തഴച്ചു വളരും. പക്ഷേ, ഇനി നീയൊന്നും ഒരു പെണ്ണിന്റ മുന്നിലും ഉടുതുണി അഴിച്ചു കൊമ്പും കുലുക്കി നിൽക്കില്ല. ഇവിടെ തീരും നീയൊക്കെ. “
വർഗ്ഗീസിന്റെ കണ്ണുകൾ ചുവക്കുന്നത് ജോസഫ് കണ്ടു.
എന്റെ പെങ്ങളെ നിന്റ പുന്നാരമോൻ കണ്ടവർക്ക് കാഴ്ചവെക്കുമ്പോൾ കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു.
“എല്ലാവർക്കും മുന്നിൽ മാന്യന്റെ മുഖംമൂടിയിട്ട ഒരു ചെന്നായ.. ശരത് സാറിന് അറിയാം ആളെ.. അല്ലെ ശരത് സാറേ “
വൈശാഖൻ ശരത്തിനെ നോക്കുമ്പോൾ ശരത് അന്താളിപ്പോടെ അവരെ നോക്കി.
” എന്താ ശരത് സാറേ… മറന്നുപോയോ ആ പേര്. എന്നാൽ ഞാൻ ഓർമ്മിപ്പിക്കാം..
അന്ന് എന്റെ പെങ്ങടെ റൂമിൽ കയറിയ ആ പൊലയാടിമോന്റെ പേര് റയാൻ പറഞ്ഞിരുന്നു.
ശരത്….. സി ഐ ശരത്…. എളിമകൊണ്ടും എടുപ്പുകൊണ്ടും എല്ലാവരെയും കയ്യിലെടുക്കാൻ മിടുക്കുള്ള നിയമം വഴി മാത്രം സഞ്ചരിക്കുന്ന പോലീസുകാരൻ. പക്ഷേ, നീ പ്രതീക്ഷിച്ചില്ല അല്ലെ നിന്റ പേര് അവൻ പറയുമെന്ന്. അവന്റെ മരണം കൂടി ആയപ്പോൾ നീ സന്തോഷിച്ചു. ഇനി നിന്റ പേര് പുറംലോകമറിയില്ലെന്ന് നീ കരുതി.
പക്ഷേ, നിന്റ പേര് പറഞ്ഞ ആ നിമിഷം മുതൽ നിന്നെയും ചേർത്തൊരു ലിസ്റ്റ് ഞങ്ങൾ ഇട്ടിരുന്നു.
നിനക്ക് ഓർമ്മയുണ്ടോ റിസോർട്ടിൽ നിന്ന് നീ സേവ്യറെ പൊക്കാൻ പോയ ദിവസം. അന്ന് നിന്റ വരവ് സേവ്യറെ അറിയിച്ചതും നിനക്ക് പിന്നാലെ വർഗ്ഗീസ് അച്ചായനെ വിട്ടതും ഞാൻ ആയിരുന്നു.
നിന്നെ രക്ഷിക്കുന്നതിനോടൊപ്പം, ഞങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലെന്നും നീ സേഫ് ആണെന്നും നിന്നെ ബോധ്യപ്പെടുത്താൻ. സത്യത്തിൽ ജോസഫ് അല്ലായിരുന്നു ഞങ്ങളുടെ ടാർഗറ്റ്.. നീ..നീ ആയിരുന്നു. അന്ന് മുറിയിൽ കേറി അവിടം മുഴുവൻ ഞാൻ വലിച്ചുവാരിയിട്ടപ്പോൾ ഞാൻ കണ്ടതാ നിന്റ ബുദ്ധി. ജോസഫിനെ ബോധ്യപ്പെടുത്താൻ ഞാൻ പറഞ്ഞ സേവ്യർ എന്ന പേരിനൊപ്പം നീ സഞ്ചരിക്കുമ്പോൾ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ ഇങ്ങനെ ഒരു ട്വിസ്റ്റ്. എന്റെ പെങ്ങളെ തൊട്ടത് നിന്റ കൈ ആണെന്ന് അറിഞ്ഞ നിമിഷം നിന്റ ജാതകം ഞാൻ എഴുതിയതാടാ പൊല&&%**&&&&&&& മോനെ.. “
ശരത്തിന് മുന്നിലെത്തിയ വൈശാഖ് പറഞ്ഞ് നിർത്തുന്നതിനൊപ്പം ശരത്തിന് നേരെ കാലുയർത്തി ചവിട്ടുമ്പോൾ അത് പ്രതീക്ഷിച്ചപോലെ ഒഴിഞ്ഞുമാറിയ സരത് വൈശാഖിന്റെ പിന്നിൽ ആഞ്ഞടിച്ചു.
പിറകിലേക്ക് തെറിച്ചു വീണ വൈശാഖ് ഒരു നിമിഷം തലകുടയുമ്പോൾ ഇതെല്ലാം കേട്ടിരിക്കുന്ന ജോസഫ് പോലും വല്ലാത്ത അമ്പരപ്പിൽ ആയിരുന്നു.
അവന്തികയുടെ മരണം കൊലപാതകമാക്കി ഒതുക്കിതീർക്കുമ്പോൾ തന്നോട് പോലും റയാൻ ശരത്തിന്റെ പേര് പറഞ്ഞില്ലെന്നത് അയാൾക്ക് അത്ഭുതമായിരുന്നു. അവൻ മാത്രമായിരുന്നു എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒരാൾ കൂടി ഉണ്ടെന്ന് കരുതിയില്ല… അതും ശരത്. ഇതുവരെ കൂടെ നിഴൽപോലെ നിന്നവന് അവന്തികയുടെ മരണത്തിൽ വലിയ പങ്കുണ്ട് എന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അയാൾ.
അയാൾ അമ്പരപ്പോടെ ശരത്തിനെ നോക്കുമ്പോൾ ശരത് കൂളായി എല്ലാവരെയും ഒന്ന് നോക്കി.
” അപ്പൊ നിങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ആണ് ഇറങ്ങിയത് അല്ലെ.. എന്നാ കേട്ടോ.. ഞാൻ തന്നെയാ നിന്റ പെങ്ങളെ…. എന്റെ കയ്യിൽ കിടന്ന് പിടഞ്ഞ അവൾ ചത്തെ… ജോസഫ് സാറ് പോലും അറിയാത്ത സത്യം.. എന്തായാലും ഇതിപ്പോ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഈ കലാശക്കളി നമുക്കങ് തീർക്കാം.. “
അതും പറഞ്ഞ് ശരത് പൊട്ടിചിരിച്ചുകൊണ്ട് പിന്നിൽ നിന്നും തോക്കെടുത്തു വർഗ്ഗീസിന് നേരെ നിറയൊഴിച്ചതും വർഗ്ഗീസ് ഞൊടിയിടയിൽ ജോസഫിനെ പിടിച്ചു മുന്നോട്ട് നിർത്തിയതും ഒരുമിച്ചായിരുന്നു.
പെട്ടന്ന് മുന്നോട്ടാഞ്ഞ ജോസഫിന്റെ നെഞ്ച് തുളക്കുമ്പോൾ പിടഞ്ഞെണീറ്റ വൈശാഖ് ശരത്തിനെ പിന്നിൽ നിന്നും ചവിട്ടിവീഴ്ത്തി.
വീഴ്ചയിൽ നിന്ന് ഒരു അഭ്യസ്സിയെ പോലെ എഴുന്നേറ്റ ശരത് വീണ്ടും തോക്ക് ചൂണ്ടുമ്പോൾ ജോസഫിന്റെ കയ്യിൽ നിന്നും തെറിച്ച പിസ്റ്റൾ വർഗ്ഗീസ് കൈപ്പിടിയിൽ ഒതുക്കിയതും ശരത്തിന്റെ കാലിനിടയിലെ മർമ്മം നോക്കി വെടിയുതിർത്തതും ഞൊടിയിടയിൽ ആയിരുന്നു.
കാലിനിടയിൽ തുളച്ചുകയറിയ വെടിയുണ്ട ലിംഗം തുളച്ചു രക്തമൊഴുക്കുമ്പോൾ വേദനയാൽ പുളഞ് അവിടം പൊത്തിപ്പിടിച്ചുകൊണ്ട് നിലത്തേക്ക് ഇരുന്നു ശരത്.
” ഇനി നീ അതില്ലാതെ ജീവിക്കണം… പെണ്ണിനെ കാണുമ്പോൾ നിവർത്തികേട് കൊണ്ട് ആണെങ്കിൽ പോലും അത് അമ്മയും പെങ്ങളുമാണെന്ന് ചിന്തിക്കാൻ പഠിക്കണം.
നിന്നെപ്പോലെ ഉള്ളവർ ഈ സമൂഹത്തിന് ശാപമാണ്. പക്ഷേ, നിന്നെ കൊന്നത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ല.. ഇങ്ങനെ ഒരു സ്മാരകം പോലെ ജീവിക്കണം നീ.. ഇനി ഒരു പെണ്ണിന്റ ദേഹത്തു കാമം മൂത്തു കൈ വെക്കാൻ തുടങ്ങുന്നവന് ഒന്ന് മറുത്തു ചിന്തിക്കാൻ വേണ്ടി. “
അതും പറഞ്ഞ് വർഗ്ഗീസ് അവന്റെ തുടയിടുക്കിലേക്ക് ഒന്നുകൂടെ നിറയൊഴിച്ചു.
” റയാന്റെ കാമുകിയായ അവന്തിക എന്ന പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്നത് നീ.. വർഷങ്ങൾക്ക് ശേഷം അത് ചോദ്യം ചെയ്യാൻ വന്ന റയാനെ നീ ക്രൂരമായി കൊന്നു. വൈകിയാണെങ്കിലും അതറിഞ്ഞ ജോസഫ് സാർ നിന്നെയും കൂട്ടി ഇവിടെ എത്തുകയും നിന്റ ലിംഗം നോക്കി വെടിവെക്കുകയും ചെയ്തു. നീ തിരിച്ചും.
ദേ കിടക്കുന്നു നിന്റ ഉണ്ട കേറി ചത്ത ജോസഫ്. അയാളുടെ ഉണ്ട നിന്റ കാലിന്റെ ഇടയിലും… എല്ലാത്തിനും സാക്ഷി ഇവൻ. സേവ്യർ…. റയാന്റ് കൂട്ടുകാരൻ.
മറുത്തൊരു വാക്ക് ഇവൻ പറഞ്ഞാൽ ഇതുപോലെ നാളെ ഇവനും വീട്ടിലിരിക്കും. വെടിവെക്കാൻ തോന്നുമ്പോൾ ചത്ത തോക്കുമായി. “
വർഗ്ഗീസ് ശരത്തിനെ നോക്കി ചിരിച്ചുക്കുമ്പോൾ വൈശാഖ് ഒന്നുകൂടി അവന്റ നെഞ്ചിലിട്ട് ചവിട്ടി.
പിന്നെ വൈശാഖും വർഗ്ഗീസും അനുപമയ്ക്കും മരിച്ചു കിടക്കുന്ന അച്ഛനെയും കൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ എല്ലാം കണ്ട് മരവിച്ചു നിൽക്കുന്ന സേവ്യറുടെ അരികിൽ വർഗ്ഗീസ് ഒന്ന് നിന്നു.
” അപ്പോൾ പറഞ്ഞത് ഓർമ്മയുണ്ടല്ലോ… നാളെ നിനക്ക് സുന അവിടെ തന്നെ വേണമെങ്കിൽ ഞാൻ പറഞ്ഞ കഥയല്ലാതെ നീ ഒന്നും കണ്ടിട്ടില്ല… “
അവൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് വാതിൽ കടക്കുമ്പോൾ സേവ്യർ പരവശനായിവേദനകൊണ്ട് പുളയുന്ന ശരത്തിനെ ഒന്ന് നോക്കി.
അതെ സമയം പുറത്ത് വർഗ്ഗീസ് വന്ന വാഹനത്തിലേക്ക് വൃദ്ധന്റെ മൃതദേഹം കിടത്തിൽ മൂന്നു പേരും ഉള്ളിലേക്ക് കയറി. പിന്നെ പതിയെ റിവേഴ്‌സ് എടുത്ത വാഹനം പുറത്തേക്ക് കുതിക്കുമ്പോൾ ആ പ്രേതാലയത്തിന്റെ മൂലയിൽ എവിടെയോ ഒരു കാലൻകോഴി നിർത്താതെ കൂവുന്നുണ്ടായിരുന്നു.
( അവസാനിച്ചു )
ദേവൻ
NB: ഒരു ത്രില്ലർ സ്റ്റോറി എഴുതാനുള്ള ആഗ്രഹം കൊണ്ട് ശ്രമിച്ചു നോക്കിയതാണ്..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Title: Read Online Malayalam Novel ReEntry written by Mahadevan
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission