Skip to content

റീ എൻട്രി – 2

reentry

അയാളുടെ  പരിഭ്രമം കണ്ടു പിന്നാലെ വന്ന അനുപമ പുറത്തെ കാഴ്ച കണ്ട് അനക്കമറ്റുനിന്നു.

“ഹോ.. !!”

മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നഗ്നമായ ശരീരം.. അതോടൊപ്പം ആ മുഖം കണ്ട് ഒരു വിറയലോടെ കണ്ണുകൾ പൊത്തി അവൾ രണ്ടടി പിന്നോക്കം മാറി.

 താഴെ നൂൽബന്ധമില്ലാതെ ബന്ധിക്കപ്പെട്ട നിലയിൽ  ചോരയിൽ കുളിച്ച് കിടന്നിരുന്നത് അവനായിരുന്നു..

      റയാൻ.. !

    “റയാൻ ജോസഫ് പടമാടൻ “..

തന്റെ മകനാണ് മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്നത് എന്ന് വിശ്വസിക്കാൻ  കഴിയുന്നില്ലായിരുന്നു ജോസഫിന്. 

മരിക്കാൻ പോകുന്നത് തനിക്ക് വേണ്ടപ്പെട്ടവൻ ആയിരിക്കുമെന്ന് പറഞ്ഞപ്പോഴും അത് മകനായിരിക്കുമെന്ന്  ഒരിക്കൽ പോലും ചിന്തിച്ചില്ല.

അയാൾ വിറങ്ങലിച്ച മനസ്സുമായി അവനരികിലേക്കിരുന്ന് കൈകാലുകൾ ചേർത്ത് കെട്ടിയ കയറഴിച്ചുമാറ്റിയപ്പോൾ, കെട്ടിയ കയറിൽ നിന്നും സ്വതന്ത്രമായ  കാലുകൾക്കിടയിലെ കാഴ്ച കണ്ട്  പടമാടന്റെ സിരകളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞുകയറി.

മകന്റെ  കാലുകൾക്കിടയിൽ ലിംഗവും  വൃഷ്ണവുമുള്ള ഭാഗം ശൂന്യമായിരുന്നു .   ജനനേന്ദ്രീയത്തിന്റ ഭാഗത്ത്‌  കട്ട പിടിച്ച കുറെ രക്തം മാത്രം.

ഭീകരമായ ആ ദൃശ്യം കണ്ട് ഞെട്ടി പിന്നോക്കം വേച്ചു പോയി ജോസഫ് കുറച്ച് നേരമെടുത്തു ആ ഷോക്കിൽ നിന്നും മുക്തനാവാൻ.

“ഇത്രയും ക്രൂരത കാണിച്ചവർ ആരായിരിക്കും  …….  “

 ആ ഭീകരദൃശ്യം കണ്ട് തളർന്നിരിക്കുന്ന അയാൾക്കരികിലേക്ക് വന്ന അനുപമയുടെ കൈകൾ തോളിൽ സ്പർശിച്ചപ്പോൾ , വിറങ്ങലിച്ച മനസ്സുമായി  അവൾക്കഭിമുഖമായി തിരിഞ്ഞ അദ്ദേഹം ഫോണും ഒരു വെള്ളത്തുണിയും എടുക്കാൻ അവളോടാവശ്യപ്പെട്ടു.

അതുമായി അരികിലേക്ക് വന്ന അവളുടെ കയ്യിൽ നിന്ന് വെള്ളത്തുണി വാങ്ങി മകന്റെ ബോഡിയിൽ പുതപ്പിച്ച്  ഫോണും വാങ്ങി  മുറ്റത്തേക്കിറങ്ങിയ ജോസഫ്  IG സത്യനാരായണനെയും സി ഐ ശരത്തിനേയും വിളിച്ചു സംഭവം വിവരിക്കുകയും ശരത്തിനോട് എത്രയും പെട്ടെന്ന്  വീട്ടിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു.

  ശേഷം തിരികെ സിറ്റൗട്ടിലേക്ക് കയറുമ്പോൾ ആയിരുന്നു  പുറത്തേക്ക് തെളിയുന്ന ട്യൂബ് ലൈറ്റിന്റെ വെട്ടത്തിൽ അയാളത് കണ്ടത് . 

മുറ്റത്തെ ടൈൽസിൽ തളം കെട്ടിക്കിടക്കുന്ന ചോര.  

അന്താളിപ്പോടെ അതിനടുത്തേക്ക്  നടക്കുമ്പോൾ മനസ്സിൽ പലതും കണക്കു കൂട്ടുകയായിരുന്നു ജോസഫ്.

   “ഇത്രയും രക്തം  ഇവിടെ തളം കെട്ടി കിടക്കണമെങ്കിൽ  ഇവിടെ വെച്ചായിരിക്കണം എന്റെ മകനെ അവർ..”

മരണവെപ്രാളത്തിൽ എത്രയോ വട്ടം അവൻ എന്നെ വിളിച്ചിരിക്കണം. ഒരു ചുവരിനപ്പുറം ഇതൊന്നുമറിയാതെ ഞാൻ……!!

 അപ്പൊ റയാന്റെ മുഖമായിരുന്നു കണ്മുന്നിൽ തെളിഞ്ഞത്,

   മരണവെപ്രാളത്തിൽ ജീവിനു വേണ്ടി യാചിക്കുന്ന മകൻ. അവനേ നോക്കി പൊട്ടിച്ചിരിക്കുന്ന മറ്റൊരുവൻ…

ഒരു ചുവരിനപ്പുറം രക്ഷിക്കാൻ അച്ഛൻ ഉണ്ടെന്നും, വരുമെന്നും  അവസാന പിടച്ചിൽ വരെ അവൻ കരുതിയിരിക്കണം.

ചിലപ്പോൾ അവൻ പൊട്ടിക്കരഞ്ഞിട്ടുണ്ടാകും.

പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകുകയോ ടേപ്പ് കൊണ്ട് ഒട്ടിക്കുകയോ ചെയ്തിരിക്കണം .

പുറത്ത്  ഒരു ശബ്ദമോ അനക്കമോ കേട്ടാൽ പോലും അറിയുന്ന റോസ്സി ഇതൊന്നുമറിഞ്ഞില്ലെങ്കിൽ അതിനർത്ഥം കുറ്റവാളികൾ ഈ വീടിനെ പറ്റിയും ചുറ്റുപാടുകളെ പറ്റിയും അത്രയും മുൻകാലനിരീക്ഷണം നടത്തിയിട്ടുണ്ടാകണം.

പക്ഷേ, പിന്നെ എന്തിനായിരുന്നു റോസ്സി മൂന്ന് മണി നേരത്ത് അത്രയും ഉച്ചത്തിൽ കുരച്ചത്..!

അത് വരെ കുരയ്ക്കാതിരുന്ന റോസ്സി അപ്പോൾ എന്ത് കണ്ടായിരിക്കും കുരച്ചിട്ടുണ്ടാവുക. !

അയാളിലെ പോലീസുകാരന്റെ കണ്ണുകൾ നാലുപാടും പരക്കം പാഞ്ഞുകൊണ്ടേയിരുന്നു.

ആ സമയത്താണ് ഗേറ്റിനു പുറത്ത് ഒരു പോലീസ് ജീപ്പ് വന്ന് നിന്നത് . ഒരു പോലീസുകാരൻ ഇറങ്ങി ഗേറ്റ് തുറന്നു കൊടുത്തപ്പോൾ പതിയെ മുറ്റത്തേക്ക് കയറ്റി നിർത്തിയ ജീപ്പിൽ നിന്നും സി ഐ ശരത്തും നാല് കോൺസ്റ്റബിൾമാരും പുറത്തിറങ്ങി.

 മുറ്റത്ത്‌  നിൽക്കുന്ന ജോസഫിനെ ഒന്ന് നോക്കിയത്തിന് ശേഷം ശരത് ആദ്യം പോയത് ബോഡിക്കരികിലേക്ക് ആയിരുന്നു.

 സിറ്റൗട്ടിൽ കയറി നാലുപാടും ഒന്ന് സസ്സൂഷ്‌മ്മം നിരീക്ഷിച്ചുകൊണ്ട്  കോൺസ്റ്റബിൾ സത്യനോട് മൂടിയ തുണി എടുത്തു മാറ്റാൻ ആവശ്യപ്പെട്ടു.

   തലയിൽ നിന്നും തൊപ്പി ഊരി കയ്യിൽ പിടിച്ച് ചോരയിൽ കുളിച്ചു കിടക്കുന്ന റയാന്റെ  മുഖത്തേക്ക്  ഒരു നിമിഷം നോക്കിയതിനു ശേഷം തൊപ്പി തിരികെ തലയിൽ വെച്ച്  ബോഡി  മൂടാൻ ആവശ്യപ്പെട്ടു.  ശേഷം ശരത് എസ് പിയുടെ  അരികിലെത്തി സല്യൂട്ട് ചെയ്തു.

” സർ….  എന്ത് പറഞ്ഞ് ആശ്വസിക്കണം എന്നറിയില്ല…”

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ശരത് വീണ്ടും എസ് പി യെ  നോക്കി.

“ഒന്ന് ചോദിച്ചോട്ടെ സർ, റയാന് വല്ല ശത്രുക്കളും ഉണ്ടായിരുന്നോ?  ഇവിടെയോ  ഇടുക്കിയിലോ..? 

റിസോർട്ടുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ…? “

ഇല്ലന്ന അർത്ഥത്തിൽ പതിയെ തലയാട്ടി ജോസഫ് .

“പിന്നെ ആരായിരിക്കും ഇത് ചെയ്തത്.  ഇത്രേം ക്രൂരമായ ഒരു കൊലപാതകത്തിൽ എത്താൻ മാത്രം റയാനോട് വൈരാഗ്യമുള്ള ആ വലിയ ശത്രു ആരാണ്. “

അറിയില്ല എന്ന അർത്ഥത്തിൽ തലയാട്ടുമ്പോഴും ഇടുക്കിയിലെ ചില മുഖങ്ങൾ അയാളുടെ  മനസ്സിലൂടെ ഓടിമറഞ്ഞുകൊണ്ടിരുന്നു .

അതിൽ മനസ്സിൽ തടഞ്ഞു നിന്നത് അവന്റെ മുഖമായിരുന്നു..

” വർഗ്ഗീസ് തരകൻ “

” ഇടുക്കിയിലെ അബ്‌കാരി. അവിടുത്തെ നാട്ടുകാരുടെ ഭാഷയിൽ നേരും നെറിയുമുള്ളവൻ.

എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയതുകൊണ്ട് തന്നെ അവരുടെ പ്രശ്നങ്ങളിൽ ഏത് രീതിയിലും ഇടപെടുന്നവൻ.

  അവനുമായി പല വട്ടം കൊമ്പ് കോർക്കേണ്ടി വന്നിട്ടുണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട് റയാൻ.

ആ റിസോർട്ടുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങളിൽ ഒരുപാട് ചർച്ചകളും  വാഗ്‌വാദങ്ങളും നടന്നിട്ടുണ്ട്..  അതിന്റ പേരിൽ ഇനി അവനെങ്ങാനും തന്റെ മോനെ…… !!

മനസ്സിൽ  അങ്ങനെ ഒരു സംശയം ഉദിച്ചെങ്കിലും അത് പുറത്തു പറയാതെ ശരതിനോടൊപ്പം സിറ്റൗട്ടിലേക്ക്  നടന്നു അയാൾ.

                  **************************

നേരം പുലർന്നപ്പോൾ തന്നെ കൊലപാതകവാർത്തയറിഞ്ഞ പലരും അവിടേക്ക് എത്തിയിരുന്നു.  IG സത്യനാരായണൻ മുതൽ ഉന്നതതലങ്ങളിലുള്ള മറ്റു പലരും.

വന്നവർക്കെല്ലാം പരസ്പ്പരം ചോദിക്കാൻ ഉള്ളത് ഒന്നുമാത്രമായിരുന്നു,

“ഇത്രയും ക്രൂരമായി റയാനെ കൊല്ലാൻ മാത്രം ശത്രുത ആർക്കാണ്..? “

പതിനൊന്ന് മണിയോട് കൂടി പോസ്റ്റുമാർട്ടം കഴിഞ്ഞ ബോഡിയുമായി  ആംബുലൻസ് മുറ്റത്തേക്ക് കയറുമ്പോൾ വലിയ ഒരു ജനസാഗരം തന്നെ അവിടെ ഉണ്ടായിരുന്നു.

അതെ സമയം മുറ്റത്തേക്ക് കയറി വന്ന കാറിൽ നിന്നും ഇറങ്ങിയ മേരി മകന്റെ ബോഡിക്കരികിൽ ഇരുന്നുകൊണ്ട്  പൊട്ടിക്കരയുന്നത് കണ്ടപ്പോൾ ജോസഫ്  അരിശത്തോടെ  തലവെട്ടിച്ചുകൊണ്ട് കുറച്ചപ്പുറത്തോട്ട് മാറി നിന്നു. 

മകനെ കെട്ടിപിടിച്ച് കരയുന്ന അവളിലെ ഭാവം മാറിയത് പെട്ടന്നായിരുന്നു.

” ഇയാളാ…. ഇയാൾ ആണെന്റെ മകനെ കൊന്നത്. “

ജോസഫിന്റെ നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട്  അലറി അവൾ.

” ഇയാളും ആ ഒരുമ്പെട്ടവളും കൂടിയാ എന്റെ മോനെ…  ആദ്യം എന്നെ പുറത്താക്കി..

ഇനി  ഇവനേ കൂടി ഒഴിവാക്കിയാൽ പിന്നെ എല്ലാം ഒറ്റക്ക് അനുഭവിക്കാലോ ആ പിഴച്ചവൾക്ക് . അതിനു വേണ്ടി ഇയാളും ആ മറ്റവളും ചേർന്ന് കൊന്നതാ എന്റെ മോനെ. “

മേരി കിതച്ചുകൊണ്ട്  ജോസഫിന് നേരെ വിരൽചൂണ്ടുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അയാൾക്ക് നേരെ ആയിരുന്നു.

രംഗം അത്ര പന്തിയല്ലെന്ന് തോന്നിയപ്പോൾ  അവിടെ കൂടി നിന്ന ചിലരോട് കണ്ണുകൾ കൊണ്ട് അവളെ അവിടെ നിന്നും പിടിച്ചു മാറ്റാൻ ആവശ്യപ്പെട്ട് ജോസഫ് ദൃതിയിൽ ബോഡി പള്ളി സെമിത്തേരിയിലേക്ക് എടുക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി.

         ***************************

റയാൻ മരിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു.

ആ രണ്ട് ദിവസങ്ങളിൽ മദ്യം മാത്രമായിരുന്നു പടമാടന്റ ആശ്രയം. പല വട്ടം അനുപമ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും  കൂട്ടാക്കാതെ  ഒരേ ഇരിപ്പായിരുന്നു മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടികൊണ്ട്.

ആ രണ്ട് ദിവസങ്ങളിൽ സി ഐ ശരത്തിന്റെ നേതൃത്വത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെങ്കിലും കാര്യമായ തെളിവുകൾ ഒന്നും പൊലീസിന് ലഭിച്ചില്ല.

മൂന്നാംദിവസമാണ് ആ ഇരിപ്പിൽ നിന്നയാൾ എഴുന്നേറ്റത്.

  പഴയ ആ പ്രസരിപ്പ് തോന്നുന്നില്ലെങ്കിലും, ചില തീരുമാനങ്ങൾ  മനസ്സിലുറപ്പിച്ചപ്പോലെ  മുഖത്തെ കുറ്റിത്താടികൾ  കളഞ്ഞ് ഫ്രഷ് ആയി യൂണിഫോം ധരിച്ചു പുറത്തേക്കിറങ്ങുമ്പോൾ അനുപമ അടുത്തേക്ക് വരുന്നുണ്ടായിരുന്നു,

” സർ… ഇത്ര പെട്ടന്ന്..  അതും ഈ അവസ്ഥയിൽ..? “

അവളത് മുഴുവനാക്കും മുന്നേ ഒരു ഗർജനം പോലെ അയാളുടെ ശബ്ദം ആ വീട്ടിൽ മുഴങ്ങി,

” പ്ഹ… മുന്നിൽ നിന്ന് മാറെടി  കഴുവേർടെ മോളെ.  രണ്ട് ദിവസം മൂന്നേ മരിച്ചത് എന്റെ മോനാ… 

പോയത് എനിക്കാ..എനിക്ക് മാത്രം…

നിനക്കെന്ത് പോയി.. കൂടെ കിടന്നിരുന്ന ഒരുത്തൻ കുറഞ്ഞു. അത്രമാത്രം.. 

ഇത്രയൊക്കെ ചെയ്തിട്ടും എന്റെ മോനേ  കൊന്നവർ ഒരു നിഴൽമറവുകൾക്കപ്പുറം പുറത്ത് നിൽക്കുമ്പോൾ എനിക്കെങ്ങനെ അകത്ത്‌ അടച്ചിരിക്കാൻ കഴിയുമെടി കഴിവേർടെ മോളെ?  എന്റെ മോന്റെ ശവം കൊണ്ട് ആഘോഷിച്ചവർ ആരൊക്കെയായാലും,

അവനൊക്കെ എവിടെ പോയി ഒളിച്ചാലും ഞാൻ  ഉണ്ടാകും അവന്റെയൊക്കെ പിറകെ. 

കാലന്റെ കണക്ക് പുസ്തകത്തിൽ നിന്നും അവന്റെയൊക്കെ പേരിന്റെ മുകളിലും ഒരു ചുവന്ന വര വീഴാൻ ഇനി  അധിക സമയം വേണ്ട.”

അയാളുടെ നോട്ടവും ഭാവവും കണ്ടു  പേടിയോടെ രണ്ടടി പിന്നോട്ട് മാറിയ അനുപമയ്‌ക്ക്  നേരെ ഒന്നുകൂടി രൂക്ഷമായി നോക്കികൊണ്ടയാൾ

പജേറോയുടെ അടുത്തേക്ക്  നടക്കുമ്പോൾ അവൾ ജോസഫിന് പിന്നാലെ പുറത്തേക്കിറങ്ങി  കൂട്ടിൽ കിടക്കുന്ന റോസ്സിക്കരികിലെത്തി.   പിന്നെ പതിയെ അവളുടെ കഴുത്തിലൂടെ ഒന്ന് തലോടിക്കൊണ്ട് പുറത്തേക്ക് പോകുന്ന പജേറോയിലേക്ക് ഒന്ന് ഇടംകണ്ണിട്ട് നോക്കി. 

                    ********************

   IG സത്യനാരായണന്‌ മുന്നിൽ ഇരിക്കുമ്പോൾ ജോസഫ്  മൗനമായിരുന്നു.  പുറമെ കാണിക്കുന്നില്ലെങ്കിലും  മകന്റ മരണം നൽകിയ ഷോക്കിൽ നിന്നും മാനസികമായി അയാൾ മുക്തനായിട്ടില്ലെന്ന്  മനസ്സിലായപ്പോൾ സംസാരിച്ചു തുടങ്ങിയത് IG ആയിരുന്നു

” ജോസഫ്..  ഈ അവസ്ഥയിൽ ഈ കേസ് നിങ്ങൾ തന്നെ അന്വോഷിക്കുക എന്ന് വെച്ചാൽ….

നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും. സൊ, ഞാൻ പറയുന്നത് എന്താണെന്ന് വെച്ചാൽ നിങ്ങൾ കുറച്ച് ദിവസം ലീവിൽ പോകുന്നതല്ലേ നല്ലത്. .

മാനസികമായി തകർന്നിരിക്കുന്ന ഈ അവസ്ഥയിൽ തനിക്ക്  ഇതിനെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും.

അതുകൊണ്ട് ഞാൻ ഒരു പുതിയ ടീമിനെ അന്ന്വേഷണച്ചുമതല ഏൽപ്പിക്കാം..  എന്ത് പറയുന്നു ജോസഫ്..? “

 അയാൾ ഇല്ലെന്ന മട്ടിൽ പതിയെ തലയാട്ടികൊണ്ട്  IG.യ്ക്ക്  നേരെ തലയുയർത്തി നോക്കി,

“സർ…  മരിച്ചത് എന്റെ മകനാണ്.  എന്റെ എല്ലാമായിരുന്ന അവനെ ഇല്ലാതാക്കിയവർ യുദ്ധം ജയിച്ചവരെ പോലെ  പുറത്തു നിൽക്കുമ്പോൾ  അവന്റെ തന്തയായ ഞാൻ അടങ്ങിയിരുന്നാൽ  പിന്നെ അവനെ ജനിപ്പിച്ചവൻ എന്ന പദവിക്ക് എനിക്കെന്ത് അർഹതയാണ് ഉള്ളത്.

   എനിക്ക് മുന്നിൽ ഇനി ഒരു ശരിയെ ഉള്ളൂ.

എന്റെ മകനെ കൊന്നവന് മുന്നിൽ  മരണം പല്ലിളിച്ചു ചിരിക്കുന്നത് കണ്ട്  പേടിച്ച് ഓടുന്നവന്റെ പിന്നിൽ  ആ മരണമായി ഞാൻ ഉണ്ടാകണം.

 ഒരു ഉണ്ടയുടെ ബലത്തിൽ ഒരു നിമിഷം കൊണ്ട് തിർക്കില്ല ഞാൻ അവരെ,  അത് ആരായാലും…

എന്റെ മനഃസാക്ഷിക്ക് തൃപ്തി വരുന്ന ഒരു ശിക്ഷ അവർക്കായി ഞാൻ വിധിക്കും.

   അതുകൊണ്ട് അവനെ കൊന്നവന്റെ മുന്നിൽ ഞാൻ  എത്തുന്നത് വരെ എനിക്കിനി വിശ്രമമില്ല സർ.

ഈ കേസ് ഞാൻ തന്നെ അന്ന്വേഷികും.

അതല്ല, എന്റെ  മാനസികാവസ്ഥ അളന്ന് എന്റെ പ്രതികാരത്തിന്റെ മുനയൊടിക്കാൻ  വേണ്ടി സാറിനി വേറെ ആളെ ഈ കേസ് ഏൽപ്പിച്ചാൽ അന്ന് മുതൽ ഒരു നീണ്ട ലീവിൽ ആയിരിക്കും ഞാൻ.

  അനിവാര്യമായ ചില മരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് വരെ.”

പടമാടന്റെ വാക്കുകളിൽ ജ്വലിച്ചു  നിൽക്കുന്ന പ്രതികാരദാഹം സത്യനാരായണന്‌ മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു . ആ സമയങ്ങളിലെല്ലാം വല്ലാത്തൊരു ഭാവമായിരുന്നു ആ മുഖത്ത്‌.

മറുത്തൊന്നും പറയാതെ  അയാൾ  ഒരു കേസ്ഡയറി കയ്യിലെടുത്തു തുറന്ന് ജോസഫിന് നേരെ നീട്ടി..

” ജോസഫ്.  ഇതാണ് റയാന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്..

ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ ആണെങ്കിൽ കൃത്യനിർവഹണം നടന്നിരിക്കുന്ന രീതി വല്ലാത്തൊരു വിചിത്രമാണ്.

   ബോഡി കിടന്നിരുന്നത്  ലിംഗവും വൃഷ്ണവും ഇല്ലാത്ത രീതിയിൽ ആയിരുന്നല്ലോ. അതായത്, അത് കടിച്ചെടുക്കുകയായിരുന്നു.

ഒരു മൃഗത്തിനു മാത്രം ചെയ്യാൻ കഴിയുന്നപോലൊരു  ക്രൂരകൃത്യം. “

സത്യനാരായണന്റെ വാക്കുകൾ കാതിൽ മുഴങ്ങുമ്പോൾ പടമാടൻ കണ്ണുകൾ അടച്ചിരിക്കുകയായിരുന്നു.

” സ്വന്തം മകന്റെ ദാരുണമായ കൊലപാതകത്തെ പറ്റിയാണ് പറയുന്നത്.

ഒരു അച്ഛന് താങ്ങാവുന്നതിലും അപ്പുറമുള്ള ക്രൂരത.

പക്ഷേ,  ഇത് താൻ അറിഞ്ഞേ മതിയാകൂ.. കാരണം ഈ കേസ് അന്ന്വേഷിക്കുന്നത് താൻ തന്നെ ആണ്‌ .”

അയാളുടെ മുഖത്തേക്ക് നോക്കികൊണ്ട് IG.വീണ്ടും തുടർന്നു,

” കാലിൽ  അങ്ങിങ്ങായി പതിഞ്ഞ പല്ലുകൾ ഒരു നായയുടെ ആണെന്ന്  തെളിഞ്ഞിട്ടുണ്ട്,

    പക്ഷേ….. “

സത്യനാരായണൻ പറഞ്ഞ വാക്കുകൾ കേട്ട് വിശ്വസിക്കാൻ ആകാതെ ജോസഫ് തലയുയർത്തി അമ്പരപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കി,

”  അതെ ജോസഫ്… കാലിൽ നായുടെ നഖപ്പാടുകളും പല്ലിനാൽ മുറിവേൽക്കപ്പെട്ടതും  കാണാൻ കഴിഞ്ഞെങ്കിലും തുടയിടുക്കിൽ കണ്ട പല്ലിറങ്ങിയ പാടുകൾ അത്…..

 അത് ഒരു നായുടെ അല്ല.

        അത്…. അത് ഒരു മനുഷ്യന്റെ പല്ലുകൾ ആണ് !

                                  ( തുടരും….. )

                                                         ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel ReEntry written by Mahadevan

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!