Skip to content

റീ എൻട്രി – 3

reentry

അതെ ജോസഫ്… തുടയിലും മറ്റു പല ഭാഗങ്ങളിലും  നായുടെ നഖക്ഷതങ്ങളും  പല്ലിനാൽ മുറിവേൽക്കപ്പെട്ടതുമായ പാടുകൾ  കാണാൻ കഴിഞ്ഞെങ്കിലും തുടയിടുക്കിൽ കണ്ട പല്ലിറങ്ങിയ പാടുകൾ അത്….. .

അത് ഒരു നായയുടെ അല്ല.  !

അദ്ദേഹത്തിന്റെ വാക്കുകൾക്ക് മുന്നിൽ  ഒരു നിമിഷം  ഞെട്ടലോടെ ഇരുന്ന ജോസഫ് വേഗം പോസ്റ്റ്മോർട്ടം റിപ്പോർട്ട് മറിച്ചു . അതിലൂടെ ഒന്ന് കണ്ണോടിച്ച  അയാൾ  വിശ്വസിക്കാൻ കഴിയാതെ IG. സത്യനാരായണനെ അമ്പരപ്പോടെ നോക്കി.

 ജോസഫിന്റെ നോട്ടത്തിലെ അവിശ്വസനീയത മനസ്സിലായെന്നോണം ഒരു മടിയോടെ ആയിരുന്നു

അദ്ദേഹം കാര്യം ഒന്നുകൂടി വ്യക്തമാക്കിയത്.

     ” അതെ ജോസഫ്…. അത്…..അത് ഒരു മനുഷ്യന്റ പല്ലുകൾ ആണ്…  ഒരു മൃഗത്തിന്റെ ആക്രമണം  ആണെന്ന് തോന്നിപ്പിക്കും വിധം,  അത്ര ക്രൂരമായി  റയാന്റെ  അവയവങ്ങൾ കടിച്ചു പറിച്ചെടുത്തിരിക്കുന്നത് ഒരു മനുഷ്യൻ ആണ്.

  ഒരു സൈക്കോകില്ലർക്ക് മാത്രം കഴിയുന്ന ഒന്ന് “

  അവിശ്വാസത്തോടെ സത്യനാരായണന്റെ വാക്കുകൾക്ക് മുന്നിൽ നിഷേധാർത്ഥത്തിൽ തലയാട്ടുമ്പോൾ ജോസഫിന്റെ മനസ്സിൽ  “ഒരു മനുഷ്യന് ഇങ്ങനെ ഒക്കെ ,  ഇത്രയും വലിയ ക്രൂരത ചെയ്യാൻ കഴിയുമോ ” എന്നക്കെയുള്ള  ചിന്തയായിരുന്നു.

  ” പോലീസ് യൂണിഫോം ശരീരത്തിൽ കയറിയ കാലം മുതൽ പല രീതിയിലുള്ള കൊലപാതകം ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്  ,  അതുപോലെ പലരെയും തെളിവ് പോലും ഇല്ലാതെ തീർത്തിട്ടുമുണ്ട്….

പക്ഷെ. ഇതുപോലെ ഒന്ന്…!  “

ജോസഫ് വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു..

 ” ഒരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ എത്ര ക്രൂരമായാണ് റയാൻ…. “

 അയാൾ കുറെ നേരം മൗനമായിരുന്നു. പിന്നെ മുന്നിൽ നിറച്ചുവെച്ച വെള്ളം ഒറ്റ വലിയ്ക്ക് അകത്താക്കി യാന്ത്രികമായി  പതിയെ  എഴുന്നേറ്റ് സത്യനാരായണന്‌ മുന്നിൽ സല്യൂട്ട് ചെയ്യുമ്പോൾ  ഒന്ന് മാത്രം പറഞ്ഞു,

 “സർ,  ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ ,  അവർക്കരികിലെത്താൻ ഒരു പഴുതു പോലും കിട്ടാത്ത അത്ര   Well Planned ആയിട്ടാണ് അവർ എന്റെ മകനെ….

      പക്ഷേ,  എത്രയൊക്കെ കുഴപ്പം പിടിച്ച വഴിയിലൂടെ സഞ്ചരിക്കേണ്ടി വന്നാലും  അവർക്കരികിലേക്ക് എനിക്ക് എത്തിയെ പറ്റൂ.

 എന്റെ ഉറക്കം നഷ്ട്ടപ്പെട്ടിട്ടിപ്പോൾ മണിക്കൂറുകൾ ആയി.  അതിനു കാരണക്കാരായവരെ കണ്ടെത്താതെ, എന്റെ മകൻ അനുഭവിച്ചതിനേക്കാൾ വേദനയോടെ അവർക്കുള്ള മരണശിക്ഷ വിധിക്കാതെ എനിക്കിനി മനസ്സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ല.

  ഒന്ന്മാത്രം……

പ്രതികളെ കിട്ടിക്കഴിയുമ്പോൾ അവർക്ക് ജീവൻ ഉണ്ടാകണമെന്ന് മാത്രം സർ വാശി പിടിക്കരുത്.

അല്ലെങ്കിൽ തന്നെ മനുഷ്യനെ പച്ചയ്ക്ക് തിന്നാൻ പോലും മടിക്കാത്ത ഇതുപോലെയുള്ള നപുംസകങ്ങൾ ചാവുന്നത് തന്നെയാ നല്ലത്‌.

 ഈ കാര്യത്തിൽ സാറിന്റെ പൂർണ്ണമായ സപ്പോർട്ട് ഉണ്ടാകണം “

   IG യുടെ  മറുപടിക്ക്  പോലും കാത്തുനിൽക്കാതെ ജോസഫ്  പുറത്തേക്കിറങ്ങുമ്പോൾ മനസ്സിൽ കിടന്ന് നീറിനീറി എരിയുന്നത്  ഒന്ന് മാത്രമായിരുന്നു,,

  “തന്റെ മകൻ മരിച്ചതിനേക്കാൾ ക്രൂരമാകണം കൊലയാളിയുടെ മരണം ” എന്ന്.

പുറത്തേക്കിറങ്ങിയ  ജോസഫ് ആദ്യം വിളിച്ചത്  ശരത്തിനെ ആയിരുന്നു. 

   അയാളോട്  ഉടനെ ഓഫീസിലേക്ക് വരാൻ ആവശ്യപ്പെട്ടുകൊണ്ട്  വാഹനത്തിലേക്ക് കയറി.

     ആ പജേറോ റോഡിലേക്ക് ഇറക്കി ഓഫീസ് ലക്ഷ്യമാക്കി പാഞ്ഞു.

 ജോസഫ്  ഓഫീസിലെത്തി കുറച്ചു നേരത്തിനു ശേഷമായിരുന്നു ശരത് എത്തിയത്.

   അനുവാദം ചോദിച്ച്  റൂമിലേക്ക് കയറി എസ് പിയ്ക്ക്   മുന്നിൽ സല്യൂട്ട് ചെയ്യുമ്പോൾ മുന്നിലിരിക്കുന്ന കസേരയിൽ ശരത്തിനോട് ഇരിക്കാൻ ആംഗ്യം കാട്ടി അയാൾ.

 പിന്നെ  ഒരു സിഗരറ്റിന് തീ കൊളുത്തിയതിന് ശേഷം ശരത്തിനു നേരെ തിരിഞ്ഞ് ഒരു കവിൾ പുക പുറത്തേക്ക് ഊതിക്കൊണ്ട്  പറഞ്ഞുതുടങ്ങി,

“ശരത്.  അറിയാലോ… മരിച്ചത്  എസ് പി ജോസഫ് പടമാടന്റെ മകനാണ്.

   അവൻ പോയിട്ട് മൂന്ന് രാത്രി  കഴിഞ്ഞിരിക്കുന്നു.  ഇനി  വേണ്ടത് ഉയർത്തെഴുനെല്പ്പാണ്.

     പക്ഷേ,  ഇവിടെ ഉയർത്തെഴുനേൽക്കുന്നത് നന്മ നിറഞ്ഞ യേശുവല്ല..

  യൂദാസാണ്…   

ജോസഫ് പടമാടൻ എന്ന യൂദാസ്. 

       മകനുള്ള കുഴിവെട്ടിയതിൽ നിന്ന്  ഒരുപിടി മണ്ണ് ഞാൻ  കൊണ്ട്നടക്കുന്നുണ്ട്.  

  എന്തിനാണെന്ന് അറിയോ?

     എന്റെ മകനെ എന്നന്നേക്കുമായി ഇല്ലാതാക്കാൻ പകയുമായി നടന്നവൻ ആരാണോ ആ കഴിവേർടെ മോന്റെ നെഞ്ചിൽ ഇടാൻ.

      ഈ കാര്യത്തിൽ നിയമവും ആരാച്ചാരും  എല്ലാം ഞാൻ ആണ്.

എനിക്ക് മുന്നിൽ ഒരു നിഴലു കൊണ്ട് പോലും തടസ്സം സൃഷ്ട്ടിക്കുന്നവനെ വേരോടെ നീക്കിയാണ്   ഇവിടം വരെ എത്തിയത്.  അങ്ങനെ ആണ് ശീലിച്ചതും.

  ആ എനിക്കിട്ട് തന്നെ മുന്നിൽ നിന്നു കുത്താൻ വളർന്ന ആ  തലതെറിച്ചവന്റെ തല എനിക്ക് വേണം, ഒരു ഉണ്ട കൊണ്ട് പൊട്ടിച്ചുകളയേണ്ടതല്ല അത്. “

 ഓരോ വാക്കിലും നിറഞ്ഞുനിൽക്കുന്ന പകയോടൊപ്പം അയാളുടെ കണ്ണുകളിൽ ക്രൗര്യത നിറയുന്നതും കണ്ടു ശരത്.

     “സർ… പക്ഷേ, നമുക്ക് മുന്നിൽ ഒരു ചെറിയ തുമ്പു പോലും ഇല്ല..

അത്രയും സൂഷ്മതയോടെ  ആണ് അവർ ഓരോ കാര്യവും ചെയ്തിരിക്കുന്നത്. ഫോറൻസിക് വിദഗ്ധർക്ക് കണ്ടെത്താൻ  ഒരു വിരലടയാളം പോലും ബാക്കിവെക്കാതെ.

റയാന്റെ ശരീരത്തിൽ ഒരു ബലപ്രയോഗമോ മർദനമോ നടന്നതായി പറയുന്നില്ല.

   ഒരു മൃഗത്തെ കൊണ്ട്  കടിച്ചെടുപ്പിച്ച അവയവഭാഗങ്ങളിൽ നിന്ന് ചോര വാർന്നാണ് മരണം സംഭവിച്ചിരിക്കുന്നത്  എന്ന് വ്യക്തം.

എന്റെ പോലീസ്ജീവിതത്തിൽ ഇത്രയും ക്ലിയർ & പ്ലാന്റ് ആയിട്ടുള്ള ഒരു മർഡർ ഞാൻ ആദ്യമായി കാണുകയാണ്. 

എങ്ങോട്ട് തിരിയണം എവിടെ നിന്ന് തുടങ്ങണം  എന്നൊന്നും അറിയാത്ത ഈ അവസ്ഥയിൽ നമ്മൾ എവിടുന്ന് തുടങ്ങും സർ “

ശരത്തിന്റെ ചോദ്യവും നോട്ടത്തിലെ സംശയവും ബലപ്പെടുത്തുന്ന രീതിയിൽ തന്നെ ആയിരുന്നു ജോസഫിന്റെ പ്രതികരണവും,

   ”  ശരിയാണ് ശരത്… നമുക്ക് സോളിഡ് ആയ ഒരു എവിഡൻസും കിട്ടിയിട്ടില്ല.  പക്ഷേ, കൊന്നവൻ ഒരു മൃഗത്തേക്കാൾ ക്രൗര്യതയുള്ളp ഒരു മനുഷ്യൻ മാത്രമാണെന്ന് അറിയാം..  കാരണം,  കടിച്ചെടുത്ത അവയവങ്ങളിലും തുടയിടുക്കിലും കണ്ട പാടുകൾ ഒരു മനുഷ്യന്റെ പല്ലുകൾ ആണ്. 

 നമുക്ക് മുന്നിൽ തന്നെ മറഞ്ഞിരിക്കുന്ന കൊലയാളിയായ ആ പൊലയാടിമോന്റെ. “

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഇരിക്കുന്ന ശരത്തിനു മുന്നിലേക്ക് പോസ്റ്റ്മാർട്ടം റിപ്പോർട് നീട്ടുമ്പോൾ  പടമാടൻ  കോപത്താൽ വിറക്കുന്നുണ്ടായിരുന്നു.

തനിക്ക് മുന്നിലേക്ക് നീട്ടിയ പോസ്റ്റുമോർട്ടം റിപ്പോര്ട്ട് വായിച്ച ശരത്തും കുറച്ചു നേരം  ഒരു മരവിപ്പോടെ നിശബ്ദനായി ഇരുന്നു.

“സർ.. ഇതുപോലെ.. “

” സംഭവിക്കുമോ..  ഒരു മനുഷ്യന് ഇങ്ങനെ ഒക്കെ ചെയ്യാൻ  കഴിയുമോ എന്നായിരിക്കും അല്ലെ ശരത്തിന്റെ സംശയം…

ഇതേ സംശയം തന്നെ ആണ് എന്റെ മനസ്സിലും.. പക്ഷേ, പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വെക്തമായി എഴുതിയിട്ടുണ്ട് റയാന്റെ കാലിനിടയിൽ പല്ലിന്റെ പാടുകൾ ഒരു മനുഷ്യന്റെ ആണെന്ന്.

  അത്രയ്ക്കും വികൃതമായി ഒരാളെ കൊല്ലാൻ മാത്രം ശത്രുതയുള്ള സൈക്കോ കില്ലർ ആരാണോ….

      ഇനിയുള്ള  ചോദ്യങ്ങൾക്ക് എല്ലാം ഉത്തരങ്ങൾ പറയേണ്ടത് ആ കൊലയാളിയാണ് “.

 ആ വാക്കുകളിൽ ഒരു ദൃഢതയുണ്ടായിരുന്നു. !

 ഇന്നല്ലെങ്കിൽ നാളെ അവന് മുന്നിൽ 

 എത്തിയിരിക്കും എന്ന ഉറപ്പുണ്ടായിരുന്നു !

” പിന്നെ ശരത്…  ഈ കേസിൽ നമുക്ക് മുന്നിൽ പ്രത്യേകിച്ചൊരു  ലൂപ്‌ഹോളും ഇല്ലാത്തതിനാൽ

എവിടെ നിന്ന് നമ്മൾ തുടങ്ങും എന്നൊരു കൺഫ്യൂഷൻ നിലനിൽക്കുന്നുണ്ട്.

   പക്ഷേ, ഇതിന്റെ അന്വോഷണം തുടങ്ങേണ്ടത്  ഇവിടെ നിന്നല്ല എന്നാണ് എന്റെ മനസ്സ് പറയുന്നത്.

തുടങ്ങേണ്ടത് ഇടുക്കിയിൽ നിന്നാണ്.  അവന്റെ റിസോർട്ടിൽ നിന്ന്. “

“സർ….. “

“അതെ ശരത്. നമുക്ക് തുടങ്ങേണ്ടത് അവിടെ നിന്നാണ്.  അവിടെ നിന്ന് തുടങ്ങിയാലേ ഇതിനൊരു ഉത്തരം കണ്ടെത്താൻ  കഴിയൂ.

  വീട്ടിൽ ഉള്ളതിനേക്കാൾ സമയം റയാൻ ആ റിസോർട്ടിൽ ആയിരുന്നു. വർഷങ്ങളായി.

ഇവിടെ ഉള്ളതിനേക്കാൾ കൂടുതൽ ബന്ധങ്ങളും അവന് അവിടെയായിരുന്നു . അവന്റെ പേരിൽ ഉണ്ടായിട്ടുള്ള മുഴുവൻ പ്രശ്നങ്ങളും ആ റിസോർട്ടുമായി ബന്ധപ്പെട്ടായിരുന്നു.

അപ്പൊ നമ്മൾ തേടുന്നവനും അവിടെ ഉണ്ടാകണം. 

ചിലപ്പോൾ ചിരിച്ചുകൊണ്ട് അവന്റെ കൂടെ നിന്നവൻമാരിൽ ആരെങ്കിലും ആവാം.

   അല്ലെങ്കിൽ ആ റിസോർട്ട് പ്രശ്നങ്ങളുമായി ബന്ധമുള്ള ആളുകളിലും അവൻ ഒളിഞ്ഞിരിപ്പുണ്ടാകാം.

   എന്റെ മനസ്സ് പറയുന്നു  അവൻ അവിടെയുണ്ട്.

 ഇടുക്കിയുടെ മലനിരകൾക്കിടയിലെ  വിശാലമായ ചായത്തോട്ടങ്ങൾക്കിടയിൽ  ,  രക്തം കട്ടപിടിക്കുന്ന  കൊടുംതണുപ്പിൽ

നമ്മുടെ വരവും കാത്തവൻ ഇരിപ്പുണ്ട്.

 ആർക്കുമുന്നിലും  പിടികൊടുത്താത്ത ഒരു  ചിരിക്കുന്ന മുഖവുമായി, ഉള്ളിൽ   പ്രഫഷനൽ കില്ലറെക്കാൾ  ക്രൂരമായ മനസ്സുമായി ഒരുവൻ.”

ജോസഫ് പറയുന്നത് മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ  ശരത്തും വല്ലാത്തൊരു ആവേശത്തിൽ ആയിരുന്നു .

അതോടൊപ്പം ഇതുവരെ തന്റെ മനസ്സ് ആ വഴി സഞ്ചരിച്ചില്ലല്ലോ എന്നൊരു കുറ്റബോധവും മനസ്സിലുണ്ടായി.

    ഒരു പോലീസ് ഉദ്യോഗസ്ഥൻ  ഒരിക്കലും  മറക്കാൻ പാടില്ലാത്ത ഒന്നിലേക്കാണ് ഇപ്പോൾ എസ് പി വിരൽചൂണ്ടയിരിക്കുന്നത്.

 “സർ,  ഇനി എന്താണ് പ്ലാൻ.. എങ്ങനെയാണ് കാര്യങ്ങൾ…… “

 മുന്നോട്ടുള്ള നീക്കങ്ങൾ എങ്ങനെ ആണെന്നറിയാനുള്ള ആകാംഷ ശരത്തിന്റ നോട്ടത്തിലും വാക്കുകളിലും കണ്ടപ്പോൾ   ജോസഫ്” പറയാം ” എന്ന് തലയാട്ടികൊണ്ട് ഒരു സിഗരറ്റ് കൂടി കത്തിച്ചു.

പിന്നെ ഒന്ന് രണ്ട് വട്ടം പുക ഉള്ളിലേക്കെടുത്തുകൊണ്ട്  ശരത്തിനു നേരെ തിരിഞ്ഞു.

  ”  കൂടുതൽ ഒന്നും ആലോചിക്കാനില്ല ശരത്.. നാളെ രാവിലെ നമ്മൾ ഇടുക്കിയിലേക്ക് പുറപ്പെടുന്നു.  ബാക്കിയെല്ലാം അവിടെ ചെന്നിട്ട്.

   പിന്നെ നമ്മൾ രണ്ട് പേരും മാത്രം.  കാരണം റയാന്റെ കൊലയാളിയെ നമ്മളല്ലാതെ ഇനി ആരും കാണില്ല.. “

അത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.

   “ശരി സർ ” എന്നും പറഞ്ഞ് ശരത് എഴുനേറ്റു സല്യൂട്ട് ചെയ്തുകൊണ്ട്  പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ജോസഫ് ഒന്നുകൂടി ഓർമ്മിപ്പിച്ചു,

 ”  ശരത്… കയ്യിൽ തോക്ക് കരുതാൻ മറക്കേണ്ട.  സർവീസ് റിവോൾവർ അല്ല. ഒറ്റ വെടിക്ക് തലയ്ക്ക് തുളയിടാൻ പോന്ന മറ്റവൻ “

അത് പറയുമ്പോൾ ജോസഫിന്റെ മുഖത്തൊരു ക്രൂരമായ ചിരിയുണ്ടായിരുന്നു.

 അയാൾക്ക് നേരെ തലയാട്ടികൊണ്ട് ശരത് പുറത്തേക്ക് നടന്നു.

   വീട്ടിലെത്തി കുളിച്ച് ഫ്രഷ് ആയി ടീവിയ്ക്ക് മുന്നിലിരിക്കുമ്പോൾ ആണ് ശരത്തിന്റെ മൊബൈൽ റിങ് ചെയ്ത് തുടങ്ങിയത്. 

    ഫോണിൽ തെളിഞ്ഞ  ” AP” എന്ന  പേര് കണ്ട് അവൻ പുഞ്ചിരിയോടെ കാൾ അറ്റന്റ് ചെയ്യുമ്പോൾ ഒരു പെൺസ്വരം അവന്റ കാതിലേക്ക് ഒഴുകിയെത്തി !

   ”  എന്താണ് സാറേ… പുതിയ കേസിന്റെ പിറകെ ആണോ? കാൾ അറ്റന്റ് ചെയ്യാനൊക്കെ ഇത്ര താമസം.? “

  അപ്പുറത്ത്‌ നിന്നുള്ള ചോദ്യം കേട്ട് അവൻ ഒന്ന് അമർത്തിചിരിച്ചു.

  ”  പോലീസ് ആയിപോയില്ലേ. ഒന്നിന് പിറകെ ഓരോന്നായി വയ്യാവേലികൾ ഞങ്ങടെ നെഞ്ചത്തോട്ടല്ലേ കേറിവരുന്നത്. ഇതിപ്പോ എസ് പി യുടെ മകന്റെ കൊലപാതകം ആയത് കൊണ്ട് കൊന്നവനെ പിടിച്ച് ഉണ്ടംപൊരി തീറ്റിയ്ക്കാൻ വേണ്ടിയുള്ള ഓട്ടമല്ല.. അയാളുടെ മകൻ ചത്ത പോലെ കൊലയാളിയെയും കൊല്ലണമത്രേ. 

    ഈ ചത്തവൻ അത്ര നല്ലവൻ ആണെങ്കിൽ കുഴപ്പമില്ല.. ഇതിപ്പോ  തെമ്മാടിത്തരത്തിൽ തന്തയേക്കാൾ വലിയ തന്തയാണ് മോൻ.  അവന്റ       നെഞ്ചുംകൂട് നോക്കി ഒരുത്തൻ പൊട്ടിക്കാൻ ഇറങ്ങണമെങ്കിൽ മകൻ എത്ര വലിയ തന്തയില്ലായ്മ കാണിച്ചിട്ടുണ്ടാകും എന്ന് ഇയാൾക്ക് ഊഹിച്ചൂടെ…  ആ,  പിന്നെ മകനല്ലേ… പുറമെ പറയാൻ ഒന്നിനെ അല്ലെ ഉണ്ടാക്കിയിട്ടുളൂ.    അതും പോയി.. അതിന്റ ചൂടാ…. “

 അവന്റ താല്പര്യംമില്ലാത്ത പോലുള്ള വാക്കുകൾ കേട്ട് അവൾ പൊട്ടിച്ചിരിച്ചു.

    ” ചാവേണ്ടവർ ചാവണം…  അതാണല്ലോ അതിന്റ ശരി….

    മകന്റെ ചാവ്മണം മാറുംമുന്നേ അരയുംമുറുക്കി അങ്കത്തിനിറങ്ങുന്ന തന്ത. 

  കൂടെ ബ്രില്യന്റ് ആയ സി ഐ ശരത്തും…  !!”

   അവൻ അത് കേട്ട് ഒന്ന് ചിരിച്ചു.

    ഒത്തിരി നേരത്തെ സംസാരത്തിനു ശേഷം ഫോൺ കട്ട്‌ ചെയ്യുമ്പോൾ അവന്റെ മനസ്സിലൂടെ പലതും ഓടിയിറങ്ങുന്നുണ്ടായിരുന്നു.

  അവളെ കണ്ട് മുട്ടിയത് മുതൽ ഇന്നുവരെ ഉള്ളതെല്ലാം…. !

       രാവിലെ കുളിച്ച് സിവിൽഡ്രസ്സ്‌ ഇട്ട്  ചെറിയ ബാഗുമെടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ ഗേറ്റിനു മുന്നിൽ തന്നെ ഉണ്ടായിരുന്നു പജേറോ.    ഗേറ്റ് അടച്ച് ശരത് ഡോർ തുറന്ന്  ” morning sir ” എന്ന് വിഷ് ചെയ്ത് അതിലേക്ക് കേറുമ്പോൾ ഒന്ന് മൂളുകമാത്രം ചെയ്തു ജോസഫ്.

  പിന്നെ പതിയെ പജേറോ മുന്നോട്ട് എടുത്ത് റോഡിലേക്ക് ഇറക്കി.  ആ വാഹനം ഹൈവേയിലൂടെ അതിവേഗം പായുകയായിരുന്നു  മഞ്ഞുപുതച്ച ചായത്തോട്ടങ്ങളാൽ മനോഹരമായ ഇടുക്കി ലക്ഷ്യമാക്കികൊണ്ട്.

      നെഞ്ചിൽ ഏത് മഞ്ഞിനേയും ക്ഷണനേരം കൊണ്ട്  ഉരുക്കാൻ പോന്ന  പ്രതികാരത്തിന്റെ അഗ്നിയുമായി. !

                                            ( തുടരും )

                               ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel ReEntry written by Mahadevan

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!