തല പൊട്ടിച്ചിതറുമെന്ന് തോന്നിയ ആ നിമിഷം മുന്നിൽ രക്ഷകനായി നിന്നവനെ നോക്കിയ ശരത്തിന്റെ മുഖത്ത് അത്ഭുതവും അമ്പരപ്പും ഒരുമിച്ചു മിന്നിമറഞ്ഞു !!
ഒരു നിമിഷം ആ മുഖത്തേക്ക് നോക്കുമ്പോൾ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു
” തരകൻ !!”
പക്ഷേ, അവനെയൊ അവന്റ മുഖത് മിന്നിമായുന്ന ഭാവങ്ങളെയോ ശ്രദ്ധിക്കാതെ മുന്നിൽ നിൽക്കുന്നവർക്ക് നേരെ നിറഞ്ഞാടുകയായിരുന്നു വർഗ്ഗീസ്തരകൻ.
അയാൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ഓരോരുത്തരും നിലംപറ്റുമ്പോൾ എല്ലാം കണ്ട് നിൽക്കേണ്ട ആവശ്യമേ ശരത്തിന് ഉണ്ടായിരുന്നുള്ളൂ.
എല്ലാം കുറച്ചു നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞിരുന്നു. കളം അടുച്ചുതുടച്ചു ശുദ്ധമാക്കി ദേഹത്തു പറ്റിയ പൊടി തൂത്തുകൊണ്ട് അയാൾ ശരത്തിനരികിലേക്ക് വരുമ്പോൾ ശരത്തിന്റെ മുഖത്ത് മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. !
തിരിച്ച് വർഗ്ഗീസിന്റെ ചുണ്ടിലും. !
——————————————————
മുറിയിൽ കസേരയിലേക്ക് ചേർന്നിരിക്കുന്ന അയാളുടെ ചുണ്ടുകൾ പൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു.
അയാൾക്ക് മുന്നിൽ അക്ഷമയോടെ ഇരിക്കുന്ന
ജോസഫിന്റെ ഞെരമ്പുകൾ ദേഷ്യത്താൽ വലിഞ്ഞുമുറുകി.
എത്രയൊക്കെ അടിച്ചിട്ടും അയാളിൽ നിന്ന് യാതൊരു മറുപടിയും ഇല്ലെന്ന് മാത്രമല്ല, ആ ചുണ്ടുകളിൽ പുച്ഛം നിറഞ്ഞ ചിരി കൂടി കണ്ടപ്പോൾ ജോസഫിന്റെ നിയന്ത്രണം വിട്ടു .
ദേഷ്യത്താൽ അയാളുടെ നെഞ്ചിൽ കാലുയർത്തി ചവിട്ടുമ്പോൾ അയാൾ കസേരയടക്കം പിന്നിലേക്ക് വീണിരുന്നു.
” പ്പ്ഫ, പുന്നാരമോനെ, നിന്നെ പോലെ കുറെ മറ്റവന്മാരെ കണ്ടും കൊടുത്തും വേണ്ടിവന്നാൽ കത്തിക്കാൻ ഒരു എല്ലിൻ കഷ്ണം പോലും ബാക്കിവെക്കാതെ കൊന്നുതള്ളിയുമൊക്കെ തന്നെയാ ഇവിടം വരെ എത്തിയത്. ആ എന്റെ മുന്നിൽ നീ ലോക്കൽഷോ കാണിക്കാൻ നിന്നാലുണ്ടല്ലോ. മിണ്ടാട്ടംമുട്ടിയ നിന്റ വായിൽ ഞാൻ പട്ടാസ് വെച്ച് കത്തിക്കും, കേട്ടോടാ.. പൊ&&****** മോനേ…. “
ജോസഫ് അയാൾക്ക് നേരെ ആക്രോശിക്കുമ്പോൾ അയാൾ കിടന്നകിടപ്പിൽ പൊട്ടിച്ചിരിച്ചു.
” ഡോ, പടമാടാ, എന്റെ പേരും നാളും ജാതകോം അറിഞ്ഞിട്ട് താനെന്നെ എന്ത് ചെയ്യാനാടോ? “
അയാൾ പുച്ഛത്തോടെ ജോസഫിന് നേരെ ഒന്ന് നീട്ടിതുപ്പുമ്പോൾ ജോസഫ് വെറുപ്പോടെ മുഖം വെട്ടിച്ചു. പിന്നെ വീണിടത്തു നിന്നും അയാളെ പിടിച്ചുയർത്തി മുഖത് ആഞ്ഞടിച്ചു.
” ചാവാറായ നിന്നെ കൊന്നിട്ട് എന്റെ ഒരു ഉണ്ട വെസ്റ്റാക്കാൻ എനിക്ക് താല്പര്യമില്ല. പക്ഷേ, കൊല്ലും. പട്ടിയെ തല്ലികൊല്ലും പോലെ കൊല്ലും.. നിന്റ നാവിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്ന ഉത്തരം കിട്ടിയില്ലെങ്കിൽ. പറ… നീ എന്തിനാണ് എന്റെ പിറകെ കൂടിയത്, അതും ഈ ഇടുക്കിയിൽ. ആദ്യമായി നിന്നെ കണ്ടത് വർഗ്ഗീസ്താരകന്റെ വീടിനു പുറത്ത് വെച്ചായിരുന്നു.അന്നത് വെറുമൊരു വഴിപോക്കനായിരുന്നു. പക്ഷേ പിന്നെ പലയിടത്തും നിന്റ കണ്ണുകൾ ഞാൻ കണ്ടിട്ടുണ്ട് ഈ റിസോർട്ടിന് നാല് പുറത്തും. അതിനർത്ഥം എന്റെ വരവ് നീ പ്രതീക്ഷിച്ചിരുന്നു.
ഇനി എനിക്ക് അറിയേണ്ടത് ഒന്ന് മാത്രം ആണ്.
എന്റെ മോനെ കൊന്നതിലുള്ള നിന്റ പങ്ക് എന്ത്.
പല്ലും നഖവും പൊഴിഞ്ഞ നിന്നെകൊണ്ട് ഒരാളെ കൊല്ലാൻ കഴിയില്ലെന്ന് അറിയാം. പിന്നെ ആര്….? എന്തിന്. ? ഇതിൽ നിന്റ റോൾ എന്ത്..? “
ജോസഫിന്റെ കണിശമായ ചോദ്യങ്ങൾക്കൊപ്പം അഗ്നി ചിതറുന്ന നോട്ടം വൃദ്ധന്റെ കണ്ണുകളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോൾ തെല്ലും ഭയമില്ലാത്തവനെ പോലെ ആയിരുന്നു ആ മുഖത്തെ ഭാവം.
ജോസഫ് എന്ന പോലീസ് ഓഫീസറേ അല്ല അയാളപ്പോൾ മുന്നിൽ കണ്ടത്. മകനേക്കാൾ പതിന്മടങ്ങ് വിഷമുള്ള പടമാടൻ എന്ന നരാധമനെ ആയിരുന്നു
” പറ.. ന്റെ മോന്റെ ശവദാഹം നടത്തിയവരിൽ ഏതൊക്കയവൻമാരുടെ കൈ പതിഞ്ഞിട്ടുണ്ട്?
എന്റെ മകനെ എന്നന്നേക്കുമായി ഉറക്കികിടത്തി എന്റെ ഉറക്കം നഷ്ടപ്പെടുത്തി ജയിച്ചെന്ന് കരുതിയിരിക്കുന്നവന്മാരുടെ ഞെഞ്ചിനിട്ട് പൊട്ടിച്ചിട്ടേ പടമാടൻ ഈ കളം വിടൂ…
ഇനി നീ പറഞ്ഞില്ലെങ്കിലും ഞാൻ എത്തും അവർക്കരികിൽ. പക്ഷേ, അപ്പൊ അവരുടെ ചത്തുമലച്ച ശരീരത്തിൽ ഈച്ച പാറുന്നത് കാണാൻ നീ ഉണ്ടാകില്ല… നിന്റ ആയുസ്സിന്റെ ബലം ഇപ്പോൾ എന്റെ കണ്ണിന്റെ ചുറ്റുവട്ടം ആണ്.
നിനക്ക് തീരുമാനിക്കാം ഇപ്പോൾ ചാവണോ, അതോ അവർക്കൊപ്പം ചാവണോ എന്ന്. മരണം സുനിശ്ചിതം “
അത് പറയുമ്പോൾ ജോസഫിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
പക്ഷേ, ജോസഫിന്റെ ഭീക്ഷണി കേട്ട് ഒരു പതർച്ചപോലുമില്ലായിരുന്നു അയാളിൽ.
” അതെ മരണം സുനിശ്ചിതം.. പക്ഷേ, പടമാടാ.. അത് നിന്റ ആണെന്ന് മാത്രം.
ജീവിച്ചകാലം നീയും നിന്റ മോനും ചെയ്ത് കൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷ… വെറുമൊരു മരണം കൊണ്ട് ഒരു മറുപടി അർഹിക്കുന്നില്ല നിങ്ങൾ….
അത് നിന്റ മകന്റെ മരണം കൊണ്ട് നിനക്ക് ബോധ്യപ്പെട്ടതല്ലേ. അടുത്തത് നീയാ…. നീറിനീറി ചാവുമ്പോൾ ചെയ്ത് കൂട്ടിയ പാപങ്ങൾ ഏറ്റുപറയാൻ നിനക്ക് സമയം തരും.
ഇപ്പോൾ നിനക്ക് തോന്നുന്നുണ്ടാകും, നിനക്ക് മുന്നിൽ നിന്ന് നേർക്കുനേർ സംസാരിക്കുന്ന എന്നെ അങ്ങ് കൊന്നുകളയാം എന്ന്. കൊല്ല്…. ആ നിമിഷം നിന്റ ആയുസ്സ് എണ്ണപ്പെടും. പിന്നെ ഒരു രാത്രി വെളിപ്പിക്കില്ല പടമാടാ നീ. ഒറ്റ രാത്രി… “
അയാളുടെ ചിരിയിൽ പോലും വല്ലാത്തൊരു പ്രതികാരം ഉണ്ടെന്ന് തോന്നി പടമാടന്. അപ്പോഴും ആ മുഖം ജോസഫ് മനസ്സിൽ തിരയുകയായിരുന്നു. എവിടെയോ കണ്ടിട്ടുള്ള മുഖം. പക്ഷേ, എവിടെ…
ജോസഫ് വീറോടെയുള്ള അയാളുടെ വാക്കുകൾ കേട്ട് തലകുടഞ്ഞുകൊണ്ട് റൂമിന്റെ മൂലയ്ക്ക് വെച്ചിരുന്ന ഒരു ഇരുമ്പ്ദണ്ഡ് കയ്യിലെടുത്തു.
പിന്നെ ഫോൺ കയ്യിലെടുത്ത് ശരത്തിന്റെ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു.
” ഹലോ… സർ…. ഞാൻ OnThe way ആണ്.. അവിടെ എത്തിയിട്ട് വിളിക്കാം “
അപ്പുറത്ത് നിന്ന് ശരത്തിന്റെ വിവരണം കാതുകളിലെത്തിയപ്പോൾ ജോസഫ് അവനെ തടഞ്ഞുകൊണ്ട് വാഹനം സൈഡ് ഒതുക്കിനിർത്താൻ ആവശ്യപ്പെട്ടു.
” സർ പറയൂ…. “
” ഡോ, ശരത്തെ… ആ സേവ്യറേ പൊക്കാൻ വരട്ടെ… താൻ തിരിച്ചു വാ… നമുക്ക് വേണ്ട ആള് ഇവിടെ ഉണ്ട്, എനിക്കരികിൽ മരണത്തിനും ജീവിതത്തിനും ഇടയ്ക്… ഇനി ഇവൻ പറയും ബാക്കി, അതിൽ ആ സേവ്യർ ഉണ്ടെങ്കിൽ അപ്പൊ നമുക്ക് രണ്ട് പേർക്കും കൂടി പോകാം അവന്റ ശവമടക്കിന്. “
അതും പറഞ്ഞ് ജോസഫ് പെട്ടന്ന് ഫോൺ വെക്കുമ്പോൾ ശരത് അമ്പരപ്പിൽ ആയിരുന്നു. ആരാകും ജോസഫിന്റെ കത്തിമുനയ്ക്ക് മുന്നിൽ !
അയാൾ പെട്ടന്ന് തന്നെ പജേറോ റിവേഴ്‌സ് എടുത്ത് തിരികെ റിസോർട് ലക്ഷമാക്കുമ്പോൾ ജോസഫ് ആ വൃദ്ധന്റ തലയ്ക്ക് ഒപ്പം കയ്യിലെ ഇരുമ്പ്ദണ്ഡ് ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു.
അപ്പൊ ഒരു കാര്യം ഉറപ്പ്… എന്റെ മകനെ കൊന്നവർ ഇവിടെ തന്നെ ഉണ്ട്.. എനിക്ക് ചുറ്റും, എന്റെ കണ്ണുകൾക്ക് പിന്നിൽ.
ജോസഫ് ഒന്ന് ചിരിച്ചു.
” ഇനി പറ… ആര്? എന്തിന്…? “
” നിനക്ക് അറിയണം അല്ലെ… നിന്റ മകന്റെ കാലനെ നിനക്ക് കാണണം അല്ലെ? ന്നാ കാണ്… ഞാൻ തന്നെയാ നിന്റ മകനെ കൊന്നത്. ഇഞ്ചിഞ്ചായി… വേദന എന്താണെന്ന് അറിയിച്ചുകൊണ്ട്….
നിന്റ മകന്റെ കരച്ചിൽ ഇപ്പോഴും ഉണ്ട് എന്റെ ചെവിക്കുള്ളിൽ. അത് കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ…. അതേടാ പടമാടാ… നിന്നെപോലെ ഒരു തന്തയ്ക്ക് പിറന്ന ആ പൊലയാടിമോനെ കൊന്നത് ഞാൻ തന്നെയാടാ…. “
അയാൾ വർദ്ധിച്ച ആവേശത്തോടെ പറഞ്ഞ് പൊട്ടിചിരിച്ചതും ജോസഫിന്റെ കയ്യിലെ ഇരുമ്പുദണ്ഡ് ഉയർന്നുതാഴ്ന്നതും ഒരുമിച്ചായിരുന്നു..
( തുടരും )
ദേവൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Title: Read Online Malayalam Novel ReEntry written by Mahadevan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission