Skip to content

റീ എൻട്രി – 13

reentry

ആ മുഖം കണ്ട മാത്രയിൽ അവൾ ഞെട്ടലോടെ രണ്ടടി പിന്നോട്ട് മാറി..

   അവൾക് പിന്നിൽ ക്രൗര്യത നിറഞ്ഞ നോട്ടവുമായി നിൽക്കുന്ന ജോസഫിന്റെ നെഞ്ചിൽ തട്ടി അവൾ നിന്നു.

    പിന്നിൽ മരണമാണിപ്പോൾ നിൽക്കുന്നതെന്ന സത്യം അവൾ തിരിച്ചറിയുകയായിരുന്നു.

 മുന്നിൽ ഇരിക്കുന്ന ആ വൃദ്ധനെ അവൾ വേദനയോടെ നോക്കുമ്പോൾ   അവളുടെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു

    ” അച്ഛൻ…….. അച്ഛൻ…… !! “

ജോസഫിനും അതൊരു ഞെട്ടലുളവാക്കുന്നതായിരുന്നു.

 ഇവർ തമ്മിൽ എന്തെങ്കിലും തരത്തിൽ ഒരു ബന്ധമുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും അച്ഛനാകുമെന്ന് നിരീച്ചില്ല. 

അതെ സമയം അനുപമ ഓടി ആ വൃദ്ധനരികിൽ എത്തിയിരുന്നു.. അയാളുടെ കവിളിൽ പിടിച്ച് ചോരയൊലിച്ച ആ മുഖത്തേക്ക് നോക്കുമ്പോൾ അവൾക്ക് സങ്കടത്തെക്കാളേറെ ദേഷ്യം ഇരച്ചുകയറി.

     അവൾ അയാളുടെ കൽക്കലേക്കിരുന്ന് ”  അച്ഛാ അച്ഛാ ” എന്ന് വിളിക്കുമ്പോൾ അവശതയോടെ മയക്കം മൂടിയ കണ്ണുകൾ വലിച്ചുതുറന്നു.

“മോ….. മോളെ……. ! “

അയാൾ ആശ്ചര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കുമ്പോഴായിരുന്നു പിന്നിൽ നിന്നും അനുപമയുടെ മുടികുത്തിൽ പിടിച്ച് ജോസഫ് അവളെ വലിച്ചെഴുനേൽപ്പിച്ചത്.

 എഴുന്നേറ്റ ഉടൻ അവളുടെ മുഖമടച്ചൊന്ന് പൊട്ടിച്ചു അയാൾ.

 പെട്ടന്നുള്ള അയാളുടെ അടിയേറ്റ് നിയത്രണം നഷ്ട്ടപെട്ടവൾ നിലത്തേക്ക് വീഴുമ്പോൾ ജോസഫ് കലി മാറാതെ അവളുടെ നെഞ്ചിൽ ഷൂ കൊണ്ട് അമർത്തി ചവിട്ടി.

  ഷൂസിനടിയിൽ ശ്വാസം കിട്ടാതെ പിടയുന്ന അവളുടെ കണ്ണുകൾ ഉരുണ്ട്മറിയുന്നതും നോക്കി അയാൾ പൊട്ടിച്ചിരിച്ചു.

  ” പ്ഫ,  പട്ടിച്ചി മോളെ… കൂടെ കിടന്ന്തന്നേ നിനക്ക് പ്രതികാരം ചെയ്യണമല്ലേ?  നീ വന്നു കേറിയ അന്ന് നിന്നെ കുറിച്ചു കൂടുതൽ അറിയേണ്ടതായിരുന്നു. അവിടെ നിന്ന് തുടങ്ങിയ തെറ്റ് എന്റെ മകന്റെ മരണത്തിൽ വരെ കൊണ്ടെത്തിച്ചു നീ.  എന്റെ കൂടെ കിടന്ന് എന്റെ ഉപ്പും ചോറും തിന്ന് ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ എന്റെ മകനുള്ള മരണമൊഴി എഴുതി നീ. കണ്ടോ ഈ കത്ത്.. നീ അവന്റ സമയം കുറിച്ച മെസേജ്. ഇത് എന്റെ കയ്യിൽ കിട്ടുന്നത് വരെ നീ എന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരി ആയിരുന്നു.

  പക്ഷേ, ഈ കയ്യക്ഷരം….  നിന്റേതാണെന്ന് തോന്നിയ ആ നിമിഷം ശരിക്കും പടമാടൻ തോറ്റ പോലെ ആയി.  എന്റെ മകന്റെ ജീവനെ കാർന്നുതിന്നാൻ കൂട്ട് നിന്ന നിന്നെ വിട്ട് കൊലയാളിയെ തേടി പോയ പടമാടാൻ..

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയ നിമിഷം.

  അപ്പോഴൊക്കെ നീയടക്കം വല്ലാതെ അങ്ങ് സന്തോഷിച്ചല്ലേ.  പക്ഷേ, ദൈവം നമുക്കൊരു തുമ്പ് കരുതിയിട്ടുണ്ടാകും. അതായിരുന്നു ഈ കത്ത്. നിന്റ ആയുസ്സു കുറിച്ച ജാതകം. “

അതും പറഞ്ഞയാൾ വീണ്ടും അവളുടെ മടിക്കുത്തിൽ പിടിച്ചുയർത്തുമ്പോൾ അവൾ ചുണ്ടിൽ പൊടിഞ്ഞ ചോര ജോസഫിന്റെ മുഖത്തേക്ക് തുപ്പി.

    അവളുടെ ആ പ്രതികരണം പ്രതീക്ഷിക്കാത്തത് കൊണ്ട് പെട്ടന്ന് അയാൾ അവളുടെ മുടിയിൽ നിന്നും കയ്യെടുത്തു മുഖം തുടയ്ക്കാൻ തുടങ്ങി.

  ” ടാ നാറി… പിന്നെ നീ എന്ത് കരുതി. ഒരു രാത്രി നിന്റ വണ്ടിക്ക് മുന്നിൽ ചാടിയത് നിന്റ കൂടെ കിടക്കാനുള്ള പൂതി കൊണ്ടാണെന്നൊ? അവിടെ നിനക്ക് തെറ്റി പടമാടാ….

  നീ പറഞ്ഞില്ലേ..  അന്ന് എന്നെ കുറിച്ചു കൂടുതൽ അറിയാൻ ശ്രമിച്ചില്ലെന്ന്.. അവിടെ നിന്റെ താളം പിഴച്ചു.  പെണ്ണെന്ന വർഗ്ഗം നിന്നെ പോലെ ഉള്ളവർക്ക് കൊടഞ്ഞുകളഞ്ഞ് കാമം തീർക്കാൻ മാത്രമുള്ളതാണെന്ന് കരുതിയോ.?

 ഇനി ഒരു പെണ്ണും നിന്റെയും നിന്റ മകന്റെയും കാമവെറിയിൽ ഇല്ലാതാവരുത്.

  എനിക്ക് വേണമെങ്കിൽ നിന്നെ എന്നെ ഇല്ലാതാക്കാമായിരുന്നു. പക്ഷേ, അതിലൊരു ത്രില്ലും സുഖവുമില്ലല്ലോ പടമാടാ.  നീയും നിന്റ മകനും അങ്ങനേ ഒരു മരണമല്ല അർഹിക്കുന്നത്.  നിന്റ മകന്റെ മരണം നീ കണ്ടതല്ലേ…പെണ്ണെന്നു കേൾക്കുമ്പോൾ പൊങ്ങുന്ന അവന്റെ മറ്റേതും കൂടി പറിച്ചെടുക്കുമ്പോൾ അവന്റ  ഭയം  കാണണമായിരുന്നു. സ്വന്തം ലിംഗം താഴെ കിടക്കുന്നത് കണ്ട്  മരിക്കാൻ കഴിഞ്ഞ ആദ്യ മനുഷ്യൻ.

  അടുത്തത് നീയാണ് പടമാടാ..

നീ എന്ത് കരുതി,  എന്നെയും എന്റെ അച്ഛനെയും   നീ ഇവിടെ കൊല്ലാൻ കൊണ്ടുവന്നതാണെന്നോ?   എന്നാ കേട്ടോ.. നിന്നെ ഇവിടെ വരെ എത്തിച്ചത് ഞാനാ… പിഴച്ച സന്തതിക്ക് പരലോകത്തേക്ക് ടിക്കറ്റ് എടുക്കുമ്പോൾ കൂടെ ഒന്നുകൂടി ബുക്ക്‌ ചെയ്തിരുന്നു. നിനക്കുള്ളത്. !

മകന്റെ വൃത്തികെട്ട മരണം കണ്ട് വെറിപിടിച്ചു പാഞ്ഞു തളർന്നിരിക്കുമ്പോൾ നിന്നെ തേടി അവൻ വരും. നിന്റ കാലൻ. “

അമ്പരപ്പോടെ നിൽക്കുന്ന പടമാടന്റെ മുഖത്തു നോക്കിയവൾ പൊട്ടിച്ചിടിച്ചു.

  ” ഇപ്പഴും നിനക്ക് എന്നെ മനസ്സിലായില്ല അല്ലെ.. ഓർക്കുന്നുണ്ടോ നീ നിന്റ മകനൊപ്പം പഠിച്ചിരുന്ന  അവന്തിക എന്ന പെൺകുട്ടിയെ. നിന്റ മകനെ സ്നേഹിച്ചു എന്ന ഒറ്റ തെറ്റേ അവൾ ചെയ്തിരുന്നുള്ളൂ. പക്ഷേ, നീയും നിന്റ മകനും കൂടി എന്റെ കുട്ടിയെ…. കാര്യം കഴിഞ്ഞ് പെണ്ണ് ചത്തെന്നു ബോധ്യമായപ്പോൾ നീയൊക്കെ കൂടി കെട്ടിത്തൂക്കി ആത്മഹത്യയാക്കി. പടമാടൻ എന്ന ക്രിമിനലിന്റെ സ്വാധീനം ആ കേസ് വെറുമൊരു ആത്മഹത്യയാക്കി എഴുതി തള്ളിയപ്പോൾ നഷ്ടപ്പെട്ടത് ഞങ്ങൾക്കാ…   കണ്ടോ ആ മനുഷ്യനെ…  നിന്റ ഒക്കെ പേക്കൂത്തിൽ ഒരു മകളെ നഷ്ട്ടപ്പെട്ടപ്പോൾ തകർന്നുപോയതാണ്.

 പക്ഷേ, നീയും നിന്റ മോനും കൂടി ഒരു പെണ്ണിന്റ രക്തം ഊറ്റികുടിച്ച് ചണ്ടിയാക്കി വലിച്ചെറിഞ്ഞ്  സമൂഹത്തിൽ നെഞ്ചും വിരിച്ചു നടക്കുമ്പോൾ  നിന്നെയൊക്കെ പേടിച്ച്  ഇരുന്നാൽ ഇതുപോലെ ഒരുപാട് പെൺകുട്ടികളെ  നീയൊക്കെ കൂടി ചവച്ചുതുപ്പും. 

 അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. നിന്റ ഒക്കെ പേക്കൂത്തിന്റ അവസാനത്തെ ഇര ഞാൻ ആയിരിക്കും. അതിനപ്പുറം നിന്റെയും നിന്റ മകന്റെയും ആവേശത്തിൽ ഒരു പെണ്ണിനും മാനവും ജീവനും നഷ്ടപ്പെടില്ല.  നഷ്ട്ടപ്പെടുത്താൻ സമ്മതിക്കില്ല.”

അവൾ വീറും വാശിയും നിറഞ്ഞ ഭാവത്തോടെ അയാൾക്ക് നേരെ പോരുകോഴിയെ പോലെ നിൽക്കുമ്പോൾ ആദ്യത്തെ അമ്പരപ്പിൽ നിന്നും മുക്‌തനായ ജോസഫ് അവളെ നോക്കിയൊന്ന് അമർത്തി ചിരിച്ചു.

 ”  കൊള്ളാം…   പെണ്ണെന്നാൽ ഇങ്ങനെ ആവണം.  ആണുങ്ങൾക്ക് മുന്നിൽ നിന്ന് നേർക്ക് നേർ കണ്ണിൽ നോക്കി സംസാരിക്കാൻ തന്റേടമുള്ളവൾ.. പക്ഷേ നേർക്ക് നേർ ഇങ്ങനെ നിൽക്കുമ്പോൾ എതിരിൽ നിൽക്കുന്നത് പടമാടനാണെന്ന് നീ ഓർക്കണം മോളെ… അല്ലെങ്കിലും ചാവാൻ കിടക്കുന്ന പട്ടികൾ ഇങ്ങനെ കുരച്ചുകൊണ്ടിരിക്കും. ഇപ്പോൾ നിന്റെയും ഈ പരട്ടകിളവന്റെയും അവസ്ഥ അതുപോലെ ആണ്.  മരണം മുന്നിൽ നിൽക്കുമ്പോഴും ജീവൻ പോവാതെ കിടക്കുന്ന പട്ടികൾ. പക്ഷേ, ഇങ്ങനെ എന്റെ കൂടെ പൂച്ചയെ പോലെ തൊട്ടുരുമ്മി കാലും നക്കി നിന്നിട്ട് എനിക്കിട്ട് പണിത നിനക്ക് ഞാൻ ഒരു സമ്മാനം തരണ്ടേ “

അവൾക്ക് നേരെ ക്രൂരമായി ചിരിച്ചുകൊണ്ടായാൾ അത് ചോദിക്കുമ്പോൾ ആ കണ്ണുകൾ കത്തുന്നപോലെ തോന്നി അനുപമയ്‌ക്ക്. ഞൊടിയിടയിൽ ആയിരുന്നു അത് സംഭവിച്ചതും. അവളെ നോക്കി ചിരിച്ച ജോസഫ് പെട്ടന്ന് ബാക്കിൽ നിന്നും തോക്ക് എടുത്ത് ആ വൃദ്ധന്റെ തല ലക്ഷ്യമാക്കി കാഞ്ചി വലിച്ചു. എല്ലാം ഒരു നിമിഷം കൊണ്ട് സംഭവിച്ചുകഴിഞ്ഞിരുന്നു.

     നെറ്റിയിൽ ദ്വാരമിട്ട വെടിയുണ്ട തലച്ചോർ തുളച്ചുകയറുമ്പോൾ  ഒരു നിലവിളിക്ക് പോലും കഴിയാതെ ആ വൃദ്ധൻ ഇരുന്ന കസേരയോടൊപ്പം പിന്നിലേക്ക് മറിഞ്ഞുവീണു.

അയാളെ ഒന്ന് തടയാൻ  കഴിയുംമുന്നേ ക്ഷണ നേരത്തിനുള്ളിൽ കണ്മുന്നിൽ നടന്ന സംഭവം കണ്ട് പകച്ചു നിൽക്കുകയായിരുന്നു അനുപമ.

     ആ ഞെട്ടലിൽ നിന്നും മോചിതയായ അവൾ “അച്ഛാ ” എന്നുറക്കെ വിളിച്ചുകൊണ്ട് ആ വൃദ്ധനരികിലേക്ക് ഓടുമ്പോൾ ആ വൃദ്ധനുള്ള ഭക്ഷണം വാങ്ങാനായി പുറത്ത് പോയ ശരത്തും ബംഗ്ളാവിനുള്ളിൽ നിന്ന് കേട്ട വെടിയൊച്ചയിൽ അമ്പരന്ന് അകത്തേക്ക് ഓടിയെത്തിയിരുന്നു..

 കയ്യിൽ തോക്കുമായി ഒരു ടാർവീപ്പയ്ക്ക് മേലെ ഇരിക്കുന്ന ജോസഫിനെയും അപ്പുറത് അനുപമയുടെ  മടിയിൽ  കിടക്കുന്ന വൃദ്ധനെയും കണ്ടപ്പോൾ കാര്യത്തിന്റെ കിടപ്പ് ശരത്തിന് മനസ്സിലായി.  അയാൾ കൊല്ലപ്പെട്ടിരിക്കുന്നു.  ജോസഫ് ശത്രുക്കളുടെ എണ്ണം കുറയ്ക്കാൻ തുടങ്ങിയിരിക്കുന്നു.  ശരത് ഒരു നിമിഷം ജോസഫിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അയാളിൽ കണ്ടത് യുദ്ധം ജയിച്ചുതുടങ്ങുന്ന ഒരു യോദ്ധാവിന്റെ ചിരിയായിരുന്നു.

      ”  ഇനി ഇവൾ…. കൂടെ കിടന്ന് കുതികാൽ വെട്ടിയവളെ അങ്ങനേ വെറുതെ ഒരു ടിക്കറ്റ് കൊടുത്ത് പരലോകത്തേക്ക് വിട്ടാൽ എങ്ങനാ ശരത്തെ….  ഈ പൊലയാടിമോളുടെ പെങ്ങളെ പണ്ട് ഞാനും എന്റെ മോനും കൂടെ തൊട്ടുനോക്കി അനുഭവിച്ചതിന്റെ പ്രതികാരം തീർക്കാൻ ഇറങ്ങിപ്പൊറപ്പെട്ടതല്ലേ.  അപ്പൊ പിന്നെ ഇവളുടെ മരണം ഒരു കൂട്ടബലാത്സംഗത്തോടെ രാജകീയമാവട്ടെ.  “

അതും പറഞ്ഞയാൾ പൊട്ടിചിരിച്ചുകൊണ്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ചെവിയോട് ചേർത്തു.

    ”  നിങ്ങളിങ് വാ മക്കളെ…. വീറു കൂടിയ ഒരു പുള്ളിമാൻ ഉണ്ട്. വേട്ടയാടിപിടിച്ചു കടിച്ച് കീറാൻ..”

ജോസഫ് ഫോൺ വെക്കുമ്പോൾ ശരത് അയാളുടെ പ്രവർത്തിയെ നിഷേധിക്കുംപോലെ തലയാട്ടി.

 ” വേണ്ട സർ.. ഇതു ശരിയല്ല… ഞാൻ സാറിനൊപ്പം ഇറങ്ങിയത് റയാന്റ കൊലയാളിയെ കണ്ടുപിടിക്കാൻ ആണ്. പക്ഷേ, സാറിപ്പോൾ കാണിക്കുന്ന പ്രതികാരം ഒരു പോലീസ്ഓഫീസർ എന്ന നിലയിൽ എനിക്ക് കണ്ടുനിൽക്കാനാവില്ല.  

    എനിക്ക് മുന്നിലിട്ട് ഈ പെൺകുട്ടിയെ റേപ് ചെയ്ത് കൊല്ലാൻ ആണ് സാറിപ്പോ പുറത്തുള്ളവരെ അകത്തേക്ക് ക്ഷണിച്ചതെങ്കിൽ  എന്നെ മറികടന്നെ ഒരാൾ അവളുടെ ദേഹത്തു തൊടൂ.  അല്ലെങ്കിൽ പിന്നെ ഞാൻ ചാവണം..”

അതുവരെ എന്തിനും കൂടെ നിന്നിരുന്ന ശരത്തിൽ നിന്ന് അങ്ങനെ ഒരു പ്രതികരണം ജോസഫ് പ്രതീക്ഷിച്ചില്ലായിരുന്നു.  അതുകൊണ്ട് തന്നെ ആദ്യമൊന്ന് അമ്പരന്നെങ്കിലും സംയമനം വീണ്ടെടുത്ത് കൊണ്ട് അയാൾ നിസ്സാരമായൊന്ന് ചിരിച്ചു.

  അപ്പോഴേക്കും പുറത്ത് നിന്നിരുന്ന സേവ്യറും കൂട്ടരും അകത്തേക്ക് ഇരച്ചുകയറിയിരുന്നു.

     ”  ശരത്തിനറിയാലോ… എന്റെ തീരുമാനങ്ങൾ എന്റെ ശരിയാണ്.. അതിനെ തെറ്റെന്നു പറയാനോ എതിർക്കാനോ ആരെങ്കിലും മുന്നിൽ നിന്നാൽ ,  അതിപ്പോ ഉണ്ടാക്കിയ തന്തയാണെങ്കിൽ പോലും ആ വേര് മുറിച്ച്മാറ്റിയാ ശീലം. അവിടെ സിംപതിക്ക് ഒരു സ്ഥാനവുമില്ല. പറഞ്ഞത് മനസ്സിലായല്ലോ.. എനിക്ക് മുന്നിൽ  ഒറ്റയാനെപോലെ നെഞ്ചും വിരിച്ചു നിൽക്കരുത്.  ജർമൻ മേഡ് ആണ് കയ്യിൽ. നെഞ്ചിന്റെ അളവെടുക്കാൻ ഇവൻ ധാരാളം.  “

അയാൾ തോക്കിലേക്ക് നോക്കികൊണ്ട് ശരത്തിനേ നേരെ വാക്കുകൾ കൊണ്ട് പൂട്ടാം ശ്രമിക്കുമ്പോൾ  ശരത് എന്തിനും തയ്യാറെന്ന പോലെ ഷർട്ടിന്റെ കൈ പതിയെ തെറുത്തുകയറ്റി.

 അവൻ പിന്മാറാൻ ഭാവമില്ലെന്ന് മനസ്സിലായ ജോസഫ് സേവ്യറിന് നേരെ കണ്ണുകൾ കൊണ്ട് ആഗ്യം കാണിക്കുമ്പോൾ അവരെ എല്ലാം പൊടുന്നനെ ഷോക്കടിപ്പിച്ചുകൊണ്ടായിരുന്നു പുറത്ത് നിന്നിരുന്നവരിൽ ഒരാൾ തെറിച്ച് അവർക്ക് മുന്നിലേക്ക്  മുഖമടച്ചു വീണത്.

 ജോസഫ് അമ്പരപ്പോടെ ടാർവീപ്പയ്ക്ക് മുകളിൽ നിന്നും ചാടി എഴുനേറ്റു.

    പിന്നിൽ  നിന്ന് അങ്ങനെ ഒരു ആക്രമണം പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ എല്ലാവരും പെട്ടന്ന് തിരിഞ്ഞ് വാതിൽക്കലേക്ക് നോക്കുമ്പോൾ ശരത്തിന്റെ ചുണ്ടിൽ മാത്രം ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

    അതോടൊപ്പം ജോസഫ് അമർഷത്തോടെ പറയുന്നുണ്ടായിരുന്നു.

   ” തരകൻ…. വർഗ്ഗീസ് തരകൻ……… “ജോസഫ് പല്ലുകൾ ഞെരിക്കുന്നത് കണ്ട് ചിരിയോടെ മുണ്ടോന്ന് മടക്കിക്കുത്തി വർഗ്ഗീസ്.

 പിന്നെ ജുബ്ബയുടെ കൈ തെറുത്തു കയറ്റി മീശയിലൂടെ ഒന്ന് വിരലോടിച്ചു !.

  ” അപ്പൊ എങ്ങനാ ജോസഫ് സാറേ…. സംഭവം  ക്‌ളൈമാക്‌സിലേക്ക്‌ എത്തിയ സ്ഥിതിക്ക് വില്ലൻ ചാവണമല്ലോ.. അതാണല്ലോ അതിന്റ ഒരു നാട്ടുനടപ്പ്.. ഇതിലിപ്പോ വില്ലൻ സാറ് തന്നെ…. പക്ഷേ, വില്ലനെ കൊല്ലാൻ ഒരു ഹീറോ വേണ്ടേ… വേണം…

   സാറിന്റെ മകനേ ചുക്കാമണിയില്ലാതെ അങ്ങ് മേലോട്ട് അയച്ച ആ ഹീറോയെ കാണണ്ടേ. കഥ ക്‌ളൈമാക്‌സ് ആകുമ്പോൾ അവൻ വന്നില്ലെങ്കിൽ എങ്ങനാ… സാറിന്റെ ചുക്കാമണി കൂടി ചെത്തി അങ്ങ് മേലോട്ട് അയക്കാനുള്ളതല്ലേ. “

അതും പറഞ്ഞ് വർഗ്ഗീസ് ചിരിയോടെ ഒന്ന് കണ്ണിറുക്കി കാണിക്കുമ്പോൾ ദേഷ്യം കൊടുമ്പിരി കൊണ്ട ജോസഫ് അവന് നേരെ തോക്ക് ചൂണ്ടിക്കൊണ്ട് അലറി.

 ” അതേടാ… വില്ലൻ ഞാൻ തന്നെയാ…

പക്ഷേ, ചില കഥകൾ വില്ലമാർ ജയിക്കുന്നതാണ്.

 എന്റെ മോനെ പച്ചയ്ക്ക് കൊന്നവൻ ഈ കൂട്ടത്തിൽ തന്നെ ഉണ്ടെന്ന് എനിക്ക് അറിയാം. അവനെ തന്നെയാ ഞാൻ കാത്തിരിക്കുന്നതും.

     മുന്നോട്ട് വരാൻ പറ അവനോട്..”

തനിക്ക് നേരെ നീണ്ട തോക്കിലേക്ക് നോക്കി ചിരിച്ചു വർഗ്ഗീസ്. പിന്നെ മീശ ഒന്നുകൂടി പിരിച്ചുകൊണ്ട് അയാളുടെ നേർക്ക് നേർ നിന്നുകൊണ്ട് ആ കണ്ണുകളിലേക്ക് നോക്കി.

 ” തനിക്ക് കാണണോ ഈ കഥയിലെ നായകനെ.. എന്നാ കാണ്…നിന്റ മകനെയും ഈ നിമിഷം നിന്റെയും ജാതകം വരഞ്ഞ ഈ കഥയിലെ നായകൻ ഇവനാണ്..

അല്ല വില്ലൻ..!!

  നിന്റയൊക്കെ ജീവിതത്തിൽ നീയൊക്കെ ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്ക് തീർക്കാൻ  കച്ചകെട്ടി ഇറങ്ങിയ നിന്റെയൊക്കെ വില്ലൻ….. കാലൻ  ! “

 വർഗ്ഗീസ് ആവേശത്തോടെ പറഞ്ഞ് നിർത്തുമ്പോൾ  ശരത് ഒന്ന് പുഞ്ചിരിച്ചു .

   അതെ സമയം വർഗ്ഗീസ് വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ജോസഫും സേവ്യറും വിശ്വസിക്കാൻ കഴിയാതെ അമ്പരപ്പോടെ നിൽക്കുകയായിരുന്നു  വെള്ളിടി വെട്ടിയപോലെ !!

                                  ( തുടരും )

                                   ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel ReEntry written by Mahadevan

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!