ഹൈവേയിലൂടെ അമിത വേഗതയിൽ പോകുന്ന ഒമിനി വാനിന്റെ പുറകെ ടോമിച്ചൻ ജീപ്പ് പായിച്ചു
“ടോമിച്ചാ.. അവന്മാരുടെ പോക്ക് കണ്ടിട്ട് അത്ര പന്തിയല്ലല്ലോ.. അല്ലെങ്കിൽ ഇങ്ങനെ മരണപാച്ചിൽ നടത്തേണ്ട കാര്യമുണ്ടോ. എന്തായാലും ചവിട്ടി വിട്ടോ. പുല്ലെന്മാരെ പിടിച്ചിട്ടു തന്നെ കാര്യം “
ആന്റണി മുൻപിൽ പോകുന്ന ഒമിനി വാനിലേക്ക് നോക്കി ടോമിച്ചനോട് പറഞ്ഞു..
റോസ്‌ലിൻ ജിക്കു മോനെയും കെട്ടിപിടിച്ചു പേടിച്ചിരിക്കുകയാണ്. മാത്രമല്ല പുതിയ സംഭവവികസങ്ങൾ റോസ്‌ലിനെ കൂടുതൽ ആത്മ സഘർഷത്തിൽ കൊണ്ടെത്തിച്ചിരുന്നു.എൽദോയും ഒന്നും മനസ്സിലാകാതെ സീറ്റിന്റെ കമ്പിയിൽ പിടിച്ചു ഇരിക്കുകയാണ്.
ടൌൺ എത്തുന്നതിനു മുൻപുള്ള പാലത്തിലേക്കു കയറുന്നതിനു മുൻപ് തൃശ്ശൂർ സൂപ്പർഫാസ്റ് കെ എസ് ആർ ടി സി ബസ് ജീപ്പിനെ ഓവർടേക്ക് ചെയ്തു കയറി പോയി.പാലം കടന്നു ചെന്നപ്പോൾ അതുകൊണ്ട് മുൻപിൽ പോയികൊണ്ടിരുന്ന ഒമിനി വാൻ കാണാതായി..
“ഇത്ര പെട്ടെന്ന് അവന്മാർ എവിടെ പോയി “
ടോമിച്ചൻ മുൻപിലേക്കു നോക്കി കൊണ്ട് ആന്റണിയോട് ചോദിച്ചു.
ആന്റണിയും ചുറ്റും പരതുകയായിരുന്നു. പുറത്തേക്കിറങ്ങി വന്ന ടോമിച്ചൻ അപ്പോഴാണ് അത് ശ്രെദ്ധിച്ചത്.
കുറച്ചു മുന്പിലയുള്ള ട്രാഫിക് സിഗ്നലിൽ ചുവന്ന ലൈറ്റ് കത്തി കിടക്കുന്നു. അവിടെ ട്രാഫിക് പോലീസും നിൽപ്പുണ്ട്. പെട്ടെന്ന് പച്ചലൈറ്റ് കത്തി നിരനിരയായി കിടന്ന വണ്ടികൾ മുന്പോട്ടു പോകുവാൻ തുടങ്ങി.
“ടോമിച്ചാ, സിഗ്നലിൽ കിടന്ന വണ്ടികളിൽ ഒന്നും ഒരു ഒമിനി വാൻ ഇല്ല. മാത്രമല്ല സിഗ്നൽ കടന്നു അവന്മാർക്ക് പോകുവാനുള്ള സമയം കിട്ടിയിട്ടില്ല “
ആന്റണി പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ ആണ് പാലത്തിന്റെ വലതു വശത്തുകൂടി പടിഞ്ഞാറു ഭാഗത്തേക്ക് ഒരു ചെറിയ റോഡ് പോകുന്നത് കണ്ടത്…
അതല്ലാതെ പെട്ടെന്ന് ഒരു വണ്ടി കടന്നുപോകുന്ന തരത്തിലുള്ള വഴികളൊന്നും അവിടെങ്ങും കാണാനുമില്ല
“ആന്റണിച്ച കേറിക്കോ.. അവന്മാർ ഈ വഴിയിൽ കൂടി പോകാനാണ് സാധ്യത. കുറച്ചു പോയി നോക്കാം “
ആന്റണി കയറിയതും ടോമിച്ചൻ ജീപ്പ് പാലത്തിന്റെ സൈഡിലൂടെ അകത്തേക്ക് പോകുന്ന റോഡിലേക്ക് തിരിച്ചു മുൻപോട്ടെടുത്തു.
കുറച്ചു പൊട്ടിപൊളിഞ്ഞു കിടക്കുന്ന വഴി ആയിരുന്നു അത്. അതിലൂടെ കട്ടറിൽ ചാടിയും കുലുങ്ങിയും ജീപ്പ് മുൻപോട്ടോടി. വഴിയുടെ ഇരു വശങ്ങളിലും ചാക്കുകളിലും മറ്റും പലതരത്തിൽ ഉള്ള വേസ്റ്റുകൾ കൊണ്ട് തള്ളിയിരുന്നു.അവിടെ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു..
ജീപ്പിലുണ്ടായിരുന്നവർ അസ്സഹനീയമായ ദുർഗന്ധം കാരണം മൂക്ക് പൊത്തി പിടിച്ചു.
“ഇത് സെപ്റ്റിക് ടാങ്ക് തുറന്നു വിട്ടപോലെ ഉണ്ടല്ലോ.രാത്രിയിൽ ഓരോ നാ &%@കൾ കൊണ്ടുവന്നു ഇട്ടിട്ടു പോകുന്നതാ. കോപ്പറേഷൻകാർക്ക് വെറുതെ ഇരുന്നു തിന്നു മാസാവസാനം സാലറി എണ്ണി മേടിച്ചു പോക്കറ്റിൽ ഇടണം എന്നല്ലാതെ ഇവിടെ ഒരു cctv ക്യാമറ വയ്ക്കുവാൻ സമയമില്ലല്ലോ.”
ആന്റണി ആരോടെന്നില്ലാതെ പറഞ്ഞു.
കുറച്ചു മുൻപോട്ടു പോയപ്പോൾ ടോമിച്ചൻ കണ്ടു മുൻപിലായി ആ ഒമിനി വാൻ!!!
റോഡ് പണിക്കുവേണ്ടി ബ്ലോക്ക് ചെയ്തിരിക്കുന്നത് കൊണ്ട് വാഹനങ്ങൾക്ക് മുൻപോട്ടു പോകുവാൻ കഴിയില്ല…
ഒമിനി വാൻ അവിടുന്ന് വെട്ടി തിരിഞ്ഞു ജീപ്പിനു എതിരെ വന്നു. ടോമിച്ചൻ സൈഡ് കൊടുക്കാതെ വഴിയുടെ മദ്ധ്യത്തിൽ നിർത്തി. അതുകണ്ടു വാനും നിന്നു.
ഡോർ തുറന്നു മൂന്നുനാല് കറുത്തിരുണ്ട ആജാനബാഹുക്കൾ പുറത്തേക്കിറങ്ങി.
“ഇവന്മാരെ ആരെങ്കിലും ആഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്തതാണോ. കണ്ടിട്ട് ഏതോ കാട്ടിൽ നിന്നും ഇറങ്ങി വന്നവരെ പോലുണ്ടല്ലോ “
ടോമിച്ചൻ അവരെ ഒന്ന് നോക്കിയിട്ടു ആന്റണിയോട് പറഞ്ഞു.
“എന്തായാലും അവന്മാർ നമ്മളെ തല്ലാനാണ് ഇറങ്ങി നിൽക്കുന്നത്. അതുകൊണ്ട് അധികം നിർത്തി വിഷമിപ്പിക്കുന്നത് ശരിയല്ല. നമുക്കും ഇറങ്ങാം “
പറഞ്ഞു കൊണ്ട് ജീപ്പ് ഓഫാക്കി ടോമിച്ചൻ പുറത്തേക്കിറങ്ങി. കൂടെ ആന്റണിയും.
ഒമിനിയുടെ അടുത്ത് നിരന്നു നിൽക്കുന്ന നാലുപേരെ നോക്കികൊണ്ട് ടോമിച്ചൻ അങ്ങോട്ട് നടന്നു.
“മക്കളെ… ജീപ്പിൽ കൊണ്ടുവന്നു വണ്ടി ഇടിപ്പിച്ചിട്ടാണോ നിന്റെയൊക്കെ ട്രിപ്പീസ് കളി. ങേ. വണ്ടി നിർത്തി പറ്റിയ തെറ്റിന് ഒരു ക്ഷമ എങ്കിലും പറയുമെന്ന് കരുതി. അതുണ്ടായില്ല.പോട്ടെ,ഈ മരണപാച്ചിൽ നടത്തി നീയൊക്കെ ആരുടെ എങ്ങോട്ട് പോകുവാ.”
ടോമിച്ചൻ അവരെ മറികടന്നു ഒമിനിയുടെ അടുത്തേക്ക് പോകുവാൻ തുടങ്ങിയതും നാലുപേരിൽ ഒരുത്തൻ ടോമിച്ചന്റെ ചുമലിൽ പിടിച്ചു.
“വണ്ടിയിൽ പലതും കാണും. അതിലൊന്നും തലയിടാതെ വന്ന വഴിക്ക് പോകാൻ നോക്ക് “
ഒരുത്തൻ പറഞ്ഞു കൊണ്ട് വഴിയടഞ്ഞു നിന്നു.
“ശരി… നീയൊക്കെ കൂടി ഇന്നലെ പൊന്മുടിയിൽ നിന്നും തട്ടിക്കൊണ്ടു പോയ ആ പെൺകുട്ടി എവിടെ.. എനിക്ക് അതറിഞ്ഞാൽ മതി. വണ്ടിയിൽ ഉണ്ടോ”?
ചോദ്യഭാവത്തിൽ ടോമിച്ചൻ നാലുപേരുടെയും മുഖത്തേക്ക് നോക്കി.
“ഓഹോ അപ്പോ അതാണ് കാര്യം അല്ലെ. കൊണ്ടുപോയെ അടങ്ങു..”
ഒരുത്തൻ ഷർട്ടിനുള്ളിൽ നിന്നും വലിച്ചെടുത്ത വടി വാളുമായി ടോമിച്ചന് നേരെ തിരിഞ്ഞു.
അതേ നിമിഷം ആന്റണിയുടെ ചവിട്ടേറ്റു അവൻ വാനിൽ പോയിടിച്ചു നിലത്തേക്ക് വീണു. പിന്നെ അവിടെ പൊരിഞ്ഞ അടി ആയിരുന്നു.ടോമിച്ചന്റെ ഇടിയിൽ ഒരുത്തന്റെ താടിയെല്ല് കോടിപ്പോയി. നിലത്തു കിടന്ന വടിവാൾ എടുത്ത ആന്റണി തല്ലാൻ പാഞ്ഞാടുത്ത ഒരുത്തന്റെ ശരീരത്തിൽ തലങ്ങും വിലങ്ങും പൂളി വിട്ടു. അവൻ നിലവിളിയോടെ റോഡിൽ വീണു.
പറന്നു തൊഴിച്ച ഒരുത്തന്റെ തൊഴി യിൽ നിന്നും ഒഴിഞ്ഞു മാറി ടോമിച്ചൻ അവന്റെ കാലിൽ പിടിച്ചു കറക്കി ഒമിനിവാനിൽ അടിച്ചു. ഒമിനി വാനിന്റെ ഫ്രണ്ട് ഗ്ലാസ്സ് തകർത്തു തല അകത്തും കാലുകൾ പുറത്തുമായി തൂങ്ങി കിടന്നു അവൻ.ആന്റണിയുടെ അടിയേറ്റ് മുൻപോട്ടു കുനിഞ്ഞ ഒരുത്തനെ ടോമിച്ചൻ വലിച്ചു പൊക്കി വാനിൽ ചാരി ഒരു ചവിട്ട് ചവിട്ടി. വാൻ ഒരു കുലുക്കത്തോടെ പുറകിലേക്ക് നീങ്ങി പോയി.
വഴിയിലൂടെ പോയവർ ഇതുകണ്ടു ചുറ്റും കൂടി നിൽപ്പുണ്ടായിരുന്നു. അവർക്കു കാര്യമെന്താണെന്നു മനസ്സിലായില്ല.
വാനിന്റെ ഡോർ വലിച്ചു തുറന്ന ടോമിച്ചൻ അകത്തെ കാഴ്ചകണ്ടു അമ്പരന്നു പോയി.
മൂന്നുനാല് പെൺകുട്ടികൾ കയ്യും കാലും കെട്ടി വായിൽ പ്ലാസ്റ്റർ ഒട്ടിച്ച നിലയിൽ കിടക്കുന്നു!!
കൂടിനിന്ന ആളുകളും ആ കാഴ്ചകണ്ടു ഞെട്ടി!!!
“പട്ടാപ്പകൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നോ? പൊല *&%@മക്കളെ വെറുതെ വിടരുത്.”
ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരാൾ പറഞ്ഞു.നിലത്തു നിന്നും എഴുനേറ്റു വാനിൽ ചാരി ചോരയൊലിപ്പിച്ചു നിലക്കുന്ന നാൽവർസംഘത്തിന് നേരെ ആൾക്കൂട്ടം തിരിഞ്ഞു. ഓടി രക്ഷപെടുവാൻ അവർ ഒരു ശ്രെമം നടത്താൻ തുനിഞ്ഞു എങ്കിലും അവർക്കു അതിന് സാധിച്ചില്ല.
വാനിനുള്ളിൽ നിന്നും പെൺകുട്ടികളെ ഓരോരുത്തരെ ആയി ആന്റണി പുറത്തേക്കിറക്കി കൈയിലെയും കാലിലെയും കെട്ടുകൾ അഴിച്ചു മാറ്റി. വായ മൂടിയിരുന്ന പ്ലാസ്റ്ററും ഇളക്കി കളഞ്ഞു. പെൺകുട്ടികൾ നാലുപേരും ഭയം കൊണ്ട് വിറക്കുകയായിരുന്നു.
ആളുകൂട്ടത്തിന്റെ ഇടയിൽ നിന്നും അടികൊണ്ടു തെറിച്ചു വന്ന ഒരുത്തനെ ടോമിച്ചൻ കുത്തിപിടിച്ചു വാനിൽ ചാരി നിർത്തി.
“ചോദിക്കുന്നതിനു മാത്രം ഉത്തരം തന്നോണം. ഇല്ലെങ്കിൽ നിന്നെയൊക്കെ ഇവിടെയിട്ടു കത്തിച്ചു കളയും ഞാൻ. ഈ പെൺകുട്ടികൾ എവിടെ ഉള്ളവരാ. ഇവരെ എങ്ങോട്ട് കൊണ്ടുപോകുവാ “
ടോമിച്ചന്റെ ചോദ്യം കേട്ടു അവൻ കൈകൂപ്പി.
“എന്നെ കൊല്ലരുത്. ഞാനെല്ലാം പറയാം”
ഒന്ന് ശ്യാസം എടുത്തിട്ടു അവൻ തുടർന്നു.
“ഈരാറ്റുപേട്ട, പൂഞ്ഞാർ, പാലാ ഭാഗത്തുള്ളവരാ.. കോഴിക്കോടിനു കൊണ്ടുപോകുവാ.. അവിടെ നിന്നും കടൽ മാർഗ്ഗം വിദേശത്തേക്ക്….”
അവന്റെ വായിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരാൾ പോലീസ്റ്റേഷനിലേക്ക് ഫോൺ ചെയ്തു കാര്യങ്ങൾ പറഞ്ഞു.
“ഇതിനു മുൻപും പെൺകുട്ടികളെ കൊണ്ടുപോയിട്ടുണ്ടോ “
കൈച്ചുരുട്ടിപിടിച്ചു കൊണ്ട് ടോമിച്ചൻ അവനെ നോക്കി.
“ഉണ്ട്… എല്ലാ വർഷവും പത്തുപേരെ വച്ചു കൊണ്ടുപോകും. അതാ നിർദേശം”
അവൻ അവശതയോടെ തല താഴേക്കു കുനിച്ചു.
കൂടിനിന്നവരുടെ മർദ്ദനത്തിൽ മറ്റു മൂന്നുപേരും അവശരായിരുന്നു.
ആളുകളിൽ ചില അടുത്തുള്ള വീടുകളിൽ പോയി വെള്ളവും മറ്റും കൊണ്ടുവന്നു പെൺകുട്ടികൾക്ക് കൊടുത്തു.
“ഇന്നലെ തട്ടിക്കൊണ്ടുപോയ പെൺകുട്ടി എവിടെ ആടാ പന്ന പൊല *&%@മോനെ. ഈ കൂടെയുണ്ടോ “?
ടോമിച്ചൻ ഒമിനിയിൽ ചാരി നിർത്തിയവന്റെ താടിക്ക് ഒരു തട്ടുകൊടുത്തിട്ടു ചോദിച്ചു.
“ഇല്ല,പൊ.ന്മു…ടിയിൽ തന്നെ..യുണ്ട്. സ..ഫീറിന്റെ ഗസ്റ്റ് ഹൌസിൽ.”
ചോരതുപ്പിക്കൊണ്ട് വിക്കി വിക്കി അവൻ പറഞ്ഞു.
“ആരാ അവൻ…”
ടോമിച്ചൻ ചോദിച്ചുകൊണ്ട് ആന്റണിക്ക് നേരെ മുഖം തിരിച്ചു.
“ആ പെങ്കൊച്ചിനെ അവളുടെ തന്ത കെട്ടിക്കാൻ കണ്ടെത്തിയവനാ. ആ കൊച്ചിന് താത്പര്യം ഇല്ലാത്തത് കൊണ്ട് നടന്നില്ല.”
ആന്റണി പറഞ്ഞു.
ടോമിച്ചൻ മൊബൈൽ എടുത്തു ആൻഡ്രൂസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
“സൂക്ഷിച്ചു പോണം. അവന്മാരുടെ അടുത്ത് പോയി തലവച്ചു കൊടുക്കരുത്”
ടോമിച്ചൻ ആൻഡ്രൂസിനു മുന്നറിയിപ്പ് കൊടുത്തു.
“ഈ പെണ്ണുകടത്തിനു പിന്നിൽ ആരൊക്കെയാ. പെട്ടെന്ന് പറഞ്ഞോ “?
ടോമിച്ചൻ ചോദിച്ചു കൊണ്ടിരുന്നപ്പോൾ പെൺകുട്ടികളിൽ ഒരാൾ അടുത്ത് വന്നു ടോമിച്ചനോട് എന്തോ പറഞ്ഞു.
അപ്പോഴേക്കും അറിയിച്ചതനുസരിച്ചു പോലിസ് ജീപ്പ് അവർക്കരുകിൽ വന്നു നിന്നു.
സി ഐ ഷാജഹാൻ ജീപ്പിൽ നിന്നും ഇറങ്ങി വന്നു ആൾക്കൂട്ടത്തിനിടയിലൂടെ അടികൊണ്ടു അവശരായി കിടക്കുന്നവരുടെ അടുത്തേക്ക് വന്നു. കൂടെ എസ് ഐ ശേഖരനും മൂന്നുനാല് കോൺസ്റ്റബിൾ മാരും രണ്ട് വനിതാ പോലീസുകാരും ഉണ്ടായിരുന്നു.
ആളുകളുടെ സഹായത്തോടെ അടികൊണ്ടു നിലത്തു കിടക്കുന്നവരെ എടുത്തു ജീപ്പിലിട്ടു.
വനിതപോലീസുകാർ പെൺകുട്ടികളെയും കയറ്റി. പോലിസ് ജീപ്പ് പോയി കഴിഞ്ഞപ്പോൾ ടോമിച്ചനും ആന്റണിയും പോയി ജീപ്പിൽ കയറി.
ജീപ്പ് തിരിച്ചു മുൻപോട്ടെടുക്കുമ്പോൾ കണ്ടു.
ഒമിനി വാനിനു ആൾക്കൂട്ടത്തിലെ ആരോ തീ വച്ചിരിക്കുന്നു!!!
വാനിനെ തീനാളങ്ങൾ പൊതിയാൻ തുടങ്ങി!!!
*******************************************
രാജാക്കാട്
ടൗണിൽ എത്തി ജീപ്പ് റോസ്‌ലിൻ പറഞ്ഞു കൊടുത്ത വഴിയിലൂടെ പോയി ഇലഞ്ഞി മറ്റം വീടിന്റെ ഗേറ്റിനു മുൻപിൽ നിന്നു.
ജീപ്പിൽ നിന്നും ഇറങ്ങി അവർ റോസ്‌ലിനെയും കൂട്ടി ഗേറ്റ് കടന്നു വീടിന് നേർക്കു നടന്നു.
വരാന്തയിൽ ഇരിക്കുകയായിരുന്ന മത്തച്ചൻ ആരൊക്കെയോ നടന്നു വരുന്നത് കണ്ടു സൂക്ഷിച്ചു നോക്കി.
റോസ്‌ലിനെ കണ്ട അയാളുടെ മുഖം വലിഞ്ഞു മുറുകി. ദേഷ്യം ഇരമ്പി.
റോസ്‌ലിൻ പകരം വീട്ടാൻ ആളുകളുമായി വരുന്നതാണെന്നാണ് മത്തച്ചന് തോന്നിയത്.
അയാൾ മുറ്റത്തേക്കിറങ്ങി വീടിന്റെ ഭിത്തിയിൽ ചാരി വച്ചിരുന്ന തേങ്ങ പൊതിക്കുന്ന കമ്പിപ്പാര കയ്യിലെടുത്തു. അപ്പോഴേക്കും വീടിനുള്ളിൽ നിന്നും റോബിനും ഇറങ്ങി വന്നു.
“എന്താടി.. പ്രതികാരം ചെയ്യാൻ ആളെയും കൂട്ടി വന്നതാണോ നീ “
മത്തച്ചൻ പല്ല് ഞെരിച്ചു കൊണ്ട് റോസ്‌ലിനോട് ചോദിച്ചിട്ട് അവളുടെ കൂടെ വന്നവരെ മാറി മാറി നോക്കി.
“നിന്നോട് ഇങ്ങോട്ട് കെട്ടിയെടുത്തു വരരുതെന്നല്ലേ പറഞ്ഞു വിട്ടത്. ങേ.. എന്നിട്ട് ആളെയും കൂട്ടി വന്നിരിക്കുകയാണോ ആളെയും കൂട്ടി ഞങ്ങളെയെല്ലാം മൂക്കിൽ വലിച്ചു കേറ്റി സ്വത്തുക്കളുടെ വീതം മേടിച്ചെടുക്കാൻ”
റോബിൻ വരാന്തയിലെ തൂണിൽ ചാരി നിന്നു ചോദിച്ചു.
“എനിക്ക് നിങ്ങടെ ആരുടെയും സ്വത്തും വേണ്ട, സഹായവും വേണ്ട. അമ്മച്ചിയെ ഒന്ന് കാണണം. എന്നിട്ട് ഞാൻ പൊക്കോളാം”
റോസ്‌ലിൻ ദയനീയ ഭാവത്തിൽ മത്തച്ചനെയും റോബിനെയും മാറി മാറി നോക്കി.
“ഇവിടെ നിനക്കങ്ങനെ ഒരു അമ്മയുമില്ല, അമ്മായിയമ്മയും ഇല്ല. നീ പോകാൻ നോക്ക് “
റോബിന്റെ സ്വരം കനത്തു.
“റോസ്‌ലിനൊന്നു ഇവിടുത്തെ അമ്മച്ചിയെ കണ്ടു സംസാരിച്ചാൽ മതി. അത് കഴിഞ്ഞു ഞങ്ങൾ അങ്ങ് പോയേക്കാം. പ്രശ്നം ഒന്നുമുണ്ടാക്കാൻ വന്നവരല്ല ഞങ്ങൾ. ഇന്നത്തെ കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ട് ആരെയും കാണാൻ വരത്തില്ല. ഒരു പ്രധാനപെട്ട കാര്യം ചോദിക്കാനാണ് “
ടോമിച്ചൻ മുൻപോട്ടു ചെന്നു റോബിനോട് പറഞ്ഞു.
“നടക്കുകേല.. വീട്ടിലെ ആളുകൾ ആരോട് സംസാരിക്കണം.. ആരോട് സംസാരിക്കണ്ട എന്നൊക്കെ ഞങ്ങള് തീരുമാനിച്ചോളാം. വരത്തൻ മാർ വന്നു ആഞ്ജപിക്കേണ്ട “
മത്തച്ചൻ ക്രൂദ്ധനായി.
“നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസ്സിലാകത്തില്ലേ. ഈ വീട്ടിൽ ഉള്ളവർ പൊട്ടന്മാരാണോ “?
ടോമിച്ചൻ തിരിഞ്ഞു ആന്റണിയെ നോക്കി.
“ഇറങ്ങി പോടാ പുല്ലേ എന്റെ മുറ്റത്തു കേറിവന്നു കളിയാക്കുന്നോടാ “
മത്തച്ചൻ കമ്പി പാരയുമായി നിന്നു അലറി.
“നിർത്തേടോ.. ഈ പ്രായത്തിൽ ഇങ്ങനെ കിടന്നു അലറിയാൽ ഞരമ്പുപൊട്ടി പെട്ടിക്കകത്തു കേറും. എടോ ഇവിടുന്നു ഒന്നും എടുത്തോണ്ട് പോകണോ അവകാശം സ്ഥാപിക്കാനോ വന്നതല്ലെന്നു പറഞ്ഞില്ലേ. ഇത്രയും നാൾ അവൾ അമ്മയെന്നു കരുതി വിളിച്ചയാൾ ഇവിടെയുണ്ട്. കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപെടുത്തണം. വന്നപോലെ പോകണം. അതിന് അപ്പനും മകനും ഇങ്ങനെ പോര് കോഴികളെ പോലെ നിൽക്കുന്നത് എന്തിനാ. ഇവിടെ ആരോടെങ്കിലും സംസാരിക്കുന്നതിനും കാശ് കൊടുക്കണോ? അറിയാഞ്ഞിട്ട് ചോദിക്കുവാ “
ടോമിച്ചൻ മത്തച്ചനെ തുറിച്ചു നോക്കി.
“ഇവിടെ കേറി വന്നതാണെങ്കിൽ ആരുടക്കാൻ വന്നാലും വന്ന കാര്യം നടത്തിയിട്ടേ പോകൂ. വെറുതെ ഒരു കയ്യാങ്കളിക്കു നിൽക്കണ്ട.”
ടോമിച്ചൻ മുണ്ടഴിച്ചു മുറുക്കി കുത്തി.
“അവളെ ഇങ്ങോട്ട് വിളിക്കട.. അവക്ക് എന്താ ഇത്രയും വലിയ കാര്യം അറിയാനുള്ളതെന്നു നമുക്കും അറിയണമല്ലോ “
മത്തച്ചൻ റോബിന് നിർദേശം കൊടുത്തു.
അപ്പോഴേക്കും ചിന്നമ്മയും ഗ്രേസും അങ്ങോട്ട് വന്നു.
ചിന്നമ്മ മുറ്റത്തു നിൽക്കുന്നവരെയും മത്തച്ചനെയും മാറി മാറി നോക്കി.
പിന്നെ നോട്ടം റോസ്‌ലിന്റെ മുഖത്തു തറച്ചു. ചിന്നമ്മ മുറ്റത്തേക്ക് ഇറങ്ങി റോസ്‌ലിന്റെ അടുത്തേക്ക് ചെന്നു.
“എന്താ മോളെ.. ഇവരൊക്കെ ആരാ “?
അത് ചോദിക്കുമ്പോൾ ആണ് എൽതോ പുറകിൽ നിൽക്കുന്നത് കണ്ടത്. അത് അവരിൽ ഒരു ഞെട്ടൽ ഉളവാക്കി.
“എൽതോ.. നീ എന്താ ഇവിടെ “?
ചിന്നമ്മ ചോദിച്ചു കൊണ്ട് റോസ്‌ലിനെ നോക്കി.
“അമ്മച്ചി…”
റോസ്‌ലിൻ ഒരു പൊട്ടിക്കരച്ചിലോടെ ചിന്നമ്മയെ കെട്ടി പിടിച്ചു.
“എന്താ റോസിമോൾക്ക് പറ്റിയത്. എന്താ ഇതൊക്കെ “
ചിന്നമ്മ റോസ്‌ലിനെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.
“ചിന്നമ്മച്ചി.. എല്ലാ കാര്യവും റോസ്‌ലിനോട് പറഞ്ഞു. ഹോസ്പിറ്റലിൽ പോയി സെലിനമയെയും കണ്ടു “
എൽദോ പറഞ്ഞത് കേട്ടു ചിന്നമ്മ ഒരു നിമിഷം നിശ്ചലമായി.
ചിന്നമ്മയുടെ കണ്ണുകൾ നിറഞ്ഞു താഴെക്കൊഴുകി. മാറിൽ മുഖം ചേർത്തു വച്ചു കരയുന്ന റോസ്‌ലിന്റെ മുഖത്തു വീണുകൊണ്ടിരുന്നു.
റോസ്‌ലിൻ മെല്ലെ മുഖമുയർത്തി ചിന്നമ്മയെ നോക്കി.
“ഞാൻ കേട്ടതൊക്കെ സത്യമാണോ അമ്മച്ചി. ഇത്രയും നാൾ ഞാൻ മനസ്സിൽ കൊണ്ടുനടന്ന അമ്മച്ചിയുടെ മോളല്ലേ ഞാൻ. അമ്മച്ചി എന്റെ സ്വൊന്തം അമ്മയല്ലേ… പറ അമ്മച്ചി “
ചിന്നമ്മയുടെ മുഖം റോസ്‌ലിൻ തന്റെ കൈക്കുമ്പിളിൽ ചേർത്തു.
“മോളെ…. എന്റെ മോളെ….”
ചിന്നമ്മ കരച്ചിലോടെ റോസ്‌ലിനെ കെട്ടിപിടിച്ചു അവളുടെ നെറ്റിയിലും കവിളിലും മാറി മാറി ഉമ്മ വച്ചു.
“പ്രസവിച്ചാൽ മാത്രമേ അമ്മയാകുകയൊള്ളോ മോളെ.. മനസ്സുകൊണ്ട് നിന്റെ അമ്മയാ ഞാൻ.. എന്റെ മോളുടെ അമ്മ “
ചിന്നമ്മ പറഞ്ഞു കൊണ്ട് കണ്ണുനീർ തുടച്ചു.
“അപ്പോ ചിന്നമ്മച്ചി എന്നെ പ്രസവിച്ച അമ്മയല്ല അല്ലെ… എന്റെ വളർത്തമ്മ ആണ് അല്ലെ…ഇവരെല്ലാം എനിക്കൊരു അവകാശവും ഇവിടെയില്ല എന്ന് പറയുമ്പോൾ എനിക്ക് മനസ്സിലായിരുന്നില്ല. ഞാൻ ഇവിടുള്ളവരുടെ ആരുമല്ലെന്നു. ഇപ്പൊ മനസ്സിലായി… “
പറഞ്ഞുകൊണ്ട് ചിന്നമ്മയുടെ കയ്യെടുത്തു തന്റെ കൈക്കുള്ളിൽ വച്ചു റോസ്‌ലിൻ.
“എന്റെ അമ്മ സെലിനമ്മച്ചി ആണോ? അതും അമ്മച്ചിയുടെ വായിൽ നിന്നും കേൾക്കണം. പറ…”
റോസ്‌ലിൻ കവിളിലൂടെ ഒഴുകി വന്ന കണ്ണുനീർ പുറം കൈകൊണ്ടു തുടച്ചു.
“അതേ മോളെ… നിന്നെ പ്രസവിച്ച അമ്മയാണ് സെലീന… അവളാണ് നിന്റെ അമ്മ “
ചിന്നമ്മ റോസ്‌ലിന്റെ കവിളിൽ തലോടികൊണ്ട് പറഞ്ഞു.
“മതി അമ്മച്ചി.. ഇത്രയും മതി… ഇത് കേൾക്കാന ഞാൻ വന്നത്.. എനിക്ക് എല്ലാം ബോധ്യമായി…. അമ്മച്ചിക്കെങ്കിലും എന്നോട് ഒരിക്കൽ എങ്കിലും പറയാമായിരുന്നില്ലേ ഞാൻ മറ്റൊരാളുടെ മകളാണെന്നു. അമ്മച്ചിയും അത് പറഞ്ഞില്ല….”
റോസ്‌ലിൻ തിരിഞ്ഞു മത്തച്ചനെ നോക്കി.
“എന്നെ പപ്പാ എന്ന് വിളിക്കരുതെന്നു പറയുമ്പോൾ എനിക്കറിയില്ലായിരുന്നു.എന്നോട് ക്ഷമിക്കണം. ഇനി ഞാൻ ഇങ്ങോട്ട് വരികയുമില്ല.. വിളിക്കുകയുമില്ല…”
റോസ്‌ലിൻ മത്തച്ചന് നേരെ കൈകൂപ്പി.
പിന്നെ തിരിഞ്ഞു വന്നു ആന്റണിയുടെ കയ്യിലിരുന്ന ജിക്കുമോനെ എടുത്തു ചിന്നമ്മയെ നോക്കി.
“പോകുവാ അമ്മച്ചി… എന്റെ മനസ്സിന്റെ ഒരു കോണിൽ അമ്മച്ചി എന്നും ഉണ്ടാകും. മറക്കത്തില്ല.. നന്ദികേട് കാട്ടത്തില്ല.. ഇ റോസ്‌ലിൻ… പോട്ടെ “
റോസ്‌ലിൻ വേഗത്തിൽ പോയി ജീപ്പിൽ കേറിയിരുന്നു.
ചിന്നമ്മ പടിക്കെട്ടിൽ തലയ്ക്കു കൈകൊടുത്തു ഇരുന്നു തേങ്ങി.
“ഇത്രയുമേ ഉള്ളു. അല്ലാതെ ഒന്നും കൊണ്ടുപോകാൻ വന്നതല്ല എന്ന് മനസ്സിലായില്ലേ… എന്നെങ്കിലും മനസ്സുമാറി അവളെയൊന്നു കാണണം എന്ന് തോന്നിയാൽ കുട്ടിക്കാനത്തിന് വന്നാൽ മതി. അവിടെ കാണും “
ടോമിച്ചൻ മത്തച്ചനോടും റോബിനോടും ആയി പറഞ്ഞിട്ട് ആന്റണിക്കും എൽദോയ്ക്കും ഒപ്പം ജീപ്പിനു നേരെ നടന്നു.
*******************************************
കണ്ണുതുറക്കുമ്പോൾ ഇരുട്ടു നിറഞ്ഞ ഒരു മുറിക്കുള്ളിൽ കിടക്കുകയായിരുന്നു നസിയ. അവളുടെ ഒരു കാൽ നീളമുള്ള ചങ്ങല കൊണ്ട് കട്ടിലുമായി ബെന്ധിക്കപ്പെട്ടിരുന്നു!!!
മുറിയുടെ മുകളിൽ ഉള്ള ഒരു എയർ ഹോളിൽ നിന്നും നേർത്ത വെളിച്ചം മുറിക്കുള്ളിലേക്ക് കടന്നു വരുന്നുണ്ട്..
നസിയ ചുറ്റും പകച്ചു നോക്കി.
താൻ എവിടെയാണ്?
ആരാണ് തന്നെ പിടിച്ചു കൊണ്ട് വന്നത്?
തന്നെകൊണ്ട് എന്ത് പ്രയോജനം ആണ് അവർക്കുള്ളത്?
അവൾ കട്ടിലിൽ ഇരുന്നു കൊണ്ട് ശ്രെദ്ധിച്ചു.
എന്നാൽ ഒരു ശബ്‌ദമോ, അനക്കമൊ ഒന്നും കേൾക്കാനുണ്ടായിരുന്നില്ല.
നിസഹായാവസ്ഥയിൽ അവൾ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു. പിന്നെ കട്ടിലിലേക്ക് കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടു അവൾ ചാടി എഴുനേറ്റു.
പുറത്തുനിന്നുള്ള പ്രകാശം വാതിലിലൂടെ അകത്തേക്ക് കടന്നു വന്നു പുറകെ മറ്റൊരാളും…
നസ്സിയ അയാളെ സൂക്ഷിച്ചു നോക്കി.
അതേ സമയം റൂമിൽ ലൈറ്റ് തെളിഞ്ഞു.
മുൻപിൽ നിൽക്കുന്ന ആളെ കണ്ടു സ്തംഭിച്ചു പോയി.
സഫീർ!!
“നിങ്ങളോ… ഇവിടെ… അപ്പോ എന്നെ തട്ടിക്കൊണ്ടു വന്നത് നിങ്ങളായിരുന്നോ. എന്നെ അഴിച്ചു വിട് “
നസിയ ദേഷ്യത്തോടെ അയാളെ നോക്കി.
“അഴിച്ചു വിടാനാണെങ്കിൽ നിന്നെ ഇത്രയും കഷ്ടപ്പെട്ട് പൊക്കികൊണ്ട് വരേണ്ട കാര്യമുണ്ടോ “?
പറഞ്ഞു കൊണ്ട് സഫീർ പോക്കറ്റിൽ നിന്നും ഒരു ചെറിയ പാക്കറ്റ് എടുത്തു അതിനുള്ളിൽ നിന്നും ഒരു വെളുത്ത പൊടി ഇടതു കൈക്കുള്ളിലേക്ക് ഇട്ടു അതിൽ നാക്ക് കൊണ്ട് നക്കി നസിയയെ നോക്കി ചിരിച്ചു.
“നിനക്ക് വേണോ? ബ്രൗൺ ഷുഗറാ… കുറച്ചു അകത്ത് ചെന്നാൽ തന്നെ മറ്റൊരു ലോകത്തു ചെല്ലും. ആകാശത്തിലൂടെ പറന്നു നടക്കാം.”
പറഞ്ഞു കൊണ്ട് അതുമായി നസിയയുടെ അടുത്തേക്ക് വന്നു അവളുടെ മുൻപിൽ നിന്നു.
പിന്നെ കയ്യിലിരുന്നു പൊടി അവളുടെ മുഖത്തിന് നേരെ നീട്ടി.
നസിയ അത് തട്ടി കളഞ്ഞു.
അതുകണ്ടു സഫീർ അവളെ തുറിച്ചു നോക്കി.
“നീ ഈ തട്ടികളഞ്ഞ പൊടിയുടെ വില എന്താണെന്നു നിനക്കറിയാമോ.? എടി അറിയാമോന്ന്. നിന്റെ വീട്ടിൽ പത്തിരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അമ്പത് രൂപയുടെ അരിപൊടി അല്ല ഇത്. ഇതിന്റെ വില പതിനായിരങ്ങള… ലക്ഷങ്ങളാ. അറിയാമോടി കഴുവേർടാ മോളെ “
സഫീർ അവളുടെ കവിളിൽ കുത്തിപിടിച്ചു. നസിയ കണ്ണുമിഴിച്ചു പോയി.
“വെറുതെ ഇരുന്ന എന്നെ വിളിച്ചു പെണ്ണും കാണിച്ചു ആശിപ്പിച്ചിട്ടു ഊമ്പിച്ചു വിടാമെന്ന് കരുതിയോടി നീയും നിന്റെ തന്തയും.നിന്റെ മുറിയിൽ വന്നു നിന്റെ ദേഹത്തൊന്നു പിടിച്ചപ്പോൾ നിന്റെ ഒരു പുണ്യാളത്തി ചമയൽ. എടി വിശന്നു വന്ന എന്നെ സദ്യ തരാമെന്നു പറഞ്ഞു മോഹിപ്പിച്ചിട്ടു കട്ടൻ കാപ്പി തന്നു അപമാനിച്ചു വിട്ടപ്പോൾ ഇതുപോലെ വന്നുകിടക്കണം എന്നോർത്തില്ല അല്ലെ.നിന്നെ എനിക്കുവേണ്ടി, എന്റെ മുൻപിൽ വിളമ്പിയ സദ്യയ.. അത് ഞാൻ തന്നെ തിന്നും. അതിൽ കയ്യിട്ടു വരാൻ ഞാൻ ആരെയും സമ്മതിക്കില്ലടി…എടി.. ഞാൻ മൂർഖന… പക കൊണ്ടുനടന്നു വീട്ടും. ഇല്ലെ ഉറക്കം വരത്തില്ല. നിന്നെ ഞാൻ തിന്നിട്ടു മിച്ചമുള്ളത് കയറ്റി വിടും കപ്പലിൽ.. പിന്നെ നിന്നെ നിന്റെ വീട്ടുകാർ ആരും കാണത്തില്ല “
കവിളിൽ കുത്തിപിടിച്ചിരുന്ന കയ്യെടുത്തു സഫീർ അവളെ നോക്കി ക്രൂരമായി ചിരിച്ചു.
“ഞാൻ നിങ്ങക്ക് എന്ത് ദ്രോഹമാ ചെയ്തത്. സ്നേഹം പിടിച്ചു വാങ്ങുന്നതല്ല.അത് മനസ്സിൽ താനെ വരണം. എനിക്ക് നിങ്ങളെ എന്റെ ഭർത്താവ് ആയി സങ്കൽപ്പിക്കാൻ പോലും പറ്റത്തില്ല. എന്നെ കൊന്നാലും എന്നിൽ നിന്നും നിങ്ങൾക്കതു കിട്ടത്തുമില്ല “
നസിയ വീറോടെ പറഞ്ഞു.
“ആർക്ക് വേണമെടി നിന്റെ സ്നേഹം. സ്നേഹിച്ചു ജീവിതകാലം മുഴുവൻ നിന്നെയും കൊണ്ട് നടക്കാനൊന്നുമല്ല ഞാൻ വന്നത്. ഇന്ന് ഒരു ദിവസത്തേക്ക് മതി “
സഫീർ വാതിലിനു നേരെ നടന്നു.
വാതിൽ ചേർത്തടക്കാൻ തുടങ്ങിയതും എന്തോ വാതിൽ വന്നിടിച്ചു വാതിൽ പാളി പുറകോട്ടു തെറിച്ചു.എന്തോ വന്നു സഫീറിന്റെ ദേഹത്ത് വീണു. പുറകിലേക്ക് മറിഞ്ഞു വീണ സഫീർ അടുത്ത് ചോരയൊലിപ്പിച്ചു കിടക്കുന്ന ആളെ നോക്കി.
തന്റെ വിശസ്തനായ കടുവ സേവ്യർ ആയിരുന്നു അത്.
നിലത്തു നിന്നും എഴുനേൽക്കാൻ തുടങ്ങിയ സഫീർ കണ്ടു വാതിലടഞ്ഞു നിൽക്കുന്ന ഒരാൾ. അയാൾ സഫീറിനു നേരെ വന്നു.
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission