Skip to content

Poem

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

malayalam cat poem

മാർജ്ജാര കുലം

കവിത മാർജ്ജാര കുലം അബ്ബാസ് ആനപ്പുറം ,യാമ്പു  പൂച്ച ,കരിമ്പൂച്ച  മാർജ്ജാര  കുലം മിഴികൾ  തിളങ്ങുന്നത്   ലൈറ്റിംഗ് എമിറ്റിങ് ഡയോഡ് പോലെ … രാത്രിയിലെ  അടുക്കളയിൽ എന്ത് ഉത്സാഹമായ  മനസ്സാന്നിധ്യം കൂട്ടിന് നേത്രസ്ഫുരണവും.. അമ്മയെ ഭയപ്പെടുത്തി മുന്നോട്ടുള്ള ഗമനത്തേക്കാൾ  അനായാസമാണ് അർദ്ധ രാത്രിയിലെ ഈ  മോഷണം …  അപ്രിയശബ്ദം ശ്രവിക്കുന്നവർ അത് മൂഷിക മാർജ്ജാര യുദ്ധമാണെന്നെ വിശ്വാസിക്കൂ … എന്ത് നിറമുള്ള പാല് ,എന്ത് തൂമഞ്ഞു പോലുള്ള  തിളക്കം .. അമ്മച്ചിയുടെ പാൽ   തളിക വൃത്തിയായി കഴുകാൻ കഴിമോ ,,? അമ്മച്ചി കൂർക്കംവെടിഞ്ഞപ്പോൾ എന്ത് ഭയങ്കരമായ  ശബ്ദം , എന്ത് ഭയാനകമായ യുദ്ധം ശത്രു ആര് ,മിത്രം ആര് വ്യക്തത നേരെയാക്കാൻ… Read More »മാർജ്ജാര കുലം

ayurveda-kavitha

ആയുർവേദം

ആയുർവേദം, ആയുസ്സിന് വേദം, നമ്മൾ തഴഞ്ഞോരു അറിവിന്റെ സാഗരം, നമുക്കായി മുനിമാർ നൽകിയ മുത്തുകൾ, നൻ മുത്തുകൾ, പാഴ് മുത്തുകൾ ആക്കി തീരുന്നുവോ? ആയിരങ്ങൾ വൈദ്യന്മാർ, കിന്നരായി കഴിഞ്ഞ കാലങ്ങൾ, ഖിന്നരായി നമ്മൾ ഓർക്കുന്നുവോ?… Read More »ആയുർവേദം

changampuzhaku-oru-sneha-geetham

ചങ്ങമ്പുഴക്ക് ഒരു സ്നേഹ ഗീതം

ജനകീയ കവി, , ജനകീയ കവി, ജനഹൃദയത്തിൽ തലോടിയ കവി, ജന്മാന്തരങ്ങളിൽ നേടിയ സുകൃതം, ജനമനസ്സുകളിൽ പകരുന്ന സുകൃതം. ലഹരിയിൽ എഴുതിയതോ? ലഹരിക്കായി എഴുതിയതോ വേദനയിൽ എഴുതിയതോ? വേദനതീർക്കാൻ എഴുതിയതോ? പക്ഷങ്ങൾ, ഭേദങ്ങൾ പലവിധമെങ്കിലും,… Read More »ചങ്ങമ്പുഴക്ക് ഒരു സ്നേഹ ഗീതം

aksharathalukal kavitha

ക്വാറന്റീൻ

നീ എനിക്കായ് നൽകിയ പൂവിനു പകരമായ് നൽകുവാൻ എൻ കരങ്ങളിൽ ഇന്നു പൂവില്ല🌹. എൻ ഏകാന്തത അകറ്റുവാൻ നീ നൽകിയ ഏടുകൾക്കു പകരമായ് ഇന്നു എൻ കയ്യിൽ അക്ഷരങ്ങളുമില്ല. സ്വതന്ത്രഭാരതത്തിൽ ഇന്നു ഞാൻ തടങ്കലിലാണ്⛓️.… Read More »ക്വാറന്റീൻ

നിലാപക്ഷികൾ

നിലാപക്ഷികൾ

  • by

നിന്നെ ഓർത്തിരുന്നു ഞാൻ നിലാപക്ഷികൾ ഒരു തേരിലേറി എന്നെ ആ യാമത്തിലേക്കുയർത്തി കാറ്റിൽ നിൻ നറുഗന്ധം നിലവിൽ നിൻ ശ്രീ യാമങ്ങൾ തോറുമെൻ ഹൃദയം കണങ്ങളായി നിന്നെ തേടി പ്രണയാർദ്രമാം കിളിക്കൊഞ്ചൽ നിന്നെ തഴുകി… Read More »നിലാപക്ഷികൾ

aksharathalukal kavitha

ഒരു മനുഷ്യന്‍റെ മരണം അഥവാ ജനനം

രചന: റെജിന്‍.എം.വൈ ഭയമാന്നെനിക്ക് എന്നില്‍ നിന്ന് പുറത്തിറങ്ങാന്‍ അടഞ്ഞ ഹൃദയവും തുറന്ന വാതിലുകളുമായി സമൂഹമെന്ന അവര്‍ കാത്തിരിക്കുന്നു കണ്ണുകളിലും വാക്കുകളിലും അളവുകോലുകളുമായ് അവര്‍ എന്നെ കാത്തിരിക്കുന്നു. അവരുടെ വിജയികളുമായി തുലനം ചെയ്ത് അവരെന്നെ   പരാജിതനാക്കുന്നു.… Read More »ഒരു മനുഷ്യന്‍റെ മരണം അഥവാ ജനനം

Perumthachan kavitha

പെരുന്തച്ചൻ-ഒരു പിനർവിചിന്തനം

  • by

ജാതി ചൊല്ലി ഞാൻ തുടങ്ങീടാം (വെറുപ്പാണെനിക്ക്) അങ്ങിനെ ആണ് വേണ്ടത് പേരില്ലയാൾക്കത്രതന്നെ പെരുന്തച്ചൻ ! കേട്ടീടാം ഒരു പൊളിക്കഥ തച്ചൻ തൻ കുഞ്ഞിനെ കൊന്നുവത്രെ തച്ചനയാൾക്ക് ഈർഷ്യ പോലും തൻ കുഞ്ഞുയരത്തിൽ പറന്നതിൽ പെരുന്തച്ചൻ… Read More »പെരുന്തച്ചൻ-ഒരു പിനർവിചിന്തനം

aksharathalukal poem

കാണാനൂൽ ചേർത്ത മധുരങ്ങൾ

  • by

തോളോട് തോൾ കൈചേർത്ത ചില ഓർമ്മകൾ ഞാനെന്റെ മനസ്സിൽ നട്ടുവളർത്തുന്നു ഹൃദയത്തിന് രക്തം കൊണ്ടൊരു തുലാഭാരവും നേർന്നു അത്രമേൽ പ്രിയകരമാണ് ആ ഓർമ്മകൾ തമ്മിൽ കളി ആക്കിയും നല്ല തെറിയും വിളിച്ചാക്രോഷിച്ചു അവയെല്ലാം പിന്നീടുള്ള… Read More »കാണാനൂൽ ചേർത്ത മധുരങ്ങൾ

aksharathalukal kavitha

സ്വപ്നദേശാടനം

  • by

എത്തി എൻ ഓർമ്മകൾ ഒരു കാതമകലെ അന്ന് ഞാൻ സ്വപ്നത്തിലായിരുന്നു ഇന്നെന്റെ ഓർമ്മകൾ അന്നെന്റെ സ്വപ്നത്തിൽ നീരാടുന്നത് ഇന്ന് ഞാൻ ഓർക്കുന്നു ഇന്നോർമ്മകൾ അന്നേ സ്വാപ്നവീഥിയിൽ ഉലാത്തി ഇന്ന് കാണുന്നതായി അന്ന് ഞാൻ കണ്ടിരുന്നത്… Read More »സ്വപ്നദേശാടനം

aksharathalukal kavitha

പോകയോ

മഴ മാഞ്ഞതറിഞ്ഞില്ല വെയിൽ തൊട്ടതറിഞ്ഞില്ല മർമരമീകാതറിഞ്ഞില്ല നീ പോകയോ.. ചന്ദന ഗന്ധമീവേളയിലേതോ കാറ്റ് കടമെടുത്തോടി പൂനിലാ വെളിച്ചം മിഴിപ്പീലികൾ മൂടി അന്നാദ്യമായി കണ്ട ഓർമ ഇരുട്ടിലും ചിത്രങ്ങൾ എഴുതി. പീലികൾ നനയുന്നു ഞാൻ അറിയാതെ… Read More »പോകയോ

malayalam poem

പരകായ പ്രവേശം

  • by

  വായും പിളർത്തി നാസാദ്വാരം വലിച്ചെടുത്തു ഘന വായു കറ പിടിച്ച പല്ലുമൂടികൾ ചുഴുറ്റി ശവപ്പറമ്പിലേക്കുള്ള ആദ്യ കുളിർ കാണാത്ത നേർത്ത വിഷമഞ്ഞു വാതകം എത്ര നിസ്സഹായാർ ചുമച്ചു ചാരെ കണ്ണ് മങ്ങി, നാവ്… Read More »പരകായ പ്രവേശം

malayalam kitchen poem

ശൂന്യ ഗർഭം

  • by

വിറകേറ്റി വന്നാസ്ത്രീ കമ്പൊടിച്ചു മൂന്ന് കല്ലിനിടയിൽ തിരുകി കൊള്ളിയുരച്ചങ്ങു കനലാക്കി ഉയരുന്ന പുകച്ചുരുളിൽ ആസ്ത്മ വലിച്ചൊരു വരണ്ട ചുമയോടെ വീണ്ടും ഊതി മേലെ മാറാല കൊണ്ടൊരു പന്തലാരോ തൂക്കി താഴെ വവ്വാൽ കണക്കെ ഉണക്ക… Read More »ശൂന്യ ഗർഭം

കൃഷി

കൃഷി

രാമചന്ദ്രൻ മൊറാഴ ========================== വാക്കുകളുടെ ദുരുപയോഗം ശീലിച്ചുപോയവർക്കു നാനാർത്ഥം പഠിക്കാൻ ‘കൃഷി’യോളം നല്ലൊരുവാക്കില്ല. ഹൃദയരക്തംകൊണ്ട് ജീവിതത്താളിൽ കോറിയിട്ട വെറും അലങ്കാരവാക്കല്ല അധ്വാനിക്കുന്നവന് കൃഷി . വിത്ത് കുത്തിത്തിന്നുന്നവൻ വിലയിട്ടു തുടങ്ങിയപ്പോഴാണ് ആത്മഹത്യയുടെ മറുവാക്കായി കൃഷി… Read More »കൃഷി

ജീവിതമേ

ജീവിതമേ….

  • by

ഇന്നെന്‍ നെഞ്ചില്‍ വെറും മൂകത മാത്രം എന്തിനെന്നറിയാതെ എങ്ങോട്ട് എന്നറിയാതെ, ഈ ജീവിതയാത്രതൻ വഴികളില്‍ കാലിടറബോൾ, സത്യവും, മിഥ്യയും തിരിച്ചറിയാനാകാതെ സ്തംഭിച്ചു നില്‍ക്കുമ്പോള്‍, ജീവിതമാകുന്ന മഹാസാഗരത്തിന്‍ ആഴമെന്തന്നറിയുന്നു ഞാൻ. മരണമെന്ന സത്യം ഒരിക്കല്‍ കീഴ്പ്പെടുത്തുമെന്നറിഞ്ഞിട്ടും… Read More »ജീവിതമേ….

പ്രണയം

പ്രണയം

പ്രണയം മനസ്സിന്റെ കാമമോഹങ്ങളാണ്. അവർ വ്യഭിചരിക്കാൻ  ഒരു മരത്തണൽ കൊതിക്കുന്നുണ്ട്…!, കണ്ണും കണ്ണും തമ്മിൽ കാമിച്ചപ്പോഴാണ് പ്രണയം ഉടലെടുത്തത്…, ഹൃദയങ്ങൾ കൊതിച്ചതും ചുണ്ടുകൾ പറയാൻ വെമ്പൽകൊണ്ടതും തമ്മിൽ പറഞ്ഞതുമറിഞ്ഞതും, മോഹങ്ങൾക്ക് തീപിടിച്ചതും, കഥകൾ മെനഞ്ഞതും…,… Read More »പ്രണയം

പകയുടെ രാഷ്ട്രീയം

പകയുടെ രാഷ്ട്രീയം

മൂവാണ്ടൻ മാവിന്റെ കനലിലെരിയുന്നു മൃതിയട ഞൊരാ ദേഹങ്ങളെ ചിരിപടർത്തി അകന്നൊരാ പകലിൽ കണ്ണീർമഴയുമായി എത്തിയീസന്ധ്യ ആശയം പറഞ്ഞു മല്ലിട്ടവർ വാളിൻെറ മൂർച്ചയിൽ പറഞ്ഞുതീർത്തു ആശയം മരിച്ചൊരു വേളയിൽ മരിക്കുവാനായി എന്തുചെയ്തെന്നറിയാതെ പിടഞ്ഞുവീണു മണ്ണിൽ നാളെ… Read More »പകയുടെ രാഷ്ട്രീയം

malayalam poem

ധീര യോദ്ധാക്കൾക്കായ്

ചിതറി തെറിച്ചൊരാ ഉടലുകളിൽ നിന്നും ഉയർത്തെഴുന്നേറ്റു പ്രതികാര ചിന്ത ഭാരതാംബതൻ മാറിൽ തെറിച്ചൊരാ ചുടു ചോരതൻ പാടുകൾ മായുകയില്ല വീരയോദ്ധാക്കൾ തൻ ചോരവീണ മണ്ണിനെ സാക്ഷിയാക്കി ചൊല്ലുന്നു പ്രതികാര മന്ത്രം ഉയരട്ടെ യുദ്ധകാഹളം വേണ്ട… Read More »ധീര യോദ്ധാക്കൾക്കായ്

വെടി kavitha

കറുത്ത വെടി

ഇന്ത്യയുടെ മാറിടത്തിലേക്കൊരു കറുത്ത വെടി എങ്ങും അസഹിഷ്ണുതയുടെ മുഴക്കം, അട്ടഹാസങ്ങളുടെ പെരുക്കം, ആത്മാഭിമാനികളുടെ നെഞ്ചം മുറിഞ്ഞു, ഹൃദയം നിണമണിഞ്ഞു, അഹിംസകന്‍റെ കണ്ണീർധാരകൾ മൗനമായ് മണ്ണിലുടഞ്ഞു വീണു പിടഞ്ഞു. വെടിയൊച്ചകളുടെ വീർപ്പുമുട്ടലിൽ പിടഞ്ഞവൻ നന്മമണ്ണിൽ തളർന്നിരുന്നു’… Read More »കറുത്ത വെടി

Malayalam kavitha

സൂര്യന്റെ വിലാപം

താരകളേ… നിങ്ങൾക്കേറെയിഷ്ടം ചന്ദ്രനോടായിരുന്നല്ലെ…? ചന്ദികേ.. നിനക്കേറെയിഷ്ടം നക്ഷത്രക്കുഞ്ഞുങ്ങളോടാണല്ലെ..? കുളിർക്കാറ്റെ… നിനക്കേറെയിഷ്ടം മാമരക്കാടുകളോടാണല്ലെ ..? പുഴകളെ… നിങ്ങൾക്കേറെയിഷ്ടം താഴ് വരയോടായിരുന്നല്ലെ..? നിങ്ങളെന്തേ എന്നോടിത്ര അകലം പാലിക്കുന്നു…? നിങ്ങൾക്കായുള്ള ഈ ഓട്ടപ്പാച്ചിലിനിടയിൽ… എന്റെയീ ഉദയാസ്തമയങ്ങൾക്കിടയിൽ.. ഞാനെപ്പോഴെങ്കിലും നിങ്ങളെ… Read More »സൂര്യന്റെ വിലാപം

മഴ മഞ്ഞ്

മഴ മഞ്ഞ്

മഞ്ഞ് കാലത്തിൻ നെറുകയിൽ ഞാനൊരു മഞ്ഞുതുള്ളിയായ് സ്വയമുറഞ്ഞു … ഋതു ഭേദമറിയാതെ തപം ചെയ്തു ഞാനാ- പ്രണയമന്ത്രത്തിൻ ഉരുക്കഴിച്ചു …. മറക്കുവാനാകാത്ത നിനവുകളെന്നിൽ .. മഴയായ് പെയ്യുന്ന യാമങ്ങളിൽ – നിൻ മനസിൻെറ നോവാകുവാൻ… Read More »മഴ മഞ്ഞ്

Don`t copy text!