ഇമ – പാർട്ട് 1

5282 Views

malayalam romance novel emma novel aksharathalukal

“ഹാലോ …..ഇമയുടെ ബ്രദർ അല്ലെ…..?”

“അതേ …  നിങ്ങളാരാണ്……..?”

“ഐ ആമ് ശ്രീനാഥ്…. അത്യാവശ്യമായൊന്ന് സിറ്റി ഹോസ്പിറ്റൽ വരെ വരാവോ… ആ കുട്ടി പറഞ്ഞിട്ടാണ് ഞാനിപ്പോൾ വിളിക്കുന്നത്….. “

“ഇമ… അവൾക്കെന്ത് പറ്റി….?”

“ചെറിയൊരു ആക്സിഡന്റ്…. എന്റെ ബൈക്കൊന്ന് ചെറുതായിട്ട് ആ കുട്ടിയെ ഇടിച്ചു… ഇപ്പോ കാര്യമായി കുഴപ്പമൊന്നുമില്ല…… കാലിന് ഒന്ന് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്….

നെറ്റിയൽപം മുറിഞ്ഞിട്ടുണ്ട് അല്ലാതെ വേറെ കുഴപ്പങ്ങളൊന്നും ഇല്ല…… നിങ്ങളൊന്ന് വേഗം വരുവോ….?”

“ഏട്ടനിപ്പോ വരുവോ…?”

” എനിക്കറിയില്ല… പറഞ്ഞോണ്ടിരുന്നപ്പോൾ തന്നെ കോൾ കട്ടായി….”

” ഇയാൾക്ക് പോണേൽ പൊയ്ക്കോളൂ…. ഇവിടെ നിന്ന് ബുദ്ധിമുട്ടണ്ട…. ഏട്ടനിപ്പോ വരും…..”

“പിന്നൊരു കാര്യം എന്റെ പേര് ഇയാൾ എന്നല്ല ശ്രീനാഥ് എന്നാ…..”

“അതെന്തേലും ആകട്ടെ…..  ഏട്ടനൊന്നിങ്ങ് വന്നാ മതിയാരുന്നു,,…. “

“ടോ താനെന്തിനാ നടുറോഡിൽ കേറിന്ന് സെൽഫി എടുത്തേ… അതോണ്ടല്ലേ തന്നെ വണ്ടിയിടിച്ചത്,…. “

” ആഹ് എന്റെ പേര് ടോ എന്നല്ല ഇമ എന്നാണ്,,…. “

” ആ അതെന്തേലും ആകട്ടെ,…. താനാദ്യം ഞാൻ ചോദിച്ചത് പറ,…..”

”ഞാൻ വെറുതേ ഫെയ്സ്ബുക്കിൽ ഇടാൻ,…. ഞാൻ നോക്കിയപ്പോ വണ്ടിയൊന്നും ഇല്ലായിരുന്നു അതാ ഞാൻ,…..”

” നടുറോഡിൽ നിന്ന് അഭ്യാസം കണിച്ചാണോ ഫെയ്സ് ബുക്കിൽ ഫോട്ടോയിടുന്നത്,…..”

” അത് പിന്നെ,…..”

” ആഹ് നിന്നേ പറഞ്ഞിട്ട് കാര്യംഇല്ല…. മെട്ടേന്ന് വിരിയാത്തതിന്റെയെക്കെ കൈയ്യിൽ ഫോണും കൊടുത്ത് വിടുന്ന പേരന്റ്സിനെ വേണം പറയാൻ,…. “

” ദേ എന്റെ അച്ഛനേം അമ്മേം വെല്ലോം പറഞ്ഞാ ഉണ്ടല്ലോ,…. “

അത് പറയുമ്പോൾ അറിയാതെങ്കിലും എന്റെ ശബ്ദമിടറിയിരുന്നു…… കണ്ണ് നിറഞ്ഞു വന്നു…..

“ടോ താൻ കരയാനും വേണ്ടീട്ട് ഞാനൊന്നും പറഞില്ലല്ലോ,…..”

ഞങ്ങളുടെ ആ സംസാരത്തിനിടയിലേക്കായിരുന്നു റൂമിന്റെ വാതിലും തള്ളി തുറന്ന് ഏട്ടൻ വന്നത്,…..

” കാർത്തി എന്റെ കാല്…. അതും പറഞ്ഞ് പിടിച്ച് നിർത്തിയ കണ്ണിരത്രയും ഏട്ടന്റെ വയറിലേക്ക് തല ചായ്ച്ച് ഞാൻ കരഞ്ഞു തീർത്തു,……”

” പോട്ടെ മോളെ വിഷമിക്കല്ലേ,,…. “

അതും പറഞ്ഞു കൊണ്ട് ഏട്ടൻ നോക്കിയത് ഹെൽമറ്റും കൈയ്യിൽ പിടിച്ച് നിൽക്കുന്ന ശ്രീനാഥിന്റെ മുഖത്തേക്കായിരുന്നു,….

“ടാ നീയെന്റെ പെങ്ങളെ,,…..”

 അതു പറഞു കൊണ്ട് ഏട്ടൻ ശ്രീനാഥിന്റെ കോളറിനു പിടിച്ചു…..

“എന്റെ പെങ്ങൾക്കെന്തേലും പറ്റിയിരുന്നേൽ വെറുതെ വിടില്ലായിരുന്നു നിന്നെ ഞാൻ…..

നീയൊക്കെ എവിടെ നോക്കിയാ വണ്ടിയോടിക്കുന്നത്….?”

” കാർത്തി ശ്രീനാഥിനെ വിട് കാർത്തി…. തെറ്റെന്റെ ഭാഗത്താ…. ഞാനാ റോഡിൽ…..

സോറി കാർത്തി എന്നെ ഇനി വഴക്ക് പറയല്ലേ… ഞാനിനി ആവർത്തിക്കില്ല……”

“എന്ത്,…?”

അപ്പോഴേക്കും ഡോക്ടറ് റൂമിലേക്ക് വന്നിരുന്നു,…. ഒപ്പം ഒരു നഴ്സും….

ഒരിഞ്ചക്ഷൻ കൂടി ബാക്കിയുണ്ടത്രേ…..

” കാർത്തി…. ഇനി ഇഞ്ചക്ഷൻ വേണ്ടന്ന് പറയ്……”

ഞാനത് പറഞ്ഞ് തീരും മുമ്പേ സൂചി എന്റെ ഞരമ്പിലേക്കമർന്നിരുന്നു…….

അറിയാതെങ്കിലും ഞാനപ്പോൾ ശ്രീനാഥിന്റെ മുഖത്തേക്ക് നോക്കി…..

ഷർട്ടിന്റെ കോളർ ഭാഗമെല്ലാം ചുളുങ്ങിയിരുന്നു…..

പക്ഷേ അയാളുടെ കണ്ണുകൾ…. ആ നോട്ടം സഹതാപമാണോ ദേഷ്യമാണോ …., എന്തോ വായിച്ചെടുക്കാൻ കഴിയാത്തൊരു ഭാവം ആ മുഖത്ത് നിഴലിച്ചിരുന്നു…….

” നാല് ദിവസം കഴിഞ്ഞ് നെറ്റിയിലെ സ്റ്റിച്ചെടുക്കാൻ വരണം…. ഒരു ത്രീ വീക്ക്സ് കഴിഞ്ഞ ശേഷം കാലിലെ പ്ലാസ്റ്ററെടുക്കാം…. “

“മ് ശരി ഡോക്ടർ…..”

പക്ഷേ ശ്രീനാഥ് അപ്പോഴും എന്നിൽ നിന്നാ നോട്ടം മാറ്റിയിരുന്നില്ല…..

ഡോക്ടറ് പോയപ്പോ ഏട്ടനെന്നോട് വീണ്ടുമാ ചോദ്യം ആവർത്തിച്ചു…

“എന്താ അച്ചൂ ഉണ്ടായത്….?”

” കിച്ചേട്ടാ ഞാൻ അറിയാണ്ട് റോഡിൽ നിന്നൊരു സെൽഫി എടുത്തപ്പോെ ഇയാൾടെ വണ്ടി…..

കിച്ചേട്ടാ ഞാനിനി ആവർത്തിക്കില്ല…. സോറി… “

” എന്നോടല്ല ശ്രീനാഥിനോട് പറ….. “

“ഐ ആംമ് സോറി….. “

അപ്പോഴേക്കും ഏട്ടൻ ശ്രീനാഥിനടുത്തേക്ക് ചെന്നു…..

” ശ്രീനാഥ്…. ഞാനും കാര്യമറിയാതെ എന്തൊക്കെയോ പറഞ്ഞു പോയി…..

എനിക്ക് സ്വന്തമെന്ന് പറയാനും സ്വന്തമായിട്ടുള്ളതും ഇവൾ മാത്രേ ഉള്ളൂ… അതോണ്ടാ ഞാൻ പെട്ടന്ന്….. “

“ഏയ് സാരമില്ല കാർത്തി… പെങ്ങൾ മാരുടെ കാര്യത്തിൽ ഞാനും ഇതുപോലൊക്കെ തന്നാ….എനിക്കും ഉണ്ടേ വീട്ടിൽ രണ്ട് പേര്……”

പിന്നീട് വീട്ടിലേക്കുള്ള യാത്രയിൽ കാറിന്റെ പിൻസീറ്റിൽ കാല് നിർവത്തിവെച്ച് ഞാനിരുന്നു…..

” ഇനിപൊന്ന് മോള് പുറത്തേക്ക് ഒറ്റയ്ക്ക് പോകുന്ന തൊന്ന് കാണണം…..

നിനക്കെന്താ അച്ചൂ ബോധമില്ലേ…? നടുറോഡിൽ നിന്നാണോ ഫോട്ടോ എടുക്കുന്നത്….?”

“ഏട്ടാ ഞാൻ സോറി പറഞ്ഞില്ലേ പിന്നെന്തിനാ എന്നെ വഴക്ക് പറയുന്നത്….?”

” നിന്റെ ഒരു സോറി…. വീട്ടിലോട്ട് ഒന്ന് ചെല്ലട്ടെ…. ഞാൻ കാണിച്ച് തരാം…… “

പിന്നെ ഏട്ടൻ പറഞ്ഞ വഴക്കുകൾക്കെല്ലാം മറുപടിയായിട്ട് ഞാനൊന്ന് മൂളുക മാത്രം ചെയ്തു………

കാറ് വീടിന്റെ ഗേറ്റും കടന്ന് അകത്തേക്ക് കയറിയപ്പോൾ എനിക്കെന്തോ പാതി ശ്വാസം നേരെ വീണത് പോലെ തോന്നി

പോയി വാതില് തുറന്നിട്ട് ഏട്ടനെന്നെ പതിയെ കൈയ്യിലെടുത്തോണ്ട് അകത്തേക്ക് കയറി ഹാളിലെ സോഫായിൽ കിടത്തി……

കഴുത്തിൽ കെട്ടിയിരുന്ന ടൈ അഴിച്ചോണ്ട് അച്ഛന്റെയും അമ്മയുടെയും മാലയിട്ട് വച്ചിരിക്കുന്ന ചില്ലു ചിത്രത്തിലേക്ക് നോക്കി ഏട്ടൻ പറയുന്നുണ്ടായിരുന്നു…..

“രണ്ടാളും ഇത് വല്ലതും അറിയുന്നുണ്ടോ….. മോളിന്നും ഒരു പ്രശ്നം ഒപ്പിച്ച് വച്ചിട്ടാ വീട്ടിലേക്ക് വന്നത്….. “

” ഒന്നും പറയണ്ട കാർത്തി അച്ഛനും അമ്മയ്ക്കും വിഷമം ആകും….. “

“അറിയട്ടെ രണ്ടാളും അറിയട്ടെ….. പതിനഞ്ചാം വയസിൽ നിന്നെ എന്നെ ഏൽപ്പിച്ചിട്ട് രണ്ട് പേരും കൂടി പോയതല്ലേ…….. അറിയട്ടെ….. “

“അയ്യേ….. ഏട്ടന്റെ ഇമക്കുട്ടി കരയുവാ…… “

“പോ കാർത്തി ഞാൻ കരഞൊന്നും ഇല്ല….. “

” പിന്നേ……”

” കാർത്തി എനിക്ക് അമ്മേ കാണാൻ തോന്നുവാ…… “

“അയ്യേ…വീണ്ടും കരയുവാ……

ശ്ശൊ ഈ പെണ്ണിന്റെയൊരു കാര്യം…… “

“പോ കാർത്തി….”

“ഞാൻ പോയി രാത്രിയിലത്തേക്ക് എന്തേലും ഉണ്ടാക്കട്ടെ…….”

” അപ്പോ ലക്ഷ്മിയമ്മയോ..??..”

” ഇന്ന് തൊട്ട് ഒരു മാസത്തേക്ക് ലക്ഷ്മിയമ്മ വരില്ല മോൾടെ ഡെലിവറിക്ക് പോവാന്ന്….. “

“ശ്ശൊ നമ്മളിനി എന്ത് ചെയ്യും കാർത്തി….? ആരാ ഇനി ഫുഡ്ഡൊക്കെ ഉണ്ടാക്കുന്നേ….. “

” എനിക്കറിയില്ലേ……”

ദിവസങ്ങളോരോന്നും എത്ര വേഗത്തിലാണ് കടന്ന് പോകുന്നത്…..

” കാർത്തി വൈകിട്ട് പ്ലാസ്റ്റെറെടുക്കാൻ പോകണ്ടേ,….? ബാങ്കീന്ന് നേരത്തെ വരുവോ…..?”

” ആം വരാം…… “

“എന്റെ ക്ലാസ്സ് കുറേ പോയില്ലേ……..”

” നിന്നോട് ആരേലും പറഞ്ഞിരുന്നോ ഡിഗ്രിക്ക് ക്ലാസ്സ് തുടങ്ങുന്നേന്റെ തലേന്ന് പോയി വണ്ടീടെ മുമ്പിൽ ചാടാൻ…..? “

“ശ്ശൊ ഇനിപ്പോ എന്താ ചെയ്യാ……?”

” ഇന്ന് പ്ലാസ്റ്ററെടുക്കില്ലേ….. നാളെ തൊട്ട് കോളേജിൽ പോകാലോ…..?”

” കാർത്തി ഞാനൊറ്റയ്ക്ക്….. ഇവിടുത്തെ രീതികളൊന്നും എനിക്കറിയില്ലല്ലോ……?”

” അതോർത്തൊന്നും നീ വിഷമിക്കണ്ട…. അതൊക്കെ ശരിയാവും…. ഇപ്പോ ഞാൻ പോവാ സമയായി……..”

കുറേ നേരം ടിവി കായൊക്കെ കണ്ട് ഞാൻ ഹാളിൽ ഇരുന്നു…. കുറച്ച് കഴിഞ്ഞ് പോയി കിടന്നു…….

വൈകിട്ട് കാർത്തി വീട്ടിൽ വന്നപ്പോഴായിരുന്നു ഞാനുറക്കമുണർന്നത്….

“ആ… നല്ല ആളാ… വൈകിട്ട് ഞാൻ വരുമ്പോഴേക്കും റെഡിയായിരിക്കാന്ന് പറഞ്ഞിട്ട് ഉറങ്ങ് വാ……

“സോറി കാർത്തി…. ഞാനിപ്പോ റെഡിയായി വരാം…..”

അതും പറഞ്ഞ് ഞാൻ വേഗന്ന് ഡ്രസ്സ് മാറ്റി വന്നു….

ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ കാർത്തിയുടെ കൈപിടിച്ച് ഒത്തിയൊത്തി ഞാൻ നടന്നു……

ഹോസ്പിറ്റലിൽ നിന്നുള്ള മടക്കയാത്രയിൽ നാളെ കോളേജിലേക്കുള്ള ബുക്കും മറ്റു സാധനങ്ങളും വാങ്ങി…….

” അച്ചൂ…. ടീ പെണ്ണേ എഴുനേറ്റെ… മണി ആറ് കഴിഞ്ഞു. കോളേജിൽ  പോകണ്ടേ….!”

“ഏട്ടാ പ്ലീസ്….”

“വേഗന്ന് റെഡിയായി വന്നാൽ അമ്പലത്തിൽ പോയി തൊഴുതിട്ട് കോളേജിൽ പോകാം…”

” എന്നാ ഞാൻ വേഗം റെഡിയാകാം കാർത്തി….. “

കുളിച്ചിറങ്ങി ബ്ലാക്ക് ജീൻസും യെല്ലോ ടോപ്പും എടുത്തിട്ടു…… കട്ടിലിനു താഴെ ബ്ലാക്കും റെഡും ഇടകലർന്ന ഷൂ ഉണ്ടായിരുന്നു അത് കാലിലേക്ക് കെട്ടി കൊണ്ടിരുന്നപ്പോഴായിരുന്നു കാർത്തിയുടെ വിളി

” അച്ചൂ..ടൈമായി….. “

” വരുന്നു കാർത്തി…… “

 മേശ വലിപ്പിൽ നിന്ന് മേക്കപ്പ് ബോക്സെടുത്ത് ഇളം പിങ്ക് കളർ ലിപ്സ്റ്റിക്ക് ഇട്ടു….. കളർ ചെയ്ത് തോളൊപ്പം വെട്ടിയിട്ട ചെമ്പൻമുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് ഒതുക്കിവെച്ച് മേശമേലിരുന്ന കൂളിംഗ് ഗ്ലാസ്സെടുത്ത് കണ്ണിലേക്ക് വച്ച് കട്ടിലിലിരുന്ന ബാഗും എടുത്ത് തോളത്തിട്ട് ഞാൻ താഴേക്കിറങ്ങി ചെന്നു….

“എന്താ അച്ചൂ ഇത്…..? ഇത് നമ്മുടെ ക്യാനഡയല്ല……

നീ പോയി മര്യാദയ്ക്ക് ഡ്രസ്സ് ചെയ്ത് വാ.,………”

” ഇല്ല കാർത്തി.. എനിക്കിതാ കംഫർട്ടബിൾ… “

“ആ… എങ്കിൽ വാ…”

ക്ഷേത്രത്തിന് പുറത്ത് കാറ് നിർത്തിയിട്ട് ഞങ്ങ’ള് രണ്ടാളും അമ്പലത്തിേേലേക്ക് കയറി…..

എല്ലാ നടയിലും പോയി പ്രാർത്ഥിച്ച് പ്രാസാദവും വാങ്ങി ഞങ്ങളിറങ്ങാൻതുടങ്ങിയതും തിരുമേനി ഇലക്കീറിലെ പ്രസാദവുമായ് പിന്നിൽ നിന്നാ പേര് വിളിച്ചതും ഞാനും ഏട്ടനും ഒന്നിച്ച് തിരിഞ്ഞു പ്രസാദം വാങ്ങുന്ന ആളിലേക്കും പിന്നീട് പരസ്പരം മുഖത്തോട് മുഖം നോക്കിയും ഒന്ന് പുഞ്ചിരിച്ചു

(തുടരും)

എല്ല)വർക്കും ഇമ യെ ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു 

ഒത്തിരി ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി❤❤😍😘😘

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

2 thoughts on “ഇമ – പാർട്ട് 1”

Leave a Reply