ഇമ – പാർട്ട് 13 (അവസാന ഭാഗം)

5073 Views

malayalam romance novel emma novel aksharathalukal

പേടിച്ചരണ്ട് കാർത്തിന്ന് വിളിച്ച് താഴേക്കോടുമ്പോൾ തന്നെ കൈവഴുതിയെന്റെ ഫോൺ താഴേക്ക് വീണിരുന്നു……

കൈവരിയിൽ വിരൽ ചേർത്ത് കാലിടറാതൊരു വിധം ഞാൻ താഴേക്കിറങ്ങി കാർത്തിയുടെയും നിഥിയേച്ചിയുടെയും റൂമിന്റെ വാതിലിൽ തട്ടി……

” കാർത്തി….കാർത്തി കതക് തുറക്ക്……”

“എന്താ അച്ചൂ…. എന്താ മോളെ….?”

ഒരു തേങ്ങി കരച്ചിലോടെ കാർത്തിയുടെ നെഞ്ചിലേക്ക് വീണുകൊണ്ട് ഞാൻ പറഞ്ഞു……

” കാർത്തി…. മോളില് മോളില് വീണ്ടും…. താ…. താമര പൂക്കള്…. ചോരപ്പാട് കള്….. “

വിക്കി വിക്കി കരഞ്ഞോണ്ടായിരുന്നു ഞാനത് പറഞ്ഞു നിർത്തിയത്…..

“എന്താ അച്ചൂ നീയീ പറയുന്നത്……?”

” അതേ ഏട്ടാ സത്യാ…..”

” നീയിവിടെ ഏട്ട ത്തീടെ അടുത്ത് നിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം…… “

” വേണ്ട കാർത്തി…. നിന്നെ ഞാൻ ഒറ്റയ്ക്ക് വിടില്ല……..”

അപ്പോഴേക്കും ഞാനോടിപ്പോയി അടുത്ത മുറിയിൽ നിന്നും നിധിയേട്ട ത്തീടെ അച്ഛനെയും അമ്മയെയും വിളിച്ചിട്ട് വന്നു…..

അങ്ങനെ ഞങ്ങള് ആറുപേരും കൂടി ഒന്നിച്ച് മുകളിലേക്ക് കയറി…..

മുകളിൽ ചെന്നപ്പോൾ ഞാൻ പറഞതെല്ലാം സത്യമെന്ന് വിളിച്ചോതുന്ന തരത്തിലായിരുന്നു അവിടുത്തെ കാഴ്ച

രക്തംപുരണ്ട് ഞെട്ടറ്റു വീണു കിടന്ന താമര പൂക്കളും അങ്ങിങ്ങായ് ചിതറി തെറിച്ചു കിടന്ന മഞ്ചാടിമണികളും രക്ത മയമുള്ള കാൽപാടുകളും……

അത് നേരെ നടന്നിരിക്കുന്നത് ടെറസിലേക്ക് കയറാനുള്ള സ്റ്റെപ്പിലേക്കാണ്……

” നിങ്ങളിവിടെ നിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം…… “

കർത്തിയായിരുന്നു അത് പറഞ്ഞത്…..

” വേണ്ട’ കാർത്തി….. ഞാൻ കാരണമല്ലേ… ഈ പശ്നങ്ങളൊക്കെ ഉണ്ടായത്….. ഞാൻ തന്നെ പോയ് നോക്കാം….. അയാൾക്ക് വേണ്ടത് എന്നെയല്ലേ…. ഞാൻ പോകാം……”

അങ്ങനെ കാർത്തിയുടെയും നിധിയേട്ടത്തിയുടെയും അച്ഛന്റെയും അമ്മയുടെയും എല്ലാരുടെയും എതിർപ്പിനെ അവഗണിച്ച് ഞാൻ ടെറസിലേക്ക് നടന്നു……

വെള്ള ടൈലിലൂടെ ഒലിച്ചിറങ്ങുന്ന രക്തം….അതെന്നെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്……

മുകളിലേക്കുള്ള പല പടികളിലും രക്തം തളം കെട്ടി നിൽക്കുന്നു……

ഒരു വിധം ധൈര്യം സംഭരിച്ചു ഞാൻ ടെറസിലേക്കുള്ള വാതിലിന്റെ കുറ്റിയെടുത്ത് ടെറസിലേക്ക് നടന്നു……..

ടെറസിനു മുകളിലെ കുറ്റാക്കൂരിരുട്ടിൽ ഞാൻ വല്ലാതെ ഭയന്നു…..

ഒരു നിമിഷം ശ്രീനി എനിക്കരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോയി…. ഇങ്ങനെയുള്ള സമയങ്ങളിൽ ശ്രീനിയുടെ പ്രസൻസ് അതെനിക്കൊരു വലിയ ആശ്വാസമായിരുന്നു…….

എന്തോ ചിന്തിച്ചങ്ങനെ ആ ഇരുട്ടിൽ ഒറ്റയ്ക്കു നിൽക്കുമ്പോഴായിരുന്നു കഴുകിയിട്ടതുണികൾക്കിടയിൽ ഒരാളനക്കം…….

ഒരു കറുത്ത രൂപം അത്. അങ്ങോട്ട് തിരിഞ്ഞു നിൽക്കുകയാണ്……

അത് പതിയെ അനങ്ങുന്നു….

എനിക്കടുത്തേക്ക് നടന്നു നീങ്ങുന്നു……

അതെനിക്കടുത്തേക്ക് നടന്നടുക്കുന്നതോടൊപ്പം ഓരോ അടി ഞാൻ പിന്നിലേക്ക് വച്ചു……

ഇനി നടക്കാനെന്റെ കാലുകൾ അനങ്ങുന്നില്ല…..

ഒരു നിമിഷം ടെറസിൽ നിന്ന് താഴേക്ക് ചാടിയാലോന്ന് പോലും തോന്നിപോയി…….

ആ രൂപം എന്റെ തൊട്ടു മുന്നിൽ വന്നു നിൽക്കുന്നു…..

പെട്ടന്നാണ് ടെറസിലെ എല്ലാ ലൈറ്റുകളും ഒന്നിച്ചു തെളിഞ്ഞത്…..

എനിക്ക് മുന്നിൽ നിൽക്കുന്ന ആളുടെ മുഖം കണ്ടതും ഞാനൊന്ന് ഞെട്ടി….

” ശ്രീനി നീ…… “

അത് പറഞ്ഞു കൊണ്ട് ശ്രീനിയുടെ നെഞ്ചിലേക്ക് ചെറിയൊരു ദേഷ്യത്തോടെ കൈ ചുരുട്ടി ഇടിക്കുമ്പോഴേക്കും ഇടം കൈ കൊണ്ട് ശ്രീനിയെന്റെ വാ പൊത്തി എന്നോടായ് പറഞ്ഞു….

”ഹാപ്പി ബെർത്ത് ഡേ മൈ ഡിയർ അച്ചൂ……..”

പെട്ടന്നാണ് ഞാൻ പോലും മറന്നു തുടങ്ങിയ എന്റെ ജന്മദിനത്തേ പറ്റി ഞാനോർത്തത്…..

അതിന് മറുപടിയായ് ഞാനെന്തേലും പറയും മുന്നേ പിന്നിലേക്കൊളിപ്പിച്ചു പിടിച്ച വലം കൈയ്യിലെ ഒരു പിടി വെള്ളത്താമര പൂക്കളെ എനിക്ക് നേരെ നീട്ടികൊണ്ട് ശ്രീനിയത് പറഞ്ഞത്….

“ഐ ലവ് യൂ അച്ചൂ…… “

ഒരു നിമിഷം എനിക്കോർമ്മ വന്നത് ദത്തൻ മാഷിനെയും ഇല്ലത്തെ ദേവി തമ്പുരാട്ടിയെയും ആയിരുന്നു…..

ഒരു പിടി വെള്ളത്താമര പൂക്കളെ സമ്മാനിച്ചുകൊണ്ട് തന്റെ പ്രണയം തുറന്നു പറഞ ദത്തൻ മാഷു o ചെറുചിരിയോട് കൂടി അതേറ്റു വാങ്ങി കൊണ്ട് നടന്നകന്ന ദേവി തമ്പുരാട്ടിയും ഇവിടെവിടെയോ ഉള്ളത് പോലൊരു തോന്നൽ……

“ടോ… താനിത് എന്തോർത്ത് നിക്ക് വാ…ഇത് വാങ്ങ്….. “

ശ്രീനി വീണ്ടുമാ താമര പൂക്കളെ എനിക്ക് നേരെ നീട്ടി…..

ഞാനത് വാങ്ങി…..

“താൻ ശരിക്കും പേടിച്ചാ…….?”

മറുപടി പറയും മുൻപേ താഴെ നിന്ന് കാർത്തിയുടെ ശബ്ദം ഉയർന്നു…..

“ഞങ്ങൾക്കെല്ലാവർക്കും അങ്ങോട്ടേക്ക് വരാവോ…..”

അതും ചോദിച്ച് കാർത്തിയങ്ങോട്ടേക്ക് കയറി വന്നതും ഞാനോടി ചെന്ന് കാർത്തിയെ കെട്ടിപ്പിടിച്ചു…..

“ഹാപ്പി ബെർത്ത് ഡേ അച്ചുസേ…..”

“ഏട്ടാ… ഞാൻ….”

“ഇനിയൊന്നും പറയാൻ സമയമില്ല….. ദേ 12 മണിയാകാൻ പത്ത് സെക്കന്റ്……. “

അപ്പോഴേക്കും ഞാൻ കാണാതിരിക്കാനായ് പിന്നിലെവിടെയോ ഒളിപ്പിച്ചു വച്ച കേക്കുമായ് ശ്രീനി വന്നു….

കത്തിയെന്റെ കൈയ്യിലേക്ക് തന്നു…..

ആദ്യത്തെ പീസ് ഞാൻ ഏട്ടനെ വായിൽ വെച്ചു കൊടുത്തു…..

അതിനു ശേഷം എല്ലാർക്കും കൊടുത്തിട്ടാണ് ശ്രീനിയുടെ വായിൽ വച്ച് കൊടുത്തത്…….

കേക്ക് വായിൽ വെച്ചു കൊടുത്തപ്പോഴായിരുന്നു ശ്രീനിയെന്റെ വിരൽതുമ്പിൽ ചുംബിച്ചത്……..

എന്തുകൊണ്ടോ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു……

കേക്ക് കട്ടിങ്ങൊക്കെ കഴിഞ് എല്ലാരും താഴേക്കിറങ്ങാൻ തൂടങ്ങി…..

അവർക്കു പിന്നാലെ ഞാനും ഇറങ്ങി……

പെട്ടന്നായിരുന്നു പിന്നിലൂടെ വന്നെന്നെ ശ്രീനിവട്ടം ചുറ്റി പിടിച്ചത്……

“എന്റെ അച്ചൂട്ടി ഇന്ന് ശരിക്കും പേടിച്ചോ…….?”

ശ്രീനിയുടെ ചൂടു ശ്വാസം എന്റെ കഴുത്തിനെ തഴുകിയപ്പോൾ എന്നുള്ളിൽ പിറവിയെടുത്ത വികാരത്തിനെ എന്ത് പേര് ചൊല്ലി വിളിക്കണമെന്നെനിക്കറിയില്ലായിരുന്നു………

“പോ ശ്രീനി…… “

എന്നു പറഞ്ഞ്  ശ്രീനിയുടെ കൈ തട്ടി മാറ്റി ടെ’റസിനു മുകളിൽ കെട്ടിയിരുന്ന സിമൻറ് സ്ലാബിലേക്ക് ഞാനിരുന്നു……

ശ്രീനിയും എനിക്കടുത്തായ് വന്നിരുന്നു…..

‘എന്താ ശ്രീനി ഇന്ന് ക്ലാസ്സില് വരാത്തെ…..?”

” അത് പിന്നെ തന്റെ ബെർത്ത് ഡേ പ്ലാനിങ്ങിലായിരുന്നു ഞങ്ങളെല്ലാവരും…… അതാ….. “

” കുറേ ബുദ്ധിമുട്ടിയല്ലേ ഇങ്ങനൊക്കെ കാട്ടി കൂട്ടാൻ……

ആ താഴെത്തെ ബ്ലെഡ് ഒക്കെ…..? :”

“ഓ അത് ബ്ലെഡ് ഒന്നും അല്ലടോ…. ഛായം ആ……”

“കൊള്ളാം…… എല്ലാരുടെ ചേർന്നെന്നെ ശരിക്കും പറ്റിച്ചു അല്ലേ……”

“സോറി ടോ….. ശരിക്കും പേടിച്ചു അല്ലേ……?”

അതും ചോദിച്ചു കൊണ്ടെന്റെ തോളിലൂടെ കൈയ്യിട്ടു കൊണ്ടെന്നെ ശ്രീനി ചേർത്ത് പിടിച്ചു കൊണ്ട് ആകാശത്തേക്ക് വിരല് ചൂണ്ടി……

പൂർണ ചന്ദ്രനുചുറ്റിലും കോടിക്കണക്കിന് നക്ഷത്രങ്ങൾ…….

“ടോ താനാ രണ്ട് നക്ഷത്രങ്ങളെ കണ്ടോ…..?”

“രണ്ടല്ല ശ്രീ നീ….. ഞാനൊരു പാട് നക്ഷത്രങ്ങളെ കാണുന്നുണ്ട്….. “

“അതല്ല ടോ….. നമ്മളെ നോക്കി കണ്ണു ചിമ്മുന്ന ആ രണ്ട് വാൽനക്ഷത്രങ്ങളെ കണ്ടോ……?”

“ഉവ്വല്ലോ….. :”

” അതാരാണെന്ന് തനിക്കറിയാവോ…..?”

” ഇല്ലാ…… “

” ആ രണ്ട് നക്ഷത്രങ്ങളാടോ ദത്ത് മാഷും ദേവി തമ്പുരാട്ടിയും…..

പ്രണയം സക്ഷാത്കരിക്കാരെ ഭൂമി വിട്ടു പോയ രണ്ട് കുഞ്ഞി നക്ഷത്രങ്ങൾ…….”

“ഒന്ന് പോ ശ്രീനി വിഢിത്തരം വിളിച്ചു പറയാതെ…….”

അതു oപറഞ് ഞാനെന്റെ റൂമിലേക്ക് വന്നു……

ശ്രീനി തന്ന വെള്ളത്താമര പൂക്കളെ മേശമേൽ വെച്ചു കൊണ്ട് അടഞ്ഞുകിടന്നിരുന്ന ജനാല ഞാൻ പാതി തുറന്നു…….

എങ്ങുനിന്നോ പാഞ്ഞെത്തിയ തണുത്ത ഇളം കാറ്റിൽ മുറിയിലാകമാനം പാരിജാത പൂക്കളുടെ മണം നിറഞ്ഞു വന്നു……

പാതി തുറന്ന ജനാലയ്ക്കിടയിലൂടെ ഞാൻ വീണ്ടും കണ്ടു എന്നെ തന്നെ നോക്കി പുഞ്ചി തൂകുന്ന രണ്ട് വാൽനക്ഷത്രങ്ങളെ…….

പെട്ടന്നായിരുന്നു പിന്നിൽ നിന്ന് ശ്രീനിയെന്നെ വിളിച്ചത്…..

” അച്ചൂ…… “

” എന്തോ….. ശ്രീനി കിടന്നില്ലേ ഇത് വരെയും…….?”

” ആ കൊള്ളം താൻ നല്ല ആളാ… എനിക്ക് കിടക്കാനൊരു മുറി പോലും കാട്ടിത്തരാതെ ഇങ്ങ് ഓടി പോന്നിട്ട്……”

“ഓ…. ശ്രീനി.. ഞാന തങ്ങ് മറന്നു…..

ശ്രീനി ഇങ്ങ് വന്നേ….. ഞാനൊരു കാര്യം കാട്ടിത്തരാം…….. “.

അത് പറഞ്ഞു കൊണ്ട് ശ്രീനിയെ ഞാനെനിക്കടുത്തേക്ക് വിളിച്ചു……

എനിക്ക് തൊട്ടു പിന്നിലായ് വന്ന് നിന്ന ശ്രീനിയെ ഞാൻ കാണിച്ചു കൊടുത്തു….

ആകാശത്തിരുന്ന് ഞങ്ങളെ നോക്കി കണ്ണു ചിമ്മിയ ആ വാൽനക്ഷത്രങ്ങളെ…….

ഞങ്ങളും അവയെ നോക്കി പുഞ്ചിരിച്ചു….. എന്നിട്ടൊന്ന് പരസ്പരം നോക്കി…..

“ടോ എനിക്ക് ഉറങ്ങണം…. നല്ല ക്ഷീണം….. താനാ മുറിയൊന്ന് കാട്ടിത്താ…. “

തുറന്നിട്ട പാതി ജനാല അടച്ച് ശ്രീനിക്ക് മുറി കാണിക്കാനായി ഞാനും ശ്രീനിയും ഒന്നിച്ച് കൈകോർത്ത് അടുത്ത മുറിയിലേക്ക് നടക്കുമ്പോൾ……., അടച്ചിട്ട ജനാലയ്ക്കപ്പുറം ആ വാൽനക്ഷത്രങ്ങൾ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു

  ഒന്നാകാൻ കഴിയാതെ പോയ പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലായ്  നിലകൊള്ളുന്നു ആ  രണ്ട് വാൽ നക്ഷത്രങ്ങൾ  ദത്തൻ മാഷും ദേവി തമ്പുരാട്ടിയും……

(അവസാനിച്ചു)

രചന : ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

ഈ പാർട്ടും പിന്നെ എന്റെ ഇമയെയും ശ്രീനിയെയും എല്ലാവർക്കും ഇഷ്ടമായെന്ന് വിശ്വസിക്കുന്നു…..

തുടർന്നും നിങ്ങളുടെ സപ്പോർട്ടും സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി…….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

1 thought on “ഇമ – പാർട്ട് 13 (അവസാന ഭാഗം)”

Leave a Reply