” ഇറങ്ങരുത്….. “
എന്ന് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടതും ഒന്നിച്ചായിരുന്നു…….
പരിചയമില്ലാത്ത ശബ്ദം കേട്ട് പെട്ടന്ന് തലയുയർത്തി തിരിഞ്ഞു നോക്കിയെങ്കിലും അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല…..
തോന്നിയതാകുംന്ന് ഓർത്ത് ഞാൻ താമര പൂവിലേക്ക് വീണ്ടും കൈകൾ നീട്ടിയതും വിരൽ തുമ്പിൽ നിന്നവ അകന്നു പൊയ്ക്കൊണ്ടേയിരുന്നു…….
അതിനനുസരിച്ച് ഓരോ സ്റ്റെപ്പ് ഞാൻ വെള്ളത്തിലേക്കിറങ്ങി കൊണ്ടേയിരുന്നു…….
കഴുത്തൊപ്പ’o വെള്ളത്തിൽ നിന്നപ്പോൾ പിന്നിൽ നിന്ന് വീണ്ടും ഒരു ശബ്ദം
“ഇറങ്ങരുത്……”
ഇത്തവണ തിരിഞ്ഞു നോക്കാൻ മനസ്സുകൊണ്ടൽപം പേടിയുണ്ടായിരുന്നു എനിക്ക്……
ഒരു വിധം ധൈര്യം സംഭരിച്ച് തിരിഞ്ഞു നോക്കുമ്പോൾ അവിടെയാരും ഉണ്ടായിരുന്നില്ല…..
പക്ഷേ പടിക്കെട്ടിലൊരു വലിയ ബലിക്കാക്ക…….
വെള്ളത്തിലേക്കമർത്തി ചവിട്ടിയിരിക്കുന്ന കാലുകൾ ഉറച്ചു നിൽക്കാത്തത് പോലൊരു തോന്നൽ….. ഒരു നിമിഷം വെള്ളത്തിന്റെ തണുപ്പ് കൂടി കൂടി വന്നു………
പെട്ടന്നാണ് ഓടികിതച്ച് ശ്രീനി അങ്ങോട്ടേക്ക് വന്നത്……
” ഇമാ …..ഇനി ഇറങ്ങരുത്…. അനങ്ങാതെ അവിടെ തന്നെ നിൽക്ക്…… പോകരുത് ഒരടി മുന്നോട്ട് വയ്ക്കരുത്……….”
പിന്നിൽ നിന്നിളക്കി മുന്നോട്ട് വയ്ക്കാനാഞ കാല് ഞാൻ വീണ്ടും പിന്നിലേക്ക് തന്നെ വെച്ചു…….
നിറഞ്ഞു കിടന്ന വെള്ളത്തെ വകഞ്ഞു മാറ്റി ശ്രീനി പതിയെ എനിക്കടുത്തെത്തി എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് തിരികെ പടിക്കെട്ടിലേക്ക് കയറി……..
“എന്താടീ നിന്റെ ഉദ്ദേശ്യം…??.
നീ എന്തിനാ ആ കുളത്തിലേക്കിറങ്ങിയത്..?… “
” ഞാൻ… വെറ്തേ… താമര പൂവ്……
ദാ ആ നിക്കണ വെള്ള താമര പൂവ് ഇറുത്തെടുക്കാൻ വേണ്ടീട്ട്……”
ശ്രീനിയുടെ മുഖത്ത്ന്ന് കണ്ണെടുക്കാതെ കുളത്തിലേക്ക് വിരല് ചൂണ്ടി പേടിച്ചു പേടിച്ചു അത് പറയുമ്പോൾ
“താമരയോ എവിടെ…….?”
“ദാ അവിടെ……”
ഒരു നിമിഷം എന്റെ കണ്ണുകളെയെനിക്ക് വിശ്വസിക്കാനായില്ല……
വെള്ളത്താമര നിറഞ്ഞു നിന്നിരുന്ന ആ താമരക്കുളമിപ്പോൾ പായലും പഴുത്തു വീണ ഇലകളും കൊണ്ട് നിറഞ്ഞിരിക്കണു……
– ” എവിടെ……?…..”
” ഇല്ല ശ്രീനി അവിടെ… അവിടെ ഉണ്ടായിരുന്നതാ….ഞാൻ….. ഞാനത് കണ്ടതാ……. “
“താനെന്തൊക്കെയാടോ ഈ പറയുന്നത്….? ഞാൻ ഇവിടെ ഒന്നും കാണുന്നില്ല…….. ”
ശ്രീനിയിൽ നിന്നകന്ന് കുളത്തിലെ വെള്ളം കേറി കിടന്ന പടിയിലേക്ക് ഞാനൊന്നൂടെ നടന്നു….
“ഇല്ല ശ്രീനി… അതിവിടെ ഉണ്ടായിരുന്നു……. “
“പോടീ… വെറുതേ വട്ട് പറയാതെ…… “
” ഞാൻ പറയണത് സത്യാ ശ്രീനി…. അതിവിടെ….. “
അതും പറഞ്ഞ് ശ്രീനിക്കടുത്തേക്ക് തിരിഞ്ഞ് നടക്കുമ്പോഴായിരുന്നു എന്റെ കല് തട്ടി പടിയിലിരുന്ന കിണ്ടിയും വെള്ളവും താഴേക്ക് വീണത്…….
” ശ്രീനി ഞാൻ അറിയാണ്ട് കാല് തട്ടി ആ കിണ്ടി അത് താഴേക്ക്……. “
” നീയി തെന്തൊക്കെയാ ഇമേ ഈ പറയുന്നത്….. കിണ്ടിയോ……..”
പെട്ടന്നായിരുന്നു എന്റെ കാലിലൊരു നീറ്റല് പോലെ തോന്നിയത്……
” ശ്രീനി ….ചോര……”
എനിക്കെന്റെ തലയൊക്കെ ചുറ്റുന്നത് പോലെ തോന്നി ഒരു നിമിഷം…..
പിങ്ക് കളർ നെയിൽ പോളിഷ് ഇട്ട എന്റെ നീളൻ നഖങ്ങൾക്കിടയിൽ നിന്ന് രക്തം ഒഴുകുന്നു……
കാൽ പൊത്തയ്ക്കെല്ലാം നഖത്തിന്റെ പാടുകൾ അതിൽ രക്തമയം നന്നായ് തെളിഞ്ഞു കാണാം…..
കാലിൽ കിടന്നിരുന്ന സ്വർണ കൊലുസിന്റെ സ്ഥാനത്ത് രക്ത തുള്ളികൾ പറ്റിച്ചേർന്നിരിക്കുന്നു……..
പടിക്കലിരുന്ന ബലിക്കാക്ക ഉച്ചത്തിൽ കരയാൻ തുടങ്ങി….
രണ്ട് കൈ കൊണ്ടും ചെവി ഞാൻ പൊത്തിപ്പിടിച്ചു………
ഇപ്പോൾ ശ്രീനിയുടെ മുഖത്തും എന്തോ ഒരു ഭയം നിഴലിക്കുന്നുണ്ട്……
കാതിൽ ചേർത്തു പിടിച്ചിരുന്ന എന്റെ കൈയ്യെ ബലം പ്രയോഗിച്ച് ശ്രീനി അവന്റെ രക്ഷ കെട്ടിയ വലം കൈയ്യോട് ചേർത്തു……..
പെട്ടന്ന് കാലിലെ രക്തത്തുള്ളികളെല്ലാം അപ്രത്യക്ഷമായി…… കരഞ്ഞുകൊണ്ടിരുന്ന ബെലിക്കാക്ക ചിറകടിച്ച് ദൂരേക്ക് പറന്നകന്നു……
“വാ….. നമുക്ക് പോകാം…..”
ശ്രീനിയുടെ രക്ഷ കെട്ടിയ വലംകൈ ചേർത്ത് പിടിച്ച് ഉണങ്ങിയ കരിയിലകൾ വീണു കിടക്കുന്ന പടിക്കെട്ടിലൂടെ പുറത്തേക്ക് നടക്കുമ്പോഴും ഞാനൊന്ന് പിൻ തിരിഞ്ഞു നോക്കി…….
സെക്കന്റുകളുടെ വ്യത്യാസത്തിൽ എന്നെ നോക്കി കരയുകയും ചിരിക്കുകയും ചെയ്യുന്നൊരു ഇരുനിറക്കാരൻ ചെറുപ്പക്കാരൻ….. വെള്ള കസവുമുണ്ട് തോളിലൂടെ ചുറ്റിയിരിക്കുന്നു….. അവന്റെ കൈ നിറയെ വെള്ളതാമര……
” ശ്രീനീ….. ശ്രീനി….., അവിടെയൊരാള്……!”
” എവിടെ….. “
“ദാ അവിടെ……”
അത് പറഞ്ഞാൻ കുളപ്പുരയിലേക്ക് വിരല് ചൂണ്ടി……
“ഓ… നിന്റെ ഒരു കാര്യം…. “
എന്ന് പറഞ്ഞ് ശ്രീനി ഓടി പോയി കുളപ്പുരയുടെ വാതില് ചാരി……
എന്നിട്ടെന്റെ കൈ പിടിച്ച് വീണ്ടും ,വീട്ടിലേക്ക് നടന്നു…….
പക്ഷേ അയാളപ്പോഴും കൈ നിറയെ വെള്ളത്താമരകളുമായി എനിക്ക് പിന്നാലെ തന്നെ ഉണ്ടായിരുന്നു……..
ശ്രീനിയോട് അത് പറയാനായ് നാവുയർത്തിയെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല………
നനഞ്ഞൊട്ടിയ എന്റെ ദാവണിയപ്പോൾ ദേഹത്തെ ചൂട് പറ്റി പാതിയുണങ്ങി തുടങ്ങിയിരുന്നു……
വീട്ടിലേക്ക് വന്ന് കയറുമ്പോൾ തന്നെ മുറ്റത്ത് ശ്രീനിയുടെ അമ്മയും നിധിയേടത്തിയും ഉണ്ടായിരുന്നു…….
” നിങ്ങള് രണ്ടാളൂടെ എവിടെ പോയതാ…..’:?”
നിധിയേട്ടത്തിയായിരുന്നു അത് ചോദിച്ചത്……
“ഞാനിവളെ വെറുതെ നമ്മുടെ പറമ്പൊക്കെ ഒന്ന് കാണിക്കാൻ വേണ്ടി……..”
“ഹോ… ഞങ്ങളങ്ങ് പേടിച്ചു പോയി….. ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ നിനക്ക്…. “
അമ്മയായിരുന്നു അത് ചോദിച്ചത്
” പെട്ടന്ന് ഞാൻ ഓർത്തില്ലമ്മേ…….”
“മം വാ ഭക്ഷണം കഴിക്കാം സമയം കുറേ ആയി…… “
”മം… ഞങ്ങള് വരുവാ…. നിങ്ങള് നടന്നോ…… “
അമ്മയും നിധിയേട്ടത്തിയും നടന്നതിനു പിന്നാലെ ഞാൻ നടക്കാനാഞപ്പോൾ ശ്രീനിയെന്റെ കൈയ്യിൽ പിടിച്ചു നിർത്തി…..
“എന്താ ശ്രീനി……?”
” നീ ആ കുളത്തിലിറങ്ങിയ കാര്യം ഇവിടെ ആരോടും പറയാൻ നിക്കണ്ട……”
“അതെന്താ….?”
”പറഞ്ഞത് അനുസരിക്ക്….., നാളെ നമുക്കൊരിടം ,വരെ പോകണം… “
ശ്രീനിയുടെ മറുപടിക്ക് തലയാട്ടുന്നതോടൊപ്പം ഞാൻ ചോദിച്ചു
“എവിടേക്കാ……?”
“അതൊക്കെ നാളെ പറയാം……..”
” ശ്രീനീ…. മോളെ….. രണ്ടാളും വാ കഴിക്കാം……..”
എന്തൊക്കെയേ നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നത് പോലൊരു തോന്നൽ…….
ഭക്ഷണത്തിൽ വെറുതേ വിരലിട്ട് ഇളക്കി കൊണ്ടിരുന്നതല്ലാതെ ഒന്നും കഴിക്കാൻ പറ്റിയില്ല…….
ശ്രീനിയും അത് പോലെ തന്നെ……. ഒന്നും കഴിക്കാതെ എന്തൊക്കെയോ ചിന്തയിലാണ്ട് അങ്ങനെയേ ഇരിക്കുന്നു……
ഭക്ഷണം മതിയെന്ന് പറഞ്ഞ് ഒരു വിധം റൂമിലെത്തി…….
കുളി കഴിഞ് വസ്ത്രം മാറി കട്ടിലിലേക്കൊന്ന് കിടന്നു…..
വിളക്ക് വെയ്ക്കാൻ നേരം ആയപ്പോ നിഥിയേട്ടത്തിവന്ന് വിളിച്ചപ്പോഴായിരുന്നു ഞാനുണർന്നത്……..
പ്രാർത്ഥനയൊക്കെ കഴിഞ്ഞ് എല്ലാരും കൂടി ഉമ്മറത്തിരുന്ന് കുറേ നേരം സംസാരിച്ചു…..
ഇരുട്ട് വീണ് കഴിഞ്ഞപ്പോൾ ഞാൻ തിരികെ മുറിയിലേക്ക് വന്നു……
ലൈറ്റ് ഓൺ ചെയ്ത് ജനലോരം ചേർന്ന നിന്നു……. തുറന്നിട്ട ജനവാതിലിലൂടെ കുളപ്പുരയും കുളവും എനിക്ക് നന്നായ് കാണാമായിരുന്നു…….
അവ്യയ്ക്തമായ് അവിടെ പ്രത്യക്ഷപ്പെട്ട ഇരുനിറക്കാരൻ ചെറുപ്പക്കാരൻ….. കൈ നിറയെ താമര പൂക്കളുമായെന്നെ വീണ്ടും വിളിക്കുന്നു……
ധൃതിയിൽ ജനല് വലിച്ചടച്ച് കട്ടിലിലേക്ക് ഇരുന്നതും കറണ്ട് പോയതും അമ്മേന്ന് വിളിച്ച് ഞാനലറിയതും ഒന്നിച്ചായിരുന്നു…..
പെട്ടന്ന് തന്നെ എമർജൻസിയുമായി നിഥിയേടത്തിയും അമ്മയും ശ്രീനിയും അച്ഛനും അവിടേക്ക് വന്നു…..
“എന്താ മോളെ…..? എന്തിനാ കരയുന്നത്….”
‘
ശ്രീനിയുടെ അമ്മ എന്നോടയ് അത് ചോദിച്ചെങ്കിലും കരഞ്ഞോണ്ട് ഞാൻ നിഥിയേട്ടത്തിയെ കെട്ടിപ്പിടിച്ച്
“ഏട്ടത്തി നമുക്ക് നമ്മുടെ വീട്ടില് പോകാം….. ഏട്ടനെ വിളിക്ക്.. എനിക്കെന്റെ ഏട്ടനെ കാണണം….
ഇല്ലേൽ അയാളെന്നെ കൊല്ലും………”
” പോകാം….നമുക്ക് പോകാം…. മോളിപ്പോ ഇവിടിരിക്ക്… കരയാതിരിക്ക്……. “
ശ്രീനിയുടെ അമ്മ അത് പറഞ്ഞിട്ടും ഞാൻ വീണ്ടും കരഞ്ഞോണ്ടേ ഇരുന്നു…..
“അമ്മേ… ഈ അച്ചൂ ഇതെന്തൊക്കെയാ ഈ പറയുന്നത്…?”
“പേടി തട്ടിയതാകും നിധി….. “
ശ്രീനിയൊന്നും മിണ്ടാതെ റൂമിന്റെ ഒരു മൂലയ്ക്ക് മാറി നിൽക്കുവാണ്…..
“അമ്മേ…അച്ചൂ നെ നന്നായ്ട്ട് പനിക്കുന്നുണ്ടല്ലോ…..?”
അപ്പോഴേക്കും ശ്രീനിയുടെ അമ്മ ഓടി വന്നെന്റെ നെറ്റിയിലും കഴുത്തിലുമെല്ലാം തൊട്ടു…..
“ചുട്ടു പൊള്ളുന്നുണ്ടിതിനെ….. “
“എന്താമ്മേ ചെയ്യുക…..?.. “
” നമുക്ക് വേഗന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാം…… ശ്രീനി നീ പോയി കാറെടുക്ക്….. “
” മോള് എഴുനേക്ക്….. “
ശ്രീനീ ടെ അമ്മയും ഏട്ടത്തിയും കൂടെന്നെ പതിയെ പിടിച്ചെഴുനേൽപ്പിച്ചു….
ബെഡിൽ നിന്നെണീറ്റ് ഇരുന്ന കട്ടിലിലേക്ക് ഒന്ന് നോക്കിയപ്പോൾ ഞാൻ കിടന്നിടത്തൊരു ഞെട്ടറ്റ് വാടിയൊരു വെള്ളത്താമര പൂവ്…..
ഒന്നും മിണ്ടാതെ നടക്കാനാഞപ്പോൾ കാല് നിലത്തുറപ്പിക്കാൻ പറ്റാത്ത വിധം വിറച്ചു കൊണ്ടേയിരുന്നു…..
കാറ് സ്റ്റാർട്ട് ചെയ്തിട്ടും ഞങ്ങളെ കാണാതയപ്പോൾ ശ്രീനി മുകളിലേക്ക് കയറിവന്നു….
” ശ്രീനീ നീയാ കീ ഇങ്ങ് താ…. ഞാന് വണ്ടിയെടുക്കു നീ ഇമയെ ഒന്ന് പിടിക്ക്…. നടക്കാൻ പോലും പറ്റുന്നില്ല അതിന്…”
ഒരടി മുന്നോട്ട് വെയ്ക്കാൻ കഴിയാതെന്റെ കാലുകൾ വിറച്ചു കണ്ണ് നിറഞ്ഞൊഴുകി….
പെട്ടന്നാണ് ശ്രീനിയെന്നെ കൈകളിൽ കോരിയെടുത്തത്…..
കാറിൽ ശ്രീനിയുടെ നെഞ്ചിൽ തലചേർത്ത് അമ്മയുടെ മടിയിൽ കാല് വെച്ച് കിടക്കുമ്പോഴും എന്റെ വിറയല് മാറിയിരുന്നില്ല…….
ഹോസ്പിറ്റലിലെത്തി ഡോക്ടറ് നോക്കിയിട്ടും കാര്യമായിട്ടൊന്നും കണ്ടെത്താനായില്ല…..
തൽകാലത്തേക്കിന് ഒരു ട്രിപ്പിട്ട് മയങ്ങാനൊരു ഇൻജക്ഷനും തരാമെന്ന് പറഞ്ഞു…..
കൈത്തണ്ടയിലെ നീല ഞരമ്പിലേക്ക് ട്രിപ്പിന്റെ സൂചിയും ഇൻജക്ഷനും ഒന്നിച്ചു കയറുമ്പോൾ കണ്ണുകൾ പാതിയടഞ് മയക്കത്തിനു വഴിമാറി കൊടുത്തു…….
എത്ര നേരം ആ കിടപ്പ് കിടന്നെന്ന് എനിക്കോർമ്മയുണ്ടായിരുന്നില്ല…………
മയക്കം തെളിയുമ്പോൾ തൊട്ടടുത്ത് തന്നെ ശ്രീനിയുണ്ടായിരുന്നു…..
എന്റെ കൈത്തെണ്ടയിലെ ട്രിപ്പ് അപ്പോഴേക്കും ഊരിമാറ്റി യിരുന്നു…
“അമ്മ…. ഏട്ടത്തി…..?”
” അമ്മയ്ക്ക് ഉറക്കം കളയാൻ പറ്റില്ല അസുഖമൊക്കെ ഉള്ളതാ…. ഞാൻ പൊയ്ക്കോളാൻ പറഞ്ഞു… ചേച്ചി അമ്മേടെ കൂടെ പോയി…… “
“മ്…. ഇപ്പോ സമയം “
“ഒന്നര കഴിഞ്ഞു…… “
”ശ്രീനി… നിനക്കെല്ലാം അറിയാമെന്ന് എനിക്കറിയാം……..
ഒന്നും നീ പറയാത്തതാ…..
എനിക്ക് ചുറ്റും ഞാനറിയാതെന്തൊക്കെയോ നടക്കുന്നുണ്ട്……..
ഒന്ന് പറയ് ശ്രീനി….. “
“ഇമാ നീയിപ്പോൾ റെസ്റ്റ് ചെയ്യു….. ഞാനെല്ലാം പറയാം…..”
” എപ്പോൾ……? ശ്രിനീ ഇനിയും വൈകിച്ചാൽ ‘ഒരു പക്ഷേ അത് കേൾക്കാൻ ഞാനുണ്ടാവില്ല…….. ഒന്ന് പറയ് എന്നോട്….!
താമര പൂക്കളുമായ് എനിക്ക് പിന്നാലെ നടക്കുന്ന ചെറുപ്പക്കാരൻ അയാളെന്നെ കൊല്ലും…….”
ശ്രീനി പെട്ടന്നോടി വന്നെന്റെ വാ പൊത്തി…..
“അങ്ങനെ ഒന്നും സംഭവിക്കില്ല…….”
” എന്നാ പറയ് ശ്രീനി….. എനിക്ക് മാത്രം കാണാൻ കഴിയുന്ന അയാളാരാ…..? എന്താ ആ കുളത്തിന്റെ പ്രത്യേകത….? “
“ഇമാ അത്……”
” പറയ് ശ്രീനി…… ”
(തുടരും)
ഇഷ്ടാകുന്നുണ്ടോ എന്റെ ഇമയെയും ശ്രീനിയെയും……..???
“ഇതെന്നാ മഹാഭാരതമാണോ എന്താ ഇത്ര വലിച്ചു നീട്ടുന്നത് ” എന്നൊക്കെ ചിലര് ചോദിച്ചിരുന്നു…..
അധികം വലിച്ചു നീട്ടി എല്ലാരെയും ബോറടിപ്പിക്കാതെ അടുത്ത ഒന്നോ രണ്ടോ പാർട്ടിൽ കഥയവസാനിപ്പിക്കുന്നതാണ്……
ഒരുപാട് ഇഷടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
അപ്പോൾ നിഗൂഢമായ എന്തോ ഉണ്ടല്ലോ?