മരണം മുന്നിൽ കണ്ടവളെപോലെ ഞാനാ ഇരുപ്പിരുന്നു……. ഒന്നൊച്ചവെയ്ക്കാൻ പോലും നാവനങ്ങാതെ….
ആ ഇരുട്ടിലും ഞാൻ കണ്ടു കൈനിറയെ താമര പൂക്കളുമായ് എനിക്കടുത്തേക്ക് നടന്നടുക്കുന്ന ഇരുനിറക്കാരൻ ചെറുപ്പക്കാരനെ…….
അയാളുടെ ചോര കണ്ണുകൾ ആ ഇരുട്ടിലും എന്നെ തന്നെ തുറിച്ചു നോക്കുന്നു……..
ഒന്നും ചെയ്യല്ലേ എന്ന അർഥത്തിൽ ഞാനയാൾക്ക് നേരെ എന്റെ കൈകൾ കൂപ്പി…..
അയാളുടെ ചോര കണ്ണുകളിൽ വശ്യമായൊരു ചിരി വിടർന്നു……
അയാളെനിക്കടുത്തേക്ക് നടന്നടുക്കുന്ന ഓരോ നിമിഷവും ഞാൻ കണ്ണുകൾ കൂടുതൽ ഇറുക്കിയടച്ചു….
അയാളുടെ കൈകൾ എന്റെ കഴുത്തിലേക്ക് തൊട്ടു….. നീളൻ നഖങ്ങളെന്റെ മാംസത്തിലേക്ക് പതിയെ ആഴ്ന്നിറങ്ങി……
പെട്ടന്നാണ് റൂമിന്റെ വാതിൽ തള്ളി തുറന്ന് ശ്രീനി അകത്തേക്ക് വന്നത്…..
” അച്ചൂ…… അച്ചൂ……..”
ശ്രീനിയെന്നെ നീട്ടി വിളിച്ചു……
ചാടിയെണീറ്റ് ഞാൻ ശ്രീനിയുടെ കോളറിൽ പിടിച്ചുകുലുക്കി…..
” ഞാൻ പറഞതല്ലേ എന്റെ അടുത്ത് തന്നെ ഉണ്ടാവണംന്ന്……. ഞാൻ പറഞതല്ലേ എന്നെ ഒ ഒറ്റയ്ക്കാക്കി പോകരുതെന്ന്……..”
അത് പറഞ്ഞ് നിർത്തിയതും ഞാൻ ശ്രീനിയെ കെട്ടിപ്പിടിച്ചാരു കരച്ചിലായിരുന്നു……..
“എനിക്ക് വയ്യാ ശ്രീനി….. ഇങ്ങനെ തീ തിന്ന് ജീവിക്കാൻ…. അയാളെന്നെ കൊല്ലും………”
അത് പറഞ്ഞു കൊണ്ട് കഴുത്തിലെ നഖത്തിന്റെ പാടുകൾ ഞാൻ ശ്രീനിയെ കാണിച്ചു കൊടുത്തു……
“ഇതൊക്കെ…. ഇതൊക്കെ എങ്ങനെ…..?”
” അയാള്…… അയാള്….. അയാ…..”
വേറെ വാക്കുകളൊന്നും പറയാനാകാതെ ഞാൻ ശ്രീനിയെ കെട്ടിപ്പിടിച്ചു കരഞ്ഞു………
അപ്പോഴേക്കും ശ്രീനിയുടെ ചുണ്ടുകളെന്റെ കഴുത്തിലൂടെ ഒഴുകി നടന്നു……..
ഞാൻ കണ്ണുകളിറുക്കിയടച്ചു നിന്നു……..
പെട്ടന്നെന്തോ ബോധം വന്നത് പോലെ ശ്രീനിയെന്നിൽ നിന്നടർന്നു മാറി എന്റെ കൈക്ക് പിടിച്ചു പുറത്തേക്ക് നടന്നു………
“എങ്ങോട്ടേക്കാ ശ്രീനി……?”
“നീയൊന്ന് മയങ്ങിയ സമയം കൊണ്ട് ഞാൻ വീട്ടിൽ പോയി ബൈക്കെടുത്തിട്ട് വന്നു……..
സുബ്രമണ്യൻ നമ്പൂരിയെ കാണാൻ പോകണ്ടേ…..? ഈ പ്രശ്നത്തിനെല്ലാം ഒരു പരിഹാരം വേണ്ടേ……”
ആവേശത്തോടെ ഞാനൊന്ന് മൂളി…… മുന്നോട്ട് ജീവിക്കാനുള്ള എന്റെ ആഗ്രഹം മുഴുവനും ആ മൂളലിലുണ്ടായിരുന്നു……..
രണ്ടാളും ബൈക്കിൽ കയറി … ഹെൽമെറ്റെടുത്ത് തലയിലേക്ക് വയ്ക്കുന്നതിന് തൊട്ടു മുൻപുo ശ്രീനി പറഞ്ഞു……
“നമ്മുടെ വഴയിൽ തടസങ്ങളൊരുപാട് ഉണ്ടാകും ധൈര്യം കൈവിടരുത്…. നമുക്കൊപ്പം ഈശ്വരൻമാരു ണ്ടാകും………”
എല്ലാം ഞാൻ തലയാട്ടി കേട്ടു……..
ബൈക്ക് ദൂരങ്ങൾ താണുമ്പോൾ ശ്രീയെ കെട്ടിപ്പിടിച്ചിരുന്ന എന്റെ കൈ പോലും വിറച്ചു തുടങ്ങിയിരുന്നു പേടി കൊണ്ട്……
” ശ്രീനി…… “
എന്റെയാ അലർച്ചയിൽ ശ്രീനിയുടെ പിടിവിട്ട് ബൈക്ക് പോലും ഒന്ന് പാളിപ്പോയാരുന്ന്…..
“എന്താ…. എന്താ….?”
” ഇത് കണ്ടോ……. “
എന്റെ ഇളം മഞ്ഞ നിറത്തിലെ ദാവണിയിൽ മുഴുവനും രക്തത്തുള്ളികൾ…….. ഒപ്പം ചോരയിൽ കുതിർന്ന രണ്ട് താമര പൂക്കളും…….
പെട്ടന്ന് വന്ന ദേഷ്യത്തിൽ ശ്രീനിയതെന്റെ മടിയിൽ നിന്നെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു……
അത് എറിയുന്നതോടൊപ്പം തന്നെ ശ്രീനിയുടെ രക്ഷയും ഞങ്ങളറിയാതെ അഴിഞ്ഞു പോയിരുന്നു………
രക്തം പടർന്ന ആ പാവടയിലേക്ക് നോക്കുമ്പോഴെല്ലാം എനിക്കയാളുടെ ചോര കണ്ണുകൾ ഓർമ്മ വന്നു…….
ആൾ സഞ്ചാരം തീരെ കുറഞ്ഞ….. പകലായിട്ട് പോലും ഒരു തരം ഇരുട്ട് നിറഞ്ഞു നിന്ന ആ വഴിയിലൂടെ വണ്ടിയോടിക്കുമ്പോൾ ശ്രീനിക്കും ചെറിയൊരു പേടി ഉള്ളത് പോലെ തോന്നിയെനിക്ക്…………
” അച്ചൂ…… “
” എന്നാ ശ്രീനി….?”
” ഇനി കുറച്ച് നേരം നീ ഓടിക്കാവോ…. എനിക്കെന്തോ എന്റെ തല പൊട്ടി പോകുന്നത് പോലൊരു തോന്നല്……. “
ദാവണി തുമ്പെടുത്ത് എളിയിലേക്ക് കുത്തി വണ്ടിയോടിക്കുമ്പോഴും എന്റെ ചിന്തകളെല്ലാം പല വഴിക്കായിരുന്നു……
ക്യാനടയിൽ നിന്ന് ഈ നശിച്ച നാട്ടിലേക്ക് വരാൻ തോന്നിയ നിമിഷത്തെ ഓർത്തപ്പോൾ എനിക്ക് തന്നെ ദേഷ്യം വന്നു…….
ഇരുട്ട് പിടിച്ച ആ വഴിയിലൂടെ ആ ബൈക്കും എന്റെ മനസ്സും സഞ്ചരിച്ചപ്പോൾ മനസ്സിലേക്കോടിയെത്തിയ ഭ്രാന്തൻ ചിന്തകളെയെല്ലാം ഞാൻ സ്വയം ചങ്ങല ഖണ്ണികളെയിട്ടു ബന്ധിച്ചു…….
വണ്ടി വളവ് തിരിഞ്ഞപ്പോഴായിരുന്നു ബൈക്കിനു മുന്നിലേക്കോടിയടുക്കുന്ന നായകൂട്ടങ്ങളെ ഞാൻ കണ്ടത്……
കറുത്ത നായകൾക്കെല്ലാം ചോര ചുവപ്പാർന്ന കണ്ണുകൾ……. അവയെല്ലാം ഒരേ ശബ്ദത്തിൽ ഒന്നിച്ച് ഓരിയിടുന്നു……
ഒരു നിമിഷമെന്റ ശ്രദ്ധ തെറ്റി…… ബൈക്ക് മറിഞ്ഞു………
ഞാനും ശ്രീയും ബൈക്കിൽനിന്ന് താഴേക്ക് വീണു…..
അപ്പോഴേക്കും ആ നായകളെല്ലാം എങ്ങോട്ടേക്കോ ഓടിമറഞ്ഞിരുന്നു………
എന്റെ നെറ്റി പൊട്ടി ചേരയൊഴുകുന്നുണ്ട്…… കൈ മുട്ടിന്റെ അവിടെവിടെയോ ആയിട്ടൊക്കെ നീറുന്നുണ്ട്……..
വീണിടത്തു നിന്ന് ഒരു വിധം എണീറ്റു ഞാൻ ശ്രീനിയെ നോക്കി…….
തൊട്ടപ്പുറത്ത് മാറി കമഴ്ന്ന് കിടക്കുകയായിരുന്നു ശ്രീനി……
” ശ്രീനി…… ശ്രീനീ…… “
ഞാനെത്ര കുലുക്കി വിളിച്ചിട്ടും ശ്രീനിയുണർന്നില്ല……..
ഞാൻ പതിയെ ശ്രീനിയെ തിരിച്ചു കിടത്തി………
നെറ്റി പൊട്ടി ചോര ഒലിച്ചിറങ്ങുന്നുണ്ട്…….. ഇട്ടിരുന്ന ഇളം റോസ് കളർ ഷർട്ട് രക്തത്തിൽ കുതിർന്നു……..
ഞാൻ പതിയെ ശ്രീനിയുടെ തലയെടുത്തെന്റെ മടിയിലേക്ക് വെച്ച് ശ്രീനിയുടെ രക്ഷ കെട്ടിയ കൈയ്യിലേക്കെന്റെ വിരൽ ചേർക്കാനായ് തുനിഞ്ഞു…….
കൈയ്യിൽ നിന്ന് അപ്രത്യക്ഷമായ രക്ഷ അതെന്നെ ഞെട്ടിച്ചു കളഞ്ഞു…..
ഇനിയെന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞിരിക്കുമ്പോൾ ഒരു പൊട്ടിച്ചിരി…..
ഇരു നിറക്കാരൻ ചെറുപ്പക്കാരൻ…….
“ശ്രീനി……. ശ്രീ നീ…… എണീക്ക്….. ഇല്ലേൽ അയാളെന്നെ കൊല്ലും….. ശ്രീനീ…… “
ശ്രീനിയെ കുലുക്കി വിളിച്ചുകൊണ്ടതു പറയാൻ ഞാൻ ശ്രമിച്ചു……
പക്ഷേ ഫലം നിരാശയായിരുന്നു…..
അയാളെന്നെ നോക്കി വീണ്ടും ചിരിച്ചു….
എല്ലാം നഷ്ടപ്പെട്ടവളെ പോലെ അയാളുടെ ചോര ചുവപ്പാർന്ന കണ്ണുകളിലേക്ക് ദയനീയ ഭാവത്തിൽ നോക്കി ഞാൻ പറഞ്ഞു
“നിങ്ങൾക്ക് വേണ്ടത് എന്നെയല്ല….അതിനെന്തിനാ എന്റെ ശ്രീനിയെ……..”
അപ്പോഴാണ് അത് വഴി വന്ന ഒരു കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചമെന്റെ മുഖത്തേക്ക് പതിഞ്ഞത്………..
ഞങ്ങൾക്ക് കുറച്ചു അപ്പുറത്തായ് മാറി ആ കാറ് നിന്നു……
അതിൽ നിന്ന് ആരോ ഒരാളിറങ്ങി ഞങ്ങൾക്കടുത്തേക്ക് വന്നു……
“എന്ത് പറ്റിയതാ…..?”
” ആക്സിഡന്റ്….. ഒന്ന് സഹായിക്കുവോ ഞങ്ങളെ……?”
ശ്രീനിയെ കോരിയെടുത്തു കൊണ്ടയാൾ കാറിനടുത്തേക്ക് നടന്നു പിന്നാലെ ഞാന്നും……
കാറ്റ് ശക്തിയായ് വീശാൻ തുടങ്ങി….. ആ കാറ്റിലെ ന്റെ ദാവണി തുമ്പുകൾ പാറി പറന്നു……
തിരിഞ്ഞ് നോക്കാതെ ഞാൻ കാറിനടുത്തേക്ക് നടന്നു…..
ശ്രീനിയെ പിൻസീറ്റിൽ കിടത്തി അയാള് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…… ഡ്രൈവറുടെ തൊട്ടപ്പുറത്ത് മാറി ആരോ ഒരാളിരിക്കുന്നുണ്ട്…….,,.
ശ്രീനിയുടെ തലയെടുത്ത് മടിയിലേക്ക് വച്ചു കൊണ്ട് ഞാനും പിൻസീറ്റിലേക്കിരുന്നു……
എന്റെ കണ്ണുനീർ തുള്ളികൾ ഒന്നിനു പിറകെ ഒന്നായി ശ്രീനിയുടെ മുഖത്തേക്ക് തന്നെ വീണു കൊണ്ടേയിരുന്നു……
“ആരാ നിങ്ങള്……?”
ഡ്രൈവർക്കൊപ്പമിരുന്ന ആളായിരുന്നു അതെന്നോടായ് ചോദിച്ചത്……
” ഞാൻ ഇമ… ഇതെന്റെ ഫ്രണ്ട് ശ്രീനാഥ്….”
“എന്തിനാ രണ്ടാളും തനിയെ ഈ വഴിക്ക് വന്നത്……?”
നടന്നതെല്ലാം ഞാനയാളോട് പറഞ്ഞു……
” ഇനിയിപ്പോ എങ്ങടേക്കാ നിങ്ങള്…..?.. ”
“ഏതേലും നല്ലൊരു ഹോസ്പിറ്റലിലേക്ക്…. എന്നെ രക്ഷിക്കാൻ ശ്രമിച്ചാ ശ്രീനി ഈ ഗതി വന്നത്….
എനിക്കിനി ശ്രീനിയുടെ ജീവനെങ്കിലും രക്ഷിക്കണം…….”
അത് പറഞ്ഞ് കൊണ്ട് ഞാനൊന്ന് പൊട്ടിക്കരഞ്ഞു…..
“ഇയാൾക്കിപ്പോ ആ വീണ വീഴ്ചയിലൽപം ബോധം പോയതാ….. അതിരാവിലെ ഉണ്ടായ അപകടമായത് കൊണ്ട് ഇത്രയധികം രക്തം പോയന്നേ ഉള്ളു…. പച്ചില കൂട്ടുകൾ കൊണ്ട് ഇയാളെ നിഷ്പ്രയാസം പൂർവ്വസ്ഥിതിയിലേക്ക് തിരികെ കൊണ്ട് വരാം….
പക്ഷേ നിങ്ങള് ഇറങ്ങി തിരിച്ച കാര്യം അതല്ല…. ഇന്നത്തെ കറുത്ത വാവ്… അതിനു മുൻപ് ഈ കാര്യത്തിനൊരു തിരുമാനം ഉണ്ടാക്കിയില്ലങ്കിൽ പൂർവ്വാധികം ശക്തിയോടെ ആ ആത്മാവ് ഏതേലും ഒരു ശരീരം സ്വീകരിച്ച് നിന്നെ പൂർണമായും ഇല്ലാതാക്കും ഈ ലോകത്തിൽ നിന്നു തന്നെ……. “
അയാള് പറയുന്നത് കേട്ടപ്പോൾ ഇരുന്ന ഇരുപ്പിൽ എന്റെ ശ്വാസം നിലച്ചതുപോലെ…..
ഇതിനെ കുറിച്ചൊക്കെ ഇത്ര കൃതൃമായറിയാൻ ഇയാളാരാ……
വിറയാർന്ന ശബ്ദത്തോടെ ആണേലും ഞാനത് ചോദിച്ചു…….
“നിങ്ങളാരാ…..?”
അദ്ദേഹം തിരിഞ്ഞ് എന്നെ ഒന്ന് നോക്കിയതും
ഡ്രൈവറാണ് പറഞ്ഞത്
“ഇതാണ് കുട്ടി നിങ്ങളന്വേഷിച്ചിറങ്ങിയ സുബ്രമണ്യൻ നമ്പൂരിപ്പാട്……..”
എത്തേണ്ട കൈകളിൽ തന്നെ ഞങ്ങളെത്തിയിരുന്നു…….. അതോർത്ത് ഞാനൊന്ന് ആശ്വാസപ്പെട്ടു…….
അപ്പോഴേക്കും ഞങ്ങള് സഞ്ചരിച്ച കാറൊരു വല്ല്യ ഇല്ലത്തിനു മുൻപിൽ ചെന്നു നിന്നു……
അവിടുത്തെ ജോലിക്കാര് ആരൊക്കെയോ വന്ന് ശ്രീനിയെ എടുത്തു കൊണ്ട് പോയി……
വലത് കാല് വെച്ച് ഞാൻ കാറിൽ നിന്നിറങ്ങി…….
എങ്ങുനിന്നോ ശക്തമായ് വീശിടിച്ച കാറ്റിൽ ചെമ്പകത്തി ന്റെയും പാലപ്പൂ വിന്റെയും മണം ഒന്നിച്ചെന്റെ മൂക്കിൻ തുമ്പിലേക്കൊഴുകിയെത്തി…….
വീശിയടിച്ച കാറ്റിൽ പൂഴി മൺ തരികൾ എനിക്കു നേരെ പറന്ന് വന്നു…… വീടിന്റെ ഉമ്മറത്ത് തൂക്കിയിട്ടിരുന്ന തൂക്കുവിളക്ക് കാറ്റിന്റെ ശക്തിയിൽ തൂങ്ങിയാടി……..
കാർമേഘം ഇരുണ്ട് കൂടി…….. എനിക്കു ചുറ്റും മിന്നൽ പിണരുകൾ
” ഇങ്ങു കയറി പോന്നോളു കുട്ട്യേ….. ദു:ശകുനങ്ങളാണീ കാണുന്നത് മുഴവനും…..”
ഞാനകത്തേക്ക് കയറി……
“എനിക്ക് കുറച്ച് വെള്ളം…..”
മേശമേലേക്ക് തിരുമേനി വിരൽ ചൂണ്ടി…..
” ശ്രീനി….. “
അകത്തെ മുറിയിൽ ശ്രീനിയുണ്ടായിരുന്നു……
നെറ്റിക്ക് പച്ചമരുന്നുകൾ ചേർത്ത് കെട്ടിയിരിക്കുന്നു…….
മുറിവ് ഉണ്ടായിരുന്ന എന്റെ നെറ്റിക്കും കൈമുട്ടിനും അവർ മരുന്നു കെട്ടി തന്നു…..
കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്രീനിക്ക് ബോധം തെളിഞ്ഞു……
” ഒന്നൂലാ ശ്രീനി…. ഒന്നും പേടിക്കണ്ട……. എല്ലാ കാര്യങ്ങളും തിരുമേനി നോക്കി കൊള്ളും…… “
ശ്രീനിയും ഞാനും പതിയെ തിരുമേനിയുടെ അടുത്തേക്ക് നടന്നു……
” എനിക്കാകുളമൊന്ന് കാണാൻ പറ്റുവോ?…. “
“തീർച്ചയായും…. “
” ഇന്ന് രാത്രി സമയം പന്ത്രണ്ട് മണിക്കൂ മുൻപേ എന്തേലും ചെയ്തേ പറ്റു…. ഇല്ലങ്കിൽ ഈ കുട്ടിയുടെ ജീവൻ……”
തിരുമേനി ഞങ്ങൾക്ക് രണ്ടാൾക്കുമായി രക്ഷ ജപിച്ചു കെട്ടി തന്നു…….
” അടുത്ത അമാവാസി നാൾ വരെ ഈ രക്ഷ കൈയ്യിൽ നിന്നഴിക്കാനോ അഴിഞ്ഞു പോകാനോ പാടില്ല,……”
ഞാനും ശ്രീനിയും എല്ലാം തല കുലുക്കി കേട്ടു……
സമയം വളരെ കുറവായത് കൊണ്ട് വേഗം തന്നെ ഞങ്ങള് ശ്രീനിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു…….
മൂന്നു മണിക്കൂറത്തെ യാത്ര മൂന്ന് മിനിട്ടുകൾ കൊണ്ടെത്തുമ്പോൾ ഉമ്മറത്ത് തന്നെ അച്ഛനും അമ്മയും നിഥിയേടത്തിയും കാർത്തിയും ഉണ്ടായിരുന്നു…..
കാറിൽ നിന്നിറങ്ങി ഞാൻ നേരെ കാർത്തിയുടെ അടുത്തേക്ക് ചെന്ന് നിന്നു……..
കാർത്തിയുടെ മുഖത്തേക്ക് നോക്കാനാകത്ത വിധം എന്റെ കണ്ണുകൾ നിറഞ്ഞു വന്നു…..
” വഴക്ക് പറയല്ലേ കാർത്തി… ഞാനറിയാണ്ട് പോയതാ ആ കുളത്തിലേക്ക്……. “
“സാരല്യാ പോട്ടെ…….”
ഇന്നലെ രാത്രി തന്നെ ശ്രീനി ഇത് വരെ നടന്ന കാര്യങ്ങളെങ്ങാം ഞങ്ങളുടെ വീട്ടുകാരോട് പറഞ്ഞിരുന്നു…..
തിരുമേനിയും ശ്രീനിയും കുളത്തിന്റെ പടിക്കൽ നിന്നു………….
തിരുമേനി എന്റെ കൈയ്യിൽ ഒരു കിണ്ടി നൽകിയിട്ട് പോയി കുളത്തിൽ നിന്ന് വെള്ളമെടുക്കാൻ ആവശ്യപ്പെട്ടു…….
” കൺമുമ്പിൽ എന്ത് തന്നെ സംഭവിച്ചാലും പേടിക്കരുത് ആദ്യത്തെപടിയിലറിങ്ങി കാൽ നനച്ച് വെള്ളത്തിൽ തെളിഞ്ഞു കാണുന്ന മൂന്നാമത്തെപടിയിൽ നിന്ന് വെള്ളംകൈയ്യ് കൊണ്ട് കോരിയെടുത്ത് കിണ്ടി നിറച്ചിട്ട് വാ……..”
എന്റെ കാലുകൾ വല്ലാണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു ഒരു വിധം തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഞാൻ പടിക്കെട്ടിറങ്ങി……
ആദ്യപടിയിലേക്കിറങ്ങിയതും കുളം നിറയെ വെള്ളത്താമരകൾ രണ്ടാമത്തെപടിയിലിറങ്ങിയതും ചന്ദനത്തിരിയുടെയും പാലപ്പൂവിന്റെയും രൂക്ഷ ഗന്ധം………..
ഞാൻ വേഗന്ന് തിരിഞ്ഞു നോക്കി…..
വെള്ളം എടുത്തോളാൻ തിരുമേനി ആംഗ്യം കാണിച്ചു…..
കണ്ണും പൂട്ടി മൂന്നാമത്തെ പടിയിലേക്കിറങ്ങി വെള്ളം നിറച്ചു ഞാൻ തിരികെ കയറുമ്പോൾ ബലിക്കാക്ക എന്നെ നോക്കി കരയുന്നുണ്ടായിരുന്നു…….
വെള്ളം തിരുമേനിയുടെ കൈയ്യിൽ കൊടുത്തു…… കിണ്ടിയിലെ വെള്ളം കുളപ്പുരയുടെ വാതിലിൽ തളിച്ച് ഒരു ഏലസ് ആ വെള്ളത്തിൽ മുക്കിയെടുത്ത് കുളപ്പുരയുടെ വാതിൽ തിരുമേനി പുറത്ത് നിന്ന് പൂട്ടി
“അടുത്ത അമാവാസി ദിനത്തിൽ ഒരു തട്ടിൽ ചുവന്ന പട്ടും ശൂന്യമായൊരു കിണ്ടിയും രണ്ട് വെള്ളത്താമര പൂക്കളും രണ്ട് ചിലങ്കയും കുറച്ചു മഞ്ചാടിമണികളും അൽപം പലപൂക്കളും മായി വന്ന് അർത്ഥ രാത്രി 12 മണിക്ക് ഈ വാതിൽ തുറക്കണം
കൺമുമ്പിൽ എന്ത് കണ്ടാലും ധൈര്യം കൈവെടിയരുത് ശൂന്യമായ കിണ്ടിയിൽ വെള്ളം നിറച്ച് പടി കെട്ടിൽ വയ്ക്കുക…..,
പിന്നെ ഞാൻ തരുന്ന മന്ത്രങ്ങൾ രണ്ടു പേരും ചേർന്ന് ഒന്നിച്ച് ഉരുവിടുക……
ആ രാത്രിയിൽ നിങ്ങള് രണ്ടാളും മാത്രമേ ഇവിടെ ഉണ്ടാകാൻ പാടുള്ളു……….”
ഇത്രയും പറഞ്ഞ് മന്ത്രങ്ങളെഴുതിയപേപ്പർ തിരുമേനി ഞങ്ങൾക്ക് തന്നു……
” ഈ പേപ്പർ പൂജാമുറിയിൽ സൂക്ഷിക്കുക അന്ന് രാതിയിൽ മാത്രം പേപ്പർ തുറന്ന് മന്ത്രങ്ങൾ വായിക്കുക……
പിന്നൊരു കാര്യം ഇനി അടുത്ത കറുത്തവാവ് വരേക്കും നിങ്ങള് രണ്ടാളും ഈ വീട് വിട്ട് പുറത്തേക്ക് പോകാൻ പാടില്ല….. “
തിരികെ കുളപ്പുരയിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ വിശപ്പും ദാഹവും ക്ഷീണവും കൊണ്ട് ഞങ്ങൾ വല്ലാതെ തളർന്നു പോയിരുന്നു…….
പിന്നീടൊരു നീണ്ട കാത്തിരിപ്പായിരുന്നു ആഴ്ചകളും ദിവസങ്ങളും മണിക്കൂറുകളും സെക്കന്റുകളും എണ്ണി കൊണ്ടുള്ള ഒരു കാത്തിരുപ്പ് കറുത്തവാവിനു വേണ്ടിയുള്ള കാത്തിരുപ്പ്….. 9ആമ് തീയതിയിവെള്ളിയാഴ്ചയുള്ള കറുത്തവാവ്…..
എട്ടാം തീയതി രാത്രി തന്നെ എല്ലാ കാര്യങ്ങളും തയ്യാറാക്കി വെച്ചു…..
ഒൻപതാം തീയതി രാത്രിയിൽ തന്നെ കുളിച്ചീനുടുത്ത് പൂജാമുറിയിൽ നിന്ന് തട്ടും മറ്റു സാധനങ്ങളുമെടുത്ത് കത്തിച്ചു പിടിച്ചു നിലവിളക്കിന്റെ വെളിച്ചത്തിൽ വീടിന്റെ പിന്നാമ്പുറത്തെക്കുളത്തിലേക്ക് നടന്നു……
കുറ്റക്കൂരിരുട്ടിൽ ചീവിടുകളുടെ ശബ്ദവും വവ്വാലുകളെ ചിറകടിയുമൊക്കെ ഞങ്ങളെ ഭയപ്പെടുത്തി കൊണ്ടേയിരുന്നു…..
നിലവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ ശ്രീനിയുടെ മുഖത്തേക്ക് നോക്കി…..
ഒന്നും പേടിക്കാനില്ലായെന്ന് ആ കണ്ണുകളെന്നോട് പറയാതെ പറയുന്നുണ്ടായിരുന്നു…….
നിലവിളക്കിന്റെ നുറുങ്ങുവെട്ടത്തിൽ തിരുമേനി കുളപ്പുരയുടെ വാതിലിൽ ബന്ധിച്ചു കെട്ടിയ കെട്ടു ഞാനഴിച്ചു…….
വാതില് പതിയെ തുറന്ന് ഞാനും ശ്രീനിയും ഒന്നിച്ചിറങ്ങി
പടവുകളോരോന്നും ഇറങ്ങി തുടങ്ങിയപ്പോഴായാരുന്നു നിലവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഞാനത് കണ്ടത്……..
ഒന്നേ ഞാൻ കണ്ടുള്ളു പിന്നൊന്നൂടെ നോക്കും മുൻപ് അലറി വിളിച്ചു കൊണ്ടു ഞാൻ ശ്രീനിയുടെ നെഞ്ചിലേക്ക് മുഖമമർത്തി……….
(തുടരും)
എല്ലാർക്കും ഈ പാർട്ട് ഇഷ്ടായോന്ന് പറയണേ……
ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ആശങ്കകൾ ഒരുപാട് ഉണ്ട്. ഇനിയും മാറിയിട്ടില്ല. സത്യത്തിൽ അവർ പാതിവഴിയിൽ ആവുമോ എന്നുളള ആശങ്ക ഉണ്ടായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤