വാതില് പതിയെ തുറന്ന് ഞാനും ശ്രീനിയും ഒന്നിച്ചിറങ്ങി
പടവുകളോരോന്നും ഇറങ്ങി തുടങ്ങിയപ്പോഴായാരുന്നു നിലവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഞാനത് കണ്ടത്……..
ഒന്നേ ഞാൻ കണ്ടുള്ളു പിന്നൊന്നൂടെ നോക്കും മുൻപ് അലറി വിളിച്ചു കൊണ്ടു ഞാൻ ശ്രീനിയുടെ നെഞ്ചിലേക്ക് മുഖമമർത്തി……….
ഞങ്ങൾക്കു ചുറ്റും മഞ്ഞളിന്റെയും ചന്ദനത്തിന്റെയും ഗന്ധം……..
ബലി കാക്ക നിർത്താതെ ചിലച്ചു……. നായ്ക്കളുടെ ഓരിയിടലിന്റെ ശബ്ദം നിമിഷങ്ങൾക്കുള്ളിൽ കൂടി കൂടി വന്നു……..
കടവാവലുകൾ ഞങ്ങൾക്ക് ചുറ്റും ചിറകടിച്ച് പറന്നു……
വർഷങ്ങൾക്ക് മുൻപേ ഇല്ലത്തെ തമ്പ്രാക്കൻമാർ കൊന്ന് താഴ്ത്തിയ ദത്തൻ മാഷിന്റെ മൃതദേഹം ഞങ്ങൾക്ക് കൺമുൻമ്പിൽ വെള്ളത്തില ങ്ങനെ പൊങ്ങി കിടക്കുന്നു…….
ഒന്നേ നോക്കിയുള്ളു അതിലേക്ക്….. മനസ് മരച്ചു പോയിരുന്നു……
”പോകാം ശ്രീനി…. നമക്ക് പോകാം….. എനിക്ക് വയ്യാ ശ്രീനി…… ഇനി ഇവിടെ നിക്കണ്ടാ… അയാള് നമ്മളെ രണ്ട’ളേം കൊല്ലും……”
”പേടിക്കണ്ട ടോ… ഒന്നും സംഭവിക്കില്ല…”
അതും പറഞ്ഞ് എന്റെ കൈ പിടിച്ചു കൊണ്ട് ഞാനും ശ്രീനിയും ഒന്നിച്ച് പടവിലേക്കിറങ്ങി മാഷിന്റെ ബോഡിയിലേക്കൊന്ന് നോക്കുക കൂടെ ചെയ്യാതെ ഞാനാ കിണ്ടിയിൽ വെള്ളം നിറച്ചു പടിക്കെട്ടിൽ വച്ചു…….
പേടി കൊണ്ടെന്റെ കാല് വിറയ്ക്കുന്നുണ്ടായിരുന്നു……
ശ്രീനി തട്ടിൽ നിന്നും തിരുമേനി തന്ന മന്ത്രമെടുത്ത് എനിക്ക് നേരെ നീട്ടി…….
ഞങ്ങള് രണ്ടാളും ചേർന്ന് ആ മന്ത്രങ്ങളുരുവിടാൻ തുടങ്ങി….
ഒന്ന് രണ്ട് മൂന്ന് നാല്…….
ഏഴാം തവണ ആ മന്ത്രമുരുവിട്ട് നാവ് നിശ്ചലമായി കണ്ണു തുറക്കാൻ ഒരു തരം ഭയമായിരന്നു…..
കണ്ണ് തുറക്കുമ്പോൾ തിരുമേനി പറഞ്ഞത് പോലെ സംഭവിച്ചിലങ്കിൽ ഏതെങ്കിലുമൊരു ദേഹം സ്വീകരിച്ച് ഈ ആത്മാവെന്നെ…….,
കണ്ണടച്ചു കൊണ്ട് ഞാൻ ശ്രീനിയോട് ചോദിച്ചു
” ശ്രീനി കണ്ണ് തുറന്നോ…… “
” ഇല്ല…. നമുക്കൊന്നിച്ച് തുറക്കാം…..”
അതു പറഞ്ഞു കൊണ്ട് ശ്രീനിയെന്റെ കൈയ്യിലേക്ക് വിരലുകള മർത്തി……
ഞങ്ങള് രണ്ടാളും പതിയെ ഒന്നിച്ച് കണ്ണു തുറന്ന്……
അവിടെ കണ്ട കാഴ്ചയിൽ ഞങ്ങള് ശരിക്കും ഞെട്ടിപ്പോയിരുന്നു…….
ദത്തൻ മാഷിന്റെ ബോഡി അപ്രത്യക്ഷമായിരുന്നു………. പട്ടികളുടെ ഓരിയിടലും കടവാവ്വലുകളുടെ ചിറകടിയും ബലി കാക്കയുടെ കരച്ചിലും എല്ലാം നിശ്ചലമായി……
ഇപ്പോൾ ശ്രീനി ശ്വാസമെടക്കുന്നതു പോലും എനിക്ക് കൃത്യമായ് കേൾക്കാം…… അത്രയ്ക്കു നിശബ്ദത…….
കൈയ്യിലെ തട്ട് ഞാനാ നടയിലേക്ക് വെച്ചു…..
എന്നിട്ട് ദീർഘമായൊരു ശ്വാസമെടുത്ത് ആ പടിക്കെട്ടിലേക്കിരുന്നു…….
ഒന്നര മാസങ്ങൾക്ക് ശേഷം ആശ്വാസത്തോടെ ഞാനൊന്നിരുന്നു……. എന്നിട്ട് ശ്രീനിയെ ഒന്ന്
നോക്കി……..
കറുത്തവാവിന്റെ കൂരിരുട്ടിലും കത്തിച്ചു വെച്ച നിലവിളക്കിന്റെ പ്രകാശത്തിൽ ആ മുഖമെനിക്ക് വ്യക്തമായി കാണാമായിരുന്നു……
ഞാനിരുന്ന പടിക്ക് തൊട്ടു മുകളിലെ പടിയിലിരുന്ന ശ്രീനിയുടെ മടിയിലേക്കൊന്ന് ഞാൻ തല ചായ്ച്ചു…….
“എന്തിനായിരുന്നു ശ്രീ അന്നാ മഞ്ചടി തട്ടി കളഞ്ഞതിനെന്നെ തല്ലിയത്…. അതോണ്ടല്ലേ ഞാനിവിടെ വന്നിരുന്ന് കരഞ്ഞത്…..
അതിൽ തുടങ്ങിയല്ലേ ഈ പ്രശ്നങ്ങളൊക്കെയും ഉണ്ടായത്…….
നമ്മുടെ മനസമാധനം പോലും നഷ്ടപ്പെട്ടത്…….!”
“നിനക്കത് വെറും മഞ്ചാടിമണികൾ മാത്രം…..
പക്ഷേ എനിക്കതെന്റെ ജീവനാണ്…..
മരിക്കും മുൻപെന്റെ ശ്രീക്കുട്ടി അവസാനമായ് പെറുക്കിയെടുത്ത മഞ്ചാടിമണികൾ….. അവയോരോന്നിലൂടെ അവളിപ്പോഴും ജീവിക്കുന്നു….. നിഥി പോലെ കൊണ്ട് നടക്കുന്നതാണ് ഞാനതെല്ലാം നിനക്കറിയുവോ ഇതു വെല്ലതും…..?”
” ഇല്ല ശ്രീനി….. ഞാൻ… ഞാനറിയാണ്ടാ…… “
” ആ…. ഇനിയിപ്പോ എല്ലാം പോട്ടെ…. നമുക്ക് വീട്ടിലേക്ക് നടക്കാം…. എനിക്ക് നല്ല ക്ഷീണമുണ്ട് ഉറങ്ങണം…..”
അതും പറഞ്ഞ് ഞങ്ങളിരുവരും പടിയിൽ നിന്നെണീറ്റു…..
കുളപ്പുയുടെ വാതിൽ കടക്കുന്നതിന് തൊട്ടു മുൻപും ഞാനവിടേക്ക് നോക്കി……
കത്തിച്ചു വെച്ച നിലവിളക്കും ഞങ്ങള് വെച്ച തട്ടും മാത്രം പടിയിൽ…. കുളത്തിലെ വെള്ളമെല്ലാം നിശ്ചലമായിരുന്നു……
“ടീ ,…. നീ അവിടെന്ത് നോക്ക് വാ ഇനി….”
“ഒന്നൂല ശ്രീനി……..”
വീട്ടിൽ ചെന്ന് കട്ടിലിൽ കിടക്കുമ്പോഴാണ് കണ്ടത് അലമാരിക്ക് താഴെ കരിഞ്ഞുണങ്ങി കിടക്കുന്ന ഒരു പിടി വെള്ളത്താമര പൂക്കൾ…..
കട്ടിലിൽ നിന്നെണീറ്റ് ഞാൻ പോയി അതെടുത്തു……
അതെടുത്ത് കൈയ്യിൽ പിടിച്ചു കൊണ്ട് അടച്ചു കുറ്റിയിട്ടിരുന്ന ജനല് തുറന്നു…….
കുളവും പരിസരവും എല്ലാം ശാന്തം,….. എല്ലാം പഴയ്ത് പോലെ തന്നെ……
എന്നെ നോക്കി ചിരിക്കാനാ ചോര കണ്ണുകളുള്ള ദത്തൻ മാഷ് മാത്രം അവിടില്ല……
തുറന്നിട്ട ജനലിലൂടെ ആ താമര പൂക്കളെ ഞാൻ താഴേക്കിട്ടു……
ദത്തൻ മാഷിനെക്കുറിച്ചുള്ള എന്റെ അവസാനഓർമ്മയും മണ്ണോട് ചേർന്നിരിക്കുന്നു……..
പിറ്റേന്ന് രാവിലെ എല്ലാരോടും യാത്ര പറഞ് നിധിയേച്ചിക്കും കാർത്തിക്കുമൊപ്പം ഞാനെന്റെ വീട്ടിലേക്ക്………
കാറാ മുറ്റത്തേക്ക് വരുമ്പോൾ തന്നെ കാണാം നാളുകളയായിട്ട് വെള്ളം കിട്ടാതെ വാടി തുടങ്ങിയ എന്റെ ചെടികൾ…
കാറിൽ നിന്നിറങ്ങി ഹാൻഡ് ബാഗ് ആ പടിക്കലേക്ക് വെച്ച് ഞാനാദ്യം ഓടിയത് പൂന്തോട്ടത്തിലേക്കായിരുന്നു…..
കുറേ നേരം നേരം അവിടെ നിന്നു…..
” അച്ചൂ … ഇങ്ങ് കേറി വാ…. “
“ദാ വരുന്നു ഏട്ടാ….. നിഥിയേച്ചി എന്ത്യേ….?”
” അവള് കിടക്കുന്ന്… നീ ചെന്നീ വേഷമൊക്കെ മാറ്റിയിട്ട് ഗാർഡനിലേക്ക് വന്നേ….. കുറച്ച് സംസാരിക്കാനുണ്ട്…. “
” ഇപ്പോ വരാം ഏട്ടാ…… “
അത് പറഞ്ഞ് ഞാൻ മുകളിലത്തെ എന്റെ മുറിയിലേക്ക് നടന്നു…..
ഒന്നര മാസത്തിനു ശേഷം വീണ്ടും ഈ മുറിയിലേക്ക്……..
അന്നാ രാത്രിയിൽ ശ്രീ നിക്കൊപ്പം പോകാനിറങ്ങിയപ്പോൾ കട്ടിലിലേക്കെടുത്തിട്ട ജീൻസും ടോപ്പും എല്ലാം അത് പോലെ തന്നെ ബെഡിൽ കിടക്കുന്നു…….
ഞാനോരാന്നായി മടക്കി അലമാരിയിലേക്ക് വെച്ച് ബെഡെല്ലാം ഒന്ന് തല്ലി കുടഞ് വിരിച്ച്…..
ശ്രീനിടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഡ്രസ്സിരുന്ന എന്റെ ബാഗ് തുറന്നു…. കഴുകാനുള്ള ദാവണികളോരോന്നും എടുത്ത് പുറത്തേക്കിട്ടു……..
അവസാനം കൈയ്യിൽ കിട്ടിയത് ആ ജാക്കറ്റ് ആയിരുന്നു ശ്രീനിയുടെ ജാക്കറ്റ് ……
ഒരുനിമിഷം ഞാനോർത്തു ഇതെങ്ങനെ എൻറെ കയ്യിൽ ഇത് ഞാൻ ………പതിയെ ഞാനതെടുത്ത് നിവർത്തുമ്പോഴേക്കും അതിൽനിന്ന് എന്തോ ഒരു പേപ്പർ താഴേക്ക് വീണു നാലായി മടക്കി പേപ്പർ ഞാൻ പതിയെ തുറന്നു നോക്കി ശ്രീനിയുടെ കൈപ്പടയിൽ അതിൽ എന്തോ എഴുതി ചേർത്തിരുന്നു…..
“ഓർമ്മയിൽ നിറയെ എന്റെ ചിന്തകളും കെട്ടിപ്പിടിച്ചുറങ്ങാൻ ഈ ജാക്കറ്റുo ഉള്ളപ്പോൾ ഞാനരികിൽ ഉള്ളത് പോലെയാണെന്ന് പറഞ്ഞിട്ട് നീയിത് എടുക്കാൻ മറന്നു……
അതോണ്ട് ഞാനത് ഇതിൽ വയ്ക്കുന്നു…… “
ഇതെങ്ങനെ സംഭവിച്ചൂ എന്ന് ഞാൻ ചിന്തിച്ചിരിക്കുമ്പോൾ തന്നെ അതിനടയിൽ എഴുതിയ വാചകങ്ങളിലേക്കെന്റെ ദൃഷ്ടി നീണ്ടു…….
“കട്ടിലിൽ നിവർത്തി വെച്ചിരുന്ന ആ ഡയറി ഞാൻ കണ്ടൂട്ടോ….. ഡയറിയൊക്കെ ഇങ്ങനെ തുറന്നിട്ടിലെ ങ്ങനാ പെണ്ണേ……..”
അതിനൊപ്പം ചിരിക്കുന്ന രണ്ട് സ്മൈലിയും……
പെട്ടന്നെന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു…….
അപ്പോഴാണ് ഏട്ടൻ താഴേക്ക് ചെല്ലാൻ പറഞ കാര്യം ഓർത്തത്…..
ജാക്കറ്റ് കട്ടിലിൽ വെച്ച് ഞാൻ നേരെ താഴേക്ക് ചെന്നു……
പൂന്തോട്ടത്തിലെ ഊഞ്ഞാലിൽ എന്തോ ഗൗരവ ചിന്തയിലായിരുന്നു കാർത്തി….
ഞാൻ കാർത്തിയുടെ അരികിൽ ചെന്നിരുന്നു…..
“എന്താ കാർത്തി വിളിച്ചത്…..?”
“നിനക്ക് ഇപ്പോ പേടിയൊന്നും ഇല്ലല്ലോ…..? “
” ഇല്ലെന്റെ കാർത്തി…… :”
“മ്….. ഞാൻ നിന്നോടൊരു കാര്യം ചോദിക്കാനിരിക്കുവായിരുന്നു…. “
“എന്റെ പൊന്ന് കാർത്തി ഇങ്ങനെ വളച്ച് ചുറ്റാതെ ഉള്ള തങ്ങ് അത് പോലെ ചോദിക്ക്……. “
” ശ്രീനി….. ശ്രീനിയെ നിനക്ക് ഇഷ്ടാണോ……?”
” എ… എന്താ…?”
” ദേ അച്ചൂ ഒരു പാടങ്ങ് കിടന്ന് ഉരുളല്ലേ…… അവനെന്നോടെല്ലാം പറഞ്ഞിട്ടുണ്ട്…….
പിന്നെ നിന്റെ മനസ്സൊന്നറിയാന്ന് വെച്ച് ചോദിച്ചപ്പോ……
ആഹ് സാരല്യാ…. നിനക്കിഷ്ടമില്ല അത് കൊണ്ടിത് നടക്കില്ലന്ന് ഞാനവനോട് പറഞ്ഞോളാം…… “
” ദേ കാർത്തി അങ്ങനെ വെല്ലോം പറഞ്ഞാൽ കൊന്ന് കളയും ഞാൻ……..”
” എങ്ങനെ…. എങ്ങനെ…..?”
“പോ കാർത്തി….. അയ്യട പെണ്ണിന്റെ നാണം കണ്ടില്ലേ…….?
ദേ പ്രേമം ഒക്കെ കൊള്ളാം പഠിത്തം ഒഴപ്പിയാൽ ഉണ്ടല്ലോ…… “
” എന്റെ കാർത്തി… ഞാനെന്റെ പഠിത്തം ഒഴപ്പുമെന്ന് നിനക്ക് തോന്നുന്നുണ്ടോ………”
അതും പറഞ്ഞ് ഞങ്ങളങ്ങനെ മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു അകത്ത്ന്ന് നിധിയേടത്തിടെ ശബ്ദം കേട്ടത്……
ഞാനും കാർത്തിയും ഒന്നിച്ചകത്തേക്കോടി
വാഷ്ബേസനരുകിൽ നിന്ന് ഛർദ്ദിക്കുകയാണ് ഏടത്തി……
“ഏട്ടത്തി എന്താ പറ്റിയെ….. “
“ഒന്ന് തല ചുറ്റി… അപ്പോ ഛർദ്ദിക്കാൻ വന്നു…… “
“ഏട്ടത്തി പോയി കിടന്നോ…..”
ആ രാത്രി ഉറങ്ങാൻ കിടന്നപ്പോഴും ചിന്തയിൽ മുഴുവനും ശ്രീനി സ്ഥാനം പിടിച്ചിരുന്നു…….
ചിന്തകളുടെ അവസാനത്തിൽ എപ്പോഴോ ഞാനൊന്ന് മയങ്ങി….
രാവിലെ കോളേജിലേക്ക് പോകണ്ടത് കൊണ്ട് നേരത്തെ എണീറ്റു…..
ശ്രീനിക്ക് ദാവണിയൊരുപാട് ഇഷ്ടായത് കൊണ്ട് ഞാൻ അലമാരിയിൽ നിന്ന് മെറൂണും മഞ്ഞയും ഇടകലർന്ന ദാവണിയെടുത്തുടുത്തു…….
കാർത്തി യെന്നെ കോളേജിലേക്കിറങ്ങി……
മുന്നോട്ട് നടക്കുമ്പോൾ തന്നെ കണ്ടു വാഗ മരചുവട്ടിൽ നിൽക്കുന്ന അനൂപേട്ടന്നെ…
” ആഹാ…. കൊറെ കാലായല്ലോ കണ്ടിട്ട്……?”
മറുപടി പറയാതെ ഞാനൊന്ന് ചിരിക്കുക മാത്രം ചെയ്‌തു…….
“ടോ അന്ന് ഞാൻ പറയാന്ന് പറഞ കാര്യം ഇല്ലേ…….”
“മം എന്താ അനൂപേട്ടാ……?”
”ടോ തന്നെ എന്റെ വീട്ടിലേക്കങ്ങ് കൊണ്ട് പോയാലോന്നാ ഞാൻ ചോദിക്കാൻ വന്നത്….”
“അനൂപേ ട്ടാ…. “
ഒരു നിമിഷമെന്റെ ശബ്ദമുയർന്നു……
“അല്ലടോ….. ഈ അനിയത്തി കുട്ടിയെ എന്റെ ഏട്ടന് വേണ്ടിട്ടാ……
സ്ഥാനം കൊണ്ട് ഏട്ടത്തിയമ്മയാണേലും എന്റെ സ്വന്തം അനിയത്തി കുട്ടിയായിട്ടാ ഞാൻ…..”
“അനുപേട്ടാ അത്……”
“അല്ലടോ തന്റെയീ സ്മാർട്ട്നെസ്സ് ഒക്കെ കണ്ടപ്പോ എന്തോ എനിക്കെന്റെ കുടുംബത്തിലേക്ക് തന്നെ കൂടെ ചേർക്കാൻ തോന്നി…… “
ഞാൻ അനൂപേട്ട നോട് എല്ലാ കാര്യങ്ങളും പറഞ്ഞു ശ്രീനിയുടെ കാര്യവും എല്ലാം……
” ആ… സാരമില്ലടോ….. ശ്രീനി ലക്കിയാ…..”
അനൂപേട്ടന്റെ ആ സംസാരത്തിന് ഒരു പുഞ്ചിരി മാത്രം നൽകി ഞാൻ ക്ലാസ്സിലേക്ക് നടന്നു……
ക്ലാസ്സിൽ ചെന്നപ്പോൾ പതിവ് പോലെ സാറുണ്ടായിരുന്നു ക്ലാസ്സിൽ…..
” മെ ഐ കമിൻ സാർ…..”
“ഇമ… ടൈം എത്രയായി……?
“സോറി സാർ… ബസ് കിട്ടിയില്ല….. “
“മ് കേറ്….. “
ഞാനാദ്യം നോക്കിയത് ശ്രീനിയുടെ ബെഞ്ചിലേക്കായിരുന്നു
പക്ഷേ ശ്രീനി വന്നിട്ടുണ്ടായിരുന്നില്ല….. ശ്രീനി ഇല്ലാതിരുന്നത് കൊണ്ടാവും ക്ലാസ്സ് ഭയങ്കര ബോറായിരുന്നു……
ക്ലാസ്സ് എല്ലാം കഴിഞ്ഞ് ബസ്സ് കേറാൻ പോകുമ്പോഴായിരുന്നു ഏട്ടന്റെ കോള്…….
“ഹലോ അച്ചൂ….. “
“എന്താ ഏട്ടാ…?”
“എവിടാ നീ….?”
” ക്ലാസ്സ് കഴിഞ്ഞിറങ്ങി….. “
“വേ വീട്ടിലേക്ക് വാ ഒരു ഗുഡ് ന്യൂസ് ഉണ്ട്….. “
“എന്താ കാർത്തി……?”
” നിഥിക്ക് വിശേഷം…….”
” ആണോ ഏട്ടാ….. ഞാൻ വേഗന്ന് വരാട്ടോ…..”
“വേഗം വാ…. നിഥീടെ വീട്ടിന്ന് എല്ലാരും എത്തീട്ടുണ്ട് അവരാരും ഇന്ന് പോവില്ല നീ വേഗം വാ എല്ലാരും നിന്നെ ചോദിച്ചു…… “
എല്ലാരുംന്ന് പറഞ്ഞാ ശ്രീനിയും ഉണ്ടാവും ചുമ്മാതല്ല ശ്രീനിയിന്ന് ക്ലാസില്വരാഞ്ഞത്……
വീട്ടിലേക്കെത്തിയതും ധൃതിയിൽ ഞാൻ അകത്തേക്ക് നടന്നു
ഹാളിലെ സോഫായിൽ നിഥിയേട്ടത്തി ഇരിപ്പുണ്ടായിരുന്നു
ആ ഇരുപ്പ് കണ്ടാലേ അറിയാം ഛർദ്ദിച്ച് വശം കെട്ടിരിക്കുവാണെന്ന്……
അച്ഛനും അമ്മയും എല്ലാ രം ഉണ്ട് ശ്രീനി മാത്രം ഇല്ല……
“ശ്രീനിവന്നില്ലേ അമ്മേ……”
” അവൻ കൂട്ടുകാരന്റെ ചേച്ചീടെ കല്ലാണത്തിന് പോയതാ….. പാലക്കാടായിരുന്നു…. വെളപ്പിനേ പോയതാ……. “
അലസമായ് ഞാനൊന്ന് മൂളുക മാത്രം ചെയ്തു
“മോളോട് പറഞ്ഞില്ലേ…..?”
“ഇല്ലമ്മേ…….
” ശ്രീനി ചിലപ്പോ മറന്നതാവും “
അത് പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയി ഡ്രസ്സും മാറി ഞാനടുക്കളയിലേക്ക് വന്നു……
എല്ലാർക്കും ഉള്ള ഫുഡ് ഉണ്ടാക്കാനായുള്ള തിരക്കിലായിരുന്നു അമ്മ……..
ഞാനും ഒപ്പം കൂടി…….
ഒരു വിധം പണിയൊക്കെ തീർത്തു വന്നപ്പോഴായിരുന്നു ഓ വന് മുകളിൽ വെച്ചിരുന്ന എന്റെ ഫോൺ റിംങ്ങ് ചെയ്തത്
എടുത്ത് നോക്കുമ്പോൾ ശ്രീനി കോളിംഗ് എന്ന് കാണിച്ചു
ഒന്നും പറയാതെ കോൾ കട്ട് ചെയ്ത് ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചു…..
ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ വെറുതെ പ്ലേറ്റിൽ കളം വരച്ചതല്ലാതെ ഒരു വറ്റെന്റെ തൊണ്ടയ്ക്ക് താഴേക്കിറങ്ങിയില്ല……
ശ്രീനിയോടുള്ള ദേഷ്യവും സങ്കടവും വിഷമവും ഒക്കെയായിരുന്നു അതിന്റെ കാരണം
കണ്ണ് നിറയുന്ന തൊക്കെ ആരും കാണാതിരിക്കാൻ ഞാൻ നന്നായ് പാടുപെട്ടു……..
എല്ലാരും കഴിച്ചപ്ലേറ്റെല്ലാം കഴുകി വെച്ച് കിടക്കാൻ മുറിയിലേക്ക് നടക്കുമ്പോൾ സമയം 11.45 കഴിഞ്ഞിരുന്നു
ഓവന് മുകളിലിരുന്ന ഫോണും എടുത്ത് ഞാൻ മുകളിലേക്ക് നടന്നു അപ്പോഴേക്കും എല്ലാരും ഉറങ്ങിയിരുന്നു…….
മുകളിലെ നിലയിൽ കയറിയതും എനിക്കെന്തോ തല ചുറ്റും പോലാണ് തോന്നിയത്…….
പേടിച്ചരണ്ട് കാർത്തിന്ന് വിളിച്ച് താഴേക്കോടുമ്പോൾ തന്നെ കൈവഴുതിയെന്റെ ഫോൺ താഴേക്ക് വീണിരുന്നു……
കൈവരിയിൽ വിരൽ ചേർത്ത് കാലിടറാതൊരു വിധം ഞാൻ താഴേക്കിറങ്ങി കാർത്തിയുടെയും നിഥിയേച്ചിയുടെയും റൂമിന്റെ വാതിലിൽ തട്ടി……
” കാർത്തി….കാർത്തി കതക് തുറക്ക്……”
(തുടരും)
അടുത്തത് അവസാനപാർട്ട് ഒത്തിരിയിഷ്ടത്തോടെ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഇനിയെന്താ അടുത്ത പ്രശ്നം. ഒരു ശുഭ പര്യവസാനം പ്രതീക്ഷിക്കാമോ?
അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു ❣❣❣❣❣❣❣❣❣❣❣❣❣❣