ഇമ – പാർട്ട് 2

7106 Views

malayalam romance novel emma novel aksharathalukal

തിരുമേനി നീട്ടി വിളിച്ചു….

” നിഥി ഉതൃട്ടാതി….”

പ്രസാദം വാങ്ങി മുന്നോട്ട് നടക്കുന്ന പെൺകുട്ടിയിലേക്ക് എന്റെയും ഏട്ടന്റെയും മിഴികൾ പാഞത് ഒന്നിച്ചായിരുന്നു….

“എന്ത് ഭംഗിയാ ഏട്ടാ ആ കുട്ടിയെ കാണാൻ……!”

കാനടയിൽ നിന്ന് ഞങ്ങളി നാട്ടിലേക്ക് വന്നിട്ട് ആറ് മാസമായി…..

അന്ന് തൊട്ട് മിക്ക ദിവസങ്ങളും ഞങ്ങളിക്ഷേത്രത്തിൽ വരും… ചുരുക്കം ചില ദിവസങ്ങളൊഴിച്ചാൽ ബാക്കി എല്ലാ ദിവസവും നിഥി ചേച്ചി ഉണ്ടാവുo ക്ഷേത്രത്തിൽ……

,പലപ്പോഴും ഏട്ടൻ ഒളിഞ്ഞുo തെളിഞ്ഞും ഒക്കെ ആ ചേച്ചിയെ നോക്കുന്നത് കാണാറുണ്ട്…… ഇന്നുവരെ നേരിട്ട് സംസാരിച്ചിട്ട് പോലും ഇല്ലങ്കിലും എന്തോ ഒരിഷ്ടം ഏട്ടന് ആ ചേച്ചിയോട് ഉണ്ട്….

“ഏട്ടനാരെയാ നോക്കുന്നത്….?”

“ഞാനോ… നിനക്കെന്താ നിധി….?

അല്ല അച്ചൂ…. “

” എന്തേലും ഉണ്ടേൽ പോയി പറയ് ഏട്ടാ…….. ആ ചേച്ചിക്ക് ഇഷ്ടായാൽ എന്റെ ഏട്ടത്തിയമ്മ ആയിട്ട് നമുക്ക് നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരാം…. “

“വേണ്ട.. അച്ചു.. അതൊന്നുംശരിയാവില്ല… നീ വന്ന് വണ്ടിയിൽ കയറിക്കേ….. “

ഞങ്ങളുടെ വണ്ടി ചെന്ന് നിന്നത് വർഷങ്ങൾ പഴക്കമുള്ളൊരു ഗവൺമെന്റ് കോളേജിനു മുമ്പിലായിരുന്നു……

എന്റെ അച്ഛൻ പഠിച്ച കോളേജ്…. അച്ഛൻ പറഞ്ഞു തന്ന് ഒരു പാട് ഓർമ്മകളുണ്ടീ കോളേജിനെ പറ്റി…..

 പിന്നെ എന്റച്ഛൻ സഖാവ് രാജശേഖർ ന്റെയും അമ്മ ഭാനുമതിയുടെയും പ്രണയത്തിന്റെ ഒരു പാട് നല്ല ഓർമ്മകൾ അരങ്ങേറിയതും ഈ കോളേജ് അങ്കണത്തിൽ വെച്ചായിരുന്നല്ലോ……….

പഠന കാലത്ത് കോളേജിലെ തീപ്പൊരി സഖാവിനെ പ്രണയിച്ച എന്റെ പാവം അമ്മ… 

ഗേറ്റ് കടന്ന് മുന്നോട്ട് നടക്കുമ്പോൾ എന്റെ മനസ്സിൽ ഭയവും സന്തോഷവും ഒരു പോലെ നിഴലിച്ചു……..

പേരറിയാൻ പാടില്ലാത്ത ഏതോ പൂക്കൾ ചുവപ്പും മഞയും ഇടകലർന്ന് വഴിയിൽ കിടന്നിരുന്നു…..

ഇതായിരിക്കും അച്ഛനെപ്പോഴും പറയാറുള്ള വാഗ പൂവ്…..

പതിയെ പതിയെ കാലടികളോരോന്നും മുന്നോട്ട് വയ്ക്കുമ്പോൾ ചങ്ക് മിടിക്കുന്നുണ്ടായിരുന്നു എന്തിനോ വേണ്ടി…..

ഇളം കാറ്റിൽ ഒഴുകിയെത്തിയ പാരിജാത പൂക്കളുടെ മണം എന്റെ മൂക്കിൻ തുമ്പിനുള്ളിലേക്ക് കയറി കൂടി……

ഞാൻ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഒന്ന് നോക്കി….. സമയം 9.30 കഴിഞ്ഞു…..ക്ലാസ്സ് തുടങ്ങി….

എന്നിട്ടും കുട്ടികളെക്കെ മരചുവട്ടിലും അവിടെയും ഇവിടെയുമായിട്ട് നിൽക്കുന്നു…….

അറിയാത്ത ക്ലാസ്സും അന്വേഷിച്ച് ഞാൻ ഗോവണി- പടി കയറി ഇടനാഴിയിൽ എത്തി….

ഇനി ഇവിടുന്ന് ഇടത്തോട്ട് പോണോ അതോ വലത്തേക്ക് പോണോ എന്ന ആശയക്കുഴപ്പത്തിനൊടുവിൽ വലത്തേക്ക് പോകാം എന്നോർത്ത് ഫോണിൽ ഫെയ്സ് ബുക്കും നോക്കി തിരിഞ്ഞതും അത് വഴി വന്ന ചെർക്കനെ ചെന്നിടിച്ചതും ഒന്നിച്ചായിരുന്നു……

അയാളുടെ കൂടെയുള്ളവരുടെ ആർടെയും മുഖത്തേക്ക് നോക്കാതെ ഞാനാ ചെക്കനെ തന്നെ നോക്കിനിന്നു…..

അയാളുടെയാ കട്ടത്താടിയും കണ്ണിനു താഴത്തെ കുഞ്ഞി മറുകും ഇളം കാറ്റിൽ നെറ്റിയിലേക്ക് പാറി വീണ മുടിയിഴകളും മൂക്കിൻ താഴത്തെ കട്ടിമീശയും…..

ഇളം കാറ്റിൽ വീണ്ടും പാരിജാത പൂക്കളുടെ മണം ആ ഇടനാഴിയിൽ വ്യാപിച്ച് തുടങ്ങി…. 

ഞാൻ മൂക്ക് വിടർത്തി അതാസ്വദിച്ചു കൊണ്ട്

കണ്ണിൽ വച്ചിരുന്ന കൂളിംഗ് ഗ്ലാസ്സ്  പതിയെ തലയിലേക്ക് പൊക്കി വച്ചു ആ മുഖത്തേക്ക് നോക്കി…..

“സോറി…ഞാൻ…പെട്ടന്ന്…റ്റേൺ ചെയ്തപ്പോ… ഫോണില് നോക്കി… അറിയാതെ…. ഐ ആംമ് റിയലി സോറി….”

“ഇറ്റ്സ് ഒക്കെ…. താനെന്തിനാ ഇങ്ങനെ നിന്ന് വിറയ്ക്കുന്നത്…. സാരല്ലാ.. “

അയാള് പറയുന്നതൊന്നും കേൾക്കാൻ കാത്ത് നിൽക്കാതെ വേഗന്ന് തന്നെ ഞാൻ നിലത്ത് വീണ് പോയ പേപ്പറുകളോരോന്നും പെറുക്കിയെടുത്തു….

പേപ്പറുകൾ ആ ചെക്കന് നീട്ടുന്നതോടൊപ്പം ഞാൻ വീണ്ടും പറഞ്ഞു…

“സോറി….”

“താനേതാ…..?? ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലേ )….?”

” ഐ ആം ഇമ ഫസ്റ്റ് ഇയറാ…. ഇന്നാദ്യമായ ക്ലാസ്സിലേക്ക്………. “

“ഇവിടിങ്ങനെ ചുറ്റിത്തിരിയാതെ വേഗം ക്ലാസ്സിലേക്ക് പോകാൻ നോക്ക്….. “

അത് പറഞ്ഞ് അവര് നടന്നു…..

പെട്ടന്നൊരു ഉൾവിളി ഉണ്ടായത് പോലെ ഞാനവരെ തിരികെ വിളിച്ചു …

“ഫസ്റ്റ് ഇയർ ബി എസ് സി Maths ക്ലാസ്സ്… ഒന്ന് പറഞ് തരുവോ എവിടാന്ന്…. “

” 3rd ഫ്ലോർ ലെഫ്റ്റിൽ നിന്ന് സെക്കന്റ് ക്ലാസ്സ് റൂം…. “

“താങ്ക്സ്….”

തലയിലെ കണ്ണാടി കണ്ണിലേക്കിറക്കി വെച്ച് തേർഡ് ഫ്ലോർ ലക്ഷ്യമാക്കി ഞാൻ നടന്നു…..

അവ’ര് പറഞ്ഞ ക്ലാസ്സിനുത്തെത്തി…. പക്ഷേ അഞ്ചാറ് ആൺകുട്ടികൾ വെറുതേ പുറത്ത് നിൽക്കുന്നു…. അവരെ ഒന്ന് നോക്കിയിട്ട് ഞാൻ ക്ലാസ്സിന്റെ വാതിലിനടുത്തേക്ക് നടന്നു…..

ഏതോ ഒരു സാർ ക്ലാസ്സെടുക്കുന്നുണ്ട്‌….

“മേ ഐ കമിൻ സാർ…”

“ഇങ്ങോട്ടേക്ക് തന്നെയാണോ….?”

അതെയെന്ന അർത്ഥത്തിൽ ഞാനൊന്ന് തല കുലുക്കി…

” ഇപ്പോ ടൈം എത്രയായി….”

“വൺ മിനിട്ട് സാർ…. “

അത് പറഞ്ഞ് പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോൺ നോക്കിയിട്ട് ഞാൻ പറഞ്ഞു

” നയൻ ഫിഫ്റ്റി സർ.. “

”9.30ക്ക് ക്ലാസ്സിൽ കയറി ഇല്ലെങ്കിൽ പിന്നെ പുറത്താ…

ദാ ആനിക്കുന്നവരെ കണ്ടോ… അങ്ങോട്ട് മാറിനിന്നോ…”,

,

കുറേ നേരം വരാന്തയിൽ അവർക്കൊപ്പം നിന്നു…. പിന്നെ പതിയെ പതിയെ ഞങ്ങള് പരിചയപ്പെട്ടു…

അമൽ അശ്വിൻ ഇഷാൻ റോഷൻ അഭിജിത്ത് സംഗീത്…

കുറേ നേരം നിന്ന് മടുത്തപ്പോൾ അവര് ആറ് പേരും ക്യാന്റിനിലേക്ക് നടന്നു….

“ടോ താൻ വരുന്നോ…?

ഈ അവർ കഴിയാൻ ഇനിയും 30 മിനിട്ട്സ് ബാക്കിയുണ്ട്……”

കേൾക്കാൻ കാത്തിരുന്നത് പോലെ…… അങ്ങനെ ഞാനും അവർക്കൊപ്പം കൂടി….

ഒരു ടേബിളിന് ചുറ്റും ഇരുന്ന് ഞങ്ങള് ഏഴാളും ജ്യൂസ് കുടിച്ചോണ്ടിരുന്നപ്പോഴായിരുന്നു കുറച്ചു മുമ്പ് കണ്ട കട്ട മീശക്കാരൻ ചേട്ടനെ വീണ്ടും കണ്ടത്……

അയാൾ ഞങ്ങൾക്കടുത്തേക്ക് നടന്നടുത്തു കൊണ്ടേയിരുന്നു….

“എന്താടാ നിങ്ങളൊന്നും ഇന്ന് ക്ലാസ്സിൽ കയറിയില്ലേ…? 

“ഇല്ല അനൂപേട്ടാ…ലേറ്റ് ആയത് കൊണ്ട് സാർ ഇറക്കി വിട്ടു…. “

ഓ… അനൂപ് എന്നാണല്ലേ പേര്….

മനസ്സിൽ അത് പറഞ്ഞോണ്ടിരുന്നപ്പോഴായിരുന്നു എന്നോടായ് അനൂപേട്ടൻ അത് ചോദിച്ചത്….

” നീയും ക്ലാസ്സ് കട്ട് ചെയ്ത് ഇവൻ മാർടെക്കൂടെ കൂടിയോ…?”

“സാറ് പുറത്ത്  പോകാൻ പറഞ്ഞപ്പോൾ……”

“മം‌…. ഇവിടെക്കെ ചുറ്റിത്തിരിയുന്നത് കൊള്ളാം ഈ കോളേജിന്റെ പിന്നോട്ടൊന്നും അധികം പോകാൻ നിൽക്കണ്ട…..

നീ ഇവിടെ ആദ്യം ആയത് കൊണ്ടാ ഇതൊക്കെ പറഞ്ഞു തരുന്നത്…. അത്ര നല്ല ഏരിയ അല്ല….”

പറയുന്നതെല്ലാം ഞാൻ മൂളി കേട്ടു…..

അപ്പോഴായിരുന്നു പുറത്ത് നിന്ന് ഒരു ചേച്ചി അകത്തേക്ക് കയറി വന്നത് ‘…..

അനൂപേട്ടന്റെ വയറ്റിൽ കൈ ചുരുട്ടി ചെറുതായൊന്ന് ഇടിച്ചു കൊണ്ട് ആ പെണ്ണ് പറയുന്നുണ്ടായിരുന്നു…..

” അനൂന് Mbbs ന് അഡ്മിഷൻ കിട്ടിയേന്റെ ചിലവ് എവിടെ…?”

“ഹോ എന്റെ നിത്യേനിന്നെ കൊണ്ട് തോറ്റു…..

മാധവേട്ട ഇവൾക്കൊരു ചായകൊടുക്ക്‌….”

ക്യാന്റിനിനുള്ളിലേക്ക് നോക്കിയായിരുന്നു അനൂപേട്ടനത് പറഞ്ഞത്…..

“അനിയത്തിക്ക് അഡ്മിഷൻ കിട്ടിയേന് വെറും ചായയോ….

എന്താ സഖാവേ ഇത്… കാര്യായിട്ടെന്തേലും വാങ്ങി താ….. “

ഓഹ്… അനൂപേട്ടൻ സഖാവോ……

അവര് വീണ്ടും എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു…..

ഞാനതൊന്നും ശ്രദ്ധിക്കാതെ കഴിച്ച ജ്യൂസിന്റെ കാശും കൊടുത്ത് ക്ലാസ്സിലേക്ക് നടന്നു…..

ഗോവണി കയറുമ്പോൾ വീണ്ടും  പാരിജാത  പൂക്കളുടെ മണം…..

ഫോണെടുത്ത് സമയം നോക്കി ക്ലാസ്സ് തുടങ്ങാൻ പത്ത് മിനിട്ട് ഇനിയും ബാക്കിയുണ്ട്….

ഞാൻ പതിയെ കേറിയ സ്റ്റെപ്പുകളോരോന്നും താഴേക്കിറങ്ങി…..

പാരിജാത പൂമണം പരത്തിയ കാറ്റിനു പിന്നാലെ ഞാനും നീങ്ങി…..

അമ്മ പറഞ് അറിവുണ്ട് കോളേജിനു പിന്നാമ്പുറത്തെ പാരിജാത ത്തെ പറ്റിയും കൊഴിഞ് വീണ പാരിജാത പൂക്കൾ പെറുക്കിയെടുത്ത് ഉണങ്ങിയ തുണിക്കുള്ളിൽ മടക്കി വെച്ചതിനേ പറ്റിയും എല്ലാം….

കോളേജിനു പിന്നാമ്പുറത്തെല്ലാം പൊട്ടിയ ഓടിൻ കക്ഷങ്ങളും പെട്ടിയ കസേരകളും എല്ലാം കൂട്ടി കൂട്ടി ഇട്ടിരിക്കുന്നു…

കുറച്ചപ്പുറത്തേക്ക് നല്ല പൊന്തക്കാടാണ്…

അഴിഞ്ഞു തുടങ്ങിയ ഷൂ ന്റെ വള്ളി ഒന്നൂടെ അമർത്തി കെട്ടി ഞാൻ വീണ്ടും മുന്നോട്ട് നടന്നു……

തലയുയർത്തി നിൽക്കുന്ന ആ വലിയ ചെടി…… അതിനു ചുവട്ടിൽ ഞെട്ടറ്റു വീണു കിടക്കുന്ന പാരിജാത പൂക്കൾ …….ഞാനോരോന്നും ധൃതിയിൽ പെറുക്കിയെടുത്തു…. അവിടാകമാനം നിറഞ്ഞു നിന്ന പാരിജാതത്തിന്റെ മണം ഞാൻ വേറൊരു ലോകത്തെത്തിയത് പോലെ തോന്നിപോയി….

പൂക്കളെ ചതച്ചു കൊണ്ട് ഒരു ബൈക്ക് പോയതിന്റെ പാടുകൾ ഞാൻ കണ്ടു…..

കുറച്ചപ്പുറത്ത് മാറി അടക്കിപ്പിടിച്ചുള്ള ആരുടെയോ സംസാരവും…

പെറുക്കിയെടുത്ത പാരിജാത പൂക്കളെ കൈക്കുമ്പിളിൽ അമർത്തി കൊണ്ട് ഞാൻ പതിയെ സംസാരം കേട്ട ഭാഗത്തേക്ക് നടന്നു…

 ,

നാല് ബോയ്സും രണ്ട് ഗേൾസും……

കൈത്തണ്ടയിലേക്ക് എന്തോ ഇൻജക്റ്റ് ചെയ്യുന്നു…

അരുതാത്ത എന്തൊക്കെയോ അവിടെ നടക്കുന്നു…

ഒരു നിമിഷം എനിക്കെന്നേ തന്നെ നിയന്ത്രിക്കാനായില്ല…… അവർ വലിച്ചിട്ടു വിടുന്ന സിഗരറ്റിന്റെ മണം എനിക്ക് തല കറങ്ങുന്നത് പോലെ തോന്നിപോയി….

ഒരു ഫോട്ടോ എടുക്കാനായ് ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു….

ഒരു ഫോട്ടോ എടുത്ത് അടുത്തത്  എടുക്കാൻ തുടങ്ങുന്നതിന് മുന്നേ അവരെന്നെ കണ്ടു….

” ടീ… .”

“ടാ എബി പിടിക്കവളെ….. “

പിന്നോട്ട് തിരിഞ്ഞോടുന്നതിന് മുന്നേ ആരോ എന്റെ വാ പൊത്തിപ്പിടിച്ചെന്നെ സ്റ്റോർ റൂമിന്റെ പിന്നിലെ  സ്റ്റെയർന് തഴേക്ക്‌ കൊണ്ട് പോയിരുന്നു…….

അയാളാ കൈകൾ എന്റെ മുഖത്ത് ന്ന് മാറ്റുന്നേ ഉണ്ടായിരുന്നില്ല….

ഞാൻ ആ കൈകൾ തട്ടിമാറ്റി ധൃതിയിൽ തിരിഞ്ഞു….

 എനിക്ക് മുന്നിൽ നിൽക്കുന്ന മുഖം കണ്ടതും ചെറുതായിട്ടെങ്കിലും ഞാനൊന്ന് ഞെട്ടി…

എന്റെ നാവ് മെല്ലെ ആ പേര് ഉച്ചരിക്കാനായ് ഉയർന്നു വന്നു……!

വീട്ടിൽ ഗസ്റ്റ് ഉണ്ടായിരുന്നത് കൊണ്ട് കുറച്ചേ എഴുതാൻ സമയം കിട്ടിയുള്ളു…

ആരും അടുത്തത് ഗസ് ചെയ്യരുതേ പ്ലീസ്

സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി ❤❤😘😘

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply