” ശ്രീനാഥ്… താനെന്താ ഇവിടെ….. “
അപ്പോഴേക്കും സ്റ്റെയറിനടുത്തേക്ക് ആരോ നടന്നടുക്കുന്നുണ്ടായിരുന്നു……
അയാളുടെ കാലടികളുടെ ശബ്ദം ഞങ്ങൾക്കടുത്തേക്ക് എത്തി കൊണ്ടേയിരുന്നു………..
” ശ്രീനാഥ് താനിങ്ങനെ പേടിക്കാതെ…… “
അത് പറഞ്ഞ് നിർത്തും മുൻപേ ശ്രീനി എന്റെ വാ വീണ്ടും പൊത്തി…..
എന്റെ ചൂടു നിശ്വാസമിപ്പോൾ ശ്രീനിയുടെ കൈകളിൽ തട്ടി നിൽക്കുന്നു……
എത്ര നേരം അങ്ങനെ നിന്നുവെന്ന് ഒരു നിശ്ചയം ഇല്ല……..
അവരെല്ലാം പോയന്ന് ഉറപ്പു വന്നപ്പോൾ എന്റെ ചുണ്ടോട് ചേർത്ത് പൊത്തിപ്പിടിച്ചിരുന്ന കൈ ശ്രീനി പതിയെ മാറ്റി…..
” ശ്രീനി ശരിക്കും. പേടിച്ചു ല്ലേ….?”
അതും ചോദിച്ച് ഞാൻ പതിയെ സ്റ്റെയറിനടിയിൽ നിന്ന് പാരിജാത മരത്തിനു ചുവട്ടിലേക്കു നീങ്ങി….. വട്ടത്തിൽ കെട്ടിവെച്ചിരുന്ന കൽക്കെട്ടിലേക്കിരുന്നു……..
അൽപം ശക്തിയിൽ വീശിയടിച്ച കാറ്റിൽ ഒന്ന് രണ്ട് പൂക്കൾ ഞെട്ടറ്റ് എന്റെ മടിയിലേക്ക് വീണു……
അവിടെ വീണു കൊണ്ടിരിക്കുന്ന പൂക്കളെയെല്ലാം ഞാൻ വീണ്ടും പെറുക്കിയെടുത്തു…..
“ടീ….. “
“എന്താ…. ?”
“സാറ് ക്ലാസ്സിൽ കേറ്റാതെ ഇറക്കി വിട്ടതിന് നീയെന്തിനാ ഇങ്ങോട്ടേക്ക് വന്നത്..??……..”
“ഞാനീ പാരിജാതച്ചെടി നോക്കിയിറങ്ങിയതാ….!”
പൂക്കൾ പെറുക്കിയെടുക്കുന്നതിന്റെ തിരക്കിൽ ശ്രീനിയുടെ മുഖത്തേക്ക് പോലും നോക്കാതെ ഞാനത് പറഞ്ഞു നിർത്തി……
“അവൾടെയൊരു പാരിജാതം എണീറ്റ് വാടി ക്ലാസ്സിൽ പോകാം…..”
” ശ്രീനി പൊയ്ക്കോ…. ഞാൻ കുറച്ചൂടെ കഴിഞ്ഞങ്ങ് വന്നേക്കാം…..”
” ഇത് നിന്റെ കുടുംബ വീടല്ല .തോന്നുമ്പോൾ കയറി വരാൻ …കോളേജാ…”
അതും പറഞ് എന്റെ കൈക്ക് പിടിച്ച് വലിച്ചോണ്ട് ശ്രീനി മുന്നോട്ട് നടന്നു….
“അതൊക്കെ അവിടെ നിക്കട്ടെ … ഞാൻ അതിന്റെ പിന്നിലുണ്ടെന്ന് ശ്രീനിയെങ്ങനാ അറിഞ്ഞത്….. “
” അത് പിന്നെ സാറ് നിന്നെ ക്ലാസ്സിൽ നിന്നിറക്കി വിടുന്നത് ഞാൻ കണ്ടിരുന്നു…. “
“എങ്ങനെ….???”
” ഞാനും ആ ക്ലാസ്സിൽ ഉണ്ടാരുന്നു…. “
“ഞാനിങ്ങോട്ടേക്ക് വരുന്നതെങ്ങനെ കണ്ടു….?”
“ഫസ്റ്റവർ കഴിഞ് ഞാൻ സാറിനോട് ഒരു ഡൗട്ട് ചോദിക്കാൻ പുറത്തേക്കിറങ്ങിയപ്പോൾ 3rd ഫ്ലോറിന്റെ വരാന്തയിൽ നിന്ന് കണ്ടു നീ ഇതിന്റെ പുറകിലേക്ക് നടക്കുന്നത്….”
“ഓഹ്….. “
” ദേ ഒരു കാര്യം പറയുവാ നിനക്കീ കോളേജിനെ പറ്റി ശരിക്കറിയാൻ പാടില്ലാത്തത് കൊണ്ടാ….
ഞങ്ങള് ആൺകുട്ടികള് പോലും ഇതിന്റെ പിന്നിലേക്ക് വരാനൊന്ന് ഭയക്കും അപ്പോഴാ നീ ഒറ്റയ്ക്ക്…..
ഇനി മേലാൽ നീന്നെ ഇവിടെ കണ്ട് പോകരുത്….”
“അവരൊക്കെ ആരാ….? എന്തിനാ അവര് കോളേജില് വെച്ച് ഡ്രഗ്സ് യൂസ് ചെയ്തേ…..? നിങ്ങളാരും കംപ്ലയിന്റ് ചെയ്യാറില്ലേ….?”
”അതാ ജോണും ഗ്യാങ്ങും ആ….
പിന്നെ ഡ്രഗ് മാത്രം അല്ല.. പുറത്ത് പറയാൻ പറ്റാത്ത പല കാര്യങ്ങളും ഇതിന്റെ പിന്നിൽ നടക്കുന്നുണ്ട്…,..
നമ്മുടെ പ്രിൻസിപ്പലിന്റെ അനിയന്റെ മകനാണ് ഈ ജോൺ.. ആര് അവനെതിരെ കംപ്ലയിന്റ് കൊടുത്താലും തെളിവ് ഇല്ലന്ന് പറഞ്ഞ് പ്രിൻസിപ്പൽ അതെല്ലാം ഒതുക്കി തീർക്കാറാണ് പതിവ്..
പിന്നെ അവനെതിരെ പ്രിൻസിപ്പാളിന് ഒരു കംപ്ലയിന്റ് കൊടുക്കാനുള്ള ധൈര്യം ഇവിടാർക്കും ഇല്ല….”
” ശ്രീനി ഫസ്റ്റ് ഇയർ അല്ലേ…? ഈ കോളേജിനെ പറ്റി ഇത്ര ഡിറ്റേൽ ആയി തനെങ്ങനെ അറിഞ്ഞു…….?? “
” എന്റമ്മ ഇവിടുത്തെ പ്രൊഫസറായിരുന്നു… കഴിഞ്ഞ വർഷമാ റിട്ടയർ ചെയ്തത്…. “
“മം…. “
” നീ വാ ക്ലാസ്സിലേക്ക് പോകാം….: “
ക്ലാസ്സിൽ ചെന്നിരുന്നെങ്കിലും മനസ്സ് ആകെ മൊത്തം അസ്വസ്ഥമായിരുന്നു…..
ഉള്ളിന്റെ ഉള്ളിലിരുന്ന് ആരോ എന്നോട് പ്രതികരിക്കാൻ പറയുന്നത് പോലൊരു തോന്നൽ…..
ടീച്ചറ് ക്ലാസ്സിൽ പഠിപ്പിക്കുന്നതൊക്കെ ബുക്കിന്റെ ഏതോ കോണിൽ കുത്തിക്കുറിച്ചെടുക്കുന്നുണ്ടെങ്കിലും മനസ്സും എന്റെ ചിന്തകളും മറ്റെവിടെയോ ആയിരുന്നു….
ഇന്റർവെൽ ടൈമിൽ എന്തൊക്കെയോ ചിന്തകളുമായ് ഞാൻ വെറുതെ ക്ലാസ്സിന്റെ ഇടനാഴിയിലേക്ക് നടന്നു……
അവിടെ നിന്ന് നോക്കിയപ്പോഴായിരുന്നു താഴെ വാഗ മരച്ചുവട്ടിൽ പിൻതിരിഞ്ഞു നിൽക്കുന്ന അനൂപേട്ടനെ കണ്ടത്…..
ഞാൻ ധൃതിയിൽ താഴേക്ക് നടന്നു….
“അനൂപേട്ടാ…… “
“ആ… നീയോ….? നീ ക്ലാസ്സില് കയറിയില്ലേ…?”
” കയറി…. ഇന്റർവെൽ ടൈമിൽ വെർതെ പുറത്തേക്ക്……”
” ഇപ്പോ ഇൻറർവെൽ കഴിയാറായില്ലേ…. “
“ചേട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…… എന്തോ ചേട്ടൻ ന്യായത്തിന്റെ ഭാഗത്ത് നിൽക്കുമെന്നൊരു തോന്നൽ അത് കൊണ്ട് ഞാൻ….”
“എന്താ കാര്യം പറ…. “
ഞാനെന്റെ ഫോൺ ആ ചേട്ടന് നേരെ നീട്ടി…. അതിലെ ആ ഫോട്ടോ കണ്ടതും അനൂപേട്ടന്റെ ചുണ്ടത്തൊരു പുഞ്ചിരി വിടർന്നു….
“നിനക്കിത് എവിടുന്ന് കിട്ടി…..?”
ഞാൻ നടന്നതെല്ലാം അത് പോലെ പറഞ്ഞു…..
അനൂപേട്ടൻ ആ ചേട്ടന്റെ ഫോൺ നമ്പർ എന്റെ ഫോണിലേക്ക് സേവ് ചെയ്തു…. ഇപ്പോ തന്നെ നീയി പിക് എന്റെ ഫോണിലേക്ക് സെൻഡ് ചെയ്യ്….
ആ ചേട്ടൻ പറഞ്ഞത് പോലെ ഞാനാ ഫോട്ടോ സെൻഡ് ചെയ്തു കൊടുത്തു….
” നീ പൊയ്ക്കോ… അവനുള്ള പണി ഞാൻ കൊടുത്തോളാം…. “
ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴോയിരുന്നു പിന്നിൽ നിന്ന് അനൂപേട്ടൻ വീണ്ടും വിളിച്ചത്….
“ഇമ…..”
എന്ത) എന്ന ചോദ്യഭാവത്തിൽ ഞാൻ തിരിഞ്ഞ് നോക്കി…
” നീയി ഫോട്ടോ എടുത്തതും എനിക്ക് തന്നതും എല്ലാം നമ്മള് മാത്രം അറിഞ്ഞാൽ മതി വേറെ ആരും അറിയണ്ടാ…… “
എല്ലാം തലകുലുക്കി സമ്മതിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു…..
തിരികെ ക്ലാസ്സിൽ വരുമ്പോൾ എല്ലാ കുട്ടികളും ക്ലാസ്സിൽ ഉണ്ടായിരുന്നു……
ഈ അവർ ക്ലാസ്സിലേക്ക് ആരും വന്നില്ല….
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അടുത്തിരുന്ന മാളവികയുമായ് ഞാൻ ചങ്ങാത്തത്തിലായി……
അവളോട് ഒരോന്നൊക്കെ സംസാരിച്ചോണ്ടിരുന്നപ്പോഴായിരുന്നു പിന്നിലെ ബെഞ്ചിൽ ശ്രീനി ഒറ്റയ്ക്കിരുന്ന് എന്തോ എഴുതുന്നത് കണ്ടത്….
“മാളു ഞാനിപ്പോ വരാവേ……”
അതും പറഞ്ഞാൻ ശ്രീനിയുടെ അടുത്തേക്ക് ചെന്നു……
“ഹലോ…. എന്നെടുക്കുവാ ശ്രീനി……?”
“ഏയ് ഒന്നൂല്ല… ഞാൻ വെറുതേ ഒരു പടം വരയ്ക്കു വായിരുന്നു….. “
” ആഹാ ശ്രീനി വരയ്ക്കുവോ…?”
“ചെറുതായിട്ട്….. “
അത് പറഞ് ശ്രീനി വീണ്ടും പേപ്പറിലേക്ക് പെൻസിൽ ചേർത്തു…..
ഞാൻ പതിയെ ഡെസ്കിലേക്ക് കൈ കുത്തി തലചരിച്ച് ശ്രീനിയെ നോക്കി….
ഒരു ശുദ്ധ നാട്ടിൻ പുറത്തുകാരൻ പേടി തൊണ്ടൻ പാവം ചെക്കൻ…. നെറ്റിയിലെ ചന്ദനക്കുറിയും കൈയ്യിലെ കറുത്ത ചരടും കഴുത്തിൽ കിടക്കുന്ന സച്ചിൻ ചെയിനും…..
ഞാനാ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്നു കണ്ണെടുക്കാതെ……
“ഹലോ മേഡം ഇതെന്തോർത്ത് ഇരിക്ക് വാ….. “
ഞാനൊരു ചമ്മിയ ചിരി ചിരിച്ചു…….
“ഏയ് ഒന്നൂല ശ്രീനി….. “
വൈകിട്ട് കോളേജ് കഴിഞ് വീട്ടിലേക്ക് വന്നപ്പോൾ എന്തോ ഒരു തരം ഒറ്റപെടലായിരുന്നു…..
അകത്ത് കയറി ഷൂ ഊരി ബാഗ് വെച്ചിട്ട് ഞാൻ മുറ്റത്തെ പൂന്തോട്ടത്തിലേക്കിറങ്ങി……
പച്ചപ്പുല്ല് പാകിയ മുറ്റത്തൂടെ ചെരുപ്പില്ലാതെ ഞാൻ നടന്നു…..
ആറ് മാസം കൊണ്ട് ഞാനും കാർത്തിയും കുറേ കഷ്ടപ്പെട്ടാണ് ഈ മുറ്റത്ത് ഇത്രേം വലിയൊരു പുന്തോട്ടം ഉണ്ടാക്കിയത്….
വീടു വാങ്ങിയപ്പോൾ കുറച്ച് ചെടികൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും മഞ്ഞയും ചുവപ്പും വെള്ളയും ഓറഞ്ചും റോസും കളർ ബോഗൺ വില്ലകളെ ഒന്നു വെട്ടി നിർത്താൻ ഞാനും കാർത്തിയും കുറേ പണിപ്പെട്ടു……
പൂന്തോട്ടത്തിന് നടുവിലിട്ട വെള്ള പെയിൻറടിച്ച ഊഞാലിലേക്ക് ഞാനൊന്ന് കിടന്നു……
അപ്പോഴായിരുന്നു കാർത്തിയെന്റെ ഫോണിലേക്ക് വിളിച്ചത്…
” കാർത്തീ…… ബാങ്കിന്ന് ഇറങ്ങിയോ…?”
“കുറച്ചൂടെ കഴിഞ്ഞിട്ട് ഇറങ്ങും… വീട്ടിൽ വന്നോ നീയ്….”
“വന്നു…. “
ഫോൺ വെച്ച് കഴിഞപ്പോൾ ഞാൻ അകത്തേക്ക് കയറി കുറച്ചു നേരം ടിവി കണ്ടിട്ട് കുളിക്കാൻ കയറി……
കുളിച്ചിട്ടിറങ്ങിയപ്പോൾ താഴെ കോളിങ്ങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു…..
കതക് തുറന്നപ്പോൾ കാർത്തി….
” ആ കാർത്തി നമുക്ക് രാത്രിയിലത്തേക്കുള്ള ഫുഡ് വാങ്ങിയോ….?”
“ഒന്ന് പോയേടി പെണ്ണേ… ഇപ്പോ തന്നെ ഹോട്ടൽ ഫുഡ് കഴിച്ച് വയറ് കേടായി ഇനിയെന്നെ കൊണ്ട് വയ്യ….”
” അപ്പോ പിന്നെ എന്തോ ചെയ്യും…?”
“എന്ത് ചെയ്യാൻ നീ ഉണ്ടാക്കും ഫുഡ്…”
” ദേ കാർത്തി കളിക്കല്ലേ എനിക്ക് ഉണ്ടാക്കാനൊന്നും അറിയില്ല….. “
” അറിയാവുന്ന പോലൊക്കെ ഉണ്ടാക്കിയാ മതി എത്ര കൊള്ളില്ലേലും ഞാൻ കഴിച്ചോളാം…. “
“അങ്ങനെ ഞാൻ ഉണ്ടാക്കിയിട്ട് നമ്മൾ കഴിക്കുന്നില്ല……
നമ്മൾ ഉണ്ടാക്കിയിട്ട് നമ്മള് കഴിക്കുന്നു…. “
“ഓ…. സമ്മതിച്ചു ഞാനീ ഡ്രസ്സൊന്ന് മാറിയിട്ട് വരാം…”
” കിച്ചണിലേക്ക് വന്നാ മതി… ഞാൻ അവിടെ കാണും… “
”ഓ ആയിക്കോട്ടെ…. “
ഫ്രിഡ്ജിൽ നിന്ന് വെജിറ്റബിൾസ് എല്ലാം എടുത്ത് പുറത്തു വെച്ചു കുറച്ച് ഗോതമ്പ് പൊടി എടുത്ത് കുഴയ്ക്കാൻ തുടങ്ങി…..
“ആഹാ….കാർത്തി ഇത്ര വേഗന്ന് ഡ്രസ്സ് മാറിയോ…?
വാ ….വന്നേ… വന്ന് വെജിറ്റബിൾ കറി ഉണ്ടാക്ക്……. “
“ആ കാർത്തി ഇന്നൊരു സംഭവം ഉണ്ടായി….. “
” നീ എവിടെ ചെന്ന് കേറിയാലും എന്തേലും സംഭവം ഉണ്ടാകൂലോ,…..”
” കാർത്തി….”
ഞാൻ ഒന്ന് ചിണുങ്ങി കൊണ്ടായിരുന്നു അങ്ങനെ വിളിച്ചത്…..
“എന്താ സംഭവം അത് പറ….. “
നടന്ന കാര്യങ്ങളെല്ലാം ഞാൻ കാർത്തിയോട് പറഞ്ഞു…….
” കാർത്തി, എന്റെ രക്ഷകൻ ആരാന്ന് അറിയുവോ…. “
“ആരാ……
ദേ അച്ചൂ ആ ചപ്പാത്തി കരിഞ്ഞു……. “
“നമ്മുടെ ആ ആക്സിഡന്റ് കേസ് ഇല്ലേ…. ആ ചെക്കൻ…..”
” ആഹാ അവനെങ്ങനെ അവിടെത്തി……?”
” കക്ഷി എന്റെ ക്ലാസ്സിലാ ഒരു പാവം നാട്ടിൻ പുറത്തുകാരൻ ചെക്കൻ……”
ഫുഡും കഴിച്ച് ആ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ വീണ്ടും ആ പാരിജാത പൂക്കളുടെ മണം…….
ഞാൻ വേഗന്ന് ലൈറ്റിട്ട് മേശമേലിരുന്ന എന്റെ ബാഗെടുത്തു…….
അതിൽ നിന്ന് ഞാൻ രാവിലെ പെറുക്കിയിട്ട പാരിജാത പൂക്കളെടുത്തു…..
അത് എന്റെ തലയിണക്കടിയിൽ വെച്ച് സുഖമായി കിടന്നുറങ്ങി……..
പിറ്റേന്ന് രാവിലെ ഫോണിലെ ആലാറം ആയിരുന്നു എന്നെ ഉണർത്തിയത്……
ഡ്രസ്സ് ചെയ്ത് റെഡിയായി താഴേക്ക് വന്നപ്പോൾ കാർത്തി ഉണ്ടായിരുന്നു താഴെ…..
ഇന്നലത്തെ പോലെ എന്നേ കോളേജിന്റെ മുന്നിലിറക്കി കാർത്തി പോയി….
കണ്ണിലേക്ക് വീണു കിടന്ന ചെമ്പൻമുടിയിഴകള കാതിനു പിന്നിലേക്ക് ഒതുക്കി വെച്ചു കൊണ്ട് മുൻ പോട്ടേക്ക് നടക്കുമ്പോൾ കോളേജിന്റെ അവിടെയും ഇവിടെയും എല്ലാമായ് കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നു…… എന്തൊക്കെയോ അടക്കം പറയുന്നു…..
ഒരു ദീർഘശ്വാസമെടുത്തു കൊണ്ട് ഞാൻ പതിയെ ചുറ്റിലും നോക്കി…..
അപ്പോഴാണ് കണ്ടത് വാഗ മരചുവട്ടിൽ നിന്നും എനിക്കടുത്തേക്ക് നടന്നടുക്കുന്ന അനുപേട്ടനെ……
(തുടരും)
രചന :ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission