“അനൂപേട്ടാ…. എന്താ ഇവിടെ നടക്കുന്നത്….?, എന്തിനാ കുട്ടികളൊക്കെ…..?”
“നിയാദ്യം പോയി നോട്ടിസ് ബോർഡും ആ ഭിത്തിയും ഒക്കെ ഒന്ന് നോക്കിയേ….
എന്നിട്ട് വേഗം ക്ലാസ്സിൽ പോയിരുന്നോ…”
ഞാൻ നേരെ നോട്ടീസ് ബോർഡിനടുത്തേക്ക് നടന്നു…. ചുറ്റും കൂടി നിന്ന കുട്ടികളെ വകഞ് മാറ്റി ഞാൻ നോട്ടീസ് ബോർഡിലേക്ക് നോക്കി ഞാൻ ഇന്നലെ എടുത്ത ഫോട്ടോ….. ഇന്നത് ആ കോളേജ് മുഴുവനും കണ്ടിരിക്കുന്നു…..
ഓരോ നിമിഷവും കുട്ടികളുടെ മുദ്രാവാക്യം വിളികളുടെ ശബ്ദം കൂടി കൂടി വന്നു…..
ഒരു നിമിഷം എന്റെ ചങ്കിടിപ്പ് വേഗത്തിലായി…….
അധികനേരം അവിടെ നിൽക്കാതെ ഞാൻ വേഗം ക്ലാസ്സിലേക്ക് കയറി……
ക്ലാസ്സിൽ കുട്ടികൾ ആരും ഇല്ലായിരുന്നു… എല്ലാവരും താഴെയായിരുന്നു……..
ഡെസ്ക്കിൽ മുഖം പൂഴ്ത്തി കിടക്കുമ്പോഴായിരുന്നു പ്രിൻസിപ്പലിന്റെ അനൗൺസ്മെന്റ്
ഡ്രഗ് യൂസ് ചെയ്ത സ്റ്റുഡൻസിനെ ആറ് മാസത്തേക്ക് സസ്പെൻറ് ചെയ്തിരിക്കുന്നെന്ന്…..
“ഇമ….”
അപ്പോഴാണ് ഡെസ്കിൽ നിന്ന് ഞാൻ പതിയെ മുഖമുയർത്തിയത്….
“എന്താ ശ്രീനി….?”
“തന്റെ മുഖമെന്താ ഇങ്ങനിരിക്കുന്നേ….?”
” എങ്ങനെ….??”
ആരെയോ പേടിക്കുന്നത് പോലെ….. “
” ഞാ…. ഞാനോ… എന്തിന്….?”
” എങ്കിൽ പറയ് നീയെടുത്ത ആ ചിത്രങ്ങളെങ്ങനെയാ നോട്ടീസ് ബോർഡിൽ വന്നത്…..?”
” അത്… അതെനിക്കറിയില്ല…..
ഒന്ന് മാത്രം അറിയാം.., തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം….. ശിക്ഷിക്കപ്പെട്ടു… ഇനി ഈ കാര്യത്തെപറ്റിയൊരു സംസാരം വേണ്ട….. “
ഞാനത് പറഞ്ഞ് നിർത്തിയതും ക്ലാസ്സിലേക്ക് മിസ്സ് വന്നതും ഒന്നിച്ചായിരുന്നു…..
ഉച്ചയ്ക്ക് ഫുഡ്ഡ് കഴിക്കാൻ ക്യാൻറിനിലേക്ക് നടന്നപ്പോഴായിരുന്നു ശ്രീനി വീണ്ടും വിളിച്ചത്….
” എങ്ങോട്ടാ….?”
“ക്യാന്റിനിലേക്ക്…. ഇന്ന് ഫുഡ് കൊണ്ട് വന്നില്ല….. “
”അമ്മ എനിക്ക് തന്ന് വിട്ട ഫുഡ്ഡൊണ്ട് വാ ഒന്നിച്ച് കഴിക്കാം…… “
ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോഴെല്ലാം ഇടയ്ക്കിടെ ശ്രീനിയുടെ മിഴികൾ എന്നെ തന്നെ നോക്കുന്നുണ്ട്…..
എന്താ എന്ന ചോദ്യഭാഗത്തിൽ പുരികം പൊക്കി കാണിക്കുമ്പോഴാല്ലൊം ഒന്നുമില്ലന്ന് പറഞ് കണ്ണടച്ചു കാണിച്ചു…
ശ്രീനിയുടെ ആ ചന്ദനക്കുറിക്കും ഇടയ്ക്കിടെ മാത്രം അയാളിൽ പ്രത്യക്ഷമാകുന്ന കള്ളച്ചിരിക്കും ജനവാതിലിലൂടെ ഒഴുകിയെത്തുന്ന കാറ്റ് ആ ചന്ദനക്കുറിക്ക് മുകളിലേക്ക് തട്ടിവീഴ്ത്തുന്ന കുഞ്ഞു മുടിയിഴകൾക്കുമെല്ലാം എന്തോ ഒരു പ്രത്യേകതയുണ്ട്…..
ഇടയ്ക്കിടെ ഇമാ എന്ന് വിളിച്ച് ശ്രീനി എനിക്കടുത്തേക്ക് വരുമ്പോൾ ഞാനൊരു പാട് സന്തോഷവതിയാക്കുന്നതു പോലൊരു തോന്നൽ…..
പ്രണയമല്ലിത്….പ്രണയത്തിനപ്പുറം നിർവചിക്കാൻ കഴിയാനാകത്തമറ്റെന്തോ ഒന്ന് ഞങ്ങൾക്കിടയിൽ ഉള്ളത് പോലൊരു തോന്നൽ……..
”ഹലോ…. ഇതെന്ത് ഓർത്ത് ഇരിക്ക് വാ കഴിക്കുന്നില്ലേ…..?”
”എനിക്ക് മതി ശ്രീനി…. ബാക്കി താൻ കഴിക്കു….”
” എന്നാ എനിക്കും മതി…… “
കൈ കഴുകി തിരികെ വന്നിരിക്കുമ്പോൾ ഡസ്കിനു മുകളിൽ അടുക്കി വെച്ചിരിക്കുന്ന ശ്രീനിയുടെ ബുക്കുകൾക്കിടയിൽ നിന്ന് പുറത്തേക്ക് അൽപം നീണ്ടു നിൽക്കുന്നൊരു പേപ്പർ…..
ഞാനത് പതിയെ എടുത്ത്…..
ഒരു നിമിഷം എനിക്കെന്നേ തന്നെ വിശ്വസിക്കാനായില്ല……
, ദാവണി ഇട്ടൊരു പെൺകുട്ടിയുടെ ചിത്രം മുല്ലപ്പൂവ് വെച്ച നീളൻ മുടിയും നെറ്റിയിൽ ചന്ദനക്കുറിയും കൈനിറയെ കുപ്പിവളയും കഴുത്തിലെ പലയ്ക്കാ മാലയും പക്ഷേ ആ ചിത്രത്തിന് എന്റെ മുഖം……..
തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും എന്റെ ചിന്ത ആ ചിത്രത്തിനെക്കുറിച്ചായിരുന്നു…….
ശ്രീനിയെന്തിനാ എന്റെ ചിത്രം വരച്ചത്……?
ഇനിയൊരു പക്ഷേ എനിക്ക് ഗിഫ്റ്റ് ചെയ്യാൻ വേണ്ടീട്ട് ആരിക്കുവോ…….
എന്റെ ഭ്രാന്തൻ ചിന്തകൾക്കെല്ലാം ഞാൻ തന്നത്താൻ ഒരോ മറുപടി നൽകികൊണ്ടേയിരുന്നു……
പിറ്റേന്ന് സെക്കൻഡ് സാറ്റർഡേ ആയത് കൊണ്ട് ഏട്ടന് അവധിയായിരുന്നു…..
” അച്ചൂ……..”
“എന്താ… ഏട്ടാ….?”
“നമുക്കിന്ന് ക്ഷേത്രത്തിൽ പോകാം….!….”
” എന്താ മോനെ ഇപ്പോ ഒരു ക്ഷേത്രത്തിൽ പോക്ക്……?”
“ഒന്ന് വാടീ… പോയിട്ട് വരാം……!”
കുളിച്ച് വേഷം മാറി കാർത്തിയുടെ ബുള്ളറ്റിനു പിന്നിലേക്കിരിക്കുമ്പോൾ….
” ദേ കാർത്തി ഞാനൊരു കാര്യം പറയുവാ…. ഇഷ്ടം ഉണ്ടേൽ അത് നിധി ചേച്ചിയോട് പറയ്…..
അല്ലാണ്ട് വെറുതേ…..
ഇന്ന് പറയുവോ ഇല്ലയോ….?
പറയുംന്ന് ഉറപ്പുണ്ടേലേ ഞാൻ വരു….. “
,,,,,,
വിഗ്രഹത്തിലേക്ക് നോക്കി പ്രാർത്ഥിക്കുന്നുണ്ടെങ്കിലും കാർത്തിയുടെ ചിന്തകൾ പലതും പല വഴിക്കായിരുന്നു……
അപ്പോഴാണ് ആൽമരത്തിനു ചുവട്ടിൽ ചെരുപ്പൂരിയിട്ട് ഒരു സെറ്റ് സാരിയൊക്കെ ഉടുത്ത് കൈനിറയെ പുഷ്പങ്ങളുമായി നിധി ചേച്ചി അങ്ങോട്ടേക്ക് വന്നത്….
പൂക്കൾ നടയിലേക്ക് വച്ച് നിധിയേച്ചി കണ്ണടച്ച് കൈകൂപ്പി പ്രാർത്ഥിക്കുകയാണ്….
ഞാൻ പതിയെ ഏട്ടന്റെ കാലിൽ ചവിട്ടി കണ്ണു കൊണ്ട് നിധി ചേച്ചിയെ കാണിച്ച് കൊടുത്തു….
“ചെല്ല് ഏട്ടാ…. ചെന്ന് പറയ്….. “
“നീയൊന്ന് മിണ്ടാതിക്ക്…., ആള്കള് ശ്രദ്ധിക്കുന്നു……..”
ചന്ദനവും പുണ്യാഹവും വാങ്ങി ക്ഷേത്രത്തിൽ നിന്ന് തൊഴുത് ഇറങ്ങുമ്പോഴേക്കും ഞങ്ങൾക്കൊപ്പം നിധി ചേച്ചിയും ഇറങ്ങിയിരുന്നു…..
” നിധി…. ഒരു മിനിട്ട്….. “
ഞാനപ്പോഴേക്കും ആൽമരത്തിന്റെ പടപ്പകൾക്കിടയിലേക്ക് മറഞ്ഞു നിന്നു……
” നിധി… എനിക്ക്.. ഞാൻ…..”
ഏട്ടന്റെ നിസ്സഹായവസ്ഥ ഓർത്ത് എനിക്ക് ചിരി വന്നു….
ഇതിനു മുൻപ് ഒരിക്കൽ പോലും ഏട്ടനിങ്ങനെ ഒരു പെൺകുട്ടിയുടെ മുൻപിൽ നിന്നിട്ടില്ല…..
” നിധി… എനിക്ക് ,എനിക്ക് തന്നെ ഇഷ്ടമാണ്… വിവാഹം കഴിക്കാൻ ഇഷ്ടമാണ്….. “
” അത് പിന്നെ…ഞാൻ….”
ആ കുട്ടിയും ഏട്ടനെ പോലെ തന്നെ ഇതാദ്യം ആണെന്ന് തോന്നുന്നു…..
രണ്ടാളും നന്നായിട്ട് നിന്ന് വിയർക്കുന്നുണ്ട്…..
ഞാൻ പതിയെ അവർക്കടുത്തേക്ക് നടന്നു…..
” നിധി ചേച്ചി … ഞാൻ ഇമ… ഇതെന്റെ ഏട്ടൻ കാർത്തിക്…..
ഞങ്ങള് സിക്സ് മന്ത്സ് മുൻപാണ് ഇവിടെ താമസിക്കാൻ വന്നത്.. അന്നു മുതൽ അമ്പലത്തിൽ വരുമ്പോഴെല്ലാം ചേച്ചിയെ കാണാറുണ്ട്…..
എന്റെ ഏട്ടന് ഞാനും എനിക്ക് ഏട്ടനും മാത്രേ ഉള്ളു…
ഞങ്ങടെ പേരൻസ് 3 years മുൻപ് ഒരിക്സിഡന്റിൽ…
ഏട്ടന് ചേച്ചിയെ ഇഷ്ടമാണ്
ചേച്ചീടെ മുപടി പോസിറ്റീവ് ആണേലുO നെഗറ്റീവ് ആണേലും ഞങ്ങളോട് പറയാം…. “
“അത് പിന്നെ… വീട്ടിൽ എല്ലാർക്കും…. ഇഷ്ടായാൽ….. “
അത്ര മാത്രം പറഞ്ഞ് ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ച് നിധിയേച്ചി ചേച്ചീടെ ആക്ടീവയും എടുത്ത പോയി…..
കാർത്തി ശ്രദ്ധിക്കാത്ത സമയത്തെല്ലാം പലപ്പോഴും നിധിയേച്ചി കാർത്തിയെ നോക്കുന്നത് ഒളികണ്ണാലെ ഞാൻ കണ്ടിട്ടുണ്ട്…… അത് കൊണ്ടാണ് ഇന്നിത്ര ധൈര്യത്തിൽ കാർത്തിയേകൊണ്ട് ഇങ്ങോട്ടേക്ക് ഇറങ്ങിയത് തന്നെ…..
” കാർത്തി വാ…. “
” എങ്ങോട്ടേക്ക്…..?”
” നമുക്ക് നിധിയേച്ചീടെ വീട് വരെ പോകാം…..
കാർത്തിയെന്റെ പിന്നിൽ കയറിക്കോ…
വണ്ടി ഞാനോടിച്ചോളാം…..”
“ഇതെന്ത് ഭാവിച്ചാ അച്ചൂ നീയ്…..?”
” കാർത്തി കേറുന്നുണ്ടോ …… ഇപ്പോഴാണേൽ ആ ചേച്ചീടെ പിന്നാലെ പോയാൽ ഈസി ആയിട്ട് വീട് കണ്ട് പിടിക്കാം…. “
വഴിയോരങ്ങളോരോന്നും താണ്ടി കുസൃതി കാണിച്ചെത്തുന്ന കാറ്റിനെ പിന്നിലേക്ക് തഴുകി കൊണ്ട് ഞങ്ങളുടെ ബുള്ളറ്റ് ദൂരങ്ങൾ താണ്ടുമ്പോൾ ഞാൻ ശരിക്ക് ആസ്വദിക്കുകയായിരുന്നു ആ യാത്ര…..
നിധിയേച്ചി പോലും അറിയാതെ ആ ചേച്ചിയെ പിൻതുടർന്ന് ഞാനും ശ്രീയും എത്തിയത് പഴയൊരു നാല് കെട്ടിനു മുന്നിലായിരുന്നു…..
വല്ല്യ മുറ്റവും നീളൻ വരാന്തയും….. വാതിൽ പടിക്കൽ വെള്ളം നിറച്ചു വച്ചിരിക്കുന്ന കിണ്ടിയും…… പനയോല തിന്നോണ്ടിരിക്കുന്ന ആനയും അക്ഷരാർത്ഥത്തിൽ ആ വീടെന്നെ ഞെട്ടിച്ചു കളഞ്ഞു…..
ഇതിനു മുൻപ് ഞാനിങ്ങനെയൊരു ഇല്ലം കണ്ടിട്ടേ ഉണ്ടായിരുന്നില്ല……
എങ്ങുനിന്നോ ഒഴുകിയെത്തുന്ന കാറ്റിൽ പാരിജാത പൂക്കളുടെ മണം വീണ്ടുമെന്റെ മൂക്കിൻ തുമ്പിലേക്കെത്തി……
ഞാൻ പെട്ടന്ന് ചുറ്റും നോക്കി…
” അച്ചൂ വാ…..”
കാർത്തിയെന്റെ കൈ പിടിച്ച് പടിക്കലേക്ക് നടന്നു….
അവിടെ തൂക്കിയിട്ടിരുന്ന മണിയിൽ വിരൽ ചേർത്തു……..
അകത്ത് നിന്ന് ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഞങ്ങൾ നിന്നു….
സാരി തലപ്പ് കൊണ്ട് കൈ തുടച്ച് അകത്ത് ന്ന് ഒരമ്മ വന്നു….
“ആരാ….?”
” ഞാൻ കാർത്തിക്… ഇതെന്റെ അനിയത്തി ഇമ… “
” വരു… ഇരിക്കു… “
നീളൻ തിണ്ണയിൽ നിരത്തിയിട്ടിരുന്ന ചൂരൽ കസേരയിൽ ഞാനും ഏട്ടനും ഇരുന്നു….
“ആരാ ദേവി അവിടെ വന്നത്…..?”
അത് ചോദിച്ചു കൊണ്ടായിരുന്നു അൽപം പ്രായമുള്ളൊരു മനുഷ്യൻ ഉമ്മറത്തേക്ക് വന്നത്……
” ദേ മാധവേട്ടാ രണ്ട് കുട്ടികള്.’……”
ഞാനും കാർത്തിയും പതിയെ എണീറ്റു
കൈ കൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് ആ അച്ഛൻ ഞങ്ങൾക്കെതിർ വശത്തായുള്ള പൊക്കം കുറച്ച് കെട്ടിയ അര ഭിത്തിയിലേക്കിരുന്നു……
”ആരാ മനസ്സിലായില്ല……”
” ഞാൻ കാർത്തിക് ഇതെന്റെ അനിയത്തി ഇമ….”
അത് പറഞ് നിധിയേച്ചിയെ കണ്ടത് മുതൽ ഇന്ന് വരെയുളള ഒരോ കാര്യങ്ങളും ഏട്ടനവരോട് പറഞ്ഞു…….
“ഏട്ടനു ഞാനും എനിക്ക് ഏട്ടനും മാത്രേ ഉള്ളു….. “
അപ്പോഴായിരുന്നു അഴിഞ്ഞ് പോയൊരു പൈക്കിടാവിന് പിന്നാലെ അതിനെ പിടിക്കാനായ് ഓടുന്ന കാവി കൈലിക്കാരൻ ചെക്കനെന്റെ കണ്ണിൽ പെട്ടന്നത്……
“എന്താ കുട്ടാ….? മണിക്കുട്ടി അഴിഞ്ഞുവോ…?”
ആ അമ്മ ആ ചെക്കനോട് അത് ചോദിക്കുമ്പോഴേക്കും ഇരുന്നിരുന്ന കസേരയിൽ നിന്ന് ഞാനെണീറ്റു മുറ്റത്തേക്ക് നടന്നിരുന്നു…
” ഊവ്വ് അമ്മേ…”
ഓടികൊണ്ടിരിക്കുന്ന കുഞ്ഞു പശുക്കിടാവിനെ കൈയ്യിലെടുത്തു കൊണ്ട് തിരിയുമ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി…..
“ഇമാ…… “
” ശ്രീനി…. താൻ…. താനെന്താ ഇവിടെ…..?”
” ആഹാ അത് നല്ല ചോദ്യായി എന്റെ വീട്ടൽ വന്നിട്ട് ഞാനെന്താ ഇവിടെന്നോ…….?”
“തന്റെ വീടോ….?”
” അതേലോ….. ഈ നിൽക്കുന്നതാണ് റിട്ടയേർഡ് പ്രൊഫസർ ദേവി ടീച്ചറ് … എന്റെ അമ്മ അതെന്റെ അച്ഛൻ മാധവൻ……”
” അപ്പോൾ നിധിയേച്ചി……. “
ഞാനത് മനസ്സുകൊണ്ട് മന്ത്രിച്ചതാണെങ്കിലും അതൽപം ശബ്ദത്തിലായി പോയിരുന്നു…..
” നിധി അല്ലടോ… ശ്രീനിധി .. അതെന്റെ ചേച്ചിയാ…..”
(തുടരും)
ഇമയെ എല്ലാവർക്കും ഇഷ്ടമാകുന്നുണ്ടോ…..? നിങ്ങളുടെ അഭിപ്രായങ്ങളറിയാൻ കാത്തിരിക്കുന്നു…..
സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി
രചന : ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ