ഇമ – പാർട്ട് 5

3553 Views

malayalam romance novel emma novel aksharathalukal

ആഹാ കുട്ടന് അറിയുവോ ഈ കുട്ടിയെ….?”

“അമ്മേ ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ക്ലാസ്സിൽ പഠിക്കുന്ന  ഇമയെ പറ്റി……. “

“ഉവ്വല്ലോ….. നീ എപ്പോഴും പറയാറുള്ള ആ കുട്ടിയാ ഇത്….? ….”

ചമ്മിയ മുഖത്തോട് കൂടി ശ്രീനി അമ്മയെ നോക്കി തല കുലുക്കുമ്പോൾ, നാണം നിറഞ്ഞ് തുളുമ്പിയ മിഴികളാൽ ഞാൻ ശ്രീനിയെ കണ്ണെടുക്കാതെ നോക്കി നിന്നു……

” അച്ചൂ…. ഇങ്ങ് കയറി വന്നേ….. “

ഏട്ടൻ വിളച്ചപ്പോൾ ഞാൻ വീണ്ടും പഴയ കസേരയിൽ ചെന്നിരുന്നു……

അൽപം ഗൗരവത്തിൽ ഇരുന്ന ആ അച്ഛൻ ഞങ്ങളോടായ് സംസാരിച്ചു തുടങ്ങി……

” അപ്പോൾ നിങ്ങൾ ടെ ഫാമിലിയൊക്കെ….. “

ഞാനാണ് അതിനുത്തരം പറഞ്ഞത്….

“അച്ഛനും അമ്മയും ഈ നാട്ടുകാര് ആയിരുന്നു…..

 രണ്ടു വീട്ടുകാരുടെയും എതിർപ്പിനെ വകവെയ്ക്കാതെ സ്നേഹിച്ച് കല്യാണം കഴിച്ചതായിരുന്നു അവർ വിവാഹശേഷം രണ്ട് പേരും കൂടി ക്യാനടയ്ക്ക് പോയി… അവിടെ വെച്ചാണ് ഏട്ടനും ഞാനും ഉണ്ടാകുന്നത്…..

ഞാൻ 10th ൽ പഠിച്ചോണ്ടിരുന്ന സമയത്തായിരുന്നു അവര് രണ്ടാളും ഒരു ആക്സിഡന്റിൽ……..

അതിനു ശേഷം കുറച്ച് വർഷം അവിടെ നിന്നിട്ട് ഞാനും ഏട്ടനും അമ്മേടെയും അച്ഛന്റെയും നാട്ടിലേക്ക് വന്നു……

ഇവിങ്ങനെ ഞങ്ങൾക്ക് പറയത്തക്ക  ബന്ധുക്കളാരും ഇല്ല……”

“അമ്മേടെയും അച്ഛന്റെയും പേര്…?”

” അച്ഛൻ രാജശേഖർ അമ്മ ഭാനുമതി…..”

ശ്രീനിയുടെ അച്ഛന്റെ മുഖഭാവം പതിയെ മാറി വരുന്നുണ്ടായിരുന്നു…. ഒന്നും മനസിലാകാതെ  ഞാനാ മുഖത്തേക്ക് നോക്കി നിന്നു….

” ഛീ എണീക്ക്…”

ഏട്ടൻ ചാടിയെഴുനേറ്റു….. പേടി കൊണ്ടെന്റെ കൈ വിറക്കാൻ തുടങ്ങി….. നീളൻ നഖങ്ങൾ കാർത്തിയുടെ കൈയ്യിലെ മാംസത്തിലേക്കാഴ്ന്നിറങ്ങി…….

“ഇറങ്ങു.. രണ്ട് പേരും എന്റെ വീട്ടീന്ന്……..”

“എന്താ മാധവേട്ടാ ഇത്…. അച്ഛനും അമ്മയും ചെയ്ത തെറ്റിന് ഈ കുട്ട്യോള് എന്ത് പിഴച്ചു…..?

വേണ്ട മാധവേട്ടാ…… “

ശ്രീനിയുടെ അമ്മ അപ്പോഴേക്കും കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു……

” ദേവി നീ അകത്ത് കയറി പോ…. “

എന്നെയൊന്ന് ദയനീയ ഭാവത്തിൽ നോക്കിയിട്ട് ശ്രീയുടെ അമ്മ കരഞ്ഞോണ്ട് അകത്തേക്ക് കയറി….

ഞാൻ ഏട്ടന്റെ കൈ പിടിച്ച് പതിയെ ആ വീട്ടുമുറ്റത്ത്ന്ന് ഇറങ്ങി…..

നിറഞ്ഞു തുളുമ്പാൻ കാത്തു നിന്ന എന്റെ മിഴിക ളപ്പോഴും ശ്രീനിയെ തുറിച്ച് നോക്കി….

അവൻറച്ഛൻ ആ മുറ്റത്ത് നിന്ന് ഞങ്ങളെ ആക്ഷേപിച്ചിറക്കുമ്പോൾ ഒന്നും മിണ്ടാതെ ശില കണക്കെ നിന്ന അവനോട് പുച്ഛവും മനസ്സുകൊണ്ട് ദേഷ്യവും തോന്നിയെനിക്ക്…….

വീട്ടിലേക്കുള്ള മടക്കയാത്രയിൽ കാർത്തിയെ പിന്നിലൂടെ കെട്ടി, പിടിച്ച് അവന്റെ പുറത്ത് മുഖം ചേർത്ത് ശബ്ദമുണ്ടാക്കാതെ കരയുമ്പോൾ, എന്റെ കണ്ണീരു പടർന്ന് ഷർട്ട് നനയുന്നുണ്ടായിരുന്നു…….

വീട്ടിലെത്തിയപ്പോൾ കാർത്തിയുടെ മുഖത്തേക്ക് പോലും ഒന്ന് നോക്കാതെ ഞാൻ എന്റെ മുറിയിലേക്ക് നടന്നു……

മനസ്സിലേക്ക് തികട്ടി വന്ന ദേഷ്യത്തിന്റെ പുറത്ത് വലിയൊരു ശബ്ദത്തോട് കൂടി കതക് വലിച്ചടച്ച് കട്ടിലിലേക്ക് വീഴുമ്പോൾ മനസ്സിലെ സങ്കടമത്രയും ഒരു പെരുമഴയായ് പെയ്തിറങ്ങുകയായിരുന്നു എന്റെ കണ്ണിലൂടെ…..

ആ കിടപ്പ് വൈകിട്ട് വിളക്ക് വെയ്ക്കുന്നത് വരെ കിടന്നു….

എണീറ്റ് കുളിച്ച് പൂജാമുറിയിൽ വിളക്ക് വെച്ച് ഞാൻ പതിയെ ഉമ്മറപ്പടിയിലേക്ക് ചെന്നിരുന്നു…..

ചുവന്ന് തുടുത്തു നിൽക്കണ ചെമ്മാനവും കൂടണയാനായ് പറന്നകലുന്ന പക്ഷികൂട്ടങ്ങളും…..

പതിവു കാഴ്ചകളിലേക്കങ്ങനെ കണ്ണും നട്ടിരിക്കുമ്പോഴാണ് എനിക്ക് തൊട്ടടുത്തായ് കാർത്തി വന്നിരുന്നത്……

ഞാൻ പതിയെ കാർത്തിയുടെ തോളിലേക്ക് തല ചായ്ച്ചിരുന്നു……

”ഒന്നും വേണ്ടായിരുന്നു അല്ലേ കാർത്തി….. !….ഞാൻ… ഞാനല്ലേ ഏട്ടനെ കൂടെ നിർബന്ധിച്ച് കൊണ്ട് പോയത്….സോറി കാർത്തി’……..”

“സാരല്ല….. പോട്ടെ….. അതൊക്കെ നമുക്കങ്ങ് മറന്ന് കളയാം…… “

” നിധിയേച്ചി…. നിധിയേച്ചിയെ മറക്കൻ നിന്നെ കൊണ്ട് പറ്റുവോ കാർത്തി….. “

ഞാനത് ചോദിച്ചു നിർത്തി……

കുറേ നേരത്തേക്ക് മൗനം മാത്രമായിരുന്നു കാർത്തിയിൽ…….

ഒന്നും പറയാതെ കാർത്തിയെന്നിൽ നിന്ന് ഒഴിഞ്ഞുമാറി പോകുന്നത് ചങ്ക് പൊടിയുന്ന വേദനയോടെയായിരുന്നു ഞാൻ നോക്കി കണ്ടത്…….

ആ ശനിയും ഞായറും ഞങ്ങൾക്കു മുമ്പിലൂടെ കടന്ന് പോകുമ്പോൾ ഇന്നാണ് തിങ്കൾ’….

” അച്ചൂ….. അച്ചൂ….. “

“എന്താ ഏട്ടാ….. ??”

“വേഗം ഡ്രസ്സ്ചേഞ്ച് ചെയ്ത് വാ…. കോളേജിൽ പോകണ്ടേ……”

” വേണ്ട ഏട്ടാ… ഞാനിന്നില്ല….. എനിക്ക് വയ്യാ ഇനി ശ്രീനിയെ ഫേസ് ചെയ്യാൻ…..”

” എല്ലാം കഴിഞ്ഞിട്ടിപ്പോ ദിവസം രണ്ടായില്ലേ…. നീ പോയ് വേഗം ഡ്രസ്സ് മാറി വന്നേ.,,,,

നിന്നെ കോളേജിൽ വിട്ടിട്ട് വേണം എനിക്കിനി ബാങ്കിൽ പോകാൻ………

ഹാ,… നോക്കി നിക്കാതെ വേഗം ഡ്രസ്സ് മാറി വാ…..”

ഒടുവിൽ ഏട്ടന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ ഡ്രസ്സ് മാറാനായ് മുറിയിലേക്ക് നടന്നു….

മേശമേലിരുന്ന ബാഗിന് അകത്തേക്ക് ഞാൻ കൈയ്യിൽ കിട്ടിയ ബുക്കെല്ലാം എടുത്ത് വച്ചു……

അലമാരി തുറന്നു….,,…. അതിൽ ഭംഗിയായ് മടക്കി വെച്ചിരുന്ന ഇളം പിങ്ക് കളർ ചുരിദാർ എടുത്തിട്ടു…. അഴിഞ്ഞു കിടന്ന മുടിയെല്ലാം ഒന്നിച്ച് കെട്ടിവച്ചു…..

കണ്ണാടിയിലേക്ക് ഒന്ന് നോക്കിയപ്പോഴേ കരഞ്ഞതിന്റെ അടയാളങ്ങൾ മുഖത്ത് തെളിഞ്ഞു വന്നു…..

ബാത്റൂമിലേക്ക് നടന്ന പൈപ്പ് ഓൺ ചെയ്ത് മുഖമൊന്ന് കഴുകി ബാഗുമെടുത്ത് ഞാൻ താഴേക്ക് ചെന്നു….

അപ്പോ തന്നെ സമയം ഏകദേശം ഒൻപതു മണിയോട് അടുത്തിരുന്നു….

” ഇന്ന് ഒരു പാട് വൈകി… അല്ലേ അച്ചൂ….. “

“മ്….”

ഞാനൊന്ന് നീട്ടി മൂളിയെങ്കിലും എന്റെ മനസ്സിപ്പോഴും ഉത്തരം കിട്ടാത്ത ആ ചോദ്യത്തിനു പിന്നാലെയായിരുന്നു…..

” ശ്രീനിയുടെ അച്ഛൻ എന്തിന് ഞങ്ങളെ ഇറക്കിവിട്ടു……?”

” അചൂ…. ഇറങ്ങ്,…. കോളേജെത്തി….. “

ഏട്ടനോട് യാത്ര പറഞ് ഞാൻ കാറിൽ നിന്നിറങ്ങി…..

ഉത്തരം കിട്ടാത്ത ആ ചോദ്യത്തെ മനസ്സിൽ പേറി കൊണ്ട് ഞാൻ ക്ലാസ്സ് റൂമിലേക്കുള്ള ഇടനാഴിയിലൂടെ നടന്നു………

വാച്ചിൽ സമയം പത്ത് മണിയോട് അടുത്തിരുന്നു……..

” മെ ഐ കമിൻ സാർ…..?”

“എന്താ ഇമ ഇത്രയും ലേറ്റ് ആയത്….?”

“സാർ…. അത്… പിന്നെ,… സോറി സാർ……”

ഉത്തരം പറയാനായുള്ള എന്റെ ബുദ്ധിമുട്ടിൽ എന്തോ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയതിനാലാവണം സാർ ക്ലാസ്സിൽ കയറാൻ സമ്മതിച്ചത്……

ക്ലാസ്സിലിരുന്ന മുഴുവൻ സമയവും അറിയാതെ പോലും ഞാൻ ശ്രീനിയിരിക്കുന്ന ഭാഗത്തേക്ക് നോക്കിയില്ല….. ശ്രീനിയെന്നോട് മിണ്ടാനായ് വന്ന ഓരോ അവസരങ്ങളിലും ഞാൻ സമർത്ഥമായ് ഒഴിഞ്ഞുമാറി ….അത്രയ്ക്കുണ്ടായിരുന്നു എന്റെ ദേഷ്യം

വൈകുന്നേരം കോളേജ് വിട്ടതിന്റെ ഭാഗമായ് മൂന്നു മണിക്കുള്ള ബെല്ലും അടിച്ചു….

ലാസ്റ്റ് അവർ തോമസ് സാർ എഴുതിയിട്ട പ്രോബ്ലത്തിന്റെ അവസാന സ്റ്റെപ്പും എഴുതിയെടുത്തിട്ട് ഞാൻ പിന്നിലേക്ക് ഒന്ന് നോക്കി….

ക്ലാസ്സിൽ ആരും തന്നെ ഉണ്ടായിരുന്നില്ല….. ബെഞ്ചും ഡെസ്കുമെല്ലാം ഒഴിഞ്ഞുതന്നെ കിടക്കുന്നു….

ഞാൻ പതിയെ പുറത്തേക്ക് നടന്നു……….

നല്ല മഴ ചാറ്റൽ ഉണ്ടായിരുന്നു……

ഞാൻ ഇട്ടിരുന്ന ചുരിദാറിന്റെ ഷാളെടുത്ത് തലയിലൂടെ ഇട്ടു കൊണ്ട് മുൻ പോട്ടേക്ക് നടന്നു…..

കുട്ടികളെല്ലാം പോയത് കൊണ്ട് കോളേജ് മുഴുവനും ശാന്തമായിരുന്നു…..

പെട്ടന്നായിരുന്നു മഴയുടെ ശക്തികൂടിയത്….. ഇടിയും മിന്നലുമെല്ലാം ഒന്നിനു പിറകെ ഒന്നായ് എത്തി കൊണ്ടേയിരുന്നു…….

ദേഹത്തേക്ക് നനഞ്ഞൊട്ടിയ ചുരിദാറിലേക്കൊന്ന് നോക്കി കൊണ്ട് ഷാൾ നേരെ ഇട്ട് ഞാൻ ബസ്റ്റോപ്പിലേക്ക് നടന്നു…..

അപ്പോഴാണ് എന്റെ തലയ്ക്കു മീതെ ഒരു കുടയുടെ ആവരണം പ്രത്യക്ഷപ്പെട്ടത്

കുടയുമായ് എന്റെ തൊട്ടടുത്ത് ശ്രീനി….

ആ കുട തട്ടിമാറ്റി മുൻപോട്ട് വേഗത്തിൽ നടക്കാൻ തുടങ്ങിയെങ്കിലും , ശ്രീനിയുടെ വലം കൈ വിരലുകൾ എന്റെ ഇടത് കൈവിരലുകൾക്കിടയിൽ ചേർത്ത് പിടിച്ചു അഴിക്കാനാകാത്തൊരു കുരുക്ക് കെട്ട് വീണതുപോൽ…..

കുടിപിടിച്ചു നിൽക്കുന്ന ശ്രീനിയും കുടയിൽ നിന്ന് മാറിയ ഞാനും …………

മഴയുടെ ശക്തി ഒന്നിനൊന്ന് കൂടി കൊണ്ടേയിരുന്നു…….

കുടയിൽ നിന്ന് അകന്ന് മാറി നിൽക്കുന്ന എനിക്ക് മീതെയും  കോർത്ത് പിടിച്ച ഞങ്ങളുടെ കൈവിരലുകൾക്കു മീതെയും വെള്ളം ശക്തിയായ് വീണു കൊണ്ടേയിരുന്നു……

“ഇമ… പ്ലീസ് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കു….. നീ ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്യാതെ….”

ഒന്നും മിണ്ടാതെ ആ മഴ നനഞ്ഞ് ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു…… എന്റെ കണ്ണീരും മഴവെള്ളത്തോടൊപ്പം എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയിരുന്നു

കോളേജിലെ കുറച്ച് സീനിയേഴ്സ് മാത്രം അവിടെ ബസ് സ്റ്റോപ്പിൽ ഇരിപ്പുണ്ടായിരുന്നു…..

ബസ്റ്റോപ്പിന്റെ ഒരു കോണിൽ മാറി മഴ നനയാതെ ഞാനും നിന്നു……

ഇട്ടിരുന്ന ചുരിദാർമഴയിൽ കുതിർന്ന് എന്റെ   ശരീരത്തിലേക്കൊട്ടി ചേർന്നിരുന്നു…. …

ഷാള് കൊണ്ട് ദേഹം  മറയ്ക്കാൻ ഞാൻ പരമാവധി ശ്രമിച്ചു….

അപ്പോഴാണ് ശ്രീനി ബൈക്കുമായ് അവിടേക്ക് വന്നത്…….

ഇട്ടിരുന്ന ജാക്കറ്റ് ഊരി എനിക്ക് നേരെ നീട്ടി….

ആദ്യം ഞാനത് വാങ്ങാൻ കൂട്ടാക്കാതെ വന്നപ്പോൾ കനപ്പിച്ചൊരു നോട്ടമായിരുന്നു മറുപടി

അപ്പോഴേക്കും ഞാനത് വാങ്ങി ഇട്ടു…

ശ്രീനി എനിക്കടുത്തേക്ക് വന്ന് നിന്നു…. സംസാരിക്കാൻ തുടങ്ങി…….

ശ്രീനിയുടെ സംസാരം കേട്ട് കഴിഞ്ഞപ്പോൾ എനിക്കെന്നെ തന്നെ വിശ്വസിക്കാനായില്ല

പതിയെ തോർന്ന് തുടങ്ങിയ മിഴികൾ വീണ്ടും നിറഞ്ഞൊഴുകി

മഴ കാരണം വഴിയിലെവിടെയോ മരം ഒടിഞ്ഞു… വണ്ടിയൊന്നും ഇനി ഇപ്പഴേ വരില്ലന്ന് അതുവഴി വന്ന ഒരു ചേട്ടൻ പറഞ്ഞപ്പോഴായിരുന്നു ഞാൻ വാച്ചിലേക്ക് സമയം നോക്കിയത്

മഴവെള്ളം കയറി വാച്ച് പണിമുടക്കിയിരുന്നു..

ഞാൻ വേഗം ഫോണെടുത്ത് നോക്കി സമയം 5 മണി കഴിഞ്ഞിരുന്നു …….

കാലവർഷമപ്പോഴും കലി തുള്ളി പെയ്യുകയായിരുന്നു…

“വാ ഞാൻ വീട്ടിൽ കൊണ്ട് വിടാം…… “

 ശ്രീനി എന്നോടായ് അത് പറഞപ്പോൾ ഒന്നും മിണ്ടാതെ ഞാൻ തല കുനിച്ച് നിന്നു ‘

ഞാൻ മറുത്തെന്തേലും പറയുന്നതിന് മുൻപേ ശ്രീനിയെന്റെ കൈത്തണ്ടയിൽ പിടുത്തം മുറുക്കിയിരുന്നു………

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

2 thoughts on “ഇമ – പാർട്ട് 5”

Leave a Reply