ഇമ – പാർട്ട് 6

8056 Views

malayalam romance novel emma novel aksharathalukal

ആഞ്ഞടിച്ചു പെയ്യുന്ന മഴയെ പോലും വകവെയ്ക്കാതെ ഞങ്ങളുടെ ബൈക്ക് മുൻപോട്ട് കുതിക്കുകയായിരുന്നു……

ഡ്രസ്സിനുള്ളിലൂടെ അരിച്ചിറങ്ങുന്ന മഴത്തുള്ളികളുടെ തണുപ്പിൽ എപ്പോ ഞാൻ ശ്രീനിയുടെ തോളിൽ തല ചായ്ച്ച് ശ്രീനിയെ വട്ടം കെട്ടിപ്പിടിച്ചു…….

ശ്രീനിയെ നോട് വീട്ടിലേക്കുള്ള വഴി ചോദിക്കുമ്പോൾ പോലും  ശ്രീനിയുടെ തോളിൽ നിന്ന് തലയടർത്തിമാറ്റാതെ ഞാൻ വഴി പറഞ്ഞു കൊടുത്തു……

വീടെത്തിയപ്പോഴേക്കും മഴയ്ക്ക് നേരിയ കുറവുണ്ടെങ്കിലും തോർന്നിരുന്നില്ല മഴ…..

അടഞ്ഞു കിടന്ന ഗേറ്റിനു പുറത്ത് ബൈക്ക് നിർത്തി… ഞാൻ പതിയെ ഇറങ്ങി ശ്രീനിയും ബൈക്കിൽ നിന്നറങ്ങി…..

യാത്ര പറഞ് തിരികെ പോകാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്ന് ശ്രീയെന്റെെ കൈക്ക് പിടിച്ചത്..

നെറ്റിയിലൂടെ മുഖത്തേക്കൊഴുകിയിറങ്ങിയ മഴ തുള്ളികളെ കൈ കൊണ്ട് തുടച്ചു മാറ്റി കൊണ്ട് ഞാൻ ചോദിച്ചു

“എന്താ ശ്രീനി……..?”

ഒന്നു പുഞ്ചിരിച്ചു കൊണ്ട് ശ്രീനിയെനിക്കടുത്തേക്ക് നീങ്ങിവന്ന് അവന്റെ ചുണ്ടുകൾ നനവാർന്ന എന്റെ കവിൾ തടത്തിലേക്കമർത്തി……..

പെട്ടന്നായിരുന്നു എന്റെ മുഖത്ത് സങ്കടവും ദേഷ്യവും വിഷമവും എല്ലാം ഒന്നിച്ചുദിച്ചത്…..

” ശ്രീനി… നീ.. നീയെന്നെ……”

അവന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി പറയാനായ് വന്നതൊന്നും പറയാനാകതെ വാക്കുകൾ ബാക്കി നിർത്തി ഗേറ്റ് തള്ളി തുറന്ന് കരഞ്ഞോണ്ട് ‘ഞാനകത്തേക്ക് പോകുമ്പോൾ

പെട്ടന്ന് തോന്നിയ ഏതോ വികാരത്തിന്റെ പുറത്ത് പറ്റി പോയ അബദ്ധത്തത്തെ യോർത്ത് ക്ഷമ പോലും ചോദിക്കാനാകതെ എന്നെ തന്നെ നോക്കി നിസഹായനായ് ശ്രീനി പുറത്ത് നിൽപ്പുണ്ടായിരുന്നു………..

വീട്ടിലേക്ക്  ചെന്ന് കയറുമ്പോൾ എങ്ങോട്ടോ പോകാനായ് കാറിന്റെ കീയും വിരലിൽ കറക്കി കാർത്തി പുറത്തേക്ക് വരുന്നു…..

കാർത്തിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ മുകളിലേക്കുള്ള കോണിപ്പടി കയറാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്ന് കാർത്തി യെന്നെ വിളിച്ചത്…..

” അച്ചൂ…. നീയെന്താ ഇത്ര താമസിച്ചത്……”

” അത് പിന്നെ ഏട്ടാ….. റോഡിൽ മരം വീണ് ബസൊന്നും ഇല്ലായിരുന്നു……. “

” എന്നിട്ട് എങ്ങനെയാ ഇപ്പോ വന്നത്…..?”

” അത്… അത് ഫ്രണ്ട് കൊണ്ട് വിട്ടു-…..”

ആ ‘വൃത്തികെട്ടവൻ എന്റെ ഫ്രണ്ടാണെന്ന് പറയാൻ പോലും ഒരു നിമിഷം എനിക്കറപ്പായിരുന്നു…..

കഴിഞ്ഞ് പോയ രംഗങ്ങളോരോന്നും എന്റെ മനസിലേക്ക് തെളിഞ്ഞു വന്നു……

” നീയിത് എന്തോർക്കുവാ…..?േവേഗം പോയി ഡ്രസ്സ് മാറ്… ഈ നനഞ്ഞതും ഇട്ടോണ്ട് ഇങ്ങനെ നിൽകാതെ… “

ഞാൻ വേഗം മുറിയിലേക്ക് നടന്നു……

നനഞ്ഞ ബാഗിൽ നിന്ന് പുസ്തകങ്ങളും ബുക്കും എല്ലാം എടുത്ത് മാറ്റി…..

ഡ്രസ്സ് മാറി തല പോലും തോർത്താതെ ബെഡിലേക്ക് ചാഞ്ഞു…..

കിടന്ന് ഒരഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ മുറിയിലാകമാനം ഒരു കോഫി യുടെ മണം…… പതിയെ ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോടേബിളിനു മുകളിൽ ഒരു കപ്പ് കോഫി……

ഇതെന്തായാലും കാർത്തി ഉണ്ടാക്കില്ല……

കോഫിയും കൈയ്യിലെടുത്ത് ഞാൻ അടുക്കളയിലേക്ക് നടന്നു…..

അവിടെ തിരിഞ് നിന്ന് രാത്രിയിലേക്കുള്ള ചപ്പാത്തി ഉണ്ടാക്കുന്ന ആളെ കണ്ടതും ലക്ഷ്മിയമ്മേന്ന് വിളിച്ച് ഞാനോടിപ്പോയി കെട്ടിപ്പിടിച്ചു……

” അച്ചൂട്ടീ…….. കൈയ്യിലപ്പിടി മാവാ കുട്ട്യേയ്……. “

“അതൊന്നും സാരാല്ലാ…. എന്റെ ലക്ഷ്മിയമ്മ വന്നൂലോ……

പ്രിയേച്ചിയും കുഞ്ഞാവയും സുഖായിട്ട് ഇരിക്കുന്നുവോ ലക്ഷ്മിയമ്മേ……”

” എല്ലാരും സുഖായിട്ടിരിക്കുന്നു……

എന്താ ഈ തല തോർത്താഞത്….? ദേ വെള്ളം അപ്പടി ഒഴുകുന്നല്ലോ……..”

അത് പറഞ് കൈയ്യിലെ മാവ് കഴുകി കളഞ് ലക്ഷ്മിയമ്മ വേഗന്ന് സാരി തുമ്പ് കൊണ്ടെന്റെ തല തോർത്തി തന്നു…….

“എന്താ മോളെ മുഖമൊക്കെ വല്ലാതിരിക്കുന്നെ…….. വയ്യേ….?”

” ഒന്നൂല്ല ലക്ഷ്മിയമ്മേ…..”

അത് പറഞ് ഞാൻ ഹാളിലേക്ക് നടന്നു…….

സോഫയിലിരുന്ന് കാർത്തി ക്രിക്കറ്റ് കാണുവായിരുന്നു…….

കാർത്തിയുടെ മടിയിൽ തല വെച്ച് ഞാൻ കുറേ നേരം അവിടെ കിടന്നു……..

വെറുതെയൊന്ന് ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഏഴായിരിക്കുന്നു……

“കാർത്തി ഇങ്ങ് വന്നേ.. ഒരു കാര്യം പറയാനുണ്ട് ……”

അതും പറഞ്ഞ് കാർത്തിയുടെ കൈപിടിച്ച് ഞാൻ മുറ്റത്തേക്കിറങ്ങി……..

പൂത്ത് നിൽക്കുന്ന ബോഗൺവില്ല ചെടികൾക്ക് നടുവിലിട്ട ഊഞ്ഞാലിൽ ഞാനിരുന്നു…….

“എന്താ അച്ചൂ പറയ്….. “

” ശ്രീനിയെന്നോടെല്ലാം പറഞ്ഞു കാർത്തി…

ശ്രീനിയുടെ അച്ഛൻ എന്തിനാ നമ്മളോട് അങ്ങനെ പെരുമാറിയെതെന്ന് അറിയണോ കാർത്തിക്ക്…?… “

“എന്തിനാ…….?… “

കാർത്തിയത് എന്നോട് ചോദിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു മുറ്റത്തേക്കൊരു കാറ് വന്നത്….

കാറിന്റെ മഞ വെളിച്ചം പൂന്തോട്ടത്തിലെ ചെടികൾക്കിടയിലൂടെ ഞങ്ങളുടെ മുഖത്തേക്ക് പതിച്ചു…….

“ആരാ കാർത്തി അത്…..?”

” ആ …. അറിയില്ല നീ വന്നേ നമുക്ക് നോക്കാം…..”

പുന്തോട്ടത്തിൽ നിന്നും ഞാനും കാർത്തിയും മുറ്റത്തേക്ക് ചെല്ലുമ്പോൾ കാറ് നിർത്തി അവരിറങ്ങിയിരുന്നു…..

ഡ്രൈവിംങ് സീറ്റിൽ നിന്നിറങ്ങിയ ആളെ കണ്ടതും എന്റെ ദേഷ്യം ഇരട്ടിച്ചു……

” വരു… അകത്തേക്ക് വരു…. “

ശ്രീനിയെയും അവൻറച്ഛനെയും അമ്മയെയും കാർത്തി വീടിനുള്ളിലേക്ക് ക്ഷണിക്കുമ്പോൾ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു ഞാൻ….

” അച്ചൂ ലക്ഷ്മിയമ്മയോട് ചായയെടുക്കാൻ പറയു……. “

ഞാനടുക്കളയിലേക്ക് നടക്കുമ്പോൾ ശ്രീനിയുടെ അച്ഛൻ ഏട്ടനോട് സംസാരിച്ചു തുടങ്ങിയിരുന്നു…..

“രണ്ടാൾക്കും ദേഷ്യം ഉണ്ടാകും ല്ലേ ഞങ്ങളോട്…..?”

“ഏയ് അതൊന്നും സാരമില്ല……”

” അന്ന് വീട്ടുകാരെയും കൂട്ടി എന്റെ സ്വന്തം ഇഷ്ടത്തിനായിരുന്നു ഭാനൂനെ അതായത് നിങ്ങളുടെ അമ്മയെ പെണ്ണുകാണാനായ് മാളിയേക്കൽ തറവാട്ടിലേക്ക് പോയത്……

അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം വർഷങ്ങളായ് എനിക്കവളോടുള്ള പ്രണയം തുറന്നു പറയണം എന്നോർത്തു കൂടിയായിരുന്നു അന്നാ വീട്ടിലേക്ക് പോയത്……..

പ്രണയം നിരസിക്കുന്നതോടൊപ്പം ആട്ടിയിറക്കുകയായിരുന്നു അവളാ വീട്ടിൽ നിന്ന് ഞങ്ങളെ

പണത്തിലും പ്രതാപത്തിലും ഒന്നും അവരുടെയൊക്കെ ഏഴയൽവക്കത്ത് പോകാനുള്ള യോഗ്യത ഞങ്ങൾക്കില്ലന്ന് പറഞ്ഞ്……

അന്ന് നാണംകെട്ട് വീട്ടുകാരോടൊപ്പം മാളിയേക്കൽ തറവാട്ടിൽ നിന്നിറങ്ങി വരുമ്പോൾ വെറുപ്പു മുഴുവനും മാളിയേക്കൽ തറവാട്ടിലെ കൊച്ച് തമ്പുരാട്ടി ഭാനുമതിയോട് മാത്രമായിരുന്നില്ല ആ കുടുംബത്തോട് മുഴുവനും ആയിരുന്നു…….

ആ വാശിപ്പുറത്തായിരുന്നു ഈ കാണുന്ന മുതലൊക്കെ ഉണ്ടാക്കിയെടുത്തത്‌…….

അന്ന് നിങ്ങള് വീട്ടിൽ വന്നപ്പോൾ ആ ഓർമ്മകളെല്ലാം മനസിലേക്ക് വന്നത് കൊണ്ടായിരുന്നു ആട്ടിയിറക്കി വിട്ടത്…..

അതൊരു തെറ്റായി പോയെന്ന് തോന്നി….

അന്ന് നിങ്ങളുടെ അമ്മ എന്നോട് ചെയ്തത് ഇന്ന് ഞാൻ നിങ്ങളോട് ചെയ്തു…..

 അത് കൊണ്ടാണ് ഇപ്പോ വന്നത് ……”

അത്രയും പറഞ്ഞ് ആ അച്ഛനൊന്ന് നെടുവീർപ്പിട്ടു…..

ഞാനപ്പോഴേക്കും ചായയുമായ് അവർക്കടുത്തേക്ക് ചെന്നു……

അച്ഛനും അമ്മയ്ക്കും ചായകൊടുത്ത് ശ്രീനിക്ക് ചായകൊടുക്കാൻ തുനിഞ്ഞതും ശ്രീനി അത് വാങ്ങാൻ കൈ നീട്ടി കൈയ്യിൽ കൊടുക്കാതെ അത് ടേബിളിലേക്ക് വെച്ച് ഞാനകത്തേക്ക് നടന്നു……

” അപ്പോൾ കാർത്തിക് ഞങ്ങളിപ്പോൾ വന്നതെന്തിനാണെന്നന്ന് വെച്ചാൽ വീട്ടിൽ വന്നൊരു കാര്യം ചോദിച്ചില്ലേ അതിനു ഞങ്ങൾക്കെല്ലാവർക്കും സമ്മതമാണെന്ന് പറയാനും കൂടിയാ…… “

“എന്താ…… ??”

വിശ്വാസം വരാത്തത് പോലെ ഏട്ടനവരോട് ഒന്നൂടി ചോദിക്കുമ്പോൾ ഞാനും പെട്ടന്ന് തിരിഞ്ഞ് അവരെ നോക്കി…..

” അതേടോ കാർത്തി….. എന്റെ മോള് ഇത്രയും നളിനിടയ്ക്ക് എന്നോട് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളു 

തന്നെ അവൾക്ക് വിവാഹം കഴിച്ച് കൊടുക്കുവോന്ന്,

എന്റെ മോൾടെ മനസ്സ് കാണാതെ പോയാ ഞാനെങ്ങനാടോ ഒരച്ഛനാകുക….”

ഏട്ടന്റെ മുഖത്ത് അപ്പോഴുണ്ടായ സന്തോഷത്തിന് അതിരുകളില്ലായിരുന്നു…….

പിന്നീടെല്ലാം പെട്ടന്നായിരുന്നു…….

ഏട്ടന്റെയും നിധിയേട്ടത്തിയുടെയും വിവാഹം…..

വല്ല്യ ആർഭാടമൊന്നും ഇല്ലാതെ അമ്പലത്തിൽ വെച്ചൊരു താലികെട്ട്… അതും വളെരെ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു കൂട്ടി…….

നിലവിളക്ക് പിടിച്ച് വലത് കാല് വെച്ച് ഏട്ടത്തി വീട്ടിലേക്ക് കയറിപ്പോൾ ഞാനൊന്നേ പറഞ്ഞുള്ളു…..

” ഇത്രനാളും എനിക്ക് സ്നേഹിക്കാൻ ഏട്ടനും ഏട്ടനു സ്നേഹിക്കാൻ  ഞാനും മാത്രേ ഉണ്ടായിരുന്നുള്ളു….

ഇന്നു മുതൽ ഞങ്ങൾക്ക് സ്നേഹിക്കാനും ഞങ്ങളെ സ്നേഹിക്കാനും ഏട്ടത്തി കൂടെ….

ഏട്ടത്തിയാട്ടോ ഇനി ഞങ്ങൾക്കെല്ലാം.. ഞങ്ങളുടെ വീടിന്റെ ഐശ്വര്യം…..”

വിചാരിച്ചതു പോലെ തന്നെ ഒരു പഞ്ചപാവമായിരുന്നു ഏട്ടത്തി…

ഇന്നാണ് കല്യാണ തിരിക്കുകൾ എല്ലാം കഴിഞ്ഞ് വീണ്ടും കോളേജിലേക്ക് പോകുന്നത്…

കല്യാണത്തിനിടയിൽ പോലും ഒരു പാട് തവണ ശ്രീനി യെ മുഖാമുഖം കണ്ടെങ്കിലും ദേഷ്യം മാത്രം കാണിച്ച് മുഖം വെട്ടിച്ചു നടക്കുകയായിരുന്നു ഇന്നിപ്പോൾ വീണ്ടും ശ്രീനിയെ കാണണമെല്ലോന്ന് ഓർക്കുമ്പോൾ വീണ്ടും ദേഷ്യം തോന്നുന്നു……

അന്നത്തെ യാ സംഭവത്തിനു ശേഷം ശ്രീനിയോട് ഒരുതരം വെറുപ്പായിരുന്നു…..

ക്ലാസ്സിലിരിക്കുമ്പോഴും ശ്രീനിയുടെ നോട്ടം പലപ്പോഴും എന്നിലേക്കായിരുന്നു…..

ക്ലാസ്സിലെ ഓരോ അവറും വളരെ ബുദ്ധിമുട്ടിയായിരുന്നു തള്ളി നീക്കിയത്….

ഇന്റർവെൽ ടൈമിൽ പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ശ്രീനി പിന്നാലെ വന്ന് വിളിച്ചത്

” അച്ചൂ…”

“ആരുടെ അച്ചു… മേലിൽ ഇനി എന്റെ പിന്നാലെ വിളിച്ചോണ്ട് വന്നേക്കരുത്……” 

” ആ അച്ചൂ താനിവിടെ നിൽക്കുവാണോ എവിടെയൊക്കെ അന്വേഷിച്ചെന്നറിയാവോ…… “

“എന്താ  അനൂപേട്ടാ…. “

“താനിങ്ങ് വാ നമുക്ക് ക്യാന്റിനിൽ പോയിരുന്ന് സംസാരിക്കാം,…….”

അത് പറഞ് അനൂപേട്ടൻ ഇടനാഴിയിൽ നിന്നെന്റെ മുഖത്തേക്ക് നോക്കി ഞാൻ ചെല്ലുന്നതും പ്രതീക്ഷിച്ച് 

ഞാൻ പെട്ടന്ന് ശ്രീനിയെ നോക്കി…

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

1 thought on “ഇമ – പാർട്ട് 6”

Leave a Reply