” അച്ചൂ…”
“ആരുടെ അച്ചു… മേലിൽ ഇനി എന്റെ പിന്നാലെ വിളിച്ചോണ്ട് വന്നേക്കരുത്……”
” ആ അച്ചൂ താനിവിടെ നിൽക്കുവാണോ എവിടെയൊക്കെ അന്വേഷിച്ചെന്നറിയാവോ…… “
“എന്താ അനൂപേട്ടാ…. “
“താനിങ്ങ് വാ നമുക്ക് ക്യാന്റിനിൽ പോയിരുന്ന് സംസാരിക്കാം,…….”
അത് പറഞ് അനൂപേട്ടൻ ഇടനാഴിയിൽ നിന്നെന്റെ മുഖത്തേക്ക് നോക്കി ഞാൻ ചെല്ലുന്നതും പ്രതീക്ഷിച്ച്
ഞാൻ പെട്ടന്ന് ശ്രീനിയെ നോക്കി….
ശ്രീനിയുടെ മുഖം ചുവന്ന് വരുന്നുണ്ടായിരുന്നു…..
ഞാൻ ശ്രീനിയെയും അനൂപേട്ടനെയും നിസ്സഹായായ് മാറി മാറി
നോക്കി…..
അകത്തേക്ക് കയറി പോകാൻ ശ്രീനിയുടെ കണ്ണുകളെന്നോട് പറയാതെ പറയുന്നത് പോലെ തോന്നിയെനിക്ക്……
ശ്രീനിയുടെ മുഖത്തേക്ക് നോക്കിയതും പെട്ടന്നെന്റെ മുഖഭാവം മാറി…..
“എന്താടോ…? എന്ത് പറ്റി….?….”
പെട്ടന്ന് അനൂപേട്ടൻ എനിക്കരുകിലേക്ക് വന്നു……..
” വയ്യാ അനൂപേട്ടാ….. ഞാൻ ക്ലാസ്സിലേക്ക്……”
“അല്ലേലും ഇത് താൻ ഹാപ്പി ആയിരിക്കുമ്പോൾ സംസാരിക്കേണ്ട കാര്യവാ… വയ്യേൽ താൻ പൊയ്ക്കോളു…… “
ഒരു വിധം രക്ഷ പെട്ടല്ലോന്ന് ഓർത്ത് ഞാൻ ക്ലാസ്സിലേക്ക് കയറി…..
ക്ലാസ്സിലേക്ക് കയറിയെങ്കിലും എന്റെ ചിന്തയിൽ മുഴുവനും ശ്രീനി സ്ഥാനം പിടിച്ചിരുന്നു……
അത് കൊണ്ട് തന്നെ സാറ് ക്ലാസ്സിൽ വന്നതും പഠിപ്പിക്കുന്നതും ഒന്നും ഞാനറിഞ്ഞതേ ഉണ്ടായിരുന്നില്ല…….
ശ്രീനി എന്നോട് വന്നൊന് മിണ്ടിയിരുന്നെങ്കിൽ എന്നെന്റെ മനസ്സ് വല്ലാണ്ട് കൊതിച്ചു…….
എന്നാലും എന്റെ അനുവാതം ഇല്ലാതെ ശ്രീനിയെന്നെ ഉമ്മ വെച്ചതോർക്കുമ്പോൾ ദേഷ്യവും തോന്നിയെനിക്ക്……..
ക്ലാസ്സ് കഴിഞ് എല്ലാരും പോയി കഴിഞ്ഞപ്പോൾ ആളൊഴിഞ്ഞ ആ ഇടനാഴിയിൽ ശ്രീനിയുണ്ടായിരുന്നു…..
ശ്രീനിയെ മറികടന്ന് ഞാൻ പോകാൻ ശ്രമിച്ചപ്പോഴേക്കും പിന്നിൽ നിന്ന് ശ്രീനിയുടെ വിളി വന്നിരുന്നു….
“ഇമാ……..”
മനസ്സുകൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം ഉണ്ടെങ്കിലും മുഖത്ത് ഗൗരവ ഭാവം കുത്തിനിറച്ചുകൊണ്ട് ഞാൻ ശ്രീനിയോടായ് ചോദിച്ചു…..
“എന്താ….?”
“ടോ സോറി…… മനസ്സുകൊണ്ട് താനെപ്പെഴോ. ഒക്കെ എന്റെ സ്വന്തമായിരുന്നു…..
അന്നാദ്യമായ് കണ്ട നാൾ തൊട്ട് താനെന്റെ ആരൊക്കെയോ ആണെന്നൊരു തോന്നൽ ,….. അതാ ഞാൻ… അന്ന് അങ്ങനെ……”
ശ്രീനി വാക്കുകൾക്കായ് പരതുന്നുണ്ടായിരുന്നു…..
ശരിക്കും ചമ്മിയുള്ള ശ്രീനിയുടെ ആ നിൽപ്പ് കണ്ടപ്പോൾ മനസ്സുകൊണ്ടൊരു പുഞ്ചിരിയും പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സ്നേഹവും എനിക്ക് തോന്നിപോയി………..
“അല്ലേലും നിങ്ങള് ആൺ പിള്ളേരുടെ സ്വഭാവം ഇതാ… ഒന്നടുത്ത് മിണ്ടിയാലോ ബൈക്കിലൊന്ന് ചേർന്നിരുന്നാലോ അപ്പോ കരുതും അതങ്ങ് പ്രണയമാണെന്ന്………
താനേത് നൂറ്റാണ്ടിലാടോ ജീവിക്കുന്നത്…. ശ്രീനിയുടെ ഈ പഴഞ്ചൻ ചിന്താഗതിക്കൊന്നും ഒരു മാറ്റവും ഇല്ലാ അല്ലേ……..?”
ശ്രീനി ശരിക്കും എന്റെ മുൻപിൽ നിന്ന് വിയർക്കുന്നുണ്ടായിരുന്നു……..
വെറുതെ വായി തോന്നിയതൊക്കെ വിളിച്ച് പറഞ്ഞത് ചുമ്മാ ശ്രീനിയെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിരുന്നു……
ദേഷ്യം കൊണ്ട് ശ്രീനിയെന്നെ നോക്കുമ്പോൾ പതിയെ അവനടുത്തേക്ക് ചേർന്ന് നിന്ന് കെട്ടിപ്പിടിച്ചാ നെറ്റിയിലൊന്ന് ചുംബിച്ച് പതിയെ എനിക്കാ കാതില് പറയണം
“ലവ് യൂ ശ്രീനി…… “
പക്ഷേ എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് പെട്ടന്നായിരുന്നു ശ്രീനിയുടെ മറുപടി വന്നത്……
“ഓഹ്……. സോറി…. നീയങ്ങ് ക്ഷമിച്ചേക്ക്…..
എന്റെ തെറ്റാ….., നീ പറഞ്ഞതാ ശരി…
നിന്നെ കണ്ടപ്പോ നിന്നോട് ഒരുപാടിഷ്ടം തോന്നിയിരുന്നു അതു കൊണ്ട് തന്നാ നിന്നോട് ഇഷ്ടം പറഞ്ഞതും….
ഒരു പാട് വാ പറയുമെങ്കിലും നീയൊരു പാവമാണെന്ന് തോന്നിയിരുന്നു….. അമ്മയുടെ സ്നേഹമൊന്നും ഒരു പാട് കിട്ടിയിട്ടില്ലാത്തത് കൊണ്ട് നീയെന്റെ അമ്മയെയുo വീട്ട്കാരെയും ഒക്കെ ഒരു പാട് സ്നേഹിക്കുമെന്ന് തോന്നി…
ആഹ് നീ ഇപ്പോ പറയാതെ പറഞല്ലോ നി ദിവസേന കാണുവേം സംസാരിക്കുവേം ചെയ്യുന്ന എല്ലാ ആൺ പിള്ളേരേം പോലെ തന്നെ ആയിരുന്നു ഞാനെന്നും…. എനിക്കിതോടെ മതിയായി…..
അതെ എന്റെ ചിന്താഗതിയും ഞാനും ഒക്കെ വെറും പഴഞ്ചനാ….
ഇനി ഇതും പറഞ്ഞ് നിന്റെ പിന്നാലെ വരില്ല….. “
ഒരക്ഷരം പോലും മിണ്ടാതെ ശ്വാസമടക്കിപ്പിടിച്ച് നിന്ന് അതെല്ലാം കേൾക്കുമ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ ചെയ്ത തമാശയെല്ലാം കാര്യമായി പോയെന്ന്….
കാര്യങ്ങളെല്ലാം എന്റെ കൈപ്പിടിയിൽ നിന്നൂർന്ന് പോയിരുന്നു…….
” ശ്രീനി……..”
ഞാൻ പിന്നാലെ വിളിച്ചോണ്ട് ഓടി ചെന്നെങ്കിലും അതൊന്നും വകവെയ്ക്കാതെ ശ്രീനി പോയിരുന്നു……
കളി കാര്യമായതോർത്ത് ഞാനവിടെ നിന്നു…. ഒന്നനങ്ങാൻ പോലുമാകാതെ…..
കൈയ്യിൽ കിട്ടിയ സ്നേഹത്തെ ഞാൻ തന്നെ തട്ടി തെറിപ്പിച്ചതിനു തുല്യമായിരിക്കുന്നു…….
വീട്ടിലേക്ക് വന്നു കയറുമ്പോൾ ചെടി നനച്ചു കൊണ്ടിരിക്കുകയായിരുന്നു നിധിയേടത്തി……
” അച്ചൂ…. ഇന്ന് ഇത്തിരി താമസിച്ചോ…..?”
” ബസ് കിട്ടിയില്ല ഏട്ടത്തി….. “
“മം കഴിക്കാനുള്ളത് ടൈ നിംങ്ങ് ടേബിളിൽ എടുത്ത് വെച്ചിട്ടുണ്ട് ട്ടോ….. പോയി എടുത്ത് കഴിക്കു….
അപ്പോഴേക്കും വന്നു ഞാൻ ചായ ഇട്ട് തരാം…..”
എല്ലാം തല കുലുക്കി കേട്ടെങ്കിലും ഒന്നും മിണ്ടാതെ ഞാൻ അകത്തേക്ക് കയറി…..
അന്ന് ആ മഴയത്ത് ശ്രീനിയെനിക്ക് ഊരി തന്ന ജാക്കറ്റ് കട്ടിൽപ്പടിയിൽ ഉണ്ടായിരുന്നു….
ആ ജാക്കറ്റെടുത്ത് നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് ഞാനൊന്ന് പൊട്ടിക്കരഞ്ഞു….
ആ ജാക്കറ്റിനിപ്പോഴും ശ്രീനിയുടെ മണമാണ്….. ഒരു മഴ മൊത്തം നനഞ്ഞെങ്കിലും ശ്രീനിയുടെ മണം അതിപ്പോഴും ഇതിൽ തന്നെയുണ്ട്……….
പുറത്ത് വാതിലിൽ ഏട്ടത്തി മുട്ടുന്നത് കേട്ടാണ് ഞാൻ പുറത്തേക്ക് ചെന്നത്….
“എന്താ ഏടത്തി….?”
” നല്ല ആളാ…..ഞാൻ കഴിക്കാൻ എടുത്ത് വെച്ചിട്ട് കഴിക്കാതെ ഇങ്ങ് പോന്നോ….?”
” അത് പിന്നെ ഏടത്തി… ഞാൻ ഡ്രസ്സ് മാറാൻ വേണ്ടീട്ട്….. “
” എന്നിട്ട് ഡ്രസ്സ് മാറിയില്ലല്ലോ…..?”
” അത് പിന്നെ……. “
“ഇതെന്താ ഈ ഉണങ്ങി കരിഞ്ഞിരിക്കുന്നത്…..?”
എൻ മേശപ്പുറത്ത് ഉണങ്ങിയിരിക്കുന്ന പാരിജാത പൂക്കളിലേക്ക് നോക്കിയായിരുന്നു ഏട്ടതി അത് ചോദിച്ചത്….
” അത് പാരിജാത പൂക്കളാഏട്ടത്തി…… “
” ആഹാ അച്ചൂന്നും ഈ പാരിജാത പൂക്കള് ഇത്രയ്ക്ക് ഇഷ്ടാണോ……
അവിടെ വീട്ടിലൊരു മരം ഉണ്ട്…..
ശ്രീനിക്കും ഈയെടെ അയ്ട്ട് പാരിജാത പൂക്കളോട് ഭ്രാന്താ…..
എപ്പോ നോക്കിയാലും അതിന്റെ ചോട്ടിൽ കിടന്ന് കറങ്ങുന്നെ കാണാം……..”
ശ്രീനിയുടെ പേര് കേട്ടതും എന്റെ കണ്ണ് കള് വീണ്ടും നിറഞ്ഞു വന്നു…….
ഏട്ടത്തി…… ന്ന് വിളിച്ചോണ്ട് ഞാൻ ഏട്ടത്തിയെ കെട്ടിപ്പിടിച്ച് കരഞപ്പോൾ…. കാര്യം എന്തെന്നറിയാതെ ഏട്ടത്തിയെന്നെ മെല്ലെ തലോടുന്നുണ്ടായിരുന്നു………
എന്നാ പറ്റിയെതെന്ന് ചോദിക്കുമ്പോൾ
“ഒന്നൂല്ല ഏട്ടത്തി അമ്മയെ ഓർത്തു പോയി…… “
പറഞ്ഞത് അപ്പാടെ ഏട്ടത്തി വിശ്വസിച്ചില്ലെന്ന് എനിക്ക് മനസിലായി….
എന്നാലും പിന്നെ ഏട്ടത്തി അതിനെ പറ്റി കുതലായൊന്നും ചോദിച്ചില്ല……
” പോട്ടെ….. സാരല്ലാ……
കുറച്ചൂടെ കഴിയുമ്പോ ഏട്ടൻ വരും.. ഇങ്ങനെ വിഷമിച്ചിരിക്കുന്നെ കണ്ടാ ഇനി അത് മതി ഏട്ടന് സങ്കടം ആകാൻ……”
“മo…. “
“കും…. നമക്ക് ഒന്ന് പുറത്ത് പോയാലോ?……. “
ഏത്തി എന്നോടായ് അത് ചോദിക്കുമ്പോൾ തല കുലുക്കി ഞാൻ സമ്മതിച്ചു……
കല്യാണം കഴിഞ്ഞ് കുറച്ചു ദിവസങ്ങളേ ആയുള്ളുവെങ്കിലും പെട്ടന്ന് തന്നെ ഏട്ടത്തി ഞങ്ങളിലൊരാളായ് മാറിയിരുന്നു……..
” അച്ചൂ…… “
“ദാ റെഡിയായി ഏട്ടത്തി വരുവാ…… “
അത് പറഞ്ഞാൻ വേഗം താഴേക്കിറങ്ങി ചെന്നു………
ഏട്ടത്തി താഴെ എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു……
“ഏട്ടത്തി നമ്മളെങ്ങനെയാ പോകുന്നേ….? നമുക്കൊരു ടാക്സി വിളിക്കാം…..
ഞാൻ കാർത്തിയോട് പറയട്ടെ ഒരു ടാക്സി വിളിച്ച് ഇങ്ങോട്ടേക്ക് വിടാൻ……”
അതും പറഞ്ഫോണെടുത്ത് ഞാൻ കാർത്തിയുടെ നമ്പർ സെർച്ച് ചെയ്തോണ്ടിരുന്ന സമയത്ത് തന്നെ ഏട്ടത്തി എന്റെ കൈക്ക് പിടിച്ച് മുൻപോട്ട് നടന്നു…..
” നമുക്ക് ബസ്സിൽ പോകാട്ടോ…… “
” ഈ സമയത്ത് ബസ്സിലൊക്കെ… “
” അതിനിപ്പോ ഒരു കുഴപ്പവും ഇല്ല…. നമ്മള് പോകുന്നു ബസ്സിൽ….. “
ബസ്സിലെ തിക്കിൽ നിന്ന് നഗരത്തിന്റെ തിരക്കുകളിലേക്ക്……..
ഡ്രസ്സ് വാങ്ങാൻ കടയിലേക്ക് കയറിയപ്പോഴായിരുന്നു അവിടുത്തെ ഡിസ്പ്ലേയിൽ ഇട്ടിരുന്ന ഓറഞ്ചും പച്ചയും ദാവണിയെന്റെ കണ്ണിലുടക്കിയത്….
” വേണോ അത്…..?”
പിന്നിൽ വന്ന് ഏട്ടത്തി അത് ചോദിച്ചപ്പോ…..
“എനിക്കതൊന്നും ചേരില്ല……”
“അതൊക്കെ നന്നായിട്ട് ചേർന്നോളും വാങ്ങട്ടെ അത്…. “
ആ ദാവണി മാത്രമായിരുന്നില്ല വേറെയും കുറേ ദാവണിയും ചുരിദാറും ചെരുപ്പും പല നിറത്തിലുള്ള കുപ്പി വളകളും ഒക്കെ ഏട്ടത്തി എനിക്ക് വേണ്ടി വാങ്ങി……..
ഗംഭീര ഷോപ്പിംങ്ങ് വീട്ടിൽ വരുമ്പോ ഹാളിൽ തന്നെ ഏട്ടനുണ്ടായിരുന്നു….
“എന്താ നിധി ഇത്….? ഇത്രയും ലേറ്റ് ആകുമായിരുന്നെങ്ങിൽ എന്നെ ഒന്ന് വിളിക്കാൻ മേലായിരുന്നോ……. “
” അതിന് ഏട്ടന്റെ കൂടെ കാറിൽ വന്നാലൊന്നും ആ ബസില് വരുന്ന ഫീല് കിട്ടൂല അല്ലേ ഏടത്തി…… “
അതും പറഞ്ഞ് ഞാൻ വേഗന്നെന്റെ മുറിയിലേക്ക് വന്നു…
അങ്ങനെ ജീൻസും ടോപ്പും മാത്രമുള്ള എന്റെ അലമാരിയിലേക്ക് ദാവണിയും സ്ഥാനം പിടിച്ചൂ…..
വാച്ച് മാത്രം ഊരി വയ്ക്കാറുള്ള മേശപ്പുറത്ത് കുപ്പിവങ്ങളും അലമാരിയിലെ കണ്ണാടി ചില്ലിൽ കളർ പൊട്ടുകളും ഷൂകൾ മാത്രം ഉണ്ടായിരുന്ന ചെരുപ്പ് സ്റ്റാൻഡിൽ സാദാ ചെരിപ്പുകളും സ്ഥാനം പിടിച്ചു………
സ്റ്റോറൂമിൽ പൊടിപിച്ചു കിടന്ന മെഷീൻ എണ്ണയൊക്കെ ഒഴിച്ച് നേരെയാക്കി ഒറ്റ രാത്രി കൊണ്ട് നിധിയേട്ടത്തി എനിക്ക് ദാവണിയുടെ പച്ച ബൗസ് തുന്നിതന്നു…….
പിറ്റേന്ന് രാവിലെ കുളിച്ച് ആ ദാവണിയും ഉടുത്ത് നെറ്റിയിൽ ചന്ദനം വെച്ച് കൈയ്യിൽ കുപ്പിവളും യും കണ്ണിൽ കരിമഷിയും ഏട്ടത്തി തന്ന പാലയ്ക്കാ മാലയും ഇട്ടപ്പോൾ എനിക്ക് ആദ്യം തോന്നിയത്
അന്ന് ശ്രീനി വരച്ച ആ ചിത്രത്തിന് ജീവൻ വെച്ചത് പോലെയാണ്…
ഏട്ടത്തിയോട് യാത്ര പറഞ് ഏട്ടനൊപ്പം കോളേജിലേക്ക്……
” അച്ചൂ…. ഞങ്ങള് ഫ്രണ്ട് എല്ലാരും കൂടി ഇന്നൊരു ട്രിപ്പ് പോകും
ഉച്ച കഴിഞിട്ടാ പോകുന്നത്…
അതിന് മുൻപ് നിഥിയെ ഞാൻ അവടെ വീട്ടിൽ കൊണ്ട് വിടും നീ കോളേജ് കഴിഞ്ഞ് നേരെ നിഥിടെ വീട്ടിലേക്ക് പോയാ മതി….
ഒരാഴ്ച അവിടെ നിക്ക് ഞാൻ ടിപ്പ് കഴിഞ് വന്നിട്ട് നിങ്ങളെ കൂട്ടി കൊണ്ട് പോരാം…… “
” ആംമ് നിന്നോളം ഏട്ടാ……..”
ഏട്ടനത് പത്ത് നിർത്തിയപ്പോഴുണ്ടായിരുന്ന എന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു……
ഇനി ഒരാഴ്ച ശ്രീനിടെ വീട്ടിൽ…..
സന്തോഷം കൊണ്ടെനിക്കൊന്ന് തുള്ളിച്ചാടാൻ തോന്നിപ്പോയി…..
കോളേജെത്തിയപ്പോ എനിക്കൊരു തരം ചമ്മലായിരുന്നു ….. ഇതിനു മുൻപു ആരും എന്നെയൊരു ദാവണിയിൽ കണ്ടിട്ടില്ലായിരുന്നു……….
അതു കൊണ്ടാവും പലരും എന്നെ ചൂഴ്ന്ന് നോക്കുന്നുണ്ട്…….
ക്ലാസ്സിലേക്ക് കയറി ചെന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു പല മുഖങ്ങളിലും ഒരു തരം കൗതുകം
ഞാൻ നോക്കിയത് മുഴുവനും ശ്രീനിയെ ആയിരുന്നു……
ശ്രീനി എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നുണ്ടായിരുന്നില്ല…..
പല തവണ ഞാനായിട്ട് ചെന്ന് മിണ്ടാൻ ശ്രമിച്ചപ്പോഴും ഒഴിഞ്ഞുമാറി പോയി…….
ആ നിമിഷങ്ങളിലെല്ലാം അറിയാതെ പോലും എന്റെ കണ്ണ് നിറഞ്ഞു പോകരുതേ എന്നൊരു പ്രാർത്ഥനയേ എനിക്കുണ്ടായിരുന്നുള്ളു…….
ഇത്രയും അവഗണിക്കണ്ട കാര്യം ഉണ്ടോ…. ഞാനൊരു താമശക്ക് ചെയ്തതല്ലേ…..
ശ്രീനി ഒന്ന് മിണ്ടുകപോലും ചെയ്യാത്തത് കൊണ്ട് എന്തോ എനിക്കാ വീട്ടിലേക്ക് പോകാനേ തോന്നിയില്ല……
വൈകിട്ട് നിധിയേട്ടത്തിയും ശ്രീനിടെ അമ്മയും വിളിച്ചപ്പോൾ ഒരു പാട് പഠിക്കാനുണ്ട് അതു കൊണ്ട് വരുന്നില്ലെന്ന് പറഞ് ഒഴിഞ്ഞു മാറി……
അന്ന് വൈകിട്ട് കോളേജിൽ നിന്ന് വീട്ടിൽ വന്നപ്പോ കുറച്ചു താമസിച്ചു പോയിരുന്നു……
വേഷം പോലും മാറാതെ ബാഗ് കൊണ്ട് റൂമിൽ വച്ച് ഹാളിലിരുന്ന് കുറേ നേരം ടിവി കണ്ടു…..
ക്ലോക്കിൽ സമയം ഏഴ് പെട്ടന്ന് ഞാൻ പോയി എല്ലാടുത്തേം ലൈറ്റിട്ടു…..
എനിക്കെന്തോ ചെറുതായിട്ട് പേടിയാകാൻ തുടങ്ങി
“ശ്ശൊ നിഥിയേടത്തിയും അമ്മയും വിളിച്ചപ്പോ അങ്ങ് പോയാ മതിയാരുന്നു…… “
ഞാൻ മനസ്സുകൊണ്ടോർത്തു…
സമയം ഒമ്പത് കഴിഞ്ഞു…… എനിക്കിപ്പോ ശരിക്കും പേടിയാകാൻ തുടങ്ങി…..
അപ്പോഴാണ് പുറത്താരോ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്…..
കുറേ നേരം ബെല്ലടിച്ചിട്ടും ഞാൻ വാതില് തുറന്നില്ല…….
വീണ്ടും ബെല്ലടിച്ചു…..
വാതിലിനടുത്തുള്ള ജനല് ഞാൻ പതിയെ തുറന്നു…….
ആരോ തിരിഞ്ഞു നിൽക്കുന്നു…..
” ആ….ആരാ……?”
“ഞാനാ ശ്രീനിയാ…. വാതില് തുറക്ക്…. “
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഒരപകടം മണക്കുന്നു.