ഇമ – പാർട്ട് 8

7467 Views

malayalam romance novel emma novel aksharathalukal

വാതിലിനടുത്തുള്ള ജനല് ഞാൻ പതിയെ തുറന്നു…….

ആരോ തിരിഞ്ഞു നിൽക്കുന്നു…..

” ആ….ആരാ……?”

“ഞാനാ ശ്രീനിയാ…. വാതില് തുറക്ക്…. “

” ഇല്ല……”

അപ്പോഴേക്കും ശ്രീനി എനിക്ക് അഭിമുഖമാകും വിധം തിരിഞ്ഞു നിന്നു…….

ശ്രീനി തന്നെ ആണെന്നറിഞ്ഞപ്പോൾ എനിക്കും ആശ്വാസമായി…..

ഞാൻ പോയി അലസമായി വാതില് തുറന്ന് സോഫയിൽ വന്നിരുന്നു……

“ടീ വാ പോകാം…….”

” എങ്ങോട്ടേക്ക്…..?”

” വീട്ടിലോട്ട് പോകാന്ന്……. “

” ആഹ്… ഈ അർത്ഥ രാത്രിയിൽ അതും അത്ര പരിജയവും ഇല്ലാത്ത ഒരു ചെർക്കന്റെ കൂടെ ഞാനെങ്ങനെ വരാനാ….. എന്ത് വിശ്വസിച്ച് വരും ഞാൻ…… “

“വല്ല്യ ഡയലോഗ് അടിക്കാതെ വരുന്നുണ്ടേൽ വാ…. ഇല്ലേൽ ഞാൻ പോവാ……. “

” ആ എനിക്ക് പേടിയൊന്നും ഇല്ല ഞാനിവിടെ കിടന്നോളാം…..”

”  എന്നാ ശരി അങ്ങനെയാകട്ടെ……”

അതും പറഞ്ഞ് ശ്രീനി പോകാനായ് പുറത്തേക്കിറങ്ങി…….

എനിക്കപ്പോ ദേഷ്യോം സങ്കടോം എല്ലാം ഒന്നിച്ച് വന്നു……..

ശ്രീനി പോയി ബൈക്കിൽ കയറി ഇരുന്ന് ഹെൽമെറ്റ് എടുത്ത് തലയിലേക്ക് വെച്ചു….

പെട്ടന്ന് ഞാനോടി ഉമ്മറത്തേക്ക് ചെന്നു…..

” പോകണ്ട…. ഞാനും വരുവാ…… “

” എന്നാ പോയി നിന്റെ ബാഗും സാധനങ്ങളും ഒക്കെ എടുത്തിട്ട് വാ…… “

മുകളിലെ നിലയിലേക്ക് ഒറ്റയ്ക്ക് പോകാനുള്ള പേടി കൊണ്ട് പരുങ്ങി പതുങ്ങി ഞാൻ താഴെ തന്നെ നിന്നു……

“എന്താടി മിഴിച്ച് നിൽക്കുന്നേ….? പോയി എടുത്തിട്ടു വാ…..”

” അത്.. പിന്നെ… മോളോട്ട് ഒറ്റക്ക് പോകാൻ എനിക്ക്……..”

“ഇരുട്ട് പേടിയാ…. എന്നാലും വായീന്ന് വീഴുന്നേന് യാതൊരു കൊറവും ഇല്ല……”

ഹെൽമറ്റ് തിരിച്ചൂരിയിട്ട് ബൈക്കിനു മുകളിൽ നിന്ന് ശ്രീനിയിറങ്ങി….

“വാടീ….. “

എന്നെയും വിളിച്ച് ശ്രീനിയെന്റെ മുകളിലെ റൂമിലേക്ക് നടന്നു…….

അലമാരിയിൽ നിന്ന് മൂന്നാല് ജീൻസും ടോപ്പും കട്ടിലിന്റെ അടിയിൽ നിന്ന് രണ്ട് ജോഡി ഷൂസും ഒക്കെ ഒരു ഹാൻഡ് ബാഗിലേക്ക് കുത്തിനിറച്ചു…..

അപ്പോഴേക്കും ശ്രീനിയുടെ അടുത്ത ചോദ്യം വന്നിരുന്നു……

“പെൺകുട്ടികള് ധരിക്കുന്ന വേഷം ഒന്നും ഇല്ലേ നിന്റെ കൈയ്യില്……?”

ബാഗിലേക്ക് വച്ച ജീൻസും ടോപ്പും എല്ലാം തിരിഎടുത്തിട്ട് ഞാൻ ഇന്നലെ നിധിയേടത്തിടെ കൂടെ പോയി വാങ്ങിയ ദാവണിയും ചുരിദാറും എടുത്ത് ബാഗിലേക്ക് വച്ചു……

എല്ലാം എടുത്ത് മുറിക്കു പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ശ്രീനി വീണ്ടും ചോദിച്ചത്

” നീ കോളേജിൽ കൊണ്ട് പോകുന്ന ബാഗ് എടുക്കുന്നില്ലേ…..?”

ശ്ശൊ അത് മറന്നു…. എന്ന് പറഞ്ഞു ഞാൻ മേശമേലിരുന്ന ബാഗ് ഓടി പോയി എടുത്തു……

അപ്പോഴാണ് ശ്രീനി ശ്രദ്ധിച്ചത് കട്ടിൽപ്പടിയിൽ കിടന്നിരുന്ന ശ്രീനിയുടെ ജാക്കറ്റ്…..

” അത് എന്റേതല്ലേ….?”

“മ്….”

ശ്രീനിയതും കൈയ്യിലെടുത്ത് മുൻപേ നടന്നു…..

മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് ഞാൻ പിന്നാലെയും നടന്നു………

“ടീ കുറച്ച് വെള്ളം കിട്ടുവോ….?”

എടുത്തിട്ട് വരാം എന്ന് പറഞ്ഞ് ഞാൻ അടുക്കളേൽ പോയി ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പിവെള്ളം എടുത്ത് ഞാൻ ശ്രീനിക്കു കൊടുത്തു….

താഴെത്തെ നിലയിലെ എല്ലാ ലൈറ്റും ഓഫ് ചെയ്ത് വീടും പൂട്ടി ഞങ്ങളിറങ്ങി……

തുണി നിറച്ച ബാഗ് എനിക്കും ശ്രീനിക്കും ഇടയിൽ വെച്ച് കോളേജ് ബാഗ് എന്റെ മടയിലും വെച്ച് ഒരു കൈ ബൈക്കിനു പിന്നിൽ പിടിച്ച് അങ്ങനെ ഒരു അഡ്ജസ്റ്റ്മെൻറിൽ ഞാനിരുന്നു……

കൂരിരുട്ടിനെയും വഴിയോരങ്ങളെയും താണ്ടി ഞങ്ങളുടെ ബൈക്ക് മുന്നോട്ട് കുതിക്കുമ്പോൾ ഇരുട്ടിനു മറവിലൂടെ ഒഴുകിയെത്തുന്ന തണുത്ത കാറ്റിന്റെ മുടിയിഴകളെ പിന്നിലേക്ക് കൊണ്ടു പോകുന്നുണ്ടായിരുന്നു…

വഴിയോരങ്ങൾ വീണ്ടും താണ്ടുമ്പോൾ കാറ്റിന്റെ കുസൃതിത്തരങ്ങളെനിക്ക് ആസ്വദിക്കാൻ കഴിയാത്ത വിധം ഉറക്കമെന്റെ കണ്ണിലേക്കിറങ്ങി വന്നു……

പാതിയടഞ്ഞു തുടങ്ങിയ കൺപോളകളെ വലം കൈ കൊണ്ട് തിരുമിയുണർത്തി ഞാൻ പതിയെ ശ്രീനിയെ വിളിച്ചു….

” ശ്രീനി….. “

”എന്താ…..? “

“എനിക്കുറക്കം വരുന്നു……. “

അപ്പോഴേക്കും ശ്രീനി ബൈക്ക് പതിയെ നിർത്തി……

ഞാൻ ഇറങ്ങി…..

വീട്ടിൽ നിന്ന് ഞാൻ കൊടുത്ത കുപ്പിവെള്ളം എനിക്ക് നേരെ നീട്ടിയിട്ട് മുഖം കഴുകാൻ പറഞ്ഞു…

ഞാൻ മുഖം കഴുകി വീണ്ടും യാത്ര തുടർന്ന്……

ഒരു പതിന്നൊര കഴിയാറായപ്പോൾ ഞങ്ങള് ശ്രീനീടെ വീട്ടിലെത്തി…..

ഉമ്മറത്തെ  ചാരുകസേരയിൽ ശ്രീനിയുടെ അച്ഛനും പടിക്കെട്ടിൽ നിധിയേടത്തിയും അമ്മയും ഉണ്ടായിരുന്നു……..

ബൈക്കിൽ നിന്നിറങ്ങിയുള്ള എന്റെ വരവ് കണ്ടപ്പോഴെ ശ്രീനിടെ അമ്മയ്ക്ക കാര്യം മനസ്സിലായിരുന്നു…..

” നിധി….. അച്ചു മോളെ കൊണ്ട് മുകളിലെ ശ്രീനീടെ മുറീടെ തൊട്ടപ്പുറത്തെ മുറിയിൽ കിടത്ത്……. “

ബെഡിലേക്ക് ഉറക്കം തൂങ്ങി, . വീഴുമ്പോൾ നിധിയേട്ടത്തി എന്നെ പുതപ്പെടുത്ത് പുതപ്പിച്ച്  മുറിയിലെ ഫാനും ഇട്ട് ലൈറ്റ് ഓഫും ചെയ്ത് വാതില് ,പാതി ചാരി പുറത്തേക്ക് പോയിരുന്നു……..

രാത്രി അടയ്ക്കാൻ മറന്നു പോയ ജനലഴികൾക്കിടയിലൂടെ ഒഴുകിയെത്തിയ ഇളം വെയിലായിരുന്നു എന്നെ ഉറക്കമുണർത്തിയത്……..

കണ്ണും തിരുമിയെണീറ്റ് ഞാൻ ജനലഴികളിൽ ,വിരൽ ചേർത്ത് പിടിച്ച് നിന്ന്…..

 വീടിന്റെ തൊട്ടടുത്തൊരു മാവുണ്ട് ……. അതിന്റെ ചേട്ടിലെല്ലാം ഇന്നലത്തെ കാറ്റിൽ പൊഴിഞ് വീണ നല്ല പഴുത്ത മാമ്പഴം കിടക്കുന്നു…. ഓറഞ്ച് നിറത്തിൽ……

പറമ്പിന്റെ അതിരിലൂടെ ഒഴുകി പോകുന്നൊരു പുഴ…….

ഹോ…. എന്ത് ഭംഗിയാ ഈ നാടിന്……..

അതൊക്കെ ഓർത്ത് കുറേ നേരം അങ്ങനെ നിന്നപ്പോഴാണ് ഓർത്തത് ഇന്നെനിക്ക് കോളേജിൽ പോകണമെല്ലോ ന്ന്…..

ഫോണെടുത്ത്, സമയം നോക്കിയപ്പോേഴേക്കും മണി ഒൻപത് കഴിഞ്ഞിരിക്കുന്നു…..

താഴേക്ക് ഇറങ്ങി ചെന്നപ്പോൾ നിഥിയേടത്തിയും അമ്മയും അടുക്കളയിൽ ഉണ്ടായിരുന്നു…..

“മോളിന്നലെ നന്നായിട്ട് ഉറങ്ങിയോ…. .:?”

 ഉറങ്ങി എന്നുള്ള അർത്ഥത്തിൽ ഞാനൊന്ന് പുഞ്ചിരിച്ചു…..

അപ്പോഴേക്കും ഏട്ടത്തി എനിക്ക് ചായ തന്നു…… 

“ഇന്നിനി എങ്ങനാ കോളേജിൽ പോകുക……? സമയം താമസിച്ചല്ലോ…… :”

” എന്നും പോകുന്നതല്ലേ…. ഇന്നൊരു ദിവസം പോകണ്ടാ…… “

ഏട്ടത്തി അതൂടെ പറഞ്ഞപ്പോ എന്റെ സന്തോഷം ഇരട്ടിയായി……

” ശ്രീനി പോയോ ഏടത്തി…..?”

”അവൻ രാവിലേ പോയി…… “

രാവിലെ ചായകുടി ഒക്കെ കഴിഞ്ഞ് വെർതെ ഏട്ട ത്തീടെ കൂടെ കുറേ നേരം മുറ്റത്ത് നിന്നു……

ശ്ശൊ രാവിലെ മര്യാദയ്ക്കെണിറ്റ് കോളേജിൽേ പോയാ മതിയാരുന്നു…..

ഒന്നൂലേൽ ശ്രീനിയെ എങ്കിലും കാണാമായിരിന്നു……

അതും ഓർത്തങ്ങനെ നിൽക്കുമ്പോഴായിരുന്നു ശ്രീനിയുടെ ബൈക്ക് ആ മുറ്റത്തേക്ക് വന്നത്……..

” ഇന്നെന്താടാ ക്ലാസ്സില്ലായിരുന്നോ……??.. “

നിധിയേട്ടത്തി ആയിരുന്നു അത് ചോദിച്ചത്

” ഇല്ലാരുന്നു…. സ്ട്രൈക്ക്….. “

നന്നായി പോയി….. പട്ടി ചന്തയ്ക്ക് പോയ്ട്ട് വരുംപോലെയുള്ള ശ്രീനിയുടെ ആ വരവ്…..

എന്നെ കൂട്ടാണ്ട് ഒറ്റയ്ക്ക് പോയതല്ലേ ഇങ്ങനെ തന്നെ വേണം……

അതും മനസ്സിൽ പറഞ്ഞ് ഞാൻ വെറുതേ തൊടിയിലേക്ക് നടന്നു……

മാമ്പഴം പഴുത്തു വീണോണ്ടിരുന്ന ആ മാവിന്റെ തണലിൽ കുറേ നേരം ഇരുന്നു…….

അവിടിരുന്നാൽ ശ്രീനിയുടെയും എന്റെയും മുറിയുടെ ജനല് കാണാം….

കുറേ നേരം അവിടിരുന്ന് എന്തൊക്കെയോ ആലോജിച്ചു…….

വീണ് കിടന്ന മാമ്പഴവും പെറുക്കിയെടുത്ത് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴായിരുന്നു ശ്രീനി ജനലോരം നിൽക്കുന്നത് കണ്ടത്…..

ഞാനങ്ങോട്ടേക്ക് നോക്കുന്നെന്ന് കണ്ടപ്പോ ജനല് വേഗന്ന് കൊട്ടിയടച്ചു………

മാമ്പഴം കൊണ്ട് അടുക്കളേൽ വെച്ച് ഞാൻ നേരെ ശ്രീനിയുടെ മുറിയിലേക്ക് നടന്നു……

കാവി കൈലിയും കൈയ്യില്ലാത്ത വെള്ളബെനിയനും ഇട്ട്  തിരിഞ്ഞ്  കിടന്ന് ഫോണിൽ എന്തോ നോക്കുവായിരുന്നു ശ്രീനി……

ഞാൻ പതിയെ മുറിക്കകത്തേക്ക് കയറി കതക് അടച്ചു…..

കതക് അടച്ച ശബ്ദം കേട്ടപ്പോഴാണ് ശ്രീനി തിരിഞ്ഞ് നോക്കിയത്……

” നീയോ…. നീയെന്താ ഇവിടെ…..?”

“അതെന്താ എനിക്കിവിടെ വരാൻ പാടില്ലേ…….?”

വൃത്തിയായ് പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്ന ഷെൽഫ്….. 

ചുവരില്ലൊം നിറയെ ചിത്രങ്ങൾ ഒട്ടിച്ചു വച്ചിരിക്കുന്നു….

അതെല്ലാം ശ്രീനിവരച്ചതാണെന്ന് എനിക്കൊറ്റനോട്ടത്തിലെ മനസ്സിലായിരുന്നു….

മേശയോട് ചേർത്ത് മുറിയിൽ ഇട്ടിരിക്കുന്ന മറ്റൊരു കട്ടിലിൽ നിവർത്തി വെച്ചിക്കുന്ന തംബുരു…. ഒപ്പം ഒരു ചിലങ്കയും…..

തംബുരുവിലേക്കൊന്ന് തൊടാനായ് എന്റെ വിരലുകൾ നീണ്ടതും 

“തൊട്ടു പോകരുത് “

എന്നൊരലർച്ചയോട് കൂടെ ശ്രീനിയുടെ ശബ്ദം ഉയർന്നതും… പെട്ടന്ന് ഞാൻ ഞെട്ടിത്തിരിഞ്ഞതും ഒരു ചില്ലു ബൗളിൽ ഇട്ടു വച്ചിരുന്ന മഞ്ചാടി മണികളെല്ലാം എന്റെ കൈ തട്ടി താഴെ വീണ് ആ ചില്ലു പാത്രം ഉടഞ്ഞു പോയതും ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളാൽ എനിക്കരുകിൽ നിന്ന ശ്രീനിയുടെ കൈയ്യെന്റെ കരണത്ത് പതിച്ചതും എല്ലാം നിമിഷങ്ങളുടെ വ്യത്യാസത്തിൽ സംഭവിച്ചിരുന്നു…..

ഒന്നും മനസ്സിലാകാതെ ,

“ശ്രീനി ഞാൻ അറിയാണ്ട്……. “

ഏങ്ങലടിച്ച് കൊണ്ട് ഒന്നും പറയാനാകാതെ കരഞ്ഞോണ് ഞാനാ മുറിക്കു പുറത്തേക്കിറങ്ങി…..

ആരോടും, പറയാതെ എന്റെ വീട്ടിലേക്ക് ഓടി പോയാലോന്ന് പോലും തോന്നി പോയ നിമിഷം……

ഞാൻ ആരും കാണാതെ പുറത്തിറങ്ങി തെക്കേ തൊടിക്കരുകിൽ കണ്ട കുളത്തിലേക്ക് നടന്നു……

ചെന്ന് കേറിയ ആദ്യപടിയിൽ തന്നെ ഇരുന്ന്  ആരും കാണാതെ ഉച്ചത്തിൽ മുഖം പൊത്തി കരഞ്ഞപ്പോഴായിരുന്നു,  മുഖത്തേക്ക് ചേർത്ത കൈവിരലുകൾക്കിടയിലൂടെ ഒരു ചുവപ്പുകളർ എന്റെ കണ്ണിൽ പെട്ടത്………

മുഖത്ത് ന്ന്‌ കൈ മാറ്റി ഞാൻ അവിടേക്കിറങ്ങി ചെന്നു……..

വെള്ളത്തിലേക്കിറങ്ങാനായുള്ള അവസാന പടിക്ക് നടുവിൽ ഒരു താലത്തിൽ ചുവന്ന പട്ടും രണ്ടു ചിലങ്കയും കുറച്ച് പാലപൂക്കളും മാഞ്ചാടിമണികളും രണ്ട് വെള്ളത്താമരയും…… തൊട്ടപ്പുറത്തായ് ഒരു കിണ്ടിയിൽ വെള്ളവും നിറച്ചു വെച്ചിരിക്കണു……..

അപ്പോഴാണ് ഞാനാ കുളത്തിലേക്ക് ശരിക്കൊന്ന് നോക്കിയത്….

വള്ളി പടർന്നും ഇല വീണും അശുദ്ധിയായ് കിടക്കുന്നൊരു കുളം…

 എണ്ണിയെടുക്കാൻ ആകുന്നതിലും അധികം വെള്ളത്താമര പൂക്കൾ കുളം നിറയെയും വിരിഞ്ഞു നിൽക്കുന്നു…..

ഞാനിവിടേക്ക് വന്നപ്പോൾ ഈ പൂക്കള് ഇവിടെ വിരിഞ്ഞു നിൽപ്പുണ്ടായിരുന്നുവോ എന്ന് ഞാനൊരു നിമിഷം ചിന്തിച്ചു ……

പവാട തുമ്പ് പൊക്കി പിടിച്ച് ഞാൻ പതിയെ വെള്ളം നിറഞ്ഞു കിടന്ന കുളത്തിന്റെ ആദ്യ പടിയിലേക്കിറങ്ങി……

കൈയ്യെത്തും ദൂരത്ത് നിന്ന വെള്ളത്താമരയും വിടരാറായൊരു മൊട്ടും …….ഞാൻ കൈ നീട്ടികൊണ്ട് കുളത്തിന്റെ അടുത്ത പടിയിലേക്കും ഇറങ്ങി…..

അരയൊപ്പം വെള്ളത്തിലിറങ്ങിയിട്ടും ആ പൂവെനിക്ക് കൈയ്യിൽ കിട്ടിയില്ല…..

കൈ നീട്ടികൊണ്ട് തന്നെ അടുത്ത പടിയിലേക്ക് വീണ്ടും ഇറങ്ങാൻ തുടങ്ങിയതും

” ഇറങ്ങരുത്….. ” എന്ന് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടതും ഒന്നിച്ചായിരുന്നു…….

പരിചയമില്ലാത്ത ശബ്ദം കേട്ട് പെട്ടന്ന് തലയുയർത്തി  തിരിഞ്ഞു നോക്കിയെങ്കിലും അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല….. 

തോന്നിയതാകുംന്ന് ഓർത്ത് ഞാൻ താമര പൂവിലേക്ക് വീണ്ടും കൈകൾ നീട്ടിയതും വിരൽ തുമ്പിൽ നിന്നവ അകന്നു പൊയ്ക്കൊണ്ടേയിരുന്നു…….

അതിനനുസരിച്ച് ഓരോ സ്റ്റെപ്പ് ഞാൻ വെള്ളത്തിലേക്കിറങ്ങി കൊണ്ടേയിരുന്നു…….

കഴുത്തൊപ്പ’o വെള്ളത്തിൽ നിന്നപ്പോൾ പിന്നിൽ നിന്ന് വീണ്ടും ഒരു ശബ്ദം 

“ഇറങ്ങരുത്……”

(തുടരും)

എല്ലാർക്കും ഈ പാർട്ട് ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു

സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

1 thought on “ഇമ – പാർട്ട് 8”

  1. ശ്രീനിക്ക് ഇങ്ങനെയും ഒരു മുഖം ഉണ്ടല്ലേ.പാവം ഇമ .അമ്മുക്കുട്ടിയുടെ എല്ലാം രചനകളിലും ട്വിസ്റ്റ് ആണല്ലോ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💕💕💕💕

Leave a Reply