ലക്ഷ്മി – പാർട്ട് 3

5700 Views

lakshmi novel aksharathalukal

“അച്ഛാ എന്റെമോള് എന്റെ മോള് പോയി……. “

അത് പറഞ്ഞു കരഞ്ഞു കൊണ്ട് ഞാൻ അച്ഛനെ വട്ടം കെട്ടിപ്പിടിച്ചു……

അച്ഛന്റെ തോളിൽ തല വെച്ച് മുൻ പോട്ടേക്ക് നോക്കുമ്പോൾ കണ്ണീരും മഴ തുള്ളികളും കൊണ്ട് നനഞൊട്ടിയ കൺപീലികൾക്കിടയിലൂട ഞാൻ കാണുന്നുണ്ടായിരുന്നു എന്റെ മോളെയും കൊണ്ട് ശ്രീയുടെ കാറ് ദൂരങ്ങൾ താണ്ടി പോകുന്നത്…….

വീട്ടിൽ വന്നു കയറുമ്പോൾ എല്ലാരും ഉമ്മറത്തുണ്ടായിരുന്നു……

ആരോടും ഒന്നും മിണ്ടാതെ നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായ് ഞാൻ മുറിക്കകത്തേക്ക് നടന്നു കയറി …..

നിലത്ത് കട്ടിലിനൊരു മൂലക്ക് മുട്ടിൻമേൽ മുഖം ചേർത്ത് ഞാനിരുന്നു….

മാറിയിട്ട മോളുടെ ട്രസ്സും ശബ്ദം കേൾക്കുന്ന ചെരിപ്പും എല്ലാം കട്ടിലിന്റെ മുകളിൽ കിടക്കുന്നുണ്ടായിരുന്നു…

മോളുടെ ഓർമ്മകൾ എനിക്ക് ചുറ്റും വട്ടമിട്ട് പറന്നു കൊണ്ടേയിരുന്നു……

അതെന്നെ കൂടുതൽ കുത്തിനോവിപ്പിക്കുന്നത് പോലെനിക്ക് തോന്നി

മോള് ഇല്ലാതെ അവളുടെ ഓർമ്മകളിൽ ആ ഒരു രാത്രി കഴിച്ചുകുട്ടാൻ ഞാനൊരു പാട് ബുദ്ധിമുട്ടി….

പിറ്റേന്ന് രാവിലെ…..

“മോളിതെങ്ങോട്ടാ ഇത്ര രാവിലെ…..?”

“ഞാൻ ഹോസ്പിറ്റലിലേക്ക് പോവാ അമ്മേ…… ലീവ് ക്യാൻസൽ ചെയ്തു…. “

ഞാനത് പറഞ് നിർത്തിയപ്പോൾ വിശ്വാസം വാരാതെ അമ്മയെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു……

അമ്മയ്ക്കറിയില്ലല്ലോ ഹോസ്പിറ്റലിൽ ചെന്ന് ശ്രീയെ കണ്ട് എങ്ങനേലും എന്റെ മോളെ തിരികെ വാങ്ങാനാണ് ഞാൻ പോകുന്നതെന്ന്….

” കഴിച്ചിട്ട് പോ മോളെ….. “

“വേണ്ടമ്മേ… തീരെ വിശപ്പില്ലാ…. “

അതും പറഞ്ഞ് കാറിന്റെ കീയും കൈയ്യിലെടുത്ത് ഞാനിറങ്ങി…

ശ്രീയുടെ കൈയ്യിൽ നിന്ന് ഏങ്ങനേലും എന്റെ മോളെ തിരികെ വാങ്ങണമെന്ന് മനസ്സിലുറപ്പിച്ചായിരുന്നു ഞാൻ  ഹോസ്പിറ്റലിലേക്ക് തിരിച്ചത്…

കാറ് പാർക്ക് ചെയ്ത് ഇടനാഴിയിലൂടെ എനൻ റൂമിലേക്ക് നടക്കുമ്പോൾ എന്തൊക്കെയോ ചിന്തകളാലെന്റെ മനസ്സ് ആകെ പാടെ അസ്വസ്ഥമായിരുന്നു….

കുറച്ചു ദിവസത്തെ ലീവ് കഴിഞ്ഞാണ് വന്നതെങ്കിലും വലിയ പുതുമയൊന്നും തോന്നിയില്ല….

ഞാനൽപം നേരത്തെ എത്തിയത് കൊണ്ട് പേഷ്യൻസ് ഒന്നും വരാൻ തുടങ്ങിയിട്ടുണ്ടായിരുന്നില്ല…….

പതിയെ റൂമിലെ ചെയറിലേക്കൊന്ന് തല ചായ്ച്ച് കണ്ണടച്ചപ്പോഴായിരുന്നു…..

“ഹലോ മേഡം വന്നപാടെ ഉറങ്ങ് വാ…?”

കൂട്ടിയടച്ച കണ്ണുകളെ ഞാൻ ധൃതിയിൽ തുറന്നു….

കൺമുന്നിൽ അമ്പാടി….

കുട്ടിക്കാലം മുതലേ ഉള്ള എന്റെ ഒരു ഫ്രണ്ടായിരുന്നു അർജുൻ….

സ്നേഹം ഉള്ളവരൊക്കെ അവനെ അമ്പാടീന്ന് വിളിക്കും…..

അവനും ഇതേ ഹോസ്പിറ്റലിൽ തന്നെ വർക്ക് ചെയ്യുന്നു….

എന്റെയും ശ്രീയുടെയും വിവാഹം നടത്താനും ഞങ്ങളുടെ പ്രണയം വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കാനും എല്ലാത്തിനും ഇവനായിരുന്നു മുന്നിൽ

“ടീ ഞാൻ പറഞ്ഞത് നീ കേട്ടോ…. “

ഞാൻ വെറുതെ പുഞ്ചിരിക്കാനൊരു ശ്രമം നടത്തി..

അപ്പോഴേക്കും അവനെന്റെ എതിർ വശത്തായുള്ള ചെയറിലേക്കിരുന്നിരുന്നു….

“ടീ ഞങ്ങളൊക്കെ എല്ലാം അറിഞു…”

ഞാൻ വെറുതെ അലസമായൊന്ന് മൂളുക മാത്രം ചെയ്തു….

” ബന്ധം വേർപെടുത്താൻ മാത്രം നിങ്ങൾക്കിടയിൽ എന്തായിരുന്നു ഇത്ര വലിയ ഇഷ്യു….. “

“അമ്പാടി പ്ലീസ്….. “

“ഞാനൂടെ ഇടപെട്ടാ ഈ കല്ല്യാണം ഇത്രത്തോളം കൊണ്ടെത്തിച്ചത് പിരിയുന്നതിന് മുമ്പ് ഒരു വാക്ക് അല്ലേൽ എന്തിനാണ് പിരിഞ്ഞത് അതേലും നിനക്ക് ഒന്നു പറയാമായിരുന്നു……. “

ഒന്നും മിണ്ടാതെ ടേബിളിലേക്ക് കൈമുട്ട് കുത്തി നിവർത്തിപ്പിടിച്ച കൈവെള്ളയിലേക്ക് മുഖം പൂഴ്ത്തി ഞാനിരുന്നു…..

“ലച്ചു….. ടീ നോക്കിയെ….. “

ഞാൻ അതേ ഇരുപ്പ് തുടർന്നു…..

“ടീ എനിക്ക് തോന്നിയ ദേഷ്യത്തിന്റെ പുറത്ത് എന്തൊക്കെയോ പറഞ്ഞതാ വിട്ട് കള….. 

ദേ പേഷ്യൻസ് പുറത്ത് വെയിറ്റ് ചെയ്യുന്നു നീ ഇങ്ങനെ ഇരിക്കാതെ….. “

അവൻ അത് പറഞ് നിർത്തി അവന്റെ കാൽ പെരുമാറ്റം റൂമിന്റെ പടി കടന്നു പുറത്തേക്ക് പോയതിന് ശേഷമായിരുന്നു ഞാൻ പതിയെ മുഖമുയർത്തിയത്……

പേഷ്യൻസ് ഓരോരുത്തരായി വന്ന് തുടങ്ങി……

ഒന്നാലും കോൺസൻട്രേറ്റ് ചെയ്യാൻ കഴിയാത്തത് പോലൊരു തോന്നൽ….. മനസ് നിറയെ നന്ദമോളായിരുന്നു……

എങ്കിലും വളരെ ശ്രദ്ധാപൂർവ്വമായിരുന്ന മരുന്നുകളോരോന്നും ചീട്ടിലേക്ക് എഴുതി ചേർത്തത്…..

പേഷ്യൻസിന്റെ തിരക്ക് അൽപം കുറഞ്ഞപ്പോൾ ഞാൻ പതിയെ ശ്രീയുടെ റൂമിനു മുൻപിലൂടൊന്ന് ഞാൻ നടന്നു…….

റൂം അടഞ്ഞുകിടക്കുകയായിരുന്നു……

എനിക്ക് എതിരെ സിസ്റ്റർ റിയ നടന്നു വരുന്നുണ്ടായിരുന്നു……

” ഡോക്ടർ ശ്രീഹരി……?”

ഞാൻ റിയയോടായ് ചോദിച്ചു

” ഡോക്ടർ ലീവാ വൺ വീക്ക് കഴിഞ്ഞേ വരു… “

ആ ഉത്തരം എന്നെ കുറച്ചൊന്നുമായിരുന്നില്ല തളർത്തിയത്….

എന്റെ കണക്ക് കൂട്ടലുകളെല്ലാം പിഴച്ചിരിക്കുന്നു…

വൈകിട്ട് വീട്ടിലെത്തി അമ്മയെ നോക്കി അടുക്കളയിലേക്ക് ചെന്നപ്പോഴായിരുന്നു അച്ഛന്റെ പതിയെയുള്ള സംസാരം ഞാൻ കേട്ടത്…..

“പറമ്പിലേക്ക് പോകും വഴി പലരും ചോദിച്ചിരിക്കുന്നു ഇളയ കുട്ടി ബന്ധം പിരിഞ് വീട്ടില് വന്ന് നിൽക്കാണോന്ന്…… “

അമ്മ എല്ലാം മൂളി കേൾക്കുന്നുണ്ട് മറുത്തൊരക്ഷരം കൂടി പറയുന്നില്ല

” കെട്ടിച്ച് വിട്ട മക്കള് വീട്ടിൽ വന്ന് നിന്നാല് നാണക്കേട് വീട്ടിലിരിക്കുന്നോർക്കാ……. “

“അവൾക്കൊരു ബുദ്ധിമുട്ട് വന്നപ്പോൾ നമ്മുടെ അടുത്തോട്ടല്ലാതെ വേറെങ്ങോട്ടാ മാധവേട്ടാ അവള് പോവ് കാ…… “

“എനിക്കൊന്നും അറിയില്ല ഇന്ദു….. ഓരോരുത്തരുടെയും ചോദ്യങ്ങൾക്ക് മുമ്പിൽ തല കുനിച്ചിരുന്ന് പോക് വാ…..

അവള് സ്വയം തിരഞ്ഞെടുത്തതല്ലേ ഈ ജീവിതം സ്വയം അനുഭവിച്ച് തീർക്കട്ടെ “

അച്ഛന്റെ ആ സംസാരത്തിൽ നിന്നെ നിന്ന് മനസിലായി തുടങ്ങിയിരുന്നു ഞാനിങ്ങനെ വീട്ടില് വന്ന് നിൽക്കുന്നത് കൊണ്ട് അച്ഛനുണ്ടായ നീരസം……

മുറിയിലേക്ക് കയറി വന്ന് ഫോണെടുത്ത് ശ്രീധരൻ മാമയെ വിളിക്കുമ്പോൾ എങ്ങനെ പറഞ്ഞ് തുടങ്ങണം എന്നറിയില്ലായിരുന്നു….

“ഹലോ ശ്രീധരൻ മാമേ…..”

“ലച്ചുവേ….. കുറേ ആയല്ലോ മോളെ വിളിയൊക്കെ വന്നിട്ട്……. “

” മാമേ എനിക്ക് അത്യാവശ്യമായിട്ട് ഒരു വീട് വേണം വാടകയ്ക്ക്…… “

” ഇപ്പോ എന്തിനാ ധൃതിയിലൊരു വീടുമാറ്റം…..?”

നടന്ന കാര്യങ്ങളെല്ലാം ഞാൻ മാമയോട് പറഞ്ഞു….

” നീയും മോളും ഇങ്ങട്ടേക്ക് വാ ഇവിടെ താമസിക്കാലോ…. ആരും ഒന്നും പറയാനും പോണില്ല…. “

“അതൊന്നും വേണ്ട മാമേ എനിക്കൊരു വീട് വേണം അതൊന്ന് നോക്കു…. ഒരു ഫ്ലാറ്റായാലും മതി റെന്റ് എത്രയാണേലും കുഴപ്പമില്ല.. “

അത് പറഞ്ഞ് ഞാൻ ഫോൺ വെച്ചു

നന്ദ മോളെ ശ്രീയെന്റെ കൈകളിൽ ഏൽപ്പിക്കുന്നതിന്റെ പിറ്റേന്ന് ഞാനീ വീടൊഴിയും ആർക്കും  ശല്യമായ് ഒരു ഇത്തിൾക്കണ്ണി കണക്കെ എങ്ങും പറ്റി പിടിച്ച് നിൽക്കുന്നതിൽ ഒരർത്ഥമില്ല…

രണ്ട് ദിവസം കഴിഞ് മാമയോടൊപ്പം പോയി വീട് കണ്ടു

ഒരു ഹൗസിംഗ് കോളനി ഒരേ മുഖമുള്ള കുറയധികം വീടുകൾ……

ഫർണിച്ചറുകളോട് കൂടി തന്നെ അവര് വാടയ്ക്ക് കൊടുക്കുന്ന് അറിഞ്ഞപ്പോൾ അതങ്ങ് ഉറപ്പിച്ചു

മുറ്റം നിറയെ പൂക്കളും വളളിപ്പടർപ്പുകളും പുറമെ നിന്ന് നോക്കിയപ്പോഴും അകത്ത് കയറി നോക്കിയപ്പോഴും ആ വീടെനിക്ക് ഒരുപാടിഷ്ടപ്പെട്ടിരുന്നു

അഡ്വാൻസും കൊടുത്ത് എല്ലാം ശരിയാക്കിയപ്പോഴയിരുന്നു മനസിന് ഒരൽപം ആശ്വാസമായത്

നാളെ ശ്രീയെനിക്ക് നന്ദ മോളെ കൊണ്ട് തരും…..

ഏഴം ദിവസങ്ങൾക്ക് ശേഷം ഞാനെന്റെ കുഞ്ഞിനെ കാണാൻ പോകുന്നു

ശ്രീയേക്കാളും മുൻപെ ആ മരചുവട്ടിൽ ഞാൻ സ്ഥാനം പിടിച്ചപ്പോഴും എന്റെ കണ്ണുകൾ വഴിയിലേക്ക് നീണ്ടിരുന്നു

ശ്രീയുടെ ബ്ലാക്ക് കാർ മരച്ചുവടിനെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നത് കണ്ടപ്പോൾ മനസ്സിനുണ്ടായ സന്തോഷം എനിക്ക് തന്നെ നിയന്ത്രിക്കാൻ സാധിച്ചില്ല……

ശ്രീയുടെ കൈയ്യിൽ നിന്ന് മോളെ വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ നിന്ന് ശ്രീയെന്നെ വിളിക്കുന്നുണ്ടായിരുന്നു…..

“ലച്ചു…. “

എന്തേ എന്ന ചോദ്യഭാവത്തിൽ കണ്ണുകൾ തുറിപ്പിച്ച് ശ്രീയെ ഞാൻ നോക്കുമ്പോൾ…..

“എനിക്കൊന്ന് സംസാരിക്കണം”

“എനിക്കൊന്നും സംസാരിക്കാനില്ല”

അത് പറഞ് തിരിഞ്ഞ് നടക്കുമ്പോൾ മനസിലെ ചിന്ത മുഴുവനും ശ്രീക്ക് എന്നോട് എന്തായിരിക്കും പറയാനുള്ളത് എന്നായിരുന്നു…

നന്ദ മോളെയും കൊണ്ട് വീട്ടിൽ വന്ന് കയറുമ്പോൾ മോളെ ഏഴു ദിവസം കൂടി കണ്ടതിന്റെ സന്തോഷം ഉണ്ടായിരുന്നു എല്ലാവർക്കും

അച്ഛനൊഴിച്ച്

നാളെ തന്നെ മറ്റൊരു വീട്ടിലേക്ക് താമസം മാറുന്ന കാര്യം പറഞപ്പോൾ സന്തോഷം മാറി അതൊരു ഞെട്ടലായി മാറി………

എതിർപ്പുകളുമായി അച്ഛനൊഴികെ എല്ലാരും വന്നെങ്കിലും തീരുമാനം ദൃഢമായത് കൊണ്ട് ആർക്കുമെന്നെ പിൻതിരിപ്പിക്കാനായില്ല…..

പിറ്റേന്ന് രാവിലെ തന്നെ മോളെയും കൊണ്ട് ഞാനാ വീടിന്റെ പടികളിറങ്ങി……

പുതിയ വീടും സാഹചര്യങ്ങളുമായൊക്കെ മോള് വേഗന്ന് തന്നെ ഇണങ്ങി എനിക്ക് വേണ്ടിയതും അതായിരുന്നു

മോളേ നോക്കാനായ് നിർത്തിയ മഞ്ചു ചേച്ചിയും ഞാനും മോളും…..

ഞാൻ ഹോസ്പിറ്റലിൽ പോകുന്ന സമയത്തൊക്കെയും ചേച്ചീമോളെ നോക്കും ഞാൻ വന്ന ശേഷം അവര് തിരികെ പോകും

എത്ര തിരക്കുണ്ടെങ്കിലും നന്ദ മോളോട് സംസാരിക്കാനും അവളുടെ കൂടെ കളിക്കാനും എല്ലാത്തിനും ഞാൻ സമയം കണ്ടെത്തി കൊണ്ടേയിരുന്നു

ഇടയ്ക്കിടെ വീടു സന്ദർശിക്കാനെത്തുന്ന അതിഥികൾ ശ്രീധരൻ മാമയും അമ്മയും മാത്രമായി മാറി…..

വൈകിട്ട് വീട്ടിലെത്തിയപ്പോൾ മഞ്ചു ചേച്ചിയേം മോളേം കണ്ടില്ല……. വാതില് തുറന്ന് കിടന്നിരുന്നു

എന്റെ കുറേ നേരത്തെ വിളിക്ക് ശേഷമായിരുന്നു ചേച്ചി മോളെയും കൊണ്ട് പുറത്തൂന്ന് ഗേറ്റ് കേറി വന്നത്

” ചേച്ചി എവിടെ പോയതായിരുന്ന ഞാൻ എത്ര നേരം വിളിച്ചു…. “

” ഞാൻ വെറുതെ മോളേം കൊണ്ട് ഒന്ന് നടക്കാനിറങ്ങി എത്രയെന്ന് വെച്ചാ കുഞ്ഞിങ്ങനെ വീടിനകത്ത് തന്നെ ഇരിക്കുന്നത് “

ഞാനൊന്ന് ചിരിച്ചു എന്നിട്ട് മോൾടെ കവിളിലൊന്ന് ഉമ്മവെച്ചു

മുകളിലെ മുറിയിലേക്ക് നടക്കുമ്പോഴും എന്തൊക്കെയോ ചിന്തകളെന്റെ മനസിനെ അലട്ടികൊണ്ടേ യിരുന്നു

എന്തോ വല്ലാത്ത പേടി തോന്നുന്നത് പോലെ

അത് കൊണ്ട് തന്നെ പതിവിലും നേരം പൂജാമുറിയിൽ പ്രാർത്ഥിച്ചിരുന്നു -പോയി

കഴിക്കാനെടുത്തു വച്ച ഭക്ഷണമൊന്നും തൊണ്ടക്കുഴിയിൽ നിന്ന് താഴേക്കിറങ്ങാത്തത് പോലൊരു തോന്നൽ

മോളുറങ്ങിയിട്ടും ആ രാത്രി എനിക്കുറക്കം വന്നില്ല………

തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ കണ്ണുകളൊന്ന് പാതിയടഞ്ഞപ്പോഴായിരുന്നു ഫോൺ ശബ്ദിച്ചത്

ശ്രീധരൻ മാമ കോളിംഗ്

സ്ക്രീനിൽ അങ്ങനെ തെളിഞ്ഞു വന്നു…

ക്ലോക്കിലേക്ക് ഞാനൊന്ന് സമയം നോക്കി 12.40

“ഹലോ “

“മോളുറങ്ങിയോ…?”

“ഇല്ല മാമേ.. എന്നാ ഈ സമയത്ത്….?”

“മോളെ അത് ശ്രീ…. “

“എന്റെ ശ്രീക്ക്…”

ബാക്കി പറഞ്ഞത് കേട്ടപ്പോഴേക്കും ചെവിയേട് ചേർത്ത് പിടിച്ചിരുന്ന ഫോൺ എന്റെ കൈവിരലുകൾക്കിടയിൽ നിന്നും ഊർന്ന് താഴേക്ക് വീണിരുന്നു……

(തുടരും)

ബാക്കി ഭാഗം ആരും ഗെസ് ചെയ്യല്ലേ…

നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply