ലക്ഷ്മി – പാർട്ട് 10 (അവസാന ഭാഗം)

5320 Views

lakshmi novel aksharathalukal

ഐസ് ക്യൂബിൽ നിന്ന് പറ്റി ചേർന്ന വെള്ളത്തുള്ളികൾക്കൊപ്പം എന്റെ കണ്ണിൽ നിന്നൊഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികളെയും ശ്രീ ചുണ്ടു ചേർത്ത് ഒപ്പിയെടുക്കുമ്പോൾ ഞാൻ  ശ്രീയെ വട്ടം ചേർത്ത് കെട്ടിപ്പിടിച്ചു..

ഞാൻ വീണ്ടും ശ്രീയുടെ ആ പഴയ ലെച്ചുവായ് മാറുകയായിരുന്നു….

ഏഴര വർഷങ്ങൾക്കു ശേഷം ഞങ്ങള് വീണ്ടും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു…..

എപ്പൊഴെക്കെയോ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു….

ഞാൻ പോലും അറിയാതെ എന്റെ മനസ്സ് പലപ്പോഴും ആഗ്രഹിച്ചിരുന്നു ശ്രീയെന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന്….

ശ്രീയെ തള്ളിമാറ്റി ശ്രീയിൽ നിന്ന് ഞാനടർന്നു മാറുമ്പോൾ ആ കണ്ണിൽ തെളിഞ്ഞു വന്ന ഭാവം അതെന്നെ വീണ്ടും ശ്രീയിലേക്ക് വലിച്ചടുപ്പിക്കും പോലെ തോന്നിയെനിക്ക്…

“വാ ശ്രീ മോളെ കാണാം…… “

അതു പറഞ്  ശ്രീയുടെ കൈയ്യിൽ പിടിച്ച് വലിച്ചോണ്ട് മുകളിലേക്ക് നടന്നു….

മോൾടെ മുറിയിലേക്ക് ആദ്യം കയറിയത് ഞാനായിരുന്നു….

കട്ടിലിൽ കണ്ണുകളിറുക്കിയടച്ച് കിടക്കുകയായിരുന്നു അവൾ…

“മോളു…. “

പതിയെ കണ്ണുകൾ തുറന്നു…

” വയ്യേ…?”

“വയറു വേദനിക്കുന്നു അമ്മേ…..”

അത് പറയുമ്പോൾ അവളുടെ മുഖം വല്ലാണ്ടാകുന്നുണ്ടായിരുന്നു….

“സാരമില്ലാട്ടോ….. വാട്ടർ ബാഗ് തരാം…. “

“അച്ഛാ…… “

മുറിക്ക് പുറത്ത് നിന്ന ശ്രീയെ മോള് ഇപ്പോഴായിരുന്നു കണ്ടത്….

വേദനയാണെന്ന് പറഞ്ഞ് കട്ടിലിൽ ചടഞ്ഞുകൂടി കിടന്നവൾ ചാടി തുള്ളി ശ്രീക്ക് അരികിലേക്ക് ചെന്നു….

” അച്ഛനെപ്പോഴാ വന്നേ….? അച്ഛനെ ഇന്ന് ഞാൻ എങ്ങോട്ടും വിടില്ലാട്ടോ…..”

” അച്ഛൻ ഇനിയെന്നും നമുക്കൊപ്പം കാണും നന്ദൂട്ടി…. നീ ഇവിടെ വന്ന് അടങ്ങി കിടന്നേ… വയറ് വേദനയാന്ന് പറഞ്ഞതല്ലേ…..!”

“എനിക്കൊരു വേദനേം ഇല്ലേ…. ഈ അമ്മയ്ക്കെന്താ….

അച്ഛനിങ്ങോട്ട് വന്നേ… ഞാനൊരു കാര്യം കാണിച്ച് തരാം…….”

അത് പറഞ്ഞ് ശ്രീയേം കൊണ്ടവൾ അപ്പുറത്തെ റൂമിലേക്ക് നടന്നു

” അച്ഛൻ വന്നപ്പോ എന്നെ വേണ്ട…”

പതിയെ അതും പറഞ് സാരി തുമ്പെടുത്ത് എളിയിൽ കുത്തി ഞാനടുക്കളയിലേക്ക് നടന്നു…..

ശ്രീക്ക് ഒരു പാട് ഇഷ്ടാണ് ചപ്പാത്തി…

പൊടി കുഴച്ചോണ്ടിരുന്നപ്പോഴാ പിന്നിലൂടെ ശ്രീയും മോളും വന്നത്…..

“എന്ത് ചെയ്യുവാ അമ്മേ…..?”

” ഡാൻസ് കളിക്കാൻ പോവാ എന്തേ വരുന്നോ…. “

” എന്നാടി മോളെ നിന്റെ അമ്മയ്ക്കിത്ര ചൂട്….?”

അൽപം താന്ന് നന്ദൂട്ടിയെ വട്ടം കെട്ടിപ്പിടിച്ച് അവളുടെ തോളിൽ തല വെച്ച് എന്റെ മുഖത്തേക്ക് നോക്കിയായിരുന്നു ശ്രീയത് ചോദിച്ചത്….

“എനിക്കൊരു ചൂടും ഇല്ലേ….”

” ലെച്ചൂ വാ പുറത്ത് പോകാം….. നന്ദൂട്ടി പോയി വേഗം ഡ്രസ്സ് മാറ്റി വാ…. “

“എന്താ ശ്രീ….. ഇതൊക്കെ.. മണി ഏഴായേക്കണു….

അവൾക്കൊന്നാതെ വയ്യാണ്ടിരിക്കുവാ….

ഈ അസമയത്ത് എങ്ങനാമോളേം കൊണ്ട് പുറത്തേക്ക് പോവ് കാ…..”

“അവൾക്കൊരു കുഴപ്പവും ഇല്ല….

നീ പോയിവേഗം ഡ്രസ്സ് മാറി വാ…. “

ഒന്നും മനസ്സിലാകാതെ കൈയ്യും കഴുകി ഞാൻ മുറിയിലേക്ക് നടന്നു…..

“ലച്ചു…. ഒന്ന് വേഗം വാ…. “

“അമ്മേ….. അമ്മേ….”

” കിടന്ന് വിളിച്ച് കൂവണ്ട…. “

സാരി ഞൊറിയ നേരെയാക്കി അതും പറഞ്ഞാൻ അവർക്കടുത്തേക്ക് ചെന്നു….

കാറ് കുറേ ദൂരം മുന്നോട്ട് പോയി…..

എത്ര നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ശ്രീക്കൊപ്പം ഒരു യാത്ര………പുറത്തു മഴ നന്നായി പെയ്യുന്നുണ്ട്…..

വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്ന ഗ്ലാസിനിടയിലൂടെ മങ്ങി തുടങ്ങിയ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം കാണാനും ഒരു ഭംഗിയൊക്കെ ഉണ്ട്….ഞാൻ മനസുകൊണ്ടോർത്തു….

“മോള് പിൻ സീറ്റിൽ ഇരുന്നു കാഴ്ചകൾ ആസ്വദിക്കുന്നുണ്ടായിരുന്നു…..”

“മടുത്തോ ശ്രീ… ഇനി കുറച്ചു നേരം ഞാൻ ഡ്രൈവ് ചെയ്യട്ടെ……”

“ഇല്ല ലെച്ചു….”

കാർ വീണ്ടും മുന്നോട്ട് പൊക്കൊണ്ടേയിരുന്നു……

ഇടക്കെപ്പോഴോ ഞാൻ എന്റെ കൈയെടുത്തു ശ്രീയുടെ മടിയിലേക് വെച്ചു….

എന്തേ എന്ന ചോദ്യ ഭാവത്തിൽ ശ്രീ എന്നെ ഒന്നു നോക്കി….

ഒന്നും മിണ്ടാതെ ഞാൻ ആ മുഖത്ത്ന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ടേയെരുന്നു…….

വലം കൈ സ്റ്റിയറിങ്കിലും ഇടം കൈ എന്റെ കിവിരലുകൾക്ക് മുകളിലേക്കും വെച്ചു കൊണ്ട് ശ്രീ എന്നോടും മോളോടും ആയിട്ട് ചോദിച്ചു

” നിങ്ങൾക്ക് രണ്ടാൾക്കും വിശക്കുന്നില്ലേ…?സമയം9.30 കഴിഞ്ഞല്ലോ…..”

അപ്പോഴേക്കും ഉണ്ട് എന്നുള്ള അർത്ഥത്തിൽ മോള് ഒന്ന് മൂളി ……..

“ഇപ്പൊ കഴിക്കാട്ടോ മോളു…..”

അതും പറഞ്ഞു ശ്രീ കാർ അടുത്തു കണ്ട ഒരു തട്ടുകട യുടെ അടുത്ത് നിർത്തി….

” നീയും മോളും ഇവിടിരുന്നമതി… ഞാൻ വാങ്ങിട്ട് വരാം…..”

കാറിന്റെ ഗ്ലാസ് ഞാൻ മെല്ലെ താഴ്ത്തി…..

ഇരുട്ടിനെ കീറി മുറിച്ചുകൊണ്ട് ഒഴുകിയെത്തുന്ന ഇളം കാറ്റിനു ഒരു പ്രത്യേക സുഖമുണ്ട്…..

ഒരോന്നൊക്കെ ഓർത്തങ്ങനെ ഇരുന്നപ്പോ ശ്രീ ഞങ്ങക്കുള്ള ഫുഡുമായി വന്നിരുന്നു….

മസാല ദോശ എന്റെ ഇഷ്ടങ്ങൾ ഒന്നും ശ്രീ മറന്നിട്ടില്ല….

ഞാൻ മനസുകൊണ്ടോർത്തു….

“ഇത്‌എന്ത് ഓർത്തു നിക്കുവാ ലച്ചു…? വേഗം കഴിക്കു… നമുക്കു ഇനിം ഒരുപാട് ദൂരം പോകാനുള്ളതാ….”

” എങ്ങോട്ട് പോകാൻ…??”

“അതൊക്കെ വഴിയേ പറയാം…..ഇപ്പൊ എന്റെ ഭാര്യ കഴിച്ചിട്ട് വേഗന്ന് വണ്ടിൽ കയറു…..”

ഞാൻ വേഗന്ന് ഭക്ഷണം കഴിച്ചു കയറി…..

“ഇനി  കുറച്ചു ദൂരം ഞാൻ ഡ്രൈവ് ചെയ്യാം ശ്രീ…..”

അതു പറഞ്ഞു ഞാൻ മുൻ സീറ്റിലേക്ക് കയറിയിരുന്നു….

ശ്രീ പറഞ്ഞ വഴിയിലൂടെ ഒക്കെ ഓടിച്ചു….

കുറച്ചു കഴിഞ്ഞപ്പോൾ എനിക്കു മടുത്തു… അപ്പോൾ ശ്രീ ഓടിക്കാൻ തുടങ്ങി….

“ഉറക്കം വരുന്നേൽ ഒന്ന് മായങ്ങിക്കോ ലെച്ചു….. ഇനിയും കുറച്ചു ദൂരം കൂടി നമുക്കു പോകാൻ ഉണ്ട്….”

“എങ്ങോട്ടേയ്ക്കാ ശ്രീ നമ്മൾ പോകുന്നത്….

നാളെ ഹോസ്പിറ്റലിൽ പോകാൻ ഒക്കെ ഉള്ളതല്ലേ……”

“നമ്മള് ഇന്ന് രാത്രി തന്നെ തിരിച്ചു വരും അതോർത് ടെന്ഷന് ആകണ്ടാ….”

പിന്നൊന്നും എനിക് പറയാൻ തോന്നിയില്ല…..എപ്പോഴോ ഞാൻ ചെറുതായൊന്നു മയങ്ങി…..

ശ്രീ തട്ടി വിളിക്കുമ്പോഴായിരുന്നു ഞാനുണർന്നത്…..

നന്ദൂട്ടി അപ്പോഴും ഉറങ്ങാതെ ഉണർന്നിരുന്നു….

“ലച്ചു നമ്മുടെ സ്ഥലം എത്തി….”

“ഇത് ഏതാ ശ്രീ സ്ഥലം…?”

“ആ ബോർഡ് ഒന്നു വായിച്ചേ….”

“ദേവമാതാ ഓർഫനേജ്….”

ഒരു നിമിഷം എന്റെ നെഞ്ചിലൊരു വെള്ളിടി വെട്ടി….

കാറിൽ നിന്നിറങ്ങാതെ ചലനമറ്റത് പോലെ ഞാൻ കാറിൽ തന്നെയിരുന്നു…

“ഇറങ്ങു ലെച്ചു…”

പതിയെ കാലുകളോരോന്നും പുറത്തേക്കു വയ്ക്കുമ്പോൾ എനിക്കെന്തൊക്കയോ പോലെ തോന്നിയിരുന്നു….

മനസിലെ  ഭവങ്ങളൊന്നും മുഖത്ത് കാണിക്കാതെ ഞാൻ ശ്രീക്കും മോൾക്കും ഒപ്പം നടന്നു…

നടന്നു അകതെക്കു കയറിയപ്പോൾ ആദ്യം കണ്ടത് അശ്വതിയെ ആയിരുന്നു….അവർക്കൊപ്പം നന്ദൂട്ടിയേക്കാളും 2 വയസു കൂടുതൽ പ്രായം  തോനിക്കുന്ന ഒരു ആണ് കുട്ടി….

ഒരുമിഷം അശ്വതിയോട് എങ്ങനെ മാപ്പ് ചോദികണമെന്നു അറിയാതെ ഞാൻ കുഴങ്ങി……

രണ്ടും കല്പിച്ചു ഞാൻ അവൽക്കടുത്തേക്ക് നടന്നു……

ആ കുഞ്ഞിന്റെ മുടിയേഴകളിൽ പതിയെ തലോടി…..അവന്റെ മുഖം കണ്ടപ്പോ എനിക്കെന്റെ ശ്രീക്കുട്ടനെ തന്നെയായിരുന്നു ഓർമ വന്നത് അത്രക്ക് ഛായ ഉണ്ടായിരുന്നു…..

“അശ്വതി…ഞാൻ എന്റെ അനിയന് വേണ്ടി നിന്നോട്…..”

ബാക്കി പറഞ്ഞു എന്നെ മുഴുവിപ്പിക്കാൻ കൂട്ടാക്കാതെ ശ്രീ എന്നെ അകത്തേക്ക് കൊണ്ട് പോയി…

അകത്തെ റൂമിൽ ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടുകാർ….

ഒന്നും മനസിലാകാതെ ഞാൻ നിന്നു…..

“എന്താ ശ്രീ എല്ലാരും ഇവിടെ..”

“അതൊക്കെ പറയാം…..നീ ആദ്യം ആ കണ്ണൊന്ന് അടച്ചേ….”

“എന്തിന്…?”

“ഹാ പറയുന്നത് അനുസരിക്കു”

ഞാൻ മെല്ലെ എൻറെ കണ്ണുകൾ രണ്ടും ഇറുക്കിയടച്ചു….

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ

“ഇനി പതിയെ തുറന്നോളൂ…..”

കണ്ണു തുറക്കുമ്പോൾ കണ്മുന്നിൽ ഒരു കേക്ക്…..

ഒന്നും മനസിലാകാതെ  ഞാൻ ശ്രീയുടെയും ഞങ്ങളുടെ വീട്ടുകരുടെയും മുഖത്തേക്ക് മാറി മാറി നോക്കി….

“ഓർമയില്ലേ….ഇന്നാണ് ആ ദിവസം നിന്റെ ജന്മദിനം…..”

പെട്ടന്നാണ് എനിക്കും ഓർമവന്നത്…അല്ലേൽ തന്നെ ഇതോക്കെ എപ്പോ ഒരുക്കാനാണ്….ശ്രീ പോയതിൽ പിന്നെ മോള്ടെ ബെർത്ഡേ അല്ലാതെ വേറൊന്നും ഞാൻ ആഘോഷിക്കാറേ ഇല്ല…..

“ഹാ ഇതെന്ത് ഓർത്തു നിക്കുവാ….12 മണി ആകാൻ ഇനി ഒരു മിനുറ്റ് കൂടെ ബാക്കി ഒള്ളു വേഗന്ന് കേക്ക് കട്ട് ചെയ്തോളു…..”

എല്ലാരും ഹാപ്പി ബർത്ഡേ പാടി….

ഇത് ആദ്യമായിട്ടാണ് എനിക് ഇങ്ങനെ ഒരു അനുഭവം…..

ശ്രീയോട് ഏങ്ങനെ നാന്ദി പറയാണോന്ന് എനിക് അറിയില്ലായിരുന്നു…….

എന്തായാലും അവിടെ നിന്ന് മടങ്ങുമ്പോൾ ഞാൻ അശ്വതിക് ഒരു വാക്ക് കൊടുത്തിരുന്നു എത്ര പാടുപെട്ടിട്ട് ആണേലും എന്റെ അനിയനെ ഞാൻ അവൾക്കും കുഞ്ഞിനും മുൻപിൽ എത്തിക്കും എന്ന്…….

“ശ്രീ……”

“എന്താ ലെച്ചു….?”

“ഒരുപാട് ബുദ്ധിമുട്ടിയല്ലേ ഇന്ന്…..ഇത്ര പെട്ടെന്ന് എല്ലാം എങ്ങനെ അറേഞ്ച് ചെയ്തു…?

നമ്മടെ വീട്ടുകാരൊക്കെ എങ്ങനെ ഇത്ര പെട്ടന്ന് അവിടെ എത്തി…..”

“അതൊക്കെ ഇനി എന്തിനാ പറയുന്നത്.. നി ഹാപ്പിയായില്ലേ എനിക് അത് മതി….”

പിന്നീട് ആ യാത്രയിൽ ഞങ്ങൾ രണ്ടു പേരും ഒന്നും മിണ്ടിയില്ല……

വീട് എത്തി കാറിൽ നിന്ന് ഇറങ്ങുമ്പോൾ നന്ദു മോള് നല്ല ഉറക്കം ആയിരുന്നു…..

ശ്രീ അവളെ റൂമിൽ കൊണ്ട് വന്നു കിടത്തി….

പതിവിനു വിപരീതമായി അന്ന് ശ്രീ യുടെ നെഞ്ചിൽ തല ചായ്ച്ചു ഉറങ്ങുമ്പോൾ എന്തോ വല്ലാത്തൊരു സുരക്ഷിതത്വം തോന്നിയെനിക്….

“ശ്രീ ഈ വീടിന്റെ കീ ഹൗസ് ഓണർക്ക് കൊടുത്തിട്ട് നമുക്ക് നമ്മുട്വ വീട്ടിലേക്ക് പോകണ്ട…..”

“ഇതും നമ്മുടെ വീട് തന്നെ ആണല്ലോ….”

ശ്രീയുടെ നെഞ്ചിൽ നിന്ന് മുഖമടർത്തി ഞാൻ ശ്രീയുടെ മുഖത്തേക് നോക്കി…..

“എന്താ…”

“നിയും മോളും ഇവിടെ തമാസിക്കാൻ തുടങ്ങിയെന്റെ മൂന്ന് മാസം കഴിഞ്ഞപ്പോൾ ഈ വീട് ഞാൻ അങ്ങു വാങ്ങി….”

വിശ്വാസം വരാതെ ഞാൻ ആ മുഖത്തേക് തന്നെ നോക്കി….

“അതേഡോ എന്റെ ഭാര്യേം മോളേം ആരും വന്നു ഒരിക്കലും ഇറക്കി വിടാത്ത ഒരു സ്ഥലത്ത് തന്നെ തമാസിപികണ്ടേ……”

പിന്നൊന്നും കേൾക്കാൻ നീക്കത്തെ ഞാൻ ശ്രീയെ ഇറുകെ പുണർന്നു……

ദിവസങ്ങളോരോന്നും മുന്പോട്ടു പോയി കൊണ്ടിരുന്നപ്പോൾ ശ്രീയുടെ ബാംഗ്ലൂർ ഉള്ള ഒരു കൂട്ടുകാരനാണ് ശ്രീ യെ വിളിചു പറഞ്ഞത് അയാൾ വർക് ചെയുന്ന  കംപനിയിലെ പുതിയടയി വന്ന ഒരു പയ്യന് ശ്രീ മെയിൽ ചെയ്ത അയച്ചു കൊടുത്ത എന്റെ അനിയന്റെ മുഖവുമായി സാമ്യം ഉണ്ടെന്ന്….

അന്ന് രത്രി തന്നെ ശ്രീ ബാംഗ്ലൂർക് തിരിച്ചു….

അവിടെ ചെന്ന് ശ്രീകുട്ടനെ കണ്ടു ….ഒരുവിധത്തിലും വരാൻ കൂട്ടാക്കാതെ നിന്ന അവനോടു അവനു വേണ്ടി കാത്തിരിക്കുന്ന അശ്വതിയെ പറ്റിയും അവനു പറ്റിയ അറിവില്ലായ്മയിൽ അവർക്കുണ്ടായ കുഞ്ഞിനെ പറ്റിയും ഒക്കെ പറഞ്ഞപ്പോൾ ആയിരുന്നു അവൻ വരാൻ കൂട്ടായത്……

നാട്ടിൽ വന്ന അവന്റെയും അശ്വതിയുടെയും വിവാഹം അച്ഛന്റെയും അമ്മയുടെയും എല്ലാം പൂർണ സമ്മാതത്തോടെ കുടുംബ ക്ഷേത്രത്തിൽ വെച്ച നടത്തുമ്പോൾ എന്റെ കണ്ണുകളും അറിയാതെ ഇറാനാണിഞ്ഞു പോയിരുന്നു….

“മോളെ നിൻറെ തുണി ഒക്കെ എടുത്തു വെച്ചോ…?

ശ്രീ ഒന്ന് വന്ന എന്നെ ഹെല്പ് ചെയ്തേ…”

“ധാ വരുന്നു….ഇതുവരേം കഴിഞ്ഞില്ലേ ലെച്ചു…”

“ശ്രീ ഈ പെട്ടിയൊക്കെ എടുതു ഒന്ന് താഴേക് വെച്ചേ….”

“നീ വേഗന്ന് ഡ്രസ് മാറി വാ സമയം അധികം ഇല്ല…

“ശ്രീ മോള് എന്തേ…”

“അവളെ താഴെ ഉണ്ട് നി വേഗന്ന് വാ…..”

ഡ്രസ് മാറി തഴേക് ഇറങ്ങുമ്പോൾ ശ്രീഉം മോളും പിന്നെ കാർ ഡ്രൈവറും താഴെ തന്നെ ഉണ്ടായിരുന്നു..

പൂജാ മുറിയിൽ പോയി പ്രാർത്ഥിച്ചു വീടും പൂട്ടി ഞങ്ങൾ ഇറങ്ങി…….

ഞാനും ശ്രീയും ഞങ്ങടെ മോളും കൂടി ഇന്നൊരു യത്ര പോകുകയാണ്…..

ഏഴര വർഷങ്ങൾക്ക് മുൻപ് പ്ലാൻ ചെയ്തിട്ട് നടക്കാതെ പോയൊരു കനേഡിയൻ ട്രിപ്പ്……

“എന്തൊർത് ഇരിക്കവാ ലെച്ചു എയർപോർട്ട് എത്തി…….|”

നന്ദു മോൾടെ വലം കൈയ്യിൽ ശ്രീയും ഇടം കൈയ്യിൽ ഞാനും ചേർത്ത് പിടിച്ച് എയർപോർട്ടിനുള്ളിലേക്ക് നടക്കുമ്പോൾ ഞങ്ങള് രണ്ടാളും ശബ്ദം കൊണ്ട് പറയാതെ മനസ്സുകൊണ്ട് ഒന്നിച്ചു പറഞ്ഞൊരു കാര്യമുണ്ട്…..

ഇനി ആണൊരുത്തന്റെ കൈയ്യിൽ നിന്നെ ഏൽപിക്കും വരേക്കും ഒരിക്കലും ഞങ്ങള് തനിച്ചാക്കില്ല  എന്നും ഇങ്ങനെ ഒപ്പം ഉണ്ടാകും എന്ന്…….

ഞങ്ങള് മൂന്നാളും ഒന്നിച്ച് പറന്നുയർന്നത് ഞങ്ങളുടെ സ്വപ്നങ്ങളിലേക്കും ഞങ്ങള് ഇന്നേ വരെ കണ്ടിട്ടില്ലാത്ത പുതിയൊരു ലോകത്തേക്കും കൂടെയായിരുന്നു….

(അവസാനിച്ചു)

ലച്ചുവിനെയും ശ്രീയെയും നന്ദു മോളെയും എല്ലാവർക്കും ഇഷ്ടമായെന്ന് വിശ്വസിക്കുന്നു……

ഒരുപാടിഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😊😊😊😊😘😘

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply