ലക്ഷ്മി – പാർട്ട് 9

5111 Views

lakshmi novel aksharathalukal

” വിട്… ശ്രീ…. “

” ഇല്ല…”

“എന്റെ കൈവിടാൻ….: “

ഇടംകൈകൊണ്ട് നെറ്റി തടത്തിലെ സിന്ദൂരം മായിച്ച് ആ താലിയൂരി ശ്രീയുടെ നേർക്കു നീട്ടുമ്പോൾ…..

ഇതാണ് നമ്മള് തമ്മിലുള്ള അവസാന ബന്ധം അതും ഇവിടെ അവസാനിച്ചിരിക്കുന്നു…..

ഞാനത് പറഞ്ഞു നിർത്തിയതും ശ്രീയുടെ വലംകൈ എന്റെ ഇടം കവിളിലേക്ക് പതിച്ചതും ഒന്നിച്ചായിരുന്നു….

….

ഒരു നിമിഷം ചുറ്റിലും എന്താണ് നടക്കുന്നതെന്ന് പോലും അറിയാതെ ഞാൻ നിന്നു പോയി….

കാരണം അത്രയ്ക്കുണ്ടായിരുന്നു ആ അടിയുടെ തീവ്രത….

കവിൾ തടത്തിലേക്ക് കൈ ചേർത്തപ്പോൾ പുകയുന്നത് പോലെ നിക്ക് തോന്നി….

നിറഞ്ഞു വന്ന കണ്ണിൽ നിന്നും അൽപം ചൂടുള്ള കണ്ണുനീർ ഒഴുകിയിറങ്ങിയപ്പോൾ കവിൾ തടം നീറുന്നത് പോലെ നിക്ക് തോന്നി……

ഒന്നും മിണ്ടാതെ ഒരു ശില കണക്കെ ഞാൻ നിന്നു….

പെട്ടന്ന് ശ്രീ എന്റെ അരികിലേക്ക് ചേർന്നു നിന്നു…..

എന്റെ കവിളിലേക്ക് പതിയെ വിരല് ചേർത്തു….

“ലച്ചൂ… സോറി മോളെ… പെട്ടന്ന് വന്ന ദേഷ്യത്തിന്.. അറിയാതെ ഞാൻ….”

ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് കണ്ണ് നട്ട് ഞാൻ നിന്നു….

” നീ പെട്ടന്ന് താലിയുരിയപ്പോൾ… ഞാൻ പെട്ടന്ന്…. അറിയാതെ….”

പറഞ്ഞു തുടങ്ങിയ വാചകങ്ങളൊന്നും പൂർത്തിയാക്കാതെ ശ്രീ വാക്കുകൾക്കു വേണ്ടി പരതി…..

” ഇനിയേലും നീയും മോളും എനിക്കൊപ്പം വേണം…. ഏഴര വർഷങ്ങൾ ഏഴര നൂറ്റാണ്ടുകൾ പോലെയാ ഞാൻ തള്ളി നീക്കിയത് നീയും നമ്മുടെ മോളും ഇല്ലാതെ ഇനിയൊരു നിമിഷം എനിക്ക് ജീവിക്കാൻ കഴിയില്ല……”

“അഭിനയം നന്നാവുന്നുണ്ട് മിസ്റ്റർ ശ്രീഹരി….. “

” ലക്ഷ്മീ…. “

” ശബ്ദം ഉയർത്തണ്ട…. “

” നിങ്ങളെഴുതി തയ്യാറാക്കിയിരിക്കുന്ന കോമാളി നാടകത്തിലെ ഏത് വേഷമാണ് ഞാനിനി ആടി തീർക്കേണ്ടത്….?

നിങ്ങൾ ടെ ഭാര്യയുടെയോ ?

അതോ നിങ്ങൾടെ മോളുടെ അമ്മയുടെ യോ?

അതോ നിങ്ങടെ…..”

“ലച്ചൂ പ്ലീസ്.. ഒന്ന് നിർത്തുണ്ടോ നിന്റെയീ വാചക കസർത്ത്…..

ഞാൻ എന്ത് തെറ്റ് ചെയ്തെന്നാ നിന്നോട്….? “

” ഒന്നും അറിയില്ല അല്ലേ……?

ഭർത്താവിനൊപ്പം മറ്റൊരു പെൺകുട്ടിയെ അരുതാത്ത സാഹചര്യത്തിൽ കണ്ടാൽ എല്ലാം സഹിച്ചും ക്ഷമിച്ചും നിൽക്കാൻ മാധവിക്കുട്ടി കഥകളിലെ സർവ്വംസഹയായ സ്ത്രീയല്ല ഞാൻ….

വികാരവും വിചാരവും അതിനേക്കാളുപരി എന്റെ ഭർത്താവ് എന്റെതു മാത്രമായിരിക്കണം എന്നാഗ്രഹിക്കുന്ന ഒരു സാധരണ സ്ത്രീയാണ്….. “

” അതിനിപ്പോ നമുക്കിടയിൽ അങ്ങനെ എന്ത് പ്രശ്നമാണ് ഉണ്ടായത്…?”

” ഓർക്കുന്നില്ലേ ഒന്നും ഒരു ഏഴു വർഷം പിന്നോട്ട് ചിന്തിക്കു നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം അതിലുണ്ട്… “

“എന്താ….?”

“എന്താ നിങ്ങളും അശ്വതിയും തമ്മിലുള്ള ബന്ധം….?”

ശ്രീയുടെ മുഖം വല്ലാതാകുന്നത് കണ്ടപ്പോൾ ഒന്നും ചോദിക്കണ്ടിയിരുന്നില്ലന്നെനിക്ക് തോന്നിപോയി….,

” പറയ് ശ്രീ…..

ഞാനറിയാത്ത എന്ത് ബന്ധമാ നിങ്ങള് തമ്മില്….?

നിങ്ങളുടെ കൈയ്യിൽ നിന്ന് പൈസ വാങ്ങി നിങ്ങളുടെ മാറിൽ ചേർന്ന് നിന്ന് കരയുന്ന അശ്വതിയെ കണ്ടപ്പോൾ ഇല്ലാണ്ടായി പോയത് എനിക്ക് നിങ്ങളിലുള്ള വിശ്വാസവും നമ്മള് സ്വപ്നം കണ്ട ആ നല്ല ജീവിതവും ആയിരുന്നു…..

ഇത്രയൊക്കെ ചെയ്തിട്ടും എനിക്ക് നിങ്ങളോട് ദേഷ്യം തോന്നാത്തതെന്താണെന്ന് അറിയുവോ ?

ഞാൻ അതിനേക്കാളേറെ നിങ്ങളെ സ്നേഹിച്ചു പോയി… അല്ല സ്നേഹിച്ചു കൊണ്ടിരിക്കുന്നു…..

ഒരിക്കലും ഇതൊന്നും നിങ്ങളോട് ചോദിക്കണമെന്ന് ഓർത്തതല്ല….

നിങ്ങളോട് അതേ പറ്റി ചോദിക്കുമ്പോൾ എനിക്കു മുൻപിൽ ഒരുത്തരമില്ലാതെ തല താഴ്ത്തി കള്ളനെ പോലെ നിൽക്കുന്ന ശ്രീയുടെ മുഖം കാണാനുള്ള ശേഷിയില്ലാത്തതൊന്ന് കൊണ്ട് മാത്ര വാ ഈ ഏഴര വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും ചോദിക്കാതിരുന്നത്….

ഞാൻ പോവാശ്രീ….

എന്റെ ചോദ്യങ്ങളെല്ലാം തീർന്നു……

ഇപ്പോ മനസ്സിൽ പം ഭാരക്കുറവുണ്ട്….. ഏഴര വർഷങ്ങൾ എന്റെയുള്ളിൽ മാത്രമായ് ഇരുന്നു വിങ്ങിക്കൊണ്ടിരുന്ന കാര്യങ്ങളെല്ലാം ഞാനിന്ന് കുടു തുറന്നു വിട്ടിരിക്കുന്നു….

ഈ രാത്രിയേലും എനിക്കൊന്ന് സമാധാനത്തോടെ ഉറങ്ങണം

ബൈ……”

അത് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നിരുന്നു….

” ചോദ്യങ്ങൾക്കൊന്നുമുള്ള ഉത്തരങ്ങൾ വേണ്ടേ….?”

ഞാൻ ഞെട്ടി തിരിഞ്ഞ് ശ്രീയെ നോക്കി….

“എനിക്ക് പറയാനുള്ളത് കൂടി ഒന്ന് കേട്ടിട്ട് പോകു….”

ഞാൻ ശ്രീയെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു…..

” നമുക്കൊന്ന് നടക്കാം…. “

ഒന്നും മിണ്ടാതെ ഞാൻ ശ്രീക്കൊപ്പം നടന്നു…..

ശ്രീ പറഞ്ഞു തുടങ്ങി….

” എന്നെ പരിചയപ്പെടുമ്പോൾ ബാലചന്ദ്രൻ മാഷിന്റെ മകൻ ജൂനിയർ ഡോക്ടർ ശ്രീഹരി എന്നതല്ലാതെ നിനക്ക് എന്നേ പറ്റി വേറെന്തൊക്കെ അറിയാമായിരുന്നു…..?”

” ഒന്നും അറിയില്ലായിരുന്നു…. “

“നിനക്കൊന്നും അറിയില്ല….

ഇരുട്ടിന്റെ മറവിൽ എന്റെ അമ്മയ്ക്കാരോ നൽകിയ സമ്മാനമാണ് ഞാനെന്ന് നിനക്കറിയാവോ…?

ഏഴ് വയസ്സ് വരെ തെരുവിൽ വളർന്ന ഏതോ ഒരു ബാല്ല്യം…..

അമ്മ മരിച്ചപ്പോൾ ഏഴം വയസ്സിൽ ആരൊക്കെയോ ദേവമാതാ ഓർഫനേജിൽ കൊണ്ടെത്തിച്ചു…..

അവിടെ എന്റെ വിരലിൽ തൂങ്ങി ആദ്യമായ് ചുവടു വെച്ച് തുടങ്ങിയ ഒരു അശ്വതി ഉണ്ടായിരുന്നു… എന്റെ അച്ചൂട്ടി…..”

കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഒരു നിമിഷം ഞാൻ നിന്നു….

” ശ്രീ…. “

“ഏഴാം വയസ്സിൽ എന്റെ രക്തമല്ലാഞ്ഞിട്ട് കൂടെ എൻ വിരലിൽ തൂങ്ങി നടന്ന എന്റെ കുഞ്ഞു പെങ്ങൾ…..

…. വിവാഹം കഴിക്കാത്ത ബാലൻ മാഷിന് തലമുറ നില നിർത്താൻ ഒരാൺകുഞ്ഞിനെ വേണമെന്ന് പറഞ്ഞപ്പോൾ പത്താം വയസ്സിൽ എനിക്കൊരച്ഛനുണ്ടായി…..

നാലാം വയസ്സിൽ അശ്വതിയെ വിട്ട് പിരിഞ് ബാലൻ മാഷിനൊപ്പം സ്ഥലം മാറി ഞാൻ പോന്നു…..

പിന്നീട് ഇടയ്ക്കൊക്കെ ദേവമാതാ ഓർഫനേജിലേക്ക് ഞാനെത്തും എന്റെ രക്തത്തിൽ പിറക്കാത്ത എന്റെ കുഞ്ഞു പെങ്ങളെ കാണാൻ…….

വർഷങ്ങൾക്കിപ്പുറം വലിയൊരാൺകുട്ടിയായപ്പോൾ എംബിബിഎസ് ന് പഠിക്കാൻ ചേർന്നപ്പോൾ ദേവമാതാ ഓർഫനേജിനെയും എന്റെ കുഞ്ഞു പെങ്ങളെയും എനിക്ക് നഷ്ടമായി……

തിരക്കുകൾക്കിടയിൽ അങ്ങോട്ടേക്കൊന്നും ഓടിയെത്താൻ എനിക്ക് സാധിച്ചില്ല….

പഴയതിനെയൊക്കെ പതിയെ ഞാനും മറന്ന് തുടങ്ങി….

ഞാൻ ജോലിക്ക് കയറി ആദ്യ വർഷം എനിക്കു മുമ്പിലേക്ക് അബോഷനു വേണ്ടി വന്ന പെൺകുട്ടി…..

” അശ്വതി….”

ഒരു ഞെട്ടലോടെ അവളെ ഞാൻ വീണ്ടും തിരിച്ചറിഞപ്പോൾ ഞാൻ തകർന്നു പോയിരുന്നു….

വിവാഹം കഴിക്കാതെ തന്നെ അവൾക്കുള്ളിൽ ഒരു കുഞ്ഞു ജീവൻ തുടിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ……

ആരാണ് അതിന്നുത്തരവാദി എന്ന് ചോദിച്ചപ്പോൾ കുറേ നേരത്തെ .കരച്ചിലിനൊടുവിൽ അവളൊരു പേരേ പറഞ്ഞുള്ളു

” ശ്രാവൺ…..”

തെളിച്ചു പറഞ്ഞാൽ നിന്റെ ശ്രീക്കുട്ടൻ….”

”നോ…. “

ചെവി രണ്ടും കൂട്ടിപ്പിടിച്ച് ഞാനുറക്കെ പറയുമ്പോൾ

എന്റെ കാതുകളിൽ ശ്രീ പറഞ്ഞ വാക്കുകളോരോന്നും മുഴങ്ങി നിൽക്കുന്നുണ്ടായിരുന്നു….

“വിശ്വസിക്കണം ലക്ഷ്മി… വിശ്വസിച്ചേ പറ്റു….

ശ്രാവൺന്റെ പഴയൊരു ഫോട്ടോ മാത്രമായിരുന്നു അശ്വതിയുടെ പക്കൽ ഉണ്ടായിരുന്നത്….

അവൾ പറഞ്ഞ ശ്രാവൺ നിന്റെ നാടുവിട്ട് പോയ അനിയനാണെന്ന് ഞാൻ മനസ്സിലാക്കിയത് ,

നമ്മുടെ കല്യാണം കഴിഞ്ഞ ഇടയ്ക്ക് നീങ്ങളുടെ വീട്ടിലെ ആൽബം കാണിച്ചില്ലേ അന്നാണ് എന്റെ അച്ചൂ നെ ചതിച്ച ശ്രാവൺ നിന്റെ അനിയനാണെന്ന സത്യം ഞാൻ അറിഞ്ഞത്….. “

“ഇല്ലാ ശ്രീ…….

എന്റെ ശ്രീക്കുട്ടനൊരിക്കലും…. ഇല്ല ശ്രീ…. പറ്റില്ല അവനിങ്ങനെയൊന്നും….”

“ഇതാണ് ലക്ഷ്മി സത്യം….

നീയിത് വിശ്വസിച്ചേ പറ്റു….. “

” ശ്രീ… എന്റെ ശ്രീക്കുട്ടൻ…

അവൻ നാട് വിട്ടതല്ല ശ്രീ… അച്ഛനവനെ തല്ലിയോടിച്ചതാ….

അവനൊരു പ്രണയമുണ്ട് വിവാഹം കഴിക്കണം എന്നൊക്കെ അച്ഛനോട് പറഞ്ഞപ്പോൾ ഞങ്ങളുടെ എല്ലാരുടെയും മുൻപിലിട്ട് അച്ഛൻ അവനെ ഒരു പാട് തല്ലി

അതിന്റെ നാണക്കേടും വിഷമവും സഹിക്കാൻ വയ്യാതെയാ എൻ ശ്രീക്കുട്ടൻ ആരോടും പറയാതെ ആ രാത്രി നാടുവിട്ടത്….. “

” ശ്രീക്കുട്ടന്റെ ആ പ്രണയം അത് അശ്വതിയായിരുന്നു… അവൻ സ്നേഹിച്ചതും വിവാഹം കഴിക്കാൻ ആഗ്രഹിച്ചതും എന്റെ അശ്വതിയെയാരുന്നു….. “

എല്ലാം കേട്ടു കഴിഞ്ഞപ്പേൾ നടന്നുകൊണ്ടിരുന്ന മണൽപ്പരപ്പിൽ ഞാൻ മുട്ടുകുത്തിയിരുന്നു മുഖം പൊത്തി കരഞ്ഞു പോയി…

ശ്രീയെന്നെ തോളിൽ പിടിച്ചു എഴുനേൽപിച്ചു…..

” അശ്വതി….? കുഞ്ഞ്…?”

” അവളന്നെന്നെ കാണാൻ വരുമ്പോൾ ആ കുഞ്ഞിന് നാലുമാസം വളർച്ചയെത്തിയിരുന്നു…

അബോർഷൻ നടന്നില്ല…

അവൾ ആ കുഞ്ഞിനെ പ്രസവിച്ചു….

കുഞ്ഞിന് പേരും ഇട്ടു ശ്രാവന്ത്….”

” എന്നിട്ട്….? “

” കുഞ്ഞിന്റെ കാഴ്ചയ്ക്കു ചെറിയൊരു പ്രശ്നം ഉണ്ടായിരുന്നു… അതിനുള്ള പണത്തിനു വേണ്ടി അശ്വതി എന്നെ കാണാൻ വന്നിരുന്നു…

ഒരു പക്ഷേ അന്നായിരിക്കാം നീ ഞങ്ങളെ കണ്ടത്….. “

ഒന്നും മിണ്ടാതെ ഞാൻ നിന്നു…..

ശ്രീയെന്നെ തട്ടി വിളിച്ചു….

“ലച്ചു… “

” ഇതൊന്നും എന്താ ശ്രീ എന്നോട് പറയാഞത്…..? “

“ആരും ഇല്ലാതെ തെരുവിൽ ആരോപിഴച്ചു പെറ്റൊരു സന്ദതിയാണ് ഞാനെന്ന് നീയറിഞാൽ

എന്നെ വിട്ട് നീ പോകുമോ എന്നൊരു ഭയം….

ആരോരും ഇല്ലാത്തവനോടുള്ളത് പോലെയുള്ള സഹതാപം നിറഞനോട്ടം….

അതെല്ലാം ഞാൻ ഭയന്നു….

പിന്നെ…. “

ഇനിയെന്തോ ശ്രീ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാനാ വാ പൊത്തി…

” വേണ്ട…. ഞാനുണ്ട്.. നമ്മുടെ മോളുണ്ട്… ശ്രീയൊരു അനാഥനല്ല…

ഇനി കൂടുതലായൊന്നും എനിക്കറിയണ്ട ശ്രീ… എന്നോടൊന്നും പറയണ്ട….. 

‘കഥയറിയാതെ ആണെങ്കിലും ഞാനൊരു പാട് വേദനിപ്പിച്ചു….. അകറ്റി നിർത്തി…. ശ്രീയെന്നോട് ക്ഷമിക്കില്ലേ….?”

അത് പറഞ് ഞാൻ ശ്രീയുടെ കാലിലേക്ക് വീണു….

 “ലച്ചൂ… നിനക്കെന്നോട് ഇപ്പോഴും ദേഷ്യമുണ്ടോ….?”

എന്നെ പിടിച്ചെഴുനേൽപിച്ചു കൊണ്ട് ശ്രീയെന്നോടായ് ചോദിച്ചു

ഞാൻ പോലും അറിയാതെന്റെ ചുണ്ടുകൾ അതിനുള്ള ഉത്തരം മന്ത്രിച്ചു….

” ഇല്ല…”

ശ്രീയെന്നേ ശ്രീയോടടുപ്പിച്ച് നിർത്തി…

കൈകൾ കൊണ്ട് ഞാൻ ശ്രീയെ ഇറുകെ പുണർന്നു….

ശ്രീയെന്നോടയ് വീണ്ടും ചോദിച്ചു…

”ഇനി നിനക്കെന്നെ പറ്റി എന്തേലും സംശയമോ എന്നോട് ദേഷ്യമോ എന്നേലും ഉണ്ടോ…???”

അതിനുള്ള മറുപടിയായി ഞാൻ ശ്രീയിൽ നിന്നടർന്നു മാറി എന്റെ കയ്യിൽ ചുരുട്ടി പിടിച്ചിട്ടുള്ള താലിയെ ശ്രീക്കു നേരെ നീട്ടി….

ശ്രീയതെന്റെ കഴുത്തിലേക്കൊന്നൂടെ അണിയിച്ചു….

കണ്ണുകളിറുക്കിയടച്ച് ഞാൻ ഈശ്വരൻമാരെ പ്രാർത്ഥിച്ചു….

“പോവാ ശ്രീ… മോള് ഞാൻ അരികിൽ വേണ്ട സമയമാ ഇത്….. “

അത് പറഞ്ഞ് തിരിഞ്ഞു നടക്കുന്നതിനിടയിൽ ശ്രീയോട് ഞാൻ ചോദിച്ചു

”ശ്രീ നമ്മടെ മോളെ കാണാൻ വരുന്നോ…..”

ശ്രീ യൊന്ന് പുഞ്ചിരിച്ചു….

വീട്ടിലേക്കുള്ള മടക്കയാത്രയിൽ എന്റെ കാറിന് തൊട്ടു പിന്നാലെ ശ്രീയുടെ കാറും ഉണ്ടായിരുന്നു….

വീട്ടിലെത്തി….

ഞ്ചു വേച്ചിയായിരുന്നു വന്ന് വാതില് തുറന്നത്…..

അടി കൊണ്ട കവിള് ഞാൻ മറച്ചു വെയ്ക്കാൻ പരമാവധി ശ്രമിച്ചു…

”മോള് എവിടെ ചേച്ചീ…”

“മുകളിലുണ്ട് കിടക്കുവാ…. “

” എന്നാ ചേച്ചി പൊയ്ക്കോളു…. “

മഞ്ചു വേച്ചി പുറത്തേക്ക് പോയി… ഞാൻ പോയി മുൻവാതിൽ അടച്ചു….

” ശ്രീ വാ… മോള് മുകളിലാ അങ്ങോട്ട് പോകാം….”

അത് പറഞ്ഞാ ൻ സ്റ്റെയറ് കേറിയപ്പോൾ…

ശ്രീയെന്നെ പിന്നിലൂടെ വലിച്ച് ശ്രീയുടെ നെഞ്ചോരം ചേർത്തു….

ശ്രീയുടെ ചുടുനിശ്വാസമിപ്പിപ്പോൾ എൻ കാതിനെയും കഴുത്തിനെയും പുൽകുന്നുണ്ടായിരുന്നു…..

ശ്രീയെന്നെ ചേർത്ത് പിടിച്ച് അടുക്കളയിലേക്ക് നടന്നു….

ഫ്രിഡ്ജിന്റെ അരികിൽ എന്നെ നിർത്തി പതിയെ ഫ്രിഡ്ജ് തുറന്ന് അതിൽ നിന്ന് ഐസെടുത്തു….

കരിനീലിച്ച് കിടന്ന എന്റെ കവിളിലെ വിരൽ പാടിലേക്ക് ശ്രീ ഐസ് കട്ട ചേർത്ത്….

“ഒരിക്കലും ഒന്ന് നുള്ളി പോലും വേദനിപ്പിക്കരുതെന്ന് ഓർത്തതാണ്….

പറ്റി പോയതാ…..

ഇനിയൊരിക്കലും തല്ലില്ലാട്ടോ….

വേദനിച്ചോ…?”

അതിനു മറുപടിയായ് ഞാനൊന്ന് തല കുലുക്കിയപ്പോൾ എന്റെ കണ്ണിൽ നിന്നും മുന്നാലു തുള്ളി കണ്ണുനീർ എന്റെ കവിൾ തടങ്ങളിലേക്ക് അടർന്നു വീണു…..

ഐസ് ക്യൂബിൽ നിന്ന് പറ്റി ചേർന്ന വെള്ളത്തുള്ളികൾക്കൊപ്പം എന്റെ കണ്ണിൽ നിന്നൊഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികളെയും ശ്രീ ചുണ്ടു ചേർത്ത് ഒപ്പിയെടുക്കുമ്പോൾ ഞാൻ  ശ്രീയെ വട്ടം ചേർത്ത് കെട്ടിപ്പിടിച്ചു..

ഞാൻ വീണ്ടും ശ്രീയുടെ ആ പഴയ ലെച്ചുവായ് മാറുകയായിരുന്നു….

ഏഴര വർഷങ്ങൾക്കു ശേഷം ഞങ്ങള് വീണ്ടും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു…..

(തുടരും)

ഈ പാർട്ടോട് കൂടി നിർത്തണമെന്ന് ഓർത്തതായിരുന്നു….

കുറേ പേര് ഇൻബോക്സില് വന്ന് പറഞ്ഞു ശ്രീയെയും ലെച്ചൂ നെയും ഒന്നാക്കി കഥ വേഗന്ന് നിർത്തരുതെന്ന്…

അതുകൊണ്ടാണ് ഒരു പാർട്ടു കൂടി എഴുതാമെന്ന് ഓർത്തത്…

ഈ പാർട്ടും നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു

സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മക്കുട്ടി😊😊😘😘❤❤

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ലക്ഷ്മി – പാർട്ട് 9”

Leave a Reply