പക്ഷേ ശ്രീയുടെ നോട്ടം മുഴുവനും എതിർവശത്തിരുന്ന എന്റെ കണ്ണുകളിലേക്കായിരുന്നു…..
ശ്രീയുടെ ആ നോട്ടം എപ്പോഴോ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർത്തി……
ഞാനും അറിയാതൊന്ന് ചിരിച്ചു……
പെട്ടന്നായിരുന്നു ശ്രീയുടെ ഫോൺ റിങ്ങ് ചെയ്തത്……
“ഹലോ അച്ഛാ……
അച്ഛാ ഒരു അര മണിക്കൂർ കഴിഞ്ഞാനങ്ങ് എത്തിയേക്കാം…. അച്ഛൻ കഴിച്ചിട്ട് കിടന്നോ…..”
അത് പറഞ് ശ്രീ ഫോൺ വെച്ചു….
അച്ഛനായിരുന്നു ഫോണിൽ സംസാരിച്ചതെന്ന് ഇതിനോടകം തന്നെ എനിക്ക് മനസ്സിലായിരുന്നു….
എന്റെ കണ്ണുകൾ വീണ്ടും ചുവരിലെ ക്ലോക്കിലേക്ക് തിരിഞ്ഞു……
” നന്ദു മോളെ…. നമക്ക് കഴിക്കാം…. കഴിച്ചിട്ട് ഉറങ്ങണ്ടേ…….”
” ഉറക്കം വരണില്ല അമ്മേ…..”
മോളത് പറഞ്ഞ് നിർത്തിയതും ശ്രീയുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു……
എന്റെയുള്ളിൽ ദേഷ്യവും…….
എങ്ങനെയൊക്കെയോ ഒരു വിധത്തിൽ മോളെ ഭക്ഷണം കഴിപ്പിച്ചു……
” നന്ദൂ… ഉറങ്ങാം നമ്മക്ക്….. “
” ഞാൻ അച്ഛന്റെ കൂടെയേ കിടക്കു….അച്ഛനെ കെട്ടിപ്പിടിച്ചിട്ട്……….. “
” നന്ദൂ… എന്നെ ദേഷ്യം പിടിപ്പിക്കാതെ വന്ന് കിടക്കുന്നുണ്ടോ നീയ്….
കുറേ നേരായി ഞാന് നിന്റെ താളത്തിനൊത്ത് തുള്ളുന്നു…. “
“ഞാനിന്ന് അച്ഛന്റെ കൂടേ ഉറങ്ങു….. “
“അഹങ്കാരി….ഒന്നേ ഉള്ളെന്ന് വെച്ച് കൊഞ്ചിച്ച് വളർത്തുമ്പോ തലേൽ കേറുന്നോ നീയ്….. “
അത് പറഞ്ഞാൻ മേശമേലിരുന്ന ചൂരലെടുത്തു……
മോൾക്ക് നേരെ അത് ഓങ്ങാൻ തുടങ്ങിയപ്പോഴേക്കും ശ്രീയെന്റെ കൈയ്യിൽ കയറി പിടിച്ചു……
“നിനക്കെന്താ ഭാന്തോണോ….?”
“ശ്രീയെന്നെ ഭ്രാന്ത് പിടിപ്പിക്കാൻ നിൽക്കരുത്….”
“ലച്ചൂ… നിനക്കെന്താ പറ്റിയെ….. എന്തിനാ മോളെ തല്ലാൻ പോയത്….. “
“ലച്ചൂ….
മോള് നിൽക്കുന്നു… ഇല്ലാരുന്നേൽ ഇതിനുള്ള മറുപടി ഞാൻ നിങ്ങൾക്ക് തന്നേനെ……”
ഞാനത് പറഞ് നിർത്തി…..
ഞാനും ശ്രീയും ഒന്നിച്ച് നോക്കിയത് മോൾടെ മുഖത്തേക്കായിരുന്നു…..
ഇവിടെന്താണ് നടക്കുന്നതെന്നറിയാതെ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു നന്ദു മോള്…….
ശ്രീ പെട്ടന്ന് ചെന്ന് മോളെ എടുത്തു…..
” അച്ഛന്റെ വാവ പേടിച്ചു പോയോ….. അമ്മ വെറുതേ പറഞ്ഞതല്ലേ അതൊക്കെ…..”
ശ്രീയത് പറഞ് നിർത്തിയപ്പോഴേക്കും നന്ദൂട്ടി ശ്രീയുടെ ചുമലിൽ ചാരി കിടന്നിരുന്നു……
ശ്രീ മോളെയും തോളിലിട്ട് അവളുടെ പുറത്ത് മെല്ലെ തട്ടിയുറക്കാൻ ശ്രമിച്ചു കൊണ്ട് ഹാളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു………
ഒന്നും ചെയ്യാനില്ലാതെ ഞാൻ അടുക്കളയിലേക്ക് നടന്നു……
മനസ്സിന്റെ ഒരു കോണിലിരുന്ന് എന്റെ ശ്രീയെയും മോളെയും ഞങ്ങളുടെയാ പഴയ ജീവിതവും തിരികെ വേണമെന്ന് ആരോ മന്ത്രിക്കും പോലെ….
മറുഭാഗത്ത് അന്നാ ഹോസ്പിറ്റൽ മുറിയിലെ രംഗങ്ങൾ വെള്ളം നനഞ്ഞൊരു ചില്ലു ഗ്ലാസ്സിനുളളിലൂടെന്ന പോലെ അവ്യക്തമായി ഒർമ്മയിലേക്ക് തെളിഞു വരുന്നു……..
ഈ വക ചിന്തകളുടെയെല്ലാം ആകെ തുകയായിരുന്നു കുറച്ച് മുമ്പുണ്ടായ എന്നിലെ സ്നേഹവും ദേഷ്യവും നിറഞ്ഞ ഭാവ മാറ്റങ്ങൾ…….
സ്വയം ഒരു തീരുമാനം എടുക്കാൻ കഴിയാത്തത് പോലെ….
ശ്രീയെ വേണമെന്നും വേണ്ടെന്നും മനസ്സ പറയുന്നത് പോലെ……
കഴുത്തിൽ കിടന്ന ശ്രീയുടെ പേര് കൊത്തി ചേർത്ത താലിയിേലക്കെന്റെ വിരലുകൾ നീണ്ടു…..
ഉറങ്ങുമ്പോൾ പോലും ഇതെന്റെ കഴുത്തിൽ നിന്ന് അടർത്തിമാറ്റത്…. ഇതെന്റെ മാറോട് ചേർന്നിങ്ങനെ കിടക്കുമ്പോൾ ശ്രീയെനിക്ക് ഒപ്പം ഉണ്ടെന്ന് ഉള്ളൊരു വിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ വേണ്ടിയായിരുന്നു…..
“ലച്ചൂ….. “
“മം…. “
“മോളുറങ്ങി…… “
തോളിൽ കിടന്നുറങ്ങുന്ന നന്ദ മോളുടെ പുറത്ത് കൈവെച്ചു കൊണ്ട് ശ്രീയെന്നോടയ് പറഞ്ഞു…..
ഞാൻ കൈ നീട്ടി മോളെ വാങ്ങി എന്റെ തോളിലേക്ക് ചേർത്ത് കിടത്തി……
ശ്രീ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു…..
ശ്രീക്ക് എന്നോട് പോവാന്ന് ഒന്ന് പറഞ്ഞൂടെ….
ഒന്ന് തിരിഞേലും നോക്കി കൂടെ…..
ഞാൻ മനസ്സ് കൊണ്ട് ഒരോന്നൊക്കെ പിറുപിറുത്തുകൊണ്ടേയിരുന്നു……
വീടിനു പുറത്ത് അഴിച്ചിട്ടിരുന്ന ഷൂസ് കാലിലേക്ക് ഇട്ടു ശ്രീയെന്റെ മുഖത്തേക്കായ് നോക്കി കൊണ്ട് പറഞ്ഞു
” എന്നാ ശരിപോയിട്ട് വരാം…… “
ഞാനൊന്ന് തല കുലുക്കി…
ശ്രീ കാറിലേക്ക് കയറി സീറ്റ് ബെൽറ്റിട്ടിട്ട് ഗ്ലാസ് താഴ്ത്തി എന്റെ മുഖത്തേക്ക് നോക്കി…..
സമയം പത്ത് മണിയോളം കഴിഞ്ഞിരുന്നു…..
” ശ്രീ സൂക്ഷിച്ച് പോണേ…. “
പെട്ടന്നായിരുന്നു ഞാനത് പറഞ്ഞത്…..
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ശ്രീ കാറ് തിരിച്ച് പോയി…..
ശ്രീയുടെ കാറ് ദൂരങ്ങൾ താണ്ടി മറയും വരെ മോളെയും തോളിലിട്ട് ഞാൻ അത് അത് നോക്കി നിന്നു…..
ഒരു കൈ കൊണ്ട് ഗേറ്റ് അടച്ച് വേഗന്ന് ഞാൻ അകത്തേക്ക് കയറി…..
മോളെ സെഡിലേക്ക് കടത്തി കഴിഞ്ഞു o ശ്രീയും ശ്രീയുടെ ഓർമ്മകളും എനിക്ക് ചുറ്റും വട്ടമിട്ട് പറന്നു കൊണ്ടേയിരുന്നു……
ചുവരിലെ ആണിയിൽ തൂക്കിയിട്ടിരുന്ന എന്റെയും ശ്രീയുടെയും കല്യാണ ഫോട്ടോ ഞാൻ കൈയ്യിലെടുത്തു….
അതിലെ ശ്രീയുടെയും എന്റെയും ഫോട്ടോയിലേക്ക് മാറി മാറി നോക്കി നോക്കി കിടന്ന് എപ്പോഴോ ഞാനൊന്ന് മയങ്ങി പോയി………
രാവിലെ ഹോസ്പിറ്റലിലേക്ക് പോകും വഴി മോളെയും സ്കൂളിൽ കൊണ്ട് ചെന്നാക്കി……
വർഷങ്ങളോരോന്നും കാറ്റടിച്ച് ചില്ലകളിൽ നിന്ന് ഇലകൊഴിയും ലാഘവത്തോട് കൂടി കടന്ന് പോയി………..
ഇന്നെന്റെ നന്ദൂട്ടിക്ക് 10 വയസ് തികയുന്ന ദിവസം ….
മാർച്ച് 28…..
പത്ത് വർഷങ്ങൾക്ക് മുമ്പ് എന്നെ വേദനിപ്പിച്ചു കൊണ്ട് അവളീ ലോകത്തേക്ക് വന്നു……
ആദ്യമായാണ് മോൾടെ ബർത്ത് ഡേയ്ക്ക് ഞാനവൾക്ക് അരികിലിൽ ഇല്ലാതെ വരുന്നത്….
മോള് അവൾടെഅച്ഛനൊപ്പം ബർത്ത്ടേ ആഘോഷിക്കുന്നുണ്ടാവും……
“ഇതെന്ത് ഓർത്ത് നിൽക്കുവാ കുട്ടിയേ….. “
“ഒന്നൂല്ല തിരുമേനി ഞാൻ വെർതെ….. “
” കണ്ണ് നിറയണുണ്ടല്ലോ…..
പ്രാർത്ഥിച്ചോ… ഭഗവാനോട് പ്രാർത്ഥിച്ചോ…. എല്ലാ വിഷമങ്ങളും ഇല്ലാതാക്കി തരും……..”
” ശ്രീഹരി അശ്വതി…
ശ്രീനന്ദ മകയിരം….”
തിരുമേനി രസീത് നോക്കി പേരു വിളിച്ചപ്പോൾ ഞാനങ്ങോട്ടേക്ക് ചെന്ന്….
ദക്ഷിണ കൊടുത്ത്…. പുഷ്പാഞ്ചലിയുടെ പ്രസാദവുമായി വീട്ടിലേക്ക് നടന്നു……
നടക്കും വഴിയെല്ലാം കൺമുന്നിലൂടെ ഓടി മറഞത് നന്ദു മോൾടെ വളർച്ചയുടെ ഒരോ ഘട്ടങ്ങളായിരുന്നു……..
അളന്നു മുറിച്ച ദിവസങ്ങളിൽ മാത്രം അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിക്കാൻ വിധിക്കപ്പെട്ടവൾ….
പാവം എന്റെ കുട്ടി…..
വീട്ടിൽ വന്ന് ഫോണെടുത്ത് നോക്കുമ്പോൾ ഫോണിൽ ശ്രീയുടെ പന്ത്രണ്ട് മിസ്ഡ് കോൾസ്…
അമ്പലത്തിൽ പോയതു കൊണ്ട് ഫോൺ മനപൂർവ്വം വീട്ടിൽ വെച്ചതായിരുന്നു…..
ഇതിപ്പോ ശീ എന്തിനാവും എന്നെ വിളിച്ചത്…….
ഓർമ്മയിലേക്ക് എന്തൊക്കെയോ ചിന്തകൾ ഓടി വന്നു…..
അപ്പോഴേക്കും കൈയ്യിലിരുന്ന ഫോൺ വീണ്ടും ശബ്ദിച്ചു……
ശ്രീയുടെ കോളായിരുന്നു അത്….
എടുക്കണോ വേണ്ടയോ എന്ന കുറേ നേരെത്തെ ചിന്തയ്ക്ക് ശേഷം ഒടുവിൽ ഞാൻ കോളെടുത്തു
“ഹലോ അമ്മേ…..”
“മോളെ…. “
“ഗുഡ് മോർണിംഗ് അമ്മാ….”
“ഗുഡ് മോർണിംഗ് മോളു…..
ഹാപ്പി ബെർത്ത് ഡേ ഡിയർ….”
” താങ്ക് യു അമ്മാ…. അമ്മാ ഇന്ന് വരുവോ…. “
“എവിടേയ്ക്ക് വരാൻ….?”
എന്റെ ചോദ്യത്തിന് മോളുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി ശ്രീയായിരുന്നു മറുപടി പറഞ്ഞത്…..
“ലച്ചൂ… ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ വെച്ച് മോൾടെ ബെർത്ത്ഡേ സെലിബ്രേഷൻ… വൈകിട്ട് അഞ്ച് മണിക്ക്…..
ലെച്ചു വരണം…..”
എടുത്തടിച്ചത് പോലായിരുന്നു എന്റെ മറുപടി
” പറ്റില്ല… “
” എന്ത് കൊണ്ട്….?”
“താൽപര്യമില്ല… അത് തന്നെ…. “
“നമ്മുടെ മോൾക്ക് വേണ്ടി കുറച്ച് സമയം ചിലവഴിക്കാൻ തനിക്ക് താൽപര്യമില്ല അല്ലേ…..?
നമ്മള് തമ്മിൽ പിരിഞ്ഞതെന്തിനാണെന്ന് താനോർക്കുന്നുണ്ടോ..?
മുന്നും പിന്നും ചിന്തിക്കാതെ ഇങ്ങനെ ഓരോ മറുപടി പറയുമ്പോൾ ഇടയ്ക്ക് അതൂടെ ഒന്ന് ഓർത്താൽ നന്ന്…. “
ശ്രീക്ക് മോൾടെ യോ എന്റയോ കാര്യം ശ്രദ്ധിക്കാൻ സമയമില്ല….
അങ്ങനെ ഞാൻ ക്രിയേറ്റ് ചെയ്തെടുത്ത പ്രശ്നമായിരുന്നു ഞങ്ങളുടെ ഡിവോഴ്സിനുള്ള കാരണവും….
ശ്രീയെയും മറ്റൊരു പെൺകുട്ടിയെയും ചേർത്തുള്ള പ്രശ്നത്തെ പബ്ലിക്കിനു മുന്നിൽ വെച്ച് പറഞ്ഞ് നാണം കെടുത്താതിരിക്കാൻ വേണ്ടി ഞാൻ തന്നെ സൃഷ്ടിച്ച പ്രശ്നം…..
അപ്പോഴും എന്നിലും എന്റെ മനസ്സിനുള്ളിലും മാത്രമായ് ഒരുങ്ങി നിൽക്കുന്നു യഥാർത്ഥ കാരണം….
“ഹലോ…. ഹലോ…. “
“എന്താ ശ്രീ…. പറ…”
പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു…. നീയാണ് ഇനി തീരുമാനം പറയണ്ടത്….”
” ഞാൻ വരാം… എന്റെ മോൾടെ സന്തോഷത്തിന് വേണ്ടി മാത്രം… “
അത് പറഞ്ഞാൻ ഫോൺ വെച്ചു….
മണിക്കൂറുകൾ ഓരോന്ന് മുൻമ്പോട്ട് നീങ്ങുമ്പോഴും എന്റെയുള്ളിൽ പേടി നിറഞ് വന്നു….
അന്നത്തെ യാ ഡിവോഴ്സിനു ശേഷം ശ്രീടെ അച്ഛനെ ഇടയ്ക്കിടെ കണ്ടിട്ടുണ്ടെങ്കിലും അടുത്ത് കാണാൻ പോകുന്നത് ഇന്നാണ്….
ആരുടെയൊക്കെ എന്തൊക്കെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകണം….
ഓരോന്നൊക്കെ ഓർത്തപ്പോൾ എന്റെ ഉള്ളൊന്ന് കാളി ……
നാല് മണി ആയപ്പോൾ തന്നെ വീട്ടിൽ നിന്നിറങ്ങി….
ഒരു കടയിൽ കയറി മോൾക്കുള്ള ബെർത്ത് ഡേ ഗിഫ്റ്റ് വാങ്ങി….
നേരെ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലേക്ക്….
തേർഡ് ഫ്ലോറിൽ ആണെന്നാണ് ശ്രീ ഇടയ്ക്കു വിളിച്ചപ്പോൾ പറഞ്ഞത്…..
ശ്രീ വാങ്ങി കൊടുത്ത ഡീപ്പ് മെറൂൺ കളർ ഗൗണിൽ എന്റെ നന്ദൂട്ടി പതിവിലും സുന്ദരിയായിരിക്കുന്നു….
എന്നെ കണ്ടപാടെ അവളോടി വന്നെന്റെ കൈയ്യിൽ പിടിച്ചു….
ബെർത്ത് ഡേ ഗിഫ്റ്റ് കൊടുത്തപ്പോഴേക്കും മോളെന്നെ ഒന്നമർത്തി കെട്ടിപ്പിടിച്ചു…..
“അച്ഛാ ദേ അമ്മ വന്നു….. “
അവളത് ഉറക്കെ പറഞ്ഞു കൊണ്ട് ശ്രീക്ക് അരികിലേക്കോടി….
ഹോസ്പിറ്റലിലെ ഒരു മാതിരിപ്പെട്ട എല്ലാ സ്റ്റാഫ് സും ഉണ്ടായിരുന്നു….
ഒരു പക്ഷേ ശ്രീയുടെ ക്ഷണം സ്വീകരിച്ചായിരിക്കാം അവരെല്ലാം എത്തിച്ചേർന്നത്…..
അതിനിടയിൽ എപ്പോഴോ കണ്ടു മറന്നൊരു മുഖം… ഏഴര വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ ജീവിതം താറുമാറാകാൻ കാരണമായിരുന്ന ആ മുഖം
” അശ്വതി… “
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
ഇനി ഒരു ഒത്തുചേരൽ അവർക്കിടയിൽ ഉണ്ടാകില്ലേ ?