ലക്ഷ്മി – പാർട്ട് 7

5130 Views

lakshmi novel aksharathalukal

ശ്രീ വാങ്ങി കൊടുത്ത ഡീപ്പ് മെറൂൺ കളർ ഗൗണിൽ എന്റെ നന്ദൂട്ടി പതിവിലും സുന്ദരിയായിരിക്കുന്നു….

എന്നെ കണ്ടപാടെ അവളോടി വന്നെന്റെ കൈയ്യിൽ പിടിച്ചു….

ബെർത്ത് ഡേ ഗിഫ്റ്റ് കൊടുത്തപ്പോഴേക്കും മോളെന്നെ ഒന്നമർത്തി കെട്ടിപ്പിടിച്ചു…..

“അച്ഛാ ദേ അമ്മ വന്നു….. “

അവളത് ഉറക്കെ പറഞ്ഞു കൊണ്ട് ശ്രീക്ക് അരികിലേക്കോടി….

ഹോസ്പിറ്റലിലെ ഒരു മാതിരിപ്പെട്ട എല്ലാ സ്റ്റാഫ് സും ഉണ്ടായിരുന്നു….

ഒരു പക്ഷേ ശ്രീയുടെ ക്ഷണം സ്വീകരിച്ചായിരിക്കാം അവരെല്ലാം എത്തിച്ചേർന്നത്…..

അതിനിടയിൽ എപ്പോഴോ കണ്ടു മറന്നൊരു മുഖം… ഏഴര വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ ജീവിതം താറുമാറാകാൻ കാരണമായിരുന്ന ആ മുഖം

” അശ്വതി… “

അവളെ ഒന്നൂടെ കണ്ട മാത്രയിൽ എന്നുള്ളിലേക്ക് അരിച്ചിറങ്ങിയ ദേഷ്യത്തിന് കൈയ്യും കണക്കുമില്ലായിരുന്നു…….

കൈ മുഷ്ടി ചുരുട്ടി  മുഖത്ത് വന്ന ദേഷ്യത്തെ മറച്ചു വെച്ചു കൊണ്ട് തിരികെ പോകാൻ തുടങ്ങുമ്പോഴായിരുന്നു പിന്നിൽ നിന്നാ വിളി…..

“ലക്ഷ്മീ….. “

“എനിക്ക് പോകാനൽപം ധൃതിയുണ്ട് ശ്രീ….

ആഹ് … നിങ്ങള് പ്രതീക്ഷച്ച എല്ലാവരും എത്തിയിട്ടുണ്ടല്ലോ…. ഇനി ഞാൻ എന്തിനാ…..?”

“”പ്രതീക്ഷിച്ച അതിഥികളെല്ലാം ഉണ്ട്…. പക്ഷേ ഈ ആഘോഷത്തിൽ എനിക്ക് വേണ്ടത് എന്റെ മോൾടെ അമ്മയാണ്…. നീയിവിടെ നിന്നേ പറ്റു…… “

“അമ്മാ പ്ലീസ്സ് ….. പ്ലീസ്സ് അമ്മാ പോകല്ലേ….. “

മോൾടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു….

നല്ലൊരു ദിവസമായിട്ട് എന്റെ മോളെ കരയിപ്പിക്കണല്ലോ എന്നോർത്ത് മാത്രം ഞാൻ ഞാൻ നിന്നു….

എന്നാ ഇനി കേക്ക് കട്ട് ചെയ്യാം….

ശ്രീ ഉറക്കെ പറഞ്ഞു….

ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം ടേബിളിനു ചുറ്റും കൂടി….

മോൾക്ക് അപ്പുറവും ഇപ്പുറവും ഞാനും ശ്രീയും നിന്നു……

കേക്ക് കട്ട് ചെയ്യാൻ മോള് കത്തിയെടുത്തും ശ്രീ എനിക്കരികിൽ വന്നു നിന്നു…..

മോൾടെ കൈത്തണ്ടയ്ക്ക് മുകളിലേക്ക് കേക്ക് കട്ട് ചെയ്യാനായ് ഞാനെന്റെ കൈ ചേർത്തു….

അടുത്ത നിമിഷം തന്നെ എന്റെ കൈക്കു മുകളിൽ ശ്രീയുടെ കൈ ചേർന്നു….

പെട്ടന്ന് ഞാനെന്റെ കൈവലിച്ചെടുക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ശ്രീയെന്റെ കൈയെ ചേർത്തു പിടിച്ചു……

ദേഷ്യം പൂണ്ട് ഞാൻ ശ്രീയെ ഒന്നൂടെ നോക്കിയെങ്കിലും ശ്രീ അപ്പോഴേക്കും കൈയ്യിലെ പിടുത്തം ഒന്നൂടെ മുറുക്കിയിരുന്നു…..

എന്നിട്ടൊരു ചെറു ചിരിയും…..

കേക്ക് കട്ട് ചെയ്ത് ആദ്യം മോളെനിക്ക് നേരെ നീട്ടിയെങ്കിലും ഞാനത് ശ്രീക്കടുത്തേക്ക് തിരിച്ചു വീട്ടു………

” ശ്രീ എനിക്ക് പോകണം…. മോളെ ഞാൻ കൊണ്ട് പോകുവ….. “

“ഒരു 5 മിനിട്ട്സ് വെയ്റ്റ് ചെയ്യു ലച്ചു… ഞാൻ ഇപ്പോ വരാം…..”

അത് പറഞ്ഞു ശ്രീയങ്ങോട്ട് തിരിഞ്ഞപ്പോ ഞാൻ അടുത്തു കണ്ട ചെയറിലേക്കിരുന്നു……

അപ്പോഴാണ് പിന്നിൽ നിന്നൊരു കൈ വന്നെന്റെ തോളിലേക്ക് വീണത്….

” ഡോക്ടറെന്താ ഒറ്റയ്ക്കിരിക്കണെ….?”

എന്റെ ചുണ്ടുകൾക്കൊപ്പം ഹൃദയമിടിപ്പ് പോലും ആ  പേര് മന്തിച്ചു…..

“അശ്വതി… “

” ഡോക്ടറെന്തെ എന്നെ ഇങ്ങനെ നോക്കുന്നത് ഇതിനു മുൻമ്പെങ്ങും കണ്ടിട്ടില്ലാത്തത് പോലെ….. “

ഒന്നും പറയാനാകാത്ത വിധം എന്റെ നാവ് ചലനമറ്റു പോയിരുന്നു……

..ഇത്രയൊക്കെ എന്നെ ദ്രോഹിച്ചിട്ടും  എന്റെ ശ്രീയെ സ്വന്തമാക്കാൻeശമിച്ചിട്ടും ഒന്നും അറിയാത്തത് പോലെ ഇവൾക്കെങ്ങനെ എന്നോട് പെരുമാറാൻ കഴിയുന്നു….?

മനസ്സ് കൊണ്ടു പോലും ഇവളെയൊന്ന് ദ്രോഹിക്കാത്ത എന്നോട് ഇത്രയും വലിയൊരു ചതി ചെയ്യാൻ ഇവൾക്കെങ്ങനെ മനസ്സു വന്നു…..

ഞാൻ മനസ്സുകൊണ്ട് ഓരോന്ന് ഓർത്തങ്ങനെ അവളുടെ മുഖത്തേക്ക് നോക്കി നിന്നു…..

“ഡോക്ടർക്കെന്നെ മനസ്സിലായില്ലേ……?

നമ്മളൊരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് മുമ്പ്….”

“ആഹാ അച്ചൂ നീയിവിടെ നിൽക്കുവാണോ… നേരത്തെ പോകണംന്ന് പറഞ് ഇറങ്ങിയിട്ട് ഇവിടെ വന്ന് നിൽക്കുവാണോ…..?”

” ഇല്ല ശ്രീയേട്ടാ ഞാൻ ലക്ഷ്മി ഡോക്ടറെ കണ്ടപ്പോ…. “

“വേഗം ചെല്ല് അച്ചുവേ… സമയായീ…. “

ശ്രീന്റെ മുന്നിൽ വെച്ച് അവളോട് ഇത്രമാത്രം ഇടപഴകി സംസാരിച്ചിട്ടും എനിക്കൊന്നും പറയാനായില്ല….

വേറേതൊലോകത്തെന്ന പോലെ ഞാനങ്ങനെ നിന്നു….

എന്റെ കൺമുന്നിൽ നിന്ന് അവള് നടന്നകലുമ്പോഴും

എനിക്കെന്നോട് തന്നെ സഹതാപം തോന്നിപ്പോയി സ്വന്തം ജീവിതം നശിപ്പിച്ച് നാറണക്കല്ലാക്കിയവളെ കൺമുമ്പിൽ ഒരു കൈയ്യകലത്തിൽ കണ്ടിട്ടും മുഖമടച്ച് ഒരെണ്ണം കൊടുക്കാൻ പോലും കഴിയാതെ പോയ എന്റെ നിസ്സഹായ അവസ്ഥയോർത്ത്….

“ലച്ചൂ…”

എന്തേ എന്ന ചോദ്യഭാവത്തിൽ ഞാൻ ശീയെ നോക്കി….

ശ്രീകുറേയെറെ കവറുകൾ എനിക്ക് നേരെ നീട്ടി…

ഇത് ഞാൻ മോൾക്ക് വേണ്ടി വാങ്ങിയതാ…

അത് ശ്രീയുടെ കൈയ്യിൽ നിന്ന് വാങ്ങി ഒരു യാത്ര പോലും പറയാൻ നിൽക്കാതെ മോളുടെ കൈയ്യും പിടിച്ച് ഞാൻ തിരിഞ്ഞു നടന്നു……

കാറിനടുത്തേക്ക് നടന്നടുക്കും തോറും മനസ്സിന്റെ ഭാരം കൂടി കൂടി വരുന്നത് പോലെ തോന്നിയെനിക്ക്…..

ഡോ റ് തുറക്കാൻ തുടങ്ങുമ്പോഴായിരുന്നു പിന്നിൽ നിന്ന്…

“ലക്ഷ്മി മോളെ…. “

ഏഴു വർഷങ്ങൾക്ക് മുമ്പ് കേട്ടു മറന്നൊരു ശബ്ദം… ഓർത്തെടുക്കാൻ എനിക്ക് സെക്കന്റുകൾ പോലും വേണ്ടി വന്നില്ല….

“ബാലൻ മാഷ്….. ബാലചന്ദ്രൻ… ശ്രീയുടെ അച്ഛൻ….”

ഈ കൂടികാഴ്ചയെയായിരുന്നു ഞാനേറെ ഭയന്നത്….

ഈ അച്ഛനോട് ഞാനെന്ത് പറയണം……

ഒന്ന് തിരിഞ് ആ മുഖത്തേക്ക് നോക്കാൻ പോലുമുള്ള ശേഷിയില്ലാതെ ഞാൻ നിന്നു……

ഒരു വിധം ഞാൻ തിരിഞ്ഞു നിന്നു അച്ഛന് അഭിമുഖമാകും വിധം….

നരച്ചു തുടങ്ങിയ താടിയും നരവീണ മുടിയിഴകളും കൈയ്യിലെ ഗോൾഡൻ വാച്ചും കട്ടി കണ്ണടയും

എല്ലാം പഴയത് പോലെ തന്നെ…. മാഷ്ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല…..

മനസ്സിലാണ് അത് പറഞ്ഞതെങ്കിലും ശബ്ദം അൽപം കൂടിപ്പോയത് കൊണ്ടാവും മാഷത് കേട്ടത്…

“അതെ മോളെ മഷിനിപ്പോഴും ഒരു മാറ്റവുമില്ല മാറി പോയത് മുഴുവനും നീയാ മോളെ…….”

“മാഷേ ഞാൻ…..”

ഏഴര വർഷത്തെ വിഷമങ്ങളായിരുന്നു മാഷിന്റെ ചുമലിലേക്ക് മുഖം ചേർത്ത് ഞാൻ കരഞ്ഞു തീർത്തത്…. “

മാഷിന്റെ കൈകളെന്റെ മുടിയിഴകളെ പതിയെ തലോടി…..

ഒരേ നിമിഷം തന്നെ അച്ഛന്റെയും സുഹൃത്തിന്റെയും മാഷിന്റെയും പദവികളെല്ലാം വളരെ ഭംഗിയായ് അലങ്കരിക്കുന്ന വ്യക്തിത്തത്തിനുടമ…

ഒരു അച്ഛനും മരുമകളെ ഇത്രമേൽ സ്നേഹിച്ചിട്ടുണ്ടായിരിക്കില്ല…..

“എന്താ മോളെ ഇത് ആളോളൊക്കെ ശ്രദ്ധിക്കുന്നു കരയാണ്ടിരിക്കു….. :”

ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികളെ കൈത്തണ്ടയാൽ ഒപ്പിയെടുത്തു കൊണ്ട് ഞാൻ മാഷിന്റെ ചുമലിൽ നിന്നടർന്നു മാറി….

” എങ്ങനെ തോന്നി മോളെ നിനക്ക് ഞങ്ങളെയൊക്കെവിട്ടിട്ട് പോകാൻ….: “

:”മാഷേ…. ഞാൻ…. ശ്രീ….. 

ശ്രീയുടെ ഭാര്യാ പദവി അത് ഞാൻ എന്നന്നേക്കുമായ് ഉപേക്ഷിച്ചതാണ്………

മാഷ് ശ്രീയോട് പറഞ്ഞേക്കു മനസ്സിലുള്ള കുട്ടിയെ തന്നെ വിവാഹം കഴിച്ചോളാൻ…..

എന്നിട്ട് എന്റെ നന്ദു മോളെ എനിക്ക് മാത്രമായിങ്ങ് തന്നേക്കാൻ….െ

ഇന്നി മുന്നോട്ടുള്ള ജീവിതമെനിക്ക് ജീവിച്ച് തീർക്കാൻ എനിക്കെന്റെ നന്ദു മോളും… പിന്നെ…. പിന്നെ ശ്രീയുടെ കുറച്ച് ഓർമ്മകളും മാത്രം മതിയെന്ന്…… “

അടക്കിപ്പിടിച്ചൊരു തേങ്ങലോട് കൂടിയത് പറഞ്ഞ് നിർത്തമ്പോൾ ചുറ്റുമുള്ള കാഴ്ചകളെല്ലാം എനിക്ക് അവ്യക്തമായിരുന്നു….

കാരണം എന്റെ കണ്ണുകൾ അത്രമേൽ നിറഞ്ഞു പോയിരുന്നു…..

” എന്തൊക്കെയാമോളെ നീയീ പറയുന്നത്…..?”

” പോട്ടെ മാഷെ……”

പിന്നെ മാഷ്ടെ ചോദ്യങ്ങൾക്കൊന്നും മുഖം കൊടുക്കാതെ ഞാൻ കാറിലേക്ക് കയറി…..

സ്റ്റിയറിങ്ങിൽ തലചേർത്ത് കരയുമ്പോൾ കാരണമെന്തെന്ന് പോലും അറിയാതെ നന്ദു മോളും എനിക്കൊപ്പം വിങ്ങിപൊട്ടുന്നുണ്ടായിരുന്നു……

ഒരു വിധം വീട്ടിലെത്തി…. കട്ടിലിലേക്ക് വീഴുമ്പോൾ മനസ്സ് ശൂന്യമായിരുന്നു….

കിടന്നപാടെ ഉറങ്ങി പോയിരുന്നു….

ഉറങ്ങിയെണീറ്റ് നോക്കുമ്പോൾ എനിക്കടുത്ത് കുറെയധികം കവറുകൾ….

എല്ലാം ശ്രീ മോൾക്ക് കൊടുത്ത് വിട്ട ഡ്രസ്സുകൾ ……

ഒരോന്നായ് മറിച്ചു നോക്കുമ്പോഴായിരുന്നു പിച്ചും ബ്ലൂവും ഇടകലർന്ന കട്ട് വർക്ക് ചെയ്തൊരു സാരി എൻ കണ്ണിൽ പെട്ടത്

അത് കൈയ്യിലേക്കെടുത്തുയർത്തിയപ്പോൾ അതിൽ നിന്നൊരു :പേപ്പർ കഷ്ണം പറന്നു വീണു….

“എന്റെ ലച്ചൂന്…..,

കീറി കളയാതെ ഇത് മുഴുവനും വായിക്കണം…

എത്രയൊക്കെ നീയെന്നെ വേണ്ടെന്ന് പറഞ്ഞാലും നീ എന്റേത് മാത്രമാ…… എന്നും എപ്പോഴും

നിന്റെ മനസ്സിലിപ്പോഴും പഴയ ആ ലെച്ചുവുണ്ട് കുറവ് വരാത്ത എന്നോടുള്ള ആ സ്നേഹമുണ്ട്…..

ഹാപ്പി വെഡിങ്ങ് ആന്വേഴ്സറി….

നിന്റെ മാത്രം ശ്രീ…. “

ഞാനത് വായിച്ച് തീർന്നപ്പോഴായിരുന്നു താഴെയാരോ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്….

ഒപ്പം മോളുടെ വിളിയും…

“അമ്മേ ഒന്നിങ്ങു വന്നേ… ഇതരാന്ന് വന്ന് നോക്കിയേ…. “

കൈയ്യിലിരുന്ന ലെറ്റർ ചുരുട്ടി പിടിച്ച് താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴും

എന്റെ ഫോൺ റിങ്ങ് ചെയ്തു…

ഡിസ്പ്ലേയിൽ ആ പേര് വീണ്ടും തെളിഞ്ഞു വന്നു

“ശ്രീ… “

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply