“മോളെ അത് ശ്രീ…. “
“എന്റെ ശ്രീക്ക്…”
ബാക്കി പറഞ്ഞത് കേട്ടപ്പോഴേക്കും ചെവിയേട് ചേർത്ത് പിടിച്ചിരുന്ന ഫോൺ എന്റെ കൈവിരലുകൾക്കിടയിൽ നിന്നും ഊർന്ന് താഴേക്ക് വീണിരുന്നു……
” ശ്രീ…. ശ്രീമോൻ പോയി…. “
ശ്രീമോൻ പോയി അത് മാത്രമെന്റെ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു………
നിലത്തു വീണുപോയ ഫോണെടുത്ത് ഞാൻ വീണ്ടും ചെവിയോട് ചേർത്തുവെച്ചു…..
“ആശുപത്രിയിൽ നിന്ന് മടങ്ങി വരും വഴി കാറ് ചെന്ന്……..”
” ശ്രീ……..”
കൈവെള്ള രണ്ടും ചെവിയിലേക്ക് ചേർത്ത് പിടിച്ച് പാതി കണ്ടു നിർത്തിയ സ്വപ്നത്തിൽ നിന്ന് ഞാൻ ഞെട്ടിയുണരുമ്പോൾ…..
കണ്ടു മറന്നത് ഒരു സ്വപ്നമാണെന്ന് വിശ്വസിക്കാനെനിക്ക് സാധിച്ചില്ല…..
ഫോണെടുത്ത് സമയം നോക്കി 2.15
തൊണ്ട വറ്റിവരളുന്നത് പോലെ…….
കണ്ണിൽ നിന്ന് മലവെള്ളപാച്ചില് പോലെ ഒഴുകിയെത്തിയ കണ്ണീർ തുള്ളികൾ കവിൾ തടങ്ങളേ തഴുകി തൊണ്ടക്കുഴിയിലേക്കൊഴുകുന്നു….
അലറി വിളിച്ച് ഞാനെണീറ്റത് കൊണ്ടാവാം അപ്പോഴേക്കും മോളുണർന്നിരുന്നു…..
മോളെ ഞാൻ പതിയെ പുറത്ത് തട്ടി ഉറക്കി….
തൊണ്ട വറ്റിവരളുന്നുണ്ടായിരുന്നു….. മേശമേലിരുന്ന ചില്ലു ജഗ്ഗിലേക്കെന്റ വിരലുകൾ നീണ്ടു…..
അതിൽ വെള്ളമുണ്ടായിരുന്നില്ല…
വെള്ളമെടുക്കാനായ് മുകളിൽ നിന്ന് അടുക്കളയിലേക്കുള്ള കോണിപ്പടികളിറങ്ങുമ്പോഴും പാതിവഴിയിൽ കണ്ടു നിർത്തിയ സ്വപ്നത്തിന്റെ ഞെട്ടൽ എന്നിൽ നിന്ന് അടർന്ന് മാറിയിട്ടുണ്ടായിരുന്നില്ല….
കാലുകളോരോന്നും മുന്നോട്ട് വയ്ക്കാനാകാതെ കോണിപ്പടിയിലെ കൈവരിയിൽ ചാരി സ്‌റ്റെപ്പിലേക്ക് ഞാനിരുന്നു…..
ഡിവോഴ്സ് വാങ്ങി ഞങ്ങള് രണ്ടാളും വേർപിരിഞെങ്കിലും ശ്രീൽ എന്തേലും പറ്റിയെന്നറിഞ്ഞാൽ പിടയുന്നൊരു മനസ്സുണ്ടെനിക്ക്…..
ഒരു നിമിഷം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശമായ ആ ദിവസത്തിലേക്കെന്റെ ചിന്തകൾ പാഞ്ഞു…
“ലച്ചൂസമയം 8 കഴിഞ്ഞു….. നീ ഇതെന്തെടുത്ത് നിക്ക് വാ…”
” ശ്രീ മോളെയൊന്ന് എടുത്തേ…. ദേ ഞാനിപ്പോ റെഡിയാകാം…..”
ബഡ്ഡിൽ കിടന്നു കരയുന്ന നന്ദ മോളെയും കൊണ്ട് ശീ പുറത്തേക്ക് പോയപ്പോൾ ഞാൻ വേഗന്ന് ഡ്രസ്സ് മാറി താഴേക്ക് ചെന്നു….
അചഛനും സുഭദ്രാമ്മയും താഴെ തന്നെയുണ്ടായിരുന്നു….
വീട്ടിലെ തിരക്കിട്ട ജോലികൾക്കിടയിൽ എനിക്കൊരു കൈ സഹായത്തിന് നിർത്തിയതാണ് സുഭദ്രാമ്മയെ…..
നന്ദ മോൾക്കിപ്പോ എന്നെ കണ്ടില്ലേലും വേണ്ടില്ല എന്നും സുഭദ്രാമ്മയെ കാണണം…..
“ലച്ചു ഇതെന്ന് ഓർത്ത് നിക്കുവാ ഇപ്പോ തന്നെസമയം പോയി……. “
സ്റ്റെയറിന്റെ പാതി വഴിയിൽ എന്തോ ഓർത്ത് നിന്നപ്പോ ശ്രീയായിരുന്നു എന്നെ വിളച്ചത്
“ഒന്നൂല്ല ശ്രീ….ദാ വരുന്നു”
സുഭദ്രാമ്മയുടെ കൈയ്യിലിരുന്ന നന്ദ മോളെടെ നെറുകിലൊന്ന് ചുംബിച്ച് ഞാൻ വേഗന്നോടി കാറിന്റെ മുൻ സീറ്റിൽ സ്ഥാനം പിടിച്ചു……
” ഞാൻ മടുത്തു ശ്രീ….. എന്നും ധൃതിവെച്ചുള്ള ഈ ഓട്ടം……. മോൾടെ കൂടെ കുറച്ച് നേരം ഇരിക്കാൻ പോലും സമയം കിട്ടുന്നില്ല…….”
” നമ്മുക്ക് രണ്ടാൾക്കൂടെ ഒരു മൂന്ന് മാസത്തെ ലീവ് എടുത്ത് ക്യാനഡയിലുള്ള എന്റെ അമ്മാവന്റെ അടുത്തോട്ട് പോയാലോ നമ്മുടെ കല്യാണം കഴിഞ്ഞപ്പോ തൊട്ട് അമ്മാവൻ വിളിക്കുന്നതാ…..
ഇപ്പോ തൽക്കാലം ഉള്ള ടെൻഷൻ കുറഞ് കുറച്ച് ആശ്വാസവും കിട്ടും…..
മോളുടെ കൂടെ ചിലവഴിക്കാനും കുറച്ച് ടൈം കിട്ടും…….”
” ശ്രീ യൊന്ന് അമ്മാവനെ വിളിച്ച് സംസാരിക്ക്….. “
ഹോസ്പിറ്റൽ എത്തിയപ്പോൾ കാറ് പാർക്ക് ചെയ്ത് ഞങ്ങള് രണ്ടാളും ഞങ്ങൾ ടെ റൂമിലേക്ക് പോയി
ഉച്ചയ്ക്ക് ലഞ്ച് ക്യാന്റീനിൽ നിന്ന് ഒന്നിച്ചിരുന്ന് കഴിക്കാറാണ് പതിവ്…..
സമയം താമസിച്ചപ്പോൾ ഞാൻ ശ്രീയുടെ ഫോണിലേക്കൊന്ന് വിളിച്ച്… ബെല്ലടിച്ച് നിന്നതല്ലാതെ ഫോണെടുത്തില്ല…..
ഞാൻ ശ്രീയെ നോക്കി ശ്രീയുടെ റൂമിലേക്ക് നടന്നു…….
പേഷ്യൻസിനെ നോക്കുന്ന കർട്ടന്റെ മറവിൽ നിന്ന് അടക്കി പിടിച്ചൊരു തേങ്ങൽ…
എന്റെ കണ്ണുകൾ അങ്ങോട്ടേക്ക് പാഞ്ഞു…..
ഡോക്ടറുടെ ചുമലിൽ ചാരി നിന്ന് കരയുകയാണ് നഴ്സ് അശ്വതി…….
ഒരു കൈ കൊണ്ട് അവളുടെ പുറത്തും മുടിയിഴയിലൂടെയും എല്ലാം ടോഡാക്ടർ തഴുകുന്നുണ്ട്…..
മറ്റെ കൈയ്യിൽ അടുക്കി പിടിച്ചു കുറയധികം നേട്ടുകൾ
കൺമുന്നിൽ കണ്ടിട്ടും എനിക്ക് ആ കാഴ്ചയെ വിശ്വസിക്കാനായില്ല ഞാൻ അറിഞ്ഞ എന്റെ ശ്രീ ഇങ്ങനല്ലായിരുന്നു…..
ശ്രീ എന്നുറക്കെ വിളിക്കണമെന്നുണ്ടായിരുന്നു…
പക്ഷേ നാവ് അനങ്ങിയില്ല ശ്വാസം പോലും എടുക്കാൻ കഴിത്ത അവസ്ഥ……
ഒന്നും മിണ്ടാതെ ആ റൂമിൽ നിന്ന് ഇറങ്ങി വരുമ്പോൾ കരയാൻ പോലും ഞാൻ മറന്ന് പോയിരുന്നു…..
അധികം നേരം ഹോസ്പിറ്റലിൽ നിൽക്കാതെ ഹാഫ് ഡേ ലീവെടുത്ത് ഞാൻ വീട്ടിലേക്ക് മടങ്ങി
നന്ദ മോളെ ഒന്ന് നോക്കുക പോലും ചെയ്യാതെവേഷം പോലും മാറാതെ ഞാൻ കിടക്കയിലേക്ക് ചാഞ്ഞു……
ശ്രീയെ ഇപ്പോഴും അങ്ങനൊരു രീതിയിൽ ഓർക്കാൻ പോലും എന്റെ മനസ്സെന്നെ അനുവദിച്ചില്ല……..
വൈകിട്ടായപ്പോൾ ശ്രീയും വന്നിരുന്നു…..
മുറിയിൽ ശ്രീയുടെ കാൽപെരുമാറ്റവും നന്ദ മോളെ കൊഞ്ചിക്കുന്ന ശബ്ദവും എല്ലാം കേട്ടിട്ടും ഉറക്കം നടിച്ച് ഒന്നും അറിയാത്തത് പോലെ ഞാൻ കിടന്നു…….
“ലച്ചു…… എണീറ്റേ…. നേരം ഒരു പാടായി….”
ഒന്നും മിണ്ടാതെ ഞാനെണീറ്റു….
ശ്രീയുടെ കൈയ്യിലിരുന്ന നന്ദ മോളെയും വാങ്ങി കട്ടിലിന്റെ ഒരു മൂലയ്ക്ക് മാറി തിരിഞ്ഞിരുന്ന് ഞാൻ മോൾക്ക് പാലു കൊടുത്തു…….
മോളുറങ്ങിയപ്പോൾ അവളെ കിടത്തി ഇരുവശത്തും തലയിണയും വെച്ച് ഞാൻ ജനലഴികളിൽ പിടിച്ച് തെക്ക് ഭാഗത്തൂടെ ഒഴുകുന്ന ആറിലേക്ക് കണ്ണുനട്ട് നിന്നു…..
ശ്രീയോട് ചോദിച്ചാലോന്ന് മനസ്സുകൊണ്ട് പലവട്ടം ആലോചിച്ചു
ചെയ്ത തെറ്റ് മനസ്സിലാക്കി എനിക്ക് മുൻമ്പിൽ എന്റെ ചോദ്യങ്ങൾക്കൊന്നും ഒരുത്തരവും ഇല്ലാതെ നിസഹായനായി നിൽക്കുന്ന ശ്രീയുടെ മുഖം ഓർത്തപ്പോൾ അത് വേണ്ടന്ന് വെച്ചു……
ഇനിയിപ്പോ അശ്വതിയോട് ചോദിച്ച് അത് വഴി അത് ഹോസ്പിറ്റൽ മുഴുവൻ അറിഞ്ഞാൽ അതുംശ്രീക്ക് തന്നാ നാണക്കേട്
എങ്ങനാ ഇപ്പോ ഇതൊന്ന് ചോദിക്കാ എന്താ അവര് തമ്മിലുള്ള ബന്ധം ഒന്നും അറിയാതെ ഇനിയൊരു സമാധനമില്ല…..
(ശീയോടിപ്പോൾ എനിക്ക് മനസസ് കൊണ്ടൊരു അകൽച്ച തോന്നു…..
എൻ ചിന്തകൾ പലതും പല വഴിക്ക് സഞ്ചരിച്ചു തുടങ്ങി…..
അപ്പോഴായിരുന്നു പിന്നിലൂടെ വന്ന് ശ്രീയെന്നെ ചുറ്റിപ്പിടിച്ച് ഉമ്മ വെയ്ക്കാൻ ശ്രമിച്ചത്
ശ്രീയുടെ കൈ എന്റെ ദേഹത്തേക്ക് തൊട്ടപ്പോൾ ഉടലാകമാനം പൊള്ളിയടരുന്നത് പോലെ നിക്ക് തോന്നി……
“വിട് ശ്രീ”
എന്ന് പറഞ്ഞ് ധൃതിയിൽ ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി
അപ്പോഴേക്കും ശ്രീയെന്നെ ശ്രീയുടെ കരവലയങ്ങൾക്കുള്ളിൽ ആക്കിയിരുന്നു
” പറ. എന്താ പറ്റിയത് വന്നപ്പോ തൊട്ട് ഞാൻ ഓർക്കുന്നു പതിവില്ലാതെ ഉച്ചയ്ക്ക് വന്നു ഇന്നീ നേരം വരെ എന്നോടൊന്നും മിണ്ടുന്നില്ല….
എന്താന്റെ ലെച്ചൂന് പറ്റിയേ……?
വയ്യാണ്ടായോ…..”
“ഒന്നൂല ശ്രീ എന്നെ വിട്”
അത് പറഞ്ശ്രീയുടെ കൈകളിൽ നിന്ന് കുതറി മാറി ഞാൻ മോൾക്കരുകിൽ ചെന്ന് കിടന്നു
ആ നിമിഷം തൊട്ട് തുടങ്ങുകയായിരുന്നു ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ
ഞാനായിട്ട് സൃഷ്ടിച്ച പ്രശ്നങ്ങൾ… ശ്രീക്ക് ദേഷ്യം തോന്നുന്നതൊക്കെ ചെയ്ത് കൂട്ടി ഞങ്ങൾക്കിടയിൽ ഒരോ വഴക്കുകൾ ഉണ്ടാക്കി ഒടുവിൽ അതിനെ ഡിവോഷ്സിന്റെ
വക്ക് വരെ കൊണ്ടെത്തിച്ചു…..
ഇപ്പോഴും ആർക്കും കൃത്യമായ് അറിയില്ല ഞങ്ങള് പിരിയാനുള്ള കാരണം എന്താണെന്ന്
പക്ഷേ എന്റച്ഛൻ മാത്രം വിശ്വസിക്കുന്ന ഐന്റെ എന്തോ പ്രവർത്തി മൂലമാണ് ഞങ്ങള് പിരിഞതെന്ന്…….
കോളിംഗ് ബെല്ലിന്റെ ശബ്ദമായിരുന്നു എന്നെ ഓർമ്മകളിൽ നിന്നുണർത്തിയത്…
“ഇതെന്താ മോളെ ഇന്ന് ഇത്ര നേരായിട്ടും വാതില് തുറക്കാത്തെ….”
“ഉറങ്ങി പോയി ചേച്ചീ….. ചേച്ചി ആ പാലെടുത്ത് ഒന്ന് ചായയിടു ഞാൻ മോൾടുത്തോട്ട് ചെല്ലട്ടെ……”
ഞാൻ കുളിയൊക്കെ കഴിഞ്ഡ്രസ്സ് മാറി കൊണ്ടിരുന്നപ്പോഴായിരുന്നു മോളുണർന്നത്…….
മോൾക്ക് പാല് കൊടുത്ത് അവളെ മഞ്ചുവേച്ചിടെ കൈയ്യിൽ കൊടുത്ത് കാറിന്റെ കിയും ബാഗും എടുത്ത് ഞാൻ ഹോസ്പിറ്റലിലേക്കിറങ്ങി……
ഇന്നലെ രാത്രി തീരെ ഉറങ്ങാത്തതിന്റെ ക്ഷീണവും പാതിവഴിയിൽ നിർത്തിയ ഉറക്കവും പേഷ്യൻസിനെ നോക്കി കൊണ്ടിരുന്നപ്പോൾ എന്റെ കണ്ണുകളെ തലോടി കടന്നു പോയി
പേഷ്യൻസിന്റെ തിരക്കൊഴിഞപ്പോൾ ഞാൻ മേശയിലേക്കൊന്ന് തല ചായ്ച്ച് കിടന്നു…..
ഇന്നലെ ഉറങ്ങാത്തത് കൊണ്ട് കിടന്നപ്പോഴെ കണ്ണടഞു പോയി
“ലച്ചൂ…… “
ആ വിളിയിലാണ് ഞാനുണർന്നത്….
കണ്ണു തുറന്ന് നോക്കുമ്പോൾ മുന്നിൽ ആദർശ്
“എന്താ ആദർശ് “
അൽപം ദേഷ്യം കലർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു
“എന്താടോ ഇത് റൂമിലേക്ക് വന്ന ആളോട് ഒന്ന് ഇരിക്കാനേലും പറയടോ…”
“ഓഹ് സോറി ഇരിക്കു….”
“ടോ ഞാൻ വന്നതെന്തിനാണെന്ന് വെച്ചാൽ……!”
“എന്താ?”
“അധികം വളച്ച് ചുറ്റാതെ ഞാൻ ഉള്ളത് പോലങ്ങ് പറയാം….
എനിക്ക് തന്നെ ഇഷ്ടാണ്….
വിവാഹം ചെയ്യാൻ താൽപര്യം ഉണ്ട്….. “
“ആദർശ് പ്ലീസ്”
“ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നത്
ലച്ചൂ തന്നെന്നെ ഒന്ന് മനസിലാക്ക്
തന്റെ മോളെ വേണേൽ നമുക്ക് ശ്രീഹരിക്ക് കൊടുക്കാം
അല്ലേൽ നമ്മുടെ മോളായിട്ട് വളർത്താം
തന്റെ കഴിഞ്ഞ വിവാഹം അതൊക്കെ എനിക്കൊരു പ്രശ്നമേയല്ലാ…..”
“ഛീ എഴുനേക്ക്…… എന്റെ റൂമീന്ന് പുറത്ത് പോ……
എന്റെ നന്ദമോൾക്ക് ഒരു അച്ഛനേ ഉള്ളു ശ്രീഹരി “
“ലച്ചൂ ഞാൻ…”
” മേലിൽ എന്നെ അങ്ങെനെ വിളിക്കരുത് എന്റെ ശ്രീയെന്നെ വിളിക്കുന്നതാ അങ്ങനെ….. “
“ലക്ഷ്മി പ്ലീസ്”
” ഇനി മേലിൽ ഇതും പറഞ്എന്റെ മുന്നിൽ വന്നാൽ….
എന്റെ റൂമീന്ന് പുറത്തിറങ്ങ്….”
ഇരുന്ന ചെയറിൽ നിന്നെണീറ്റ് ആദർശിന്റെ മുഖത്തേക്ക് നോക്കി വാതിലിലേക്ക് വിരൽ ചൂണ്ടിയത് പറയുമ്പോൾ
ഞങ്ങളുടെ സംസാരമെല്ലാം കേട്ട് വാതിലിൽ കൈ കെട്ടി ചാരി ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആളെ കണ്ടതും ഞാൻ പോലും അറിയാതെന്റെ ചുണ്ടുകൾ വീണ്ടും മന്ത്രിച്ചു ആ പേര്
” ശ്രീ “
(തുടരും)
രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
എല്ലാവർക്കും ലച്ചൂനേം ശ്രീയെയും നന്ദ മോളെയും ഒക്കെ ഇഷ്ടമാകുന്നുണ്ടോ…..?
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് വേണ്ടി കാത്തിരിക്കുന്നു…..😍😊
നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😘😘❤
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. 💕💕💕💕💕💕💕