“ഛീ എഴുനേക്ക്…… എന്റെ റൂമീന്ന് പുറത്ത് പോ……
എന്റെ നന്ദമോൾക്ക് ഒരു അച്ഛനേ ഉള്ളു ശ്രീഹരി “
“ലച്ചൂ ഞാൻ…”
” മേലിൽ എന്നെ അങ്ങെനെ വിളിക്കരുത് എന്റെ ശ്രീയെന്നെ വിളിക്കുന്നതാ അങ്ങനെ….. “
“ലക്ഷ്മി പ്ലീസ്”
” ഇനി മേലിൽ ഇതും പറഞ്എന്റെ മുന്നിൽ വന്നാൽ….
എന്റെ റൂമീന്ന് പുറത്തിറങ്ങ്….”
ഇരുന്ന ചെയറിൽ നിന്നെണീറ്റ് ആദർശിന്റെ മുഖത്തേക്ക് നോക്കി വാതിലിലേക്ക് വിരൽ ചൂണ്ടിയത് പറയുമ്പോൾ
ഞങ്ങളുടെ സംസാരമെല്ലാം കേട്ട് വാതിലിൽ കൈ കെട്ടി ചാരി ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആളെ കണ്ടതും ഞാൻ പോലും അറിയാതെന്റെ ചുണ്ടുകൾ വീണ്ടും മന്ത്രിച്ചു ആ പേര്
” ശ്രീ “
ഡോക്ടർ ആദർശ് പുറത്തേക്കിറങ്ങിയതും ശ്രീ അകത്തേക്ക് വന്നു…..
“എന്താ ലെച്ചൂ പ്രോബ്ലം…? അവൻ വീണ്ടും ശല്യം ചെയ്യാൻ വന്നോ……?”
ശ്രീയും ഞാനും ഭാര്യാ ഭർത്താക്കൻമാരായി കഴിയുന്ന കാലം തൊട്ടേ ആദർശിനെന്നെ കാണുമ്പോൾ ഇച്ചിരി എളക്കം ഉള്ളതാ
ഇപ്പോൾ ശ്രീയുമായി അകന്ന് കഴിഞ്ഞപ്പോൾ അത് ഇത്തിരി കൂടിയെന്ന് മാത്രം….
” ലെച്ചു ഇതെന്ത് ഓർത്ത് നിക്ക് വാ….?അവനെന്താ നിന്നോട് പറഞ്ഞത്….? അവനെ ഇന്ന് ഞാൻ….”
അത് പറഞ് മടക്കി വെച്ചിരിക്കുന്ന ഷർട്ടിന്റെ കെ ഒന്നൂടെ മുകളിലേക്ക് കയറ്റി ശ്രീ തിരിയാൻ തുടങ്ങിയതും ഞാൻ പിന്നിൽ നിന്ന് വിളിച്ചു…
”ഡോക്ടർ ശ്രീഹരി….. “
ശ്രീഹരി എന്നുള്ള എന്റെയാ വിളിയിൽ ശ്രീയെന്ന് ഞെട്ടി…..
“ലച്ചൂ….. “
” വിളിക്കരുതെന്നെ ആ നാവു കൊണ്ടങ്ങനെ…….
എന്നെ ഒരു പാട് സ്നേഹിക്കുന്നവരും ഞാൻ ഒരു പാട് സ്നേഹിക്കുന്നവരും മാത്രം അങ്ങനെ വിളിക്കുമ്പോൾ കേൾക്കാനാണെനിക്ക് ഇഷ്ടം………
നിങ്ങളങ്ങനെ വിളിക്കുമ്പോൾ ഞാൻ അത് ആസ്വദിച്ചിരിന്ന കലമൊക്കെ അതിക്രമിച്ചിരിക്കുന്നു….. “
ദേഷ്യത്തിൽ കൈ ചുരുട്ടി ചില്ലു മേശമേൽ ഒന്നിടിച്ചിട്ട് ശ്രീ പുറത്തേക്ക് പോയി……
പെട്ടന്ന് ശ്രീയോട് അത്രയും ദേഷ്യപ്പെടണ്ടായിരുന്നെന്ന് എനിക്കും തോന്നിപോയി…..
മനസ്സിന് മൊത്തം ആകെപ്പാടെ ഒരു അസ്വസ്ഥത..
ശ്രീയെ അന്നാദ്യമായ് മറ്റൊരു പെൺ കുട്ടിക്കൊപ്പം കണ്ട അന്ന് തുടങ്ങിയ അസ്വസ്ഥത……
നിയമത്തിന്റെ സഹായത്തോടെ ശ്രീയെ എന്നന്നേക്കുമായി എന്റെ ജീവിതത്തിൽ നിന്ന് അടർത്തിമാറ്റിയെങ്കിലും ആ അസ്വസ്ഥത എന്നെ വിട്ട് പോകാതെ ഇന്നും എന്നോടൊപ്പം….
കല ചക്രം മുന്നോട്ട് ഉരുണ്ട് നീങ്ങിയപ്പോൾ…..
ഇന്നാണ് എന്റെ നന്ദൂട്ടി ആദ്യായിട്ട് സ്കൂളിലേക്ക് പോണത്………
വർണക്കുടയും ബാഗും വാട്ടർബോട്ടിലും ഒക്കെയായി പഠനത്തിന്റെ ആദ്യപടി അവൾ ചവിട്ടുകയാണ്….
കാറ് പാർക്കിംഗ് ഏരിയയിൽ ഇട്ട് മോളുടെ കൈയ്യും പിടിച്ചി ഞാൻ അവൾടെ ക്ലാസ്സ് റൂമിലേക്ക് നടന്നു…..
ഒരു മാതിരി പെട്ട എല്ലാ കുട്ടികളും അച്ഛനും അമ്മയ്ക്കും ഒപ്പമാണ്…..
…. എന്റെ നന്ദൂട്ടിക്ക് ആ ഭാഗ്യം ഇല്ലാണ്ട് പോയി… പാവം മോള്….
ഞാൻ മനസ്സ് കൊണ്ടോർത്തു………
ആദ്യ ദിവസം ആയത് കൊണ്ട് ഉച്ച വരയേ ഉണ്ടായിരുന്നു…..
ഉച്ച വരെ ഞാൻ മോൾക്കൊപ്പം ഇരുന്നു…..
എന്നിട്ട് അവളുടെ ക്ലാസ്സ് കഴിഞ്ഞപ്പോ ഒന്നിച്ച് പുറത്തേക്കിറങ്ങി…….
മോൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട റെസ്റ്റോന്റിൽ കയറി അവൾക്കിഷ്ടപ്പെട്ട ഭക്ഷണം തന്നെ ഞങ്ങള് രണ്ടാളും കഴിച്ചു……
പുറത്തേക്കിറങ്ങിയപ്പോൾ അവള് പറഞ്ഞു
“അമ്മേ നമുക്ക് കടല് കാണാൻ പോയാലോന്ന്……?”
മോള് ഒരു പാട് ആഗ്രഹത്തോടെ പറഞ്ഞതാ… പറ്റില്ലന്ന് പറഞ്ഞാൽ ഇന്ന് മുഴുവനും ചിണുങ്ങി കൊണ്ടിരിക്കാൻ അത് മതി…….
അത് കൊണ്ട് തന്നെ വണ്ടി നേരെ ബീച്ചിലേക്ക്……
ബീച്ചെന്ന് പറഞ്ഞാൽ പണ്ടൊക്കെ ഒർമ്മകൾ ഒരുപാടായിരുന്നു……
ഇന്നിപ്പോൾ ഒരു കൊടുക്കൽ വാങ്ങലിന്റെ ഓർമ്മ മാത്രം……
ശ്രീക്ക് നന്ദു മോളെ കൈമാറുന്നതും തിരിച്ച് ശ്രീയെനിക്ക് തരുന്നതും എല്ലാം ആർത്തിരമ്പി വരുന്ന ഈ കടലിനെയും കടലമ്മയെയും സാക്ഷിയാക്കി കൊണ്ടായിരുന്നല്ലോ……
“അമ്മേ…. ഇതെന്ത് ഓർത്ത് ഇരിക്ക് വാ……. ഇറങ്ങ്….. “
ഞാൻ പതിയെ പുറത്തേക്കിറങ്ങി നന്ദുമോള് എന്റെ കൈയ്യും പിടിച്ച് മണൽപരപ്പിലൂടെ നടന്നു…..
കടല് ഒത്തിരി അടുത്ത് കണ്ടപ്പോൾ എന്റെ കൈവിട്ട് അവളോടി…..
” നന്ദൂ പതിയെ…….”
അവള്കടൽ തിരയ്ക്കൊപ്പം മുന്നോട്ടും പിന്നോട്ടും ഓടി കൊണ്ടേ യിരുന്നു……..
തിര വരുമ്പോൾ എന്റയടുത്തേക്കും തിരമാറുമ്പോൾ കടലിലേക്കും……
അവളുടെ ആ ഓട്ടവും കുട്ടിക്കളിയും കണ്ട് കുറേ നേരം ഞാനാ മണൽപ്പരപ്പിലിരുന്നു………
നന്ദു മോളെ പ്രഗ്നന്റായിരുന്നപ്പോൾ ശ്രീയുടെ കൈ പിടിച്ച് ഒരുപാട് വട്ടം കടലിലെ ഉപ്പുവെള്ളത്തിലൂടെ കാല് നനച്ചിങ്ങനെ നടന്നിട്ടുണ്ട്……
ഈ കടൽതീരത്ത് വെച്ച് തന്നെയായിരുന്നു നന്ദു മോൾടെ ആദ്യ ചലനം എന്റെ വയറിൽ ചെവി ചേർത്ത് പിടിച്ച് ശ്രീ കണ്ട് പിടിച്ചതും…….
എന്റെ മോള് വലുതായപ്പോൾ ശ്രീയെനിക്ക് ഒപ്പമില്ലാതായി………
അസ്തമയ സൂര്യന്റെ ചുവന്ന വെട്ടം മുഖത്തേക്കടിച്ചപ്പോഴേക്കും ഞാൻ മോളെ വിളിച്ചു….
” നന്ദൂട്ടി വാ നമുക്ക് പോകാം…… “
“അമ്മേ ഒരു പത്ത് മിനിട്ട്….. “
“ഇനി നമക്ക് വേറൊരു ദിവസം വരാവേ….. “
അത് പറഞ് അവളെ ഒരു വിധം ഞാൻ കാറിൽ’ കയറ്റി……..
കുറച്ചു ദൂരം മുന്നോട്ട് പോയപ്പോഴേക്കും പാതിവഴിയിൽ കാറ് നിന്നു….
“എന്തിനാ അമ്മേ വണ്ടി നിർത്തിയെ….?”
” നിർത്തിയതല്ല മോളെ…… തന്നതാൻ നിന്നതാ…. “
അത് പറഞ്ഞാൻ പുറത്ത് റോഡിലേക്കിറങ്ങി….
കാറിൻെറ ബോണറ്റ് പൊക്കി നോക്കി……
അത് പോലെ തന്നെ അത് താഴ്ത്തിവെച്ചിട്ട് ഞാൻ കാറിൽ ചാരി റോഡിലേക്ക് നോക്കി നിന്ന്…..
“അമ്മാ നമ്മളിനി എങ്ങനയാ പോകുന്നെ….?”
“വാ നടന്ന് പോകാം… :”
ഞാനൊന്ന് ചിരിച്ച് മോളോടായ് അത് പറഞ്ഞു…
” നടക്കാനോ…..? എന്നെ എടുക്ക്…. “
” അയ്യടി…..”
“വല്ല ഓട്ടോയും കിട്ടുവോന്ന് നോക്കാം…….”
ഞാനത് പറയുമ്പോഴും അവള് ഏതോ പാട്ടും പാടി അങ്ങനെ നിക്ക് വാരുന്നു…..
“ഓട്ടോ……. “
അത് പറഞ് കൈനീട്ടി ഞാൻ റോഡിൽ കൂടി വന്ന ഓട്ടോക്ക് നേരെ പാഞ്ഞടുത്തു…..
അതിനുള്ളിൽ ആള് ഉണ്ടായിരുന്നത് കൊണ്ടാകും അത് നിർത്താതെ പോയി
എന്റെ മുഖത്തൊരു ദേഷ്യവും നന്ദൂട്ടീടെ മുഖത്തൊരു കള്ളച്ചിരിയും വിടർന്നു……
മോളൂ…. നീ കാരണമാ നമ്മളി പെരുവഴിയിൽ നിൽക്കുന്നത്….. നിന്റെ ഒരു കടലും കരയും…..
ഞാനത് പറഞ്ഞ് നിർത്തിയപ്പോൾ ഞങ്ങൾക്കു മുമ്പിലൂടൊരു ബ്ലാക്ക് കാർ പാഞ്ഞ് പോയി…..
ഞങ്ങൾക്ക് കുറച്ചു മുൻമ്പിലായത് കൊണ്ട് നിർത്തി…..
പിന്നെ പതിയെ ഞങ്ങൾടെ അടുത്തേക്ക് കൊണ്ട് വന്നു….. ബ്ലാക്ക് കളർ കാറും കാറിന്റെ നമ്പരും കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു അത് (ശീയുടെ ‘കാറാണെന്ന്…..
ഹോസ്പിറ്റലിൽ നിന്ന് മടങ്ങി വരും വഴിയാകും ശ്രീ….
ഞാൻ മനസ്സുകൊണ്ടോർത്തു…….
ശ്രീകാറിൽ നിന്നിറങ്ങി…. എന്റെ ഊഹം തെറ്റായില്ല…..
ശ്രീയെ കണ്ടപാടെ നന്ദു മോൾ ഓടിച്ചെന്നു അച്ഛാന്ന് വിളിച്ച്…..
” എന്ത് പറ്റി…. എന്നാ വഴിയിൽ നിൽക്കുന്നേ…..?”
എന്നോടായ് ശ്രീയത് ചോദിച്ചപ്പോൾ അലസമായ് ഞാനും മറുപടി കൊടുത്തു…..
” ആ… വണ്ടിക്ക് എന്തോ കംപ്ലയിന്റ്….. “
“വാ വീട്ടിൽ കൊണ്ട് വിടാം…. ഇത്രേം നേരായില്ലേ……”
” വേണ്ട ഞങ്ങള് ഒരു ഓട്ടോക്ക് പൊക്കോളാം…… “
” നിന്ന് വാശി പിടിക്കാതെ വന്ന് വണ്ടിയിൽ കയറ് ലക്ഷ്മി….. “
ശ്രീയുടെ ശബ്ദം അൽപം കനത്തിരുന്നു…..
അതിനിടയ്ക്ക് തന്നെ നന്ദു മോള് ശ്രീയുടെ കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറിയിരുന്നിരുന്നു….
“അമ്മേ… വാ… നമക്ക് അച്ചേട കൂടെ പോകാം…… “
” പറയുന്നത് കേൾക്ക് ലക്ഷ്മി….. “
ഞാൻ ചെന്ന് എന്റെ കാറിൽ നിന്ന് മോൾടെ സ്കൂളിൽ കൊണ്ട് പോയ ബാഗും പിന്നെന്റെ പേഴ്സും ഫോണും കീയും എല്ലാം എടുത്തു……
ശ്രീയുടെ കാറിന്റെ ബാക്ക് ടോർ തുറക്കാനെന്റെ കൈവിരലുകൾ നീട്ടി തുടങ്ങിയപ്പോഴേക്കും നന്ദു മോള് മുൻ വാതിൽ തുറന്നു തന്നു…..
അവസാനം ഒരു നിവർത്തിയും ഇല്ലാതെ ഞാൻഫ്രണ്ടിൽ തന്നെ ഇരുന്നു… മോളെ എടുത്ത് മടിയിലും വച്ചു…..
നന്ദു മോള് ശ്രീയേട് സ്കൂളിലെ കാര്യവും ബീച്ചിലെ കാര്യവും എല്ലാം പറയുന്നുണ്ടായിരുന്നു……
മോളെയാണ് നോക്കുന്നത് എന്ന വ്യാജ്യേന (ശീയുടെ കണ്ണുകൾ പപ്പോഴും എന്റെ മുഖത്തേക്ക് നീളുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…….
ഒരു വിധം വീടെത്തി…..
ഗേറ്റിന്റെ ഫ്രണ്ടിൽ വണ്ടിയിട്ടിട്ട് ഹോണടിച്ചപ്പോഴേക്കും മഞ്ചു വേച്ചി വന്ന് ഗേറ്റ് തുറന്നു……
കാറിൽ നിന്ന് ഇറങ്ങുന്നേ ന് മുൻപായി ഞാൻ ശ്രീയോട് പറഞ്ഞു…
“താങ്ക്സ്….”
“അച്ഛാ വീട്ടിലേക്ക് വാ അച്ഛാ……. “
നന്ദുമോള് ശ്രീയേ വിളിച്ചു കൊണ്ടേയിരുന്നു….
” വരു… വീട്ടിൽ ഒന്ന് കയറിയിട്ട് പോകാം…… “
കേൾക്കാൻ കാത്തിരുന്നത് പോലെ ശ്രീകാറിൽ നിന്ന് ചാടിയിറങ്ങി……
” ഇരിക്കു…. ചായയെടുക്കാം…. “
അത് പറഞ്ഞാൻ അടുക്കളയിലേക്ക് തിരിഞ്ഞു……
“ആരാ മോളെ അവിടെ വന്നത്……?”
” അത് നന്ദൂട്ടി ടെ അച്ഛനാ മഞ്ചു വേച്ചി….. ”
അത്ര മാത്രേ ഞാൻ പറഞ്ഞുള്ളു… അതിൽ കൂടുതലായൊന്നും പറയാൻ നിന്നില്ല…….
ഉണ്ടാക്കി കൊണ്ട് വന്ന ചായ ശ്രീക്ക് നേരെ നീട്ടുമ്പോൾ അറിയാതെങ്കിലും എന്റെ കൈ വിറച്ചിരുന്നു….
ചായകൊടുത്ത് ഞാൻ അടുക്കളയിലേക്ക് നടന്നു…. അപ്പോഴും നന്ദു മോള് ശ്രീയുടെ മടിയിലിരുന്നു എന്തൊക്കയോ സംസാരത്തിലായിരുന്നു….
“അച്ഛേ വാ….. ഞാനൊരു കാര്യം കാണിച്ച് തരാം…… “
അത് പറഞ്ഞ് ശ്രീയുടെ കൈയ്യും പിടിച്ച് നന്ദു മോള്കോണിപ്പടി വഴി മുകളിലെ നിലയിലേക്ക് നടന്നു…..
ഇച്ചിരി കഴിഞ്ഞ് അവർക്ക് പിന്നാലെ ഞാനും നടന്നു…..
മുകളിലെ ഡ്രോയിംഗ് റൂമിൽ ക്യാൻവാസിൽ ഞാൻ വരച്ച ശ്രീയുടെ ചിത്രം……
അവിടേക്കാണ് നന്ദു മോള് ശ്രീയെ കൂട്ടികൊണ്ട് പോയത്….
” നന്ദു…. “
എന്റെ ആ വിളിയിൽ ശബ്ദമൽപം ഉയർന്നിരുന്നു…
ചിത്രം ശ്രീകണ്ടതിനേക്കാളേറെ അതിനിടയിലെ വാചകങ്ങൾ (ശീ കണ്ടപ്പോഴായിരുന്നു എനിക്ക് ദേഷ്യം വന്നത്……..
“ലവ് യൂ ശ്രീ….. മിസ് യു… “
നന്ദു മോൾക്ക് അതെന്താണെന്നോ അതിന്റെ അർത്ഥമോ ഒന്നും അറിയില്ലായിരുന്നു….
ശ്രീ അ ചിത്രത്തിലേക്കും എന്റെ മുഖത്തേക്കും നോക്കി
ചിത്രo ശ്രീ കണ്ടതിനേക്കാളേറെ ഞാനിപ്പോഴും ശ്രീയെ ശ്രീ പോലും അറിയാതെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയല്ലോ എന്ന ദേഷ്യമായിരുന്നു എന്റെ മുഖത്ത്………
ഒരു വിധം ആ വിഷയം മാറ്റി ഞങ്ങള് താഴേക്ക് വന്നു…..
” എന്നാ ശരി ഇറങ്ങട്ടേ….. “
” മംമം… “
അത് പറഞ്ശ്രീകാറിലേക്ക് കയറാൻ തുടങ്ങി…..
” അച്ഛേ പോവല്ലേ…. പോവല്ലേ അച്ഛേ……..”
അത് പറഞ് നന്ദു മോള് കരച്ചില് തുടങ്ങി…..
അപ്പോഴേക്കും ശ്രീ കാറിൽ നിന്നിറങ്ങി
” നന്ദു… അച്ഛൻ പോയ്ട്ട് പിന്നെ വരും……..
വാ അമ്മ മോൾക്ക് ഐസ് ക്രീം തരാം…..
നല്ല കുട്ടിയായ്ട്ട് വന്നേ….. “
” വേണ്ട എനിക്കൊന്നും വേണ്ട…. അച്ഛൻ പോവല്ലേ….. ഞാനിന്ന് അച്ഛന്റെ കൂടേ ഉറങ്ങു….. “
അത് പറഞ്ഞവൾ ശ്രീയുടെ കാലിൽ ചുറ്റിപ്പിടിച്ച് നിൽക്കുവായിരുന്നു……
ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാൻ തലയ്ക്ക് കൈ കൊടുത്ത് നിന്ന് പോയി…..
മോളുടെ കരച്ചിലിന്റെ ശബ്ദം കേട്ട് അപ്പുറത്തെ വീട്ടിലെ ചേച്ചികതക് തുറന്നു…..
” എ, ന്നാ ലക്ഷ്മി മോള് കരയുന്നേ….?
“ഒന്നൂല്ല ചേച്ചി…. ”
അപ്പോഴേക്കും ശ്രീ അവളെ എടുത്ത്….
കരച്ചിലിന് പെട്ടന്നൊരു ശമനം ഉണ്ടായി…..
ഞാൻ ക്ലോക്കിലേക്ക് നോക്കി…..
“ഒരു 8 മണി ആകുമ്പോ മോള് ഉറങ്ങും…..
അത് കഴിഞ്ഞിട്ട് പോയാൽ പോരേ…..
പ്ലീസ്….
ഇല്ലൽ മോള് ഇന്നിനി കരച്ചില് നിർത്തില്ലാ”
മോളെയും കൊണ്ട് ശ്രീ അകത്തേക്ക് കയറി…….
ശ്രീയുടെ മടിയിലിരുന്ന് മോള് എന്തൊക്കെയോ ചെയ്യുന്നുണ്ട്……
പക്ഷേശ്രീയുടെ നോട്ടം മുഴുവനും എതിർവശത്തിരുന്ന എന്റെ കണ്ണുകളിലേക്കായിരുന്നു…..
ശ്രീയുടെ ആ നോട്ടം എപ്പോഴോ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർത്തി……
ഞാനും അറിയാതൊന്ന് ചിരിച്ചു……
പെട്ടന്നായിരുന്നു ശ്രീയുടെ ഫോൺ റിങ്ങ് ചെയ്തത്……
രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
അടുത്ത ഭാഗം ചൊവ്വാഴ്ച്ച…
സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
നിയമത്തിനപ്പുറം വിധി അവരെ ഒന്നാക്കിയെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിക്കുന്നു.💞💞💞💞💞💞💞
അടുത്ത ഭാഗത്തിനായി നീണ്ട ഒരു കാത്തിരിപ്പ് വേണമെന്നുളളത് നിരാശ പൂർണമാണ്. 😥😥😥
നാളെ നെക്സ്റ്റ് പാർട്ട് വരും ട്ടോ 😍😍❤️