ഗംഗ – Part 14

2014 Views

ganga-aksharathalukal-novel

അമ്മയെയും അച്ഛനെയും എല്ലാം മനസ്സിലോർത്തു കൊണ്ട് കതിർമണ്ഡപത്തിലേക് വലം കാലെടുത്തു വെച്ചു….

മുൻപിൽ നിൽക്കുന്ന ആരെയും നോക്കാനുളള ത്രാണിയില്ലാതെ കൈ രണ്ടും മടിയിലേക്ക് വച്ച് അതിൽ നോക്കി ഞാനിരുന്നു……

“മുഹൂർത്തം ആയീ…..”

പിന്നിൽ നിന്നു മുഴങ്ങി കേട്ട ആ ശബ്ദം മുത്തശ്ശന്റേതായിരുന്നു……….ആ ശബ്ദം കേട്ടപ്പോൾ ദേഷ്യം ഇരച്ചുകയറിയെങ്കിലും കണ്ണുകൾ ഇറുക്കിയടച്ച് ഞാനിരുന്നു…..

പുറകിൽ നിന്ന് ആരോ എന്റെ പിന്നിയിട്ട നീളൻ മുടിയും മുല്ലപ്പൂവും പൊക്കി കൊടുത്തു……….

നിമിഷ നേരങ്ങൾക്കുള്ളിൽ മഞച്ചരടിൽ കോർത്തിണക്കിയ ആ ആലിലത്താലി എന്റെ കഴുത്തിലേക്കു വീണു…..

ഇറുക്കിയടച്ച കണ്ണുകൾ തുറക്കാനുള്ള ധൈര്യം എനിക്കപ്പോഴും ഉണ്ടായിരുന്നില്ല……

നെറ്റിയിലെ നെറ്റിച്ചുട്ടി പൊക്കി മാറ്റി ആരവ് എന്റെ നെറുകിലേക്ക് സിന്ദൂരം തൊട്ടു……….മൂക്കിൻ തുമ്പിലേക്ക് പടർന്നു വീണ സിന്ദൂരം ആരോ തുടച്ചെടുത്തു…..

മെല്ലെ ഞാൻ കണ്ണ് തുറന്നു …….

നിറഞു വന്ന കണ്ണുകളാൽ ഞാൻ ആരവിനെയൊന്ന് നിസ്സഹായതയോടെ നോക്കി….ശേഷം ഗാഥയെയും ഗൗരിയെയും നോക്കി….

കണ്ണടച്ച് കൈ തൊഴുത് ചേച്ചിക്കൊരു നല്ല ജീവിതം കൊടുക്കണേന്ന് ജഗഥീശ്വരനോട് പ്രാർത്ഥിക്കുകയായിരുന്നു അവർ….

ആരവിന്റെ കൈപിടിച്ച് മണ്ഡപത്തിനു വലം വെയ്ക്കുമ്പോഴും മറ്റേതോ ലോകത്തായിരുന്നു ഞാൻ…….

ജീവിതത്തിലെ ഈ ദിവസം ഒരു നൂറ് തവണ സ്വപ്നം കണ്ടതായിരുന്നു ഞാൻ…പക്ഷേ വരന്റെ സ്ഥാനത്ത് ഈ മുഖം അല്ലായിരുന്നെന്ന് മാത്രം….എന്റെ ജോ ആയിരുന്നു അത്…..

ചടങ്ങുകൾ എലാം പൂർത്തിയാക്കി തിരികെ വീട്ടിലേക്ക് വരുമ്പോൾ കത്തിച്ചു പിടിച്ച നിലവിളക്കുമായ് ഉമ്മറത്ത് ചന്ദ്രികാമ്മായി ഉണ്ടായിരുന്നു…..

വിളക്ക് വാങ്ങി വലം കാൽ വെച്ച് ഞാന് കയറി…

അടുത്ത ബന്ധുക്കൾ മാത്രം ഉണ്ടായിരുന്ന വിവാഹം ആയിരുന്നത് കൊണ്ട് ഭക്ഷണമൊക്കെ വീട്ടിൽ തന്നെയായിരുന്നു….

വിളമ്പി വെച്ച ചെമ്പാവരിച്ചോറിനെ കൈ വിരലാൽ ഞെരടി ഞെരടി ഇരുന്നതല്ലാതെ ഒരു വറ്റ് വായിലേക്ക് വയ്ക്കാൻ പോലും തോന്നിയില്ല എനിക്ക്….

എഴുനേൽക്കാൻ തുടങ്ങിയപ്പോൾ ഇടം കൈയ്യിൽ പിടിച്ചെന്നെ അവിടേക്ക് വീണ്ടും ഇരുത്തിയത് ആരവ് ആയിരുന്നു…..

എന്റെ ദഹിപ്പിച്ചൊരു നോട്ടം മതിയായിരുന്നു ആരവിന്റെ ആ കൈകൾ എന്റെ കൈയ്യിൽ നിന്ന് അടർന്നുമാറാനായി

“മോള് കഴിച്ചോ…..?”

ചന്ദ്രികാമ്മായി ആയിരുന്നു അതെന്നോടായ് ചോദിച്ചത്….

“ഊവ്വ് അമ്മായി…..”

“അമ്മായി അല്ല….ഇന്നുമുതൽ അങ്ങോട്ട് അമ്മയാ…..”

ഒന്ന് പുഞ്ചിരിക്കാൻ ഒരു ശ്രമം ഞാൻ നടത്തി…..

“എനിക്ക്‌ ഈ വേഷം ഒക്കെയൊന്ന് മാറണം…. “

“സ്വാതി… അഭി…..ഗാഥേ….ഗൗരി….നാലാളും ഇങ്ങട് വന്നേ…”

അപ്പോഴേക്കും അവർ നാല് പേരും അമ്മയ്ക്കടുത്തേക്ക്  വന്നിരുന്നു….

“നാല് പേരൂടെ ഗംഗേച്ചിയെ ഈ വേഷമൊക്കെ മാറാൻ ഒന്ന്  സഹായിക്കു….”

വേഷം മാറാനായി മുകളിലേക്ക് ഉള്ള കോണി കയറുമ്പോഴും എന്റെ മനസ്സ് മറ്റേതോ ലോകത്തായിരുന്നു….

നേരെ എന്റെ മുറിയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ…

“അതേ ഗംഗേച്ചി ഇന്നു തൊട്ട് ഇതാട്ടോ ഗംഗേച്ചീടെ മുറി……”

ആരവിന്റെ മുറിയിലേക്കു വിരൽ ചൂണ്ടിയായിരുന്നു സ്വാതി അത് പറഞ്ഞത്…

ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ എന്റെ മുറിയിലേക്കു തന്നെ നടന്നു…

ആഭരണങ്ങളും പൂവും എല്ലാം ഊരിമാറ്റി പുതിയൊരു സാരി എടുത്ത് ഉടുത്തു..

മഞച്ചരടിൽ തൂങ്ങി കിടക്കുന്ന താലിയും പിന്നെ ആരവ് ഇട്ട താലിമാലയും മാത്രം കഴുത്തിൽ ബാക്കി…

“നിങ്ങൾ താഴേക്ക് ചെല്ല്…. കുറച്ചു നേരം ഞാനൊന്ന് തനിച്ചിരിക്കട്ടെ……”

വാതിൽ ചാരി അവര് പുറത്തിറങ്ങി….

ബാഗിന്റെ അറയിൽ ജോയുടെ പേര് കൊത്തിച്ചേർത്ത ആ സ്വർണ  മോതിരം ഉണ്ടായിരുന്നു……..പതിയെ എന്റെ വിരലുകൾ അതിലക്ക് നീണ്ടു………..

അത്ര നേരം ഞാൻ പാടുപെട്ടു പിടിച്ചു വച്ചിരുന്ന കണ്ണുനീർ അണപൊട്ടിയൊഴുകി….

മോതിരത്തെ ഉള്ളം കൈയ്യിലൈളിപ്പിച്ചു പിടിച്ച് ബാത്റൂമിലെക്ക് കയറി ടാപ്പ് തുറന്നു പിടിച്ച് വാവിട്ടു ഞാൻ കരഞു

ഇടതടവില്ലാതെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീർ തുള്ളികളെല്ലാം ആ മോതിരത്തിൽ മുത്തം വെച്ച് നിലത്തേക്കു വീണു ചിന്നിച്ചിതറി….

കണ്ണാടിയിൽ നോക്കിയപ്പോൾ കരഞു വീർത്ത കൺപോളകളും ചുവന്നു തുടങ്ങിയ മൂക്കിൻ തുമ്പും…….കണ്ണിലെ കണ്ണീര് തുടച്ചു നീക്കുമ്പോഴും കാണാമായിരുന്നു സിന്ദൂര രേഖയിലെ പാതി മങ്ങിയ ചുവന്ന സിന്ദൂരം….. …..

മുഖം കഴുകി പുറത്തേക്കിറങ്ങുമ്പോഴായിരുന്നു വാതിലിൽ തട്ടിയുള്ള സ്വാതിയുടെ വിളി….

“ഗംഗേച്ചി ഈ വാതിലൊന്ന് തുറന്നേ……”

“എന്താ സ്വാതി…?”

ഒരു കൈയ്യാലെ തോർത്തെടുത്ത് മുഖം തുടച്ചു കൊണ്ട് മറു കൈയ്യാലെ വാതിൽ തുറന്നു കൊണ്ടായിരുന്നു ഞാനത് ചോദിച്ചത്….

“താഴേക്ക് ഇറങ്ങി വാ….ഒരാളെ പരിചയപ്പെടുത്തി തരാം……”

“ആരാ സ്വാതി.?…”

“അതൊക്കെ സർപ്രൈസ്… ചേച്ചി വേഗം വാ…..”

സ്വാതിക്ക് പിന്നാലെ ഞാനും താഴേക്കിറങ്ങി…

താഴെ ഒരു ചെക്കൻ…..അവനു ചുറ്റും എല്ലാവരും കൂടി നിൽക്കുന്നു….. വിശേഷങ്ങൾ തിരക്കുന്നു…..

“മോൾക്കത് ആരാണെന്ന് മനസ്സിലായോ…..??”

ചന്ദ്രികാമ്മ ആയിരുന്നു എന്നോടത് ചോദിച്ചത്….

ഇല്ലാ എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി….

“ഗംഗേച്ചി ഒന്ന് ഗസ്സ് ചെയ്തു നോക്കൂ….”

“ഏയ് സ്വാതി….. ഞാൻ തന്നെ പറഞോളാം…..

ഐ ആമ് ആര്യൻ….ആരവിന്റെ ബ്രദർ….

ഇപ്പോൾ മനസ്സിലായോ എന്നെ……”

“ഊവ്വ് മെഡിസിന് അഞ്ചാം വർഷം തിരുവനന്തപുരത്ത് പഠിക്കുന്ന….”

“ആ…അതെന്നെ….”

“മോൾക്ക് നല്ല ഓർമ്മ ആണല്ലോ…..”

മുത്തശ്ശീ ആയിരുന്നു അത് പറഞത്….

“ഒന്നും ഞാൻ അത്ര വേഗം മറക്കാറില്ല മുത്തശ്ശി…..”

മുത്തശ്ശിയോടായിട്ടാണ് ഞാൻ അത് പറഞതെങ്കിലും നോക്കിയത് മുത്തശ്ശന്റെ മുഖത്തേക്ക് ആയിരുന്നു……

ഇടയ്ക്കെപ്പോഴോ ആ കിഴവന്റെയും എന്റെയും കണ്ണുകൾ കൂട്ടിയിടഞു…….

അയാളുടെ കണ്ണിലെ പ്രതികാരഭാവത്തെ ചുട്ടെരിച്ചു കൊല്ലാനുള്ള ശേഷിയുണ്ടായിരുന്നു എന്റെ കണ്ണിലെരിഞു കൊണ്ടിരിക്കുന്ന കനലിന്….

“വിവാഹത്തിന് കറക്ട് ടൈമിൽ എത്താൻ പറ്റിയില്ല…വരുന്ന വഴി ഫുൾ ട്രാഫിക്ക് ആയിരുന്നു…..

ഏടത്തി ആ കൈയ്യൊന്ന് നീട്ടിക്കേ… .”

എന്തിനാണ് എന്ന് മനസ്സിലാകാതെ ഞാൻ ആര്യന്റെ മുഖത്തേക്ക് നോക്കി…..

“ഹാ കൈ നീട്ടു ഏടത്തി….”

ഞാനെന്റെ കൈ ആര്യനു നേരെ നീട്ടി….

ആര്യൻ എന്റെ വിരലിലേക്ക് ഒരു മോതിരം ഇട്ടു……

“ഇത് ഏട്ടത്തിക്ക് എന്റെ വിവാഹ സമ്മാനം….”

ഞാനൊന്ന് ചിരിച്ചു….

വിവാഹം കഴിഞ്ഞ് ഇത്ര നേരമായിട്ടും ആരവ് എന്റെ മുൻപിലേക്കു പോലും വന്നിട്ടില്ല….അയാൾക്കെന്റെ നോട്ടം പോലും ഇപ്പോൾ നേരിടാൻ ആവുന്നില്ല…..

സെക്കന്റുകളും മിനിട്ടുകളും മണിക്കൂറുകളും വളരെ വേഗത്തിൽ സഞ്ചരിച്ചു….

“മോള് പോയി വേഗം കുളിച്ച് വേഷം മാറി അടുക്കളയിലേക്ക് വാ…..

വേഷം മാറി അമ്മ തന്ന പാലുമായ് ഞാൻ ആരവിന്റെ റൂമിലേക്ക് നടന്നു….മരിച്ചു പോയൊരു മനസ്സുമായ്….

ആരവ് റൂമിലെ കട്ടിലിൽ ഏതോ ഒരു ബുക്കും വായിച്ചിരുപ്പുണ്ടായിരുന്നു……

ഞാൻ റൂമിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു….

പാൽ ഗ്ലാസ് ആരവിനു നേരെ നീട്ടി…..

അയാളത് വാങ്ങി…

“ഗംഗാ ഞാൻ…”

ചൂണ്ടു വിരൽ ഞാനെന്റെ ചുണ്ടോടു ചേർത്തു…..അയാളോട് ഇനിയൊന്നും മിണ്ടരുത് എന്ന അർത്ഥത്തിൽ…

“എനിക്കു നിങ്ങളോട് ഒരു കാര്യമേ ചോദിക്കാനുള്ളു….

ജോയെ എനിക്കിഷ്ടനാണെന്ന് ഞാൻ ഈ വീട്ടിൽ നിങ്ങളോട് മാത്രേ പറഞിട്ടുള്ളു….എല്ലാം അറിഞു വെച്ച് കൊണ്ട്, എന്റെ മനസ്സിന്റെ ഒരു കോണിൽ പോലും നിങ്ങളില്ല എന്ന യാഥാർത്ഥ്യത്തെ മനസ്സിലാക്കി കൊണ്ട് എന്തിനെന്നെ  വിവാഹം കഴിച്ചു….,??.”

എന്റെ നെഞ്ചോരം ചേർന്നു കിടന്ന താലിയിൽ വിരൽ ചേർത്തു കൊണ്ടായിരുന്നു ഞാൻ അത് ചോദിച്ചത്….

കുറേ നേരത്തിനു ശേഷവും ആരവ് ഒന്നും പറഞില്ല….മൗനമായിരുന്നു അയാളുടെ മറുപടി…

നിങ്ങൾക്കറിയുവോ ഒരിക്കൽ നിങ്ങളുടെ മുത്തശ്ശനായിട്ട് എന്റെ അമ്മയുടെയും അച്ഛന്റെയും ജീവിതം നശിപ്പിച്ചു…. ഇപ്പോൾ നിങ്ങളായിട്ട് എന്റെയും….

ഇതിനും മാത്രം എന്ത് തെറ്റാ നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ഞാൻ ചെയ്തത്……?

ഈ വിവാഹ കാര്യം പറയുമ്പോഴും ഉറപ്പിക്കാൻ തുടങ്ങുമ്പോഴും എല്ലാം എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു നിങ്ങളെന്റെ മനസ്സ് മനസ്സിലാക്കി സ്വയം ഇതിൽ നിന്ന് പിൻമാറുമെന്ന് ഞാൻ നിങ്ങളെ വിശ്വസിച്ചു പോയി……അവസാനം നിങ്ങളെന്റെ നിസ്സഹായത മുതലെടുത്തു…..ചതിയനാ നിങ്ങൾ….

എന്റെ ജോയെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുവോ അതിന്റെ നൂറിരട്ടി നിങ്ങളെ ഞാൻ വെറുക്കുന്നു……”

അതും പറഞ് ഭിത്തിയിൽ ചാരി വാ പൊത്തിക്കരഞു കൊണ്ട് ഞാൻ നിലത്തേക്കിരുന്നു……

“ഇപ്പോ ഇരുന്നിങ്ങനെ കരയാനും മാത്രം എന്ത് യോഗ്യതയാടീ നിനക്കുള്ളത്…..?

എന്റെ ഒരേ ഒരു ചോദ്യത്തിന് ഉത്തരം തരാൻ നിനക്ക് കഴിയുവോ…….”

നിലത്തിരുന്നു കൊണ്ടു തന്നെ ചോദ്യഭാവത്തിൽ ഞാൻ ആരവിനെ നോക്കി….

“മനസ്സിൽ മറ്റൊരാളെ വെച്ചു കൊണ്ട് എന്തിനാണ്  നീയെന്റെ താലിക്കു മുൻപിൽ തല കുനിച്ചത്…..?”

(തുടരും)

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply