ഗംഗ – Part 15

1938 Views

ganga-aksharathalukal-novel

“മനസ്സിൽ മറ്റൊരാളെ വെച്ചു കൊണ്ട് എന്തിനാണ്  നീയെന്റെ താലിക്കു മുൻപിൽ തല കുനിച്ചത്…..?”

ഭിത്തിയിൽ ചാരി നിലത്തിരുന്ന ഞാൻ പതിയെ കൈ കുത്തി എണീറ്റു….

“അതിനുള്ള ഉത്തരം ഞാൻ തന്നാൽ എന്റെയാ പഴയ ജീവിതം തിരികെ തരാൻ നിങ്ങൾക്ക് കഴിയുവോ……??”

ആരവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി കൊണ്ടായിരുന്നു ഞാൻ അത് ചോദിച്ചത്….

“പറ….ത…തരാ..ൻ കഴിയു…”

അപ്പോഴേക്കും എന്റെ നാവ് കുഴഞ്ഞു പോയിരുന്നു…….പതിയെ ഞാനാ കട്ടിലിലേക്ക് ഇരുന്നു…..

“എന്താ…എന്താടോ…എന്തു പറ്റി…..?”

“ഒന്നൂല…നിങ്ങള് ചോദിച്ചതിനുള്ള ഉത്തരം വേണ്ടേ…..ഞാൻ….ഞാനെല്ലാം പറയാം…”

“വേണ്ട…ഒന്നും വേണ്ട…നീ കുറച്ചു നേരം ഇരിക്കു……ഇപ്പോൾ തന്നെ നീ വല്ലാതെ ടയേഡ് ആയിട്ടുണ്ട്…

അതെങ്ങനെയാ വല്ലതും കഴിച്ചാൽ അല്ലേ നിവർന്നു നിൽക്കാനുള്ള ശക്തിയെങ്കിലും കിട്ടു……

ആരോടുള്ള ദേഷ്യമാ നീ ഭക്ഷണത്തിനോട് തീർത്തത്….

നീയിവിടെ ഇരിക്കു…ഞാൻ ഇപ്പോ വരാം…..”

അതും പറഞ് ആരവ് മുറിക്കു പുറത്തേക്ക് പോയി….

ഞാനാ കട്ടിൽപ്പടിയിലേക്ക് ചാരി കണ്ണുകൾ അടച്ചിരുന്നു….

ഇത്തിരി നേരം കഴിഞ്ഞു ആരവ് വന്ന് തട്ടി വിളിക്കുമ്പോഴായിരുന്നു ഞാൻ കണ്ണു തുറന്നത്….

“ഗംഗാ…. എഴുനേൽക്ക്… എന്നിട്ട് അത് ചെന്ന് കഴിക്കു…..”

മേശമേലിരുന്ന ഭക്ഷണത്തിലേക്ക് വിരൽ ചൂണ്ടിയായിരുന്നു ആരവ് അതു പറഞത്……

“വേണ്ട….എനിക്കൊന്നും വേണ്ട…..”

“പറയുന്നത് അനുസരിക്ക് ഗംഗേ…..”

വെറുതേ ഞാനാ ഭക്ഷണത്തിൽ വിരലിട്ട് കുത്തിയിളക്കി കൊണ്ടിരുന്നു……. ഞങ്ങൾക്കിടയിൽ നിശബ്ദത വീണ്ടും അടഞു കൂടി നിന്നു…..

എന്റെ കണ്ണിലൂടൊഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികൾ ആ ചില്ലു പ്ലേറ്റിന്റെ വക്കിൽ തട്ടി തനിയേ ചിന്നിച്ചിതറി………

“കഴിക്കുന്ന ഭക്ഷണത്തിൽ കണ്ണീര് വീഴ്ത്താതെ ഗംഗേ…..”

അതും പറഞു കൊണ്ട് മേശമേലിരുന്ന പ്ലേറ്റ് ആരവ് കൈയ്യിലെടുത്തു…… ഞാൻ കുത്തിയിളക്കിയിട്ടിരുന്ന ഭക്ഷണം ഉരുളയാക്കി എനിക്കു നേരെ തന്നെ നീട്ടി…

നിറ കണ്ണുകളോടെ ഞാൻ ആരവിന്റെ മുഖത്തേക്ക് നോക്കി…

വാ തുറക്കാൻ ആരവ് ആഗ്യം കാണിച്ചു…

ഓരോ ഉരുളകളും അയാൾ എനിക്കു നേരെ നീട്ടി…

കഴിച്ചു കഴിഞ്ഞപ്പോൾ……

“താൻ കിടന്നോ…..ഉറങ്ങിക്കോ…”

“ഇല്ല ആരവ് എനിക്ക് ഒക്കെയും ആരോടേങ്കിലും പറയണം…..ഇല്ലേൽ ഈ രാത്രിയെന്നല്ല ഇനിയുള്ള ഒരു രാത്രിയിലും എനിക്കുറങ്ങാൻ കഴിയില്ല……”

“എന്തൊക്കെയാടോ താനീ പറയുന്നത്….??”

“അതേ ആരവ് ഞാനൊന്ന് സമാധാനമായിട്ട് ഉറങ്ങിയിട്ട് ദിവസങ്ങളെത്രയായീന്ന് അറിയുവോ…..

അന്ന് മുത്തശ്ശൻ നമ്മുടെ വിവാഹ കാര്യം എല്ലാവരോടും പറഞ ദിവസം മുറിയിൽ ഇരുന്നിട്ടൊരു സമാധാനവും കിട്ടാതെയാ ഞാൻ തറവാടിനു പിന്നാമ്പുറത്തെ കുളത്തിനടുത്ത് പോയിരുന്നത്.. അതിനു തൊട്ടപ്പുറത്തെ ചായ്പ്പിൽ ആരുടെയൊക്കെയോ അടക്കിപ്പിടിച്ച സംസാരം കേട്ടു കൊണ്ടായിരുന്നു ഞാനങ്ങോട്ട് നടന്നത്

അവിടെ ആരവിന്റെ മുത്തശ്ശനെ കൂടാതെ മുത്തശ്ശന്റെ വക്കീലും അരവിന്ദൻ മുതലാളിയും ഒരു പോലിസുകാരനും ഉണ്ടായിരുന്നു…

അവരുടെ സംസാരത്തിൽ നിന്നായിരുന്നു അന്ന് ഞാൻ അറിഞത് എന്റെ ജോക്ക് ഉണ്ടായ ആക്സിഡന്റ് പോലും അവരുടെ പ്ലാനിംഗ് ആയിരുന്നു….

കൊല്ലാനായിരുന്നു തീരുമാനിച്ചത്…. പക്ഷേ മരിച്ചില്ല….”

“എന്തൊക്കെയാ ഗംഗേ താനീ പറയുന്നത്…?”

“അതേ ജോ സത്യാ ഞാനീ പറയുന്നത്….

ഒരു പക്ഷേ ഇന്നു നിങ്ങളുടെ താലിക്കു മുൻപിൽ എന്റെ തല താഴ്ന്നില്ലായിരുന്നെങ്കിൽ നാളെ എന്റെ ജോ ജീവനോടെ ഉണ്ടാകുനായിരുന്നില്ല…ചിലപ്പോൾ ഞാനും….”

“മുത്തശ്ശനോട് തനിക്കെന്തേലും ദേഷ്യം ഉണ്ടേൽ അതിനെതിരെ ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്….”

“ഹമ് മുത്തശ്ശൻ…ആട്ടിൻ തോലണിഞൊരു ചെന്നായയാണയാൾ……ദുഷ്ടനായ ചെന്നയ….”

“ഇനി മുത്തശ്ശനെപ്പറ്റി താനൊരക്ഷരം  മിണ്ടിയാൽ…..”

“ആരവിനു നിങ്ങളുടെ മുത്തശ്ശനെപ്പറ്റി ഒന്നും അറിയില്ല…”

“പിന്നെ ഇന്നലെ ഈ വീട്ടിൽ വന്നു കയറിയ നിനക്കാണോ എന്റെ മുത്തശ്ശനെ പറ്റി അറിയാവുന്നത്…..?”

“ആഹ്….എനിക്കേ അറിയു…..അയാളുടെ വൃത്തികെട്ട മനസ്സും അതിലെ ദുഷ്ട ചിന്തകളെ പറ്റിയും ഇന്നെനിക്കു മാത്രമേ അറിയു….

എന്നെയും എന്റെ ജോയെയും തമ്മിലകറ്റിയ ദുഷ്ടൻ….”

“അല്ലേൽ തന്നേ മുത്തശ്ശനെന്തിനാ നിന്നോട് ദേഷ്യം…..?എന്തിനാ നിന്നെയും ജോയേയും തമ്മിൽ അകറ്റുന്നത്…..??”

“തനിക്കറിയുവോ ആരവ് പണ്ട് അരവിന്ദൻ മുതലാളിയുമായി വിവാഹം ഉറപ്പിച്ച എന്റമ്മ സുഭദ്രയെ…..

അമ്മ സ്നേഹിച്ചത് ഒരു രവീന്ദ്രൻ മാഷിനെയും…അന്ന് എന്റെ അച്ഛന്റെ ഒപ്പം അമ്മ ഇറങ്ങിപോകുമ്പോൾ മൂന്നു മാസം മാത്രം പ്രായമായൊരു കുഞ്ഞുണ്ടായിരുന്നു അമ്മയുടെ വയറ്റിൽ….

ഇന്ന് നിങ്ങളുടെ മുൻപിൽ നിൽക്കുന്ന ഈ ഗംഗ…

ആ രാത്രി നിങ്ങളുടെ മുത്തശ്ശന്റെ ആളുകൾ എന്റച്ഛനെ പിടിച്ചു കൊണ്ട് പോയി….കൊന്നു…അമ്പലക്കുളത്തിൽ കൊന്ന് കെട്ടി താഴ്ത്തി…..

അച്ഛന്റെ മരണ വാർത്ത അറിഞ അമ്മ ആത്മഹത്യ ചെയ്യാൻ പോയപ്പോൾ അവിടെ നിന്ന് ഒരാൾ അമ്മയെ രക്ഷിച്ചു… അമ്മയ്ക്കൊരു ജീവിതം കൊടുത്തു…. അവരുടെ മകളായി എന്നെ വളർത്തി….

അതു കഴിഞ്ഞാണ് അവർക്ക് ഗൗരിയും ഗാഥയും ഉണ്ടായത്……”

“എന്താ…..”

“കേട്ടതൊക്കെ സത്യാ….എനിക്കു ഇനി ഈ ഭൂമിയിൽ സ്വന്തമെന്നു പറയാൻ ആരും ഇല്ല അമ്മയും അഛനും കൂടെപിറപ്പുകളും ആരും….

ആകെ ഉണ്ടായിരുന്നത് ജോ ആയിരുന്നു നിങ്ങളായിട്ട് അതും ഇല്ലാതാക്കി…..”

ആരവ് ഒന്നും മിണ്ടാതെ നിന്നു……മുറിയിലെ ക്ലോക്കിലേക്ക് ഞാൻ  സമയം നോക്കി….12.45 കഴിഞ്ഞിരുന്നു….

ആരവ് കേട്ടതൊക്കെ വിശ്വസിക്കാനാവാതെ ജഗ്ഗിൽ നിന്ന് വെള്ളമെടുത്ത് കുടിച്ച്  അങ്ങനെയേ നിൽക്കുകയായിരുന്നു….

“താൻ കിടന്നോളൂ….”

അതും പറഞ് വാതിൽ ചാരി ആരവ് പുറത്തേക്കിറങ്ങി… കട്ടിലിന്റെ ഒരു കോണിലായ് ഞാൻ കിടന്നു….

രാത്രി താമസിചു കിടന്നതു കൊണ്ട് രാവിലെയും കുറച്ചു താമസിച്ചായിരുന്നു ഞാൻ എണീറ്റത് …..നോക്കുമ്പോൾ താഴെ വെറും നിലത്ത് ആരവ് കിടക്കുന്നു….. എന്തോ പെട്ടന്നത് കണ്ടപ്പോൾ മനസ്സിന്റെ ഏതോ കോണിൽ ഒരു സങ്കടം….കട്ടിലിൽ കിടന്ന പുതപ്പെടുത്ത് ഞാൻ ആരവിനെ പുതപ്പിച്ച് കൈയ്യും കാലും മുഖവും കഴുകി വാതിൽ ചാരി പുറത്തേക്കു നടന്നു….

അടുക്കളയിൽ ആരും ഉണ്ടായിരുന്നില്ല.?.കുറേ നേരം ഞാനവിടെയൊക്കെ എല്ലാവരെയും തിരക്കി……അപ്പോഴായിരുന്നു മുകളിൽ നിന്ന് സ്വാതി താഴേക്ക് വന്നത്….

“ഗംഗേച്ചി ആരെയാ നോക്കുന്നത്….??”

“എല്ലാവരും എവിടെ…?”

“അവരൊക്കെ ക്ഷേത്രത്തിൽ പോയിരിക്കുവാ….ഞാനും മുത്തശ്ശനും മാത്രമേ ഇവിടുള്ളു….”

“മ്ംം…”

തിരികെ മുറിയിലേക്ക് പോകാൻ തോന്നാഞത് കൊണ്ട് ഞാൻ അവിടിരുന്നു പത്രം വായിച്ചു….

പത്രത്തിന്റെ ഫ്രണ്ട് പേജിൽ തന്നെ അരവിന്ദൻ മുതലാളിയെ കാണാതായ വാർത്തയുണ്ടായിരുന്നു……

വായിച്ചു നോക്കണമെന്നുണ്ടെങ്കിലും വായിക്കാൻ എനിക്ക് കഴിഞ്ഞില്ല…

അപ്പൊഴായിരുന്നു പുറത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം ഞാൻ കേട്ടത്….

പുറത്തേക്ക് ഞാൻ ഇറങ്ങി…അതൊരു പോലീസ്‌ ജീപ്പായിരുന്നു…..നിർത്തിയിട്ട പോലീസ് ജീപ്പിൽ നിന്ന് എസ് ഐയും രണ്ട് വനിതാ പോലീസും പുറത്തേക്കിറങ്ങി…. കൈയ്യിലിരുന്ന ന്യൂസ് പേപ്പർ അറിയാതെന്റെ കൈയ്യിൽ നിന്ന് നിലത്തേക്കു വീണു….

(തുടരും)

അടുത്ത രണ്ടു പാർട്ടിനുള്ളിൽ ഗംഗ അവസാനിക്കുന്നതാണ്….

എല്ലാവർക്കും ഇഷ്ടമായെന്ന് വിശ്വസിക്കുന്നു….

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply