ഗംഗ – Part 16

2356 Views

ganga-aksharathalukal-novel

അതൊരു പോലീസ്‌ ജീപ്പായിരുന്നു…..നിർത്തിയിട്ട പോലീസ് ജീപ്പിൽ നിന്ന് എസ് ഐയും രണ്ട് വനിതാ പോലീസും പുറത്തേക്കിറങ്ങി…. കൈയ്യിലിരുന്ന ന്യൂസ് പേപ്പർ അറിയാതെന്റെ കൈയ്യിൽ നിന്ന് നിലത്തേക്കു വീണു….

താഴെ വീണ ന്യൂസ്പ്പേപ്പറും കൈയ്യിലെടുത്ത് ഞാനവിടെ തന്നെ നിന്നു….

“മേനോൻ അദ്ദേഹം…”

ആ എസ്‌ഐ ആയിരുന്നു എനിക്കടുത്തേക്കായ് വന്ന് അത് ചോദിച്ചത്….

“മുത്തശ്ശൻ… മുത്തശ്ശൻ അകത്തുണ്ട്….”

അയാൾ വീടിനുള്ളിലേക്ക് കയറി…

“മുത്തശ്ശാ….”

“ആഹ് വരുണോ…..ഒന്ന് കാണണം എന്നു പറഞപ്പോൾ ഇത്ര രാവിലെയേ ഇങ്ങെത്തുമെന്ന് കരുതിയില്ല….

ഗംഗകുട്ടി ഇവർക്ക്‌ ഒക്കെ കുടിക്കാൻ എന്തേലും എടുക്കു….”

“മ്ം ശരി മുത്തശ്ശാ…”

ഞാൻ തിരിഞ്ഞു നടക്കുമ്പോഴായിരുന്നു മുത്തശ്ശൻ വരുണിനോടായ് അത് ചോദിച്ചത്…

“അരവിന്ദനെ കുറിച്ചെന്തേലും വിവരം….?അത് അറിയാനാണ് തന്നെ ഇങ്ങോട്ടേക്ക് വിളിപ്പിച്ചത്….”

തിരിഞ്ഞു നടന്ന ഞാൻ ആ ചോദ്യത്തിന്റെ ഉത്തരമറിയാനായി കുറച്ചു നേരം അവിടെ തന്നെ നിന്നു…

“ഒരു വിവരവുമില്ല ഞങ്ങൾ ഞങ്ങളുടെ മാക്സിമം ശ്രമിക്കുന്നുണ്ട്….”

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ചായയുമായി അവർക്കു അടുത്തേക്ക് ചെന്നു…..പുറത്ത് നിന്നവർക്കും ചായ കൊടുത്തു….

അൽപം സമയം കഴിഞപ്പോൾ അവർ പോയി….അപ്പോഴായിരുന്നു എന്റെ ശ്വാസമൊന്ന് നേരെ വീണത്….

ചായക്കപ്പുമായ് അടുക്കളയിലേക്കു നടക്കാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്ന് മുത്തശ്ശൻ വിളിച്ചത്…..

“ഗംഗേ….”

“എന്താ….”

“ശങ്കുണ്ണി വന്നിട്ടുണ്ട്…. ഒന്ന് രണ്ട് മാസം അവൻ നാട്ടിലായിരുന്നു….

അടുക്കളയ്ക്കപ്പുറത്തെ ചായ്പ്പിൽ ഉണ്ട്….ഒരു ചായ അയാൾക്കൂടി കൊടുക്ക്….”

“ശങ്കുണ്ണി…..?”

“മോൾക്ക് ഓർമ്മയില്ലേ അന്നാദ്യമായി ഞാനും മുത്തശ്ശിയും നിങ്ങളെ കാണാൻ വന്ന അന്ന് ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ശങ്കുണ്യാരേ ഓർക്കുന്നില്ലേ….”

“ഉണ്ട്..”

ഒരു കപ്പ് ചായയുമായി ഞാൻ നേരെ ചായ്പ്പിലേക്ക് നടന്നു…..അയാളവിടെ ഉണർന്നിരിപ്പുണ്ടായിരുന്നു….

ചായ ഞാനയാൾക്കു നേരെ നീട്ടി

“വിവാഹം കഴിഞ്ഞു അല്ലേ കുഞ്ഞേ….?”

“ഊവ്വ്..”

ചൂടു ചായ അയാൾ ഊതി ഊതി  കുടിക്കവേ….

“ശങ്കുണ്യാർക്കൊരു രവീന്ദ്രൻ മാഷേ അറിയുവോ…..?”

പെട്ടന്നായിരുന്നു കുടിച്ചു കൊണ്ടിരിക്കുന്ന ചായ അയാളുടെ നെറുകയിൽ കയറിയത്…..കുറച്ചു നേരം അയാൾ നിർത്താതെ ചുമച്ചു……

“ഏത്….ഏത് രവീന്ദ്രൻ മാഷ്….?”

“എന്റച്ഛൻ രവീന്ദ്രൻ മാഷ്‌…..”

കണ്ണു തള്ളി കൊണ്ടയാൾ എന്നെ നോക്കി….

“മോള്…..”

“ആ..ഞാനെല്ലാം അറിഞു……എല്ലാരും കൂടി ചേർന്നല്ലേ എന്റെ അച്ഛനെ ഇല്ലാതാക്കിയത്……”

“ഉയ്യോ….അരുതാത്തതൊന്നും പറയല്ലേ കുഞേ…..കണ്ട സത്യങ്ങളൊക്കെയും ആരോടും പറയാതെ മറച്ചു വെച്ചു….അതിനപ്പുറം ഞാനൊന്നും ചെയ്തിട്ടില്ല കുട്ടീ…ന്റെ രണ്ട് മക്കളാണെ സത്യം…..”

“മ്ം….. മുത്തശ്ശന്റെ വലം കൈയ്യായ് കൂടെ നിന്ന് കുറേ പാപങ്ങൾ ചെയ്തതല്ലേ……അതിൽ നിന്നൊക്കെയൊരു മോക്ഷം വേണ്ടേ…..”

“കുഞ്ഞെന്താ ഉദ്ദേശ്ശിക്കുന്നത്….”

അയാൾ ആകെ വെട്ടി വിയർത്തിരുന്നു…..

“എനിക്കൊരു സഹായം ചെയ്യണം…..ചതിക്കരുത്…മുത്തശ്ശനൊന്നും അറിയരുത്…..”

“പറഞ്ഞോ മോളേ…. മേനോൻ അദ്ധേഹത്തിന്റെ ഒപ്പം ചേർന്ന് കൊള്ളെരുതായ്മകൾ ഒരുപാട് ചെയ്തു കൂട്ടിയിട്ടുണ്ട് അതിനൊക്കെ ഒരു പ്രായശ്ചിത്തം ആയിക്കോട്ടെ കുഞ്ഞ് പറയുന്നത് അത് പോലെ അനുസരിച്ചോളാം……”

“എന്റെ അച്ഛന്റെ കുടുംബം എവിടെയാണ്….. ആ കുടുംബത്തിൽ ആരേലും ഇന്ന് ജീവിച്ചിരുപ്പുണ്ടോ….?

അതോ നിങ്ങളുടെ മേനോൻ അദ്ദേഹം ഇല്ലാതാക്കിയോ എല്ലാവരെയും….”

“അമ്മയും മക്കളും ഉണ്ട്….മാഷ് മരിച്ച ശേഷം അമ്മയുടെ സമനില തെറ്റി…..പെങ്ങൻമാരൊക്കെ വീട്ടിൽ തന്നെയുണ്ട്…..”

“മതി…..എനിക്ക് അവിടെ ഒന്ന് പോകണം…അവരെയൊക്കെ കാണണം…മുത്തശ്ശൻ ഒന്നും അറിയരുത്…. കൊണ്ടു പോകാൻ പറ്റുവോ ശങ്കുണ്യാർക്കെന്നെ…..”

“കൊണ്ട് പോകാം കുഞ്ഞേ…..”

“മ്ംം….”

ഒന്നമർത്തി മൂളുക മാത്രം ചെയ്തു കൊണ്ട് ഞാൻ ആ മുറിയിൽ നിന്ന് പുറത്തിറങ്ങി……

“ഇനിയെന്ത്…..?..”..മനസ്സു മുഴുവനും ശൂന്യമായിരുന്നു…… ഞാന് ആരവിന്റെ മുറിയിലേക്കു ന ടന്നു….

ആരവ് നല്ല ഉറക്കമായിരുന്നു……

കുറച്ചു നേരം

ഞാന് മട്ടുപ്പാവിൽ നിന്നിട്ട് നേരെ മുറിയിലേക്ക് നടന്നു..

അങ്ങിങ്ങായി,കിടന്ന പേപ്പറും ബുക്കും ഒക്കെയും അടുക്കി വച്ചു…..പാതി വഴിയിൽ ഞാൻ വായിച്ചു നിർത്തിയ ആരവിന്റെ ബുക്കും ആ കൂടെ ഉണ്ടായിരുന്നു,…..ഷെൽഫിൽ നിന്ന് ഞാനതെടുക്കാൻ തുടങ്ങി യപ്പോഴായിരുന്നു അറിയാതെന്റെ കൈ തട്ടി അതിനു അപ്പുറത്തായിരുന്ന ഡയറി താഴേക്ക് വീണത്…..ആ ഡയറിയിൽ നിന്നും ഉണങ്ങിയ കുറച്ചു വാകപ്പൂക്കൾ നിലത്തേക്ക് തെറിച്ചു വീണു.

ശബ്ദം കേട്ട് ആരവ് ഉണർന്നോ എന്നു ഞാൻ നോക്കി പക്ഷേ അയാൾ നല്ല ഉറക്കം ആയിരുന്നു 

തെറിച്ചു വീണ വാകപൂക്കളെ പെറുക്കി എടുത്തു ആ ഡയറിക്കുള്ളിലാക്കി ഞാൻ അത് ഇരുന്നിടത്ത് തന്നെ വച്ചു….. ആരവിന്റെ ബുക്കും വായിച്ചു ഞാനാ കട്ടിലിലേക്ക് കിടന്നു എപ്പോഴോ മയങ്ങിപ്പോയി…..

ഉറക്കം തെളിയുമ്പോൾ എവിടേക്കൊ പോകാൻ റെഡിയായി നിൽക്കുകയായിരുന്നു ആരവ്

“ആരവ്…. “

“എന്താ ഗംഗ…?. “

“ദാ ഇത്പിടിക്ക്”

“എന്താ ഇത്…??”

“ജുവല്ലറി ബോക്‌സ് വിവാഹത്തിന് ആരവിന്റെ അമ്മ എനിക്ക് തന്നത് എനിക്ക് ഇനി ഇതിന്റെ ആവശ്യം ഇല്ല എനിക്ക് കുറിച്ച് കാശിന്റെ ആവശ്യം ഉണ്ട് ഇതൊന്ന് വിറ്റ് തരണം. “

“എന്തിന് നിനക്കിപ്പോൾ കാശിന് എന്ത് ആവശ്യം ആണ്‌,ഉള്ളത്??”

“ആരവ് എന്തിനാണ് ഇതൊക്കെ അറിയുന്നത് അതൊക്കെ എന്റെ പേഴ്‌സണൽ കാര്യങ്ങളാണ്”

“ഞാൻ നിന്റെ ഭർത്താവാണ്….”

“ആഹ് ഭർത്താവ് നിങ്ങളെ ഓർക്കുമ്പോൾ എനിക്ക് ആ വാക്കിനോട് പോലും പുച്ഛം തോന്നുന്നു…..”

“നമ്മൾ തമ്മിലുള്ള ഏക ബന്ധംഅത് ഈ താലിയാണ് അർത്ഥമില്ലാത്ത വെറുമൊരു ലോഹം അതെന്റെ ദേഹത്തോട് ചേർന്ന് കിടക്കുന്ന ഒരോ നിമിഷവു0ഞാൻ നിങ്ങളെ കൂടുതൽ വെറുക്കുന്നു…”

“നീ എന്ത് രാവിലെ തന്നെ എന്നോട് വഴക്ക് ഉണ്ടാക്കാൻ നിൽക്കുവാണോ”

നിനക്കിപ്പോൾ വേണ്ടത് ക്യാഷ് അല്ലേഅതിന് അമ്മ തന്ന ഓർണമെന്റ്സ്,നശിപ്പിക്കണ്ട….രൂപ ഞാൻ തരാം”

“ഭർത്താവിന്റെ കടമയോ അതോ ജീവിതകാലം മുഴുവനും നിങ്ങൾക്കൊപ്പം ജീവിക്കുന്നതിനുള്ള കൂലിയോ…..?”

“ഒന്നുനിർത്തുന്നുണ്ടോ നിന്റെ ഈ വാചക കസർത്ത്

നിനക്ക്‌ എത്രയാ വേണ്ടത്?”

“പത്തു ലക്ഷം”

“എന്ത്??”

“ആർക്കു വേണ്ടി… എന്തിന് വേണ്ടി അങ്ങനെയുള്ള ചോദ്യങ്ങൾ ഒന്നും വേണ്ട ഉത്തരം പറയാൻ എനിക്കുകഴിയില്ല..”

“മ്ംംംം”

ഒന്നമർത്തി മൂളുക മാത്രം

ചെയ്തു കൊണ്ട് ആരവ് ആ മുറി വിട്ടു പുറത്തേക്ക് ഇറങ്ങി

എവിടെ പോകുന്നു എന്ന് ഞാനും ചോദിച്ചില്ല

രാത്രി ആയപ്പോഴേക്കും ക്ഷേത്രത്തിൽ പോയവരെല്ലാംഎത്തിയിരുന്നു

അപ്പോഴും ആരവ് എത്തിയിരുന്നില്ല ഭക്ഷണം കഴിച്ചു എല്ലാവരും കിടന്നിട്ടും ആരവ് വന്നിരുന്നില്ല

ഒന്ന് വിളിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ ചോദിച്ചില്ല കുറച്ച് സമയം നോക്കി ഇരുന്നിട്ട് പിന്നെ ഞാനും പോയി കിടന്നു

രാവിലെ എഴുന്നേറ്റ് മുറി തുറന്നു പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു കണ്ടത് മട്ടുപ്പാവിലെ  ചാരുകസേരയിൽ കൂനിക്കൂടികിടന്നുറങ്ങുന്ന ആരവിനെ

ഇന്നലെ ഞാൻ അറിയാതെ ഡോർ ലോക്ക്‌ചെയ്തിട്ട് ഉറങ്ങി പോയി

ഒരു പക്ഷേ ആരവ് ഇന്നലെ എന്നെ വിളിച്ചിരിക്കാം

ഞാൻ നേരെ അയാക്ക് അരികിലേക്ക് നടന്നു

“ആരവ്,………ആരവ് “

കുറച്ചു സമയം വിളിച്ചപ്പോൾ ആരവ്ഉണർന്നു

“റൂമിൽ കയറി കിടക്ക്….”

അത്രയും പറഞ്ഞു അയാളുടെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു

“ഗംഗേ”

“എന്താ”

“നി ചോദിച്ചരൂപ വേണ്ട..റൂമിലെ അലമാരയിൽ ഉണ്ട്…….”

ഒന്ന് തല കുലുക്കി കൊണ്ട് ഞാന് താഴേക്ക് നടന്നു

മുറ്റത്തെ തുളസിയിൽ നിന്നും ഇല നുള്ളുകയായിരുന്നു മീനാക്ഷി അമ്മായി

“അമ്മായി ആ ശങ്കുണ്യാരേ കണ്ടോ”

“അയാള് ആ ചായ്പ്പിൽ ഉണ്ടാവും”

പിന്നൊന്നും അമ്മായിയോട് ചോദിക്കാതെ ഞാൻ ചായ്പ്പിലേക്ക് നടന്നു

“ശങ്കുണ്യാരേ”

“എന്താ കുഞ്ഞേ”

“റെഡിയായി വേഗം  വാ

ഞാൻ കഴിഞ്ഞ ദിവസം പോകുന്ന കാര്യം പറഞില്ലേ

“ഊവ്വ്

“ഇപ്പോൾ തന്നെ നമുക്ക് പോകാം ഇപ്പോഴാണേൽ മുത്തശ്ശനും ഇവിടെ ഇല്ല”

“മോൾ റെഡിയായി വാ ഞാൻ ദേ വന്നു”

ഞാൻ വേഗം പോയി വേഷം മാറി വന്നു ഷെൽഫിൽ ഇരുന്ന രൂപ എടുത്ത് ബാഗിൽ വെച്ച് ആരവിനോട്ഒന്നും മിണ്ടാതെ ഞാൻ പുറത്തേക്ക് ഇറങ്ങി

ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോവാണെന്ന് മാത്രം അമ്മയോട്പറഞ്ഞു

കാറ് ദൂരങ്ങൾ താണ്ടുമ്പോൾ എനിക്ക് ആകാംഷയേറുകയായിരുന്നു

ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു പഴയ ഓടിട്ട വീടിനു മുന്നിൽ ആ കാറ് നിന്നു

ഇറങ്ങിക്കോ കുഞ്ഞേ ഇതാ മാഷ്ടെ വീട്

ഞാന് പതിയെ അങ്ങോട്ടേക്ക് നടന്നു

അൽപം വയസ്സായൊരു സ്ത്രീ മുറ്റം തൂക്കുന്നുണ്ടായിരുന്നു

ആരാ……..

“ഞാൻ…….ഞാൻ

മംഗലത്ത് നിന്നാ……”

ആ വീട്ടുപേര് കേട്ടതും അലവരെന്നെയൊന്ന് സൂക്ഷിച്ചുനോക്കി

“എന്താ ഞങ്ങളും ചത്തോന്ന് അറിയാൻ വന്നതാണോ”

“അല്ല ഞാൻ..ഃ…….”

“ദേവകി ഈ കൂട്ടി അവിടുത്തെ മരുമോളാ”

പിന്നിൽ നിന്നാ സ്വരം ശങ്കുണ്യാരുടേതായിരുന്നു

“അതിന് ഞങ്ങളെന്ത് വേണം?”

മുത്തശ്ശനോടുള്ള ദേഷ്യം പൂർണമായും പ്രകടമാക്കത്തക്ക വിധത്തിൽ ആയിരുന്നു അവർക്ക് ഞങ്ങളൊടുള്ള പെരുമാറ്റം

ശങ്കുണ്യാര് അവരോട് പഴയ കഥകളൊക്കെ പറഞു കൊടുത്തു

കുറേ നേരത്തേക്ക് അവരൊന്നും മിണ്ടിയില്ല

“അപ്പോൾ മോള് രവിയേട്ടന്റെ”

“മ്ം അതേ മോളാണ്”

“ഇത് എട്ട്‌ ലക്ഷം രൂപയുണ്ട്……..നിങ്ങൾ സുരക്ഷിതമായൊരു സ്ഥലത്തേക്കു മാറണം നന്നായി ജീവിക്കണം

ഇപ്പോൾ എന്റെ കൈയ്യിൽ ഇതേ ഉള്ളു

അച്ഛന്റെ ഒരുഫോട്ടോ വേണം എനിക്ക്……”

അപ്പോഴേക്കും അവർ അകത്തു പോയി അച്ഛന്റെ പഴയൊരു ഫോട്ടോയും എടുത്തോണ്ട് വന്നു

ആ ചിത്രത്തിലേക്കൊന്ന് നോക്കണമെന്നുണ്ടായിരുന്നു

പക്ഷേ കണ്ണിരെന്റെ കാഴ്ചയെ,മറച്ചു കൊണ്ടേയിരുന്നു

തിരിച്ചു മംഗലത്ത് വന്നിറങ്ങുമ്പോഴും എന്റെ കണ്ണീരു വറ്റിയിരുന്നില്ല…..

ആ ഫോട്ടോയെ നെഞ്ചോട് അടക്കിപ്പിടിച്ചു കൊണ്ട്‌ഞാൻ കോണിപ്പടികൾ കയറി

റൂമിൽ എത്തിയതും ഞാൻ മെല്ലെ ആ ഫോട്ടോയിലേക്ക്നോക്കി

കുഞ്ഞികണ്ണുകളും കട്ടി മീശയുമൊക്കെയായി ചിരിച്ചു കൊണ്ടിരിക്കുന്ന എന്റെ അച്ഛൻ ഒരു നിമിഷം എന്റെ കണ്ണീര് അണപൊട്ടിയൊഴുകി ഞാൻ പൊട്ടിക്കരഞു എത്ര നേരം അങ്ങനെ കരഞുവെന്ന് എനിക്ക് യാതൊരു ബോധവും ഉണ്ടായിരുന്നില്ല

ഇടയ്ക്കെപ്പോഴോ ഒരു നനുത്ത കരസ്പർശ എന്റെ തോളിൽ പതിഞു ഞാൻ പതിയെ മുഖമുയർത്തി നോക്കി

“ആരവ്…..”

(തുടരും)

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply