Skip to content

ആരോ ഒരാൾ – 8

aaro oral by sooryakanthi aksharathalukal novel

സമയമേറെ ആയിട്ടും ജെയിംസ് വന്നിട്ടിട്ടുണ്ടായിരുന്നില്ല.. മുത്തു താരയോടൊപ്പം ഉറങ്ങാതെ കാത്തിരുന്നെങ്കിലും പാതിരാത്രി കഴിഞ്ഞതോടെ താര അവനെ നിർബന്ധിച്ചു ഉറങ്ങാൻ പറഞ്ഞു വീട്ടു..

പിന്നെയും ഏറെ കഴിഞ്ഞാണ് വാതിൽക്കൽ ഒരനക്കം കേട്ടത്……

അകത്തെ വിളക്കിന്റെ മങ്ങിയ പ്രകാശത്തിൽ പാറിപറന്ന മുടിയിഴകളും, ഇടുങ്ങിയ മുഖവും ചോരച്ച കണ്ണുകളും മദ്യത്തിന്റെ രൂക്ഷ ഗന്ധവുമായി ജെയിംസ്..

ഒന്നും മിണ്ടാതെ അയാളെ നോക്കി നിന്ന താരയെ അവഗണിച്ചു വാതിൽ തള്ളി തുറന്നു ജെയിംസ് അകത്തേയ്ക്ക് കയറി..

അവൾക്ക് ദേഷ്യവും സങ്കടവുമെല്ലാം ഒരുമിച്ചു വന്നിരുന്നു.

” ഒന്ന് നിന്നേ.. ”

താരയുടെ വാക്കുകൾക്ക് നല്ല കനമുണ്ടായിരുന്നു. ജെയിംസ് തിരിഞ്ഞു നിന്നു ചോദ്യഭാവത്തിൽ പുരികമുയർത്തി അവളെ നോക്കി. അപ്പോഴും മുഖത്തെവിടെയോ ഒരു പുച്ഛഭാവം ഉണ്ടായിരുന്നു..

താര ജെയിംസിനരികെ എത്തിയതും കൈ വീശി അയാളുടെ മുഖത്തടിച്ചതും ഒരുമിച്ചായിരുന്നു..

ജെയിംസ് ഒരു നിമിഷം കവിളത്തു കൈ വെച്ചു കണ്ണടച്ചു നിന്നു..

താരയുടെ പ്രവൃത്തിയിൽ രണ്ടു പേരും ഒരുപോലെ ഞെട്ടിയിരുന്നു.. ജെയിംസ് അവൾക്ക് നേരേ ചുവടുകൾ വെക്കുന്നതിനു മുൻപേ തന്നെ താര പിറകോട്ടു നടന്നിരുന്നു..

ഒറ്റക്കുതിപ്പിന് ജെയിംസ് അവളെ കൈപ്പിടിയിൽ ഒതുക്കി.. താരയുടെ കവിളിൽ കുത്തി പിടിച്ചു..

“ദേഹത്ത് കൈ വെക്കുന്നോടി പുല്ലേ.. എന്താ നിന്റെ വിചാരം..? ”

താരയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. ആ നീർതുള്ളികൾ തിളങ്ങുന്നത് കണ്ടതും അയാൾ അവളുടെ മേലുള്ള പിടുത്തം വിട്ടു കൈ കുടഞ്ഞു..

“ഛേ … ”

“ഇനി മേലാൽ.. ഇനി മേലാൽ എന്റെ എന്തെങ്കിലും കാര്യത്തിൽ ഇടപെടാൻ വന്നാൽ… ”

അവൾക്ക് നേരേ നോക്കി അയാൾ തലയാട്ടി…

“ഞാൻ പറഞ്ഞതല്ലേ ആ വൃത്തികെട്ട പെണ്ണിന്റെ അടുത്ത് പോവേണ്ടെന്ന്.. ”

താരയ്ക്ക് അപ്പോൾ ദേഷ്യത്തെക്കാളേറെ സങ്കടമായിരുന്നു..

ജെയിംസ് അവളുടെ നേരേ ഒന്ന് നോക്കി.. പതിയെ ചിരിച്ചു..മെല്ലെ പറഞ്ഞു..

“വൃത്തികെട്ടവൾ…. ”

പിന്നെ വീണ്ടും അവൾക്ക് നേരേ നടന്നു..

“നീയാരാടി എന്റെ..ഉം..? ”

അവളുടെ കഴുത്തിലെ താലിച്ചരടിൽ പിടിച്ചപ്പോൾ താര ഒന്ന് പിടഞ്ഞു..ഇപ്പോൾ തല കറങ്ങി താഴെ വീഴും എന്ന അവസ്ഥയിലായിരുന്നു അവൾ..

“ഈ ഇത്തിരി പൊന്നിന്റെ വില ഒഴിച്ചാൽ ഇതിന് വെറുമൊരു ചരടിന്റെ വിലയേയുള്ളൂവെന്ന് എനിക്കും നിനക്കും അറിയാം.. ”

ജെയിംസ് ആ ചരട് ശക്തിയിൽ വലിച്ചു പൊട്ടിച്ചു.. താര ഒന്നും പറഞ്ഞില്ല..

“എന്നാത്തിനു വേണ്ടിയാ കൊച്ചേ നീ ഈ നാടകം ഒക്കെ കളിക്കുന്നേ.. നിനക്കെന്നോട് ഇത്രയും സമയത്തിനുള്ളിൽ കടുത്ത പ്രേമം പിടിപെട്ടു എന്നൊക്കെ കരുതാൻ മാത്രം പൊട്ടനൊന്നുമല്ല ഞാൻ.. പിന്നെ എന്നതാ നിന്റെ പ്രശ്നം.. ”

താര ഒന്നും മിണ്ടിയില്ല..

“പറയെടി… ”

താര അവനെ തുറിച്ചു നോക്കി നിന്നതേയുള്ളൂ.. അവന്റെ രൂപവും ഭാവവുമൊക്കെ അവളെ ഭയപ്പെടുത്തിയെങ്കിലും അത്‌ പ്രകടിപ്പിക്കാതിരിക്കാൻ താര പണിപ്പെടുകയായിരുന്നു..

“ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. ഇവിടെ താമസിക്കണ്ട എന്ന് ഞാൻ പറയത്തില്ല.. പക്ഷെ എന്റെ അടുത്ത് ഒരു കാര്യത്തിനും വരരുത്…ഈ ഭൂമിയിൽ ആരോടും അനുകമ്പയോ സ്നേഹമോ ഒന്നും ഇപ്പോൾ എന്റെ മനസ്സിലില്ല.. ഇനിയൊട്ട് ഉണ്ടാവാനും പോവുന്നില്ല… ”

വയറു നിറച്ചും കള്ള് കുടിച്ചെങ്കിലും അങ്ങേരുടെ ബോധം പോയിട്ടില്ല.. താര മനസ്സിൽ പറഞ്ഞു..

ജെയിംസ് തിരികെ നടക്കാൻ തുടങ്ങിയതും താര വിളിച്ചു..

“അതേയ്… ”

ജെയിംസ് തല ചെരിച്ചൊന്ന് അവളെ നോക്കി.. കണ്ണുകൾ കുറുകി..

“ഒരു താലിച്ചരട് കഴുത്തിൽ കെട്ടിയത് കൊണ്ടു ഏതവനെയും സഹിക്കാനൊന്നും ഇന്നത്തെ പെൺകുട്ടികൾ തയ്യാറാവില്ല..ശരിയാണ്.. അതിന്റെ ആവശ്യവുമില്ല.. പക്ഷെ നിങ്ങൾ പറഞ്ഞത് പോലെ ഇത് വെറുമൊരു ചരടല്ല.. ഓരോരുത്തർക്കും അവരുടേതായ സങ്കല്പങ്ങളും വിശ്വാസങ്ങളും ഒക്കെ ഉണ്ടാവും… ഇനി നിങ്ങളെ എനിക്ക് മറക്കാനാവില്ല..”

ജെയിംസ് നിലത്തേക്ക് വലിച്ചെറിഞ്ഞ താലിച്ചരട് കുനിഞ്ഞു കൈയിലെടുത്തു കൊണ്ടു താര പറഞ്ഞു..

“ഇത് വെറുമൊരു ചരടായി കാണാനുമാവില്ല.. സാഹചര്യം ഏതായാലും എന്റെ കഴുത്തിൽ ഇതണിയിച്ചത് നിങ്ങളാണ്.. നിങ്ങൾ ഇത് ഊരിയെടുത്താലും എനിക്ക് നിങ്ങളിൽ ഉള്ള അവകാശം ഇല്ലാതാവില്ല.. ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ എല്ലാ കാര്യങ്ങളിലും ഞാനും ഇടപെടും.. ”

ജെയിംസിന്റെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടതും താര വേഗം കട്ടിലിൽ കയറി പുതപ്പെടുത്തു മൂടി കിടന്നു.. ജെയിംസ് ചിരിക്കണോ വേണ്ടായോ എന്ന അവസ്ഥയിൽ ഇത്തിരി നേരം നിന്നു.പിന്നെ മെല്ലെ പോയി കിടന്നു..

താര പുതപ്പ് മുഖത്ത് നിന്നും ഇത്തിരി താഴ്ത്തി നോക്കി.. ജെയിംസ് കിടന്നത് കണ്ടതും അവൾ അടക്കി വെച്ച ശ്വാസം പുറത്തേക്ക് വിട്ടു..

ഇത്രയും സംഭവങ്ങൾ നടന്നിട്ടും മുത്തുവിന്റെ നേർത്ത കൂർക്കം വലി തുടർന്നു കൊണ്ടേയിരുന്നിരുന്നു..

താര എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കുകയായിരുന്നു… തന്നെ അറിയുന്ന ആരെങ്കിലും തന്റെ കുറച്ചു മുൻപത്തെ പ്രകടനങ്ങൾ കണ്ടാൽ ബോധം കെട്ടു പോയേനെ.. വലിയ ബഹളങ്ങളോ ഒച്ചപ്പാടുകളോ ഇല്ലാത്ത, ഒരുപാടൊന്നും സംസാരിക്കാത്ത താര വർമ്മ..

ജെയിംസിനെ അടിച്ചത് ഓർത്തപ്പോൾ അവൾക്കൊരു വിറയലുണ്ടായി.. എന്ത് ധൈര്യത്തിലാണ് താൻ അയാളെ അടിച്ചത്.. അതും മൂക്കറ്റം മദ്യപിച്ചു മുന്നും പിന്നും നോക്കാത്ത അയാളെ പോലൊരുവനെ.. എന്നിട്ടും അയാളെന്തേ തന്നെ തിരിച്ചു ഉപദ്രവിക്കാതിരുന്നത്..?

ജെയിംസ് ആ പെണ്ണിന്റെ അടുത്ത് പോയി എന്ന് ആലോചിക്കുമ്പോൾ തന്നെ ഉള്ളിലൊരു നീറ്റലായിരുന്നു .. ഒറ്റ ദിവസം കൊണ്ടൊന്നും അയാളെ നേർവഴിയ്ക്ക് കൊണ്ടുവരാനാവില്ല എന്നൊന്നും അറിയാഞ്ഞിട്ടല്ല..മറ്റെന്തും സഹിക്കാം… പക്ഷേ ഇത്…

അതാണ്‌ അങ്ങനെ പ്രതികരിച്ചു പോയത്… എന്നാലും താൻ ഒരാളെ കൈ നീട്ടി അടിച്ചു എന്നൊക്കെ പറയുമ്പോൾ…

കണ്ണുകൾ അടയുന്നതിന് തൊട്ടു മുൻപേ ഏന്തി നോക്കിയപ്പോൾ തലയണ കെട്ടിപിടിച്ചു കമിഴ്ന്നു കിടന്നുറങ്ങുന്ന ആളെ കണ്ടു.. വെറുതെ ഒരു ചിരി ചുണ്ടിലെത്തി.. മറ്റാർക്കും ഇത് വരെ തന്റെ മനസ്സിൽ ഇങ്ങനെയൊരു ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.. താൻ അതിന് അനുവദിച്ചിട്ടുമില്ല… പക്ഷെ ഇപ്പോൾ മനസ്സ് താൻ പറയുന്നതൊന്നും അനുസരിക്കുന്നില്ല ..

ആലോചിച്ചു സമയം ഏറെ കഴിഞ്ഞപ്പോഴാണ് ഉറങ്ങിയത്..

രാവിലെ ജയിംസിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്..

“ഇച്ചായന്‌ എങ്ങിനെ തോന്നി ഇന്നലെയും ആ രാധമ്മയുടെ അടുത്ത് പോകാൻ.. ചേച്ചി അത്രയും പറഞ്ഞതല്ലേ.. ”

മുത്തുവിന്റെ ചോദ്യത്തിന് ഈർഷ്യയോടെയുള്ള മറുപടി കേട്ടു.

“എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല എന്നാലും പറയാം.. ഇന്നലെ ഞാൻ അവിടെ പോയി എന്നത് സത്യമാണ്.. പക്ഷെ അവിടെന്ന് രണ്ടു കുപ്പിയും വാങ്ങിച്ചേച്ച് ഞാൻ നേരേ ഇങ്ങോട്ടാണ് വന്നത്.. ആ വെള്ളച്ചാട്ടത്തിനപ്പുറം ഉണ്ടായിരുന്നു
ഞാൻ.. ”

ഒന്ന് നിർത്തി ജെയിംസ് കട്ടിലിൽ കിടക്കുന്ന അവളെ ഒന്ന് പാളി നോക്കി. താര വേഗം മിഴികളടച്ചു കളഞ്ഞു.. ജെയിംസ് ഇത്തിരി ഉച്ചത്തിൽ പറഞ്ഞു..

“എന്ന് വെച്ചു നിന്റെ ആ ഡോക്ടമ്മ പറഞ്ഞിട്ടാണ് ഞാൻ അവിടെ നിൽക്കാഞ്ഞതെന്നൊന്നും കരുതിയേക്കരുത്.. അങ്ങനെ ആരുടേയും താളത്തിന് തുള്ളാൻ ജെയിംസിനെ കിട്ടത്തില്ല എന്ന് നീയൊന്ന് പറഞ്ഞു മനസ്സിലാക്കിയേര്.. ”

മുത്തു തിരികെ ഒന്നും പറഞ്ഞു കേട്ടില്ല..

“ഞാൻ ഇറങ്ങിയേക്കുവാ.. വെറുതെ തിരിഞ്ഞു കളിക്കാൻ നിന്നേക്കരുത്.. ആ കട്ടിലിൽ കിടക്കുന്ന ആറ്റം ബോംബ് പൊട്ടാതെ സൂക്ഷിച്ചോ.. ”

“അതിന് ഇന്ന് കൂപ്പിൽ പണി ഇല്ലാലോ ഇച്ചായാ.. ”

“ഉം … ഞാനൊന്ന് പോയി നോക്കട്ടെ, ചെട്ടിയാരുടെ ലോഡ് വല്ലതും ബാക്കി കിടപ്പുണ്ടോന്ന്.. ”

ജെയിംസ് താരയെ ഒന്ന് കൂടെ ഇടം കണ്ണിട്ട് നോക്കിയിട്ടാണ് പുറത്തേക്ക് നടന്നത്..

അവൻ താഴേക്കിറങ്ങിയെന്ന് തോന്നിയതും താര ധൃതിയിൽ എഴുന്നേറ്റു ജനാലയ്ക്കരികെ ചെന്നു പുറത്തേക്ക് നോക്കി.. ജെയിംസിനെ കണ്ടില്ല.. തെല്ല് നിരാശ്ശയോടെ അവൾ പിന്തിരിഞ്ഞതും മുന്പിലെ മേശയിൽ ചാരി കൈ കെട്ടി നിൽക്കുന്നു ആൾ.. അവളെ കണ്ടതും ചോദ്യഭാവത്തിൽ ജെയിംസ് ഒന്ന് മൂളി..

ചമ്മലോടെ ഒന്നുമില്ലെന്ന് ചുമൽ പൊക്കികാണിച്ചു താര വേഗം പുറം വാതിലിനരികിലേക്ക് നടന്നു.. ഒരു നിമിഷം ജയിംസിന്റെ കണ്ണുകളിൽ ഒരു കുസൃതി മിന്നി മാഞ്ഞു.. ഒരൊറ്റ നിമിഷം.. അടുത്ത നിമിഷം വെട്ടിത്തിരിഞ്ഞു മേശപ്പുറത്തിരുന്ന പേഴ്‌സ് എടുത്തു അവൻ പുറത്തേക്ക് പോയി..

മുത്തുവും അവളും ഒരുമിച്ചാണ് കഴിച്ചത്..

“ഇച്ചായൻ കഴിക്കാതെ ആണോ പോയത്.. ”

“ഉം.. പോവുന്ന വഴിയ്ക്ക് കഴിക്കുമെന്ന് പറഞ്ഞു.. ”

“ഇന്ന് ശരിക്കും അവിടെ ജോലി ഉണ്ടോ..? ”

“ഇല്ല ചേച്ചി.. ഇനി കുറച്ചു ദിവസം കഴിഞ്ഞേ ഉള്ളൂ… ”

“അപ്പോൾ ആൾ എങ്ങോട്ടാ പോയത്.. ”

“അതാണ്‌ ഞാനും ആലോചിക്കുന്നത്.. ”

“അപ്പോൾ മിസ്റ്റർ ജെയിംസ് ആന്റണി താര വർമ്മയിൽ നിന്നും ഒളിച്ചോടാൻ തുടങ്ങി.. ദാറ്റ്‌ മീൻസ്, ആ മനസ്സിൽ ചലനങ്ങൾ ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞു.. ”

“ചേച്ചി.. സത്യമാണോ..? ”

“അതേടാ.. ബൈ ദി വേ മുത്തു ഇന്നലെ വല്ല ഉറക്കഗുളികയും കഴിച്ചായിരുന്നോ..? ”

“എന്തേ ചേച്ചി അങ്ങനെ ചോദിച്ചേ..ഇച്ചായനും പറയാറുണ്ട് ഞാൻ ഉറങ്ങി കഴിഞ്ഞാൽ പിന്നെ ആകാശം ഇടിഞ്ഞു വീണാലും അറിയില്ലെന്ന്.. ഇന്നലെ ഇച്ചായൻ വന്നപ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ..? ഞാനൊന്നും അറിഞ്ഞില്ല.. അത്രയും ലേറ്റ് ആയപ്പോൾ ഇച്ചായൻ വരില്ലെന്ന് കരുതി.. അതാണ് രാവിലെ ചോദിച്ചത്.. ”

“ഓ അങ്ങനെ കാര്യമായി ഒന്നും സംഭവിച്ചില്ല മുത്തു.. ആകാശത്തിന്റെ ചെറിയൊരു കഷ്ണം ഒന്നു മുറിഞ്ഞു വീണായിരുന്നു.. ”

“ആഹാ.. അപ്പോൾ രണ്ടു പേരും വഴക്കിട്ടല്ലേ.. പക്ഷെ ചേച്ചി പറഞ്ഞതിൽ ഒരു കാര്യം ശരിയാ, പറയാൻ മാത്രമൊന്നും ഇല്ലെങ്കിലും ഇച്ചായന്റെ സ്വഭാവത്തിൽ എന്തോ ഒരു മാറ്റമുണ്ട്.. ”

“നമുക്ക് നോക്കാം മുത്തു… ”

കൂപ്പിലേക്കെന്നു പറഞ്ഞു വെറുതെ വണ്ടിയോടിച്ചു പോവുന്നതിനിടെ ജയിംസിന്റെ മനസ്സിൽ ഇടയ്ക്കിടെ താരയുടെ മുഖം തെളിഞ്ഞു..

അവളുടെ അടുത്ത് നിന്നും രക്ഷപെട്ടതാണ്.. ഇതുവരെ ഇല്ലാത്ത എന്തൊക്കെയോ വികാരങ്ങൾ അവളുടെ സാമീപ്യം തന്നിൽ ഉണ്ടാക്കുന്നുണ്ട്..

പാടില്ല.. തന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള ഒരു കണ്ണി മാത്രമാണവൾ..

അവളെ വേദനിപ്പിക്കുവാൻ മനസ്സ് അനുവദിക്കുന്നില്ല.. അച്ഛനും അമ്മയും ഇല്ലാത്ത ഒരു കൊച്ച്…

അകലം പാലിച്ചേ മതിയാവൂ.. പക്ഷേ അവളോടൊപ്പമേ മാളിയേക്കൽ തറവാട്ടിൽ ഉറങ്ങുന്ന രഹസ്യങ്ങളിലേക്ക് എത്താനാവൂ.. ജയിംസിന്റെ ജീവിതം ഒന്നുമല്ലാതെ ആക്കി തീർത്തവരെ കണ്ടെത്താൻ കഴിയൂ.. കണക്കുകൾ എല്ലാം തീർക്കാൻ സാധിക്കത്തുള്ളൂ..

(തുടരും )

കുറച്ചേയുള്ളൂ..എഴുതിയത് ഇട്ടതാണ്.. അടുത്ത ഭാഗം ലെങ്ത് കൂട്ടി ഇടാം ട്ടോ..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “ആരോ ഒരാൾ – 8”

  1. Aa nagamanikyam thanne vayich kazhiyumbolekkum enik aakamsha adakkanayilla ithum athupole thanne ee aakamsha vayikkanulla aakrantham ennu thanne parayate enikith thaganavoola story Sooper waiting for the next part 😊😊

  2. സൂര്യകാന്തി… സൂപ്പർ….. നാഗമാണിക്യത്തിന്റെ ടെൻഷൻ ഇപ്പോഴും മാറിയിട്ടില്ല. ലെങ്ത് koottane…

Leave a Reply

Don`t copy text!