Skip to content
ganga-aksharathalukal-novel

പിന്നെ ജോ പറയുന്നത് കേട്ടതും ചെവിയോരം ചേർത്തു പിടിച്ചിരുന്ന ഫോണെന്റെ കൈവിരലുകൾക്കിടയിലൂടെ ഊർന്ന് താഴേക്ക് വീണതും ഒന്നിച്ചായിരുന്നു…..

കുറേ നേരം സ്വബോധം നഷ്ടപ്പെട്ടവളെ പോലെ നിരത്തിൽ ഞാനാനിൽപ് നിന്നു…..

അതുവഴി വന്ന ഏതോ ഒരോട്ടോയ്ക്ക് കൈ കാട്ടി സിറ്റി ഹോസ്പിറ്റൽ എന്ന് പറഞ്ഞ് പിന്നെ മുഴുവനും പ്രാർത്ഥനയായിരുന്നു എന്റെ അമ്മയ്ക്കൊന്നും വരുത്തരുതേ എന്നുള്ള പ്രാർത്ഥന…….

അപ്പോഴും ജോയുടെ വാക്കുകളെന്റെ ചെവിയിൽ മുഴങ്ങി നിൽപ്പുണ്ടായിരുന്നു……..

“ടോ അമ്മയ്ക്കൊരു  അറ്റാക്ക്….. പേടിക്കാനൊന്നും ഇല്ല…. ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്…..

താനൊന്ന് വേഗം വാ……ഗൗരിയും ഗാഥയും ഇവിടുണ്ട്……. “

ഹോസ്പിറ്റൽ മുറ്റത്ത് ഓട്ടോ നിർത്തിയപ്പോഴായിരുന്നു മനസ്സിലേക്ക് ഓടിയെത്തിയ പാഴ് ചിന്തകളിൽ നിന്നു ഞാൻ മുക്തയായത്……..

ഓട്ടോയിൽ നിന്നിറങ്ങി മരവിച്ച മനസ്സുമായ് ആശുപത്രിയുടെ ഇടനാഴിയിൽ കൂടെ ഐ സി യുനെ ലക്ഷ്യമാക്കി ഞാൻ നടന്നു ഒരു ഭ്രാന്തിയെ പോലെ……

ചെല്ലുമ്പോൾ ഐ സി യു ന് മുൻപിൽ തന്നെ ജോയും ഗോപാലേട്ടനും ഉണ്ടായിരുന്നു…..

തൊട്ടപ്പുറത്ത് ഇട്ടിരുന്ന തടി ബെഞ്ചിൽ കരഞ്ഞു തളർന്ന് രണ്ട് കുഞ്ഞുമനസ്സുകൾ, എന്റെ അനിയത്തിമാർ ഗാഥയും ഗൗരിയും….

രാവിലെ ഇട്ടോണ്ട് പോയ യൂണീഫോമിലാണ് അവരുടെ ഇരുപ്പ്……….

എന്നെ കണ്ടപാടെ രണ്ടാളും എന്റടുത്തേക്ക് കരഞ്ഞോണ്ട് ഓടി വന്നു…..

” ഗംങ്ങേച്ചീ………അമ്മ….. അമ്മാ……..”

ഐ സി യു വിലേക്ക് വിരല് ചൂണ്ടി അവരെന്തൊക്കയോ പറയാൻ ശ്രമിക്കുന്നുണ്ട്…….

പക്ഷേ ഏങ്ങലടിച്ചുള്ള കരച്ചിലിനിടയിൽ ശബ്ദം പോലും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല………

” മക്കള് കരയാതെ….. ഇല്ല…. നമ്മുടെ അമ്മയ്ക്ക് ഒന്നൂല്ല…..

ചെല്ലു…. ചെന്ന് അവിടെ ഇരിക്ക്….

ഗംങ്ങേച്ചീ ഡോക്ടറെ ഒന്നു കാണട്ടെ…….”

അവരെ നിർബന്ധിച്ചാ ബെഞ്ചിലേക്കിരുത്തി ഞാൻ ഐ സി യു ന്റെ  വാതിലിലെ ചില്ലിനിടയിലൂടെ അകത്തേക്കൊന്ന് നോക്കി……

ഒറ്റ തവണ നോക്കാനുള്ള ശേഷിയേ എനിക്കുണ്ടായിരുന്നുള്ളു…….

വാതിലിനടുത്ത് ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു ജോ…..

പെട്ടന്നാണ് ഡോക്ടറ് ഐ സി യുൽ നിന്ന് പുറത്തേക്കിറങ്ങി വന്നത്…….

” ഡോക്ടർ…….”

” നിങ്ങള് പേഷ്യന്റിന്റെ……”

” മകളാണ്……”

” റൂമിലേക്ക് വരു…… “

ഡോക്ടർക്ക് പിന്നാലെ ഡോക്ടറുടെ മുറിയിലേക്ക് നടക്കുമ്പോൾ എന്റെ കൈയ്യും കാലും എല്ലാം വിറയ്ക്കുന്നുണ്ടായിരുന്നു……

എന്റെ നിസഹായത കണ്ട് വിഷമം തോന്നിയിട്ടാകും ജോയും എനിക്കൊപ്പം ഡോക്ടറുടെ മുറിയ ലേക്ക് വന്നു…….

” ഡോക്ടർ അമ്മയ്ക്കിപ്പോൾ……..”

” ചെറിയൊരു അറ്റാക്ക്….. ഇപ്പോ കുഴപ്പമില്ല….

പക്ഷേ…. “

”എന്താ ഡോക്ടർ…..??”

” ഇനിയൊരിക്കൽ കൂടി ഇങ്ങനൊന്നുണ്ടായാൽ ഒരു പക്ഷേ……”

പറഞ്ഞു പൂർത്തിയാക്കാത്ത വാക്കുകൾക്കിടയിലൂടെ ഞാനൂഹിച്ചിരുന്നു ഡോക്ടറ് ഇനിയെന്താണ് പറയാൻ പോകുന്നതെന്ന്……

വാ പൊത്തികരഞ്ഞോണ്ട് ഡോക്ടർ ടെ മുറിക്ക് പുറത്തേക്കോടുമ്പോൾ എനിക്കെന്നെ തന്നെ നിയന്ത്രിക്കാനായിരുന്നില്ല…….

“ഗംഗേ….. ഇങ്ങനെ നിന്ന് കരായാതെ…..ആള് കളൊക്കെ ശ്രദ്ധിക്കുന്നു……..”

“ജോ…. എന്റമ്മ….

എനിക്കെന്റെ അമ്മയെ ഒന്ന് കാണണം…….

ഡോക്ടറോഡ് ഒന്ന് പറയുവോ ജോ……

ഒന്ന് കണ്ടാ മാത്രം മതി……..”

ഒടുവിൽ ഡോക്ടറുടെ സമ്മതത്തോടെ ഐ സി യു ലേക്ക് നടക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് ക്രമാതീതമയി വർദ്ധിക്കുന്നുണ്ടായിരുന്നു……

ആ കട്ടിലിൽ ഒന്നുമറിയാതെ കണ്ണുകളിറുക്കിയടച്ച് ഉറങ്ങുകയായിരുന്നെന്റെ അമ്മ…..

കട്ടിലിനടുത്തിട്ടിരുന്ന സ്റ്റൂളിലേക്ക് ഞാനൊന്നിരുന്നു…….

ചുക്കി ചുളുങ്ങിയ അമ്മയുടെ  കൈവിരലുകളിലൂടെന്റെ വിരലോടിക്കുമ്പോൾ മരിക്കുന്നതിന് തൊട്ടു മുൻപ് അച്ഛൻ പറഞ്ഞ വാക്കുകളാണെന്റെ മനസിലേക്കോടിയെത്തിയത്……

“അമ്മയെ വിഷമിപ്പിക്കരുത്….. നല്ലത് പോലെ നോക്കണം…..

ബന്ധവും സ്വന്തവും എല്ലാം ഉപേക്ഷിച്ച് അച്ഛന് വേണ്ടി ഇറങ്ങി വന്നവളാ……..”

അത്ര മാത്രം പറഞ്ഞ് ആ കണ്ണുകളടയുമ്പോൾ ….!

ഇന്ന് വരെ അച്ഛന് കൊടുത്ത ഒരു വാക്ക് പോലും പാലിക്കാൻ ഈ മകൾക്ക് സാധിച്ചിട്ടില്ല…….

എന്തൊക്കയോ ഓർത്ത് അമ്മയുടെ വിരൽ ചേർത്ത് പിടിച്ച് കുറേ നേരം ഞാനാ ഇരുപ്പിരുന്നു………

പുറത്തേക്കിറങ്ങുമ്പോൾ ഗാഥയ്ക്കും ഗൗരിക്കും തൊട്ടടുത്ത് ജോയും ഉണ്ടായിരുന്നു…..

പെട്ടന്നാണ് ഗോപാലേട്ടൻ എനിക്കടുത്തേക്ക് വന്നത്…..

“മോളെ ഇത് ബില്ലാ……

കട ആ രമേശിനെ ഏൽപ്പിച്ചിട്ടാ അമ്മയ്ക്ക് വയ്യന്നറിഞപ്പം ഞാനിങ്ങോട്ടേക്ക് ഓടിയത്…….

ഞാനങ്ങോട്ട്……. “

അതും പറഞ് അഞ്ചൂറിന്റെ രണ്ട് മൂന്ന് പഴകിയ നോട്ടുകൾ എന്റെ ഉള്ളംകൈയ്യിലേക്ക് വെച്ച് തന്ന്

” ഈ കിഴവന്റെ കൈയ്യിൽ ഇപ്പോ ഇതേ ഉള്ളു…… “

എന്നു പറഞ് ഗോപാലേട്ടൻ തിരിഞ്ഞു നടക്കുമ്പോഴും എന്റെ കണ്ണുകളിലെ നനവുണങ്ങിയിരുന്നില്ല…….

ബില്ലിലേക്ക് നോക്കുമ്പോൾ പതിനയ്യായിരത്തി അഞൂറ്റി ഇരുപത് രൂപാ…..

” ന്റെ കണ്ണാ…….. ആരോടാ ഇപ്പോ ഇതൊന്ന്……. :”

ഒരു നിമിഷം കഴുത്തിൽ കിടന്ന പൊന്നിലേക്കെന്റെ വിരലുകൾ നീണ്ടു……..

മുന്നോട്ട് കുറേ നടന്നു പോയ ഗോപാലേട്ടനെ തിരികെ വിളിച്ച്

കൊളുത്തൂരി മലയാകൈകളിലേക്ക് വച്ചു കൊടുത്ത് ഒന്നേ പറഞ്ഞുള്ളു…..

“എവിടെയേലും കൊണ്ട് വിറ്റോപണയം വെച്ചോ കുറച്ചു പൈസ എനിക്ക് തരണം…… “

എത്ര നിർബന്ധിച്ചിട്ടും ഗോപാലേട്ടനത് വാങ്ങാൻ കൂട്ടാക്കാതെ വന്നപ്പോൾ

“ഇന്നല്ലേൽ നാളെ ഇത് വീണ്ടും ഊരണ്ടത് തന്നെയാ…. ഇപ്പോ അതിത്തിരി നേരത്തെയായീന്ന് മാത്രം……….”

തിരികെ വീണ്ടും ഐ സി യു ന് മുന്നിലെത്തിയപ്പോൾ ചില്ലു വാതില് തുറന്നിറങ്ങി വന്ന നഴ്സാണ് പറഞ്ഞത് അമ്മ കണ്ണു തുറന്നെന്ന്……..

പകുതി ശ്വാസം നേരെ വീണതുപോലെ………

……………….

ഒരാഴ്ചയ്ക്ക് ശേഷം അമ്മയെയും കൊണ്ട് വീണ്ടും വീട്ടിലേക്ക്…….

മുറ്റം നിറയെ ഇല വീണു കിടക്കുന്ന പഴയ ആ നാലുകെട്ട്…….

അമ്മയെ കൊണ്ട് പതിയെ മുറിയിൽ കിടത്തി പുറത്തേക്ക് പശു തൊഴുത്തില് അവറ്റകൾക്ക് പുല്ലിട്ട് കൊടുക്കാനായ് ഇറങ്ങുമ്പോഴായിരുന്നു ജോയുടെ ബൈക്കാമുറ്റത്തേക്ക് വന്നത്……

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് എനിക്കടുത്തേക്ക് ജോ നടന്നു വന്നത്………

“ജോ പ്ലീസ്….. ഇവിടെയിങ്ങനെ എപ്പോഴും  വരരുത്….. എനിക്ക് താഴെ രണ്ടനിയത്തിമാരാണ് വളർന്നു വരുന്നത്…..

ദയവു ചെയ്ത് നാട്ടുകാരെ കൊണ്ട് കൂടി അതും ഇതും പറയിപ്പിക്കരുത്……..”

“ടോ…. ഞാനൊരു കാര്യം തന്നെ ഏൽപിക്കാനായിട്ട് വന്നതാ…… “

എന്ത് എന്നുള്ള ചോദ്യ’ഭാവത്തിൽ ഞാൻ ജോയുടെ മുഖത്തേക്ക് നോക്കീ…….

കടലാസിൽ പൊതിഞ എന്തോ ഒന്നെന്റെ കൈയ്യിലേക്ക് ജോ വച്ച് തന്നു….

തുറന്ന് നോക്കിയപ്പോൾ ഗോപാലേട്ടന്റെ കൈയ്യിൽ പണയം വെയ്ക്കാനേൽപിച്ച മാല……

” ആകെയുണ്ടായിരുന്ന ഇത്തിരി പൊന്നല്ലേ….. അതാ കഴുത്തില് കിടക്കുന്നതാ അതിന്റെ ഭംഗി….. “

ജോ അത് പറഞ്ഞു നിർത്തിയതും കരഞ്ഞുകൊണ്ട് ഞാൻ വീടിന്റെ പിന്നിലേക്കോടി……

പെട്ടന്നായിരുന്നു വഴുകലിൽ ചവിട്ടി നടു തല്ലി വീണത്……..

“അമ്മേ ……”

എന്നുള്ള എന്റെ വിളിയിൽ ആദ്യം ഓടിയെത്തിയത് ജോയായിരുന്നു……

ഗാഥയും ഗൗരിയും അകത്തായിരുന്നത് കൊണ്ട് അവരാരും കേട്ടിരുന്നില്ല……

” ഗംഗേ….. എന്തേലും പറ്റിയോ…..??”

” ഇല്ലാ… ഇല്ല ജോ…… “

അതും പറഞ്ഞ് കൈ കുത്തി എഴുനേക്കാനായ് ഞാനൊരു ശ്രമം നടത്തിയെങ്കിലും അത് നടന്നില്ല……

അപ്പോഴേക്കും ജോ എനിക്ക് നേരെ കൈ നീട്ടിയിരുന്നു…..

” പതിയെ എഴുനേക്കടോ…..”

ജോയുടെ കൈകളിൽ പിടിച്ച് ഞാൻ പതിയെ എഴുനേറ്റു….

” നടക്കാൻ പറ്റുന്നുണ്ടോ….? ഒന്ന് നടന്ന് നോക്കിയേ….. “

പതിയെ ഞാൻ രണ്ടടി മുന്നോട്ടേക്ക് വച്ചു…. എനിക്കൊപ്പം ജോയും…..

വേച്ചു വീഴാൻ തുടങ്ങിയപ്പോ ജോ താങ്ങി…

ആ നടത്തം പതിയെ മുന്നോട്ട് നടന്നു…. ഒപ്പം ജോയും…

” ഈ പറമ്പ് മുഴവനും നിങ്ങടെയാണോ…..?”

” ഇതും ഇതിനപ്പുറത്തും ഉള്ളത് ഞങ്ങളുടേതായിരുന്നു…….

കടം കേറി ഓരോരോ ആവശ്യങ്ങൾക്ക് വേണ്ടി അതെല്ലാം വിറ്റു……

ഇന്നിപ്പോ ഈ വീടും പറമ്പും പോലും ഞങ്ങളുടെ കൈയ്യിലില്ല…….

അമ്മയുടെ അസുഖം ചികിത്സിക്കാനായുള്ള പണത്തിനു വേണ്ടി അരവിന്ദൻ മുതലാളിയുടെ അടുത്ത് പണയം വെച്ച്……”

“ഏയ് ഗംഗാ കരയാതെ കണ്ണു തുടയ്ക്ക്…… എല്ലാം നേരെയാകും…. “

എന്റെ കൈ ചേർത്ത് പിടിച്ച് ജോ അത് പറയുമ്പോൾ ദേഷ്യത്തിൽ ഞാനാ കൈകൾ തട്ടിമാറ്റി……..

“ജോ എന്തറിഞ്ഞിട്ടാ ഈ സംസാരിക്കുന്നത്….. ദാരിദ്രത്തിന്റെയും കഷ്ടപ്പാടുകളുടെയും നടുവിൽ മുങ്ങിത്താഴാൻ പോകുന്നൊരു ജീവിതമാഎൻറത്……..

രക്ഷിക്കാൻ ശ്രമിക്കണ്ടാ……. ഇതിലേക്ക് വീണുപോവുകയേ ഉള്ളു ജോയും…….”

” ഗങ്ങേച്ചീ……ഒന്നോടി വന്നേ……. “

അങ്ങ് ഇല്ലത്തിന്റെ മുറ്റത്ത് നിന്നുള്ള ഗാഥയുടെ വിളിയിലായിരുന്നു വേച്ച് വേച്ച് ഞാനോടി അങ്ങോട്ടേക്ക് ചെന്നത്…….

“എന്താ മോളെ…..? എന്താ പറ്റിയത്……?”

” ഗംങ്ങേച്ചി അമ്മ….. അമ്മ മിണ്ടുന്നില്ല…. “

ധൃതിയിൽ അമ്മയുടെ മുറിയിലേക്കോ ടുമ്പോൾ എനിക്കും ഗാഥയ്ക്കുമൊപ്പം ജോ യും ഉണ്ടായിരുന്നു…..

“അമ്മേ…..അമ്മേ…..”

എത്ര തട്ടി വിളിച്ചിട്ടും അമ്മ ഉണർന്നില്ല……..

“ജോ ഒരു വണ്ടി വിളിക്ക് അമ്മയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാം…..”

അമ്മയുടെ കൈ പിടിച്ച് നോക്കി ആ കണ്ണുകളെ ജോ പതിയെ തിരുമിയടച്ചു………….

” ഗംഗാ….. അമ്മ ഇനി……. “

ജോ അത് പറഞ്ഞു നിർത്തുന്നതിന് മുൻപ് തന്നെ അമ്മയെ ആ തണുപ്പ് പൊതിഞ്ഞിരുന്നു………

അമ്മേ എന്നു അലറി വിളിച്ചു കരഞ്ഞു കൊണ്ടുള്ള ഞങ്ങള് മൂന്ന് പെൺകുട്ടികളുടെ ശബ്ദമപ്പോഴേക്കും ആ നാലുകെട്ടിന്റെ നാലു ചുവരുകളും താണ്ടി പുറത്തേക്കു പോയിരുന്നു…….

(തുടരും)

ഗംഗയേ ഇഷ്ടാകുന്നുണ്ടോ എല്ലാർക്കും ,…… നിങ്ങളുടെ അഭിപ്രായങ്ങളറിയാൻ കാത്തിരിക്കുന്നു…..

സ്വന്തം അമ്മുക്കുട്ടി

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഗംഗ – Part 2”

Leave a Reply

Don`t copy text!