ഗംഗ – Part 4

3078 Views

ganga-aksharathalukal-novel

അവസാനമായ് ഒന്നൂടെ ചോദിച്ചു

“നിങ്ങളാരാ…..?”

മറുപടിയൊന്നും വന്നില്ല…….

ഇടം കൈയ്യിലൊളിപ്പിച്ചു പിടിച്ച വാക്കത്തിയിൽ ഒന്നൂടെ കൈ മുറുക്കി ഞാനെന്റെ വലം കൈവിരലുകൾ വാതിലിന്റെ  കുറ്റിയിലേക്കമർത്തി…..

പതിയെ കതക് തുറന്നു വന്നു……

എനിക്കു മുന്നിൽ മൂന്നുപേർ……

പ്രായമായ രണ്ടച്ഛൻമാരും പിന്നെ  പ്രായമായൊരമ്മയും……

പെട്ടന്നവരെ കണ്ടപ്പോൾ ഒരു പേടിയാണ് തോന്നിയതെങ്കിലും   ഒരു നിമിഷം അത് അരവിന്ദൻ മുതലാളി അല്ലല്ലോ എന്നോർത്തപ്പോൾ ഒരാശ്വാസം എന്നിൽ വന്നു ചേർന്നു……..,,,

ഞാന് വാതില് തുറന്നെങ്കിലും അവർ മൂന്നുപേരും  യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ തന്നെ എന്നെ കണ്ണിമ വെട്ടാതെ നോക്കികൊണ്ടേയിരുന്നു……

ഞാൻ വീണ്ടും ചോദിച്ചു

“ആ……ആരാ നിങ്ങൾ……?”

എന്റെ ചോദ്യം വീണ്ടും കേട്ടു കൊണ്ടവർ പരസ്പരം മുഖത്തോട് മുഖം നോക്കി…….

“ശങ്കുണ്യാരേ……”

പ്രായം ചെന്ന വൃദ്ധരിലൊരാൾ തൊട്ടടുത്ത്‌നിന്നയാളെ വിളിച്ചു……

അയാള് പറഞ്ഞു തുടങ്ങി….

“കുട്ടീ…..ഞങ്ങൾ മൂന്നാളും മംഗലത്ത് ഇല്ലത്ത് നിന്നാണ്‌…….”

“മംഗലത്ത് ഇല്ലം …… “

എന്റെ മനസ്സുപോലും ആപേരൊന്ന് മന്ത്രിച്ചു……

“ഞങ്ങൾ മൂന്നാളും മംലത്ത് ഇല്ലത്തുന്നാണ്………. ഞാന് അവിടുത്തെ കാര്യസ്ഥൻ ശങ്കുണ്ണി……

പിന്നെ ഈ ഇരിക്കുന്നത് ……”

ഒന്ന് നിർത്തിയിട്ടയാൾ വീണ്ടും തുടർന്നു…..

“ഈ ഇരിക്കുന്നത് മോൾടെ മുത്തശ്ശനും മുത്തശ്ശിയും…. മാധവ മേനോനും ഭാനുമതിയമ്മയും……”

“വരു….അകത്തേക്കു കയറി വരു…….”

അവർ മൂന്നു പേരും അകത്തെ തടിക്കസേരയിൽ വന്നിരുന്നു…….

“കണ്ടിട്ടില്ലങ്കിലും അറിയാം…..അമ്മ എല്ലാവരേ പറ്റിയും പറഞ്ഞു തന്നിട്ടുണ്ട്…….”

എവിടെ മറ്റു രണ്ടുപേരെവിടെ….?

ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്ന മൗനത്തെ കൂടു തുറന്നു വിട്ടുകൊണ്ട് മുത്തശ്ശിയായിരുന്നു അത് ചോദിച്ചത്…..

“അവര് അകത്തുണ്ട് ……… ഞാന്… ഞാൻ വിളിക്കാം….”

.

അതും പറഞ്ഞ് ഇടം കൈയ്യിലൊളിപ്പിചുവച്ച വാക്കത്തി അവര് കാണാതെ അടുക്കളയിൽ കൊണ്ടു വച്ചിട്ട് ഞാൻ ഗൗരിയെയും ഗാഥയെയും അടച്ചിട്ടിരുന്ന മുറിക്കടുത്തേക്കു ചെന്നു പതിയെ ആ വാതിൽ തുറന്നു……

“ഗംഗേച്ചി …….ആരാ വന്നത്‌…അയാളായിരുന്നോ…..??”

ഗാഥയുടെ ചോദ്യങ്ങൾക്ക് ആകാംഷയേറുകയായിരുന്നു…….

“മോളെ പുറത്തു വന്നത് അയാളല്ല……”

“പിന്നെ….??”

“രണ്ടാളും പുറത്തേക്ക് വാ….. നമ്മുടെ മുത്തശ്ശനും മുത്തശ്ശിയും പുറത്തു വന്നിരിക്കുന്നു നമ്മളെ കാണാനായിട്ട്…..”

അതു പറഞ്ഞു അവരുടെ കൈയ്യും പിടിച്ച് ഞാന് ഹാളിലേക്ക് നടന്നു…….

മൗനം വീണ്ടും ഞങ്ങൾക്കിടയിലൊരു ഭാഷയായ് മാറിയപ്പോൾ……, ആ മൗനത്തെ ഭേദിച്ച് വിതുമ്പി കരഞു കൊണ്ട് മുത്തശ്ശി ഞങ്ങൾക്കരുകിലേക്കെത്തി… പിന്നാലെ തന്നെ മുത്തശ്ശനും വന്നു……

“മക്കളേ നിങ്ങളോടെങ്ങനെയാ മാപ്പ് പറയേണ്ടതെന്ന് ഈ കിഴവനും കിഴവിക്കും അറിയില്ല…..

ഞങ്ങളൊരിക്കലെങ്കിലും ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ നിങ്ങളുടെ അമ്മ ജീവനോടെ കണ്ടേനെ……

ഞങ്ങളൊരിക്കലെങ്കിലും അവരുടെ ബന്ധം അംഗീകരിചിരുന്നെങ്കൈൽ നിങ്ങളുടെ അച്ഛന് ഒരു മുഴം കയറിൽ….  “

ബാക്കി പറയാൻ വാക്കുകൾ പരതി കൊണ്ട് മുത്തശ്ശി നിസ്സഹായനായി മുത്തശ്ശനെ നോക്കി…..

“നിങ്ങള് ഞങ്ങൾക്കൊപ്പം വരണം മംലത്ത് ഇല്ലത്തേക്ക്……ഒരു കുടുംബം മുഴുവനും അവിടെ നിങ്ങളുടെ വരവിനായ് കാത്തിരി/ക്കുകയാണ്……. ഒരിക്കൽ ഞങ്ങൾ ചെയ്ത് പോയൊരു തിരുത്താനാവാത്ത തെറ്റിന്റെ പ്രായശ്ചിത്തമായല്ല അറിഞ്ഞു കൊണ്ട്‌ വീണ്ടുമാ തെറ്റ് ആവർത്തിക്കാതിരിക്കാൻ വേണ്ടി …….. നിങ്ങള് മൂന്നുപേരും ഞങ്ങളുടെ ഒപ്പം വരണം മംഗലത്തേക്ക്….. നമ്മുടെ വീട്ടിലേക്ക്………

വരില്ലേ മക്കളെ………”

അത്രയും പറഞ്ഞുകൊണ്ട് പ്രതീക്ഷ ഭാവത്തിൽ അവർ ഞങ്ങളെ നോക്കുകയാണ്……..

“ഞങ്ങളുംടെ അമ്മ ഒരുപാട് ആഗ്രഹിച്ച ഒരു നിമിഷമായിരുന്നു ഇത്….അമ്മ ഉണ്ടായിരുന്നേൽ ഇന്നൊരുപാട് സന്തോഷിച്ചേനെ………

അമ്മയുടെ ആത്മാവ് സ്വർഗത്തിലിരുന്നിപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും…….

ഞങ്ങൾ പിന്നീടൊരിക്കൽ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം വരും……

അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ അന്തിയുറങ്ങുന്ന മണ്ണാണിത്….. കുറച്ചുനാൾ കൂടി ഇവിടെ ജീവിച്ചിട്ട് ഞങ്ങൾ മൂന്നാളും ഉറപ്പായും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം വരും……”

അത് പറഞ്ഞുകൊണ്ട് കൺകോണിലൂടൊഴുകിയിറങ്ങിയ കണ്ണീര് ഞാൻ പതിയെ തുടച്ചുമാറ്റി….

മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കാറ് അങ്ങ് ദൂരേക്ക് അകന്നു പോകുന്നതോടൊപ്പം തന്നെ ഇനിയുള്ള ജീവിതത്തിൽ ഞങ്ങൾ മൂന്നു പേരും തനിച്ചാണെന്നുള്ള ചിന്തയും ഞങ്ങളിൽ നിന്ന് പറന്നകന്നിരുന്നു……

ഇനിയുള്ള ഓരോ ദിനങ്ങളിലും ഒരുപാട് സന്തോഷം നിറഞ്ഞ പുലരികൾക്കു വേണ്ടി ഞാൻ കാത്തിരുന്നു…….

ദിവസങ്ങളോരോന്നും കാലചക്രത്തിൽ നിന്നടർന്നു മാറുമ്പോൾ…..

അന്ന് വൈകിട്ട്‌ സ്കൗളിൽ നിന്നിത്തിരി ദേഷ്യത്തിലായിരുന്നു  അനിയത്തിമാർ വന്നത്……

“എന്ത് പറ്റി രണ്ടാൾക്കും….മുഖമൊക്കെ എന്താ വല്ലാതെ ഇരിക്കണത്……

എന്താ സുഖമില്ലേ…..?

അല്ല സുഖമില്ലാണ്ടായാ തന്നെ രണ്ടേൾക്കും ഒന്നിച്ചു വയ്യായ്ക വരോവോ…..”

എന്റെ ചോദൃത്തിനുത്തര മെന്നോണം ഞാൻ തന്നെ അത് പറഞ്ഞു……

“എന്താ മക്കളെ പറ്റിയത്……ചേച്ചിയെ വിഷമിപ്പിക്കാണ്ട് കാര്യം പറയ്……..”

അവരുടെ തലമുടിയിഴകളിൽ മൃതുവായ് തലോടി കൊണ്ടായിരുന്നു ഞാനത് ചോദിച്ചത്…….

ഒന്നൂല്ല ചേച്ചീന്ന് പറഞ്ഞു ഗാഥയെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു……

അപ്പോ,ഴേക്കും ഗൗരി പറഞ്ഞു തുടങ്ങിയിരുന്നു……

“അന്തിക്കൂട്ടിന് ഞങ്ങൾക്കാളു വേണോന്ന്……”

“ആര് ചോദിച്ചു…..?”

എന്റെ കണ്ണുകൾ കോപത്താൽ ചുവന്നു……

“ആരാ ചോദിച്ചത്…..??”

“അറിയില്ല ചേച്ചി….. ഒരുപാടു ആളുക,ള് കേട്ടു അയാള് ,ചേച്ചിയെ പറ്റിയും മോശമായി……”

പറഞു പൂർത്തിയാ,ക്കാനാകാതെ ഗൗരി വിതുമ്പി……

“സാരമില്ല മോള് കരയാതെ…….ആരുമില്ലാത്തവർക്ക് തുണയായ് ഈശ്വരനുണ്ട്…..”

അതു പറഞ്ഞു കണ്ണു തുടച്ചു ഞാനകത്തേക്ക് നടന്നു……

‘”എന്തിനാ കണ്ണാ ഇനിയുംമീ പാവങ്ങളെ പരീക്ഷിക്കുന്നത്…….ഞങ്ങളുടെ മേലുള്ള നിന്റെ വികൃതിത്തരങ്ങൾ ഇനിയും അവസാനിപ്പിക്കാറായില്ലേ…….”

പതിവി,ലും നേരം കണ്ണനോട് പരിഭവം പറഞ്ഞ് കത്തിച്ചു വച്ച നിലവിളക്കിനു മുന്നിൽ ഞാനിരുന്നു പോയി…….

“ഗംഗേച്ചി വിളക്ക് കരിന്തിരി കത്തണു……”

ഗൗരി അതു പറഞ്ഞപ്പോഴായിരുന്നു ചിന്തയിൽ നിന്നും പ്രാർത്ഥനയിൽ നിന്നും ഞാനൊന്നിച്ചുണർന്നത്…….

വിളക്കണച്ച് അകത്തേക്ക് കയറാനൊരുങ്ങുമ്പോഴായിരുന്നു…….മുറ്റത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേ,ക്ക് ,നടന്നടുക്കുന്ന ജോയെ കണ്ടത്….,,,,,,,,,,,,,,,,,,

‘ജോയെന്താ ഈ സമയത്തിവിടെ…….÷?”

അതിനുളള മറുപടി എന്നോട് പറയും മുൻപ് തന്നെ ഞാൻ തിരിച്ചു പറഞ്ഞു…..

“ഞങ്ങൾ മൂന്ന് പെൺകുട്ടികള് മാത്രം ഉള്ള വീടാണിത്…..എന്തിന്റെ പേരിലാണെങ്കിലും ജോ ഇനിയിവിടെ…….”

അതു പറഞ്ഞു ആ മുഖത്തേകു  പോലും നോക്കാനുള ത്രാണിയില്ലാതെ അകത്തേക്ക് നടക്കുമ്പോൾ ഉമ്മറത്തിരുന്നു പഠിക്കുന്ന ഗൗരിയോടായി ജോ പറയുന്നത് ഞാൻ കേട്ടു

”ഇത് ഗംഗയ്ക്ക് കൊടുത്തേക്കു….. ഇന്നവളുടെ പിറന്നാളായിരുന്നു ഷോപ്പിൽ വച്ച് കൊടുക്കാൻ കഴിഞില്ല…അതാ ഇവിടേക്ക് വന്നത്…….രണ്ടാളും നന്നായി പഠിക്കു……”

അത്ര മാത്രം പറഞ്ഞ് ജോ ഇരുട്ടിലേക്ക് നടന്നകന്നു…….

ഒരു മാത്ര എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നു……

കരഞ്ഞു കൊണ്ടു കട്ടിലിലേക്ക് വീഴുമ്പോഴു മനസ്സിൽ പലവുരു ആവർത്തിച്ച ചോദ്യം ഒന്ന് മാത്രമായിരുന്നു

‘”എന്തിനാ ജോ എന്നെ ഇത്രയേറെ സ്നേഹിക്കുന്നത്…..”

അപ്പോഴായിരുന്നു അനിയത്തിമാർ രണ്ടും കൂടി മുറിയിലേക്കു വന്നത്….

‘”ചേച്ചി കരഞോ….”

“ഇല്ലല്ലോ……'”

“എന്തിനാണ് ചേച്ചി കള്ളം പറയുന്നത്…..”

“ചേച്ചിക്ക് ജോ ചേട്ടനെ ഇഷ്ടമായിരുന്നു അല്ലേ…..”

ഗാഥയുടെ ആ ചോദ്യത്തിനു മാത്രം ഞാനുത്തരം പറഞ്ഞില്ല……പക്ഷേ എന്റെ എതിർപ്പുകളെ അവഗണിച്ചു കൊണ്ടു മനസ്സ് ഒരായിരം വട്ടം അതിനുള ഉത്തരം മന്ത്രിച്ചു…….

പിറ്റേന്ന് ഗൗരിയുടെയും   ഗാഥയുടെയോംസ്കൂളിൽ പി ടി എ മീറ്റിംഗ് ആയിരുന്നു….

ഉച്ചയായപ്പോൾ ഞാൻ വീട്ടിൽ നിന്നിറങ്ങി….. ആളൊഴിഞ്ഞ വഴിയിലൂടെ വെയിലിനോട് പടപൊരുതി ഞാൻ നടന്നു……

പെട്ടന്നായിരുന്നു ഒരു  റെഡ് car എനിക്കടുത്തേക്കു പാഞ്ഞു വന്നത്…..

അതിൽ നിന്നൊരോ ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി……

“0ഇവിടുത്തെ ഒരു രാഘവൻ മാഷിനെ അറിയുവോ…….”

മറുപടിയായി ഞാനെന്തേലും എന്തെങ്കിലും പറയും മുൻപേ അയാൾ കാറിന്റെ പിൻ വാതിൽ തുറന്ന് എന്നെ അകത്തേക്കു തള്ളിയിട്ടു വാതിലടച്ചു………..

(തുടരും)

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply