മറുപടിയായി ഞാനെന്തേലും എന്തെങ്കിലും പറയും മുൻപേ അയാൾ കാറിന്റെ പിൻ വാതിൽ തുറന്ന് എന്നെ അകത്തേക്കു തള്ളിയിട്ടു വാതിലടച്ചു………..
“ആരാ…..?നിങ്ങളാരാ…..?എന്താ നിങ്ങളുടെ ഉദ്ദേശ്യം……?എന്തിനാ നിങ്ങളെന്നെ……..”
“നിർത്തി നിർത്തി ചോദിക്കു മിസ്സ് ഗംഗാ……”
“എന്റെ പേര് നിങ്ങൾക്ക്………….
ടോ……തനിക്കെന്നെ അറിയില്ല…..മര്യാദക്ക് വണ്ടി നിർത്തി എന്നെ ഇറക്കി വിട്ടോ……”
“ഇല്ലെങ്കിൽ നീ എന്ത് ചെയ്യൂടീ…….?”
“വാതില് തുറന്ന് പുറത്തേക്ക് ചാടും………”
“ഓഹോ…..അതിനുള്ള ധൈര്യം നിനക്കുണ്ടോ….?എന്നാ ഒന്ന് കാണട്ടെ…….”
അതു പറഞ്ഞയാൾ കാറിന്റെ വേഗത കൂട്ടി…..
പുറത്തേക്കു നോക്കും തോറും ഗ്ലാസ്സിനിടയിലുടെയുള്ള കാഴ്ചകൾ പോലും എനിക്കവ്യക്തമായി തോന്നി തുടങ്ങിയിരിക്കുന്നു….. എല്ലാം ഒരു മഞ്ഞിലേക്കു നോക്കുന്നതുപോലെ…………കാരണം അത്രയ്ക്കുണ്ടായിരുന്നു ആ കാറിന്റെ വേഗത…….
ഡോറ് തു്റക്കാനായി തുടങ്ങിയ എന്റെ കൈവിരലുകൾ ഞാൻ പിന്നിലേക്കു വലിച്ചു………എനിക്കു ശരിക്കും പേടിയായി തുടങ്ങിയിരുന്നു…….
“എന്താടീ ചാടുന്നില്ലേ……..? “
“എല്ലാം തകർന്ന് വട്ട പൂജൃം ആയി നിൽക്കുന്നവളാ ഞാൻ…….. രണ്ടും കൽപിച്ചു ഞാൻ ചാടിയാൽ എന്റെ ഗൗരിയും ഗാഥയും…….”
മനസ്സിലോർത്തതാണെങ്കിലും എന്റെ ശബ്ദം അറിയാണ്ട് പുറത്തേക്കു വന്നു പോയി………
“ഒഹോ…..അപ്പോള് നിനക്ക് നിന്റെ അനിയത്തിമാരെക്കുറിച്ചൊക്കെ ചിന്തയുണ്ടല്ലേ……..”
“ഇയാൾക്ക് എങ്ങനെ എന്നെക്കുറിച്ചിത്ര കൃത്യമായി അറിയാം…….. താനാരാ……?സത്യം പറയ്യ്…….”
“അടങ്ങിയൊതുങ്ങി ഇവിടിരുന്നോ……”
“നിങ്ങളെന്നെ എവിണ് കൊണ്ടു പോകുന്നത്…..?”
“എന്തായാലും കൊല്ലാനല്ല……”
പിന്നീടൊന്നും പറയാനെനിക്ക് തോന്നിയില്ല……..
എന്റെ ജീവിതമൊരിക്കലും ഞാനാശിച്ച വഴിക്കല്ലല്ലോ സഞ്ചരിക്കുന്നത്…….
ആരോ തിരക്കഥയെഴുതി വച്ചിരിക്കുന്ന ജീവിത മെന്ന നാടകത്തിലെ ഒരു കണ്ണീർ കഥാപാത്രം മാത്രമാണല്ലോ ഗംഗ………
സ്വന്തമെന്ന് പറയാനുള്ളത് ഒരിക്കലും നിലയ്ക്കാത്ത ഈ കണ്ണുനീർ തുള്ളികൾ മാത്രം…..
“ടീ …. നീയെന്തിനാ കരയുന്നത്…..?
ഞാൻ പറഞ്ഞല്ലോ നിന്നെ കൊല്ലാനൊന്നുമല്ല കൊണ്ടു പോകുന്നതെന്ന്…….
ആ കണ്ണീരൊന്ന് തുടയ്ക്കാവോ …….”
ഞാനൊന്നും മിണ്ടാതെ നിശബ്ദമായിരുന്നു……..
കുറച്ചു ദൂരം കാറ് പിന്നെയും മുന്നോട്ടു പോയി…….
കുറച്ചു കഴിഞ്ഞപ്പോൾ ആ കാറ് ഓടിട്ട ഒരു പഴയ വീടിനു മുന്നിലാണ് വന്നു നിന്നത്……
കാറിനുള്ളിൽ നിന്നിറങ്ങാതെ ഞാനയാളെ തന്നെ രൂക്ഷമായി നോക്കി കൊണ്ടേയിരുന്നു…..
“എന്താടി നോക്കി പേടിപ്പിക്കുന്നത് ……?ഇറങ്ങുന്നില്ലേ……”
ഞാനൊന്നും മിണ്ടിയില്ല……
“ഇതാണ് നിന്റെ അമ്മവീട്…….മംഗലത്ത് ഇല്ലം……
നോക്കി പേടിപ്പിക്കാതെ ഇറങ്ങെടീ…….”
വിശ്വാസം വരാത്തതു പോലെ ഞാൻ വീണ്ടും അയാളെ നോക്കി………
“എന്തേയ് ഇറങ്ങുന്നില്ലേ….. അതോ ഇനി എടുത്തിറക്കണോ…….”
“വേണ്ട……”
ഇടറിയ സ്വരത്താൽ അതു പറഞ്ഞു കൊണ്ടു ഞാന് കാറിന്റെ പിൻവാതിൽ തുറന്ന് പുറത്തേക്കിറങ്ങി……..
അയാളപ്പോഴും കാറിൽ നിന്നിറങ്ങിയതേയില്ല…….
അയാളിറങ്ങുന്നതും നോക്കി ഞാനവിടെ നിന്നു……
അയാള് കാറിൽ നിന്നിറങ്ങുന്നതിനു പകരം കാറിലിരുന്ന് ശക്തിയായ് ഹോണടിച്ചു കൊണ്ടേയിരുന്നു……
ശബ്ദം സഹിക്കവയ്യാതെ ചെവി രണ്ടും ഞാനിറുകെ പൊത്തി…….
അപ്പോഴേക്കും ഹോണിന്റെ ശക്തമായ ശബ്ദം കേട്ടുകൊണ്ട് വീടിനുള്ളിൽ നിന്നോരോരുത്തരായ് പുറത്തേക്കിറങ്ങി വന്നു കൊണ്ടേയിരുന്നു………
എനിക്കു മുൻപിൽ ഒരു പഞ്ചായത്ത് തന്നെ നിരന്നു നിൽക്കുന്നതുപോലെനിക്കു തോന്നി…..കാരണം അത്രയേറെ ആളുകൾ ആ വീട്ടില് ഉണ്ടായിരുന്നു……
“സച്ചൂട്ടാ എന്താ ഇത്….?”
ചെവി രണ്ടും പൊത്തി അത് ചോദിച്ചു കൊണ്ടേയിരുന്നു ഒരമ്മ അകത്ത്ന്ന് പുറത്തേക്കിറങ്ങി വന്നത്…….
അപ്പോഴേയ്ക്കും അയാള് ഹോണടി നിർത്തി….
“എന്താ സച്ചു ഇത്…..ഇവിടാർക്കും ചെവിതല കേൾക്കണ്ടേ……..?”
അപ്പോഴേയ്ക്കും കാറിന്റെ വാതിൽ തുറന്നയാൾ പുറത്തേക്കിറങ്ങിയിരുന്നു……..
“ഏതാ സച്ചൂ ഈ കുട്ടി….?”
“അതൊക്കെ ഞാൻ പറയാം …..എന്റമ്മ ആദ്യം പോയി ആ ഭാനൂനെ ഇങ്ങ് വിളിച്ചോണ്ടു വാ……”
“ടാ….മുത്തശ്ശിയെ പേരു വിളിക്കരുതെന്ന് നിന്നോട് ഞാൻ നൂറു വട്ടം പറഞ്ഞിട്ടുണ്ട്……”
അതും പറഞ്ഞു സച്ചൂനെ തമാശയ്ക്കൊന്നടിച്ച് അവർ ഉമ്മറത്തേക്കു കയറി മുത്തശ്ശിയെ വിളിച്ചു……
അപ്പോഴും ഉമ്മറത്തു നിന്ന എല്ലാ കണ്ണുകളും എനിക്കു നേരെയായിരുന്നു ഞാനാരാണെന്ന ചോദ്യ ഭാവത്തിൽ……
ഉമ്മറത്തു കൂടി നിന്ന ആളുകൾക്കിടയിൽ നിന്ന് നേര്യതിന്റെ തുമ്പൊതുക്കിപ്പിടിച്ച് മുത്തശ്ശി പുറത്തേക്കിറങ്ങി വന്നു…..
“ഭാനു…..ഞാൻ ഭാനൂന് തന്ന വാക്ക് പാലിച്ചുട്ടോ… ഭാനുന്റെ 66-ാം പിറന്നാളിനു മുൻപ് തന്നെ ഞാൻ പറഞ്ഞ ഗിഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്………..
ദാ നിൽക്കുന്നു ഭാനൂനായി ഞാൻ കൊണ്ടുവന്ന ഗിഫ്റ്റ്………”
അതു പറഞ്ഞു കൊണ്ടു സച്ചു എനിക്കുനേരെ വിരൽ ചൂണ്ടി……..
“മുത്തശ്ശീടെ ഗംഗ കുട്ടീ…….”
അതും പറഞ്ഞു കൊണ്ട് മുത്തശ്ശിയെന്നെ വന്ന് വട്ടം കെട്ടിപ്പിടിച്ചു………
അപ്പോഴായിരുന്നു ഉമ്മറത്തു നിന്ന പലർക്കും ഞാനാരാണെന്ന് മനസ്സിലായത്………
“ന്റെ സുഭദ്രേടെ മോളാ…..ന്റെ കൊച്ചുമോളാ……ന്റെ ഗംഗ കുട്ടിയാ ഈ നിക്കണത്……”
ഉമ്മറത്ത് എന്നെ മനസിലാകാതെ നിന്നവരോടായ് മുത്തശ്ശിയതു പറഞ്ഞു……..
ഓരോരുത്തരായ് എനിക്കടുത്തേക്കൊഴുകിയെത്തി……
“ആ കുട്ടിയെ വന്ന കാലിൽ നിർത്താണ്ട് ഇങ്ങ് അകത്തേക്ക് കൂട്ടി കൊണ്ടു വരു…..”
കൂടി നിന്നവർക്കിടയിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു…….
എല്ലാവരും എന്നെ അകത്തേക്കു കൂട്ടി കൊണ്ടു പോയി…….അപ്പോഴും ഞാൻ തിരിഞ്ഞു നോക്കിയത് പിന്നിലേക്കായിരുന്നു…….
സച്ചു യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ആ റെഡ് കാറിൽ ചാരി കൈയ്യും കെട്ടി കൂളിംങ് ഗ്ലാസും വെച്ച് നിൽപായിരുന്നു….. ഏതോ ഒരു സിനിമാ നടനെ ഓർമ്മിപ്പിക്കും പോലെ…….
“മോളെന്താ തിരിഞ്ഞു നോക്കണത് …..അകത്തേക്കു കയറി വാ….”
മുത്തശ്ശിയായിരുന്നു അത് പറഞ്ഞത്……..
“അല്ല മോളെങ്ങനെയാ സച്ചൂട്ടനെ കണ്ടത്…..?മോൾക്ക് സച്ചൂട്ടനെ നേരത്തെ അറിയാമായിരുന്നോ….??”
കുറേ നേരം എന്തു പറയണമെന്നറിയാതെ ഞാൻ മൗനിയായ് ഇരുന്നു………
അപ്പോഴേക്കും സച്ചു അകത്തേക്കു നടന്നു വന്നിരുന്നു……..
നടന്നതെല്ലാം ഒരു തമാശ രൂപേണ അയാൾ മുത്തശ്ശിയോടും മറ്റുള്ളവരോടുമായ് പറഞ്ഞു……
“എന്ത് പണിയാ സച്ചൂ നീയീ കാണിച്ചത്…… മോള് പേടിച്ചു കാണില്ലേ ……”
ഞാൻ വെറുതെ സച്ചിയുടെ മുഖത്തേക്കൊന്ന് നോക്കി…..
താൻ ചെയ്തതെന്തോ വല്ല്യ കാര്യമാണെന്ന ഭാവത്തിൽ സച്ചു അപ്പോഴും ഒരു കുലുക്കവുമില്ലാതെ തലയുയർത്തി തന്നെ നിൽക്കുകയായിരുന്നു…….
“ഗാഥയും ഗൗരിയും ഇപ്പോൾ വന്നു കാണില്ലേ……?”
കൈയ്യിൽ കിടന്ന വാച്ചിലേക്കൊന്ന് ഞാൻ സമയം നോക്കി……
4.45…..
“രണ്ടാളും ഇപ്പോൾ വന്നിട്ടോണ്ടാകും…..”
“മോളെ മുത്തശ്ശി നിന്നോടായ് വീണ്ടും ചോദിക്കുവാ നീ പോയിട്ട് അവരേം കൂട്ടി ഇന്ന് തന്നെ തിരികെ വരുമോ……ഇനിയോള്ള ദിവസങ്ങളിൽ ഞങ്ങൾക്കൊപ്പം ജീവിക്കാൻ……..”
“ആ കുടുംബം മുഴുവനും എന്റെ ഉത്തരത്തിനായ് ഒരു നിനിഷം കാതോർത്തു……
“മ്ം വരാം മുത്തശ്ശി……”
“ഉറപ്പായും വരുവോ…..?”
മുത്തശ്ശി കുഞ്ഞു കുട്ടിയെപ്പോലെന്നോട് വീണ്ടും വീണ്ടും ആവർത്തിച്ചു ചോദിച്ചു…..
“മ്ം ഉറപ്പായും വരും മുത്തശ്ശി….”
“എന്നാ സച്ചൂട്ടനെയും കൂട്ടി നമ്മുടെ കാറിൽ തന്നെ പോയിട്ട് പെട്ടന്ന് കുട്ടികളെയും കൂട്ടി വാ…….
വന്ന ശേഷം എല്ലാവരെയും ഒന്നിച്ച് പരിടയപ്പെടാം……..”
“മ്ം…..”
“സച്ചൂട്ടാ……വണ്ടിയെടുക്ക്……”
സച്ചു കാറ് സ്റ്റാർട്ട് ചെയ്തു……പിൻ വാതിലിലേക്കെന്റെ വിരലുകൾ വീണ്ടും നീണ്ടു……….
“ടീ….ഞാനെന്താ നിന്റെ ഡ്രൈവറോ……മര്യാദക്ക് ഫ്രണ്ടിൽ കയറെടീ……”
ഒന്നു മടിച്ചാണെങ്കിലും ഞാന് അവസാനം ആ കാറിന്റെ ഫ്രണ്ടിൽ തന്നെ കയറി……..
കാറ്റിനെ പിന്നിലാക്കി കൊണ്ട് കാറ് ദൂരങ്ങൾ താണ്ടി…….
ഞങ്ങൾക്കിടയിൽ കുമിഞ്ഞു കൂടി നിന്ന മൗനത്തിനു വിരാമമിട്ടുകൊണ്ട് ഞാനായിരുന്നു ചോദിച്ചത്
“സച്ചൂനെങ്ങനെ എന്നെ അറിയാം…….??”
(തുടരും)
ഈ പാർട്ട് എല്ലാവർക്കും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു ഒത്തിരിയിഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി…….
രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക