ഫോണിലേക്കും ആരവിന്റെയും സച്ചുവിന്റെയും മുഖത്തേക്കും മാറിമാറി നോക്കി ഫോണെടുത്തെന്റെ ചെവിയോരം ചേർത്തു പിടിച്ചു കൊണ്ട് ഞാൻ മണൽപ്പരപ്പിലൂടെ മുന്നോട്ട് നടന്നു………
കാറ്റിന്റെ താളത്തിനൊത്തെന്റെ സാരി ഞൊറികൾ പാറിപ്പറന്നു…….അവയെ മാടിയൊതുക്കി കൊണ്ട് ഞാൻ കുറച്ചകലേക്ക് മാറിഫോണിന്റെ അങ്ങേത്തലയ്ക്കൽ എനിക്കൊപ്പം തുണിക്കടയിൽ ജോലി ചെയ്യുന്ന ഷേർളി ചേച്ചിയായിരുന്നു….
“ചേച്ചി പറയ്….ജോയെ പറ്റി പുതിയതായിട്ടെന്തേലും…….”
“ആ….അത് പറയാനായിട്ടാ ഞാൻ വിളിചത്…..”
“എന്താ ചേച്ചീ…..?”
ഒരു നിമിഷം എനിക്കു ചുറ്റുമുള്ളതെല്ലാം നിശ്ചലമാകുന്നത് പോലെനിക്ക് തോന്നി…..ന്റെ ഹൃദയമിടിപ്പു പോലും നിന്നിരുന്നു….
“എന്താ ചേച്ചി കാര്യം പറയ്യ്…..”
“പേടിക്കാനൊന്നൂല കുട്ടീ…..രണ്ട് ദിവസത്തിനുള്ളിൽ ജോയെ റൂമിലേക്ക് മാറ്റും…..”
“സത്യാണോ ചേച്ചി…..”
“അതേ…..”
എന്റെ ദേവീ നീ കാത്തു……ഒരു നിമിഷം പേരറിയാത്ത ചില ഈശ്വരൻമാർക്കു പോലും ഞാൻ നന്ദി പറഞു…..
“ഗംഗേ …..ഇവിടെ നല്ല തിരക്കാ…അതിനിടയിലാ നിന്നേ വിളിച്ചത് ഇതൊന്നു പറയാനായിട്ട് …..വൈകിട്ട് ഇവിടുന്നിറങ്ങിയിട്ട് ഞാനങ്ങോട്ട് വിളിക്കാട്ടോ…..”
“മ്്ം ശരി ചേച്ചി….”
സന്തോഷം കൊണ്ടാണോ എന്തോ…..എന്റെ കണ്ണുകൾ രണ്ടും നിറഞൊഴുകി….
കുറേ നേരം ഞാനാ നിൽപ് നിന്നു…എന്തോ ഓർത്തെന്ന പോലെ…
ആരുടെയോ കൈ വന്നെന്റെ കൈയ്യിൽ ചേർന്നപ്പോഴായിരുന്നു ആ നിൽപിൽ നിന്നു ഞാനുണർന്നത്…….
സ്വാതി ആയിരുന്നു അത്….
“വാ ചേച്ചി…..”
അതും പറഞെന്റെ കൈകൾ കോർത്തു പിടിച്ചു കൊണ്ടവൾ തീരത്തെ പുൽകാനായി ആഞ്ഞടുക്കുന്ന തിരമാലയെ ലക്ഷ്യമാക്കി ഓടുകയായിരുന്നു….
“സ്വാതി പതിയെ ഓട്……”
അവളത് കേൾക്കാത്ത മട്ടിൽ എന്നെയും കൊണ്ട് ഓടുകയായിരുന്നു….
തിരയെന്റെ അരയ്ക്കൊപ്പം നനച്ചു…..ഫോൺ നനയാതിരിക്കാനായി ഞാനതെന്റെ കൈകളിൽ ഉയർത്തിപ്പിടിച്ചു…..
ഉപ്പു വെള്ളത്തിൽ നനഞൊട്ടിയ സാരി ഞൊറികൾ കൂട്ടിപ്പിടിച്ചു കൊണ്ട് ഞാൻ ആരവിന്റെയും സച്ചൂന്റെയും അടുത്തേക്കോടി …..
“എടാ അച്ചൂ ഇവൾക്കെന്താ ലോട്ടറിയടിച്ചോ….?ഇത്ര നേരം സങ്കടപ്പെട്ടിരുന്നിട്ട് ഒരു ഫോൺ വന്നപ്പോ സന്തോഷിക്കുന്നു……”
സച്ചുവായിരുന്നു ആരവിനോടായ് അത് ചോദിച്ചത്….
“എന്താ ഗംഗേ നിന്ന് ചിരിക്കാതെ കാര്യം പറയ്യ്…”
ആരവ് എന്നോട് ചോദിച്ചു…..
“ആരവ്……ആരവ് എന്റെ…”
അങ്ങ്ന്ന് ഓടി വന്നതു കൊണ്ടെന്നെ കിതയ്ക്കുന്നുണ്ടായിരുന്നു…..
ഞാൻ പതിയെ നെഞ്ചിലേക്കൊന്ന് കൈവച്ച് ദീർഘമായൊരു ശ്വാസമെടുത്തു…..
“ആരവ്….എന്റെ ജോയ്ക്ക് ബോധം തെളിഞു…..രണ്ട് ദിവസം കഴിഞ്ഞ് റൂമിലേക്ക് മാറ്റും……”
ഫോൺ മണൽപരപ്പിലേക്ക് വച്ചു കൊണ്ട് ആരവിന്റെയും സച്ചുവിന്റെയും കൈപിടിച്ച് അവരെ എഴുനേൽപിചു കൊണ്ടായിരുന്നു ഞാനത് പറഞത്……
“വാ നമുക് കടലിൽ കളിക്കാം…..”
അതും പറഞു കൊണ്ട്ഞാനവർക്കു മുന്നേ ഓടുമ്പോൾ പിന്നിൽ നിന്ന് വിളിച്ചത് സച്ചു ആയിരുന്നു….
“ഗംഗ അവിടൊന്ന് നിന്നേ……”
“എന്താ സച്ചൂ…..??”
“അല്ല…ആരാ ഈ എന്റെ ജോ…?”
“സച്ചൂ….അത്…അത്..പിന്നെ….”
ഉത്തരം പറയാനായ് ഞാൻ നിന്ന് പരുങ്ങിയപ്പോൾ ആരവ് ആയിരുന്നു അതിനുത്തരം പറഞത്…..
“എടാ സച്ചൂ…അത് ആക്സിഡന്റ് ആയിട്ട് കിടക്കോന്ന അവളുടെ ഫ്രണ്ടാ….”
“ആ ഫ്രണ്ടിനെ നിനക്കെങ്ങനെ അറിയാം അച്ചൂ….?”
“ആ അതൊക്കെ എനിക്കറിയാം നീ വാ…..”
ആരവും സച്ചുവും മുന്നേ നടന്നു….അവർക്കു പിന്നാലെയായ് ഞാനും…..
മനസ്സിന്റെ ഇടനാഴിയിലെവിടെയോ പാതി മുളച്ചു പൊന്തിയ സംശയങ്ങളുമായ് ഇടയ്ക്കിടെ സച്ചു എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു……….
ഞാനതൊക്കെ കണ്ടിട്ടും കാണാത്തത് പോലെ നിന്നു…..
കുറേ നേരം കടൽ തീരത്ത് ചിലവഴിച്ചു……തീരത്തടുക്കുന്ന തിരമാലകളിൽ കാലു നനച്ചങ്ങനെ ഞാൻ നടക്കുമ്പോഴേക്കും കടലിന്റെ അടിത്തട്ടിലേക്കാഴ്ന്നിറങ്ങാൻ സൂര്യഭഗവാനൊരു ശ്രമം നടത്തി കൊണ്ടിരിക്കുകയായിരുന്നു………
“ഗംഗേ വാ പോകാം സമയം ഒരുപാടായി…..”
സച്ചു ആയിരുന്നു അത്…….
കുട്ടികളെല്ലാവരും അപ്പോഴേക്കും കാറിൽ കയറിയിരുന്നു…..അവർക്കു പിന്നാലെ ഞാനും ചെന്ന് കയറി…
അൽപം ഇരുട്ടി യായിരുന്നു ഞങ്ങള് വീട്ടിലേക്കെത്തിയത്……
മുത്തശ്ശനും മുത്തശ്ശിയും അമ്മായിമാരും അമ്മാവൻമാരും എല്ലാവരും ഹാളിൽ ടി വി കണ്ടോണ്ടിരിക്കുകയായിരുന്നു…..
കയറി ചെന്ന പാടെ ഞങ്ങളെല്ലാവരും അവരവരുടെ റൂമിലേക്ക് പോയി കുളിച്ചൊന്ന് ഫ്രഷാകാനായി…..
രണ്ടാം നിലയിൽ നിന്നൊന്നിച്ചായിരുന്നു ഞാനും ആരവും മുകളിലെ ഞങ്ങളുടെ മുറിയിലേക്ക് കയറിയത്…..
“ആരവ് എനിക്കൊരു ഹെൽപ് ചെയ്യാമോ….?”
“എന്താടോ….??”
“എനിക്ക് ജോയെ ഒന്ന് കാണണം…..കൊണ്ടുപോകാമോ എന്നെയൊന്ന് ഹോസ്പിറ്റലിലേക്ക്…..എനിക്കിത് പറയാനായ് വേറെയാരും ഇല്ല…….”
“മ്ം…അതിനെന്താ….നാളെ തന്നെ നമുക്ക് പോകാലോ……”
ആരവിന്റെയാ മറുപടിയിൽ ഒന്നമർത്തി മൂളി കൊണ്ട് ഞാനെന്റെ റൂമിലേക്ക്‌നടന്നു്…..
റൂമിലെത്തി കുളിയൊക്കെ കഴിഞ് ഞാൻ വെറുതേ മട്ടുപ്പാവിലേക്കൊന്ന് നടന്നു…..
നനഞ മുടിയിഴകൾ കോതി കൊണ്ട് ആകാശത്തിലെ പൂർണ ചന്ദ്രനെയും അതിനു ചുറ്റിലുമായ് മിന്നിതിളങ്ങുന്ന കോടിക്കണക്കിന് കുഞു നക്ഷത്രങ്ങളെയും നോക്കി കുറേ നേരം അവിടെ തന്നെ നിന്നു….
ശേഷം മുറിയിൽ പോയി ബാഗിനുള്ളിൽ നിന്ന് ജോ തന്ന ആ മോതിരവും പാതിവരിയിൽ വായിച്ചു നിർത്തിയ ആരവിന്റെ നീലവാകയെന്ന പുസ്തകവും കൈയ്യിലെടുത്ത് വീണ്ടും മട്ടുപ്പാവിൽ വന്നിരുന്നു…..
ഓരോ വരികളിലും പ്രണയും നിറഞു നിൽക്കുന്നു…..ഈ പുസ്തകം വായിക്കോമ്പോൾ ജോ തന്ന ആ മോതിരത്തെ എന്റെ ഉള്ളം കയ്യിലെ ചൂടിനുള്ളിൽ ഇങ്ങനെ ചേർത്തു പിടിക്കാൻ എനിക്കെന്തോ വല്ലാത്തൊരിഷ്ടമാണ്……..
മുൻപെന്നോ വായിച്ചു നിർത്തിയ പതിനേഴാം പേജിൽ നിന്ന് വീണ്ടും ഞാനെന്റെ വായന തുടർന്നു……
മഞ്ഞ വാക പൂക്കളുടെയും പാതി വിരിഞ്ഞ കുടമുല്ല പൂക്കളുടെയും മണം ഒന്നിച്ചെന്റെ മൂക്കിൻ തുമ്പിലേക്കൊഴുകിയെത്തി…….
അപ്പോഴായിരുന്നു ആരവ് മട്ടുപ്പാവിലേക്ക് നടന്നു വന്നത്…..
ആരവിനെ കണ്ടതും പെട്ടന്നു ഞാൻ ഇരുന്നിടത്ത് നിന്നെണീറ്റു…..അറിയാതെന്റെ കൈവഴുതിയാ മോതിരം താഴേക്കു വീണു…..
നിലത്തു വീണ മോതിരം എടുത്തെന്റെ നേർക്ക് നീട്ടിയത് ആരവ് ആയിരുന്നു….
മോതിരത്തിൽ കൊത്തി ചേർത്ത പേരിലേക്കും എന്റെ മുഖത്തേക്കും ആരവ് മാറി മാറി നോക്കി….
“ജോ…….??”
“മ്ം…….ജോ എനിക് തന്ന ഗിഫ്റ്റാണ് ഈ മോതിരം……”
“ഈ ജോയെ നിനക്കെങ്ങനെയാണ് പരിചയം…?..”
“ജോ കോളേജിലെന്റെ സീനിയർ ആയിരുന്നു…..”
“എന്നാണ് പ്രണയം തുടങ്ങിയത് …?എത്ര വർഷമായി….??”
“അത്……”
“താനിരിക്ക് എന്തിനാ നിൽക്കുന്നത്…..?”
ഞാൻ വെറുതെ മട്ടുപ്പാവിന്റെ കൈവരികളിൽ ചാരി നിലത്തേക്കിരുന്നു……..എനിക്കടുത്തായ് ആരവും ഇരുന്നു….
“ഇനി പറയ് തന്റെ ലൗവ് സ്റ്റോറി…..”
എങ്ങു നിന്നോ പാഞ്ഞെത്തിയ ഇളം കാറ്റിൽ വാകമരമൊന്ന് തലയുയർത്തി ആടി………ആ കാറ്റിലെന്റെ ഈറൻ മുടിയിഴകൾ ആരവിന്റെ മുഖത്തേക്ക് പാറി വീണു…..അതിനെ മാടിയൊതുക്കി വച്ചു കൊണ്ട് ഞാൻ വീണ്ടും തുടർന്നു……
“ജോ ഇന്നു വരെ എന്നോട് പ്രണയമാണെന്ന് പറഞിട്ടില്ല…..നിന്നെ ഞാൻ പ്രണയിക്കുന്നുണ്ടെന്നും ഒരിക്കൽ പോലും പറഞിട്ടില്ല……അതു കൊണ്ടു തന്നെ എണ്ണിപ്പറയാൻ കൃത്യമായൊരു ദിവസമോ വർഷമോ ഞങ്ങൾക്കില്ല…….
കാണുമ്പോഴൊക്കെയും ഒരു പുഞ്ചിരി സമ്മാനിക്കാറുണ്ടായിരുന്നു………ആ മുഖത്തേക്ക് നോക്കുമ്പോഴൊക്കെയും എനിക്ക് ഞാനറിയാതൊരു സന്തോഷമുണ്ടാകുമായിരുന്നു മാറ്റാർക്കും തരാൻ കഴിയാത്തത്…..സ്വന്തമായൊരു പേരു ചൊല്ലി എനിക്ക് നിർവചിക്കാൻ കഴിയാത്തൊരു സന്തോഷം…….
ആ മുഖത്തേക്ക് നോക്കുമ്പോഴൊക്കെയും എന്റെ കണ്ണുകളെ മറ്റെവിടേക്കെങ്കിലും പായിക്കാൻ ഞാനൊരുപാട് തത്രപ്പെട്ടു……
സെക്കന്റിയർ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം…..
ഉമ്മറത്തെ ഉത്തരത്തിൽ തൂങ്ങിയാടുന്ന അച്ഛന്റെ മുഖം അതിന്നും എനിക്കോർമ്മയുണ്ട്……..
ആ മുഖം ഓർക്കോമ്പോഴൊക്കെ ജോയുടെ പുഞ്ചിരികളെ ഞാൻ മനപൂർവ്വം അവഗണിച്ചു….അല്ല പൂർണമായും ഒഴിവാക്കി….
ആ വർഷം തന്നെ പഠിപു നിർത്താൻ തീരുനാനിച്ചപ്പോൾ ടീച്ചേഴ്സ് എല്ലാവരും ഇടപെട്ട് എന്നെ പഠിപ്പിച്ചു…..കോഴ്സ് കംപ്ലീറ്റ് ചെയ്തു…..തുടർന്നു പഠിക്കാൻ ഒരുപാട് ആഹം ഉണ്ടായിരുന്നു…. ഒരുപോലെ വളർന്നു വരുന്ന അനിയത്തിമാരുടെ പഠിപ്പിനെളപറ്റിയോർത്തപ്പോൾ ആ ഇഷ്ടവും മനപൂർവ്വം വേണ്ടന്നു വെച്ചു…..
തുടർന്നുള്ള ജീവിത മാർഗമായി തുണിക്കടയിലെ സെയിൽസ് ഗേളിന്റെ വേഷം സ്വീകരിച്ചു….
ആ തുണിക്കട ജോയുടേതായിരുന്നു…..
എന്റെ അവസ്ഥകളെ പറ്റിയൊക്കെ കൂടുതലായ് അറിഞപ്പോൾ നിഴലുപോലെന്റെ പിന്നാലെ കൂടി എനിക്കൊരു സുരക്ഷാ വലയമായി……
അപ്പോഴും ഒരിക്കൽ പോലും പറഞില്ല…എനിക്ക് നിന്നേ ഇഷ്ടമാണെന്ന്..വിവാഹം കഴിച്ചോട്ടെ എന്നു മാത്രമേ ചോദിച്ചള്ളു…….”
കുറെ നേരം ഞാൻ മൗനമായ് ഇരുന്നു….
“എന്നിട്ട് നീയെന്ത് പറഞു…..”
അമ്മയെയും അനിയത്തിമാരെയും ജോയുടെ പ്രണയത്തെയും ഒന്നിച്ചൊരു തുലസിൽ തൂക്കിയപ്പോൾ….
പിന്നൊന്നും പറയാനാവാതെ ഞാൻ പൊട്ടിക്കരഞു…..
“ഏയ് കരയാതടോ……പോട്ടെ സാരമില്ലാ…..”
ആരവ് എന്നെ പുറത്തു തട്ടി ആശ്വസിപ്പിച്ചു…..കുറച്ച് കഴിഞപ്പോൾ കറണ്ടുപോയി ഒന്നും മിണ്ടാതെ ഞാനും ആരവും ആ ഇരുപ്പിരുന്നു…..
പുലർച്ചെ വെളിച്ചം വീഴുമ്പോഴും ആരവീന്റെ തോളിൽ തലചായ്ച്ചുറങ്ങുകയായിരുന്നു ഞാൻ…..
“ആരവ് എണീക്ക് നമുക് പോകണ്ടേ…..”
ഞങ്ങള് രണ്ടാളും ഒന്നിച്ചെണീറ്റു …..ഫ്രഷായി പെട്ടന്ന് തന്നെ താഴേകിറങ്ങി വന്നു….
അന്ന് ആക്സിഡന്റ് പറ്റിയ ഫ്രണ്ടിനെ കാണാൻ പോകുവാണെന്ന് പറഞ് തന്നെ വീട്ടിൽ നിന്നിറങ്ങി…..
രണ്ടര മണിക്കുറത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ മൂൺ ലൈറ്റ് ഹോസ്പിറ്റലിൽ എത്തി…..ജോ യെ നാളെയേ യെ ഐസിയു വിൽ നിന്നു മാറ്റുകയുള്ളു…..
ഐസിയു വിന് മുന്നിലേക്ക്‌നടന്നടുക്കും തോറും എന്റെ ഹൃദയമിടിപ്പും കൂടി വന്നു……
ആരവ് ആയിരുന്നു ഐസിയു വിന്റെ ചില്ലുവാതിലിൽ തട്ടിയത്…..
ഒരു നഴ്സ് പുറത്തിറങ്ങി വന്നു…..ജോയേ കാണാനാണെന്ന് പറഞപ്പോൾ ഐസിയു വിൽ കിടക്കുന്ന പേഷ്യന്റിനെ കാണാൻ പറ്റില്ലന്ന് പറഞു…..
അവസാനം രണ്ടും കൽപിച്ച് ആരവ് പറഞു ഞാൻ പേഷ്യന്റിനെ വിവാഹം കഴിക്കാൻ പോകുന്ന കുടിയാ….ഒന്ന് കണ്ടാൽ മാത്രം മതിയെന്ന്…../
അത് കേട്ട് പിന്നെയെന്റെ കരഞു തളർന്ന മുഖവും കൂടെ കണ്ടിട്ട് മനസ്സലിഞ്ഞിട്ടാണോ എന്തോ കയറി കാണാൻ അവര് സമ്മതിച്ചു……
പതിയെ ഞാൻ അവര് തന്ന പച്ച കുപ്പായവുമിട്ടു കൊണ്ട് ഐസിയു വിനുള്ളിലെ തണുപ്പിലേക്ക് കയറി……
ജോയുടെ ആ കിടപ്പ് അതെനിക്കു കണ്ടും നിൽക്കാൻ കഴിഞില്ല…..ട്രിപ്പ് കുത്തിയിട്ടിരുന്ന ജോയുടെ ഇടം കൈ വിരലിന്റെ തുമ്പിലേക്ക് ഞാനൊന്നു പതിയെ തൊട്ടു……എന്റെ അനുവാദം പോലും ചോദിക്കാതെ രണ്ടു തുള്ളി കണ്ണീരടർന്നു ജോയുടെ കൈത്തണ്ടയിലേക്കു വീണു…..
പതിയെ ആ കൺപോളകൾ അനങ്ങി…..മെല്ലെ മെല്ലെ അത് തുറന്നു വന്നു…..ജോയെന്നെ നോക്കി……
(തുടരും)
രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക