“മോൾക്കൊരു രവീന്ദൻ സാറിനെ അറിയുവോ……?”
കണ്ണീര് ഊർന്നിറങ്ങിയ കവിൾ തടത്തെ കൈതണ്ടയാൽ തുടച്ചു കൊണ്ട് ഞാൻ പറഞു…
“ഇല്ലാ…..”
ബാക്കി പറയാനായ് തുടങ്ങിയപ്പോഴായിരുന്നു വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്…..
ഞാനപ്പോഴേക്കും മുത്തശ്ശന്റെ മുഖത്തേക്ക് നോക്കി…. മുത്തശ്ശൻ കൈ കൊണ്ട് വാതില് തുറക്കാൻ ആഗ്യം കാണിച്ചു….
ഞാൻ വാതില് തുറന്നു…..മുൻപിൽ മുത്തശ്ശി….
“ആഹാ ഗംഗ കുട്ടിയായിരുന്നോ…..”
“ആ മുത്തശ്ശീ….. ഞാൻ വെറുതെ മുത്തശ്ശനോടൊന്ന് സംസാരിക്കാൻ….”
“എന്നാ ഗംഗ മോള് പൊയ്ക്കോ…..നമുക്കു പിന്നീട് സംസാരിക്കാം…..”
മുത്തശ്ശൻ എന്നോടായ് അതു പറഞു….
പറയാൻ ബാക്കി വെച്ചതൊന്നും പറഞു പൂർത്തിയാക്കാനാകാതെ ഞാൻ മുറിയിലേക്ക് നടന്നു….
മണിക്കൂറുകൾ എനിക്കു മുന്നിലൂടെ വളരെ വേഗത്തിൽ കടന്നു പോയി ….
8മണി ആകാൻ ഇനിയധികം സമയമൊന്നും ഉണ്ടായിരുന്നില്ല….. എന്റെ ചങ്കിടിപ്പിന്റെ താളം ഞാനറിയാതെ തന്നെ തെറ്റി തുടങ്ങിയിരുന്നു….
“ഗംഗേച്ചി താഴേക്ക് മുത്തശ്ശൻ വിളിക്കണു….”
പാതി കേറിയ കോണിയിൽ നിന്നു കൊണ്ട് ഗാഥ അത് വിളിച്ചു പറഞത് എന്റെ മുറിയിൽ ഇരുന്നു തന്നെ ഞാൻ കേട്ടിരുന്നു……
“ദാ ഞാൻ വരുവാ…..”
ആ സമയം കൊണ്ടു തന്നെ ഇനി സംഭവിക്കാൻ പോകുന്നതിനെ കുറിച്ചുള്ള ഒരു മുൻധാരണ എനിക്കുണ്ടായിരുന്നു……
ഞാൻ പതിയെ താഴേക്കിറങ്ങി വന്നു…..അമ്മാവൻമാരും അമ്മായിമാരും അവരുടെ മക്കളും ആരവും സച്ചുവും എല്ലാവരും ഉണ്ടായിരുന്നു…..
“എല്ലാവരോടുമായ് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു……”
“എന്താ…അച്ഛാ….വളച്ചു ചുറ്റാതെ കാര്യം പറയ്യ്….”
“വേറൊന്നുമല്ല ഒരു വിവാഹ കാര്യമാ…..
നമ്മുടെ കുടുംബത്തിൽ ഇപ്പോൾ വിവാഹ പ്രായമെത്തി നിൽക്കുന്ന രണ്ടു പേരുണ്ട്……അവരെ രണ്ടു പേരെയും തമ്മിൽ അങ്ങ് വിവാഹം കഴിപ്പിച്ചാലോ എന്നാണ് ഞാൻ ആലോചിക്കുന്നത്……”
ഒന്നും മനസ്സിലാകാതെ എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോകി…..
“ഞാൻ ഉദ്ദേശിച്ചത് നമ്മുടെ ഗംഗയെയും ആരവിനെയും ആണ്…..”
മുത്തശ്ശന്റെ ആ സംസാരത്തിൽ ആരവ് ശരിക്കും ഞെട്ടിയിരുന്നു……..
അത് കേട്ടപ്പോൾ തന്നെ ആരവ് ആദ്യം നോക്കിയത് എന്റെ മോഖത്തേക്കായിരുന്നു…..
യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ കല്ലുപോലെ ഉറച്ചു നിൽക്കുകയായിരുന്നു ഞാൻ….
“സഹദേവനും ചന്ദ്രികയ്ക്കും എന്തേലും എതിർപ്പ്……?നിങ്ങളുടെ മകന്റെ കാര്യത്തിൽ ഞാൻ ഇടപെട്ടു എന്നൊരു തോന്നൽ…..??”
“എന്താ അച്ഛാ ഇത്…..അച്ഛന്റെ ഏതേലും തീരുമാനത്തിന് ഞാനെതിര് നിന്നിട്ടുണ്ടോ…..ഇതും അത് പോലെയേ ഉള്ളു….അച്ഛന്റെ ഇഷ്ടം…..”
“ഞാനും ആഗ്രഹിച്ചിരുന്നു അച്ഛാ….ഇവളെ എന്റെ മോളായ് കിട്ടിയിരുന്നു എങ്കിൽ എന്ന്…..”
അതും പറഞു കൊണ്ടായിരുന്നു ചന്ദ്രികാമ്മായി എന്റെ അടുത്തേക്ക് വന്നത്…..
“അയ്യേ നോളെന്തിനാ കരയുന്നത്….?”
“ഏയ് ഒന്നൂല അമ്മായി…..”
ആരവിനു കൃത്യമായി മനസ്സിലായിരുന്നു എന്റെ ആ കണ്ണിരിന്റെ പിന്നിലെ കാരണം…….
“മോളെന്താ ഇപ്പോ അച്ഛനെയും അമ്മയെയും ഓർത്തോ…..?”
അതെ എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി……..
“സാരമില്ലാട്ടോ…..ഇനിയങ്ങോട്ട് മോളുടെ അച്ഛനും അമ്മയും എല്ലാം ഞങ്ങളാ കേട്ടോ…..”
ഒന്ന് തല കുലുക്കുക മാത്രം ചെയ്തു കൊണ്ട് ഞാൻ മുകളിലെ മുറിയിലേക്കു നടന്നു….
എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി….പക്ഷേ ആരവ് മാത്രം എന്റെ പിന്നാലെ വന്നു….
കോണി കയറിക്കൊണ്ടിരുന്ന എന്റെ കൈകളിൽ വന്നു പിടിച്ചു….
ദേഷ്യത്തിൽ ഞാനാ കൈ തട്ടിമാറ്റി….
“എന്താ കല്ല്യാണം തീരുമാനിച്ചെന്നുള്ള അധികാരത്തിൽ വന്ന് പിടിച്ചതാണോ…..?”
ആരവൊന്ന് പൊട്ടിച്ചിരിച്ചു….
“തന്റെ ഈ സന്തോഷത്തിന് വെളിച്ചം കണ്ട ഈയ്യാം പാറ്റയുടെ അൽപായുസേ ഉള്ളൂ…..
ഓർത്തോ…..”
“എന്നാ പിന്നെന്തിനാടി അച്ഛന്റെയും അമ്മയുടെ യും മുൻപിൽ ഒരു മോളേ പോലെ അഭിനയിച്ചു നിന്നത്……നിനക്കീ ബന്ധത്തിന് താൽപര്യം ഇല്ലന്ന് എല്ലാവരുടെയും മുൻപിൽ വെച്ചങ്ങ് തുറന്നു പറയാൻ മേലായിരുന്നോ……”
“അങ്ങനെ അറത്തു മുറിച്ച് എല്ലാം പറയാൻ പറ്റിയൊരു ബന്ധമല്ല എനിക്കിവിടെ ഉള്ളവരോടുള്ളത്…..
നാളെ ഞാൻ എല്ലാം എല്ലാവരെയും സാവധാനത്തിൽ പറഞു മനസ്സിലാക്കി കൊള്ളാം…..”
മുറിയിൽ വന്നിരുന്നിട്ടും എനിക്കു ഒരു സമാധാനവും ഉണ്ടായിരുന്നില്ല…… ബാൽക്കണിയായിരുന്നു ഏക ആശ്വാസം അവിടെയാണെങ്കിൽ ആരവും ഉണ്ട്….
പതിയെ ഞാൻ താഴേക്ക് നടന്നു….തുറന്നിട്ട ഉമ്മറ വാതിലിലൂടെ മുറ്റത്തേക്കിറങ്ങി…
ഇരുട്ടിൽ ചന്ദ്രന്റെ വെള്ളിവെളിച്ചം കൂടി കലർന്നപ്പോൾ ഒരു തരം പ്രത്യേക വെട്ടം…..
ഉച്ചയ്ക്ക് സ്വാതിയേ കൊണ്ടുവന്ന ആ കുളം ലക്ഷ്യമാക്കി ഞാൻ നടന്നു…..എന്തോ അതൈന്റെ കൽക്കെട്ടൈലിരിക്കാനൊരു ആഗ്രഹം…
ഉണങ്ങിയ കരിയിലകൾ വീണു കിടന്ന കൽക്കെട്ടിലേക്ക് ഞാനൊന്നിരുന്നു……ചീവീടുകളുടെ കരച്ചിലിന്റെ ശബ്ദത്തിനൊപ്പം എന്റെ ഏങ്ങലടികളും ഇഴുകി ചേർന്നിരുന്നു…….
എത്ര നേരം അവിടിരുന്നുവെന്ന് എനിക്കൊരു ബോധ്യവും ഉണ്ടായിരുന്നില്ല…..
അപ്പുറത്തെ ചായ്പ്പിലെ ആരുടെയൊക്കെയോ സംസാരമായിരുന്നു ഇരുന്നിടത്ത് നിന്നെന്നെ എഴുനേൽക്കാൻ പ്രേരിപ്പിച്ചത്….
ഉണങ്ങിയ കരിയില തുണ്ടുകളെ ചവിട്ടി മെതിച്ചു കൊണ്ട് ഞാൻ ശബ്ദം കേട്ട ഭാഗത്തേക്കു നടന്നു…..
അവിടെ കണ്ട തടി ജനലിന്റെ പാതി തുറന്നിട്ട പാളിയിലൂടെ ആ മുഖം കണ്ടതും ഞാൻ ഞെട്ടി…..
അരവിന്ദൻ മുതലാളി മുത്തശ്ശൻ പിന്നെ വെറെ രണ്ട് പേര്….അതിലൊരാൾ പോലീസ് യൂണിഫോമിലായിരുന്നു……
“എന്തായി എല്ലാം മേനോൻ അദ്ദേഹത്തിന്റെ പ്ലാൻ പോലെ നടന്നോ….ഗംഗ സമ്മതിച്ചോ വിവാഹത്തിന്…..??”
അരവിന്ദൻ മുതലാളിയായിരുന്നു മുത്തശ്ശനോടത് ചോദിച്ചത്…..
“ഓ എവിടുന്നു… ആ പെണ്ണ് വഴങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല…..ആ നസ്രാണി ചെക്കനെയും മനസ്സിൽ വെച്ചോണ്ടിരിപ്പാ….
ഞാനന്നേ ഈ വക്കീലിനോട് പറഞതാ അവനേ ആ ആക്സിഡന്റിൽ അങ്ങ് തീർത്ത് കളയാൻ…..
അപ്പോൾ ഇയാളതിന് സമ്മതിച്ചില്ല…
അന്നവനെ ആ ആക്സിഡന്റിൽ തീർത്തിരുന്നേൽ ഇന്ന് അവന് വേണ്ടി അവൾ കാത്തിരിക്കില്ലായിരുന്നു…..
ടോ വക്കീലേ താനെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നേ….”
“ശ്ശൊ മേനോൻ വിഷമിക്കാതെ അവനിപ്പോഴും ഐസിയു വിലാ…..
ഇനിയും നമുക്കു സമയമുണ്ട്…..”
“തന്റെ ഒരു സമയം…അതിനു മുൻപ് അവൾ അവനടുത്തേക്ക് പോയാൽ…..!!!”
“സുഭദ്രയ്ക്കു വേണ്ടി രവീന്ദ്രനെ ഇല്ലാതാക്കിയത് പോലെ അവനും ഒരോർമ്മ മാത്രമാകും……”
ഒന്നും മനസ്സിലാവാതെ ഇങ്ങേപ്പുറത്ത് ഞാൻ നിൽക്കുമ്പോൾ അവർക്കൊപ്പമുള്ള പോലീസ് കാരനും ഒന്നും മനസ്സിലായിട്ടുണ്ടായിരുന്നില്ല…….
“എസ് ഐ സാറിനെന്തേലും മനസ്സിലായോ….?”
“ഇല്ല….”
“അത് സാറിവിടെ ചാർജെടുത്തിട്ട് മൂന്നാഴ്ചയല്ലേ ആയുള്ളു…..പിന്നിത് നമ്മുടെ ആദ്യ കൂടി കാഴ്ചയും….
സാറിനെല്ലാം പറഞു തരാം…..പറയണേൽ ആദ്യം മുതൽ പറയണം…..
മേനോൻ സാറിന് അഞ്ച് മക്കളായിരുന്നു നാല് ആൺകുട്ടികളും ഒരേ ഒരു പെൺകുട്ടിയും….
സുഭദ്ര….എനിക്കു വേണ്ടി വിവാഹം നിശ്ചയിച്ചവൾ……
അഷ്ടിക്ക് വകയില്ലാത്തൊരു രവീന്ദ്രനെ ആയിരുന്നു അവൾക്കിഷ്ടം……”
“എന്നിട്ട്….”
“എന്നിട്ടെന്താവാൻ കല്ല്യാണ തലേന്ന് ഞങ്ങളെയെല്ലാം വിഠികളാക്കി കൊണ്ട് ആരും അറിയാതെ അവൾ അവനൊപ്പം പോയി…..
അവളെ അന്വേഷിച്ചു പോയ ഞങ്ങൾക്ക് കിട്ടിയതോ അവനെയും……..
എന്റെ ഈ കൈ കൊണ്ടാ അന്നവനെ ഞാൻ ഞെരിച്ച് കൊന്നത്….
അന്നവൾ മൂന്ന് മാസം ഗർഭിണി ആയിരുന്നു….
അവന്റെ ശവം മൂന്നാം നാൾ അമ്പലക്കുളത്തിൽ പൊങ്ങിയതറിഞ് അവൾ ആത്മഹത്യ ചെയ്യാൻ പോയി അവിടുന്ന് അവളെ രക്ഷിച്ചവനാ മാധവൻ….
അവൻ അവൾക്കൊരു ജീവിതം കൊടുത്തു….”
“അപ്പോൾ മേനോൻ സാറിന്റെ കൊച്ചുമക്കളിൽ ആ മൂത്ത പെൺകുട്ടി ഗംഗ….!”
“സംശയമെന്ത് രവീന്ദ്രനിൽ സുഭദ്രക്ക് പിഴച്ചുണ്ടായ സന്തതി…….”
കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഞാൻ നിന്നു….ശബ്ദം പുറത്തേക്കു വരാതിരിക്കാനായി ഞാൻ രണ്ടു കൈ കൊണ്ടും വാ പൊത്തി കരഞു…….
“ഇനി എസ് ഐ സാറിന് ആക്സിഡന്റ് കേസിനെ പറ്റി പറഞു തരാം…..
അവൾ സ്നേഹിച്ച ഒരു ക്രിസ്ത്യാനി ചെക്കൻ ഉണ്ടായിരുന്നു…..എന്ത്വാ വക്കിലേ അവന്റെ പേര് ജോയോ…..”
“ആ ജോ….”
“കഴിഞ്ഞ ആഴ്ചയിൽ രജിസ്റ്റർ ചെയ്ത ആക്സിഡന്റ് കേസ് ഇല്ലേ…..സ്വാഭാവികം എന്ന് പറഞെഴുതി തള്ളിയ കേസ്…അതൊക്കെ ദാ ഈ നിക്കുന്ന മേനോൻ സാറിന്റെ പ്ലാനിങാ…..”
ഒരു നിനിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് പോലും ഞാൻ ആഗ്രഹിച്ചു പോയി……
“എന്റെ ജോയെ ഇവർ…..ഈശ്വരാ ഇതൊക്കെ കേൾക്കാനാണോ നീ എന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്…….”
ഞാൻ മനസ്സാലെ പറഞു……
“മേനോൻ അദ്ദേഹം വിഷമിക്കണ്ട…..അവൾ ഇനിയും വിവാഹത്തിന് സമ്മതിച്ചില്ലേൽ അവനെ നമുക്കങ്ങ് തീർത്തേക്കാം…..സ്ഥലം എസ് ഐ അല്ലേ നമുക്കൊപ്പം ഉള്ളത്…….”
“മനോനെ തനിക്കൊരു സന്തോഷ വാർത്തയുണ്ട്…..ആ രവീന്ദ്രന്റെ തള്ളയില്ലേ അവർക്ക് വീണ്ടും ഭ്രാന്ത് കൂടി മോൻ മരിച്ചന്ന് അറിഞപ്പോ തുടങ്ങിയ ഭ്രാന്തല്ലേ….
കെട്ടിച്ച് വിട്ട പെൺമക്കളും വീട്ടിൽ തന്നെയുണ്ട്…..”
“നശിക്കണം…..ആ കുടുംബം നശിച്ച് ഇല്ലാതാവണം…..അതെനിക്ക് കാണണം….”
ബാക്കി കേൾക്കും മുൻപ് ഞാനവിടെ ഇരുന്നു പോയിരുന്നു…….കരഞു കരഞു എപ്പോഴോ എന്റെ കണ്ണുകളടഞു……
ഉറക്കം തെളിയുമ്പോൾ എന്റെ മുഖത്തേക്ക് സൂര്യപ്രകാശം പതിച്ചിരുന്നു……
പതിയെ ഞാനെനീറ്റ് ഉമ്മറത്തേക്കു നടന്നു…..
ഗൗരിയും ഗാഥയും പോകാൻ റെഡി യായി നിൽക്കുന്നു…..
“ഗംഗേച്ചി ഇത്ര രാവിലെ എവിടെ പോയതാ….?”
“വെർതെ നടക്കാൻ….”
“ഗംഗേച്ചി ഇന്ന് നമ്മുടെ വീട്ടിൽ പോയി ഞങ്ങളുടെ കുറച്ച് പുസ്തകങ്ങൾ എടുത്തിട്ട് വരുവോ…..
നമ്മുടെ ഷെൽഫിൽ ഒരു ബാഗിനുള്ളിൽ ആക്കി വെച്ചിട്ടുണ്ട്…..”
“മ്ം ഞാനെടുത്തോളാം…..”
ഉച്ചയായപ്പോൾ തന്നെ ഞാൻ ഒരുങ്ങി താഴേക്ക് വന്നു…..
മുത്തശ്ശനും മുത്തശ്ശിയും ആരവും താഴെ ഉണ്ടായിരുന്നു….
“മോളെങ്ങോട്ടാ…..”
“വീട്ടിലേക്ക്…”
“ആരവിനെ കൂടി കൂട്ടി കൊണ്ടു പോ….”
“വേണ്ട”
“പറയുന്നത് അനുസരിക്ക്……ആരവേ പോയി വേഷം മാറി വാ…….”
നിമിഷങ്ങൾക്കകം ആരവ് ഡ്രസ്സ് മാറി വന്നു…….ഞങ്ങളുടെ യാത്ര തുടങ്ങി…….
ഇന്നലെ വരെ ആരവിനൊപ്പം ഈ കാറിലിരിക്കുമ്പോൾ വാതോരാതെ സംസാരിക്കാൻ കാര്യങ്ങൾ ഒരുപാട് ഉണ്ടായിരുന്നു എന്നാൽ ഇന്ന് തീർത്താൽ തീരാത്ത വെറുപ്പ് മാത്രം…..
“ഗംഗേ…. എന്തേലും ഒന്ന് മിണ്ടടോ…..”
“ആരവ് വണ്ടി നിർത്ത് എനിക്ക് ഇവിടെ ഇറങ്ങണം…..”
“എന്ത്….”
“പറഞത് കേട്ടില്ലേ…..”
കുറച്ചപ്പുറത്തേക്ക് മാറി വണ്ടി നിന്നു…
ഡോറ് തുറന്നു ഞാനിറങ്ങി……
“താനെങ്ങോട്ടാ….”
“ഞാൻ എന്റെ വീട്ടിലേക്ക്…..കുറച്ചു നേരത്തേക്കെങ്കിലും ഞാനൊന്ന് തനിച്ചിരിക്കട്ടെ ആരവ്……പ്ലീസ്….”
“എന്നാ ഓക്കേ….ഞാൻ ഒരു വൺ അവർ കഴിയുമ്പോഴേക്കും അവിടെ എത്താം….”
അത് കേൾക്കാൻ പോലും കാത്ത് നിൽക്കാതെ അത് വഴി വന്ന ഏതോ ഒരോട്ടോയ്ക്ക് ഞാൻ കൈ കാണിച്ചു…..
വീടിന്റെ മുന്നീൽ വന്നിറങ്ങുമ്പോൾ മനസ്സിനെന്തോ ഒരാശ്വാസമായിരുന്നു…..
ഓട്ടോക്കാരന് പൈസയും കൊടുത്തു നേരെ നടന്നത് അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറയിലേക്കായിരുന്നു…..
മുട്ടു കുത്തി അവർക്കു മുൻപിൽ ഇരുന്ന് കുറേ നേരം കരഞു…..
എല്ലാം ഞാനറിഞു ഇന്നലെ…. എന്റെ അച്ഛന്റെ വലിയ മനസ്സാ….
എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു….പക്ഷേ പറയാനുദ്ദേശിച്ചത് ഒന്നും ആയിരുന്നില്ല പുറത്തേക്ക് വന്നത്….
പേഴ്സിൽ നിന്നു കീ എടുത്തു വാതില് തുറന്നു…
വീട് മുഴുവനും മാറാല പിടിച്ചിരുന്നു….നേരെ നടന്നത് ഷെൽഫിനടുത്തേക്ക് ആയിരുന്നു……
അവര് പറഞ പുസ്തകങ്ങൾ എല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു….
കുറേനേരം എന്തൊക്കെയോ ചിന്തിച്ചു അവിടിരുന്നു…..ക്ഷീണം തോന്നിയപ്പോൾ ഒന്ന് കയറി കിടന്നു….എപ്പോ ഒന്ന് മയങ്ങി പോയി
ഉറക്കം തെളിയുമ്പോൾ ഏതോ ഒരു കൈ എന്റെ ശരീരത്തിലൂടെ ഇഴഞു നീങ്ങുന്നതായി തോന്നി…..ഞെട്ടി ഞാൻ കണ്ണു തുറന്നതും മുന്നിൽ അരവിന്ദൻ മുതലാളി…
“ടോ….”
ഇട്ടിരുന്ന ചുരിദാറിന്റെ ഷാളിനായ് ഞാൻ ചുറ്റും കൈ കൊണ്ട് പരതി…..
“മോള് എന്താ നോക്കുന്നത്…..”
അയാളുടെ കൈ തട്ടിമാറ്റി ഞാൻ പിടഞെണീറ്റു….
“ഞാൻ വന്നപ്പോ മോള് നല്ല ഉറക്കം…ഉണർത്തണ്ടാന്ന് കരുതി…. എന്ത് രസാ മോളിങ്ങനെ കിടന്ന് ഉറങ്ങുന്നത് കാണാൻ……”
“ഛെ….”
“ടോ മര്യാദയ്ക്ക് പുറത്ത്പോ ഇല്ലേൽ ഞാൻ ഒച്ചയുണ്ടാക്കി ആളേ കൂട്ടും…”
“പരിസരത്ത് ഒരു വീട് പോലും ഇല്ലാത്ത ഇവിടേക്ക് ആര് ഓടി വരുമെന്നാ മോള് വിചാരിക്കുന്നത്……”
അതും പറഞ് അയാളെനിക്കു നേരെ നടന്നടുത്തപ്പോൾ നിസ്സഹായയായ് പൊട്ടിക്കരയാനെ എനിക്കു കഴിഞുള്ളു….
“മോളെന്തിനാ പേടിക്കുന്നത്….മോളൊന്ന് മനസ്സു വെച്ചാൽ ഇതൊന്നും ആരും അറിയില്ല…..മറിച്ചായാൽ അഞ്ജാതൻ പിച്ചിച്ചീന്തിയ മോളുടെ ചിത്രം മീഡിയക്കാര് ആഘോഷമാക്കും….
മോളൊന്ന് ഓർത്ത് നോക്കിയേ…..”
“എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്…..”
അയാളുടെ അട്ടഹാസം മുറിയിലാകമാനം നിറഞു നിന്നു..
പയ്യെ പയ്യെ അയാളെന്റെ അടുത്തേക്കു വന്നു….
തിരിഞോടാൻ ശ്രമിച്ചെങ്കൈലും അപ്പോഴേക്കും അയാളുടെയാ വൃത്തി കെട്ട കൈകൾ എന്നെ വട്ടം ചുറ്റിയിരുന്നു
(തുടരും)
രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക