ഗംഗ – Part 7

2831 Views

ganga-aksharathalukal-novel

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ആ മോതിരത്തിലേക്കു നോക്കി ഞാനിരുന്നു……

മെല്ലെയെന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ അടർന്നെന്റെ കൈക്കുമ്പിളിലിരുന്ന മോതിരത്തിലേക്കു വീണു ചിന്നിച്ചിതറി………..

കണ്ണു തുടച്ച് കൈയ്യിലിരുന്ന മോതിരത്തെ ഭദ്രമായ് ബാഗിന്റെ  ഒരറയിലേക്കു വെച്ച് കുളിച്ചിട്ടിടാനുള്ള വേഷവുമെടുത്ത് നേരെ കുളിമുറിയിലേക്ക് നടന്നു……

നനഞ മുടിയിൽ തോർത്തും ചുറ്റി ബാത്റൂമീൽ നിന്നു പുറത്തേക്കിറങ്ങുമ്പോൾ തന്നെ കണ്ടിരുന്നു മേശമേലിരുന്ന വിക്സ്….

ഒരു പക്ഷേ സ്വാതിക്കുട്ടി ഇവിടെ വന്നിരിക്കാം….അവൾ വെച്ചിട്ടു പോയതാവും ഇത്….

കുപ്പിയിൽ നിന്നിത്തിരി വിക്സെടുത്ത് നെറ്റിത്തടത്തിലും മൂക്കിൻ തുലും തൊണ്ടക്കുഴിയിലും ഒക്കെയൊന്ന് തിരുമി….കണ്ണടച്ചു കുറച്ചു സമയം ഞാനവിടെ കിടന്നു…..

” ഞങ്ങളങ്ങോട്ട് വന്നോട്ടെ……??”

സ്വാതിയുടെ സ്വരമായിരുന്നു അത്….

ഞാനൊന്നു നീട്ടി മുളി………

അപ്പോഴേക്കും അഭിയും സ്വാതിയും കൂടി മുറിയിലേക്കു വന്നു…..

“ഗംഗേച്ചിയെന്താ കഴിക്കാൻ വരാഞത്……വാ താഴേക്ക്‌പോകാം…….”

വേണ്ടന്നു പലയാവർത്തി പറഞ്ഞെങ്കിലും അവരെന്നെ നിർന്ധിച്ച് താഴേക്ക്‌ കൊണ്ടു പോയി…..

എല്ലാവരും  കഴിച്ചെണീറ്റെന്ന് തോന്നുന്നു…….ഇനിയുള്ളത് അമ്മായിമാര് മാത്രമായിരുന്നു…..

“ഗൗരിയും ഗാഥയും…..???”

“അവരൊക്കെ കഴിച്ചു…..ഇപ്പോ കിടന്നിട്ടുണ്ടാവും…..മോള് കഴിക്കു……”

സുഭദ്രാമ്മായി ആയിരുന്നു അത് പറഞത്…..

ഞാനൊന്ന് വെറുതേ മൂളുക മാത്രം ചെയ്തു……..

എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ഒരു വിധം ഞാനെണീറ്റു…..

കിടക്കാൻ നേരം വെറുതേ കിടക്കയോട് ചേർന്നുള്ള ജനലൊന്ന് തുറന്നിട്ടു…..

നിറയെയും കിളികളുടെ കരച്ചിൽ….ഒക്കെയും  വാകമരത്തിൽ കൂടു കൂട്ടിയിരുന്ന കിളികളായിരുന്നു………..വാകമര ചില്ലകൾക്കിടയിലൂടെനിക്ക് കാണാമായിരുന്നു ആകാശത്ത് പൂനിലാവ് പൊഴിച്ചു നിൽക്കണ പൂർണ ചന്ദ്രനെ…..

തുറന്നു പിടിച്ച മിഴികളെപ്പോഴോ പാതിമയക്കത്തിനു വഴിമാറി……

പുലർച്ചെ വാകമരച്ചില്ലകൾക്കിടയിലൂടൊഴുകിയെത്തിയ പുലർക്കാല സൂര്യന്റെ ചുവന്ന വെളിച്ചമായിരുന്നു എന്നെ ഉറക്കത്തിൽ നിന്നുണർത്തിയത്……

സമയം ആറു മണിയോടടുത്തിരുന്നു…….

പെട്ടന്നെണീറ്റ് കുളിച്ച് നിന്നൊരു ഇളം മഞ്ഞ നിറത്തിലുള്ള കോട്ടൺ സാരിയെടുത്തുടുത്ത് അടുക്കളയിലേക്കു ചെന്നു……

അമ്മായിമാരെല്ലാവരും തിരക്കിട്ട പാചകത്തിലായിരുന്നു….ഒപ്പം ആരവ് വരുന്നതിന്റെ സന്തോഷവും………

“ആഹാ മോളിത്ര നേരത്തെ എണീറ്റോ…..?”

“ഊവ്വ് അമ്മായി….”

അവരുടെ പാചകത്തിനൊപ്പം ഞാനും കൂടി…

സച്ചുവും സൗര്യേട്ടനും സൂരട്ടനും അമ്മാവൻമാരും എല്ലാരൂടെ ഇന്നലെ രാത്രി തന്നെ ആരവിനെ വിളിക്കാൻ എയർപ്പോർട്ടിലേക്കു പോയിരുന്നു………

ഗൗരിയും ഗാഥയും  ഗാർഗിയും ഗൗതവും

രാവിലെ എട്ടു മണിയോടു കൂടി തന്നെ സ്കൂളിലേക്ക് പോയിരുന്നു……

ആ സമയവും കിടക്കയിൽ നിന്ന് പോലും എണീക്കാത്തൊരാളുണ്ടായിരുന്നു ആ വീട്ടിൽ…..സ്വാതിക്കുട്ടി….

കയ്യിലൊരു കപ്പ് ചായയും പിടിച്ച് നേരെ സ്വാതിയുടെ മുറിയിലേക്കായിരുന്നു ഞാൻ പോയത്……

“ഹലോ…..എണീക്കുന്നൊന്നും ഇല്ലേ…..?? നേരം എത്രായീന്ന് വല്ല വിചാരവും ഉണ്ടോ…….”

“കുറച്ചു നേരം കൂടെ……..പ്ലീസ്…..”

“വേഗന്ന് എണീക്ക്…..കോളേജിൽ പോകണ്ടേ……?”

“ഇന്ന് അച്ചുവേട്ടൻ വരുന്നത് കൊണ്ട് ഞാൻ കോളേജിൽ പോണില്ല…”

ഓഹ്…..എല്ലാവരും ഇത്രമേൽ കാത്തിരിക്കാൻ ആരവ് അത്ര വലിയ സംഭവം ആണോ….??

അതും ചിന്തിച്ചു കൊണ്ടായിരുന്നു സ്വാതിയുടെ മുറിയിൽ നിന്നു ഞാൻ പുറത്തേക്കിറങ്ങിയത്…….

“മുത്തശ്ശി അച്ചുവേട്ടൻ വന്നു…… മുത്തശ്ശാ അമ്മേ……ചിറ്റേ……അച്ചുവേട്ടൻ വന്നു…….”

സ്വാതിയുടെ ഉറക്കെയുള്ള ആ സംസാരത്തിലായിരുന്നു മൂന്നാം നിലയിൽ നിലയിൽ നിന്നു കോണിപ്പടികളിറങ്ങി ഞാനും താഴേക്കു വന്നത്…….

നല്ല ഉയരമുള്ള കട്ടത്താടിയുള്ള ഫ്രെയിംലെസ്സ് ഗ്ലാസ് വെച്ച സുന്ദരനായൊരു ചെറുപ്പക്കാരൻ അതായിരുന്നു ആരവ്…….

“അച്ചുവേട്ടാ ചോക്കലേറ്റ് ഏത് പെട്ടിയിലാ………???”

എല്ലാവരും ആരവിനെ കണ്ട സന്തോഷത്തിൽ നിൽക്കുമ്പോൾ സ്വാതിയായിരോന്നു അത് ചോദിച്ചത്…..

“അവനൊന്ന് വന്ന് കേറിയതല്ലേ ഉള്ളു സ്വാതി…….”

അവൾക്കുള്ള മറുപടി അമ്മായി ആയിരുന്നു കൊടുത്ത് ത്…….

“മുത്തശ്ശിയെന്താ മാറി നിൽക്കുന്നത്……??”

ആരവ് ആയിരുന്നു മുത്തശ്ശിയോടായ് അത് ചോദിച്ചത്……

“വേണ്ട നീയെന്നോട് മിണ്ടാൻ വരണ്ട………”

“പിണങ്ങാതെന്റെ മുത്തുവേ……..”

“വേണ്ട….കഴിഞ്ഞ മാസം വരാന്ന് പറഞു നീയെന്നെ പറ്റിച്ചില്ലേ……?”

“അത് പിന്നെ തിരക്കായോണ്ടല്ലേ മുത്തശ്ശി വരാൻ കഴിയാഞത്……അതുകൊണ്ടെന്താ മുത്തശ്ശീടെ ഈപിറന്നാളിന് ഞാനിവിടില്ലേ……. നമുക്ക് അടിച്ചു പൊളിക്കണ്ടേ…….”

“വന്നകാലിൽ തന്നെ നിക്കാതെ നീയിങ്ങ് അകത്തേക്കു കയറിവാ അച്ചൂട്ടാ……”

ചന്ദ്രികാമ്മായി ആയിരുന്നു അത് പറഞത്……

“അഭിയെന്തേ അമ്മേ……?”

“അവൾക്ക് നല്ല തലവേദന കിടക്ക്വാ…..നീ വന്നത് അറിഞില്ല…….”

അതെല്ലാം കഴിഞപ്പോഴായിരുന്നു ആരവ് കോണിപ്പടിക്കടുത്ത് നിൽക്കുന്ന എന്നെ കണ്ടത്…..

“ഇതേതാ മുത്തശ്ശി ഈ പുതുമുഖം……??”

എന്നെ നോക്കിയായിരുന്നു ആരവ് മുത്തശ്ശിയോടായ് അത് ചോദിച്ചത്…..

“നിനക്ക് മനസ്സിലായില്ലേ…….??”

“ഞാൻ പറയാം അച്ചുവേട്ടാ…..ഇതാ സുഭദ്രപ്പേടെ മോള് ……ഏട്ടന്റെ മുറപ്പെണ്ണ്……..”

സ്വാതിയുടെ പെട്ടന്നുള്ള ആ സംസാരത്തിൽ ഞാനും ആരവും ഒന്നിച്ചങ്ങ് വല്ലാതായി പോയി……..

എല്ലാവരും ഒരു നിമിഷം ഞങ്ങളുടെ രണ്ടാളുടെയും മുഖത്തേക്കു മാറി മാറി നോക്കി……..

“ദേവീമ്മായീടെ സ്പെഷൽ ഇഡ്ഢലിയും സാമ്പാറും എടുത്തേ….കഴിക്കാൻ കൊതിയാവുന്നു…….”

“പോയി പെട്ടന്ന് കുളിച്ചിട്ടുവാ കുട്ടീ…….എന്നിട്ടാവാം എല്ലാം…….”

മുത്തശ്ശി ആയിരുന്നു അത് പറഞത്…….

ആരവ് കുളികാനായ് മുറിയിലേക്ക് പോയി……മുത്തശ്ശി ഉമ്മറത്തിരികണ മുത്തശ്ശനടുത്തേക്കും പോയി……

മുത്തശ്ശിക്കു പിന്നാലെ ഞാനും ഉമ്മറത്തേക്കു ചെന്നു…..

“മുത്തശ്ശി എനിക്കൊരു കാര്യം…..”

“എന്താ മോളേ…..?”

“ഞാനൊരു തുണിക്കടയില് നിൽക്കുന്നുണ്ടായിരുന്നു…… ഞാൻ പോകുന്നതിൽ ഇവിടാർക്കേലും…….”

“മോളെ അധ്വാനിചു ജീവിക്കുന്നതിൽ ഇവിടാർക്കും ഒരു പരിഭവും ഇല്ലാട്ടോ……”

മുത്തശ്ശി അത് പറഞപ്പോ എനിക്കും സന്തോഷമായി….ആരെയും ബു ദ്ധിമുട്ടിപ്പിക്കാതെ ജീവിക്കാലോന്ന് ഓർത്ത്……

“ടീ…..  “

സച്ചു ആയിരുന്നു അത്……. ഉമ്മറത്തൊരു കോണിൽ സോപാനത്തിന്റെ അങ്ങേയറ്റം ഫോണിലെന്തോ നോക്കി കൊണ്ടിരിപ്പായിരുന്നു അയാൾ…..ഫോണിൽ നിന്നു പോലും മുഖമുയർത്താതെ ആണ് എന്നെ വിളിചത്….

“എന്താ…..?”

“നീ ഏത് വരെ പഠിച്ചു…..?”

” .ഡി ഗ്രി…”

” ഏതായിരുന്നു….?എത്ര പേർസെന്റേജ് ഉണ്ടായിരുന്നു…..?”

“Bsc കംപ്യൂട്ടർ സയൻസ് 87%”

“കമ്പനിയിൽ കംപ്യൂട്ടറും അത്യാവശ്യം ഇംഗ്ലീഷും അറിയാവുന്നൊരാളുടെ ഒഴിവുണ്ട്…… താൽപര്യം ഉണ്ടേൽ നിനക്കു നാളെ തൊട്ട് വരാം…… “

“മ്ംംമ്ംംമ്ംം”

പുതിയ  ജോലി കിട്ടിയപ്പോ ഒരു സന്തോഷം തോന്നിയെങ്കിലും ഇനിയൊരിക്കലും ജോയെ കാണാൻ പറ്റില്ലല്ലോന്നോർത്തപ്പോൾ മനസ്സിന്റെ ഏതോ കോണിൽ ഒരു വിഷമം……

പിറ്റേന്നു മുതൽ സചുവിനൊപ്പം ഞാൻ ഓഫിസിലേക്ക് പോകാൻ തുടങ്ങി……

കാലചക്രത്തിന്റെ ചിറകിൽ നിന്ന് തൂവലു കൊഴിയുംപോൽ ദിവസങ്ങളോരോന്നും അടർന്നു മാറി കൊണ്ടേയിരുന്നു…..

അന്ന് സച്ചുവിന്റെ ക്യാബിനിലേക്ക് ഒരു സംശയം ചോദിക്കാൻ പോയപ്പോഴായിരുന്നു ആരവിനെ അവിടെ കണ്ടത്…….

ആരവ് ഞാൻ വിചാരിചതു പോലെ അല്ലായിരുന്നു…… ആള് വളരെ പാവം സച്ചൂന്റെ നേരെ ഓപ്പോസിറ്റ് ക്യാരക്ടർ……..

ഒരുപാട്‌ സംസാരിക്കും….എഴുത്തുകാരൻെ ഒരു  ജാടയും ഇല്ലാത്ത ഒരു പാവം……

എനിക്കിപ്പോ നല്ലൊരു സുഹൃത്ത് കൂടിയാണ് ആരവ്……

“ഹേയ് ഗംഗ…. താനെന്താ അവിടെ തന്നെ നിന്ന് കളഞത്……കേറിവാടോ…….”

“സച്ചിൻ ഇല്ലേ ആരവ്….?   “

“ഓഹ് തന്നോട് പറയണമെന്ന് അവൻ പറഞിരുനു……അവന് ഒരു വൺ വീക് ട്രിപ്പ്……

അതുവെര ഞാനാ ഇവിടെ……..”

“മ്ം….താനെന്താ വന്നത്…..?”

“ഞാൻ സചൂനോടൊരു സംശയം ചോദിക്കാൻ വന്നതായിരുന്നു…….”

“എന്നാ ചോദിക്ക്……..”

“അത് പിന്നെ……..അത്….”

“ഹാ ചോദിക്കടോ……എനിക്ക് അറിയാവുന്നതാണേൽ പറഞു തരാം…..”

“ഏയ് ഒന്നൂല……”

“പറയ്യ്……ആരവ് എനിക്കു വയ്യ…..നല്ല സ്റ്റൊമക്ക് പെയിൻ…ഉച്ചകഴിഞ്ഞ് ലീവ് തരുവോന്ന് ചോദിക്കാൻ വന്നതാ….

ആരവ് സമ്മതിച്ചില്ലങ്കിലോന്ന് ഓർത്താ ഞാൻ……..”

“ഓ അതാണോ കാര്യം…..”

“മ്ം….”

“വയ്യങ്കിൽ പൊയ്ക്കോളു…………”

“മ്ം…..”

“വീട്ടിലേക്ക് കൊണ്ട് വിടണോ…….?”

ആ ചോദ്യം കേൾക്കാൻ കാത്തിരുന്നത് പോലെ ഞാൻ തലകുലുക്കി…….

വീട്ടിലേക്കു പോകും വഴി ആരവ്  വണ്ടിയോടിക്കുന്നതിനിടയിൽ ഞാൻ വെറുതേ അയാളുടെ തന്നെ നീലവാക എന്ന  പുസ്തകം ബാഗിൽ നിന്നെടുത്തു വായിച്ചു നിർത്തിയ പതിനേഴാം പേജിൽ നിന്നു വീണ്ടും വായന തുടർന്നു…….

“ആഹാ….തനിക്കിത് എവിടുന്ന് കിട്ടി…..?”

“എനിക്ക്‌സ്വാതിക്കുട്ടി തന്നതാ…….

ആക്ചൊലി ഈ കഥയിൽ പ്രണയത്തെ പറ്റി ഒരുപാടുണ്ടല്ലോ……..ഒരോ വരിയിലും തെളിഞ്ഞു നിൽക്കുന്നത് പൗമിയുടെ പ്രണയമല്ലേ…….

ഇതൊരു സംഭവ കഥയാണോ ആരവ്…..??”

“എന്തേയ് ഇപ്പോ അങ്ങനെയൊരു ചോദ്യം….”

“ഹേയ് നത്തിംങ്………ആരവിനൊരു പ്രണയമുണ്ടായിരുന്നു…..അല്ലെങ്കിലൊരു പ്രണയമുണ്ട്……..ശരിയല്ലേ……?”

“ഹംമ് പ്രണയം…….”

പുച്ഛം നിറഞ ആരവിന്റെ ആ വാക്കുകളിൽ അയാൾക്ക് പ്രണയത്തെ പറ്റി ഒരുപാട് പറയാനുള്ളത് പോലെനിക്ക് തോന്നി……..

“തനിക്ക് പ്രണയമൊന്നുമില്ലേ…….?”

വെറുതേ നിശബ്ദമായൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു ……….എന്റെ പ്രണയത്തിനൊരത്ഥമേയുള്ളു ഒരു വികാരമേയുള്ളു ഒരു അവകാശിയേ ഉള്ളു അതെന്റെ ജോയാണ്………

എനിക്ക് മാത്രം കേൾക്കാൻ പാകത്തിലെന്റെ മനസ്സ് മന്ത്രിച്ചു………..

“ഗംഗ…….അവിടെന്താ ഒരാൾ കൂട്ടം…….?”

“ആക്സിഡന്റ് ആണെന്ന് തോന്നുന്നു…….”

നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കിടയിലൂടെ നടന്നു ഞങ്ങളും അവിടേക്കെത്തി…….

കൂടി നിന്ന ആളുകൾ ആക്സിഡന്റ് ആയ ആളെ ആമ്പുലൻസിലേക്കു കയറ്റുന്നു………

“ഇനി ഈ റോഡ്‌ വഴി പോക് നടക്കില്ല നമുക്ക്‌വേറെ വഴി പോകാം…….”

ആരവ് കൈയ്യിൽ തട്ടി അത് പറഞെങ്കിലും എന്റെ നോട്ടംഗ്ര മുഴുവനും അപകടം പറ്റി കിടന്ന ഗ്രേ കളർ ബൂള്ളറ്റിലേക്കായിരുന്നു എവിടെയോകണ്ടു മറന്നൊരോർമ്മ………

ഒരു നിമിഷം ആളുകൾക്കിടയിലൂടെ വണ്ടിയിലേക് കയറ്റിയ ആളിലേക്കെന്റെ മിഴികൾ നീണ്ടു………

“ജോ……….”

ഞാനുറക്കെ അലറി വിളിച്ചു……വീണ്ടും വീണ്ടും……..ഒന്നും മനസ്സിലാവാതെ ആരവെന്നെ നോക്കി……….

അപ്പോഴേയ്ക്കും ആ ആമ്പുലൻസ്  ദൂരങ്ങൾ താണ്ടിയിരുന്നു………

നടുറോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ആ ഹെൽമെറ്റെടുത്ത് ഞാനെന്റെ മാറോട് ചേർത്തു……..

“ആരവ് ന്റെ ജോ…….എന്നെ കൊണ്ടു പോ…….എനിക്കെന്റെ

………എനിക്ക് കാണണം……….”

ആ ഹെൽമെറ്റിനെ മാറോട് ചേർത്തു പിടിച്ച് ആശുപത്രിയുടെ ഇടനാഴികൾ ഞാനോടി കയറി……..

ഐസിയു വിനു മുന്നിൽ കരഞു തളർന്നു നിൽക്കുമ്പോഴും ആരവ് എന്നോടൊന്നേ ചോദിച്ചുള്ളു……

“ആരാ  ഗംഗ അത്……..”

“എന്റെ പ്രണയം…..”

(തുടരും)

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

1 thought on “ഗംഗ – Part 7”

Leave a Reply