ഗംഗ – Part 9

2242 Views

ganga-aksharathalukal-novel

ഞാനപ്പോഴേക്കും ആരവിൽ നിന്നടർന്നു മാറി….

“ഏട്ടാ ഞാൻ പിന്നെ വരാം……”

“നീ പറയാൻ വന്നത്  പറഞിട്ട്……പോ..”

“മുത്തശ്ശി രണ്ടാളേയും താഴേക്കു വിളിക്കണു…..”

“വാ ഗംഗ….്‌”

“വേണ്ട ആരവ്….ഞാന് താഴേയ്ക്ക് വരണില്ല……”

അപ്പോഴും സ്വാതി മനസ്സിൽ നൂറ് നൂറ് സംശയങ്ങളൂമായി ഞങ്ങളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…..

“ആ…സ്വാതിക്കുട്ടി നീ താഴേക്ക്‌ചെന്നോളു….ഗംഗയേയും കൂട്ടി ഞാനങ്ങോട്ട് വന്നേക്കാം…….”

പെട്ടന്നു തന്നെ സ്വാതി താഴേക്കു പോയി…….

“ടോ ഗംഗേ…..ഞാനിത്ര നേരമായിട്ടും തന്നോടൊന്നും ചോദിച്ചിട്ടില്ല….ഇനിയൊട്ട് ചോദിക്കാനും പോണില്ല…..

താനിങ്ങനെ സങ്കടപ്പെട്ട് കാര്യങ്ങളൊക്കെ മറ്റുള്ളവരെ കൂടെ അറിയിക്കരുത്……….

വാ നമുക്കു താഴേക്ക്‌ പോകാം…..”

എനിക്കു മുന്നേ നടക്കുന്ന ആരവിനു പിന്നിലായ് ഞാനും നടന്നു…….

താഴെ കുട്ടികളെല്ലാവരും തന്നെ ഉണ്ടായിരുന്നു…..

“ഇതെന്താ ഇന്നിവിടെ ആർക്കും ഉറക്കമൊന്നും ഇല്ലേ…..??”

അതും ചോദിച്ചായിരുന്നു ആരവ് താഴേക്ക്‌ ഇറങ്ങി ചെന്നത്…..

“എങ്ങനെ ഉറങ്ങാനാ…..നാളെയല്ലേ മുത്തശ്ശിയുടെ പിറന്നാള്…..അച്ചുവേട്ടൻ അതും മറന്നോ…….??”

അഭിയത് ചോദിച്ചപ്പോഴായിരുന്നു ആരവും അതോർത്തത്…..

“ഓരോരോ തിരക്കിനിടയിൽ ഞാനതങ്ങ് മറന്നു……”

അതും പറഞു കൊണ്ട് ആരവ് ദൃഷ്ടിയൂന്നിയത് എന്റെ മുഖത്തേക്കായിരുന്നു……..

പെട്ടന്ന് ഞാനെന്റെ നോട്ടത്തെ വേറെങ്ങോട്ടേക്കോ പായിച്ചു…….

“ടാ അച്ചു ..നാളെ മുത്തശ്ശിയുടെ പിറന്നാളായിട്ടെന്താ പരിപാടി……”

സച്ചു ആയിരുന്നു ആരവിനോടായ് അത് ചോദിച്ചത്…..

പെട്ടന്ന് അവിടുന്ന് ഒന്നൊഴിഞു മാറാനായി ഞാൻ സ്വാതിയോട് ചോദിച്ചു…

“സ്വാതിക്കുട്ടി മുത്തശ്ശിയെവിടെ….??”

“മുറിയിലുണ്ടാവും  ചേച്ചി……ഇച്ചിരി മുൻപേ നിങ്ങളെ രണ്ടുപേരെയും അന്വേഷിച്ചിരുന്നു…….”

“എന്നാ ഞാനൊന്ന് മുത്തശ്ശിയെ കണ്ടിട്ടു വരാം…..”

തൽക്കാലത്തേക്ക് അവരുടെ സംസാരങ്ങൾക്കിടയിൽ നിന്നൊരു ഒളിച്ചോട്ടമായിരുന്നു അത്…..

നേരെ മുത്തശ്ശിടെ മുറിയിലേക്കു നടന്നു……കാലിൽ കുഴമ്പിട്ടു കൊണ്ടിരിക്കുകയായിരുന്നു മുത്തശ്ശി…

“മുത്തശ്ശി…..”

“ആഹാ….മുത്തശ്ശീടെ കുട്ടീ വന്നോ…..”

“ഇങ്ങടുത്ത് വാ….മുത്തശ്ശീടെ അടുത്ത് വന്നിരിക്ക്…….”

ഞാനാ കട്ടിലിന്റെ ഓരം ചേർന്നിരുന്നു……

“കാലിൽ ഞാൻ കുഴമ്പ് ഇട്ടു തരാം മുത്തശ്ശീ……”

അതും പറഞ്ഞു കൊണ്ട് മുത്തശ്ശീടെ കാലെടുത്ത് ഞാനെന്റെ മടിയിലേക്ക് വച്ചു…..എന്നിട്ട് പതിയെ കാലിൽ കുഴമ്പിട്ടു തടവി കൊടുത്തു……

“മോളെ കാണുമ്പോഴെല്ലാം എനിക്കെന്റെ സുഭദ്രേയെയാ ഓർമ്മ വരുന്നത്….. അവളും ഇതുപോലെ തന്നെ ആയിരുന്നു……”

അമ്മയെ പറ്റി പെട്ടന്ന് കേട്ടപ്പോൾ എന്റെ മിഴികൾ വീണ്ടും നിറഞ്ഞു …….

മുത്തശ്ശി വീണ്ടും തുടർന്നു…..

“മോളെ നിനക്ക് ഞങ്ങളോടൊക്കെ എപ്പോഴെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ…..?”

“എന്തിനാണ് മുത്തശ്ശി ഈ അരുതാത്ത കാര്യങ്ങളൊക്കെ പറയുന്നത്…..ഞങ്ങൾക്കാരോടും ഒരു തരത്തിലുള്ള ദേഷ്യവും ഇല്ല ….നന്ദിയേ ഉള്ളു…….

അമ്മയും അച്ഛനും ചെയ്ത ആ വലിയ തെറ്റു പൊറുത്ത് ആരോരും ഇല്ലാത്ത ഞങ്ങള് മൂന്ന് പെൺകുട്ടികൾക്ക് ഒരു ജീവിതം  തന്നില്ലേ….നന്ദി മാത്രമേ ഉള്ളു എല്ലാവരോടും….”

എല്ലാം കേട്ടുകഴിഞപ്പോൾ ഇനിയെന്ത് പറയണമെന്നറിയാതെ മുത്തശ്ശിയുടെ മിഴകളും നിറഞു തുളുമ്പി…..

“ചെല്ല് മോള് പോയി കിടന്നോളു……നാളെ പുലർച്ചെ കുടുംബ ക്ഷേത്രത്തിൽ പോകാനുള്ളതല്ലേ…….”

“മ്ം ശരി മുത്തശ്ശി……”

മുത്തശ്ശിയുടെ മുറിയിൽ നിന്ന് ഞാൻ തിരികെ വരുമ്പോഴേക്കും ഹാളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല….

കോണിപ്പടികൾ കയറി ഞാൻ മുകളിലെത്തി….മട്ടുപ്പാവിലേക് നടക്കാൻ തുടങ്ങിയപ്പോൾ അവിടിരിക്കുന്ന ആരവിനെ കണ്ടു അതുകൊണ്ട് അങ്ങോട്ടേക്ക് പോയില്ല നേരെ മുറിയിൽ വന്നു കിടന്നു……കൺകോണിലൂട ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികളോരോന്നും തലയിണയ്ക്കിടയിലെ പഞ്ഞി കൂട്ടങ്ങൾക്കിടയിൽ സ്ഥാനം പിടിക്കാനുള്ള തിരക്കിലായിരുന്നു…..

രക്തത്തിൽ കുളിച്ച ജോയുടെ മുഖം മറക്കാൻ ഓരോ തവണ ശ്രമിക്കുമ്പോഴും നൂറ് തവണ മനസ്സിന്റെ ഇടനാഴിയിലേക്ക് വീണ്ടും വീണ്ടും തെളിഞ്ഞു വന്നു കൊണ്ടേയിരുന്നു…….

രാവിലെ സ്വാതി വന്ന് വാതിലിൽ തട്ടുമ്പോഴായിരുന്നു പാതി മയക്കത്തിൽ നിന്ന് ഞാനുണർന്നത്….ഇന്നലെ രാത്രി കരഞു കരഞു എപ്പോഴാ ഉറങ്ങിയതെന്ന് പോലും ശരിക്കോർമ്മ ഉണ്ടായിരുന്നില്ല…..

പോയി വാതില് തുറക്കുമ്പോൾ സ്വാതിയെ കൂടാതെ  ഗൗരിയും ഗാഥയും വാതിൽക്കൽ ഉണ്ടായിരുന്നു….

“ഗംഗേച്ചി ഇതുവരെ റെഡി ആയില്ലേ…..?താഴെ എല്ലാവരും ചേച്ചിയെ കാത്ത് നിക്ക്വാ…..”

ഗാഥയുടെ ആ സംസാരത്തിലായിരുന്നു ഇന്ന് ക്ഷേത്രത്തിലേക്ക് പോകുന്ന കാര്യം പോലും ഞാൻ ഓർത്തത്……

“അത്……അത് ഞാൻ അറിയാണ്ട് ഉറങ്ങി പോയി……”

“സാരമില്ല ചേചി പെട്ടന്ന് കുളിക്ക്…..ഞാൻ താഴെ പോയി അവരോട് പറയാം അവര് പൊയ്ക്കോളാൻ…..നമ്മക്ക് അവർടെ പിനാലെ പതിയെ പോകാം…..ഇവിടങ്ങോട്ട് നടക്കാവുന്ന ദൂരമല്ലേ ഉള്ളു……..”

സ്വാതിയുടെ പെട്ടന്നുള്ള ആ സംസാരം എനിക്കൽപം ആശ്വാസം തരുന്നതായിരുന്നു…..

സ്വാതി അത് പറയാനായ് താഴേക്ക് പോയപ്പോൾ ഗൗരിയും ഗാഥയും മുറിയിൽ തന്നെയിരുന്നു……

ഞാൻ കുളിക്കാനായ് കയറി….

പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ് വേഗന്നിറങ്ങി അലമാരിയിൽ നിന്നൊരു സെറ്റു സാരിയെടുത്തുടുത്തു…….

നനഞ മുടി കോതി തുമ്പ് കെട്ടിയിട്ടു…..ഗൗരിക്കും ഗാഥയ്ക്കുമൊപ്പം ഞാനും താഴേക്കിറങ്ങി ചെന്നു…..താഴെ സ്വാതി ഉണ്ടായിരുന്നു സ്വാതിക്കൊപ്പം സച്ചുവും….

ഞങ്ങള് അഞ്ചു പേരും കൂടി ഒന്നിച്ച് ക്ഷേത്രത്തിലേക്ക് നടന്നു…..

ഗൗരിയും ഗാഥയും സ്വാതിയും എന്തൊക്കെയോ രഹസ്യങ്ങളും പറഞ് കളിച്ചു ചിരിച്ചു മുന്നേ നടന്നു…..

ഞാനും സച്ചുവും അവർക്കു പിന്നാലെ നടന്നു….

മുത്തശ്ശിയുടെ  ജന്മ നാളായതു കൊണ്ട് മുത്തശ്ശിയുടെ പേരിൽ പ്രത്യേകം പൂജകളൊക്കെ ഉണ്ടായിരുന്നു….

ഞാൻ നേരെ തൊഴാനായ് പോയി ഒപ്പം സച്ചുവും ഉണ്ടായിരുന്നു….

ദേവി പ്രതിഷ്ഠക്കു മുന്നിൽ നിന്നപ്പോഴും പ്രാർത്ഥിച്ചതു മുഴുവനും ജോയ്ക്ക് വേണ്ടിയായിരുന്നു….

വലത്ത് വെച്ച് ശിവന്റെ നടയിലും പ്രാർത്ഥിച്ച് വട്ടം ചുറ്റാൻ തുടങ്ങിയപ്പോഴാണ് ഒരു കൈ വന്നെന്റെ തോളിൽ പിടിച്ചത്……

തിരിഞു നോക്കിയതും പിന്നിൽ സച്ചു….

“എന്താ..??”

“ശിവന്റെ നടയ്ക്ക് വട്ടം ചുറ്റാറില്ല……”

“ഞാൻ…പെട്ടന്ന് ഓർക്കാതെ…..പെട്ടന്ന് ഞാൻ….”

“ആ…ആ…മതി മതി….നിനക്കെന്താ പറ്റിയത് ഒരുമാതിരി നിലാവത്ത് അഴിച്ചുവിട്ട കോഴിയെ കണക്ക്…….ഇന്നലെ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു….”

“ഏയ്…..എനിക്കൊന്നൂല…..”

അതു പറഞ്ഞു കൊണ്ടു ഞാൻ പെട്ടന്ന് തിരിഞ്ഞു നടന്നു…

“ആഹ്….ഒന്നൂലങ്കിൽ നിനക്കു തന്നെ കൊള്ളാം…….”

പെട്ടന്നു ഞാൻ സച്ചൂനെ തിരിഞ്ഞു നോക്കി….അപ്പോഴേക്കും കണ്ണുകളടച്ച് സച്ചു പ്രാർത്ഥിച്ചു തുടങ്ങിയിരുന്നു…..

സച്ചു എന്താ അങ്ങനെ പറഞത്….?അതോർത്തായിരോന്നു ഓരോ നടയ്ക്കു മുന്നിലും പിന്നെ ഞാൻ നിന്നത്……

ഞാൻ പ്രാർത്ഥിച്ചിറങ്ങി വരുമ്പോഴേക്കും പൂജയെല്ലാം കഴിഞിരുന്നു….

പ്രസാദമെല്ലാം വാങ്ങി ഞങ്ങള് വീട്ടിലേക്ക് നടന്നു……

ഉച്ചയ്ക്കു മുത്തശ്ശിയുടെ പിറന്നാളിന്റെ വക പ്രത്യേക സദ്യ യുണ്ടായിരുന്നു……അമ്മാവൻമാരും അമ്മായിമാരും പിന്നെ ഞങ്ങളെല്ലാവരും കൂടി ചേർന്നായിരുന്നു സദ്യ ഉണ്ടാക്കിയത്….

ശരിക്കും അടുക്കളയിലിന്നൊരു ഉത്സവം തന്നെ ആയിരുന്നു…രണ്ടുദിവസം കൂടി ഞാനൊന്ന് ചിരിച്ചത് ഇന്നുച്ചയ്ക്കായിരു ന്നു……

ഉച്ചയ്ക്കത്തെ ഗംഭീര സദ്യ ഒക്കെ കഴിഞങ്ങനെ ഇരിക്കുമ്പോഴായിരുന്നു സ്വാതി പറഞത്……

“നമുക്കെല്ലാവർക്കും കൂടി കറങ്ങാൻ പോയാലോ……..”

ഗാർഗിയും ഗൗതവും ഗാഥയും ഗൗരിയും അഭിയും ഒന്നിച്ചു തുള്ളിച്ചാടി……

“അച്ചുവേട്ടാ…..ഞങ്ങളെ കൊണ്ടു പോകാവോ ബീച്ചിലേക്ക്….”

“നീയൊന്ന് പോയേ സ്വാതിക്കുട്ടി എനിക്ക് നൂറ് കൂട്ടം പണി വേറെയുണ്ട്…..”

ലാപ്പിൽ നിന്ന് മുഖം പോലും ഉയർത്താതെ ആയിരുന്നു ആരവ് അത് പറഞത്……..

“സച്ചുവേട്ടാ ഞങ്ങളെ കൊണ്ട് പോകാവോ….”

“നീയൊന്ന് പോയേ സ്വാതി…..”

ഫോണിൽ തോണ്ടി കൊണ്ടിരുന്ന സച്ചുവും അവളെ ഓടിച്ചു വിട്ടു….

പിന്നെയവൾ ഓടി വന്നത് എനിക്കടുത്തേക്കായിരുന്നു…..

“ഗംഗേച്ചി…..ഇവരോടൊന്ന് പറയ്യ്…..”

സ്വാതി അത് വന്നെന്നോടത് പറഞപ്പോൾ  ആരവും സച്ചിനും ഒന്നിച്ചെന്റെ മുഖത്തേക്കു നോക്കി…..

അപ്പോഴേക്കും മീനാക്ഷി അമ്മായി അങ്ങോട്ടേക്ക് വന്നു……

“ടാ അവളെത്ര നേരം കൊണ്ട് പറയുന്നു….ഒന്ന് കൊണ്ടു പോടാ…..പിള്ളേർടെ ഒരു  ആഹം അല്ലേ….എപ്പോഴും അത്ങ്ങള് ഇതിനകത്ത് തന്നെയല്ലേ…..ഒന്ന് കൊണ്ടു പോടാ……”

പത്തു മിനിട്ടിനുള്ളിൽ തന്നെ എല്ലാലരും റെഡി ആയി വന്നു…….

“ഗംഗേച്ചി വരണില്ലേ………വാ ചേചി…..”

അഭിയായിരുന്നു അത് ചോദിച്ചത്…..

“ഏയ് ഇല്ലാ….ഞാനില്ല…നിങ്ങള് കുട്ടികളെല്ലാലവരും കൂടെ പോയ് വരു….എനിക്ക്‌നല്ല തലവേദന……..”

“ഓ പിന്നേ ഈ ഗംഗേച്ചി ടെ ഒരു തലവേദന വരാതിരിക്കാനുള്ള കള്ള തലവേദനയാ…..”

“ടീ വരുന്നേൽ വാ….ഇവിടത്തെ ഈ കിളവിമാർടെ കൂടെ ഇരുന്നിട്ടെന്നാത്തിനാ……..”

മുന്നിൽ നിരന്നു നിൽക്കുന്ന അമ്മായിമാരെ നോക്കി കൊണ്ടായിരുന്നു സച്ചു അത് പറഞത്……

“ടാ…”

എന്നും പറഞ് ചന്ദ്രികാമ്മായി സച്ചൂനെ തമാശക്ക് തല്ലാനായി കൈയ്യോങ്ങി……

എല്ലാവരും പൊട്ടിച്ചിരിച്ചു….

“വാടോ…….ഇവിടിങ്ങനെ ഇരുന്നിട്ടെന്തിനെ പുറത്തൊക്കെ പോയി ഒന്ന് ഫ്രഷായിട്ട് വരാം…….”

ആരവ് ആയിരുന്നു അത് പറഞത് …..പിന്നെ മുത്തശ്ശിയും കൂടെ നിർച്ചപ്പോൾ ഞാനും അവർക്കൊപ്പം ഇറങ്ങി…..

ആരവിന്റെ കാറിൽ ഗൗരിയും ഗാഥയും സ്വാതിയും കയറി…..ഞാനും സച്ചുവും അഭിയും ഗാർഗിയും ഗൗതമും വേറൊരു കാറിൽ……

കുറേ നേരത്തെ യാത്രയ്ക്കു ശേഷം ഞങ്ങള് നേരെ ചെന്നത് ആലപ്പുഴ ലേക്കായിരുന്നു….

വണ്ടി നിർത്തിയ മാത്രയിൽ തന്നെ കുട്ടികളെല്ലാവരും വാതില് തുറന്നിറങ്ങി….

“നീയെന്താ ഇറങ്ങുന്നില്ലേ…..അതോ ഇതിനകത്ത് ചടഞു കൂടി ഇരിക്കാനാണോ…..??”

“അല്ല…..”

“എന്ത് അല്ലന്ന്…….ഡോറ് തുറന്ന് ഇറങ്ങടി……എനിക്ക് വണ്ടി പാർക്ക് ചെയ്യണം……”

പെട്ടന്ന് ഞാനിറങ്ങി….

“ഇയാൾക്കെന്നാ കാട്ടുപോത്തിന്റെ സ്വഭാവമാണോ……”

അതും മനസ്സിൽ  പിറുപിറോത്തോണ്ടായിരുന്നു ഞാൻ മണൽ പരപ്പിലൂടെ മുന്നോട്ട് നടന്നത്….

മുഖത്തേക്കടിക്കുന്ന ചുട്ടു പൊള്ളുന്ന വെയിലിനെ മറയ്ക്കാനെന്നോണം സാരി തുമ്പെടുത്ത് ഞാൻ തലയിലേക്കിട്ടു കൊണ്ടാ മണൽ പരപ്പിലിരുന്നു……

“ഗംഗേ……..”

പരിചിതമായ ആ സൗണ്ട് ആരവിന്റേതാണെന്നറിയാമെങ്കിലും ഞാൻ മെല്ലെ മുഖമുയർത്തി ഒന്ന് നോക്കി…..

ആരവ് എനിക്കടുത്തായ് മണലിൽ ഇരുന്നു…..

“എന്താടോ ഇത്…ആ കുട്ടികൾടെ കൂടെ ചെല്ല്…..ചെന്നവർക്കൊരു കമ്പനി കൊടുക്ക്….അല്ലാതെ ഏത് നേരവും ഇങ്ങനെ വിഷമിച്ചിരിക്കാതെ……..”

“എല്ലാം അറിഞു വെച്ചോണ്ട് ആരവിനെങ്ങനെ എന്നോടിത് പറയാൻ കഴിയുന്നു……..??”

അപ്പോഴാണ് സച്ചു അങ്ങോട്ട് വന്നത്……

“എന്താണ് രണ്ടാളും കൂടെ ഇവിടൊരു രഹസ്യം…..?”

“ഹേയ് എന്ത് രഹസ്യം…നീ ഇവിടെ ഇരിക്ക് ടാ……”

ആരവ് ആയിരുന്നു സച്ചുവിനോടത് പറഞത്…….

കുറേ നേരം ഞങ്ങള് മൂന്ന് പേരും ഒന്നും മിണ്ടാതെ കലിലേക്ക് നോക്കിയിരുന്നു……..

അപ്പോഴായിരുന്നു എന്റെ ഫോൺ റിങ്ങ് ചെയ്തത്…….

ഫോണിലേക്കും ആരവിന്റെയും സച്ചുവിന്റെയും മുഖത്തേക്കും മാറിമാറി നോക്കി ഫോണെടുത്തെന്റെ ചെവിയോരം ചേർത്തു പിടിച്ചു കൊണ്ട് ഞാൻ മണൽപ്പരപ്പിലൂടെ മുന്നോട്ട് നടന്നു………

(തുടരും)

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply