ദക്ഷ – 10 (Last part)

3800 Views

dhaksha

വലിയൊരു   ശബ്ദത്തോടെ   ആ  വണ്ടി   ജലാന്തർഭാഗത്തേക്ക്    താഴ്ന്നുപോയി.   നിമിഷനേരം   കൊണ്ട്   ആളുകളെക്കൊണ്ട്   പാലം   നിറഞ്ഞു.  പോലീസും   ഫയർഫോഴ്‌സുമെത്തി.  അധികം   അടിയൊഴുക്കില്ലാതിരുന്നതിനാൽ   രാവിലെ   എട്ടുമണിയോടെ   തന്നെ   അനന്തൻ   തിരുമേനിയുടെയും   മാധവന്റെയും   ചേതനയറ്റ   ശരീരം   കരയിലെത്തിച്ചു.  ശേഷം   ക്രയിനുപയോഗിച്ച്   അവർ   സഞ്ചരിച്ചിരുന്ന   വാഹനവും.  പോലീസിന്റെ   ഭാഗത്ത്‌   നിന്നുള്ള   ഫോർമാലിറ്റീസൊക്കെ   പൂർത്തിയാക്കി   അപ്പോൾ   തന്നെ   ബോഡി   മോർച്ചറിയിലേക്ക്   മാറ്റി. 

ഈ   സമയമൊക്കെയും   പൂജയ്ക്കുള്ള   ഒരുക്കങ്ങളെല്ലാം   പൂർത്തിയാക്കി   അദ്ദേഹത്തെയും   കാത്തിരിക്കുകയായിരുന്നു   കളരിക്കൽ   തറവാട്ടിൽ   എല്ലാവരും.   വരേണ്ട   സമയമൊക്കെ   കഴിഞ്ഞതും   ദേവരാജന്റെ   ആധി   അതിന്റെ   പാരമ്യതയിൽ   എത്തിയിരുന്നു.   അയാൾ   ഇരുപ്പുറയ്ക്കാതെ   വെപ്രാളത്തോടെ   അങ്ങോട്ടുമിങ്ങോട്ടും   നടക്കാൻ   തുടങ്ങി.

പെട്ടന്നാണ്    കളരികൽ   തറവാടിന്റെ   ഗേറ്റ്   മലർക്കെ   തുറക്കുന്നത്.  എല്ലാവരുടേയും   കണ്ണുകൾ   ഒരുപോലെ   അങ്ങോട്ട്‌   പാഞ്ഞു.   തുറന്ന   ഗേറ്റിലൂടെ   അകത്തേക്ക്   വന്ന   ആളെ   കണ്ട്   എല്ലാവരും   പരസ്പരം   നോക്കി.   മുണ്ടും   വേഷ്ടിയും   ധരിച്ച്   തോളിലൊരു   തുണിസഞ്ചിയും   തൂക്കി   ഒരു   യുവാവ്   അകത്തേക്ക്   വന്നു.  അയാളുടെ   പിടലിയോളം   നീട്ടിവളർത്തിയ   മുടിയിഴകൾ   പിന്നിലേക്ക്   ചീകിയൊതുക്കി   വച്ചിരുന്നു.   ചന്ദനക്കുറിയിട്ട   വീതിയേറിയ   നെറ്റിത്തടങ്ങളും   ആജ്ഞാശക്തിയുള്ള   ശാന്തമായ   മിഴികളും   അയാളുടെ   പ്രത്യേകതകളായിരുന്നു.

“”””  ആരാ   മനസ്സിലായില്ല….  “”””

ആരോടും   അനുവാദം   പോലും   ചോദിക്കാതെ   പൂമുഖക്ക്   കയറിവന്ന    അയാളെ   നോക്കി   ദേവരാജൻ   ചോദിച്ചു.   മറുപടിയായി   അയാൾ   മൃദുവായിട്ടൊന്ന്   പുഞ്ചിരിച്ചു. 

“”””  ഞാൻ   വിഷ്ണുവർദ്ധൻ….  അനന്തൻ   തിരുമേനിയുടെ   ശിഷ്യനാണ്.  “”””

പുഞ്ചിരിയോടേ   തന്നെ  അയാൾ   പറഞ്ഞു.

“”””  തിരുമേനി…..  “”””

പെട്ടന്ന്   പടിപ്പുരയിലേക്കൊന്ന്   നോട്ടം   പാറിച്ചുകൊണ്ട്   ദേവരാജൻ   ചോദിച്ചു. 

“”””  വരില്ല   ദേഹം   വിട്ട്   ദേഹി   യാത്രയായിക്കഴിഞ്ഞു.   ഇങ്ങോട്ടുള്ള   യാത്രയിലായിരുന്നു.   എത്തുമെന്ന്   പറഞ്ഞുവെങ്കിലും   ഇവിടേക്കെത്തില്ല   എത്താനവൾ   അനുവദിക്കില്ലെന്ന്   തിരുമേനിക്ക്   ഉത്തമബോധ്യമുണ്ടായിരുന്നു.   അതുകൊണ്ട്   ഇന്നലെത്തന്നെ   ചെയ്യേണ്ടതെല്ലാം   എന്നേ   പറഞ്ഞേൽപ്പിച്ചിരുന്നു.  “””””

വിഷ്ണുവിന്റെ   വാക്കുകൾ   ഒരുതരം   മരവിപ്പോടെയാണ്   ഏവരും   കേട്ടുനിന്നത്.  അനന്തൻ   തിരുമേനിയെ   വരെ   തന്റെ   വഴിയിൽ   നിന്നും  തുടച്ചുനീക്കിയ   ദക്ഷയെ   നേരിടാനുള്ള   ശേഷി   ഈ   യുവാവിനുണ്ടാകുമോ  എന്ന   സംശയം   പറഞ്ഞില്ലെങ്കിലും   അവരിലോരോരുത്തരുടേയും   ഉള്ളിലുണ്ടായിരുന്നു. 

“”””  പൂജയാരംഭിക്കാം…  “”””

ഇരുന്നിടത്തുനിന്നും   പതിയെ   എണീറ്റുകൊണ്ട്   വിഷ്ണു   പറഞ്ഞത്   കേട്ട്   ദേവരാജൻ   അയാളെ   അകത്തളത്തിലേക്ക്   നയിച്ചു.  പിന്നാലെ   മറ്റുള്ളവരും.   നിമിഷനേരം   കൊണ്ട്   ദീപങ്ങളെല്ലാം   തെളിഞ്ഞു.   ഹോമകുണ്ഡം   ജ്വലിച്ചു.  വിഷ്ണുവിന്റെ   ചൊടികളിൽ   മന്ത്രധ്വനികൾ   സ്ഥാനം   പിടിച്ചു.   കുടുംബത്തിലുള്ളവരെല്ലാം   തൊഴുകയ്യും   പ്രാർത്ഥനാ   മന്ത്രങ്ങളുമായി   നിന്നു.  പക്ഷേ   കൂട്ടത്തിൽ   ഒരാളില്ലായിരുന്നത്   ആരുടേയും   ശ്രദ്ധയിൽ   പെട്ടിരുന്നില്ല. 

ഈ   സമയം   എന്തോ  ആവശ്യത്തിന്   പിന്നാമ്പുറത്തേക്ക്   പോയതായിരുന്നു   ദേവരാജൻ.   പെട്ടന്നാണ്    തന്റെ   തൊട്ടുപിന്നിലാരുടെയോ   കാൽപ്പെരുമാറ്റം   കേട്ടതുപോലെ   അയാൾ   ഞെട്ടിത്തിരിഞ്ഞുനോക്കിയത്.  പക്ഷേ   അവിടെയെങ്ങും   ആരും   ഉണ്ടായിരുന്നില്ല.   ഒന്ന്   ശ്വാസം   വലിച്ചുവിട്ട്   വീണ്ടും   മുന്നോട്ട്   നടക്കാൻ   തുടങ്ങുമ്പോഴായിരുന്നു   തലേദിവസത്തെ    ചാറ്റൽ   മഴയിൽ   കുതിർന്ന   മണ്ണിൽ   പതിഞ്ഞിരിക്കുന്ന   മറ്റൊരു   കാൽപ്പാട്   അയാളുടെ   കണ്ണിൽ   പെട്ടത്.  അതിലൊന്നിൽ   ആറുവിരലുകൾ   കണ്ടതും   അയാളുടെ   ചങ്കിലൊരു   കൊള്ളിയാൻ   മിന്നി. 

“””””  ദക്ഷ   !!!!!!!!!!!!!  “””””

അയാളുടെ   അധരങ്ങൾ   വിറച്ചു.  തിരികെ   ഓടിപ്പോകാൻ   മനസ്സ്   കൊതിച്ചുവെങ്കിലും   ആ   ചിന്തയെപ്പോലും   പാടെ   തിരസ്കരിച്ചുകൊണ്ട്   ഒരു   മരവിച്ച   അവസ്ഥയിൽ   അവിടെത്തന്നെ   ഉറച്ചുനിൽക്കുന്ന   കാലുകളിലേക്കയാൾ   ദയനീയമായി   നോക്കി. 

“””””  പേടി   തോന്നുന്നോ   ദേവരാജാ ????  “”””

ആ   ശബ്ദം  കേട്ടാണ്   അയാളങ്ങോട്ട്   തിരിഞ്ഞുനോക്കിയത്.   അവിടെ   കാലുകൾ   നിലത്ത്   തൊടാതെ   അയാളെത്തന്നെ   നോക്കി   പുഞ്ചിരിയോടേ   നിൽക്കുകയായിരുന്നു   ദക്ഷ.   ആ   മുഖം   ശാന്തമായിരുന്നുവെങ്കിലും   മിഴികളിൽ   അഗ്നിയെരിഞ്ഞിരുന്നു.   പതിയെപ്പതിയെ   ആ   മുഖം   മാറിവന്നു.   ഒരു   നിമിഷം   കൊണ്ട്   അവളുടെ   മുഖവും   ശരീരവുമാകെ   വെന്തടർന്നതുപോലെയായി.  അവൾ   വീണ്ടും   അയാളോടടുത്തടുത്ത്   വന്നു.

പെട്ടന്നേതോ   ഒരു   ശക്തിയിൽ   കാലുകൾ   വലിച്ചുവച്ച്   ദേവരാജൻ   മുന്നോട്ടോടി.  ലക്ഷ്യമില്ലാതെ   അയാളോടിയെത്തിയ   സ്ഥലം   അയാളിലെ   ഭയം   വീണ്ടും   വർധിപ്പിച്ചു.   കാവിന്   പിന്നിലെ   ആമ്പൽക്കുളത്തിനുമപ്പുറം   കാടുപിടിച്ചുകിടക്കുന്ന   ചതുപ്പിനരികിലായിരുന്നു   അയാളപ്പോൾ   നിന്നിരുന്നത്.  പക്ഷേ   അവിടമപ്പോൾ   ശാന്തമായിരുന്നു.   ദക്ഷയെ   അവിടെയൊന്നും   കാണാനുണ്ടായിരുന്നില്ല. 

പേടിച്ചരണ്ട   അയാൾ   ചുറ്റും   നോക്കി   നിൽക്കുമ്പോഴായിരുന്നു   പെട്ടന്ന്   ചതുപ്പിൽ   നിന്നുമൊരു   കൈ   ഉയർന്നുവന്നത്.  അത്   അയാളുടെ   കാലുകളിൽ   പിടുത്തമിട്ടതും   ഭയന്നുപോയ   ദേവരാജൻ   തിരിഞ്ഞുനോക്കി.   ആ   കൈകൾ   തന്നെ   ചതുപ്പിലേക്ക്   വലിച്ചിടുകയാണെന്ന്    മനസിലായതും   ഭയം   കൊണ്ടയാൾ   അലറിവിളിച്ചു.  പക്ഷേ   ശബ്ദം   തൊണ്ടയിൽ   കുടുങ്ങിക്കിടന്നു. 

“””””  മൂന്നുജീവനുകൾ   കണ്മുന്നിൽ   വെന്തുവെണ്ണീറാവുന്നത്   നോക്കി   നിന്നാനന്തിച്ച   ദേവരാജന്   ഭയമോ ???  “”””

പെട്ടന്ന്   പിന്നിൽ   നിന്നുമുള്ള   ചോദ്യം   കേട്ട്   അയാൾ   തല   വെട്ടിത്തിരിച്ചങ്ങോട്ട്   നോക്കി.   തൊട്ടുപിന്നിൽ   ഏറ്റവും   രൗദ്രഭാവത്തിൽ   നിൽക്കുന്ന   ദക്ഷയേനോക്കി   അയാൾ   കൈകൾ   കൂപ്പി.

“””””  അരുത്   എന്നേ   കൊല്ലരുത്…. “”””

ദയനീയ   ഭാവത്തിൽ   അയാൾ   യാചിച്ചു.  അതുകണ്ട്   അവൾ   ആർത്താർത്ത്   ചിരിച്ചു.  അപ്പോഴേക്കും   ദേവരാജന്റെ   മുട്ടോളം   ചെളിയിൽ   താഴ്ന്നിരുന്നു. 

“”””  വിടില്ലെടാ   നിന്നെ   ഞാൻ   ഈയൊരു   നിമിഷത്തിനുവേണ്ടി   മാത്രമാണ്   ഞാൻ   മോക്ഷം   കിട്ടാതെ   അലഞ്ഞത്.   നിനക്ക്    പേടി    തോന്നുന്നുണ്ടല്ലേ   അന്ന്   ഞങ്ങൾ   മൂന്നുജീവനുകളെ   ചുട്ടെരിച്ചപ്പോൾ   ഉണ്ടായിരുന്ന   ലഹരി   ഇന്ന്   നിനക്ക്   കൂട്ടിനില്ല    അല്ലേ ???   നീ   ഓർക്കുന്നോ   ആ   രാത്രി   ഞങ്ങളുടെ   സ്നേഹക്കൂടിനെ   അഗ്നിക്കിരയാക്കിയ   ആ   രാത്രി ????   “”””

അവളത്   ചോദിക്കുമ്പോൾ   നാളുകൾക്ക്   മുന്നേയുള്ള   ആ   രാത്രി   ദേവരാജന്റെ   ഓർമയിലേക്കോടിയെത്തി. 

“”””  ഹും  ഇത്ര   നാളും   നമ്മളേക്കാളേറേ   അവളെ   വെറുത്തിരുന്ന   അച്ഛനാ   ഇപ്പൊ   അവളെ   ചേർത്തുപിടിക്കുന്നത്.  അതും   പോരാഞ്ഞിനി   അവളുടെ   പേരിൽ   തറവാടും   എഴുതി   വെക്കാൻ   പോണു.  “”””

രാത്രി   കുളപ്പടവിലിരുന്ന്   പറഞ്ഞുകൊണ്ട്   ദേവരാജൻ   കയ്യിലെ   ഗ്ലാസ്‌   വായിലേക്ക്   കമഴ്ത്തി.

“”””  നമുക്കുള്ളതൊക്കെ   തന്നുപോലും  നമുക്ക്   തന്നതിന്റെ   മൂന്നിരട്ടി   വരും   ഈ   തറവാടിന്റെ   മുഴുവൻ   ആസ്തി.  “”””

വീണ്ടും   ഗ്ലാസുകൾ   നിറച്ചുകൊണ്ട്   പ്രതാപനും   പറഞ്ഞു. 

“”””  ഇനി   അവളും   കാൽക്കാശിന്   ഗതിയില്ലാത്ത   അവളുടെ   കെട്ടിയോനും  ഇവിടെക്കയറി   നിരങ്ങുന്നത്   കാണേണ്ടി   വരും.  “””” 

“””””  അതിനവൾ   ജീവനോടെ   ഇല്ലെങ്കിലോ ???  “”””

പെട്ടന്നുള്ള   പ്രതാപന്റെ   വാക്കുകൾ ദേവരാജനെയൊന്ന്   ഞെട്ടിച്ചു. 

“””””  എന്താ   നീ   ഉദ്ദേശിച്ചത്  ???  “”””

മനസ്സിലാകാത്തത്   പോലെ   അയാൾ   ചോദിച്ചു.

“”””  അതുതന്നെ   സുഭദ്രയും   കുടുംബവും   ഈ   രാത്രി   താണ്ടരുത്.  ചത്തുതുലയണം.  “”””

ചുവന്നുകലങ്ങിയ   കണ്ണുകളിൽ   പകയൊളിപ്പിച്ച്   ചിരിയോടെ   പറയുന്ന   അയാളെ   ആദ്യം   കാണുന്നത്   പോലെ   ദേവരാജൻ   നോക്കി. 

“”‘”  പക്ഷേ   അവൾ   നമ്മുടെ….  “‘””

“”””  ആരുമല്ല….  ആ   ബന്ധമൊക്കെ   ഇരുപത്   കൊല്ലം   മുൻപ്   നമ്മളെയൊക്കെ   ഉപേക്ഷിച്ച്   അവളാ   തെണ്ടിയുടെ   കൂടെ   ഇറങ്ങിപ്പോയതോടെ   അവസാനിച്ചു.   ഇന്നവൾ   നമുക്കവകാശപ്പെട്ടത്   തട്ടിയെടുക്കാൻ   വന്ന   ഒരു   ശത്രു   മാത്രമാണ്.   ആ   ശത്രു  ഇന്നുകൊണ്ട്   ഇല്ലാതാവണം.   “””

കയ്യിലിരുന്ന   ഗ്ലാസ്‌   പടിക്കെട്ടിലേക്കെറിഞ്ഞുടച്ചുകൊണ്ട്   അയാൾ   പറഞ്ഞു.  അപ്പോഴേക്കും   മദ്യവും   പണത്തിനോടുള്ള   ആർത്തിയും  എന്തും   ചെയ്യാൻ   മടിക്കാത്തൊരവസ്തയിലേക്ക്   ദേവരാജനെയും   എത്തിച്ചിരുന്നു. 

“”””  പക്ഷേ   എങ്ങനെ  ???  “”””

“”””  ചുട്ടെരിക്കണം   അവളെയും   കുടുംബത്തെയും   ഈ   രാത്രി   തന്നെ.  ചത്തുതുലയട്ടെ….  “”””

ഇരുന്നിടത്തുനിന്നും   എണീറ്റുകൊണ്ട്   വന്യമായ   ഭാവത്തിൽ   അയാൾ   പറഞ്ഞു.  പിന്നീടെല്ലാം   വളരെ   വേഗത്തിലായിരുന്നു.   പാടവരമ്പിലൂടെ   സൗപർണിക   എന്ന   കുഞ്ഞുസ്വർഗത്തിന്റെ   മുന്നിലെത്തിയ   അവർ   കുറ്റബോധമേതും   കൂടാതെ   കൊളുത്തിയ   പന്തം   അടുക്കളജനലിലൂടെ   ഗ്യാസുകുറ്റിക്കരികിലേക്ക്   ഇട്ടിട്ട്   തിരികെയോടി.  നിമിഷങ്ങൾക്കുള്ളിൽ   ഒരു    വലിയ   സ്ഫോടനത്തോടെ  ആ   വീടിനെ   അഗ്നി   വിഴുങ്ങി.   കരളുപിളർക്കുന്ന   നിലവിളിയൊരു   ലഹരിയായി   സിരകളിൽ   നിറച്ചുകൊണ്ട്   അവർ   തിരികെ   നടന്നു. 

കത്തിക്കരിഞ്ഞ   മനുഷ്യമാംസത്തിന്റെ   ദുർഗന്ധം   മൂക്കിലേക്കടിച്ചുകയറിയപ്പോഴാണ്   അയാൾ   ഓർമകളിൽ   നിന്നും   തിരികെയെത്തിയത്.  അപ്പോഴേക്കും   ദക്ഷ   അയാളുടെ    തൊട്ടരികിലെത്തിയിരുന്നു. 

“””””  വേണ്ടാ…. വേണ്ട….. “”””

തൊട്ടരികിലെത്തിയ   അവളെക്കണ്ട്   കണ്ണുകൾ   ഇറുക്കിയടച്ച്   അയാൾ   പറഞ്ഞു.  അതുനോക്കിനിന്നവൾ   പൊട്ടിച്ചിരിച്ചു.  പെട്ടന്നാണ്   ചതുപ്പിൽ   നിന്നുമൊരു   ഭീമൻ   നാഗം   ഉയർന്നുവന്നത്.   അത്   വളരെ   വേഗത്തിൽ   ആ   ശരീരത്തിൽ   ചുറ്റിപ്പിണഞ്ഞു.  ഭയവും   അറപ്പും   കൊണ്ട്   ദേവരാജൻ   അലറി   വിളിച്ചു.  പക്ഷേ   ദക്ഷയുടെ   കൊലവിളിക്കിടയിൽ   അതൊക്കെ   മുങ്ങിപ്പോയി. 

നോക്കി   നിൽക്കേതന്നെ   ആ   ജന്തു   അയാളുടെ   ശരീരത്തെ   വരിഞ്ഞുമുറുക്കി.   തിരുനെറ്റിക്ക്   നേരെ   ഫണം   വിരിച്ചുനിന്നു.  പകയെരിയുന്ന   ആ   കണ്ണുകളിലേക്ക്   നോക്കി   ശ്വസിക്കാൻ   പോലും   മറന്നുനിൽക്കുകയായിരുന്നു   ദേവരാജനപ്പോൾ.  പെട്ടന്ന്   പിന്നിൽ   നിന്നിരുന്ന   ദക്ഷയൊന്ന്   വിരൽ   ഞൊടിച്ചു.  ആ   നിമിഷം   ആജ്ഞ   കാത്തുനിന്ന   അടിമയെപ്പോലെ   അതയാളുടെ   ഇരുമിഴികളിലും   മാറിമാറി   കൊത്തി.  ദേവരാജന്റെ   കണ്ണുകളിൽ   നിന്നും   ചോര   ചീറ്റിയൊഴുകി.  അയാളുടെ   തൊണ്ടക്കുഴിയിൽ   നിന്നുമൊരു   നേർത്ത   നിലവിളി   പുറത്തേക്ക്   വന്നു.  പിന്നെ   തല   ചെരിച്ച്   ദക്ഷയെ   ഒന്ന്   നോക്കിയിട്ട്   അയാളുടെ    ശരീരവുമായി    ആ   ജീവി   പതിയെ   ചതുപ്പിലേക്ക്   താഴ്ന്ന്   അപ്രത്യക്ഷമായി. 

“”””  ദക്ഷ…… “””””

അപ്പോഴാണ്    പിന്നിൽ   നിന്നും   പ്രേമപൂർവ്വമുള്ള   ഒരു   വിളി  കേട്ടത്.   രൗദ്രഭാവത്തിൽ   അവൾ   തിരിഞ്ഞുനോക്കുമ്പോൾ    ഇടിഞ്ഞുപൊളിഞ്ഞു   കിടക്കുന്ന   ആൽത്തറയിൽ   ചമ്രം   പടഞ്ഞിരിക്കുന്ന   സായിയെയാണ്   കണ്ടത്.  പെട്ടന്ന്   അവളുടെ   ഭാവം   മാറി.   ആ   മിഴികളിൽ   പ്രണയമലയടിച്ചു.   മുഖം   ശാന്തമായി.   ഏതോ   മായാവലയത്തിലകപ്പെട്ടത്   പോലെ   അവളവനരികിലേക്ക്   നടന്നു.  

അരികിലെത്തി   കാമം   നിറഞ്ഞ   ആ   കണ്ണുകളിലേക്ക്   നോക്കിനിൽക്കുന്ന   അവളുടെ   മുഖത്തുകൂടി   അവന്റെ   വിരലുകളേതോ   ചിത്രം   രചിച്ചുകൊണ്ടിരുന്നു.   അവൾ   മിഴികൾ   കൂമ്പിയടച്ചു.   പിന്നീടവിടെ   നടന്ന   രണ്ടാത്മാക്കളുടെ   സംഗമത്തിന്    ആർത്തലച്ച്   പെയ്ത   മഴ   സാക്ഷിയായി.   അവളിലെ   ഉയർന്നുപൊങ്ങിയ   സീൽക്കാരങ്ങൾ   ആ   മഴയിൽ   അലിഞ്ഞുചേർന്നു.  ഒടുവിൽ   ആലസ്യത്തോടവൾ   തളർന്നുകിടക്കുമ്പോൾ   അതുവരെ   അവളുടെ   മാറിൽ   മുഖം   പൂഴ്ത്തിക്കിടന്നിരുന്ന   വിഷ്ണു   മുഖം    ഉയർത്തി   നോക്കി.  

പിന്നെ   രണ്ടാമതൊന്നാലോചിക്കാതെ   കയ്യിൽ   കരുതിയിരുന്ന   സ്വർണനിറത്തിലുള്ള   ആണി   അവളുടെ   നെറുകയിലേക്ക്   തുളച്ചിറക്കി.   ദക്ഷയിൽ   നിന്നുമൊരാർത്തനാദമുയർന്നു.   അവളുടെ   മിഴികൾ   രക്തവർണമായിരുന്നു.  

“”””  ചതിയിലൂടെ   നീയെന്നെ   ഇല്ലാതാക്കി   അല്ലേ   വിഷ്ണുവർദ്ധ….  “”””

വശ്യമായൊന്ന്   പുഞ്ചിരിച്ച്   അവന്റെ   മുഖം   ചേർത്തുപിടിച്ചുകൊണ്ട്   ചോദിക്കുമ്പോൾ  ആ   സ്വരം   വളരെ   വികൃതമായിരുന്നു. 

“”””  എല്ലാവരുടേയും   നന്മയ്ക്ക്   എനിക്കത്   വേണ്ടി   വന്നു.  നീ  മരിച്ചവളാണ്   ദക്ഷ.  നിന്റെ   പ്രതികാരവുമിപ്പോൾ   പൂർത്തിയായിരിക്കുന്നു.  ഇനി   നിരപരാധികളെ   ശിക്ഷിക്കാൻ   ഞാൻ   നിന്നെ   അനുവദിക്കില്ല.   ദേഹമില്ലാതെ   ദേഹി   മാത്രമായ   നിനക്കിനി   ഈ    ഭൂമിയിൽ   സ്ഥാനമില്ല.   അതുകൊണ്ട്   നീ   നിന്റെ   ലോകത്തേക്ക്   മടങ്ങിയേ   മതിയാവൂ….  “”””

വിഷ്ണുവിന്റെ   ആ   വാക്കുകൾക്ക്   മുന്നിലും   അവൾ   ചിരിച്ചു   ഒരുന്മാദിനിയേപ്പോലെ. 

ഈ   സമയം   പൂജകളൊക്കെ   പൂർത്തിയാക്കി   മിഴികളടച്ച്   ധ്യാനത്തിൽ   മുഴുകിയിരിക്കുകയായിരുന്ന   വിഷ്ണുവിലേക്ക്   തന്നെ   മിഴിനട്ടിരിക്കുകയായിരുന്നു   ചുറ്റുമുള്ളവരെല്ലാം.   പെട്ടന്ന്   ആ   ശരീരമൊന്ന്   പിടഞ്ഞത്   പോലെ   തോന്നി.  പിന്നാലെ   തന്നെ  ആ   മിഴികൾ   തുറക്കപ്പെട്ടു.   അപ്പോൾ   ആ   ചൊടികളിലൊരു   വിജയസ്മിതം   സ്ഥാനം   പിടിച്ചിരുന്നു. 

“”””  ദക്ഷാ…..  “”””

ഇടിമുഴക്കം   പോലെയുള്ള   ആ   വിളിയിൽ   കളരിക്കൽ    വീട്   കുലുങ്ങി.  അതിന്റെ   അലകളൊടുങ്ങിയതും   എവിടെ   നിന്നോ   ഒരു   നീല   വെളിച്ചം   വന്ന്‌   ഹോമകുണ്ഡത്തിനൊരു   വലം   വച്ച്    ആളിക്കത്തുന്ന   ആ   അഗ്നിയിൽ   വിലയം   പ്രാപിച്ചു.   അതുകണ്ട്   ഒരിക്കൽക്കൂടി   കൈകൾ   കൂപ്പിയിട്ട്   വിഷ്ണു   ഇരിപ്പിടത്തിൽ   നിന്നുമുയർന്നു.  അതേ   ദക്ഷ   എന്നന്നേക്കുമായി   ഈ   ഭൂമി   വിട്ട്   പോയ്‌ക്കഴിഞ്ഞു. 

ഇന്ന്   ഈ   സംഭവങ്ങളൊക്കെ   കഴിഞ്ഞിട്ട്   രണ്ട്   വർഷം   കഴിഞ്ഞിരിക്കുന്നു.   കളരിക്കൽ   തറവാടിപ്പോൾ   പൂർണമായും   ശാന്തമാണ്.   തെന്നൽ   ഇന്ന്   സായിയുടെ   നല്ലപാതിയായിരിക്കുന്നു.   സംഗീതയും   വിവാഹിതയാണ്.   സ്വപ്നയുടെ   വിവാഹം   ഉറപ്പിച്ചുകഴിഞ്ഞു.   ലക്ഷ്മിയും   ദേവികയും   വിധിയോട്   പൊരുത്തപ്പെട്ട്   കഴിഞ്ഞിരിക്കുന്നു.   ശാന്തമായ   അവരുടെ   കുടുംബത്തോടൊപ്പം   സായിയുടെയും   തെന്നലിന്റെയും   പ്രണയനദി   മുന്നോട്ടൊഴുകിക്കൊണ്ടിരിക്കുന്നു.  

അവസാനിച്ചു….

(  ഇങ്ങനെയൊക്കെ   നടക്കുമോ   എന്ന   ചോദ്യം   പ്രതീക്ഷിച്ചുകൊണ്ട്   തന്നെയാണ്   ഇതൊക്കെ   എഴുതിയത്.  ഇത്   വെറുമൊരു   കഥയായി   മാത്രം   കരുതുക.   ഒരാഗ്രഹത്തിന്റെ   പേരിൽ   മാത്രം   എഴുതിത്തുടങ്ങിയ   ഈ   കുഞ്ഞുകഥയേ  സപ്പോർട്ട്   ചെയ്ത്  ഇതുവരെ   കൂടെ  നിന്ന  എല്ലാവർക്കും   ഒരുപാട്  നന്ദി.  സ്നേഹപൂർവ്വം   )

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗ്നിസാക്ഷി

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

5/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ദക്ഷ – 10 (Last part)”

  1. ഒറ്റവാക്കിൽ പറഞ്ഞാൽ നന്നായിരുന്നു

    പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നത് ഓർത്തു വ്യസനപെടേണ്ട കാര്യം ഇല്ല….കഥയിൽ ചോദ്യമില്ല എന്നല്ലേ….പിന്നെ ഇവിടെ ഓരോ സിനിമയിൽ പ്രേതം എന്ന പേരിൽ നടത്തുന്ന കോമാളിത്തരം നോക്കുമ്പോൾ ഇത് ഒന്നുമൊന്നുമല്ല…..

    എന്തായാലും ഇനിയും നല്ല കഥകളുമായി വരുക 👍👍👍👍

  2. നന്നായിട്ടുണ്ട്…. ഇനിയും ഒരുപാട് നല്ല കഥകളുമായി വരട്ടെ

Leave a Reply