ദക്ഷ – 6

1463 Views

dhaksha

പെട്ടന്നുണ്ടായ   ആ   പ്രവർത്തിയിൽ   അവളൊന്ന്   പിടഞ്ഞു.  ആ   മിഴികൾ   തുറിച്ചു.   പക്ഷേ   സായി   അതൊന്നും  മൈൻഡ്   ചെയ്യാതെ   ഒന്ന്   തിരിഞ്ഞ്   അവളുടെ   മുകളിലായി   ഇരുവശവും   കൈ  കുത്തി  ആ   മിഴികളിലേക്ക്   തന്നെ   നോക്കിനിന്നു.   അപ്പോൾ   പക്ഷേ   ആ   മിഴികളിൽ   ഭയത്തിലുമുപരി   മറ്റെന്തൊക്കെയോ   ആയിരുന്നു. 

“””””   നിനക്കെന്നോട്   ദേഷ്യം   തോന്നുന്നുണ്ടോ  ????   “”””

ആ   മിഴികളിലേക്കും   പൊട്ടിയ   ചുണ്ടിലേക്കും   മാറി   മാറി   നോക്കി   ആർദ്രമായി   അവൻ   ചോദിച്ചു.  അവൾ   ഇല്ലെന്ന   അർഥത്തിൽ   പതിയെ   ഒന്ന്   തല   ചെരിച്ചു. 

“”””   സത്യം   !!!!! “””””

“”””” അതിന്   ദേഷ്യം   തോന്നാൻ   വേണ്ടി   സായിയേട്ടനെന്ത്‌   ചെയ്തു  ????   “”””

ആ   മുഖത്തേക്ക്   നോക്കാതെ   തന്നെ   അവൾ   ചോദിച്ചു.  

“”””  അതുപിന്നെ   രാവിലെ   അങ്ങനെയൊക്കെ…..  “””

“”””   അത്   തെറ്റാണെങ്കിൽ   ആ   തെറ്റ്  ചെയ്തത്   സായിയേട്ടൻ   തനിച്ചല്ല   ഞാനും   കൂടിയാണ്.  അപ്പൊ   എനിക്കെന്നേയും   കൈവിട്ട്   പോയിരുന്നു….  “”””

മറ്റെവിടെയോ   നോക്കി   പറയുന്ന   ആ   പെണ്ണിൽ   തന്നെയായിരുന്നു   അപ്പോഴും   സായിയുടെ   മിഴികൾ. 

“””‘”  നിനക്ക്    എന്നുമെന്റൊപ്പം   ഉണ്ടായിക്കൂടേ   ഒരിക്കലും   വിട്ടുപോകാതെ ????   “””‘

പെട്ടന്നായിരുന്നു   അവന്റെ   ചോദ്യം.   കേട്ടത്   വിശ്വസിക്കാൻ   കഴിയാത്തത്   പോലെ    പെട്ടന്നവൾ   തല   തിരിച്ചവനെ   നോക്കി.   പക്ഷേ   ആ   മുഖത്ത്   ഭാവഭേദമൊന്നുമില്ലായിരുന്നു.   ഒരു   മറുപടിക്കായി   അവളുടെ   മിഴികളിലേക്ക്   തന്നെ   ഉറ്റുനോക്കി   കിടക്കുവായിരുന്നു   അവനപ്പോൾ.  ആ   നോട്ടം   കണ്ടതും   തെന്നലിന്റെ   ഹൃദയം   വേഗത്തിൽ   മിടിക്കാൻ   തുടങ്ങി.

“”””  അത്…. ഞാൻ….  പിന്നെ…..  “”””

“”””  എന്താടി   അടക്കാക്കുരുവീ   കിടന്ന്   തപ്പിപ്പെറുക്കുന്നത്  ????  “”””

ഒരു   കുസൃതിച്ചിരിയോടെ   അവൻ   ചോദിച്ചു.  അത്   കേട്ടതും   അവൾ   കുറുമ്പോടെ   ചുണ്ട്   കൂർപ്പിച്ചവനെ   നോക്കി. 

“”””  ഇങ്ങനെ   നോക്കല്ലേ   പെണ്ണേ   ഞാൻ   വീണ്ടും  കേറി   ചുംബിച്ചുപോകും….  “”””

അവളുടെ   നനുത്ത   അധരങ്ങളിലേക്ക്   നോക്കി   ഒരു   ചിരിയോടെ   അവൻ   പറഞ്ഞു. 

“”””   ഛെ…. നാണമുണ്ടോ   നിങ്ങൾക്ക്   ഞാനാരാണെന്നാ   തന്റെ   വിചാരം  ???   “”””

ചോദിച്ചുകൊണ്ട്   അവനെ   തള്ളി   മാറ്റി   തെന്നൽ   ചാടിയെണീറ്റു.   പെട്ടന്ന്   സായിയുടെ   മുഖമിരുണ്ടു.  എന്തോ   അപരാധം   ചെയ്തതുപോലെ   ശിരസ്   കുനിഞ്ഞു.  ഈ   സമയം   കൊണ്ട്    തെന്നലോടി   വാതിലിനരികിലെത്തിയിരുന്നു. 

“””””  അതേ….ഇനി   ചുംബനമൊക്കെ   ഒരു   താലി   കെട്ടിയിട്ട്   മതി   കേട്ടോ   “””

വാതിൽപ്പടിയിൽ   നിന്നൊരു   കുസൃതിച്ചിരിയോടെ   വിളിച്ചുപറഞ്ഞവളെ  കണ്ടവന്റെ   കണ്ണുകൾ    തുറിച്ചു.  കേട്ടത്   സത്യമാണോ   എന്ന്  തിരിച്ചറിയാൻ   കഴിയാതെ   അവൻ   സ്വയം   നുള്ളി   നോക്കി.  അത്   കണ്ട്   ചിരിയോടെ   അവൾ   വീണ്ടും   അരികിലേക്ക്   വന്നു.  പക്ഷേ   അപ്പോഴും   സായി   ഏതോ   മായാലോകത്ത്    തന്നെയായിരുന്നു.

“””  ഓ   ഇങ്ങേരിപ്പോഴും   കിളി   പോയി   നിക്കുവാണോ  ????  “””””

ചോദിച്ചതും   അരികിലേക്ക്   വന്ന്   ഒന്നുയർന്ന്   പൊങ്ങി   അവന്റെ   കീഴ്ചുണ്ടിലായി   അവൾ   പല്ലുകളാഴ്ത്തി.   നന്നായി   വേദനിച്ച   സായിയുടെ   കൈകൾ   അവളുടെ   ഇടുപ്പിലമർന്നു. 

“”””   ഇപ്പൊ    മനസ്സിലായോ   സ്വപ്നമല്ലെന്ന്  ????  “”””

ഒരു   കുസൃതിച്ചിരിയോടെ   പറഞ്ഞിട്ട്   തിരിഞ്ഞുനടക്കാനൊരുങ്ങിയവളെ   അവനൊരു   നിമിഷം    കൊണ്ട്   കൈക്കുള്ളിലൊതുക്കി.   പിന്നെ   നിമിഷനേരം   കൊണ്ട്   തിരിച്ചുനിർത്തി   അവളുടെ   തുടുത്ത   അധരങ്ങളെ   തന്റെ   ചുണ്ടിനാൽ   ബന്ധിച്ചു.  തെന്നലിന്റെ   മിഴികൾ   ഒന്ന്   തുറിച്ചു   പിന്നെ   പതിയെ   കൂമ്പിയടഞ്ഞു.   അപ്പോഴേക്കും   സായിയുടെ   കൈകൾ   അവളെ   വരിഞ്ഞുമുറുക്കിയിരുന്നു.  ദീർഘമായ   ആ   ചുംബനത്തിന്   ശ്വാസം   തടസ്സമായപ്പോൾ   മനസില്ലാ   മനസോടെ   സായിയവളുടെ   അധരങ്ങളെ   മോചിപ്പിച്ചു.  എങ്കിലും   അവളുടെ   അരക്കെട്ടിലെ   പിടി   അയഞ്ഞിരുന്നില്ല. 

“”””  മ്മ്ഹ് ????   “”””

അല്പനിമിഷങ്ങൾക്ക്   ശേഷം   ശ്വാസതാളം   നേരെയായതും   അപ്പോഴും   തന്നിൽ   മുറുകിയിരിക്കുന്ന   ആ   കൈകളിലേക്ക്   നോക്കി   പുരികമുയർത്തി    അവൾ   ചോദിച്ചു.

“”””   എനിക്കിനിയും   ഒരങ്കത്തിനൂടുള്ള  ബാല്യമുണ്ട്.  പിന്നെ   ഇടയ്ക്കൊരു   റസ്റ്റ്‌   തന്നതല്ലേ  “”””

ഒരു   കള്ളച്ചിരിയോടെ   ചുണ്ട്   തടവിക്കൊണ്ട്   അവൻ   പറഞ്ഞു. 

“”””  അയ്യടാ   ഒറ്റയ്ക്കിവിടെക്കിടന്നങ്കം   വെട്ടിക്കോ   ഞാൻ   പോണു  “””

പറഞ്ഞിട്ടൊരു   ചിരിയോടെ   അവനെ  തള്ളിമാറ്റി   അവൾ   വേഗത്തിൽ   താഴേക്ക്   നടന്നു.   സായി   ഒരു  നറുപുഞ്ചിരിയോടെ   വീണ്ടും   കിടക്കയിലേക്ക്   ചാഞ്ഞു.  

അന്ന്   വൈകുന്നേരം   എല്ലാവരും   കൂടി   കുടുംബക്ഷേത്രത്തിലേക്ക്   പോയ   സമയമായിരുന്നു   കൂപ്പിലേക്ക്   പോയിരുന്ന   പ്രതാപൻ   തിരികെ   വന്നത്.   വീട്ടിലാരെയും   കാണാതെ   വന്നപ്പോൾ   അയാൾ   പതിയെ   അടുക്കളയിലേക്ക്   നടന്നു.  അടുക്കളയിൽ   എത്തുമ്പോൾ   ജോലിക്ക്  നിൽക്കുന്ന   ശ്രീദേവി   രാത്രിലത്തേക്കുള്ള   അത്താഴത്തിനുള്ളത്   ഒരുക്കുന്ന   തിരക്കിലായിരുന്നു   അപ്പോൾ.

കളരിക്കലെ   തന്നെ  കാര്യസ്ഥന്റെ   മകളാണ്   മുപ്പതുകളിലേക്ക്   കടന്നുതുടങ്ങിയിട്ടുള്ള   ശ്രീദേവി.   ഇരുപത്തിയൊന്നാം   വയസിൽ   തന്നെ   വിവാഹം   കഴിപ്പിച്ചയച്ചുവെങ്കിലും   പെട്ടന്നുണ്ടായ   ഭർത്താവിന്റെ   മരണത്തോടെ   അഞ്ചുവർഷത്തേ   ദാമ്പത്യം   അവസാനിച്ചു.  ഇപ്പൊ   സ്വന്തം   വീട്ടിൽ  തന്നെയാണ്.   കളരിക്കലെ   അടുക്കളപ്പണികളൊക്കെ   ശ്രീദേവിയുടെ   തലയിലുമാണ്. 

“”””  ശ്രീദേവി….  “”””

അവളുടെ   തൊട്ടുപിന്നിൽ   ചെന്നുനിന്ന്    പ്രതാപൻ   വിളിച്ചു. 

“””””  എന്താ   സാറെ  ???   “”””

ഏതോ   ചിന്തകളിലൂടെ   വിരാജിച്ചിരുന്ന   അവൾ   വേഗത്തിൽ   വെട്ടിത്തിരിഞ്ഞുകൊണ്ട്   ചോദിച്ചു.  

“””””  ഇവിടെയെല്ലാരുമെവിടെ  ????  “”””

അനുസരണയില്ലാതെ   ആ   പെണ്ണുടലിലൂടെ   ഒഴുകി   നടന്നിരുന്ന   കണ്ണുകളെ   പാടുപെട്ട്   നിയന്ത്രിച്ചവളുടെ   മുഖത്തുറപ്പിച്ചുകൊണ്ട്   അയാൾ   ചോദിച്ചു.

“””””  എല്ലാരുംകൂടി   കുടുംബക്ഷേത്രത്തിലേക്ക്   പോയേക്കുവാ  സാറെ   “”””

അവൾ   പറഞ്ഞത്   കേട്ട്   അയാളുടെ   ചുണ്ടിലൊരു   ഗൂഡസ്മിതം   വിടർന്നു. 

“”””   ആഹ്   നീ   കുറച്ചുവെള്ളം   മുറിയിലേക്ക്   വച്ചേക്ക്    ഞാൻ   കുളിച്ചിട്ട്   വരാം.  “””””

പറഞ്ഞിട്ട്   പ്രത്യേകിച്ച്   ഭാവഭേദമൊന്നുമില്ലാതെ    അയാൾ   തിരിഞ്ഞു   നടന്നു.  ശ്രീദേവി   വേഗത്തിൽ   ഒരു   ജഗ്ഗിൽ   ചൂടുവെള്ളവുമായി   മുകളിലെ    മുറിയിലേക്ക്   ചെന്നു.  തുറന്നുകിടന്ന   മുറിയിലേക്ക്   കയറി   വെള്ളം   മേശയിൽ   വച്ചിട്ട്   തിരിയാൻ   തുടങ്ങുമ്പോഴായിരുന്നു   പിന്നിൽ   വാതിലടയുന്ന   ശബ്ദം   കേട്ടത്. 

“”””  ശ്രീദേവി….  പണ്ടേ   എനിക്ക്   നിന്നോടൊരു   താല്പര്യമുണ്ടായിരുന്നു.  ഒരുപക്ഷെ   ദേവികയേക്കാളേറേ   ഞാൻ   നിന്നെ   സ്നേഹിച്ചിരുന്നു.   നീയൊന്ന്   സഹകരിച്ചാൽ    നിനക്ക്   വേണ്ടതൊക്കെ   ഞാൻ   തരും.  നിനക്കും   മോഹങ്ങളുണ്ടാകുമെന്നെനിക്കറിയാം   ഭർത്താവില്ലാതെ   നീ   ജീവിക്കാൻ   തുടങ്ങിയിട്ടിപ്പോ   കൊല്ലം   ഏഴെട്ടായില്ലേ.  ആരുമൊന്നുമറിയില്ല   നീ  എന്നോട്    സഹകരിച്ചാൽ   എന്റെ   ഭാര്യയേപ്പോലെ   തന്നെ   നിനക്കും   കഴിയാം.  “””””

അപ്പോഴും    അതേ   നില   തന്നെ   നിൽക്കുകയായിരുന്ന   അവളുടെ   തൊട്ടുപിന്നിലെത്തി   വികാരത്താൽ   വിറയ്ക്കുന്ന   സ്വരത്തിൽ   അയാൾ   പറഞ്ഞു.   പക്ഷേ   എന്നിട്ടും   അവളിൽ   ചലനമൊന്നുമുണ്ടായില്ല. 

“”””””  എന്താ   നീയൊന്നും   മിണ്ടാത്തത് ???   “””””””

അവളുടെ   ചുമലിൽ   കൈ   വച്ചുകൊണ്ട്   അയാൾ   ചോദിച്ചു.

“”””  ഞാനെന്ത്   പറയാൻ   എല്ലാം  സാറിന്റെ   ഇഷ്ടം ….  “”””

ആ   നില  നിന്നുകൊണ്ട്   തന്നെ  വശ്യമായി   ചിരിച്ചുകൊണ്ട്   അവൾ   മൊഴിഞ്ഞു.  

“””””  എന്താ    നിന്റെ   ശബ്ദത്തിനൊരു   വ്യത്യാസം ????   “”””

അവളെ   തന്റെ   നേർക്ക്   പിടിച്ചുതിരിച്ചുകൊണ്ട്   അയാൾ   ചോദിച്ചു.  പെട്ടന്ന്   തന്റെ   നേർക്ക്   തിരിഞ്ഞ   ആ   മുഖം    കണ്ട്   അയാളുടെ   രക്തം   മരവിച്ചു.   സിരകളിൽ   പടർന്ന   കാമവെറി   ഭയത്തിന്    വഴി  മാറി.  ഒരു   നിമിഷം   കൊണ്ട്   അയാൾ   വിയർത്തുകുളിച്ചു.  കണ്ണുകൾ   പുറത്തേകുന്തി. 

“””””  ദക്ഷ   !!!!!!!!!!!    “””””””

ഭയം   കൊണ്ട്   വിറയ്ക്കുന്ന   ശബ്ദത്തിൽ   അയാളാ   പേരുച്ചരിച്ചു.  അത്   കണ്ടതും   അവളുച്ചത്തിൽ   പൊട്ടിച്ചിരിച്ചു. 

“”””” നീ   എനിക്കെന്തും   തരുമെന്നല്ലേ   പറഞ്ഞത്   എങ്കിൽ   താ   നിന്റെ   ജീവൻ   അതാ   എനിക്ക്   വേണ്ടത്…..  “””””

രൗദ്രഭാവത്തിൽ   അയാളോടടുത്തുകൊണ്ട്   അവൾ   പറഞ്ഞു.   പ്രതാപന്റെ    കണ്ണുകളിൽ   ഭയം   വന്ന്    നിറഞ്ഞു.  രക്ഷപെടാനൊരു   കച്ചിത്തുരുമ്പിനായി   അയാൾ   ചുറ്റും   നോക്കി.  ഒടുവിൽ   ആ   നോട്ടം   അടഞ്ഞുകിടന്ന   വാതിലിൽ   ചെന്നുനിന്നു.

“”””  നോക്കണ്ട   പ്രതാപാ…. അത്   തുറക്കില്ല   അത്   ബന്ധിച്ചത്   നീയല്ല    ഈ   ഞാനാണ്.  ഇനിയീ   മുറിയിൽ   നിന്നും   നീ   പുറത്തേക്ക്   പോകുന്നുണ്ടെങ്കിൽ   അത്   ശവമായിട്ടാ….  “”””

പറഞ്ഞുകൊണ്ട്   അവൾ   അട്ടഹസിച്ച്   ചിരിച്ചു. 

“””””  മോളെ…. മോളെ   ദക്ഷ   എന്നെ…. എന്നെ   കൊല്ലരുത്   മോളെ….  “”””

ഭയന്ന്   പിന്നിലേക്ക്   നിരങ്ങി   നീങ്ങുമ്പോൾ   അവൾക്ക്   നേരെ   കൈ   കൂപ്പി   അയാൾ   യാചിച്ചു.   പക്ഷേ   ആ   ഭയം   അവളെയൊരുന്മാദിനിയാക്കാൻ   മാത്രമേ   ഉതകിയുള്ളൂ.   അവൾ   വീണ്ടുമങ്ങോട്ടടുത്തു. 

“””””   ഞാൻ   ഞാനൊന്നും   ചെയ്തിട്ടില്ല   എല്ലാം…. എല്ലാം   ഏട്ടനാ   ചെയ്തത് “”””

“””””  മതി   പ്രധാപാ  നിന്റെ   നാടകം   മരിച്   മണ്ണടിഞ്ഞവളാണ്   ഞാൻ.   മനുഷ്യന്റെ   ചിന്തകളെ   വരെ   തുരന്നുനോക്കാൻ   കഴിവുള്ളവൾ   ആ   എന്നോട്   വേണ്ട   നിന്റെ   നാടകം.   ശരിയാണ്   ഞങ്ങളെ   അഗ്നിക്കിരയാക്കിയത്   ദേവരാജനെന്ന   നിന്റേട്ടൻ   തന്നെയാണ്.   പക്ഷേ   അതിന്റെ   പിന്നിലെ   ബുദ്ധി   അത്   നിന്റേതായിരുന്നില്ലേ.  ദേവരാജൻ   നിന്റെ   കയ്യിലെ   വെറും   കളിപ്പാവ.  ഒരിടത്തും   നിന്റെ   പേര്   വരാത്ത   വിധം   സമർഥമായി   നീയെല്ലാം   അവനെക്കൊണ്ട്   ചെയ്യിച്ചു.   നിയമത്തിന്റെ   മുന്നിൽ   നീയൊക്കെ   തെറ്റ്   ചെയ്തിട്ടുണ്ടാവില്ല.   പക്ഷേ   ഈ   ദക്ഷയുടെ   കണക്കുപുസ്തകത്തിൽ   നിന്റെയൊക്കെ   വിധിയെഴുതി   ചേർത്തുകഴിഞ്ഞു. 

നിനക്കും   നിന്റെ   ചേട്ടനുമൊക്കെ    ഞാൻ   വിധിച്ച   ശിക്ഷയെന്താണെന്ന്   നിനക്കറിയണ്ടേ   മരണശിക്ഷ  !!!!!!  അതിൽ   കുറഞ്ഞതൊന്നും   നീയൊന്നും   അർഹിക്കുന്നില്ല.   വെറുതെ   കൊല്ലുകയുമില്ല   ഇഞ്ചിഞ്ചായി   വേദനയറിഞ്ഞുതന്നെ   നീയൊക്കെ   ചാവും.   സന്തോഷം   മാത്രം   നിറഞ്ഞ   എന്റെ   കൊച്ചുകുടുംബത്തേ   നീയൊക്കെ   ചേർന്ന്    അഗ്നിക്കിരയാക്കിയപ്പോൾ   മാംസം   വെന്തുനീറി   ഇല്ലാതായ   ഞങ്ങളനുഭവിച്ച   അതേ   വേദന   നീയൊക്കെ   അറിയണം.   “”””

പ്രതാപന്റെ   കഴുത്തിലൂടെ   വിരലോടിച്ചുകൊണ്ടാണ്   അവളത്   പറഞ്ഞത്.   അവളുടെ   മുഖം   തന്നോടടുത്തതും   വെന്തെരിഞ്ഞ   പച്ച   മാംസത്തിന്റെ   ദുർഗന്ധം   അയാളുടെ   മൂക്കിലേക്കടിച്ചുകയറി.   പെട്ടന്ന്   അടിവയറ്റിൽ   നിന്നെന്തോ   മുകളിലേക്ക്   ഉരുണ്ടുകയറുന്നത്   പോലെ   തോന്നിയ   അയാൾക്ക്   വല്ലാത്ത   മനംപുരട്ടൽ   തോന്നി. 

അപ്പോഴേക്കും   ദക്ഷയയാളുടെ   ശിരസിൽ   ആഞ്ഞടിച്ചിരുന്നു.   ഒരു   കൂടം   പോലെ   അവളുടെ   കൈ   തലയിൽ   പതിച്ചതും   അയാൾ   വേച്ചുനിലത്തേക്ക്   വീണു.   അപ്പോഴേക്കും   ദക്ഷയുടെ   കടവായിൽ   നിന്നും    രണ്ട്   പല്ലുകൾ   താഴേക്ക്   നീണ്ടുവന്നു.  കൈനഖങ്ങൾ   വളർന്നിറങ്ങി.  കണ്ണിലെ   കൃഷ്ണമണികൾ   അപ്രത്യക്ഷമായി.  ശരീരം   മുഴുവൻ   തീ  വെന്ത  കലകൾ   ദൃശ്യമായി.   ചിലയിടങ്ങളിൽ   മാംസം   തൂങ്ങിയാടി.  ഹൃദയ   ഭാഗം   കത്തിക്കരിഞ്ഞ്   ഉരുകിയൊലിച്ച   അവസ്ഥയിൽ   കാണപ്പെട്ടു.  ആ   മുറിയാകെ   പുക   നിറഞ്ഞു.  ഒപ്പം   വല്ലാത്തൊരു   ദുർഗന്ധം   കൂടിയായപ്പോൾ    അയാൾ   ശ്വാസമെടുക്കാൻ   നന്നേ   ബുദ്ധിമുട്ടി. 

രക്ഷപെടാനുള്ള   അവസാന    ശ്രമമെന്ന   പോലെ   അയാൾ   ആ   മുറിയിലൂടെ   ലക്ഷ്യമില്ലാതെ   ഓടി.  അപ്പോഴെല്ലാം   അവളുടെ   അട്ടഹാസമവിടെ   മുഴങ്ങിക്കേട്ടു.  ഒടുവിൽ   ഓടിത്തളർന്ന   പ്രതാപൻ   എന്തിലോ   ഇടിച്ചുനിന്നു.  അതെന്താണെന്ന്   നോക്കും   മുന്നേ   എന്തോ  ഒന്നയാളുടെ   കയ്യിലേക്ക്   വീണു.  അതിലേക്ക്   നോക്കിയ   അയാൾ   അലറിക്കൊണ്ടത്   വലിച്ചെറിഞ്ഞു.   വെന്തുരുകിയൊലിച്ചുകൊണ്ടിരുന്ന   ഒരു   കണ്ണായിരുന്നു   അത്. 

തൊണ്ട   പൊട്ടുമാറുച്ചത്തിൽ   അലറിക്കൊണ്ട്   അയാളവളെ   നോക്കി.   അപ്പോൾ    ആ   മുഖത്ത്   ഒരു   കണ്ണ്   മാത്രമേ   അവശേഷിച്ചിരുന്നുള്ളു.  അയാൾ   നോക്കി   നിൽക്കേതന്നെ    അതും   നിലത്തേക്കിറുന്ന്   വീണു.  ഇതെല്ലാം   കണ്ട്   തളർന്ന്   താഴേക്ക്   വീഴാൻ   തുടങ്ങിയ   അയാളെ   രണ്ട്   കൈകൾ   താങ്ങി.  

നിലത്തെക്ക്   ഇട്ട   സ്വന്തം   ശരീരത്തിലേക്ക്   ഏറ്റവും   രൗദ്രഭാവത്തിൽ   അവളടുക്കുന്നത്   കണ്ടതും    ദുർബലമായ   ഒരു   നിലവിളി   അയാളുടെ   തൊണ്ടയിൽ   കുടുങ്ങിക്കിടന്നു.  കണ്ണുകൾ   അവസാനമായി   അടയും   മുൻപ്   ദക്ഷയുടെ   പല്ലുകൾ   തന്റെ   പിടലിയിലേക്ക്   ആഴ്ന്നിറങ്ങുന്നതയാളറിഞ്ഞു.  പിന്നീടവളുടെ   പല്ലുകളും   നഖങ്ങളും   ആ   ശരീരമാകെ   പ്രഹരങ്ങളേൽപ്പിക്കുമ്പോഴും   ഒന്ന്   നിലവിളിക്കാൻ   പോലുമാവാതെ   അയാളുടെ   ശബ്ദമൊരു   ഞരക്കത്തിൽ   മാത്രമൊതുങ്ങി.  ഒടുവിൽ   അയാളിൽ   അല്പപ്രാണൻ   മാത്രമവശേഷിക്കേ   അവൾ   വായ   തുറന്ന്   ആ   ശരീരത്തിലേക്ക്   ശക്തമായി   ഊതി.   അപ്പോഴുണ്ടായ   അഗ്നി   നാളങ്ങൾ   അയാളെ    വിഴുങ്ങി.   ഒരു   നായയുടെ   ദീനരോദനം    പോലെയൊരു   സ്വരം   മാത്രം   പുറപ്പെടുവിച്ച്   ഒരു   പിടയലോടെ   ആ   ശരീരം   നിശ്ചലമാകുമ്പോൾ   നിർവൃതിയോടെ  അവൾ   തിരികെ   നടന്നു.   ആ   നിമിഷം   അവൾക്കുള്ള   വിജയഭേരി   പോലെ   എങ്ങുനിന്നൊക്കെയൊ   നായകൾ   ഓരിയിട്ടു ,    കാലൻകോഴി   കൂവി  ,  വവ്വാല്കളുടെ   ചിറകടി   ശബ്ദം   മുഴങ്ങി. 

ഈ   സമയം   ദീപാരാധനയൊക്കെ    കഴിഞ്ഞ്   ക്ഷേത്രത്തിൽ   നിന്നുമിറങ്ങുന്നതേയുണ്ടായിരുന്നുള്ളു   മറ്റുള്ളവർ.  

“”””  ഭാവിഭർത്താവിനും   കൂടി   ഇത്തിരി   ചന്ദനമിട്ടുതരായിരുന്നു    “””””

എന്തോ   കാര്യത്തിന്   കമ്മിറ്റിയോഫീസിലേക്ക്   പോയ   ദേവരാജനെ   കാത്തുനിൽക്കുമ്പോൾ   അല്പം   അകന്ന്   മാറി   നിന്നിരുന്ന   തെന്നലിന്റെ   പിൻകഴുത്തിലൊന്ന്   ഊതിക്കോണ്ടാണ്   സായിയത്   പറഞ്ഞത്.  ആ   നിശ്വാസത്തിന്റെ   ചൂട്   കഴുത്തിലടിച്ചതും   അവളൊന്ന്   പിടഞ്ഞകന്നു.   ആരേലും   കാണുന്നുണ്ടോ  എന്ന   വെപ്രാളത്തിൽ    അവൾ   ചുറ്റുപാടും   മിഴികളോടിച്ചു. 

‘””””   ഇങ്ങനെ   ഉരുട്ടല്ലേ   പെണ്ണേ   കൃഷ്ണമണിയുരുണ്ട്   നിലത്ത്   വീഴും.  “””””

അവളുടെ   ചുണ്ടുകളിൽ   പതിയെ   ഒന്ന്   ഞെരിച്ചുകൊണ്ട്   അവൻ   പറഞ്ഞു. 

“”””  ഒന്ന്   വെറുതെയിരിക്ക്   സായിയേട്ടാ   ആരെങ്കിലും   കാണും “”””

വെപ്രാളത്തോടെ   അവന്റെ   കൈ   തട്ടിമാറ്റിക്കൊണ്ട്   അവൾ   പറഞ്ഞു. 

“””””  ഓ   പിന്നേ   അവരാരുമിപ്പോ   ഇങ്ങോട്ട്   ശ്രദ്ധിക്കില്ല.  നീയിങ്ങോട്ട്   വാ…  “””

ആലിനപ്പുറം   കൂടി   നിന്ന്   സംസാരിച്ചുകൊണ്ടിരിക്കുന്ന   മറ്റുള്ളവരെ   ചൂണ്ടിപ്പറഞ്ഞിട്ട്   അവനവളേയും   വലിച്ചുകൊണ്ട്   മരത്തിന്   പിന്നിലെ   ഇരുളിലേക്ക്   നീങ്ങി.  ഒരു   കുസൃതിച്ചിരിയോടെ   അവളവന്റെ   നെറ്റിയിലേക്ക്   ചന്ദനം   തൊടുവിച്ചു.  പെട്ടന്നേതോ   ഒരുൾപ്രേരണയാൽ   അവനവളെ   ചേർത്തുപിടിച്ച്   നെറുകയിൽ   ചുണ്ടമർത്തി.  തന്റെ   പ്രാണന്റെ   ആദ്യചുംബനമവൾ   മിഴികളടച്ചേറ്റുവാങ്ങി. 

“””‘””  എന്നാ   നമുക്ക്   പോകാം   “”””

ദേവരാജന്റെ   സ്വരം   കേട്ട്   തെന്നൽ   വേഗമവനിൽ   നിന്നും   പിടഞ്ഞകന്നു. 

“”””  അയ്യോ  അങ്കിള്   വന്നു… “”'”””

അവൾ   ആധിയോടെ   കൈകൾ   കുടഞ്ഞുകൊണ്ട്   പറഞ്ഞു. 

“”””  ഇങ്ങനെ   പേടിക്കാതെ   ചെല്ല്   പെണ്ണേ   ഞാൻ   വന്നോളാം   “””” 

പതിയെ   അങ്ങോട്ട്   എത്തിനോക്കിക്കൊണ്ട്    സായി   പറഞ്ഞു.  അതുകേട്ട്   വിറയ്ക്കുന്ന   കാലുകളോടെ   അവൾ   മറ്റുള്ളവരുടെ   അരികിലേക്കൊടി.

“””””  തനുമോളെവിടെ  ????  “””””

“”””  ഞാനിവിടുണ്ടങ്കിളേ….  “”””

ലക്ഷ്മിയോടായുള്ള   ദേവരാജന്റെ   ചോദ്യം   കേട്ടതും   സ്വപ്നയുടെ   പിന്നിൽ   നിന്നും   അവൾ   വിളിച്ചുപറഞ്ഞു.  അതോടെ   എല്ലാവരും   കൂടി   പുറത്തേക്ക്   ഇറങ്ങി.  ക്ഷേത്രകവാടം   കടന്ന്   കളരിക്കലേക്കുള്ള   മൺവഴിയിലേക്ക്   തിരിഞ്ഞതും   ഏറ്റവും   പിന്നിൽ   നടന്നിരുന്ന   തെന്നലിന്റെ   കയ്യിലാരോ   ചേർത്തുപിടിച്ചു.  നോക്കാതെ   തന്നെ  ആളെ   തിരിച്ചറിഞ്ഞ   അവളുടെ   ചൊടികളിലൊരു   മന്ദാഹാസം   വിരിഞ്ഞു.  നിലാവെളിച്ചത്തിൽ   തന്റെ   പ്രാണനായവന്റെ   കയ്യിൽ   കൈ   ചേർത്ത്   നടക്കുമ്പോൾ   വല്ലാത്തൊരു   കുളിര്   തന്നിൽ   വന്നുനിറയുന്നതവളറിഞ്ഞു. 

അവർ   കളരിക്കലെ   പഠിപ്പിച്ചുര   കടക്കുമ്പോൾ   തന്നെ   വായുവിൽ    കലർന്നിരുന്ന   ദുർഗന്ധം   എല്ലാവരും   ശ്രദ്ധിച്ചിരുന്നു.  എല്ലാവരും   വേഗത്തിൽ   അകത്തേക്ക്   കയറി.  

“”””  മോളെ  ശ്രീദേവി  ഇത്തിരി   വെള്ളമിങ്ങെടുത്തോ “””””

ഹാളിലെ   സോഫയിലേക്കിരിക്കുമ്പോൾ   ഒപ്പമുണ്ടായിരുന്ന   ശ്രീദേവിയോഡായി   ശാരദാമ്മ   പറഞ്ഞു.  

“”””  ഇപ്പൊ   കൊണ്ടുവരാമ്മേ   “”””

പറഞ്ഞിട്ട്   ശ്രീദേവി   അകത്തേക്ക്   ഓടി.  അപ്പോഴേക്കും   എല്ലാവരും   അവരവരുടെ   മുറിയിലേക്ക്   പോയിരുന്നു. 

“”””  പ്രതാപേട്ടാ  !!!!!!!!!!!!!!!!!!!!!!!!!  “””””

പെട്ടനായിരുന്നു   മുകളിലെ   മുറിയിൽ   നിന്നും   ദേവികയുടെ   നിലവിളി   കേട്ടത്.  അതുകേട്ട്   ഒരാളലോടെ   എല്ലാവരും  അങ്ങോട്ടോടി.  മുകളിലേക്കെത്തുമ്പോൾ     പ്രധാപന്റെ   റൂമിന്   മുന്നിലേ   ഭിത്തിയിൽ   ചാരി    എല്ലാം   തകർന്നവളെപ്പോലേ   ഇരിക്കുകയായിരുന്നു   ദേവിക. 

തുടരും…..

(  പ്രേതമിങ്ങനെയൊക്കെ    ചെയ്യുമോ   എന്ന്   ചോദിക്കാൻ  സാധ്യതയുള്ളത്   കൊണ്ട്   പറയുവാ   എന്റെ   പ്രേതം  ചെയ്യും   )

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗ്നിസാക്ഷി

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply