അടഞ്ഞ വാതിലിൽ ചാരി തന്നെത്തന്നെ നോക്കി നിൽക്കുന്ന സായി. ആ മുഖം കണ്ടതും അവൾ വേഗത്തിൽ ബെഡിൽ നിന്നുമെണീറ്റു. അപ്പോഴും ഒരു ചലനവുമില്ലാതെ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ.
“”””” പോവാണല്ലേ ???? “””””
“”””” മ്മ്മ്…. നിന്നിട്ടെന്തിനാ മറ്റുള്ളവരുടെ അവഗണന കാണാനോ… “”””
അല്പം സമയം കഴിഞ്ഞതും നേർത്തതെങ്കിലും ഉറച്ചസ്വരത്തിലുള്ള അവന്റെ ചോദ്യത്തിന് മറുപടിയായി വളരെ പതിയെ അവൾ പറഞ്ഞു. അത് കേട്ടതും അതുവരെ മറ്റെവിടെയൊ നോക്കി നിന്നിരുന്ന സായി പെട്ടന്നവളുടെ മുഖത്തേക്ക് നോക്കി. അവിടെ പക്ഷേ ഭാവഭേദമൊന്നുമുണ്ടായിരുന്നില്ല. ആ മിഴികളിൽ പോലും ഒരുതരം നിസ്സംഗത നിറഞ്ഞുനിന്നിരുന്നു. ഒരുനിമിഷം എല്ലാം മറന്നവനവളിലേക്ക് പാഞ്ഞടുത്തു. പിന്നെ ഇരു കൈകൾകൊണ്ടും ആ പെണ്ണിനെ വരിഞ്ഞുമുറുക്കി.
അപ്പോഴേക്കും പൊട്ടിയൊഴുകി തുടങ്ങിയിരുന്ന ആ നനഞ്ഞ മിഴികളിലും മുഖത്തുമാകെ ഭ്രാന്തമായി ചുംബിച്ചു. അപ്പോഴും കാര്യമറിയാതെ നിന്നിരുന്ന അവളുടെ കൈകൾ തിരികെയവനെയൊന്ന് വലയം ചെയ്യുവാനായി പോലും ഉയർന്നിരുന്നില്ല. കുറേ സമയം കൂടി അവന്റെ നെഞ്ചോരമങ്ങനെ നിന്നിട്ട് പെട്ടെന്നെന്തോ ഓർത്തതുപോലെ അവളവനെ തള്ളിമാറ്റി.
“””” തൊട്ടുപോകരുതെന്നെ അതിനും മാത്രം ഞാനാരാ നിങ്ങടെ ??? വീണ്ടും ഒരു കാര്യവുമില്ലാത്ത പാഴ്ക്കിനാവുകൾ തന്ന് നോവിക്കാനാണ് ഭാവമെങ്കിൽ നിന്നുതരില്ല തെന്നലതിന്. അത്രയേറെ നിങ്ങളെ ഞാ…ഞാൻ…. സ്നേ…””””
കണ്ണീരാൽ വാക്കുകൾ അടർത്തപ്പെട്ട് അവൾ നിലത്തേക്ക് ഊർന്നുവീണു. എന്തുപറഞ്ഞവളെ ആശ്വസിപ്പിക്കുമെന്ന് പോലുമറിയാതെ സായിയും നിശ്ചലമായി നിന്നു.
“”””” എന്തിനായിരുന്നു ഇതൊക്കെ …. എന്തിനായിരുന്നു എന്നേയിത്രയും അകറ്റി നിർത്തിയത്… വേദനിപ്പിച്ചത്… അന്നൊരു നിമിഷം കൊണ്ട് ഞാൻ സായിയേട്ടനാരുമല്ലാതായതെങ്ങനാ ????? “”””
പെട്ടന്ന് ഇരുന്നിടത്തുനിന്നും ചാടിയെണീറ്റ് അവന്റെ ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ട് അവൾ ചോദിച്ചു. അവസാനം തളർന്നാ നെഞ്ചിലേക്ക് തന്നെ വീണ് പൊട്ടിക്കരഞ്ഞു.
“”””” എന്തേലുമൊന്ന് പറ സാ….സായിയേട്ടാ എന്തിനാ എന്നോടിങ്ങനൊക്കെ ??? “”””
അവന്റെ നെഞ്ചിൽ തലയിട്ടുരുട്ടി കരയുന്നതിനിടയിൽ ഇടറിയ സ്വരത്തിൽ അവൾ വീണ്ടും ചോദിച്ചു.
“””” നിനക്കുവേണ്ടിയായിരുന്നു എല്ലാം…. “”””
പെട്ടന്നവനിൽ നിന്നുമാ വാക്കുകളടർന്നുവീണതും പിടിച്ചുനിർത്തിയത് പോലെ തെന്നലിന്റെ കരച്ചില് നിന്നു. അവനിൽ നിന്നുമല്പം അകന്നുമാറി ആ മുഖമാദ്യം കാണുന്നതുപോലെ അവൾ നോക്കി.
“””” എ….എന്താ പറഞ്ഞത് ???? “”””
“””” സത്യം…. എന്റെ പ്രാണനേക്കാളേറേ ഞാൻ സ്നേഹിക്കുന്ന നീയാണെ സത്യം. നിന്റെ ജീവനൊരു ചോദ്യച്ചിന്നമായപ്പോൾ എനിക്ക് വേറെ വഴിയില്ലായിരുന്നു. ഹൃദയം പറിയുന്ന നൊമ്പരത്തോടെ എനിക്കിങ്ങനെയൊക്കെ ആവേണ്ടി വന്നു. “”””
അപ്പോഴും ഒന്നും മനസ്സിലാവാതെ തുറിച്ചുനോക്കി നിൽക്കുന്ന അവളോട് അന്ന് നടന്നതൊക്കെ പറഞ്ഞുകഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നൊരു ഭാരമൊഴിഞ്ഞ ആശ്വാസമായിരുന്നു സായിക്ക്.
“””” ഇനിയും വയ്യെടി…. ഇനിയും ഞാനിങ്ങനെ ഭയന്നിരുന്നാൽ നിന്നെയെനിക്കെന്നെന്നേക്കുമായി നഷ്ടപ്പെടും. “”””
ഒരുതരം മരവിപ്പോടെ നിന്നിരുന്ന അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ച് ആ നെറുകയിൽ മുകർന്നുകൊണ്ട് അവൻ പതിയെ പറഞ്ഞു.
“””” സായിയേട്ടന് പേടിയുണ്ടോ ഞാൻ കൂടെയുള്ളോണ്ട് ഏട്ടനെന്തെങ്കിലും പറ്റുമെന്ന് ???? “”””
ഉരുകിയൊലിച്ചുകൊണ്ടിരുന്ന ആ നെഞ്ചിൽ ചാരി നിന്നുകൊണ്ട് തെന്നൽ ചോദിച്ചു.
“””” എന്തൊക്കെയാഡീ നീയീ പറയുന്നേ അങ്ങനെയാണോ നീയെന്നെ കരുതിയിരിക്കുന്നത് ??? നിനക്ക് വേണ്ടിയല്ലേ ഞാനിങ്ങനെയൊക്കെ…. “”””
അവളെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് ചോദിക്കുമ്പോൾ സായിയുടെ സ്വരം വല്ലാതെ ഉലഞ്ഞിരുന്നു.
“””” ഈ ലോകത്ത് സായിയേട്ടന്റെ ഈ നെഞ്ചോരമുള്ള സുരക്ഷിതത്വം എനിക്ക് വേറെവിടെ കിട്ടും ??? എന്റെ ജീവൻ പോയാലും വേണ്ടില്ല അതുവരെ എന്നേയിങ്ങനെ ചേർത്തുപിടിച്ചാൽ മാത്രം മതി. മറ്റൊന്നിനേം എനിക്ക് പേടിയില്ല. അതിന്റെ പേരിൽ ഇനിയുമെന്നെ വലിച്ചെറിയല്ലേ സായിയേട്ടാ… “”””
അവനെയിറുകെ പുണർന്ന് കണ്ണീരോടെ തെന്നൽ പറഞ്ഞു. അതിന് മറുപടി പറഞ്ഞില്ലെങ്കിലും ഇനി കൈ വിടില്ലെന്ന വാഗ്ദാനം പോലെ അവനാ നെറുകയിൽ ചുണ്ടമർത്തി. പക്ഷേ ആ പുനസമാഗമത്തിന്റെ പ്രതിഫലനങ്ങൾ പ്രകൃതിയിൽ പ്രകടമായിത്തുടങ്ങിയിരുന്നു. അതുവരെ പാലൊളിതൂകി നിന്നിരുന്ന ചന്ദ്രനെ മറച്ചുകൊണ്ട് എവിടെ നിന്നോ ഒരു കാർമേഘമെത്തി. വാനം തുളച്ചുകൊണ്ട് മിന്നൽപ്പിണരുകൾ മണ്ണിലേക്കാഴ്ന്നിറങ്ങി. ഒപ്പം തുള്ളിക്കൊരുകുടമെന്ന നിലയിൽ മഴയും ആർത്തലച്ച് പെയ്തിറങ്ങി.
“”””” ഇതെന്താ പതിവില്ലാതൊരു മഴ ???”””‘
ഉമ്മറത്തെന്തോ ആലോചിച്ചുനിന്നിരുന്ന ദേവരാജന്റെ പിന്നിൽ വന്നുകൊണ്ട് ലക്ഷ്മി ചോദിച്ചു. മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അത് ദക്ഷയുടെ പടയൊരുക്കമാണെന്ന കാര്യത്തിൽ അയാൾക്ക് സംശയമേതുമുണ്ടായിരുന്നില്ല.
“””” കിടക്കുന്നില്ലേ ദേവേട്ടാ ???? ‘”””
ആർത്തലക്കുന്ന മഴയിലേക്ക് തന്നെ നോക്കി നിന്നിരുന്ന ദേവരാജന്റെ തോളിൽ പതിയെ തൊട്ടുകൊണ്ട് ലക്ഷ്മി ചോദിച്ചു.
“””” ഇല്ല ലക്ഷ്മി…. ഇന്ന് കിടന്നാലും എനിക്കുറക്കം വരില്ല. ഇനി പൂജ കഴിയും വരെ ഒരു സ്വസ്ഥതയുമുണ്ടാവില്ല. “”””
“”””” ഒന്നും സംഭവിക്കില്ല ദേവേട്ടാ എല്ലാം നന്നായി തന്നെ നടക്കും. “””””
അയാളുടെ വാക്കുകളിലെ ഭയം മനസ്സിലാക്കിയതുപോലെ ലക്ഷ്മി പറഞ്ഞു. അയാൾ വെറുതെയൊന്ന് മൂളി. അപ്പോഴും പ്രകൃതി ഉറഞ്ഞുതുള്ളിക്കൊണ്ട് തന്നെയിരിക്കുകയായിരുന്നു.
ഈ സമയം കുന്നത്ത് മനയിലും കഠിനമായ പൂജകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഹോമകുണ്ഡത്തിലെ ആളിക്കത്തുന്ന അഗ്നിലേക്ക് നെയ്യും മറ്റുപൂജാദ്രവ്യങ്ങളും അർപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. ആളിക്കത്തുന്ന അഗ്നിയുടെ ചൂടിൽ പൂജാമുറിയുടെ കൽച്ചുവരുകൾ പോലും ഉരുകിയൊലിച്ചു.
“”””” ദക്ഷാ !!!!!!!!!!!!!!!!!!!!!!! “”””””
അരികിലേ ഓട്ടുരുളിയിൽ നിറച്ച ചോരച്ചുവപ്പുള്ള സിന്ദൂരലായനിയിലേക്ക് നോക്കിയുള്ള അനന്തൻ തിരുമേനിയുടെ അലർച്ചയിൽ ആ കൽചുവരുകൾ പോലും വിറപൂണ്ടു. പെട്ടന്ന് അങ്ങോട്ടൊഴുകിയെത്തിയ തണുത്ത കാറ്റിൽ പാലപ്പൂവിന്റെ വശ്യമായ സുഗന്ധം നിറഞ്ഞിരുന്നു. പിന്നാലെ തന്നെ ഉരുളിയിലൊരു തിരയിളക്കമുണ്ടായി.
“”””” മതി ദക്ഷാ നിന്റെ ഒളിച്ചുകളി… മുന്നിലേക്ക് വാ….. “””””
അതിലേക്ക് നോക്കി ആജ്ഞാസ്വരത്തിൽ തിരുമേനിയലറി. ആ ശബ്ദത്തിന്റെ അലകളടങ്ങും മുന്നേ തന്നെ അവിടമാകെയൊരു പൊട്ടിച്ചിരി മുഴങ്ങി. ആഞ്ഞുവീശിയ കാറ്റിൽ പാലപ്പൂ മണം മാറി വെന്തുരുകിയ പച്ചമാംസത്തിന്റെ ദുർഗന്ധം പരന്നു. അവളുടെ അട്ടഹാസത്തിൽ അഗ്നിയൊന്നുകൂടി ആളിക്കത്തി. കൊളുത്തിവച്ച വിളക്കുകൾ ഒന്നൊന്നായി അണഞ്ഞു. മണികൾ ഇടതടവില്ലാതെ ശബ്ദിച്ചു. തൂക്കുവിളക്കുകൾ കാറ്റിലാടി പരസ്പരം കൂട്ടിയിടിച്ചു.
“””‘””” ഇന്ദ്രനെയും ചന്ദ്രനെയും പോലും വക വയ്ക്കാത്ത ഈ ദക്ഷ കേവലമൊരു മനുഷ്യപ്പുഴുവായ നിന്നെ ഭയന്നൊളിക്കുമെന്നാണോ നീ കരുതിയത് “””””
ആർത്തട്ടഹസിച്ചുകൊണ്ടുള്ള ദക്ഷയുടെ സ്വരം മുഴങ്ങിയതും ഉരുളിയിലെ ജലത്തിൽ അവളുടെ വികൃതമായ മുഖവും പ്രത്യക്ഷപ്പെട്ടു.
“”””” മതിയാക്കിക്കൂടെ നിന്റെയീ പടപ്പുറപ്പാട് ഇതുകൊണ്ട് നീയെന്താണ് നേടാൻ പോകുന്നത് ???? “”””
ആ മുഖത്തേക്ക് നോക്കി ശാന്തവും ദൃഡവുമായ ശബ്ദത്തിൽ അനന്തൻ തിരുമേനി ചോദിച്ചു.
“””” ഇല്ല ഒന്നും അവസാനിക്കില്ല. ഇനിയൊരു അവസാനമുണ്ടെങ്കിൽ അന്ന് കളരിക്കൽ തറവാട്ടിലൊരു പുൽനാമ്പ് പോലുമവശേഷിക്കില്ല. “”””
വികൃതമായി പുഞ്ചിരിച്ചുകൊണ്ട് അവളലറി. അതുകേട്ടതും ആനന്ദന്റെ മുഖം വലിഞ്ഞുമുറുകി.
“””” ഇല്ല ദക്ഷ ആ തറവാട് മുടിക്കുന്നത് പോയിട്ട് അവിടുത്തെയൊരു ജീവൻ പോലും ഇനി നിനക്ക് ഞാൻ വിട്ടുതരില്ല. ””'”””
ക്രോധത്തോടെ അയാളത് പറഞ്ഞതും അവൾ വീണ്ടും ആർത്തുചിരിച്ചു. കത്തിക്കരിഞ്ഞ ആ മുഖത്ത് പുച്ഛം നിഴലിച്ചു.
“””” അതിന് നീയവിടെ എത്തിയിട്ട് വേണ്ടേ അനന്താ…. എത്തില്ല നീ… എത്തിക്കില്ലീ ദക്ഷ…. “”””
പറഞ്ഞതും അവൾ അപ്രത്യക്ഷമായി. അന്തരീക്ഷം ശാന്തമായി. പക്ഷേ അപ്പോഴേക്കും അനന്തൻ തിരുമേനിയുടെ ശരീരമാകെ വിയർപ്പിൽ കുതിർന്നിരുന്നു. അദ്ദേഹത്തിന്റെ മിഴികൾ ചുവന്നു. എന്തോ തീരുമാനിച്ചുറച്ചത് പോലെ മിഴികളടച്ച് അദ്ദേഹം വീണ്ടും ധ്യാനത്തിൽ മുഴുകി. ആ രാത്രി മുഴുവൻ നിദ്ര വെടിഞ്ഞ് പൂജാമുറിയിലെ കെടാവിളക്കിന് മുന്നിൽ ധ്യാനനിരതനായിരുന്നു തിരുമേനി. കളരിക്കലെ കാര്യവും മറിച്ചായിരുന്നില്ല. വരാൻ പോകുന്ന ഭയാനക നിമിഷങ്ങളുടെ ഓർമയിൽ ഒരുപോള കണ്ണടയ്ക്കാൻ പോലും ഭയന്ന് ഓരോരുത്തരും നേരം വെളുപ്പിച്ചു.
ബ്രഹ്മമുഹൂർത്തത്തിൽ തന്നെ കുളിച്ചുശുദ്ധിയായി നിത്യപൂജയൊക്കെ കഴിച്ച അനന്തൻ തിരുമേനി കിഴക്ക് വെള്ളകീറിയപ്പോൾ തന്നെ കളരിക്കലേക്ക് തിരിച്ചു. ഇതേ സമയം കളരിക്കലെ അകത്തളത്തിൽ പൂജയ്ക്കുള്ള സകല ഒരുക്കങ്ങളും പൂർത്തിയായിരുന്നു.
“””” എന്താ മാധവാ ഒരു പരിഭ്രമം പോലെ ??? “”””
വിജനമായ റോഡിലൂടെ കാറ് പായുമ്പോൾ വിയർത്തൊഴുകി വല്ലാത്തൊരു ഭാവത്തിലിരിക്കുന്ന ഡ്രൈവർ മാധവനെ കണ്ട് തിരുമേനി ചോദിച്ചു.
“””‘ അറിയില്ല തിരുമേനി…. വണ്ടി….. വണ്ടിയെന്റെ നിയന്ത്രണത്തിലല്ലാത്ത പോലെ. പിടിച്ചിട്ട് കിട്ടുന്നില്ല. “”'”””
വല്ലാത്തൊരു ഭയത്തോടെ ചെന്നിയിലെ വിയർപ്പൊപ്പിക്കൊണ്ട് അയാൾ പറഞ്ഞു.
“””” മ്മ്ഹ് ഒന്നും സംഭവിക്കില്ല നീ പേടിക്കണ്ട…. “”'””
അയാളെ ആശ്വസിപ്പിക്കാനായി പറഞ്ഞിട്ട് അദ്ദേഹം കണ്ണുകളടച്ച് ധ്യാനത്തിൽ മുഴുകി.
“””‘ നീയെന്നെ അവിടെയെത്തിക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു ദക്ഷാ…. “””
അദ്ദേഹത്തിന്റെ മനസ്സ് മന്ത്രിച്ചു. അപ്പോഴെല്ലാം തന്റെ നിയന്ത്രണത്തിലല്ലാതെ ചീറിപ്പായുന്ന വണ്ടിയെ നിയന്ത്രണ വിദേയമാക്കാനുള്ള ശ്രമത്തിലായിരുന്നു മാധവൻ. പക്ഷേ അപ്പോഴൊക്കെ ഏതോ വാശിയിലെന്നപോലെ സ്റ്റിയറിങ് തിരിയുകയും ആക്‌സിലേറ്റർ സ്വയമമരുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴൊരു പുഴയ്ക്ക് കുറുകെ കെട്ടിയ പാലത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു കാർ. പാലത്തിന്റെ ഒത്തനടുവിലെത്തിയതും ആരോ വലിച്ചെറിഞ്ഞൊരു തീപ്പെട്ടിക്കൂടുപോലെ വായുവിലുയർന്നുപൊങ്ങിയ ആ വാഹനം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയിലേക്കെടുത്തെറിയപ്പെട്ടു.
തുടരും…..
അഭിരാമി അഭിയുടെ മറ്റു നോവലുകൾ
അഗ്നിസാക്ഷി
മഴപോലെ
നിനക്കായ്
അഗസ്ത്യ
നിൻ നിഴലായ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Dhaksha written by Sreekutty
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission