നിറഞ്ഞൊഴുകിയ മിഴികൾ തുടക്കാൻ പോലും മറന്ന് നിൽക്കുകയായിരുന്ന സായിയുടെ തോളിൽ പതിയെ ഒന്ന് തട്ടിയിട്ട് അനന്തൻ തിരുമേനി തന്റെ കാറിന് നേർക്ക് നടന്നുനീങ്ങി. ആ വാഹനം തന്നെ കടന്നുപോയിട്ടും സായിയവിടെത്തന്നെ തറഞ്ഞുനിൽക്കുകയായിരുന്നു. കുറച്ചുസമയം കൂടി അവിടെത്തന്നെ നിന്നിട്ട് അവൻ പതിയെ കുളപ്പുരയിലേക്ക് നടന്നു. അവിടെച്ചെന്ന് ശാന്തമായ ജലത്തിലേക്ക് നോക്കിയിരിക്കുമ്പോൾ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകിയിറങ്ങി.
ആ സമയമത്രയും തെന്നലുമൊത്തുള്ള നിമിഷങ്ങളായിരുന്നു അവന്റെ ഉള്ള് നിറയെ. ഒരു കുസൃതിച്ചിരിയോടെ തന്റെ കൈകളിൽ തൂങ്ങി നടന്നിരുന്ന അവളെയോർക്കേ അവന് ഒന്നലറിക്കരയണമെന്ന് തോന്നി. പെട്ടന്നായിരുന്നു പിന്നിലൊരു പാദസരക്കിലുക്കം കേട്ടത്. തിരിഞ്ഞുനോക്കാതെ തന്നെ ആളെ മനസ്സിലായ അവൻ വേഗത്തിൽ കവിളുകളേ നനച്ചുകൊണ്ട് ഒഴുകിയിറങ്ങിയിരുന്ന നീർച്ചാലുകൾ പുറംകൈകൊണ്ട് തുടച്ചുനീക്കി. പിന്നെ വീണ്ടും പച്ചനിറത്തിലുള്ള ജലപ്പരപ്പിലേക്ക് നോക്കിയിരുന്നു.
“””” സായിയേട്ടാ…. “”””
“””” എന്താ !!!!! “”””
തൊട്ടരികിൽ വന്നിരുന്ന് കയ്യിൽ തൊട്ടുകൊണ്ട് ചോദിച്ച അവളെ നോക്കാതെ ഗൗരവത്തിൽ തന്നെ അവൻ ചോദിച്ചു. അവനിലെ ഭാവമാറ്റം അവൾ തിരിച്ചറിഞ്ഞുവെന്ന് ബോധ്യമാക്കും പോലെ ആ കൈകൾ പെട്ടന്ന് പിൻവലിഞ്ഞു.
“””‘ എന്താ സായിയേട്ടാ ഒരു ടെൻഷൻ പോലെ ??? എന്തെങ്കിലും വിഷമമുണ്ടോ മുഖമൊക്കെ വല്ലാതെ…. തിരുമേനിയെന്താ പറഞ്ഞത് ??? “”””
ആ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് അവൾ പതിയെ ചോദിച്ചു.
“””” എനിക്കൊരു വിഷമവുമില്ല…. പിന്നെ തിരുമേനി പറഞ്ഞത് എന്തായാലും അത് നീയെന്തിനാ അറിയുന്നത് ??? എന്റെ കാര്യങ്ങളൊക്കെ നിന്നെ ബോധിപ്പിക്കാൻ നീയെന്റെ ആരാ… എന്റെ ഭാര്യയോ??? “”””
ശബ്ദമുയർത്തി ദേഷ്യത്തിൽ തന്നെ അവൻ ചോദിച്ചു. പക്ഷേ അപ്പോഴെല്ലാം മിഴികൾ ആ പെണ്ണുമായി കൊരുക്കാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചിരുന്നു. കാരണം അവളുടെ മിഴികളിൽ നിന്നും തന്റെ ഉള്ള് മറച്ചുവയ്ക്കാൻ സാധ്യമല്ലെന്ന് അവന് അത്രയേറെ ബോധ്യമുണ്ടായിരുന്നു. അപ്പോഴെല്ലാം പെട്ടന്നുണ്ടായ അവന്റെ ഭാവമാറ്റത്തിന്റെ കാരണമറിയാതെ പകച്ചിരിക്കുകയായിരുന്നു തെന്നൽ.
“””” സായിയേട്ടനെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത് അതിനുമാത്രം ഞാനൊന്നും ചെയ്തില്ലല്ലോ… ഏട്ടനെന്തോ വിഷമമുള്ളതുപോലെ തോന്നിയതുകൊണ്ടല്ലേ ഞാൻ…. “”””
ഒരമ്പരപ്പോടെ അവൾ ചോദിച്ചു.
“””” അതാടീ പുല്ലേ ചോദിച്ചത് എന്റെ കാര്യങ്ങളൊക്കെ നിന്നെ ബോധിപ്പിക്കാൻ നീയെന്റെ ആരാണെന്ന് ???? “”””
ഇരുന്നിടടത്തുനിന്നും ചാടിയെണീറ്റുകൊണ്ട് അവൻ ചോദിച്ചു. ഒരിക്കലും കണ്ടിട്ടില്ലാത്ത അവന്റെയാ ഭാവം കണ്ട് ഭയന്നത് പോലെ തെന്നലും പിടഞ്ഞെണീറ്റു.
“””” പറയെഡീ പുല്ലേ ആരാ നീയെന്റെ ??? എടീ പറയാൻ …. “”””
വന്യമായ ഭാവത്തിൽ അവളെപ്പിടിച്ച് ഭിത്തിയിലേക്ക് ചേർത്ത് ചുവന്നുതുടുത്ത മിഴികൾ കൊണ്ടവളെ തുറിച്ചുനോക്കി അവൻ അലറി.
“””” ആ…. ആരും…. ആരുമല്ല…. “””””
അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി വിക്കി വിക്കി അത് പറയുമ്പോൾ ആ പെണ്ണിന്റെ അധരങ്ങൾ വിറപൂണ്ടിരുന്നു. ആ കരിയെഴുതിയ മിഴികൾ കലങ്ങിയൊഴുകി. അവളുടെയാ വാക്കുകളും മുഖവും തന്റെ നെഞ്ചിനെ കീറി മുറിക്കുന്നതറിഞ്ഞുവെങ്കിലും സായിയുടെ മുഖം വലിഞ്ഞു മുറുകിത്തന്നെയിരുന്നു. അറിയാതെ അവളിലെ അവന്റെ കൈകളയഞ്ഞു. ഞൊടിയിടയിൽ അവനെ തള്ളിമാറ്റി മുകളിലേക്കുള്ള പടിക്കെട്ടുകൾ ഓടിക്കയറുമ്പോൾ നെഞ്ചിലെ നോവ് സഹിക്കാൻ കഴിയാതെ ആ പെണ്ണ് പൊട്ടിക്കരഞ്ഞുപോയിരുന്നു.
മുളചീന്തും പോലെയുള്ള ആ സ്വരം ചെവിയിൽ വന്നലച്ചതും ചങ്കുപൊട്ടുന്നത് പോലെ തോന്നി സായിക്ക്. നെഞ്ചുപൊട്ടിക്കരയുന്ന അവളെയൊന്ന് ചേർത്തുപിടിച്ച് ആ നെറുകയിലൊന്ന് ചുണ്ടമർത്താൻ അവന്റെ കൈകളും ഹൃദയവും വെമ്പി. എങ്കിലും അവൾക്ക് വേണ്ടിത്തന്നെ അവനാ തോന്നലിനെയൊക്കെ അടക്കി നിർത്തി. കുളപ്പുരയുടെ വാതിൽ കടന്നവൾ പുറത്തേക്ക് പോയതും വേദനയോടവൻ പടിക്കെട്ടിലേക്കിരുന്നു.
ആ നിമിഷം അവളെ വേദനിപ്പിച്ചതോർത്ത് അവൾക്ക് നൊന്തതിലുമധികം അവന്റെ നെഞ്ച് നൊന്തിരുന്നു. കലങ്ങി മറിഞ്ഞ ആ മിഴികളോർക്കേ നിസ്സഹായതയോടെ അവൻ സ്വന്തം മുടിയിഴകളിൽ വിരൽ കോർത്തുവലിച്ചു.
“””” ആരാടീ നീയെന്റെ ???? “”””
“””” ആ… ആരും… ആരുമല്ല… “””‘
ആ രംഗം ഒരിക്കൽക്കൂടി മനസ്സിലേക്കോടിയെത്തിയതും അവൻ പിന്നിലേക്ക് മലർന്നുകിടന്നലറിക്കരഞ്ഞു.
“””” നീ… നീയാണ് പെണ്ണേ എനിക്കെല്ലാം…. നീയില്ലാതെ ഒരു നിമിഷം പോലുമീ സായിയില്ലെഡീ… ഈ നെഞ്ച് മുഴുവൻ നീയാ….നീ മാത്രം. പക്ഷേ ഇപ്പൊ എനിക്കിങ്ങനെയൊക്കെ ആയെ പറ്റൂ നിനക്ക് വേണ്ടി നിന്റെ ജീവന് വേണ്ടി എനിക്ക് നിന്നെയെന്നിൽ നിന്നുമകറ്റിയേ മതിയാവൂ. പക്ഷേ അപ്പോഴും നെഞ്ച് നീറുവാഡീ… അത്രയ്ക്ക്…. അത്രക്ക് ഇഷ്ടാടീ നിന്നെയെനിക്ക്. നിന്റെ ജീവൻ വച്ചൊരു പരീക്ഷണത്തിനെനിക്ക് വയ്യെഡീ… “””
നിറകണ്ണുകളോടെ പടിക്കെട്ടുകളിൽ കിടക്കുമ്പോൾ അവന്റെ ഹൃദയം ആർത്തുവിളിച്ചു. ഈ സമയം തന്റെ മുറിയിൽ കയറി വാതിലടച്ച തെന്നൽ ആർത്തലച്ച് കരഞ്ഞുകൊണ്ട് ബെഡിലേക്ക് വീണു. തൊട്ടുമുൻപ് നടന്ന സംഭവങ്ങളോർക്കേ ഹൃദയം നിന്നുപോകും പോലെ തോന്നിയവൾക്ക്.
“”” നീയെന്റെ ആരാടീ !!!!!!!!! “”””
അവന്റെയാ ചോദ്യം അവളുടെ തലച്ചോറിൽ മാറ്റൊലിക്കൊണ്ടു. നെഞ്ചിലേ നൊമ്പരം സഹിക്കാൻ കഴിയാതെ അവൾ സ്വന്തം മുടിയിഴകൾ പിച്ചിച്ചീന്തി. കുറച്ചുമുൻപ് വരെ പ്രണയം മാത്രം നിറഞ്ഞിരുന്ന ആ മിഴികളിൽ കണ്ട വെറുപ്പവളെ അത്രയേറെ തളർത്തിയിരുന്നു. വാതിലിലാരോ തട്ടുന്ന ശബ്ദം കേട്ടാണ് കരഞ്ഞുകരഞ്ഞെപ്പോഴോ ഉറങ്ങിപ്പോയ അവൾ കണ്ണ് തുറന്നത്. അപ്പോഴേക്കും സമയം ഉച്ചയ്ക്ക് രണ്ട് കഴിഞ്ഞിരുന്നു. കണ്ണുകൾ വലിച്ചുതുറന്ന് മുടിയിഴകളൊന്ന് മാടിയൊതുക്കി അവൾ വേഗം ചെന്ന് വാതിൽ തുറന്നു.
വാതിൽ തുറന്നുപുറത്തേക്ക് വന്ന അവളെക്കണ്ട് ചിരിയോടെ നിന്ന ലക്ഷ്മിയുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു. അവരവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ആ നോട്ടം കണ്ടതും തെന്നലൊരു പരുങ്ങലോടെ മുഖം കുനിച്ചു.
“””‘” മോളെ തനൂ എന്തുപറ്റി ??? എന്താ മുഖമൊക്കെ ഇങ്ങനെ നീ കരയുവായിരുന്നോ ??? “”””
ആധിയോടേ അവളുടെ മുഖത്തൂടെ വിരലോടിച്ചുകൊണ്ട് അവർ ചോദിച്ചു.
“””””” ഏയ് ഒന്നുല്ലാന്റി…. നല്ല തലവേദനയുണ്ടായിരുന്നു അതിന്റെയാവും. “””””
ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു. എങ്കിലും ലക്ഷ്മിയുടെ മുഖം തെളിഞ്ഞിരുന്നില്ല. അവിടെ സംശയഭാവം തന്നെയായിരുന്നു അപ്പോഴും.
“””” മ്മ്ഹ് ശരി മോള് വന്നുവല്ലതും കഴിക്ക് മണി രണ്ടുകഴിഞ്ഞു. “”””
അവളുടെ മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് അവർ പറഞ്ഞു.
“””” എനിക്കിപ്പോ വേണ്ടാന്റി ഞാൻ കുറച്ചുകഴിഞ്ഞ് കഴിച്ചോളാം. “””””
അവൾ പതിയെ പറഞ്ഞു.
“”'”” അതൊന്നും പറഞ്ഞാൽ പറ്റില്ല വയ്യാതിരിക്കുമ്പോൾ ആഹാരം കൂടി കഴിച്ചില്ലേൽ തളർന്നുപോകും. “”””
അവളുടെ തലയിൽ തലോടിക്കൊണ്ട് ലക്ഷ്മി പറഞ്ഞു.
“””” പ്ലീസ് ആന്റി എനിക്കൊട്ടും വിശപ്പില്ലാഞ്ഞിട്ടാ… “””
അവൾ പറഞ്ഞതുകേട്ട് മനസ്സില്ലാ മനസോടെ അവർ താഴേക്ക് പോയി. രാത്രി അത്താഴം കഴിക്കാനും തെന്നൽ താഴേക്ക് ചെന്നിരുന്നില്ല. കുറേക്കഴിഞ്ഞ് സായി അങ്ങോട്ട് വരുമ്പോൾ ടേബിളിന് ചുറ്റും എല്ലാവരുമുണ്ടായിരുന്നുവെങ്കിലും തെന്നൽ മാത്രമില്ലെന്ന് കണ്ടതും അവന്റെ നോട്ടം മുകളിലേക്ക് നീണ്ടു. വേഗം തന്നെ അവൻ മുകളിലേക്ക് കയറിച്ചെന്നു.
തെന്നലിന്റെ റൂമിന്റെ വാതിലിലെത്തിയതും കണ്ടു ബെഡിൽ കമിഴ്ന്നുകിടക്കുന്ന ആ പെണ്ണിനെ. ഇടയ്ക്കിടെ മുഖത്തേക്ക് നീളുന്ന ആ കൈകളിൽ നിന്നും കരയുവാണെന്ന് മനസ്സിലായതും അവന്റെ ചങ്ക് തകർന്നു. അല്പനേരത്തെ ശ്രമത്തിനൊടുവിൽ വികാരങ്ങളെ നിയന്ത്രിച്ചുകൊണ്ട് അവനകത്തേക്ക് ചെന്നു.
“””” ഡീ….. “”””
സ്വരം വിറയ്ക്കാതെ ശ്രദ്ധിച്ചുകൊണ്ട് അവൻ വിളിച്ചു. എങ്കിലും അവളിൽ നിന്നും പ്രതികരണമൊന്നുമുണ്ടായില്ല.
“””” എണീക്കെഡീ നിന്നേയല്ലേ വിളിച്ചത് ???? “”””
ഒരു കൈകൊണ്ട് അവളുടെ കൈ മുട്ടിൽ പിടിച്ചുവലിച്ചെണീപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു.
“””” എണീറ്റുവാടീ…. “”””
കിടക്കയിലെണീറ്റിരുന്ന അവളോടായി അവൻ പറഞ്ഞു.
“””” എങ്ങോട്ട് ???? “”””
“””” വല്ലതും കഴിക്കാൻ… “”””
കണ്ണുകളിൽ തീക്ഷണത വരുത്തിക്കൊണ്ടുള്ള അവളുടെ ചോദ്യത്തിൽ ഒന്ന് പതറിയെങ്കിലും അവൻ പറഞ്ഞു.
“””” എനിക്കൊന്നും വേണ്ട….. “”””
“””” ആരെ തോൽപ്പിക്കാനാഡീ പട്ടിണി കിടക്കുന്നത് മര്യാദയ്ക്ക് വന്നുകഴിച്ചോ… “””
“””” ഇല്ലെങ്കിലോ ??? ഇല്ലെങ്കിൽ താനെന്നെയെന്ത് ചെയ്യും ???? അല്ലെങ്കിൽ തന്നെ എന്റെ കാര്യങ്ങളന്വേഷിക്കാൻ നിങ്ങളാരാ ??? ഞാൻ കഴിച്ചാലും കഴിച്ചില്ലേലും നിങ്ങക്കെന്താ ???? . “”””
അവന്റെ ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ട് ചോദിക്കുമ്പോൾ അവളുടെ മിഴികൾ ചാലിട്ടൊഴുകിത്തുടങ്ങിയിരുന്നു. അതുകണ്ടുനിൽക്കാൻ കഴിയാതെ അവൻ മറ്റെവിടേക്കൊ മിഴികൾ പായിച്ചു.
“””””” ചുമ്മാകിടന്ന് ഷോ കാണിക്കാതെ വന്നു കഴിക്കെടീ…. “”””
ശബ്ദമൽപ്പം ഉയർത്തി അവൻ പറഞ്ഞു.
“””” എനിക്ക് വേണ്ടന്നല്ലേ പറഞ്ഞത്…. “”””
“””” പൊന്നുമോളെ കൂടുതൽ വാശി പിടിക്കരുത്. പിടിച്ചാലറിയാല്ലോ പൊക്കിയെടുത്ത് ഞാൻ കൊണ്ടുപോകും. അതുവേണ്ടെങ്കിൽ മര്യാദക്ക് വാ…. “”””
മുന്നിൽ നിന്നവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് തന്നോട് ചേർത്തുനിർത്തിക്കൊണ്ട് അവൻ പറഞ്ഞു.
“””‘ വിടെന്നെ തൊട്ടുപോകരുതെന്നെ…. എന്നേ തൊടാൻ താനാരാ ???? “”””
“””” ശരി തൊടുന്നില്ല പക്ഷേ ഇവിടെ പട്ടിണി കിടന്ന് ചവാൻ പറ്റില്ല അതുകൊണ്ട് മര്യാദക്ക് താഴേക്ക് വാ. “””
അവളുടെ ചോദ്യം ഉള്ളുലച്ചെങ്കിലും അതു ഭാവിക്കാതെ അവൻ പറഞ്ഞു.
“””””” നാശം…. “”””
പറഞ്ഞതും അവൾ ചവിട്ടികുലുക്കി താഴേക്ക് പോയി.
“””” എന്റെ പ്രാണൻ പട്ടിണിയിരിക്കുമ്പോൾ എനിക്കിറങ്ങുമോഡീ…. “”””
അവളുടെ പോക്ക് നോക്കി നിൽക്കുമ്പോൾ ഒരു ചെറുപുഞ്ചിരിയോടേ അവന്റെ മനസ്സ് മന്ത്രിച്ചു. ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നുപോയി. അപ്പോഴേക്കും അനന്തൻ തിരുമേനി പറഞ്ഞ പൂജകൾക്കുള്ള ദിവസത്തിലേക്ക് ഇനി ഏഴുദിവസങ്ങൾ കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു. പക്ഷേ ഈ ദിവസങ്ങളിലൊന്നും ദക്ഷയുടെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആ ശാന്തത ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയത് ദേവരാജനെയായിരുന്നു. കാരണം അയാൾക്കുറപ്പായിരുന്നു അത് കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതയാണെന്ന്.
“””” ഈ ചാർട്ട് പ്രകാരമുള്ള കാര്യങ്ങളൊക്കെ പൂജയ്ക്ക് ഒരുക്കിയിരിക്കണം. പിന്നെ എല്ലാവരുടെയും മനസ്സ് ഏകാഗ്രമായിരിക്കണം. പിന്നെ പ്രത്യേകിച്ച് ഇപ്പോൾ തറവാട്ടിലുള്ള ആരും തന്നെ ഈ പൂജ കഴിയും വരെ അവിടം വിട്ട് പോകാൻ പാടില്ല. “”””
പൂജയ്ക്ക് മൂന്നുദിവസങ്ങൾ കൂടി ബാക്കി നിൽക്കേ ഒരുക്കങ്ങളെപ്പറ്റി തിരക്കാൻ കുന്നത്ത് മനയിലെത്തിയതായിരുന്നു ദേവരാജൻ.
“”””” തിരുമേനി….. “”””
“”””” മ്മ്ഹ്…. പറയൂ ദേവരാജാ…. “”””
“”””” അത് തിരുമേനി ഒരുക്കങ്ങൾ നടത്താൻ പറഞ്ഞതല്ലാതെ മറ്റുകാര്യങ്ങളൊന്നും പറഞ്ഞില്ലല്ലോ… “”””
മടിച്ചുമടിച്ച് അയാൾ ചോദിച്ചു. അനന്തൻ തിരുമേനി പതിയെ ഒന്ന് പുഞ്ചിരിച്ചു.
“””” ദേവരാജാ…. നേർവഴിക്കൂടെ അവളെ തളക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞിരുന്നുവല്ലോ. അതുകൊണ്ട് തന്നെ നടക്കാൻ പോകുന്നത് ഉഗ്രമായ ആഭിചാരക്രിയകളാണ്. അതിന്റെ അവസാനം ദക്ഷ എന്നന്നേക്കുമായി ഇല്ലാതെയാവും. നാൽപ്പത്തിയൊന്നുനാൾ കാലഭൈരവന് മുന്നിൽ വച്ചുപൂജിച്ച ആണിയവളുടെ ശിരസ്സിൽ തറഞ്ഞിറങ്ങുന്ന നിമിഷം അവൾ ഇല്ലാതെയാവും. ആ കർമം നിർവഹിക്കേണ്ടത് രേവതി നക്ഷത്രത്തിന്റെ അവസാന നാഴികയിൽ പിറവിയെടുത്ത പുരുഷനാണ്. “””””
“””” തിരുമേനി അത്…. “””
“”” മ്മ്ഹ് അറിയാം സായി അവൻ തന്നെയാണ് അതിന് നിയോഗിക്കപ്പെട്ടവൻ. പക്ഷേ ആ കർമം അത് നിർവഹിക്കപ്പെടേണ്ടത് ദക്ഷ അവൾ രതിമൂർച്ചയുടെ അവസാന യാമങ്ങളിലായിരിക്കുമ്പോഴാണ്. “””‘”
ഒരു ദീർഘ നിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു നിർത്തി. അപ്പോഴും കേട്ടതിന്റെ ഞെട്ടൽ മാറാതെ അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുകയായിരുന്നു ദേവരാജൻ.
“””” അങ്ങനെയും ഒരാളുണ്ട് ദേവരാജാ…. സമയമാകുമ്പോൾ കളരിക്കലെ മണ്ണിൽ അവൻ കാലുകുത്തും. “”””
ദേവരാജന്റെ ഉള്ളിലെ ചോദ്യങ്ങളറിഞ്ഞതുപോലെ അനന്തൻ തിരുമേനി പറഞ്ഞു. ഉള്ളിലെ ആശങ്കകളുടെ ഭാരവും പേറി ദേവരാജൻ കളരിക്കലേക്ക് തിരിച്ചു. ആ ദിവസവും പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നുപോയി.
“””‘””” അങ്കിൾ ഞാൻ വന്ന കാര്യങ്ങളൊക്കെ കഴിഞ്ഞു. ഇനിയെത്രയും വേഗമെനിക്ക് ഡൽഹിക്ക് തിരികെപ്പോകണം. അതുകൊണ്ട് നാളെത്തന്നെ ഞാൻ പോകും വൈകുന്നേരം നാലുമണിക്കാണ് ഫ്ലൈറ്റ്. “””‘””
രാത്രി അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആരെയും നോക്കാതെ ദേവരാജനോടായി തെന്നലത് പറഞ്ഞത്. ആ വാക്കുകൾ എല്ലാവരുടെയും മുഖത്തെ തെളിച്ചം മായ്ച്ചു. അതേറ്റവും വേദനിപ്പിച്ചത് സായിയെ ആയിരുന്നു. ആരും കാണാതെ അവന്റെ മിഴികൾ അവളെ തേടിയെത്തി. പക്ഷേ അവളുടെ നോട്ടം മറ്റെവിടെയൊ ആയിരുന്നു.
അവളുടെ ആ വാക്കുകൾക്കെന്ത് മറുപടി നൽകുമെന്നറിയാതെ എല്ലാവരുമിരിക്കുമ്പോൾ തന്നെ തെന്നൽ കഴിപ്പ് മതിയാക്കി എണീറ്റു. പിന്നീടൊരു വറ്റുപോലും സായിക്കും ഇറങ്ങുമായിരുന്നില്ല. എങ്കിലും കുറച്ചുസമയം കൂടി അവിടെയിരുന്നിട്ട് അവൻ പതിയെ മുകളിലേക്ക് പോയി.
റൂമിൽ ചെന്ന് കിടന്നിട്ടും അവനൊരു സമാധാനവുമുണ്ടായിരുന്നില്ല. കുറെ നേരം തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നിട്ട് അവനെണീറ്റ് പുറത്തേക്ക് നടന്നു. ഈ സമയം തന്റെ മുറിയിലിരുന്ന് ബാഗ് പാക്ക് ചെയ്യുകയായിരുന്നു തെന്നൽ. പെട്ടന്നാണ് മുറിയുടെ ഡോർ ലോക്കാവുന്ന ശബ്ദമവളുടെ കാതിൽ പതിച്ചത്. തിരിഞ്ഞുനോക്കുമ്പോൾ ആ കാഴ്ച കണ്ട് അവളൊന്ന് ഞെട്ടി.
തുടരും…..
അഭിരാമി അഭിയുടെ മറ്റു നോവലുകൾ
അഗ്നിസാക്ഷി
മഴപോലെ
നിനക്കായ്
അഗസ്ത്യ
നിൻ നിഴലായ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Dhaksha written by Sreekutty
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission