Skip to content

ദക്ഷ – 3

dhaksha

സായി   അവളുടെ   തൊട്ടുപിന്നിലെത്തിയതും   അത്   മരക്കൊമ്പിലൂടെ   ഊർന്ന്   അവൾക്ക്   നേരെ   ആഞ്ഞു.  പെട്ടന്നെന്തോ   ഒരുൾവിളി   പോലെ   അവനവളെ  ഒരു   സൈഡിലേക്ക്   വലിച്ച്   മാറ്റി. പെട്ടന്നായത്   കൊണ്ട്    ബാലൻസ്   തെറ്റിയ   തെന്നൽ   താഴേക്ക്   വീണു.  ഒപ്പം  അവളെ  പിടിക്കാൻ   ശ്രമിച്ച   സായിയും. 

“””  എന്തിനാ   എ….  “””

തന്റെ   മേലേക്ക്   വീണവന്റെ   ഷർട്ടിലമർത്തിപ്പിടിച്ച്    എന്തോ   ചോദിക്കാനായുമ്പോഴായിരുന്നു   അവളുടെ   മിഴികൾ    മരക്കൊമ്പിൽ   ചുറ്റിപ്പിണഞ്ഞ്   രൗദ്രഭാവത്തോടെ    തങ്ങളെത്തന്നെ   നോക്കിക്കിടക്കുന്ന   നാഗത്തിൽ    പതിഞ്ഞത്.

“””” സായിയേട്ടാ   പാമ്പ്….  “””

പറഞ്ഞിട്ട്   ഒരു   നിലവിളിയോടെ   അവളവനെ   ഇറുകെ   പുണർന്നു.  അവന്റെ   കൈകളും   അവളുടെ   ഇടുപ്പിൽ   പിണഞ്ഞിരുന്നു.  ഈ   രംഗമെല്ലാം   നോക്കി   ഭയന്ന്    നിൽക്കുകയായിരുന്നു   അപ്പോൾ   സംഗീതയും   സ്വപ്നയും.   പക്ഷേ   അപ്പോഴേക്കും   ക്രൂരത   നിറഞ്ഞ   കണ്ണുകളോടെ   ഒരിക്കൽ   കൂടി   അവരെയൊന്ന്   നോക്കിയിട്ട്   ആ   ജീവിയവിടെ   നിന്നും   പിൻതിരിഞ്ഞിരുന്നു.  അത്   കണ്ട്   ഒരാശ്വാസത്തോടെ   അവന്റെ   നോട്ടമവളിലേക്ക്   പാളി   വീണു.  പക്ഷേ   അവളപ്പോഴും   മിഴികൾ   ഇറുകെയടച്ചിരിക്കുകയായിരുന്നു. 

“””” ഡീ   എണീക്ക്   അത്   പോയി….  “””

ഇടക്കെപ്പോഴോ   നോട്ടം   അരികിൽ   അമ്പരന്ന്   നിന്നിരുന്ന   സഹോദരിമാരിലേക്ക്   വീണതും   ഒരു   ഞെട്ടലോടെ   അവളിൽ   നിന്നും   പിടഞ്ഞുമാറിക്കൊണ്ട്   അവൻ   പറഞ്ഞു. ആ   വാക്കുകൾ   കേട്ട്   തെന്നൽ   പതിയെ   മിഴികൾ   തുറന്നു.   ആ   മിഴികൾ   വല്ലാതെ   ചുവന്ന്‌   കലങ്ങിയിരുന്നു.  അപ്പോഴേക്കും    ഓടിയവളുടെ   അരികിലെത്തിയ   സ്വപ്നയും   സംഗീതയും   കൂടി   പതിയെ   അവളെ   താങ്ങി   എണീപ്പിച്ചു.  പക്ഷേ   തെന്നലിന്റെ   മിഴികളപ്പോഴും   സായിയിൽ   തന്നെയായിരുന്നു.  ആ   മിഴികളിലെ   അപ്പോഴത്തേ   ഭാവം   എന്തെന്ന്   അവനൊട്ട്   വിവേചിച്ചറിയാനും   കഴിഞ്ഞില്ല. 

“”””  വേഗം   വാ   പോകാം…..  “”””

  മൂടിക്കെട്ടിയ   ആകാശവും   കലി   പൂണ്ടുതുടങ്ങിയ   കാറ്റുമൊക്കെ   കണ്ട്   പറഞ്ഞുകൊണ്ട്   സായി   വേഗത്തിൽ   മുന്നോട്ട്   നടന്നു.  ഒപ്പം   പെൺകുട്ടികളും. 

“”””  ഇവിടെ   നടന്നതൊന്നും   വീട്ടിലാരോടും   വിശദീകരിക്കണ്ട   “”””

നടക്കുന്നതിനിടയിൽ   ആരോടെന്നില്ലാതെ   അവൻ   പറഞ്ഞു.  മറുപടിയായി   സംഗീതയും   സ്വപ്നയുമൊന്ന്   മൂളി.  തെന്നൽ   പക്ഷേ   അപ്പോഴും   ആ   സംഭവത്തിന്റെ   മരവിപ്പിൽ   തന്നെയായിരുന്നു.   തറവാട്ടിൽ   ചെന്നതും   അവളാരോടുമൊന്നും   പറയാതെ   മുകളിൽ   തന്റെ   റൂമിലേക്ക്   പോയി.  രാത്രി   അത്താഴം   കഴിക്കാൻ   നേരവും   അവളെ   താഴേക്ക്   കാണാതെ   ദേവിക   വന്നുനോക്കുമ്പോൾ   അവൾ   ഗാഡമായ   ഉറക്കത്തിലായിരുന്നു.  അതുകൊണ്ട്   തന്നെ   അവരൊട്ട്   ശല്യം   ചെയ്യാനും   പോയില്ല. 

ഏകദേശം   അർദ്ധരാത്രിയോടടുത്തപ്പോഴാണ്   തന്റെ   ദേഹത്തൂടെ   എന്തോ   ഇഴയുന്നത്   പോലെയവൾക്ക്   തോന്നിയത്.  വേഗം   കയ്യെത്തിച്ച്   ബെഡ് സ്വിച്ച്   ഓൺ   ചെയ്യുമ്പോൾ   കണ്ട   കാഴ്ച   അവളുടെ   രക്തം   മരവിപ്പിക്കുന്നതായിരുന്നു.   തന്റെ   അരക്കെട്ടിലൂടെ   ചുറ്റിപ്പിണഞ്ഞ്   പത്തി   വിടർത്തി   ഉയർന്ന്   നിൽക്കുകയായിരുന്നു    സന്ധ്യക്ക്‌      കാവിൽ   കണ്ട   അതേ   നാഗം.   ആ   ജന്തുവിനെ   ഒരിക്കൽ   കൂടി   നോക്കാൻ   ധൈര്യമില്ലാതെ   അവൾ   കണ്ണുകൾ   മുറുക്കിയടച്ചു.  

“””””  ആാാാഹ്ഹ്ഹ്ഹ്ഹ്  !!!!!!!!!!!!!!  “”””””

പിന്നീടുണ്ടായ   അവളുടെ   നിലവിളിയിൽ   കളരിക്കൽ   തറവാട്   നടുങ്ങി   വിറച്ചു.  നിമിഷനേരം   കൊണ്ട്   ആ   വലിയ   വീട്   മുഴുവൻ   പ്രകാശത്തിൽ   മുങ്ങി.

“”” എന്താ   മോളെ   എന്തുപറ്റി  ????   “””

ചാരിയിട്ടേയുണ്ടായിരുന്നുള്ള   തെന്നലിന്റെ   മുറിയുടെ   വാതിൽ   തള്ളിത്തുറന്ന്   അകത്തേക്ക്   കയറുമ്പോൾ   വെപ്രാളത്തോടെ   ദേവരാജൻ   ചോദിച്ചു. അപ്പോൾ   മുറിയുടെ   ഒരു   മൂലയിൽ   മുട്ടിന്മേൽ   മുഖമമർത്തിയിരിക്കുകയായിരുന്നു   അവൾ. 

“””””  മോളെ…..  “”””

ഓടിയവളുടെ   അടുത്തേക്ക്   ചെന്നുകൊണ്ട്   വിളിച്ച   ലക്ഷ്മിയുടെ   സ്വരം   കേട്ടതും   തലഉയർത്തിയ   തെന്നലവരുടെ   മാറിലേക്ക്   വീണ്   പൊട്ടിക്കരഞ്ഞു. 

“””” എന്താടാ   എന്തിനാ   എന്റെ   കുട്ടിയിങ്ങനെ   കരയണേ ????  “”””

ചേർത്തുപിടിച്ചവളുടെ   നെറുകയിലൂടെ   പതിയെ   വിരലോടിച്ചുകൊണ്ടാണ്   ലക്ഷ്മിയത്   ചോദിച്ചത്. 

“”””  പാ….  പാമ്പ്….  “”””

“””  പാമ്പോ   എവിടെ ???  “””

റൂമിന്   വെളിയിൽ   എല്ലാം   ശ്രദ്ധിച്ചുകൊണ്ട്   നിൽക്കുകയായിരുന്ന   സായി   ഓടിയകത്തേക്ക്   വന്നുകൊണ്ട്   ചോദിച്ചു.

“”””” അവിടെ…. അവിടെയെന്റെ   ബെഡിൽ   ഉണ്ടായിരുന്നു  “”””

ഭയന്ന്   വിറച്ച്   കിടക്കയിലേക്ക്   വിരൽ   ചൂണ്ടിക്കൊണ്ട്   അവൾ   പറഞ്ഞു.  അപ്പോഴേക്കും   അവനതിലെ   വിരിയും   പുതപ്പുമൊക്കെ   ശ്രദ്ധയോടെ   നീക്കിത്തുടങ്ങിയിരുന്നു.  സ്ത്രീകളുടെയെല്ലാം   മുഖത്ത്   ഭയം   കൂടുകെട്ടിയിരുന്നു.  

“””  ഇവിടെയെങ്ങും   ഒന്നുമില്ല   താൻ   വല്ല   സ്വപ്നവും  കണ്ടതാവും   “””

ആ   മുറി   മുഴുവൻ   പരിശോധിച്ചിട്ടും   ഒന്നുമില്ലെന്ന്   കണ്ടപ്പോൾ   സായി   പറഞ്ഞു.

“””  അല്ല   സായിയേട്ടാ   അതവിടെ   ഉണ്ടായിരുന്നു.  എന്റെ…. എന്റെ   ദേഹത്ത്…  “”””

ഭയം   കൊണ്ട്   വാക്കുകൾ   മുഴുമിപ്പിക്കാൻ   കഴിയാതെ   അവൾ   വീണ്ടും  വിതുമ്പി.  അപ്പോഴും   സന്ധ്യക്ക്   കാവിൽ   നടന്നതൊക്കെയോർത്തുള്ള   ഭയം   കൊണ്ട്   അവളേതോ   സ്വപ്നം   കണ്ടതാവും   എന്ന്  തന്നെയായിരുന്നു   സായിയുടെ   ചിന്ത.

“”””  ആഹ്   പോട്ടെ   ഇനിയതൊന്നുമോർക്കാൻ   നിക്കണ്ട.    മോള്    കിടന്നൊ   ഇന്ന്   ആന്റിയും   ഇവിടെ   കിടക്കും  “”””

പെട്ടന്ന്   ദേവരാജൻ   പറഞ്ഞു.  പിന്നെ   മറ്റുള്ളവരെയും   കൂട്ടി   പുറത്തേക്ക്   നടന്നു.  ഒരു   ചെറിയ   കുഞ്ഞിനേപ്പോലെ   ലക്ഷ്മിയോട്   ചേർന്ന്   തെന്നൽ   പതിയെ   ബെഡിലേക്ക്   കിടന്നു.  പക്ഷേ   അപ്പോഴും   അവളിലെ   വിറയൽ   മാറിയിരുന്നില്ല.  അത്   മനസ്സിലായിട്ടെന്നപോലെ   ലക്ഷ്മിയവളുടെ   പുറത്ത്   പതിയെ   തട്ടിക്കോണ്ടിരുന്നു. 

രാത്രി   എപ്പോഴോ   തളർന്നുറങ്ങുമ്പോഴും   അവളുടെ   കൈകൾ   ലക്ഷ്മിയുടെ   അരക്കെട്ടിൽ   മുറുകെ   പിടിച്ചിരുന്നു.  മുറിയിലെത്തിയിട്ടും   സായിക്കൊട്ടും   ഉറക്കം   വരുന്നുണ്ടായിരുന്നില്ല.  അപ്പോഴെല്ലാം   അവന്റെ   ഉള്ള്   നിറയെ   പേടിച്ചരണ്ട   തെന്നലിന്റെ   മുഖമായിരുന്നു.   ഇടയ്ക്കെപ്പോഴോ   ചിന്തകൾ   സന്ധ്യക്ക്   കാവിൽ   നടന്ന  സംഭവങ്ങളിലേക്കെത്തി   നോക്കിയപ്പോൾ   അവന്റെ   നട്ടെല്ലിലൂടൊരു   പെരുപ്പ്    കടന്നുപോയി.  അവൻ   കണ്ണുകൾ   മുറുകെയടച്ച്   തല   ഇരുവശത്തേക്കും   വെട്ടിച്ചു. 

രാവിലെ   എണീക്കുമ്പോൾ   തെന്നലിന്   ചെറിയൊരു   പനിയുണ്ടായിരുന്നത്   കൊണ്ട്   ലക്ഷ്മിയും   ദേവികയും  അവളുടെ   പിന്നാലെ   തന്നെയായിരുന്നു.  ചൂടുവെള്ളം   കുടിപ്പിക്കലും   കഞ്ഞി   കൊടുക്കലുമൊക്കെയായി   ഒരു   ബഹളം    തന്നെയായിരുന്നു.  ഇതൊക്കെ   കാണുന്നുണ്ടായിരുന്നെങ്കിലും   സായി   മാത്രം   കൂടുതലൊന്നും   ചെയ്യാൻ  പോയില്ല.  എങ്കിലും    ഇടയ്ക്കിടെ   അവന്റെ   മിഴികൾ   വാടിക്കുഴഞ്ഞിരിക്കുന്ന   ആ   പെണ്ണിനെ   ഉഴിഞ്ഞുകൊണ്ടിരുന്നു. 

ഇടയ്ക്കെപ്പോഴോ   അവന്റെ   നോട്ടം   ശ്രദ്ധിച്ച   അവളുടെ   അധരങ്ങളിലൊരു   വാടിയ   പുഞ്ചിരി   മൊട്ടിട്ടു.   അത്   കണ്ട്   അവനും   പതിയെ    ഒന്ന്   ചിരിച്ചു. 

“””” ഒറ്റദിവസം   കൊണ്ടെന്റെ   കുഞ്ഞങ്ങ്   പാതിയായി   “””

വിഷമത്തോടെയുള്ള   ലക്ഷ്മിയുടെ   പറച്ചിൽ   കേട്ടാണ്   സായി   വേഗം   തിരിഞ്ഞ്   പിന്നിലേക്ക്   നോക്കിയത്.  അപ്പോൾ   അകത്തുനിന്നും   ഒരു   ഗ്ലാസിൽ   വെള്ളവും   ഗുളികയുമൊക്കെയായി    തെന്നലിന്റെ   അരികിലേക്ക്   വരികയായിരുന്നു   അവർ. 

“””  ദാ   മോളെ   ഇതങ്ങ്   കഴിക്ക്   പനി   വിടട്ടെ….  “””

അവളുടെ   അരികിൽ   ചെന്നിരുന്ന്   അത്   കയ്യിലേക്ക്   കൊടുത്തുകൊണ്ട്   ലക്ഷ്മി   പറഞ്ഞു.  പുഞ്ചിരിയോടെ   അവളത്   വാങ്ങിക്കഴിക്കുമ്പോൾ    അവളുടെ   മുടിയിഴകളിലൂടെ   വിരലോടിച്ചുകൊണ്ടിരിക്കുകയായിരുന്നു   അവർ.  കഴിച്ചുകഴിഞ്ഞതും   ഗ്ലാസ്‌   മാറ്റിവച്ച്    തെന്നലവരുടെ   മടിയിലേക്ക്   ചാഞ്ഞുകിടന്നു.   അത്   കണ്ട്   ലക്ഷ്മിയും   സായിയും  ഒരുപോലെ   പുഞ്ചിരിച്ചു.. 

“””   നീ   സുമീടെ   മോള്  തന്നെ   അവളുമിങ്ങനെയായിരുന്നു   ഞങ്ങള്   കോളേജിൽ   പഠിക്കുന്ന   സമയത്തൊക്കെ.   എന്തെങ്കിലും   വയ്യായ്കയുണ്ടെങ്കിൽ   എന്നെപ്പിന്നെ   ഇടംവലം   വിടില്ലായിരുന്നു.  വയ്യാതെ   തിരിച്ച്   വീട്ടിൽ   പോരണമെങ്കിലും   അവൾക്ക്   ഞാൻ   കൂടെ   വേണമായിരുന്നു.  “”””

ഒരു   ചിരിയോടെ    ഓർമകളിലൂടെ   ഊളിയിട്ടുകൊണ്ട്   ലക്ഷ്മി    പറഞ്ഞു.  അപ്പോഴെല്ലാം   അവരുടെ  കൈപ്പത്തി   സ്വന്തം   കവിളിലേക്ക്   ചേർത്ത്   വച്ച്   ഒരു   പുഞ്ചിരിയോടെ   കിടക്കുകയായിരുന്നു   തെന്നൽ.  അത്   നോക്കി   വീണ്ടുമൊന്ന്   ചിരിച്ചിട്ട്   സായി   പതിയെ   മുകളിലേക്ക്    നടന്നു.  

ഉച്ചയോടടുത്ത   സമയത്ത്   സ്റ്റോർ റൂമിലെന്തോ  എടുക്കാൻ   പോയതായിരുന്നു   ദേവിക.  അവർ  സ്റ്റോർ റൂമിലേക്ക്    കയറി   ഷെൽഫിൽ   എന്തോ    തിരഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു   പെട്ടന്ന്   മുറിയിലെ   വെളിച്ചമണഞ്ഞത്. ഒപ്പം   തന്നെ   റൂമിന്റെ   വാതിലടയുന്ന   ശബ്ദവും   അവരുടെ   കാതിൽ   വന്നലച്ചു.   എന്തോ   ഒരു   ഭയം   തന്നെ   വന്ന്   മൂടുന്നതവരറിഞ്ഞു.   ഒന്ന്   ചലിക്കാൻ   പോലും   ഭയന്ന്   അവരവിടെത്തന്നെ   തറഞ്ഞുനിന്നു. 

പെട്ടന്നാണ്   മുന്നിലാരോ   നിൽക്കുന്നത്   പോലെയവർക്ക്   തോന്നിയത്.  ഒന്ന്   ഞെട്ടിയ   ദേവിക   പതിയെ   പിന്നിലേക്ക്   നീങ്ങി.   ഒപ്പം   ആ   രൂപവും.    അത്   തന്നോടടുക്കും   തോറും   അവരുടെ   തൊണ്ട   വരണ്ടു,  മിഴികൾ   നിറഞ്ഞു.  ദേവികയുടെ   കയ്യിലിരുന്ന   കണ്ണാടിപ്പാത്രം   നിലത്തേക്ക്   വീണ്   വലിയൊരു   ശബ്ദത്തോടെ  പൊട്ടിച്ചിതറി.  ഒന്നുച്ചത്തിൽ   നിലവിളിക്കാൻ   അതിയായി   ആഗ്രഹിച്ചുവെങ്കിലും   ശബ്ദം   തൊണ്ടയിൽ   കുടുങ്ങിക്കിടക്കുന്നത്   നിസ്സഹായതയോടെ   അവരറിഞ്ഞു.  ഇരുളിൽ   പൊതിഞ്ഞ   ആ   രൂപം  തന്നോടടുക്കുംതോറും   പച്ചമാംസം   വെന്തതിന്റെ   രൂക്ഷഗന്ധം   അവരുടെ   മൂക്കിലേക്കടിച്ചുകയറി.  ഭയന്ന്   ശരീരം   തളരുന്നത്   പോലെ   തോന്നിയ   ദേവിക   പിന്നിലെ   ഭിത്തിയിലേക്ക്   ചാരി. 

“”””  അമ്മേ…. ഈ   ലൈറ്റണച്ചിട്ടമ്മയിവിടെന്തെടുക്കുവാ ????  “””

പെട്ടന്ന്   ആ   ചോദ്യമുയർന്ന്   കേട്ടതും   മുറിയിലാകെ   വെളിച്ചം   പരന്നു.   നഷ്ടപ്പെട്ട   ജീവൻ   തിരികെ   കിട്ടിയ   ആശ്വാസത്തിൽ   ദേവിക   മിഴികൾ   വലിച്ചുതുറന്നു.   മുന്നിൽ   നിൽക്കുന്ന   സ്വപ്നയേ   കണ്ടതും   അവരവളെ   ചേർത്തുപിടിച്ച്   പൊട്ടിക്കരഞ്ഞു.   അപ്പോഴും   ഒന്നും   മനസ്സിലാവാതെ   അമ്പരന്ന്   നിൽക്കുകയായിരുന്നു    സ്വപ്ന.  

“””‘  എന്താമ്മേ  എന്തുപറ്റി  ???  “””

“””  ഏയ്   ഒന്നുല്ല   ഞാൻ    പെട്ടന്നെന്തോ  ഓർത്ത്….  “”””

അവളുടെ   ചോദ്യത്തിന്   മറുപടി   പറയുമ്പോൾ   മിഴികൾ   അമർത്തി   തുടച്ച്   ചിരിക്കാൻ   ശ്രമിക്കുകയായിരുന്നു   ദേവികയപ്പോൾ.  വെറുതെ   അവളേക്കൂടി   പേടിപ്പിക്കണ്ടല്ലോ   എന്ന   ചിന്തയായിരുന്നു  അതിന്   പിന്നിൽ.  ആ   ദിവസമെങ്ങനെയൊക്കെയോ  കടന്നുപോയി.  വീണ്ടും   രാത്രി   പകലിനെ   വിഴുങ്ങി. 

രാത്രി   എല്ലാവരും   കിടന്നതിന്   ശേഷം   വെറുതെ   മുകളിലെ   വരാന്തയിലൂടെ   നടക്കുകയായിരുന്നു   സായി.   കയ്യിൽ   എരിഞ്ഞു   പാതിയയൊരു   സിഗരറ്റുമുണ്ടായിരുന്നു.    അപ്പോഴാണ്   താഴെ   നടുമുറ്റത്ത്   കൂടി   ആരോ   നടക്കുന്ന   ശബ്ദം   കേട്ടത്.  പാലുപോലെ   ഒഴുകിപ്പരന്നിരുന്ന   നിലാവെളിച്ചത്തിൽ   അത്   തെന്നലാണെന്ന്   അവൻ   വേഗം    തന്നെ   തിരിച്ചറിഞ്ഞു.   രാത്രി   ഉറങ്ങാൻ   നേരം   മാത്രമിടാറുള്ള   ഒരു   ഗൗണായിരുന്നു   അവളുടെ   വേഷം.  പിന്നിലഴിഞ്ഞുലഞ്ഞ്   കിടന്നിരുന്ന   നീണ്ട   മുടിയിഴകൾ   കാറ്റിൽ   പാറിക്കളിച്ചു.   തീർത്തും   നിശബ്ദമായ   ആ   അന്തരീക്ഷത്തിൽ   അവളുടെ   കാലിലെ   പാദസ്വരംത്തിന്റെ   ശബ്ദം   നന്നായി   മുഴങ്ങി   കേൾക്കുന്നുണ്ടായിരുന്നു. 

ആദ്യം    വിളിക്കാമെന്ന്   വിചാരിച്ചുവെങ്കിലും    സമയം   അനുകൂലമല്ലാത്തതിനാൽ   അവൻ   വേഗത്തിൽ   അങ്ങോട്ട്   പോകാനായി   സ്റ്റെപ്പുകളിറങ്ങി.   അവനോടിയിറങ്ങി   മുറ്റത്തെത്തുമ്പോഴേക്കും   അവൾ   മുറ്റത്തിന്റെ   അതിരിലെത്തിയിരുന്നു. 

“”””  ഇവളീ   പാതിരാത്രി   എങ്ങോട്ടാ   ഈ   ഓടിപ്പോണത്  ???  “”””

അവിടെ   നിന്നുതന്നെ   വേഗത്തിൽ   നടന്നുപോകുന്ന   അവളെ   നോക്കി   അവൻ   പിറുപിറുത്തു.   പക്ഷേ   അപ്പോഴും   അവളുടെ   കാലുകൾ   വേഗത്തിൽ  തന്നെ   ചലിച്ചുകൊണ്ടിരുന്നു.   പിന്നീടൊന്നുമാലോചിക്കാതെ   മുണ്ടും   മടക്കിക്കുത്തി   അവനും   അവൾക്ക്   പിന്നാലെ   നടന്നു. 

അവളപ്പോഴേക്കും   തറവാട്ട്   പടിപ്പുര   കടന്ന്   കാവിന്   പിന്നിലെ   ആമ്പൽ   കുളത്തിലേക്കുള്ള   വഴിയേ   നടന്നുതുടങ്ങിയിരുന്നു. 

“”””  ഡീ   നീയിതെങ്ങോട്ടാ   ഈ   വലിച്ചുവിട്ട്   പോണത്  ???   കുളത്തിൽ   ചാടി   ചാവാനോമറ്റോ   പ്ലാനുണ്ടോ  ????  “””

അവളുടെ   ലക്ഷ്യം   മനസ്സിലായതും   പിന്നിൽ   നിന്നും   അല്പം   ഉച്ചത്തിൽ   സായി   വിളിച്ചുചോദിച്ചു.   പക്ഷേ   അത്   കേട്ടതായി   പോലും   ഭാവിക്കാതെ   അവൾ    വീണ്ടും   നടപ്പ്   തുടർന്നു. 

“”””  എടീ   കോപ്പേ   നിന്നോടാ   ചോദിച്ചത്   ഈ   നേരത്ത്   നീയാരുടമ്മൂമ്മേ   കെട്ടിക്കാനാ   ഇങ്ങോട്ട്   വന്നതെന്ന്  ???   “””

അവൾ   മൈൻഡ്   ചെയ്യുന്നില്ലെന്ന്   കണ്ടപ്പോൾ   അല്പം   കലിപ്പിൽ   തന്നെ   അവൻ   ചോദിച്ചു.  അപ്പോഴവൾ   ചെറുതായി   ഒന്ന്   ചിരിച്ചതവൻ   വ്യക്തമായി   കേട്ടു.  പെട്ടനായിരുന്നു   അവൾ   പിന്നിലേക്ക്   വെട്ടിത്തിരിഞ്ഞത്.   ആ   ചൊടികളിലൊരു   കുസൃതിച്ചിരി   തത്തിക്കളിച്ചിരുന്നു.   വിടർന്ന   മിഴികൾ   കൊണ്ട്   വശ്യമായവളവനെ   നോക്കി.  അപ്പോഴവളുടെ   കവിളിലെ   നുണക്കുഴികൾ   വ്യക്തമായി   തെളിഞ്ഞ്   കാണമായിരുന്നു.  പുഞ്ചിരിക്കുമ്പോൾ   തെളിഞ്ഞുകാണാവുന്ന   അവളുടെ   കട്ടപ്പല്ല്    നിലാവെളിച്ചത്തിൽ   വെട്ടിത്തിളങ്ങി.  വല്ലാത്തൊരു   ഭാവത്തിൽ   നോക്കി   നിന്നിരുന്ന   അവളുടെ   മാറിടങ്ങൾ   ദ്രുതഗതിയിൽ   ഉയർന്ന്   താഴ്ന്നു.  ഈ   സമയമെല്ലാം   അവളെത്തന്നെ   നോക്കി   നിൽക്കുകയായിരുന്നു   സായി.  അവന്റെ   മിഴികൾ   ഒരാവേശത്തോടെ    അവളിലെ   പെണ്ണുടലിലൂടെ   ഒഴുകി   നടന്നു.  പിന്നെ   വീണ്ടും   വശ്യമായി   പുഞ്ചിരിച്ച്   നിൽക്കുന്ന   അവളുടെ   മിഴികളുമായി   കൊരുത്തുവലിച്ചു.   ആ   നിമിഷം   തെന്നലിന്റെ   ചുണ്ടുകളൊന്ന്   മന്ദഹസിച്ചു.   അവൾ   നാവ്   നീട്ടി   സ്വന്തം   അധരങ്ങളെയൊന്ന്   തഴുകി. 

“”””  വാ   സായിയേട്ടാ….  വാ….  “”””

വല്ലാത്തൊരാർത്തിയോടെ    ഇരുകൈകളും   വിടർത്തി   നിന്ന്   വിറയാർന്ന   സ്വരത്തിൽ   അവൾ   വിളിച്ചു.   ആ   സമയം   സായിയുടെ   മിഴികളിൽ   പ്രണയവും   കാമവും   കൂടിക്കുഴഞ്ഞൊരു   ഭാവമായിരുന്നു.   അവൻ   തീർത്തും   അവൾക്കടിമപ്പെട്ടിരുന്നു.  തന്നേത്തന്നെ   മറന്ന്   ഒരുതരം   ഉന്മാദത്തോടെ   അവനവൾക്കരികിലേക്ക്   നടന്നു.   അത്   കണ്ടതും   ഒരു   പുഞ്ചിരിയോടെ   തന്നെ   അവൾ   പിൻതിരിഞ്ഞ്    മുന്നോട്ട്   നടന്നു. 

പിന്നാലെ   തന്നെ   സർവ്വവും   മറന്ന്   സായിയും.  നിലത്ത്   പോലും   നോക്കാതെ   അവളിൽ   മാത്രം   ശ്രദ്ധ   കേന്ദ്രീകരിച്ച്   നടക്കുന്നതിനിടയിൽ   പ്രകൃതിയിൽ   വന്ന   മാറ്റങ്ങളൊന്നും   അവൻ   തിരിച്ചറിഞ്ഞിരുന്നില്ല.  അതുവരെ   പൂനിലാവ്   പൊഴിച്ചിരുന്ന   ചന്ദ്രൻ   അരുതാത്തതെന്തോ   നടക്കാൻ   പോകുന്നതിന്റെ   മുന്നോടിയായി   ഭയന്നിട്ടെന്നവണ്ണം   കറുത്ത   മേഘങ്ങൾക്ക്   പിന്നിലൊളിച്ചു.  ആ   പരിസരമാകെ   അന്ധകാരത്തിൽ   മുങ്ങി.   പെട്ടന്നെവിടെ   നിന്നോ   പാഞ്ഞെത്തിയ   ശക്തമായ   കാറ്റിൽ   മരങ്ങൾ   ആടിയുലഞ്ഞു.   ചുറ്റുപാടും   ഏതൊക്കെയോ   മരച്ചില്ലകൾ   അടർന്നുവീണു.  മറ്റുചില   മരങ്ങൾ   പൂർണമായും   കടപുഴുകി   വീണു.  ഇരുട്ടിന്റെ   മറവിലെവിടെ   നിന്നോ   മൂങ്ങകൾ   മൂളി.  തുടർച്ചയായി   കാലൻകോഴി   കൂവി.  ഭയന്ന്   വിറങ്ങലിച്ചിട്ടെന്നപോലെ   ദയനീയമായി   നായകൾ   ഓരിയിട്ടു.  എവിടെനിന്നൊക്കെയോ   നാഗങ്ങളുടെ   സീൽക്കാരങ്ങളുയർന്നു.  പക്ഷേ    സായി   മാത്രം   ഇതൊന്നുമറിഞ്ഞിരുന്നില്ല. 

അപ്പോഴേക്കും   തെന്നൽ   കാവിനെ   മറികടന്ന്   പിന്നിലെ   കുളത്തിനരികിലേക്ക്   എത്തിയിരുന്നു.  ഉപയോഗിച്ചിട്ട്‌   കാലങ്ങളായ   കുളത്തിൽ  നിറയെ   ആമ്പൽപ്പൂക്കളും   അതിലേറെ   പായലും   നിറഞ്ഞിരുന്നു.   അതിന്റെ   പടവുകൾ   മുഴുവൻ   പൊട്ടിപ്പൊളിഞ്ഞ്   കിടന്നിരുന്നു.  അഴുകിയ   പായലിന്റെയും   കെട്ടിക്കിടക്കുന്ന   ചെളിയുടെയും   ആമ്പൽപ്പൂക്കളുടെയുമൊക്കെ   കൂടിക്കുഴഞ്ഞൊരു   ഗന്ധമായിരുന്നു   അവിടമാകെ.  പക്ഷേ   പതിയെ   പതിയെ   അവിടമാകെ   പാലപ്പൂക്കളുടെ    മാസ്മര  സുഗന്ധം   പരന്നുതുടങ്ങി. 

വീണ്ടുമൊരിക്കൽ    കൂടി   തിരിഞ്ഞുനിന്ന്   സായിയേ   നോക്കി   പുഞ്ചിരിക്കുമ്പോൾ   അവൾ  വല്ലാതെ   കിതയ്ക്കുന്നുണ്ടായിരുന്നു.   അതിന്റെ   അലയൊലികൾ   ഒരു   മുരൾച്ച   പോലെ   ആ   പരിസരമാകെ    അലയടിച്ചു.   പിന്നെ   വീണ്ടും   തിരിഞ്ഞ   അവൾ   പതിയെ   പൊട്ടിപ്പൊളിഞ്ഞു   കിടക്കുന്ന   കൽപ്പടവുകളിലൂടെ   കുളത്തിലേക്കിറങ്ങിത്തുടങ്ങി.  അപ്പോഴേക്കും   അതുവരെയുണ്ടായിരുന്ന   പാലപ്പൂ   മണത്തിന്   പകരം  അവിടമാകെ   കത്തിക്കരിഞ്ഞ   മനുഷ്യമാംസത്തിന്റെ   ദുർഗന്ധം   പരന്നുതുടങ്ങി.  പക്ഷേ   അതൊന്നുമറിയാതെ   അവളിൽ   ലയിച്ചിരുന്ന   സായി   വീണ്ടും   അവൾക്ക്   പിന്നാലെ    മുന്നോട്ട്   നീങ്ങി.  പക്ഷേ   ആദ്യത്തെ   പടവിലേക്ക്    നീണ്ട   അവന്റെ   പാദമവിടെ   സ്പർശിക്കും   മുന്നേ   പിന്നിൽ   നിന്നുമാരോ   ശക്തമായി   അവന്റെ   ഷർട്ടിന്റെ   കോളറിൽ   പിടിച്ചുനിർത്തി.  ആ   നിമിഷം   ഒരു   ഉറക്കത്തിൽ   നിന്നെന്നപോലെ   അവൻ   ഞെട്ടിയുണർന്നു. 

തുടരും…..

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗ്നിസാക്ഷി

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!