Skip to content

ദക്ഷ – 4

dhaksha

“””  അച്ഛാ….  “””

തിരിഞ്ഞതും   പിന്നിൽ   നിൽക്കുകയായിരുന്ന   ദേവരാജനെകണ്ട്   അമ്പരപ്പോടെ   അവൻ   വിളിച്ചു.

“”””   നീയെന്താ   സായി   ഇവിടെ ????  “”””

എല്ലാമറിയാമായിരുന്നുവെങ്കിലും   ഗൗരവ  ഭാവത്തിൽ   തന്നെ   അയാൾ   ചോദിച്ചു .

“”””  അതുപിന്നെ   അച്ഛാ   ഇവൾ…..  “”””

“”””   ആര്  ????  “”””

അവൻ   കൈ   ചൂണ്ടി   പറഞ്ഞിടത്തേക്ക്   നോക്കി   അയാൾ   ചോദിച്ചു.   അപ്പോഴാണ്   സായിയും   അങ്ങോട്ട്   നോക്കിയത്.  പക്ഷേ   തെന്നൽ   നിന്നിടം   ശൂന്യമായിരുന്നു.  അതവനെ   കുറച്ചൊന്നുമല്ല   അമ്പരപ്പിച്ചത്.  അവനാ   കുളപ്പടവിലേക്കും   ദേവരാജന്റെ   മുഖത്തേക്കും   മാറി   മാറി   നോക്കി. 

“”””  പക്ഷേ   അച്ഛാ   അവളിവിവിടെ….. തെന്നൽ…. “”””

“”””  മതി  വിശദീകരിച്ചത്.  അതെങ്ങനാ   ഈശ്വരനെ   വിളിച്ചിട്ട്   കിടക്കണമെന്ന്   പറഞ്ഞാൽ   കേൾക്കില്ലല്ലോ.   പിന്നെ   ഇങ്ങനത്തെ   തോന്നലൊക്കെ   ഉണ്ടാവാതിരിക്കുമോ.  ഇനി   നിന്ന്   കറങ്ങാതെ   വാ   പോകാം “””””

ഇല്ലാത്ത   ദേഷ്യം   ഭാവിച്ച്   പറയുമ്പോഴും   ദക്ഷയുടെ   മുഖവും   വാക്കുകളുമായിരുന്നു   അയാളുടെ   ഉള്ള്   നിറയെ.

“”””  എനിക്കറിയാം   ദക്ഷ   ഇവനിവിടെങ്ങനെ   വന്നെന്ന്    പക്ഷേ   ഞാൻ   ജീവനോടിരിക്കുന്ന   കാലത്തോളം   വിട്ടുതരില്ല   ഞാൻ.  അങ്ങനെ   സംഭവിക്കണമെങ്കിൽ   ആദ്യം   നീയെന്നെ    കൊല്ലണം.  “”””

സായിയേയും   കൂട്ടി   തിരികെ   നടക്കുമ്പോൾ    ആ   കൽപ്പടവുകളിലേക്കൊരിക്കൽ   കൂടി   തിരിഞ്ഞുനോക്കി   അയാളുടെ   മനസ്സ്   മന്ത്രിച്ചു.  അപ്പോഴും   വർഷങ്ങൾക്ക്   മുൻപുള്ള   ഒരു   എട്ടുവയസുകാരന്റെയെന്നപോലെ   അവന്റെ   കൈത്തണ്ടയിലയാൾ   മുറുകെ    പിടിച്ചിരുന്നു. 

“”””  ഇപ്പൊ   നിനക്കിവനെ   രക്ഷിക്കാൻ   കഴിഞ്ഞുവെന്ന്   കരുതി   ഒരിക്കൽക്കൂടി   നിനക്കതിന്   കഴിയില്ല   ദേവരാജാ….. ഞാൻ   മോഹിച്ച   നിന്റെ   മകനെ   ഞാൻ    കൊണ്ടുപോയിരിക്കും.  മരണത്തെ   കൂട്ടുപിടിച്ച്   അവനെ   ഞാൻ   സ്വന്തമാക്കിയിരിക്കും….  “”””

പെട്ടന്നൊരു    ചൂടുകാറ്റായ്   അയാളുടെ   കാതോരമെത്തിയ   ദക്ഷയുടെ   സ്വരം   മൊഴിഞ്ഞു.   ഒരു    ഞെട്ടലോടെ   അയാൾ   തിരിഞ്ഞുനോക്കിയെങ്കിലും   അവിടം   ശൂന്യമായിരുന്നു.

“”””  എന്നാലും   അവളെന്തിനാവും   ഈ   രാത്രി   ഇങ്ങോട്ട്   വന്നത്  ???   പെട്ടന്നവൾ   എങ്ങോട്ടാ   പോയത്  ???   “”””

തറവാട്ട്   മുറ്റത്തേക്ക്   കയറുമ്പോഴും   ആ   ചോദ്യങ്ങൾ   സായിയെ   കുഴപ്പിച്ചുകൊണ്ടിരുന്നു.  എങ്കിലും   അവനൊന്നും   മിണ്ടാതെ   മുന്നോട്ട്   നടന്നു. 

“”””  നീ   ചെന്ന്   കിടക്കാൻ   നോക്ക്   “”””

പൂമുഖത്തേക്ക്   കയറിയതും   അവിടെയുള്ള   ചാരുകസേരയിലേക്കിരുന്നുകൊണ്ട്   ദേവരാജൻ   പറഞ്ഞു.  ഒന്ന്   മൂളി   ഒരുനിമിഷം   അയാളെ   നോക്കി  നിന്നിട്ട്   അവൻ   പതിയെ   മുകളിലേക്കുള്ള   പടവുകൾ   കയറിത്തുടങ്ങി.

“”””  ഈ  കാറ്റുവന്ന്   കാതിൽ   പറഞ്ഞു…

നീ   എന്നുമെന്നുമെന്റേതു   മാത്രം….  “””

മുകളിലെത്താറായപ്പോഴാണ്   പാറയിൽ   ചിരട്ടയുരക്കുന്ന    സൗണ്ടിലൊരു   പാട്ട്   കേട്ടത്.   കാണാതെ   തന്നെ   ആളെ   മനസ്സിലായതും   അവൻ   ധൃതിയിൽ   മുകളിലേക്ക്   കയറി.  അവിടെ   നീണ്ട   മുടി   മാറിലേക്കിട്ട്   ചീകിയൊതുക്കിക്കൊണ്ട്   തെന്നൽ   നിന്നിരുന്നു.   അതിനിടയിലുള്ള   പാട്ടായിയിരുന്നു   സായി   കേട്ടത്.

“”””  ഡീ….  “”””

അവളെ   കണ്ടതും   അല്പമുച്ചത്തിൽ   തന്നെ   സായി   വിളിച്ചു.   പെട്ടന്നവൾ   ഞെട്ടിത്തിരിഞ്ഞ്   അവന്റെ   മുഖത്തേക്ക്   നോക്കി. 

“””””  ഇങ്ങേർക്കെന്നാ   ഒച്ചേടെ   അസുഖമുണ്ടോ  അല്ലേപ്പിന്നെ   ഇത്രയടുത്ത്   നിന്നിങ്ങനെ   കാറണോ  ????  “”””

പിറുപിറുത്തുകൊണ്ട്   അവളവന്റെയടുത്തേക്ക്   ചെന്നു.

“”””  എന്താടി   നിന്ന്   പിറുപിറുക്കുന്നത്  ????  ‘”””

“”””  അല്ല   സായിയേട്ടനിതുവരെ   ഉറങ്ങിയില്ലേന്ന്   ചോദിക്കുവായിരുന്നു.  “””

ഒരു   വിളറിയ   ചിരിയോടെ   അവൾ  പറഞ്ഞു. 

“”””  ഞാൻ   ഉറങ്ങാത്തോണ്ടാണല്ലോ   നിന്റെ   പ്ലാനൊക്കെ   പാളിപ്പോയത്   “”””

“”””  പ്ലാനോ   എന്ത്‌   പ്ലാൻ ????   “””

അവൻ   പറഞ്ഞത്   കേട്ട്   ഒന്നും    മനസ്സിലാവാതെ   അവൾ   ചോദിച്ചു. 

“”””   അയ്യോ   ഒന്നുമറിയാത്ത   കുഞ്ഞുവാവ….  സത്യം   പറയെടി   എന്തിനാഡീ    നീയീ   പാതിരാത്രി    കുളക്കടവിൽ   പോയത്  ???  “””

അവളുടെ   മിഴികളിലേക്ക്   തന്നെ   ഉറ്റുനോക്കിക്കൊണ്ട്   അവൻ   ചോദിച്ചു.  അപ്പോഴും   കാര്യമറിയാതെ   മിഴിച്ചുനിൽക്കുകയായിരുന്നു   തെന്നൽ.  നിഷ്കളങ്ക   ഭാവത്തിലുള്ള   അവളുടെ   നിൽപ്പും   ഭാവവും   കൂടി   കണ്ടപ്പോൾ   സായിയിൽ   ദേഷ്യമിരച്ചുകയറി. 

“””””  സായിയേട്ടൻ   വല്ല   സ്വപ്നവും   കണ്ടോ  ചുമ്മാ   വട്ടുപറയാതെ   പോയിക്കിടന്നുറങ്ങാൻ   നോക്ക് “””””

അവന്റെ   നോട്ടമത്ര   പന്തിയല്ലെന്ന്   തോന്നിയതും   പറഞ്ഞിട്ടവൾ   വേഗത്തിൽ   തന്റെ   റൂമിന്   നേർക്ക്   നടന്നു.  പക്ഷേ   അപ്പോഴേക്കും   കയ്യിൽ   പിടി   വീണിരുന്നു. 

“”””  എങ്ങോട്ടാഡീ   നീയീ   ഓടുന്നത്   പറഞ്ഞിട്ട്   പോയാൽ   മതി…  “””

അവളുടെ   കയ്യിൽ   പിടിച്ച്   പിന്നിലേക്ക്   വലിച്ച്   തന്നോട്   ചേർത്തുകൊണ്ടാണ്   അവനത്   പറഞ്ഞത്.   അവന്റെയാ   പ്രവർത്തിയിൽ   തെന്നൽ   ശരിക്കുമൊന്ന്   ഭയന്നിരുന്നു.   അവളുടെ   മുഖം   വിളറി  വെളുത്തു.  മിഴികൾ   തുറിച്ചു.   പക്ഷേ   അതൊന്നും   മൈൻഡ്   ചെയ്യാതെ   സായിയവളുടെ   ഇടുപ്പിലൂടെ   കൈ   ചുറ്റി   തന്നോട്   ചേർത്തുപിടിച്ചു.  അവന്റെ   നിശ്വാസം   നേരെ   മുഖത്തടിക്കും    വിധം   അത്രയുമടുത്ത്   അവനോട്   ചേർന്ന്   നിൽക്കുമ്പോൾ   തെന്നലിന്റെ   ഹൃദയം   പടപടാന്നിടിച്ചു.  നെറ്റിയിലും   മൂക്കിൻ   തുമ്പിലും   വിയർപ്പ്   തുള്ളികളുരുണ്ടുകൂടി.  

“”””  സത്യം   പറയെടി   നീയെന്തിനാ   അങ്ങോട്ട്‌   പോയത്  ????  “”””

അവളിലെ   പിടുത്തമൊന്നുകൂടി   മുറുക്കിക്കൊണ്ട്   അവൻ   ചോദിച്ചു. 

“”””  സായിയേട്ടനിതെന്തോന്നാ   ഈ   പറയുന്നത്   ഞാനെങ്ങും   പോയില്ല.  ഇവിടെത്തന്നെയുണ്ടായിരുന്നു   സംഗീതയോടൊപ്പം  “”””

അവന്റെ   കൈ   വിടുവിക്കാൻ   ശ്രമിച്ചുകൊണ്ട്   അവൾ   പറഞ്ഞു. 

“”””  നിന്റെ   കള്ളക്കഥ   പറയാനല്ല   ഞാൻ   പറഞ്ഞത്   അതുകൊണ്ട്   ഉള്ള   സത്യം   പറ   ഇല്ലെങ്കിൽ…..  “”””

അവൾ   പറഞ്ഞത്   വിശ്വാസം   വരാതെ   അവൻ   വീണ്ടും   ചോദിച്ചു.

“”””  ഇല്ലെങ്കിൽ   താനെന്നെ   എന്തോ   ചെയ്യും   തല്ലുമോ   അതോ   ഇവിടുനിറക്കി   വിടുമോ ???  “”””

അല്പം   ശബ്ദമുയർത്തിത്തന്നെ   അവളും   ചോദിച്ചു.   സത്യം   പറഞ്ഞിട്ടും   വിശ്വസിക്കാതെയുള്ള   അവന്റെ   പെരുമാറ്റം    അവളെ   ശരിക്കും   ശുണ്ഠി   പിടിപ്പിച്ചിരുന്നു   അപ്പോൾ.  അതുകേട്ട്   സായി   പതിയെ   ഒന്ന്   ചിരിച്ചു. 

“”””   അയ്യേ   അതൊന്നുമല്ല….  നിന്റെയീ   ചുണ്ടില്ലേ   ഇത്   ഞാൻ   കടിച്ചുപറിക്കും  “”””

ചുവന്നുതുടുത്ത   അവളുടെ   അധരങ്ങളിലൂടെ   വിരലോടിച്ച്   ചിരിയോടെയുള്ള   അവന്റെ   മറുപടി   കേട്ട്   തെന്നലിന്റെ   കിളിയൊക്കെ   എങ്ങോട്ടോ   പറന്നുപോയി.   അവന്റെ   നോട്ടം   കൂടി   കണ്ടതും   അവളുടെ   അടിവയറ്റിൽ   നിന്നൊരു   തണുപ്പ്   മുകളിലേക്കരിച്ചുകയറി.  തന്നിൽ   തന്നെ   തറഞ്ഞിരുന്ന   ആ   കണ്ണുകളെ   നേരിടാൻ   കഴിയാതെ   അവൾ   ശിരസ്സങ്ങോട്ടുമിങ്ങോട്ടും   ചലിപ്പിച്ചു. 

“”””  നീ   സത്യം   പറയുന്നോ   അതോ   ഞാൻ….  “”””

ചോദിച്ചുകൊണ്ട്   അവൻ   മുഖമവളിലേക്കടുപ്പിച്ചു.  

“”””   സായിയേട്ടാ   വേണ്ട   ഞാൻ…. ഞാൻ   പറഞ്ഞത്   സത്യമാ   ഞാനെങ്ങും   പോയിട്ടില്ല….  “”””

മിഴികൾ   ഇറുക്കിയടച്ച്   ഇരുകൈകൾ    കൊണ്ടും   അവനെ   തടയാൻ   ശ്രമിച്ചുകൊണ്ട്   അവൾ   പറഞ്ഞു.  ആ   നിമിഷം   അവളുടെ   സ്വരം   വല്ലാതെ   നേർത്തിരുന്നു.   ഉടൽ   വെട്ടിവിയർത്തിരുന്നു.  കഴുത്തടിയിലൂടെ   വിയർപ്പ്   ചാലിട്ടൊഴുകിയിരുന്നു.  അതുകൂടി   കണ്ടതും   സായി   വല്ലാത്തൊരവസ്തയിലേക്കെത്തിയിരുന്നു.  സകലതും   മറന്ന്    അവന്റെ   ചുണ്ടുകൾ   വീണ്ടുമാ   പെണ്ണിലേക്കടുത്തു.  പെട്ടന്നായിരുന്നു   ആരോ   എറിഞ്ഞുപൊട്ടിച്ചത്   പോലെ   അവിടുത്തെ   ട്യൂബ്  ലൈറ്റ്   ഉടഞ്ഞുവീണത്.   അതോടെ   അവിടമാകെ   അന്ധകാരം   വ്യാപിച്ചു.  ഭയന്നുപോയ   തെന്നൽ   അവന്റെ   മാറിലേക്ക്   തന്നെ    ചൊതുങ്ങി.  സായിയുടെ   കൈകൾ   അപ്പോഴുമവളെ   വലയം   ചെയ്തിരുന്നു.  പെട്ടനായിരുന്നു   അവനിൽ   നിന്നും   ആരോ   പറിച്ചെടുത്തത്    പോലെ   തെന്നൽ   അകന്ന്   മാറിയത്.  പിന്നാലെ   തന്നെ   അവളുടെ   നിലവിളിയവിടമാകെ   മുഴങ്ങി.

“”””  തെന്നൽ….  “”””

  വെപ്രാളത്തോടെ   മൊബൈലിന്റെ   ടോർച്   തെളിച്ചുകൊണ്ട്   സായി   വിളിച്ചു. അപ്പോഴാണ്   പടിക്കെട്ടിന്   താഴെ   നിന്നും   ദയനീയമായ   അവളുടെ   കരച്ചിൽ   കേട്ടത്.  അങ്ങോട്ട്‌   നോക്കിയ   സായി   ഞെട്ടിപ്പോയി.  ഒരു   നിമിഷം   മുൻപ്   തന്റെ   നെഞ്ചോട്   ചേർന്ന്   നിന്നവൾ  ആകെ   അലങ്കോലപ്പെട്ട്   താഴെ   ഹാളിൽ   കിടക്കുകയായിരുന്നു   അപ്പോൾ. 

“”””   തെന്നൽ….  “”””

ഒരു   വിളിയോടെ   എങ്ങനെയൊക്കെയോ   സ്റ്റെപ്പിറങ്ങി    അവൻ   താഴെയെത്തുമ്പോഴെക്ക്   വീട്ടിലുള്ള    മറ്റുള്ളവരും   അങ്ങോട്ട്   വന്നിരുന്നു. 

“”””  എന്താ   ഇതെന്തുപറ്റിയതാ   മോനെ ????   “”””

സ്ത്രീകൾ   വീണുകിടക്കുന്ന   തെന്നലിനരികിലേക്കോടിയപ്പോൾ   ദേവരാജനും  പ്രതാപനും   കൂടി   അമ്പരന്ന്   നിൽക്കുകയായിരുന്ന   സായിയോട്   ചോദിച്ചു. 

“”””   അത്….  ഞാൻ   പിന്നെ   ഇവളുടെ   നിലവിളി   കേട്ടോടി   വന്നതാ….  “”””

തെന്നലിനെയൊന്ന്   പാളി   നോക്കിയിട്ടവൻ   പറഞ്ഞൊപ്പിച്ചു. എങ്കിലും   മുകളിൽ   നിന്നുമവളെങ്ങനെ   അവിടെയെത്തിയെന്ന്   സത്യത്തിൽ   അവനും   അറിയില്ലായിരുന്നു.   അവൻ   പറഞ്ഞത്   കേട്ടതും   എല്ലാവരുടെയും   ശ്രദ്ധ    അവളിലേക്കായി. 

“”””   എന്താ    മോളെ   ഉണ്ടായത്  ????   “”””

മുഖത്തെ   കണ്ണടയൊന്നുകൂടി   കയറ്റി   വച്ചുകൊണ്ട്   വാസുദേവനാണത്   ചോദിച്ചത്. 

“”””  അത്   മുത്തശാ   ഞാൻ   മുകളിലേക്ക്   പോകാൻ   പടി   കയറുമ്പോൾ   കാല്   തെന്നി   വീണതാ  “”””

സായിയെ   ഒന്ന്   കൂർപ്പിച്ച്   നോക്കി   കണ്ണുതുടച്ചുകൊണ്ട്   അവൾ   പറഞ്ഞു.  അത്   കേട്ടതും   അവന്റെ   മുഖത്തൊരാശ്വാസം   പടർന്നു. 

“”””   എണീക്ക്   ചേച്ചി….  “”””

“””””  ആഹ്ഹ്ഹ്ഹ്  !!!!!!! “”””

പറഞ്ഞുകൊണ്ട്   സംഗീതയവളെ   താങ്ങിയെണീപ്പിക്കാൻ   ശ്രമിച്ചതും   തെന്നലിൽ   നിന്നും   ദീനമായൊരു    നിലവിളി   ഉയർന്നു.  നടുവിലമർത്തിപ്പിടിച്ചുള്ള   അവളുടെയാ   വിളിയിൽ   അവൾക്കൊപ്പം    അവിടെ   നിന്നിരുന്നവരുടെ   മിഴികളും   നനഞ്ഞു. 

“”””  ഇത്രയും   മുകളിൽ   നിന്നുള്ള   വീഴ്ചയല്ലേ   നമുക്ക്   ഹോസ്പിറ്റലിലേക്ക്   കൊണ്ടുപോകാം   വച്ചോണ്ടിരിക്കേണ്ട  “””

“””” അതേ   സായി   മോളെയെടുക്ക് ….  “””

അവളുടെ   അവസ്ഥ   കണ്ടുനിന്നുള്ള   പ്രതാപന്റെ   വാക്കുകളെ   ശരിവച്ചുകൊണ്ട്   ദേവരാജനും   പറഞ്ഞു.   അല്പമൊന്ന്   ആലോചിച്ച്   നിന്നിട്ട്   മുണ്ടും   മടക്കിക്കുത്തി   മുന്നോട്ട്   വന്ന   സായിയവളെ   വാരിയെടുത്തു.   അപ്പോഴും   വേദനകൊണ്ട്   അവൾ   നിലവിളിച്ചിരുന്നു.   എടുത്തുകൊണ്ട്   പുറത്തേക്ക്   നടക്കുമ്പോഴും   കാറിലേക്ക്   കിടത്തുമ്പോഴുമെല്ലാം   കഠിനമായ   വേദനകൊണ്ട്   പുളയുകയായിരുന്ന   അവളുടെ   നഖങ്ങൾ   അവന്റെ   പുറത്തും   കൈത്തണ്ടകളിലുമെല്ലാം   ക്ഷതങ്ങളേൽപ്പിച്ചുകൊണ്ടിരുന്നു.  സായിയും   പ്രതാപനും   ദേവരാജനും   കൂടിയായിരുന്നു   തെന്നലിനെയും   കൊണ്ട്   ഹോസ്പിറ്റലിലേക്ക്   പോയത്. 

“”””  ഈശ്വരാ   എന്റെ   കുട്ടിക്കൊന്നും   വരുത്തരുതേ….  “”””

തറവാട്ട്   വളപ്പ്   കടന്ന്   കാറ്‌   പോയ   വഴിയിലേക്ക്   നോക്കിനിന്നുകൊണ്ട്   ലക്ഷ്മി   മനമുരുകി   പ്രാർത്ഥിച്ചു. 

“”””  ഒന്നൂല്ലേടത്തി   വീണതിൽ   വല്ല   ചതവും   പറ്റിയതിന്റെയാവും . “”””

ലക്ഷ്മിയെ   സമാധാനിപ്പിക്കാൻ   വേണ്ടിയങ്ങനെ   പറഞ്ഞുവെങ്കിലും   ദേവികയുടെ   നെഞ്ചിലും   വേദനയായിരുന്നു   അപ്പോൾ.  എന്നാൽ   ഈ   സമയം    ചുവരിൽ   വച്ചിരുന്ന   ഫോട്ടോയിലെ   ദക്ഷയുടെ   മിഴികളിൽ   തെളിഞ്ഞ   വന്യമായ   ഭാവം   ആരുമപ്പോൾ   ശ്രദ്ധിച്ചിരുന്നില്ല.  

അർദ്ധരാത്രി    കഴിഞ്ഞിരുന്നു    ഹോസ്പിറ്റലിൽ   നിന്നുമവർ   തിരികെ   വരുമ്പോൾ.   രണ്ടാഴ്ച   കംപ്ലീറ്റ്   ബെഡ്  റസ്റ്റ്‌   പറഞ്ഞിരുന്നത്   കൊണ്ടും   ഒരു   കാലും   കയ്യും   പ്ലാസ്റ്റർ   ഇട്ടിരുന്നത്   കൊണ്ടും   അവളെ    മുറിയിൽ   കൊണ്ടുകിടത്തിയതും   സായി   തന്നെയായിരുന്നു.   വന്നയുടൻ   ഉറങ്ങാനുള്ള   മരുന്ന്   കൊടുത്തതിനാൽ   കിടന്നപാടെ   തെന്നൽ   ഉറങ്ങിയും   പോയിരുന്നു. 

തിരികെ   മുറിയിലെത്തി   കിടന്നിട്ടും   ഉറക്കം   വരാതെ   കിടന്ന   സായിയുടെ   മനസ്സാകെ   അസ്വസ്തമായിരുന്നു.   നേരത്തെ   തെന്നലിനെ   കുളപ്പടവിൽ   കണ്ടതും   ഇപ്പൊ   അവൾക്കുണ്ടായ   ഈ   അപകടവുമെല്ലാം   ഓർക്കുമ്പോൾ   വല്ലാത്തൊരു   വിമ്മിഷ്ടം   തന്നിൽ   വന്ന്   നിറയുന്നതവനറിഞ്ഞു.   അവസാനം   അവളെയൊന്നുകൂടി   കാണണമെന്ന്   തോന്നിയപ്പോൾ   അവൻ   പതിയെ   എണീറ്റ്   അവളുടെ   മുറിയിലേക്ക്   ചെന്നു.  

കട്ടിലിനരികിൽ   കിടന്നിരുന്ന   കസേരയിൽ    ചാരിയിരുന്നുറങ്ങുന്ന   സായിയുടെ   മുഖം    കണ്ടുകൊണ്ടായിരുന്നു   അതിരാവിലെ   തെന്നൽ   കണ്ണ്   തുറന്നത്.   ആ   മുഖത്തേക്ക്   തന്നെ   മിഴിനട്ട്   അവൾ   കുറെ   നേരം   കൂടിയങ്ങനെ   കിടന്നു.   പിന്നെ   പതിയെ   കൈ   നീട്ടി   അവന്റെ   കയ്യിൽ   തൊട്ടു.  പെട്ടന്നവൻ   ഞെട്ടിയുണർന്നു.   അത്  കണ്ടതും   അവൾ   പതിയെ   ഒന്ന്   ചിരിച്ചു.

“”””  സായിയേട്ടനെന്താ   ഇവിടെ  ???   “”””

കിടന്നുകൊണ്ടുതന്നെ   അവൾ   പതിയെ   ചോദിച്ചു. 

“”””  അതുപിന്നെ   ഞാൻ   വെറുതെ….  ആഹ്   അതിന്നലെ   നീയെങ്ങനാ   താഴെ   വീണതെന്ന്   ചോദിക്കാൻ   വന്നതാ  “”””

അവളുടെ   ചോദ്യം   കേട്ടുണ്ടായ   പരിഭ്രമം   മറച്ചുകൊണ്ട്   അവൻ   പെട്ടന്ന്  പറഞ്ഞു.  അത്   കേട്ടതും   പെട്ടന്നവളുടെ   മിഴികളിലൊരു   ഭയം   വന്നുനിറയുന്നതവൻ   കണ്ടു. 

“””  അത്   ഞാൻ…. ഞാൻ   വീണതല്ല   സായിയേട്ടനിൽ   നിന്നുമെന്നെ   വലിച്ചുമാറ്റി   എടുത്ത്   താഴേക്കെറിഞ്ഞത്   പോലാ   എനിക്ക്   തോന്നിയത്.  “”””

ആ  ഓർമയിൽ   ഭയത്തോടെ   അവൾ   പറഞ്ഞത്   കേട്ട്   സായിക്ക്   പക്ഷേ   ചിരിയാണ്   വന്നത്. 

“””  പിന്നേ   തള്ളുമ്പോ   ഒരു   മയത്തിലൊക്കെ   തള്ളെഡീ   എടുത്ത്   താഴേക്കെറിഞ്ഞുപോലും   “””

ചിരിയോടെ   അവൻ   പറഞ്ഞു.  അവൻ   ചിരിക്കുന്നത്   കണ്ടതും   അവളുടെ   മുഖം   വീർത്തു. 

“”””  മതി   കിണിച്ചത്   ഞാൻ   പറഞ്ഞത്   സത്യാ…  “””

“”””  ഉവ്വേ…ഞാൻ   സമ്മതിച്ചു.  “””

“”””  സമ്മതിച്ചേ   പറ്റു   കാരണം   ഇത്   ഇന്നലെ   നമ്മൾ   തമ്മിൽ   കാണും   വരെ   സംഗീതയുടെ   കൂടെയുണ്ടായിരുന്ന   എന്നെ   കുളക്കടവിൽ   കണ്ടുവെന്ന്   സായിയേട്ടൻ   പറഞ്ഞത്   പോലെയല്ല.  ഞാനനുഭവിച്ച   കാര്യമാ   ഞാൻ   പറഞ്ഞത് . “””””

ദേഷ്യം   വന്ന്   കൂർപ്പിച്ച   മുഖത്തോടെ   അവൾ   പറഞ്ഞത്   കേട്ടതും   അവന്റെ   മുഖത്തെ   ചിരി   മങ്ങി.  

“”””  ശരി   കുളപ്പടവിൽ    കണ്ടത്   നിന്നെയല്ല….  നീയിപ്പോ   പറഞ്ഞത്   പച്ചപരമാർത്തവുമാണ്   പോരെ ???   “””

അവളെയൊന്ന്   ചൊടിപ്പിക്കാനായി   അങ്ങനെ   പറഞ്ഞുവെങ്കിലും   പുറത്തേക്ക്   നടക്കുമ്പോൾ   അവന്റെയുള്ളിലും   ഒരുപാട്   ചോദ്യങ്ങൾ   മൊട്ടിട്ടിരുന്നു.   എന്തായാലും   സംഗീതയുടെ   കൂടെയായിരുന്നുവെന്ന്   അവൾ   പറഞ്ഞത്   ശരിയാണോന്ന്   ആദ്യമറിയാമെന്ന്    കരുതി   അവൻ   സംഗീതയുടെ   റൂമിലേക്ക്   നടന്നു. 

“”””  ഡീ   വാവേ   നീയിന്നലെ   എപ്പോ   കിടന്നു ???   “””

 കോളേജിൽ   പോകാൻ   റെഡിയായിക്കോണ്ടിരുന്ന   സംഗീതയോടായി   സായി   ചോദിച്ചു.

“”””  തനുവേച്ചി   വീഴുന്നതിന്   കുറച്ചുമുൻപ്  എന്താ    ഏട്ടാ  ????  “””

“”””  അതുവരെ   എന്തുചെയ്യുവായിരുന്നു   “”””

അവളുടെ   ചോദ്യത്തിന്   മറുപടി   കൊടുക്കാതെ   അവൻ   മറുചോദ്യം   ചോദിച്ചു.. 

“”””  അതുവരെ   ഞാനും   ചേച്ചിയും   കൂടി    വെറുതെ   ഓരോന്ന്   സംസാരിച്ചിരിക്കുവായിരുന്നു…  “””

സംശയഭാവത്തിൽ   അവനെ   നോക്കിക്കൊണ്ട്   അവൾ   പറഞ്ഞു.  അത്   കേട്ടതും   സായിയൊന്ന്   ഞെട്ടി. 

“”””  എന്താ    ഏട്ടാ….  “”””

“”””  ഒന്നുല  വെറുതെ   ചോദിച്ചതാ   നീ   വേഗമൊരുങ്ങി   പോകാൻ   നോക്ക്  “”””

വീണ്ടുമുള്ള   അവളുടെ   ചോദ്യത്തിന്   മറുപടി   പറഞ്ഞുകൊണ്ട്   അവൻ   വേഗത്തിൽ   തിരിഞ്ഞുനടന്നു.   പക്ഷേ   അപ്പോഴെല്ലാം   അവന്റെ   ഹൃദയം   പെരുമ്പറ   കൊട്ടുവായിരുന്നു. 

“”””അപ്പോൾ   തെന്നൽ   പറഞ്ഞതൊക്കെ   സത്യമായിരുന്നോ   അപ്പൊ   കുളക്കടവിൽ   കണ്ടതാരെയാ ????  “”””

മുന്നോട്ട്   നടക്കും   തോറും   ആ   ചോദ്യങ്ങൾ   അവനെ   ശ്വാസം   മുട്ടിച്ചുകൊണ്ടിരുന്നു.   കുളപ്പടവിൽ   വച്ച്   തെന്നലിനെ   കണ്ടതോർത്തപ്പോൾ   അവന്റെ   നട്ടെല്ലിലൂടൊരു   പെരുപ്പ്   പാഞ്ഞു.  

“”””  എനിക്കറിയാത്തതായി   എന്തൊക്കെയോ   നടക്കുന്നുണ്ടിവിടെ   അതെന്താവും ???   അപ്പൊ   തെന്നലിനുണ്ടായ   അപകടവും  അവൾ    പറഞ്ഞത് പോലെയാകുമോ  ????  “””

ചിന്തകൾ   കാടുകയറിത്തുടങ്ങിയപ്പോൾ   അവൻ   വേഗം   വണ്ടിയെടുത്ത്   പുറത്തേക്ക്   പോയി.  ഡ്രൈവ്   ചെയ്യുന്നതിനിടയിൽ   ഓരോന്നാലോചിക്കുന്നതിനിടയിലാണ്   തലേദിവസം   രാത്രി   നടന്ന   സംഭവങ്ങൾ   അവന്റെ   ചിന്തയിലേക്ക്   ഓടിയെത്തിയത്.    അപ്പോഴാണ്   ഇരുൾ   പരന്നതും   ആരോ  പറിച്ചെടുത്തത്   പോലെ   അവൾ   തന്നിൽ   നിന്നുമകന്നത്   അവനോർമ   വന്നത്.   അതും   തെന്നൽ   പറഞ്ഞതും   കൂടി   കൂട്ടി   വായിച്ചപ്പോൾ   സായിക്ക്    തല   പെരുക്കുന്നത്   പോലെ   തോന്നി.   അവൻ   വണ്ടിയൊരു   സൈഡിലേക്കൊതുക്കി   നിർത്തി.   ഈ   സമയം   മറ്റൊരിടത്ത്   ദക്ഷയുടെ   കെണിയിലേക്ക്   നടന്നടുക്കുകയായിരുന്നു   സ്വപ്നയെന്ന   പൊന്നു. 

“”””  ഹോ   ഈ  നട്ടുച്ചയ്ക്കും   എന്തൊരു   തണുപ്പാ…..  “”””

മാറിയുടുക്കാനുള്ള   തുണിയും   മറ്റുമൊക്കെ   പടവുകളിലൊന്നിൽ   വച്ച്   പതിയെ   വെള്ളത്തിലേക്ക്   ഇറങ്ങുമ്പോൾ   സ്വപ്ന   മനസ്സിലോർത്തു.   ആ   നിമിഷം   കാലന്റെ   വരവറിയിച്ചുകൊണ്ട്   അകലെയെവിടെയോ   ഒരു   നായ   തുടർച്ചയായി   ഓരിയിടാൻ   തുടങ്ങി.   അത്   കേട്ട്   ചെറിയൊരു   ഭയത്തോടെ   അവൾ   ചുറ്റുപാടും   നോക്കി.   അവിടെയെങ്ങും   ഒരു   മനുഷ്യക്കുഞ്ഞ്   പോലുമില്ലെന്ന   തിരിച്ചറിവിൽ   അവളുടെ   ഉള്ളമൊന്ന്   പിടഞ്ഞു.

ഒരുനിമിഷം   തിരികെപ്പോയാലോ   എന്ന്   തോന്നിയെങ്കിലും   പെട്ടന്ന്   തന്നെ   അത്   വേണ്ടെന്ന്   തീരുമാനിച്ച്   അവൾ   പടവിലേക്കിരുന്ന്   കഴുകാനുള്ള   തുണികൾ   വെള്ളത്തിലേക്കെടുത്തിട്ടുതുടങ്ങി.   പക്ഷേ   അപ്പോഴൊന്നും   തന്നിലേക്കടുത്തുകൊണ്ടിരുന്ന   അപകടമവളറിയുന്നുണ്ടായിരുന്നില്ല. 

ഒന്നുരണ്ട്   തുണികൾ   കഴുകിവച്ചുകഴിഞ്ഞപ്പോഴാണ്   വെള്ളത്തിൽ   നിന്നും   വല്ലാതെ   കുമിളകൾ   പൊങ്ങുന്നതവൾ   ശ്രദ്ധിച്ചത്.   ഒന്ന്   ഭയന്നുപോയ   അവൾ   ധൃതിയിൽ   എണീറ്റ്   കരയ്ക്ക്   കയറി.   എന്നിട്ട്   ദ്രുതഗതിയിലിടിക്കുന്ന    ഹൃദയത്തോടെ   ആ    ഭാഗത്തേക്ക്‌   തന്നെ   ശ്രദ്ധിച്ചുനിന്നു.  പെട്ടന്നായിരുന്നു   ആരോ   പിടിച്ചുതള്ളിയത്   പോലെ   അവൾ   വെള്ളത്തിലേക്ക്   വീണത്. 

വീണതും   ആരോ   കുളത്തിന്റെ   അടിത്തട്ടിലേക്ക്   തന്നെ   വലിച്ചിഴക്കുന്നതവളറിഞ്ഞു.   എങ്ങോട്ടാണ്   രക്ഷപെടാനുള്ള   മാർഗമെന്ന്   തിരിച്ചറിയാൻ   പോലും    കഴിയാത്ത   വിധം   നീണ്ട   മുടിയിഴകൾ   അവളെ   മൂടിയിരുന്നു   അപ്പോഴേക്കും.   കൈകാലുകൾ   ബന്ധിക്കപ്പെട്ടതുപോലെ   ജലാന്തർഭാഗത്തേക്ക്   വലിചിഴക്കപ്പെടുമ്പോൾ   ഒന്ന്   പ്രതിരോധിക്കാൻ   പോലുമാവും   മുൻപേ   അവളുടെ   ബോധം   മറഞ്ഞുതുടങ്ങിയിരുന്നു. 

തുടരും….

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗ്നിസാക്ഷി

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

3.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!