Skip to content

ദക്ഷ – 5

dhaksha

“”””  മോളെ….  “”””

ഗദ്ഗതത്തോടെയുള്ള   ആരുടെയൊ   വിളി   കേട്ടപ്പോഴാണ്   സ്വപ്ന   മിഴികൾ   വലിച്ചുതുറന്നത്.  ചെവിയിൽ   വെള്ളം   കയറിയതിന്റെ   ഒരസ്വസ്തതയുണ്ടായിരുന്നു.  കണ്ണുകൾക്കും   ചെറിയ  നൊമ്പരം   തോന്നി.  എങ്കിലും   താൻ   മരണത്തിൽ   നിന്നും   തിരികെ   വന്നത്   തന്നെയാണോ   എന്നുറപ്പിക്കുവാനായി   അവൾ   ചുറ്റുപാടുമൊന്ന്   കണ്ണോടിച്ചു.  കളരിക്കലെ   എല്ലാവരും   ആ   കൊച്ചുമുറിയിൽ   നിരന്നിരുന്നു.  തലയിൽ   തടവിക്കോണ്ടിരുന്ന   ദേവികയുടെയും   ലക്ഷ്മിയുടെയും   മിഴികൾ   നനഞ്ഞിരുന്നു.   മറ്റുള്ളവരിലും   വേദന   തന്നെയായിരുന്നു   കാണാൻ   കഴിഞ്ഞത്. ഇടയ്ക്കെപ്പോഴോ  ആണ്   കട്ടിലിന്റെ   കാൽ   ഭാഗത്തേക്ക്   നോട്ടമെത്തിയത്. 

“””” വാവേച്ചീ….  “”””

കാൽക്കലിരുന്ന്   ശബ്ദമില്ലാതെ   കരഞ്ഞുകൊണ്ടിരുന്ന   സംഗീതയേ   നോക്കി   അവൾ   പതിയെ   വിളിച്ചു.   അതുകേട്ടതും   അവൾ   മിഴികളുയർത്തി.   കരഞ്ഞുകരഞ്ഞ്   ആ   മുഖം   വല്ലാതെ   ചുവന്ന്‌   നീര്   വന്നിരുന്നു. 

“”””  ഞാൻ   പറഞ്ഞതല്ലേ   പൊന്നൂ  നിന്നോട്   ഒറ്റയ്ക്ക്   പോകണ്ടാന്ന്  ????   കേൾക്കാഞ്ഞിട്ടല്ലേ   ഇങ്ങനെയൊക്കെ …..  ‘””””

നിറഞ്ഞൊഴുകുന്ന   മിഴിനീരിനെ   തുടയ്ക്കാൻ   പോലും   മിനക്കെടാതെ   ചുണ്ട്   പിളർത്തി   പരിഭവത്തോടെ   അവൾ   ചോദിച്ചു.

“”””  അതിനെനിക്കൊന്നും   പറ്റിയില്ലല്ലോ   ചേച്ചി  “””

“”””  പറ്റിയിരുന്നെങ്കിലോ ???  “”””

പുഞ്ചിരിക്കാൻ   ശ്രമിച്ചുകൊണ്ടുള്ള   സ്വപ്നയുടെ   ആശ്വാസവാക്കുകളൊന്നും   തന്നെ   മതിയായിരുന്നില്ല   അവളുടെ   ചേച്ചിപ്പെണ്ണിനെ   സമാധാനിപ്പിക്കാൻ.   പിറന്നത്   രണ്ട്   അമ്മമാരുടെ   വയറ്റിലായിരുന്നെങ്കിലും   അവർ   തമ്മിൽ   അത്രയേറെ   സ്നേഹിച്ചിരുന്നു.   സംഗീതയ്ക്കായാലും   സ്വന്തം   ചേട്ടനായ   സായിയേക്കാളും   ജീവനായിരുന്നു   ആ   കുഞ്ഞിപ്പെണ്ണ്.  

“”””  കരയല്ലേ   വാവേച്ചീ….  “”””

പറഞ്ഞുകൊണ്ട്   സംഗീതയെ   കെട്ടിപ്പിടിക്കുമ്പോൾ   സ്വപ്നയുടെ   മിഴികളും  നിറഞ്ഞിരുന്നു.  ആ   കൂടപ്പിറപ്പുകളുടെ   സ്നേഹം   കണ്ടുനിന്നവരുടെ   ഹൃദയവും   നിറച്ചു. 

ഈസമയം   വീട്ടിൽ   ഒറ്റക്കായിരുന്നു   തെന്നൽ.  ഫോണിൽ   വിളിച്ചപ്പോൾ   സായി  ഉടനെ   വരുമെന്ന്   പറഞ്ഞത്   കൊണ്ടാണ്   എല്ലാവരും   ഹോസ്പിറ്റലിലേക്ക്   പോയത്.  വാസുദേവാനും   ശാരദാമ്മയും   കൂടി   രാവിലെ   തന്നെ  ഏതോ   ബന്ധുവീട്ടിലേക്ക്   പോയിരുന്നു.  സമയം   കഴിയും   തോറും    തെന്നലിന്   എന്തോ    ഒരുൾഭയം   തോന്നിത്തുടങ്ങിയിരുന്നു.   ആരോ   ഒപ്പമുള്ളത്   പോലെ   അവൾക്ക്   വീണ്ടും  വീണ്ടും   തോന്നിത്തുടങ്ങിയിരുന്നു. 

അപ്പോഴാണ്   താഴെയൊരു   വണ്ടി   വന്ന   ശബ്ദം    കേട്ടത്.   അല്പസമയത്തിനുള്ളിൽ   സായിയുടെ   മുഖം   വാതിൽക്കൽ   പ്രത്യക്ഷപ്പെട്ടു.   അവനെ   കണ്ടതും   തെന്നലിന്   വല്ലാത്തൊരു    ആശ്വാസം   തോന്നി. 

“”””  അച്ഛനെന്തിനാഡീ   വേഗം   വരാൻ   പറഞ്ഞത്   ഇവിടെയെല്ലാരുമെവിടെപ്പോയി  ???  “”””

അകത്തേക്ക്   വന്നുകൊണ്ട്   അവൻ   ചോദിച്ചു.

“”””  അത്   അവരൊക്കെ   ഹോസ്പിറ്റലിൽ   പോയേക്കുവാ  “””

“””  ഹോസ്പിറ്റലിലോ   എന്തിന്  ???  “””

ചോദിക്കുമ്പോൾ   സായിയുടെ   സ്വരത്തിൽ   ഭയം   നിറഞ്ഞിരുന്നു.

“””  പൊന്നു…. “””

“””  ഏഹ്   പൊന്നുനെന്തുപറ്റി ???   “””

“””  അവൾ   കുളത്തിൽ   വീണു  “””

അവൾ   പറഞ്ഞത്   കേട്ടതും   സായിയുടെ   നെഞ്ചിലൊരു   വെള്ളിടി   വെട്ടി.  ഒരു   നിമിഷം    കൊണ്ടവന്റെ   ഷർട്ട്   വിയർപ്പിൽ   കുതിർന്നു. 

“””  എന്നിട്ടെന്താ   എന്നോട്   പറയാതിരുന്നത് ???   ഏത്   ഹോസ്പിറ്റലിലേക്കാ   അവര്   പോയത്   എനിക്കിപ്പോ  അവളെ   കാണണം  “”””

വെപ്രാളത്തോടെ   ഫോൺ   കയ്യിലെടുത്തുകൊണ്ട്   അവൻ   പറഞ്ഞു.

“”””  സായിയേട്ടനിങ്ങനെ   പേടിക്കാനൊന്നുമില്ല.  അവരിപ്പോ   ഇങ്ങ്   വരും   അവൾക്ക്   കുഴപ്പമൊന്നുമില്ല. ഞാനിപ്പോ   ലക്ഷ്മിയാന്റിയെ   വിളിച്ചിരുന്നു.  KK  ഹോസ്പിറ്റലിലേക്കാ  അവര്   പോയത്.  “””

“”””  മ്മ് ഹ്   ശരി    ഞാനുമങ്ങോട്ട്   പോവാ  ഇവിടിരുന്നാൽ    എനിക്കൊരു   സമാധാനവും   കിട്ടില്ല.  “””

“””  സായിയേട്ടാ….  “””

പറഞ്ഞിട്ട്   പുറത്തേക്ക്   പോകാനൊരുങ്ങിയവനെ   നോക്കി   അവൾ   വിളിച്ചു.  അവൻ   വേഗത്തിൽ   തിരിഞ്ഞ്   എന്താണെന്ന   അർഥത്തിൽ   അവളെ   നോക്കി. 

“”””  അതുപിന്നെ….  എനിക്കൊറ്റക്കിവിടെ  ഒറ്റയ്ക്ക്    പേടിയാ….  “”””

ദയനീയ    ഭാവത്തിലുള്ള   അവളുടെ   ഇരുപ്പും   നോട്ടവും   കണ്ട്   അവനവിടെത്തന്നെ   നിന്നു.   പിന്നെ   ഫോണെടുത്ത്   ആരെയോ   വിളിച്ചു.  മുഖത്ത്   വിരിയുന്ന   ആശ്വാസഭാവത്തിൽ   നിന്നും     ഹോസ്പിറ്റലിലേക്കാണ്   വിളിച്ചതെന്ന്   അവളൂഹിച്ചു.  ഫോൺ   കട്ട്   ചെയ്തിട്ട്   അവൻ   പതിയെ   വന്ന്   ബെഡിനരികിലേ   കസേരയിലേക്കിരുന്നു.  എന്തൊക്കെയൊ   സംസാരിച്ചിരുന്ന്   കുറേ   കഴിഞ്ഞപ്പോഴേക്കും   ബെഡിന്റെ   മുകൾ   ഭാഗത്തായി   ചാരിയിരുന്നിരുന്ന   തെന്നലിന്റെ   മിഴികൾ   താനേയടഞ്ഞുപോയി. 

അപ്പോഴും   സായിയുടെ   കണ്ണുകൾ   ആ   പെണ്ണിന്റെ   മുഖത്ത്   തന്നെയായിരുന്നു.  ഉറക്കത്തിൽ   പോലുമൊരു   പുഞ്ചിരി   തത്തിക്കളിക്കുന്ന   നനുത്ത   അധരങ്ങൾ ,  കൂമ്പിയടഞ്ഞ   മിഴികൾ ,  നെറ്റിയിലേക്ക്   വീണുകിടക്കുന്ന   ചെറുമുടിയിഴകൾ  എല്ലാംകൊണ്ടും   വല്ലാത്തൊരു   ഓമനത്തം   അവളിൽ  നിറഞ്ഞുനിന്നിരുന്നു.  ആ  മുഖത്തേക്ക്   നോക്കിയിരിക്കുംതോറും   വിവേചിച്ചറിയാൻ   കഴിയാത്തൊരു   വികാരം  തന്നെവന്ന്   മൂടുന്നതവനറിഞ്ഞു.  അറിയാതെ   അവന്റെ   ചുണ്ടുകളിലൊരു   പുഞ്ചിരി   സ്ഥാനം   പിടിച്ചിരുന്നു. 

സന്ധ്യയോടെയായിരുന്നു   സ്വപ്നയേയും   കൊണ്ട്   എല്ലാവരും    തിരികെയെത്തിയത്.   ദിവസങ്ങൾ   വളരെ   വേഗത്തിൽ   കൊഴിഞ്ഞുപോയി.  അപ്പോഴേക്കും    തെന്നലിന്റെ   പ്ലാസ്റ്ററൊക്കെ   എടുത്തിരുന്നു.  പറയത്തക്ക   പ്രശ്നങ്ങളൊന്നുമീ   ദിവസങ്ങളിൽ   ഉണ്ടായിരുന്നില്ല. 

ഒരുദിവസം   രാവിലെ   തെന്നൽ   വെറുതെ   തൊടിയിലൂടെ   നടക്കുമ്പോഴായിരുന്നു   കുളപ്പടവിൽ   നിന്നും   ചെറുതായി   പുകയുയരുന്നത്   കണ്ടത്.   ഉള്ളിലൊരു   ചെറിയ   ഭയം   തോന്നിയെങ്കിലും   അതെന്താണെന്നറിയാനുള്ള   ആകാംഷയിൽ   അവളങ്ങോട്ട്   നടന്നു.  കുളപ്പുരയുടെ   വാതിൽ   തുറന്ന്   അവളകത്തേക്ക്   കയറുമ്പോൾ    ഏറ്റവും   താഴത്തെ   പടിയിലിരുന്ന്    സിഗരറ്റ്   പുകയക്കുന്ന   സായിയേയാണ്   കണ്ടത്.  വാതിൽ   തുറന്ന   ശബ്ദം   കേട്ടതും   എന്തോ   ചിന്തിച്ചിരിക്കുകയായിരുന്ന    സായി   ഒരു  ഞെട്ടലോടെ   തിരിഞ്ഞു.   പടവിന്   മുകളിൽ   നിൽക്കുന്ന   അവളെ   കണ്ടതും   ഞെട്ടലിന്   പകരം   ആ   മുഖത്ത്   മറ്റെന്തൊക്കെയോ   ഭാവങ്ങൾ   മിന്നിമാഞ്ഞു. 

കയ്യിലിരുന്ന   സിഗരറ്റ്   ഒന്നുകൂടി   ആഞ്ഞുവലിച്ചിട്ടത്   നിലത്തേക്ക്   വലിച്ചെറിഞ്ഞ്    മുകളിലേക്ക്   കയറി   വരുന്ന   അവനെ   കാണെ   അവൾ   വേഗത്തിൽ   തിരിഞ്ഞുനടക്കാനൊരുങ്ങി.  പക്ഷേ   അപ്പോഴേക്കും    ഇടതുയ്യിൽ   അവന്റെ   പിടി   വീണിരുന്നു.  ഒരു  ഞെട്ടലോടെ   അവളാമുഖത്തേക്ക്   നോക്കി.

“”””  ഹാ   അങ്ങനങ്ങ്   പോയാലോ…..   ഇപ്പൊ   നിനക്കെന്നെ   കണ്ടിട്ടൊന്നും   തോന്നുന്നില്ലേ……. മ്മ്ഹ്ഹ്  ???  “”””

അവളുടെ   കൈകൾ   പിന്നിലേക്ക്   വളച്ച്   ലോക്കാക്കി   തന്നോട്   ചേർത്തുനിർത്തി   ആ   കരിങ്കൂവള   മിഴികളിലേക്ക്   നോക്കിയായിരുന്നു   അവനത്   ചോദിച്ചത്. 

“””” സാ…  സായിയേട്ട…നിതെന്തൊക്കെയാ  പറയുന്നേ  !!!!! “””””

അവന്റെ   നോട്ടത്തെ   നേരിടാൻ   കഴിയാതെ   മിഴികൾ   ദ്രുതഗതിയിൽ   ചുറ്റുപാടും   പായിച്ചുകൊണ്ട്   തെന്നൽ   ചോദിച്ചു. 

“””””  ആഹാ   അപ്പോഴേക്കും   മറന്നോ  ???   ഇന്നലെ   നീയല്ലേ   പറഞ്ഞത്   എന്നെ  കണ്ടാൽ   കേറി  ഫ്രഞ്ചടിക്കാൻ   തോന്നുമെന്ന്  “”””

ഒരു   കുസൃതിച്ചിരിയോടേ   ചുണ്ട്   തടവിക്കൊണ്ടവൻ   പറയുമ്പോൾ   തലേദിവസത്തെ   ആ   നശിച്ച   നിമിഷത്തേയോർത്ത്   സ്വയം   ശപിച്ചുകൊണ്ടിരിക്കുകയായിരുന്നു   തെന്നൽ.  

“””””   ഡീ   നിങ്ങളുടെ   ഏട്ടന്   വല്ല   പ്രേമവുമുണ്ടോ  ????  “”””

സായി  തന്റെ    മുറിയിലേക്ക്   പോകുമ്പോഴായിരുന്നു   സ്വപ്നയുടെ   മുറിയിൽ   നിന്നുമുള്ള   ആ   ചോദ്യം   കേട്ടത്.  ചാരിയിട്ടേയുള്ളായിരുന്ന    വാതിൽ   പഴുതിലൂടെ   അവൻ  പതിയെ   അകത്തേക്ക്   നോക്കി.  ആ   നോട്ടം   നേരെ   ചെന്നുവീണത്   വാവയോടും   പൊന്നുവിനോടുമൊപ്പമിരിക്കുകയായിരുന്ന   അവളിലായിരുന്നു. 

“”””  ഒന്നുപോ   ചേച്ചി   ഞങ്ങടേട്ടന്   പ്രേമമൊന്നുമില്ല…..  “”””

പൊന്നുവായിരുന്നു    അത്   പറഞ്ഞത്.

“”””  ഒന്നുചുമ്മാതിരി   പെണ്ണെ   അങ്ങേരുടെ   ലുക്ക്‌   കണ്ടാൽ   ആരാ   പ്രേമിക്കാത്തത് ????. “”””

ആ   വാക്കുകൾ   കേട്ട്   പെൺകുട്ടികളോടൊപ്പം   സായിയുടെ   കണ്ണുകളും   തുറിച്ചുവന്നു. 

“”””  ഓഹോ   അപ്പൊ   ചേച്ചിക്ക്   ഏട്ടനോട്‌   പ്രേമം   തോന്നിയോ ???  “”””

ചോദിച്ചത്   സംഗീതയായിരുന്നു

വെങ്കിലും   അതിന്റെ   മറുപടി   കേൾക്കാൻ   അതിലേറെ   വെമ്പൽ   കൊണ്ടിരുന്നത്   സായിയായിരുന്നു.  പക്ഷേ   തെന്നൽ   വെറുതെ   ഒന്ന്   ചിരിക്കുക   മാത്രെ   ചെയ്തുള്ളു. 

“”””  ഹാ   പറ   ചേച്ചി….  “”””

നിരാശയോടെ   അവൻ   പിൻതിരിയാൻ   തുടങ്ങുമ്പോഴായിരുന്നു   അവളെ   നിർബന്ധിച്ചുകൊണ്ട്   സ്വപ്ന   പറഞ്ഞത്.   അവൻ   വീണ്ടും    അവിടെത്തന്നെ   നിന്ന്   ചെവി   കൂർപ്പിച്ചു.

“”””  തോന്നിയോന്നോ…  എന്റെ   പൊന്നുമോളെ   നിന്റേട്ടനെ   കാണുമ്പോഴുണ്ടല്ലോ   എനിക്കങ്ങേരെ   കെട്ടിപ്പിടിച്ച്   ആ   കവിളിലമർത്തിപ്പിടിച്ച്    ഒരു   ഫ്രഞ്ചടിക്കാനാ   തോന്നുന്നത്  “””””

അല്പം  സ്വരം   താഴ്ത്തി   അവൾ   പറഞ്ഞത്   കേട്ട്   ഇതെന്ത്   സാധനം   എന്ന   രീതിയിൽ   പരസ്പരം   നോക്കിയിരിക്കുകയായിരുന്നു   സ്വപ്നയും   സംഗീതയും.  സായിയും   പറന്ന   കിളികളെ   തിരിച്ചുപിടിക്കുന്ന   തിരക്കിലായിരുന്നു   അപ്പോൾ.  പക്ഷേ   എന്തോ   ഓർത്ത്   മുകളിലേക്ക്   നോക്കിയിരുന്ന്   ചിരിക്കുകയായിരുന്നു   തെന്നലപ്പോൾ. 

“”””  ഇവിടെങ്ങുമിപ്പോൾ   ആരുമില്ല   നമുക്കെന്നാപ്പിന്നെ   നിന്റെയാ   ആഗ്രഹമങ്ങ്   സാധിച്ചാലോ  ????  “”””

മീശപിരിച്ചുകൊണ്ടുള്ള   അവന്റെ   ചോദ്യമാണ്   അവളെ   ചിന്തകളിൽ   നിന്നുമുണർത്തിയത്.  മിഴി   ഉയർത്തി   ആ   മുഖത്തേക്ക്   നോക്കുമ്പോൾ   അവൾ   ചൂളിപ്പോയിരുന്നു.  അപ്പോഴും   സായിയുടെ   നോട്ടം   വിയർപ്പ്   പൊടിഞ്ഞുതുടങ്ങിയ    അവളുടെ   തുടുത്ത   കവിളുകളിലും   മൂക്കിൻ   തുമ്പിലുമൊക്കെയായി   ഇഴഞ്ഞുനടക്കുകയായിരുന്നു.  

ആ   നോട്ടം   വിറയ്ക്കുന്ന   ആ   അധരങ്ങളിലെത്തിയതും   അവന്റെ   സർവ്വ   നിയന്ത്രണങ്ങളും    നഷ്ടപ്പെട്ടിരുന്നു. 

“””‘  സായി… യേ… ട്ടാ… വേ… ണ്ടാ… “”””

അവന്റെ   കൈകൾ   തന്റെ   ഇടുപ്പിലിഴഞ്ഞുതുടങ്ങിയതും   ഒരു   വിറയലോടെ   അവളുടെ   അധരങ്ങൾ   മൊഴിഞ്ഞു.   പക്ഷേ   അപ്പോഴും   അവളെത്തന്നെ   ഉറ്റുനോക്കി   നിന്നിരുന്ന   അവന്റെ   മിഴികളിൽ   വല്ലാത്തൊരുന്മാദം   നിറഞ്ഞിരുന്നു.  ബലിഷ്ടമായ   അവന്റെ   കൈകൾ   കൂടുതൽ   കൂടുതൽ    ശക്തമായി   തന്റെ   ഇടുപ്പിലമരുന്നതറിഞ്ഞെങ്കിലും   ഒരു   ചലനം  കൊണ്ടുപോലും   അവനെ  തടയാനാവാത്ത   വിധം  ആ   വിരലുകളുടെ   മാന്ത്രികാനുഭൂതിയിൽ   അവളും   ലയിച്ചുപോയിരുന്നു   അപ്പോൾ. 

ടോപ്പിന്റെ    മറ  ഭേദിച്ച്   വിരലുകൾ   അവളുടെ   ആലില   വയറിലേക്ക്   കടന്ന്   പൊക്കിൾച്ചുഴിയിൽ   കുസൃതികൾ   കാട്ടിത്തുടങ്ങിയിട്ടും   താനെന്താണ്   ചെയ്യുന്നതെന്നുള്ള   ബോധം  അവനുണ്ടായിരുന്നില്ല.  തന്റെ    നെഞ്ചിലേക്ക്   ശക്തമായി   അമർന്നുനിൽക്കുന്ന   ആ   പെണ്ണിന്റെ   ശ്വാസഗതിയിലുണ്ടായ   ഉയർച്ച   താഴ്ചകൾ   പോലും   അവനെ   മത്തുപിടിപ്പിച്ചുകൊണ്ടിരുന്നു.   ഒടുവിൽ   സകലതും   മറന്ന്   ആവേശത്തോടെ   ആ    അധരങ്ങളെ   സ്വന്തമാക്കുമ്പോൾ   അവന്റെ  തോളിലമർത്തിപ്പിടിച്ച്   പെരുവിരലിലുയർന്നിരുന്നു   അവൾ.  അധരങ്ങൾ   പരസ്പരം   ഇണചേർന്നൊടുവിൽ   രക്തം   പനിച്ചിറങ്ങിയിട്ടും   അവളിൽ   നിന്നകലാൻ   കൂട്ടക്കാതെ   അവൻ   വീണ്ടും വീണ്ടുമവളെ   ഇറുകെ   പുണർന്ന്   ആവേശത്തോടെ   ചുംബിച്ചു. 

പെട്ടന്നായിരുന്നു    സായിയുടെ   തലയ്ക്ക്   പിന്നിലായി   ശക്തമായ   ഒരു   അടിയേറ്റത്.   അടഞ്ഞിരുന്ന   അവന്റെ   മിഴികൾ   ഒന്ന്   തുറിച്ചു.  അവളുടെ   ഇടുപ്പിലമർന്നിരുന്ന    കൈകൾ   അയഞ്ഞു.  അവളുടെ   ശരീരത്തിലൂടെ   തന്നെ   ഊർന്ന്    അവൻ   താഴേക്ക്   വീണു    അവിടെ   നിന്നും   പടികളിലൂടെ   ഉരുണ്ട്   കുളത്തിലേക്ക്   വീണു. 

“”””  സായിയേട്ടാ  !!!!!!!!!!!!!  “””””

അപ്പോഴേക്കും   യാഥാർഥ്യത്തിലേക്ക്   മടങ്ങിവന്ന   തെന്നൽ   ഉച്ചത്തിൽ   നിലവിളിച്ചു.  പക്ഷേ   ആ   ശബ്ദം   അവളുടെ   തൊണ്ടയിൽ   നിന്നും   പുറത്തേക്ക്   വന്നില്ല.  കഴുത്തിൽ   ആരോ   കുത്തിപ്പിടിച്ചത്   പോലെ   അവൾ   ജീവവായുവിനായി   പിടഞ്ഞു.   അപ്പോഴും   ആ   മിഴികൾ   ബോധം    മറഞ്ഞ്  പകുതിഭാഗം   കുളത്തിലേക്ക്   വീണുകിടക്കുന്ന   സായിയിലായിരുന്നു. 

പെട്ടന്നാണ്   ആരോ   എടുത്തുയർത്തിയത്   പോലെ   അവൾ   വായുവിലേക്കുയർന്നത്.   മുടിയിഴകളിൽ   ബലമായാരോ   ചുറ്റിപ്പിടിച്ചിരുന്നത്   അവൾ   വ്യക്തമായി   മനസ്സിലാക്കിയിരുന്നുവെങ്കിലും   അവിടെയെങ്ങും    ആരെയും   കാണാനുണ്ടായിരുന്നില്ല.   ഒരു   പാവയേപ്പോലെ   അദൃശ്യമായ   ഏതോ   കൈകളാൽ   വായുവിൽ   അമ്മാനമാടപ്പെടുമ്പോഴും   പ്രതികാരവെറി   പൂണ്ട   ഒരു  പെണ്ണിന്റെ   ഉയർന്നുതാഴുന്ന    ശ്വാസോച്ഛ്വാസം   അവളുടെ   കാതിൽ   പതിച്ചിരുന്നു. 

“”””  മോളെ….  “”””

നെറ്റിയിൽ   പതിഞ്ഞ   നനുത്ത   സ്പർശത്തോടൊപ്പം   കേട്ട   ശബ്ദമാണ്   അവളെ   ഉണർത്തിയത്.   കണ്ണുതുറന്നതും   അവൾ   ഭയപ്പാടോടെ   ചുറ്റും   നോക്കി.   പക്ഷേ   താൻ   തന്റെ   റൂമിലാണെന്ന്   വളരെ   വേഗം   തന്നെ   അവൾ    തിരിച്ചറിഞ്ഞു.  സിരകളിൽ     ആശ്വാസത്തിന്റെ   കുളിര്   പടർന്നുവെങ്കിലും    സായിയേപ്പറ്റിയുള്ള   ചിന്ത   അവളുടെ   ഉള്ളിലൊരു   ഭാരമായവശേഷിച്ചു. 

“”””   എന്താ    മോളെ   ഉണ്ടായത്   ചെറിയച്ഛൻ   വന്നുനോക്കുമ്പോൾ   സായിയും    മോളും   കുളപ്പുരയിൽ   ബോധമില്ലാതെ   കിടക്കുകയായിരുന്നു.  “”””

അവളുടെ   മുടിയിലൂടെ   വിരലോടിച്ചുകൊണ്ട്   ലക്ഷ്മി   ചോദിച്ചു. 

“”””   അത്…. അതുപിന്നെ…. എനിക്കൊന്നും   ഓർമ   വരുന്നില്ല.  “”””

തങ്ങളൊരുമിച്ചുണ്ടായിരുന്ന   നിമിഷങ്ങളേക്കുറിച്ചോർത്തതും   അങ്ങനെ   പറയാനാണ്   അവളുടെ   നാവ്   ചലിച്ചത്.  

“”””  സാരമില്ല   മോള്   കിടന്നൊ   ഒന്നുറങ്ങുമ്പോൾ   എല്ലാം    ശരിയാവും.  “””

അവളുടെ    നെറുകയിൽ   പതിയെ   ചുണ്ടമർത്തി   പുറത്തേക്ക്   പോകാനെണീക്കുമ്പോൾ   അവർ   പറഞ്ഞു.

“”””  ആന്റി….  “”””

“”””  എന്താടാ  ???  “”””

“”””   സായിയേട്ടൻ….  “”””

“”””  അവനും   കുഴപ്പമൊന്നുമില്ല   മുറിയിലുണ്ട്   തലയിൽ   ചെറിയൊരു   മുറിവുണ്ട്   വീണപ്പോഴെവിടെയോ   തട്ടിയതാ…  “””

ചിരിയോടെ   പറഞ്ഞിട്ട്   ലക്ഷ്മി   പുറത്തേക്ക്   പോയി.   അതുകേട്ടതും   ഉള്ളിലൊരു   ആശ്വാസം   പടർന്നതുപോലെ   അവൾക്ക്    തോന്നി.  അവൾ   പതിയെ   ബെഡിൽ   എണീറ്റിരുന്നു.  നേരത്തെ   നടന്ന   സംഭവങ്ങളൊക്കെ   ഓർത്തതും   അടിവയറ്റിലൊരു    കുളിര്   തോന്നിയവൾക്ക്.  പക്ഷേ   പിന്നീട്   സംഭവിച്ചതിലേക്കെത്തുമ്പോൾ   ഭയം കൊണ്ടവളുടെ   ദേഹം   വിറച്ചു.

ഈ   സമയം   സായിയുടെ   ചിന്തകളും   അതൊക്കെ  തന്നെയായിരുന്നു. 

“”””  തലേദിവസം    അവൾ   പറഞ്ഞതൊക്കെ   ഉള്ളിലേക്ക്   വന്നപ്പോഴാണ്    വെറുതെ   അവളെയൊന്ന്   വിരട്ടാൻ   നോക്കിയത്.  ചുമ്മാ   ഒരു   തമാശക്കാ   ചേർത്തുപിടിച്ചത്.  പക്ഷേ   അതിന്   ശേഷമുള്ള   അവളുടെ   നോട്ടം !!!!!!   അതിൽ   എനിക്കെന്നെ   തന്നെ   നഷ്ടമായിരുന്നു.   ചെയ്യുന്നത്   തെറ്റാണെന്ന്   ഉള്ളിലിരുന്ന്    മനസാക്ഷി   വിളിച്ചുപറയുമ്പോഴും   അവളിൽ   നിന്നുമകലാൻ   കഴിഞില്ല.   ആദ്യമായിരുന്നു   ഒരു   പെണ്ണിനോടിങ്ങനെയൊക്കെ…..  പക്ഷേ   ആ   നിമിഷം   മുതൽ   അവളെന്റെ   ആരൊക്കെയോ   ആയത്   പോലെ….  “”””

തെന്നലിനൊപ്പമുള്ള   ആ   നിമിഷങ്ങളുടെ   ഓർമയിൽ   അവന്റെ   ചുണ്ടുകളിലൊരു   പുഞ്ചിരി   വിടർന്നു.   പക്ഷേ   അത്   മായാൻ   അധികസമയമൊന്നും   വേണ്ടി   വന്നില്ല. 

“”””  ആ   സമയമെന്നെ   ആരാ   അടിച്ചത്   !!!!   അവൾ   തന്നോടടുക്കുന്നത്   തടയാൻ   അദൃശ്യമായ   ആരോ   ഒരാൾ   ഉള്ളത്   പോലെ….  ഇന്നത്തെ   ഈ   സംഭവവും   അതിനൊരു   തെളിവാണല്ലോ  … “”””

ചിന്തകളിൽ   ചോദ്യങ്ങൾ   മാത്രം   നിറഞ്ഞുതുടങ്ങിയപ്പോഴാണ്   വാതിലിന്   പുറത്തൊരു   പാദസ്വരക്കിലുക്കമുയർന്നത്.  കണ്ണുതുറന്ന്    നോക്കാതെ   തന്നെ   അവനാളെ   മനസ്സിലായിരുന്നു. 

“”””   സായിയേട്ടാ….  “”””

അല്പനിമിഷം   കഴിഞ്ഞപ്പോൾ   തൊട്ടരികിൽ   വളരെ   നേർത്ത   അവളുടെ   വിളി   കേട്ടു.  അവൻ   പതിയെ  കണ്ണ്   തുറന്നതും   ആ   മുഖത്തേക്ക്   നോക്കാതെ   അവൾ   മിഴികൾ   മറ്റെവിടേക്കോ   പായിച്ചു.  ചെറിയൊരു   ചമ്മലുണ്ടായിരുന്നുവെങ്കിലും   അവൻ   പക്ഷേ  അതൊന്നും   പുറത്ത്   കാണിച്ചിരുന്നില്ല. 

“”””  വേദനിച്ചോ  ????   “”””

അവളുടെ   പൊട്ടിയ   ചുണ്ടിലേക്ക്   നോക്കിയാണ്    അവനത്   ചോദിച്ചത്. 

“”””  അല്ല   വീണപ്പോ…. “”””

അവളുടെ   മുഖത്തെ   പരവേശം   മനസ്സിലാക്കിയിട്ടെന്നപോലെ   അവൻ    വേഗം   വിഷയം   മാറ്റി.  അതുമനസ്സിലായെങ്കിലും    ഇല്ലെന്ന   അർഥത്തിൽ   അവളൊന്ന്   തലയനക്കി. 

“”””   നീയെന്തോ   കണ്ട്   നിലവിളിച്ചത്   കേട്ടാണ്   ഞാനങ്ങോട്ട്   വന്നത്   അപ്പോൾ   കാല്   തെറ്റി   വീണതാണെന്നാ   ഞാനെല്ലാരോടും   പറഞ്ഞത്    നീയും  അങ്ങനെ   തന്നെ   പറഞ്ഞാൽ   മതി  കേട്ടോ   “”””

കുറച്ചുസമയം   കഴിഞ്ഞും   അവളൊന്നും   മിണ്ടുന്നില്ലെന്ന്   കണ്ട്     ആ   മുഖത്തേക്ക്   നോക്കാതെ  തന്നെ   അവൻ   പറഞ്ഞു.    അപ്പോഴും   അവളൊന്ന്   മൂളി. 

“”””   സായിയേട്ടനെന്നാ   റസ്റ്റെടുക്ക്   ഞാൻ   പോണു….  “”””

പറഞ്ഞിട്ടവൾ    തിരിഞ്ഞു   നടക്കാനൊരുങ്ങി.  പെട്ടന്നായിരുന്നു   ഏതോ   ഒരുൾപ്രേരണയാലെന്നപോലെ   സായിയവളെ    ചുറ്റിപ്പിടിച്ച്   ബെഡിലേക്കിട്ടത്. 

തുടരും….

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗ്നിസാക്ഷി

മഴപോലെ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!