“എന്താ അത്….?”
” ഡോക്ടർക്ക് അത് അറിഞ്ഞിട്ട്….. “
“ഏയ് ദുരുദ്ദേശം ഒന്നും അല്ലടോ…. ഇങ്ങനെ 8 മാസത്തേക്ക്
ഒരു അഡ്ജസ്റ്റ്മെന്റ് കല്യാണത്തിന് താൻ സമ്മതിച്ചത് പോലും തന്റെയാ വലിയ സ്വപ്നം യഥാർത്ഥത്യമാക്കാൻ വേണ്ടിയല്ലേ….. അത് കൊണ്ട് ചോദിച്ചതാടോ…..”
“മം… മ്….
ഡോക്ടർ ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു ആദ്യമായ് അവളെ കാണുന്നത് ‘അനുപമ ‘അതായിരുന്നു അവളുടെ പേര്…….
എന്റെ ക്ലാസ്സിലെ ഒരു പെൺകുട്ടി….അധികം ആരോടും സംസാരിക്കാറില്ല… വായിൽ നാക്ക് ഉണ്ടോന്ന് തപ്പി നോക്കണം… നന്നായിട്ട് പഠിക്കുമായിരുന്നു പാട്ടും പാടും……
ഒരിക്കൽ ഇന്റർവെൽ ടൈമിൽ ഞാൻ അവൾടെ അടുത്ത് ചെന്നു….. ആ മിണ്ടാപൂച്ചയെ ഒന്ന് പരിചയപ്പെടണം എന്നൊരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു…. “
“ഹായ്.. എന്തെടുക്കുവാ…?”
അവൾ വരച്ച് പൂർത്തിയാക്കത്തൊരു ചിത്രം എന്നെ കാണിച്ചു എന്നിട്ട് എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു……
” അനു എന്താ ഈ ക്ലാസ്സിൽ ആരോടും മിണ്ടാത്തത്…..അനൂന്റെ വീട് എവിടെയാ….? വീട്ടിൽ ആരൊക്കെ ഉണ്ട്…..?”
ഞാൻ ചോദ്യങ്ങളോരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു……
പക്ഷേ അതിനനുസരിച്ച് അവൾടെ മുഖഭാവം മാറുന്നുണ്ടായിരുന്നു….
നിറഞ്ഞു വന്ന കണ്ണുനീർ തുള്ളികളെ തുവ്വാല തുമ്പിനാൽ ഒപ്പിയെടുക്കാൻ അവളൊരുപാട് പാട് പെടുന്നുണ്ടായിരുന്നു……..
ബെല്ലടിച്ചു ക്ലാസ്സിൽ കുട്ടികളെല്ലാം കയറി…. അന്ന് ഞാൻ അനൂനോട് പിന്നൊന്നും ചോദിച്ചില്ല….
വൈകിട്ട് കോളേജ് വിട്ടപ്പോൾ ഞാനെന്റെ സ്കൂട്ടി എടുക്കാനായ് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു….
അപ്പോഴായിരുന്നു പിന്നിൽ നിന്നും….
“കൃഷ്ണവേണി….”
തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ അനു…….
“താൻ പോകുന്ന വഴിക്കാ എന്റെ വീട്… എന്നെയൊന്ന് അവിടിറക്കി തരാവോ…..”
“അതിനെന്താ അനു കേറിക്കോ…. “
ജംഗ്ഷൻ കഴിഞ് കുറച്ചകലെ ഇടുങ്ങിയ ഒരു ടാറ് ഇട്ട റോഡിന്റെ അവിടെ എത്തിയപ്പോൾ അവൾ പറഞ്ഞു ഇവിടെ നിർത്തിയേക്കാൻ….
ഇവിടെ എവിടെയായിട്ടാ തന്റെ വീട്… എന്ന് ചോദിക്കാൻ തുടങ്ങും മുമ്പേ അവൾ വിരൽ ചൂണ്ടി
” കൃപാ ഭവൻ…..”
ഒരു നിമിഷം ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്കും ആ അനാഥലയ മുറ്റത്തേക്കും ഞാൻ മാറി മാറി നോക്കി….
” വരുന്നോ കേറിയിട്ട് പോകാം….. “
മനസ്സിലെ ഞെട്ടൽ പുറത്ത് കാണിക്കാതെ….
” ഇല്ല പിന്നൊരിക്കൽ ആവാം…..”
അവളൊന്ന് ചിരിച്ചിട്ട് അകത്തേക്ക് കയറാൻ തുടങ്ങി…
” അനു ഞാനെന്നും വരട്ടെ തന്നെ ഇവിടെ വന്ന് കോളേജിലേക്ക് കൊണ്ടു പോകാൻ…. “
എന്നെ നോക്കി ഒന്ന് ചിരിച്ച് തല കുലുക്കി കാണിച്ച് അവളകത്തേക്ക് പോയി…..
പുതിയൊരു സൗഹൃദം അവിടെ പിറവിയെടുക്കുവായിരുന്നു…
പിന്നീട് എല്ലാ ദിവസവും ഞാനവളെ അവിടെ ചെന്ന് കൊണ്ട് പോകും തിരികെ കൊണ്ട് വിടും….
അതിനിടക്ക് ഞാനും കൃപാഭവനിലെ നിത്യ സന്ദർശകയായി മാറിയിരുന്നു….
അന്നൊരിക്കൽ ഞങ്ങള് ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു ആരുമില്ലാത്ത കുറയധികം പേരുടെ സന്തോഷത്തിന് കാരണമാകണമെന്ന്….
പഠിച്ച് രണ്ടാളും ഒരു നല്ല നിലയിൽ എത്തി ഒരു ഓർഫനേജ് നടത്തണമെന്ന്….. കുറയധികം പേർക്ക് താങ്ങും തണലും ആകണമെന്ന്…..
എന്നിട്ട് അവർക്കൊപ്പം അവരിലൊരാളായി ശിഷ്ടകാലം ജീവിക്കണമെന്ന്…..
ഒരു വിവാഹം ഒക്കെ കഴിച്ചാൽ ഒരു പക്ഷേ ഭർത്താവിനോ അവരുടെ വീട്ടുകാർക്കോ ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല…. അതൊന്ന് ഓർത്തപ്പോൾ വിവാഹമേ വേണ്ടന്ന് വെച്ചു……..”
“ഹോ… ഗ്രേറ്റ്… എന്നിട്ട് തന്റെ യാ ഫ്രണ്ട് ഇപ്പോ എന്ത് ചെയ്യുന്നു… “
“രണ്ട് കൊല്ലം മുമ്പ് ഒരാക്സിഡന്റിൽ….. “
“ടോ താൻ കരയുവാ…. ഈശ്വരൻ ആ കുട്ടിക്ക് അത്ര മാത്രേ ആയുസ് കൊടുത്തിട്ടുള്ളു എന്ന് ഓർത്താ മതി…. പോട്ടടോ…… “
” എന്നേക്കാളേറെ അവൾക്കായിരുന്നു ഈ ആഗ്രഹം…… അവളുടെ ആ ആഗ്രഹം എന്നിലൂടെ സാധിക്കാൻ വേണ്ടിയാ ഞാൻ………”
“താനിത്രേം ആത്മാർത്ഥമായിട്ട് ആഗ്രഹിക്കുന്നതല്ലേ…. ഇതു നടക്കുടോ…..”
” ഡോക്ടർ ടെ കാര്യം ഒന്നും പറഞ്ഞില്ല….. ഡോക്ടർ ടെ പ്രണയം…..”
” അമേരിക്കയിൽ ഞാൻ മെഡിസിന് പഠിക്കാൻ പോയപ്പോ പരിചയപ്പെട്ടതാ…… “
” ആഹാ മദാമ്മ കൊച്ചാണോ…”
“ഓ അല്ലടോ…. തൃശ്ശൂര് കാരാ ഇപ്പോ അവിടെ സെറ്റിൽ ആ പേര് അപർണ അവൾടെ പേരന്റ്സും അവിടെ ഡോക്ടേഴ്സാ…..”
ഞാനൊന്നമർത്തി മൂളി….
അപ്പോഴേക്കും ഡോക്ടർ ടെ ഫോൺ അടിക്കാൻ തുടങ്ങിയിരിന്നു…..
ഫോൺ ഡിസ്പ്ലേയിലേക്ക് നോക്കി കൊണ്ട് ഡോക്ടർ എന്നോടായ് പറഞ്ഞു….
” ഇത് അപർണയാ….. താൻ കിടന്നോ “
ഞാൻ പതിയെ തലയിണയിലേക്ക് തല താഴ്ത്തി…….
തലയണയ്ക്കടിയിൽ കിടന്നുള്ള ഫോണിന്റെ അലാറം അടി കേട്ടാണ് ഞാനെണീറ്റത്……
ഡോക്ടറ് നല്ല സുഖ ഉറക്കം…. മണി അഞ്ചര ആയേക്കണു….
ഞാന് മുഖം കഴുകി അടുക്കളയിലേക്ക് പോകാൻ തുടങ്ങിയപ്പോഴാ ഓർത്തത്…. ഇനി ഡോക്ടർ ടെ അമ്മക്ക് കുളിക്കാതെ അടുക്കളേൽ കേറുന്നത് ഇഷ്ടപെട്ടില്ലേ ലോ….
പിന്നൊന്നും നോക്കിയില്ല വേഗന്ന് പോയൊരു കുളിയങ്ങ് കുളിച്ചു……. എന്റെ ഡ്രസ്സ് വെച്ചിരുന്ന പെട്ടിയിൽ നിന്നും ഒരു സെറ്റും മുണ്ടും എടുത്തു…. അത് ഉടുത്ത് തീരുന്നോടം വരെ ഡോക്ടറ് ഉണരരുതേ എന്നൊരു പ്രാർത്ഥനയേ എനിക്കുണ്ടായിരുന്നുള്ളു…..
എന്തായാലും സെറ്റും മുണ്ടും ഉടുത്ത് തലേൽ തോർത്തും ചുറ്റി ഞാനടുക്കളയിലേക്ക് ചെന്നു…..
” ആഹാ മോള് രാവിലേ എഴുനേറ്റ് കുളിയൊക്കെ കഴിഞ്ഞോ…. “
അമ്മയായിരുന്നു അത്…. ഞാനൊന്ന് പുഞ്ചിരിച്ചു….
” മോള് ദാ ആ ചായയെടുത്ത് കുടിച്ചിട്ട് ഒരു ഗ്ലാസ്സെടുത്ത് ശ്രീക്കുട്ടനും കൂടെ കൊടുത്തേക്ക്….. “
അതും പറഞ് അമ്മ ദോശ കല്ലിലേക്ക് മാവ് കോരിയൊഴിച്ചു……
ഞാൻ ഡോക്ടർക്കുള്ള ചായയുമായിട്ട് റൂമിലേക്ക് കയറി….
” ഡോക്ടറേ എഴുനേക്ക്….. ദാ ചായ…. “
ഒരനക്കവും ഇല്ല….ആള് നല്ല ഉറക്കമാ…..
കൊറേ തവണ വിളിച്ചപ്പോ എന്റെ ക്ഷമ നശിച്ചു…..
ഞാൻ പതിയെ തലേൽ കെട്ടിയ തോർത്ത് അഴിച്ചു… അതൊന്ന് ഡോക്ടർടെ മുഖത്തേക്ക് പിഴിഞ്ഞാലോ എന്നോർത്തു…….. നോക്കുമ്പോൾ അതിനേക്കാളേറെ വെള്ളം എന്റെ മുടി തുമ്പിൽ നിന്നും വരുന്നു……. ഞാനത് ഡോക്ടറുടെ മൂക്കിൻ തുമ്പിലേക്കും കവിളിലേക്കും നെറ്റിയിലേക്കും എല്ലാം ഇറ്റിച്ച് കൊടുത്തു…..
അപ്പോഴേക്കും ഡോക്ടറ് പതിയെ ഉണർന്നു…
” എന്തൊരു ഉറക്കമാ ഡോക്ടർ സാറേ….. മണി 8 കഴിഞ്ഞു…… “
” താൻ നേരത്തേ എണീറ്റോ…..”
“മ്മ്ം…. ഡോക്ടറ് ചായ കുടിക്കുട്ടോ…. ഞാൻ അടുക്കളയിലേക്കൊന്ന് ചെലട്ടേ……. അമ്മ ഒറ്റക്കേ ഉള്ളു….”
അതും പറഞ്ഞാൻ തിരിഞ്ഞു നടന്നു……
“വേണീ…. “
“എന്താ ഡോക്ടറേ…..?”
“താനീ ഡോക്ടറേ വിളിയൊന്ന് നിർത്ത് എന്നിട്ട് ശ്രീന്ന് വിളിക്ക് “
” ഇപ്പോ അത് പറയാനാണോ എന്നെ വിളിച്ചത്….. “
“അല്ലടോ…. അറിയാതെ പോലും തന്റെ വായിൽ നിന്ന് നമ്മള് 8 മാസം കഴിഞ്ഞ് ഡിവോഴ്സ് ആകുന്ന കാര്യമോ അങ്ങനെ ഒന്നും തന്നെ താൻ അമ്മയോട് പറയരുത്….. അതൊക്കെ അറിഞ്ഞാൽ അമ്മ ഏത് രീതിയിൽ റിയാക്ട് ചെയ്യും എന്ന് നമുക്ക് പ്രെഡിക്റ്റ് ചെയ്യാൻ പറ്റില്ല….. “
എല്ലാം തല കുലുക്കി സമ്മതിച്ച് ഞാൻ തിരിഞ്ഞു നടന്നു…..
സ്റ്റെയറ് പകുതിയിറങ്ങി കഴിഞ്ഞപ്പോൾ ഞാനൊന്ന് നിന്നു……
കഴുത്തിൽ കിടന്ന താലിയിലേക്കൊന്ന് വിരല് ചേർത്തു… എത്ര വല്യ സ്വപ്ന സാക്ഷാത്കാരത്തിനായിരുന്നെങ്കിലും താലിയുടെ പവിത്രതയ്ക്കു മറവിൽ ഒരു കള്ളത്തരം വേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി…..
എന്തോ ഒരു കുറ്റബോധം എന്നെ അലട്ടുന്നത് പോലെ…..
എന്തൊക്കയോ ചിന്തിച്ചങ്ങനെ നിൽക്കുമ്പോഴായിരുന്നു അടുക്കളയിൽ നിന്നൊരു വലിയ ശബ്ദവും ഒപ്പം അമ്മയുടെ നിലവിളിയും….
അമ്മേന്ന് വിളിച്ചു ഞാനാ അടുക്കളയിലേക്കോടി……..
(തുടരും)
രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക