കൃഷ്ണവേണി – ഭാഗം 8 (അവസാനിച്ചു)

2470 Views

krishnaveni-aksharathalukal-novel

അമ്മയെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റി….

പ്രാർത്ഥനയോടെ ഞാനും അച്ഛനും പുറത്തിരുന്നു…..

യാത്രയുടെ ക്ഷീണം കൊണ്ടാവാം കാത്തിരിപ്പിനിടയിൽ അച്ഛന്റെ തോളിൽ ചാരി ഞാനൊന്ന് മയങ്ങി…..

മയക്കം തെളിഞ്ഞു ഞാനുണർന്നപ്പോഴായിരുന്നു ഒപ്പറേഷൻ തീയറ്റിന്റെ ചില്ലു വാതിൽ പതിയെ തുറന്ന് ഡോക്ടറ് പുറത്തേക്കിറങ്ങിയത്….

അപ്പോഴേക്കും ഞാനും അച്ഛനും എണീറ്റു…. ഡോക്ടറ് പതിയെ ഞങ്ങളുടെ അടുത്തേക്ക് വന്നു…..

” അമ്മയ്ക്ക് കുഴപ്പമൊന്നും ഇല്ല… കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും….”

അച്ഛനോയ് അത് പറഞ്ഞ് ഡോക്ടറ് വേഗം തന്നെ തിരിഞ്ഞു നടന്നു…… ഡോക്ടറെന്നെ നോക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല…….

ഡോക്ടറിപ്പോൾ മറ്റൊരു പെൺകുട്ടിക്ക് സ്വന്തമാണ്.. ഇടയ്ക്കിടെ ഞാൻ മറന്ന് പോകുന്നൊരു യാഥാർത്ഥത്യം……

വരാന്തയിലൂടെ ഡോക്ടറ് നടന്നകലുന്നത് എന്റെ കൺമുന്നിൽ നിന്ന് മറയും വരെ ഞാൻ നോക്കി നിന്നു…

“വേണി ഇതെന്തോർത്ത് നിക്കുവാ…. “

“ഒന്നൂല്ലച്ഛാ…”

കുറേ നേരം ഓരോന്നൊക്കെ ആലോചിച്ച് ഓപ്പറേഷൻ തീയറ്ററിനു പുറത്തെ ബെഞ്ചിലിരുന്നു മടുത്തപ്പോൾ പതിയെ ആശുപത്രിയുടെ ഇടനാഴിയിലൂടൊന്ന് നടന്നു……

“ഗൈനക്കോളജിസ്റ്റ് ഡോക്ടർ: ശ്രാവൺ ” ആ ബോർഡിനു മുന്നിലൂടെ കടന്ന് പോകുമ്പോൾ എന്റെ കണ്ണുകൾ പതിയെ ആ റൂമിലേക്കൊന്നെത്തി നോക്കി……

ഡോക്ടറ്’ മറ്റൊരാൾക്ക് സ്വന്തമാണെന്നറിഞ്ഞിട്ടും എന്റെ കണ്ണുകളിപ്പോഴും ഡോക്ടറെ തന്നെ തിരഞ്ഞുകൊണ്ടിരുന്നു…

നടത്തം മതിയാക്കി തിരികെ വന്നപ്പോഴേക്കും അമ്മയെ റൂമിലേക്ക് മാറ്റിയിരുന്നു…

അമ്മാവൻമാര്ടെ മക്കള് വിദ്യയും ദിവ്യയും വേദയും എല്ലാവരും അമ്മയ്ക്കരികിൽ ഉണ്ടായിരുന്നു…..

“വേണി മോള് പോയാ ക്യാന്റീനിൽ നിന്ന് കുറച്ച് ചായ വാങ്ങിയിട്ട് വാ…”

ആ അമ്മാവനായിരുന്നു അത് പറഞത്.. ടേബിളിനുമുകളിലിരിക്കുന്ന ഫ്ലാസ്കും എടുത്ത് ഞാൻ നടന്നു…..

“വേണിയേച്ചി ഞാനൂടെ വരാം…”

വേദയതും പറഞ്ഞ് എനിക്കൊപ്പം വന്നു…

മുമ്പോട്ട് നടക്കുമ്പോഴും മനസ്സ് സഞ്ചരിച്ചത് മുഴുവനും ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്കായിരുന്നു….

ഡോക്ടറെ ഇപ്പോൾ വീണ്ടും കണേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി……

ഒന്ന് മറക്കാൻ ശ്രമിച്ചു തുടങ്ങിയതേയുള്ളു……

ഉണങ്ങി തുടങ്ങിയ മുറിവിലേക്ക് വീണ്ടും കാരമുള്ള് കുത്തിയിറക്കുന്നത്  പോലെ നിക്ക് തോന്നി……

ക്യാന്റീനിൽ നിന്ന് ചായയും വാങ്ങി തിരികെ നടക്കുമ്പോഴായിരുന്നു പിന്നിൽ നിന്നാ വിളി…..

“വേണി… “

ശബ്ദം കേട്ടപ്പോൾ തന്നെ എനിക്കാളെ മനസ്സിലായെങ്കിലും ആ മുഖത്തേക്ക് നോക്കുവാനുള്ള ശക്തി എനിക്കില്ലായിരുന്നു….

ഞാൻ വേദയുടെ കൈകളിലേക്ക് വിരലുകളമർത്തി പിടിച്ചു…..

“വേണി എനിക്ക് സംസാരിക്കണം…. “

പെട്ടന്ന് തിരിഞ്ഞ് മറ്റെങ്ങോട്ടേക്കോ ദൃഷ്ടി ചലിപ്പിച്ചു കൊണ്ട് ഞാൻ ചോദിച്ചു

“എന്താ ”’

“വേദ ഒരു നിമിഷം…. “

ഡോക്റ്റ് വേദയോടായ് അത് പറയുമ്പോഴേക്കും എന്റെ കൈയ്യിലെ ചായ ഫ്ലാസ്കും വാങ്ങി അവൾ നടന്നു തുടങ്ങിയിരുന്നു….

“ടോ നമുക്കൊന്ന് നടന്നാലോ…..”

വെറുതെയൊന്ന് മൂളി കൊണ്ട് ഞാൻ ഡോക്ടർക്കൊപ്പം നടന്നു…..

വരാന്തയിലേക്ക് ഒഴുകിയെത്തിയ കാറ്റെന്റെ നീളൻ മുടിയിഴകളെ പിന്നിലേക്ക് പറത്തി കൊണ്ട് പോയിരുന്നു..

” തനിക്കെന്നോട് ഒന്നു o പറയാനില്ലേ…..”

“ഞാനെന്ത് പറയനാ……!!

ഡോക്ടർക്ക് സുഖാണോ…..”

“മ്മ്ം… തനിക്കോ…. “

എന്റെ സുഖവും ദുഃഖവുമെല്ലാം ഡോക്ടറായിരുന്നു എന്ന് ഉറക്കെ വിളിച്ച് പറയണമെന്നുണ്ടായിരുന്നു…….

നാവിൻതുമ്പിലേക്ക് പാഞ്ഞെത്തിയ വാക്കുകളത്രയും പാതിവഴിയിൽ വിഴുങ്ങി ഞാനും ഒന്നമർത്തി മൂളി…..

“അമ്മയും അച്ഛനും സുഖമായിരിക്കുന്നോ? “

“മം മം‌”

“അപർണ സുഖായിട്ടിരിക്കുന്നോ…..?”

ആ ചോദ്യം ചോദിച്ചപ്പോൾ മാത്രം എന്റെ ശബ്ദം ചെറുതായൊന്നിടറി….. എന്തിനോ വേണ്ടി കണ്ണുകൾ വീണ്ടും നിറഞ്ഞു…. നിറഞ്ഞ’ വന്ന കണ്ണുനീർ തുള്ളികൾ കൺപോളയിലങ്ങനെ തളം കെട്ടി നിൽക്കുവാണ് താഴേക്ക് ഒഴുകാതെ എന്റെ കാഴ്ചയെ മറച്ചുകൊണ്ട്….

ഒരു നിമിഷം ഞാനാ വരാന്തയിൽ നിന്നു……. ഡോക്ടർക്ക് മുഖം കൊടുക്കാതെ ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു….

“ഇനിയെനിക്കൊന്നും സംസാരിക്കാനില്ല… ഡോക്ടറ് പൊയ്ക്കോ… എന്നെ അച്ഛൻ അന്വേഷിക്കുന്നുണ്ടാവും…..”

“ഇനിയൊന്നും സംസാരിക്കണ്ട…. കുറച്ച് മുൻ മ്പ് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം മാത്രം കേട്ടിട്ട് പോകു….. “

നിറഞ്ഞു തുടങ്ങിയ കണ്ണുകൾ സാരിത്തലപ്പിനാൽ ഒപ്പിയെടുത്ത് ഞാൻ ഡോക്ടറെ നോക്കി…..

“അമ്മയ്ക്കൊരിക്കലും തന്റെ സ്ഥാനത്ത് അപർണ യെ കാണാൻ സാധിക്കില്ലായിരുന്നു….. എന്നിട്ടും എന്റെ ആഗ്രഹത്തിന് കൂട്ട് നിന്ന് വിവാഹം നടത്തി തന്നു……

പക്ഷേ അപർണക്കൊരിക്കലും വേണിയേ പോലെ ന്റെ അമ്മയെ സ്നേഹിക്കാനിവില്ലല്ലോ…. “

” അത് പറഞ്ഞ് നിർത്തി ഡോക്ടറൊന്ന് നെടുവീർപ്പിട്ടു…. എന്നിട്ട് വീണ്ടും തുടർന്നു…..

” ഇവിടുത്തെ ഹോസ്പിറ്റലിൽ എന്നോടൊപ്പം ജോലി ചെയ്ത് വരികയായിരുന്നു അപർണയും… അപ്പോഴേക്കും അമേരിക്കയിൽ തന്നെ ഏതോ വലിയ ഹോസ്പിറ്റലിൽ എനിക്കും അപർണയ്ക്കും കൂടെ  അവളുടെ പേരന്റ്സ് ജോബ് റെഡിയാക്കിയിരുന്നു……

പ്രായമായി വരുന്ന അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോകാൻ ഞാനൊരുക്കമല്ലെന്നും പറഞ്ഞു……

അവിടുന്നങ്ങോട്ട് തുടങ്ങുകയായിരുന്നു ജീവിത്തിലെ പ്രശ്നങ്ങളോരോന്നും….

അവളുടെ ഫ്യൂച്ചർ ഞാൻ കാരണം നശിച്ചെന്നും പറഞ്ഞ് വീട്ടിൽ വഴക്കോട് വഴക്ക്….

അതിനിടയിൽ ഞാൻ വീട്ടിലില്ലാത്ത സമയത്ത് അമ്മയോടും വഴക്ക്… അമ്മയും അച്ഛനും കാരണം ആണത്രേ ഞാൻ അവൾക്കൊപ്പം പോകാത്തതെന്നും പറഞ്……”

ഞാനെല്ലാം മൂളി കേട്ടുകൊണ്ടേയിരുന്നു……

“അന്നൊരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങൾക്കിടയിലേക്ക് വീണ്ടും ഈ വിഷയം കടന്നു വന്നു……

” ശ്രാവൺ അച്ഛനും അമ്മയുമാണ് പ്രോബ്ലം എങ്കിൽ തൽക്കാലം നമുക്കവരെ ഏതേലും റിലേറ്റിവ്സിന്റെ വീട്ടിലേക്ക് മാറ്റം…. അല്ലെങ്കിൽ എത്രയെത്ര ഓൾഡ് എയ്ജ് ഹോംസുണ്ട് അവിടേക്ക് വേണേലും മാറ്റം……

എല്ലാ മന്ദിലും നല്ലൊരു എമൗണ്ട് അവർക്ക് അയച്ച് കൊടുത്താൽ പോരെ….

ഇന്നോ നാളയോന്ന് പറഞ്ഞിരിക്കുന്ന ഇവർക്ക് വേണ്ടി നമ്മള് നമ്മടെ ഫ്യൂച്ചർ സ്പോയിൽ ചെയ്യണോ….?”

അവളത് പറഞ്ഞ് നിർത്തിയപ്പോ ഒരെണ്ണം ഞാനങ്ങ് കൊടുത്തു…. ദേഷ്യം തീരാതെ വന്നപ്പോൾ വീണ്ടും കൊടുത്തുഒന്ന് രണ്ടെണ്ണം…. “

” എന്നിട്ട്.. “

” എന്നിട്ടെന്താവാൻ ആ രാത്രിക്ക് രാത്രി വണ്ടിയുമെടുത്ത് അവളെന്റെ വീട്ടിൽ നിന്നിറങ്ങി…. പോകണ്ടെന്ന് പറയാൻ എനിക്കും തോന്നിയില്ല…..

പിറ്റേന്ന് രാവിലെ അവൾടമ്മയും അച്ഛനും അങ്കിൾമാരും എല്ലാരും മാറി മാറി വിളിച്ചു….

ഞാനവളെ തല്ലിയതിന്റെ കാരണം അറിയാൻ…….

അവർടെ മകൾടെ വായിൽ നിന്ന് വീണതൊക്കെയും പറഞ്ഞ് കൊടുത്തു…..

അവൾക്ക് വേണ്ടി അവളുടെ പേരന്റ്സ് എന്നോട് മാപ്പൊക്കെ പറഞ്ഞു… കൂടെ ഒരു കാര്യവും….

ഞാനവൾക്കൊപ്പം അമേരിക്കയിലേക്ക് ചെല്ലാമെങ്കിൽ മാത്രമേ അവൾക്കി ബന്ധം തുടരാൻ തൽപര്യം ഉള്ളെന്ന്…….

അവളെനിക്കൊപ്പം എന്നെ അനുസരിച്ച് എന്റെ വീട്ടിൽ കഴിയാമെങ്കിൽ മാത്രം എനിക്കും ഈ ബന്ധത്തിന് താൽപര്യമൊളെളന്ന് ഞാനും പറഞ്ഞു…… “

” എന്നിട്ട്….. “

” ബന്ധം വേർപെടുത്താൻ അവൾക്ക് സമ്മതമാണെന്ന് അവള് വിളിച്ച് പറഞ്ഞു…… “

എന്നിട്ട് ഡോക്ടറെന്ത് പറഞ്ഞു…..?

ഞാനെന്ത് പറയാൻ ഭർത്താവിനും വീട്ടുകാർക്കും പുല്ലുവില കൊടുക്കുന്നവൾക്ക് താലിയൊരു അലങ്കാരം മാത്രമായിരുന്നു…..

അവൾടെ ആഗ്രഹത്തിന് ഞാനും എതിര് നിന്നില്ല…. “

“എന്നിട്ടിപ്പോൾ അപർണ……?”

“വിവാഹം കഴിഞ്ഞു….. “

കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഞാൻ നിന്നു….. ഡോക്ടറുടെ ജീവിതം ഇങ്ങനെയൊക്കെ ആയി തീരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല……

“താൻ പെ)യ്ക്കോ…. അച്ഛനന്വേഷിക്കുന്നുണ്ടാവും …… എനിക്ക് ഡ്യൂട്ടിയുണ്ട്…. “

അത് പറഞ്ഞ് ഡോക്ടറ് തിരിഞ്ഞ് നടന്നു… ഞാനും….

തിരിഞ്ഞു നടക്കുന്ന ടിനി ടയിൽ  ഞാൻ വീണ്ടും ഡോക്ടറെയൊന്ന് തിരിഞ്ഞു നോക്കി അപ്രതീക്ഷിതമായി ഡോക്ടറെന്നെയും നോക്കി…. എപ്പോഴോ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ വീണ്ടും ഉടക്കി…

ഡോക്ടറെ നോക്കിയൊന്ന് പുഞ്ചിരിച്ച് ഞാൻ റൂമിലേക്ക് നടന്നു…..

ദിവസങ്ങളോരോന്നും മുന്നോട്ട് നീങ്ങുമ്പോൾ….

അമ്മയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്റ്റാർജ് ചെയ്തു…..

നാളെ  കൂടെ കഴിഞ്ഞാൽ എന്റെ ലീവ് തീരും വീണ്ടും ബാംഗ്ലൂരിന്റെ നിരക്കുകളിലേക്ക് ചേക്കേറേണ്ടിവരും…..

അന്ന് ഉച്ചകഴിഞ്ഞ് ഞാൻ സ്നേഹവീട് അനാഥാലയത്തിലേക്ക് പോയി…..

ആരോരുമില്ലാതിരുന്ന സമയത്ത് എനിക്കെല്ലാമായിരുന്ന കാച്ച് ജന്മങ്ങളുണ്ടവിടെ……. ജീവിക്കാൻ എന്നെ പ്രേരിപ്പിച്ച കുറയധികം നല്ല മനസ്സുകൾ……

വന്ന് കേറുമ്പോൾ തന്നെ സ്റ്റാഫ് വീണ പറഞ്ഞു നിന്നേ തേടി ഒരാള് വന്നുന്ന്….

“ആരാ വീണ”

ദാ അവിടെ ഗസ്റ്റ് റൂമിലുണ്ട്…

അവിടിരുന്ന ആളെ കണ്ടതും എൻ ചുണ്ടുകൾ മന്ത്രിച്ചു ആ പേര്…. ശ്രീ

“ശ്രീയെന്താ ഇവിടെ “

” തന്നെ കാണാൻ വന്നതാ…. “

എടുത്തടിച്ചത് പോലെയുള്ള ഡോക്ടറുടെ ആ മറുപടിയിൽ ഞാനങ്ങ് വല്ലാണ്ടായി….

” എന്നയോ….. എന്തിന്??”

എന്റെ മനസ്സിലെവിടെയൊക്കയോ എന്തോ ഒരിത്…..

“താനാഗ്രഹിച്ചത് പോലെ തന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥത്യമായില്ലേ…… ഇനിയെനിക്ക് വേണം ഈ വേണിയെ…. ജീവിതത്തിന്റെ പാതി വഴിയിൽ ഉപേക്ഷിച്ച് പോകാനല്ല… ജീവനുള്ളിടത്തോളം കാലം ഈ നെഞ്ചിലിങ്ങനെ ചേർത്തു നിർത്താൻ…….”

അത് പറഞ് ഡോക്ടറെെന്ന ഡോക്ടറുടെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു….. രണ്ടു കൈ കൊണ്ടും ഡോക്ടറെ വട്ടം കെട്ടിപ്പിടിച്ച് ഞാനാ ആ നെഞ്ചിലേക്ക് മുഖമമർത്തി ചുംബിച്ചു….

തന്നെയും കൊണ്ട് വീട്ടിലേക്ക് ചെല്ലാമെന്ന് അമ്മയ്ക്ക് വാക്കു കൊടുത്തിട്ടാ ഞാൻ ഇങ്ങോട്ടേക്ക് വന്നത്…. നമക്കു പോകാം……

ഞങ്ങളുടെ കാറ് മാളിയേക്കൽ തറവാടിനു മുമ്പിൽ ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ അച്ഛനും അമ്മയും ഉണ്ടായിരുന്നു…..

കുനിഞ് അമ്മയുടെ കാലിലേക്ക് വിരൽ തൊട്ട് വർഷങ്ങൾക്ക് മുൻ മ്പ് ചെയ്ത് പോയ തെറ്റിന് മാപ്പ് ചോദിക്കുമ്പോളായിരുന്നു സാരിക്കിടയിൽ നിന്ന് ന്റെ കഴുത്തിലെ താലിമാല പുറത്തേക്ക് വന്നത്…..

പെട്ടന്നത് കൈക്കുമ്പിളിലേക്കെടുമ്പോൾ എന്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ അടർന്നു വീണിരുന്നു….

ഇനിയീ കണ്ണ് നിറയാൻ പാടില്ല…. അതിന് ഞാനിനിസമ്മതിക്കില്ല എന്ന് പറഞ്ഞു കൊണ്ട് ഡോക്ടന്റെ കണ്ണീരൊപ്പുമ്പോൾ ഞാൻ മനസ്സ് കൊണ്ട് നന്ദി പറഞ്ഞത് മുഴുവനും അപർണയോടായിരുന്നു…..

എന്റെ ഡോക്ടറെയും ഈ വീടിനെയും വേണ്ടന്ന് വെച്ച് പോയി ഞങ്ങളുടെ സന്തോഷങ്ങളെ തിരികെ തന്നതിന്……

(അവസാനിച്ചു )

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ഗംഗ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply