കൃഷ്ണവേണി – ഭാഗം 4

8436 Views

krishnaveni-aksharathalukal-novel

“വാ കേറ്….. “

“എന്താ ഡോക്ടറേ ഇതൊക്കെ…..”

” തന്നോട് കുറച്ച് സംസാരിക്കാനാ നോക്കി നിൽക്കാതെ  കേറടോ…. “

മനസ്സിന്റെ വിഷമങ്ങളെ മായ്ക്കാൻ ഒരു യാത്ര അനിവാര്യമാണെന്ന് എനിക്കും തോന്നി……

ഞാൻ പതിയെ ഡോക്ടറുടെ ബുള്ളറ്റിന്റെ പിന്നിലേക്ക് കയറി……

ഗേറ്റും കടന്ന് വഴിയോരങ്ങളോരോന്നും താണ്ടി ഞങ്ങളുടെ യാത്ര തുടരുകയായിരുന്നു….

വണ്ടി മൻമ്പോട്ട് കുതിക്കുമ്പോഴും കാറ്റെന്റെ മുടിയിഴകളെ പിന്നിലേക്ക് തഴുകുന്നുണ്ടായിരുന്നു…..

” എന്തേലും ഒന്ന് മിണ്ടടോ…. “

മൗനം മാത്രമായിരുന്നു എന്റെ മറുപടി…..

ഡോക്ടറ് ബുള്ളറ്റ് കുറച്ചപ്പുറത്ത് മാറ്റി ഒരു തട്ടുകടയുടെ അടുത്ത് കൊണ്ട് നിർത്തി……

ഞങ്ങള് രണ്ടാളും ഇറങ്ങി…..

“വാ നമുക്കെന്തേലും കഴിക്കാം…..”

“എനിക്കൊന്നും വേണ്ട ഡോക്ടർ വിശപ്പില്ല….. “

“കുറച്ച് കഴിക്കടോ… ഒരു മസ്സാല ദോശയൊക്കെ തിന്നാനുള്ള വിശപ്പ് തനിക്കുണ്ട്…. “

ഞാനും ഡോക്ടറും കൈ കഴുകി ആ തടി ബഞ്ചിലേക്കിരുന്നു…..

” രവിയേട്ടാ രണ്ട് മസ്സാല ദോശ…”

അധികം തിരക്കൊന്നും ഇല്ല…. ഒരു കുഞ്ഞു കട ഭാര്യയും ഭർത്താവും കൂടിയാണ് നടത്തുന്നത്…….

“ടോ താനിത് എന്തോർത്തിരിക്കുവാ…. അത് വാങ്ങ്…”

ഞാനവരുടെ കൈയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങി…..

കഴിച്ചോണ്ടിരിക്കുന്നതിനിടയിലും ഡോക്ടറ് പറയുന്നുണ്ടായിരുന്നു…

” ഹോസ്പിറ്റലിൽ നിന്ന് നേരത്തെ ഇറങ്ങുന്ന ദിവസങ്ങളിലെല്ലാം ഞാൻ ഇവിടെ വരും…. “

ഡോക്ടറ് പറയുന്നതെല്ലാം ഞാൻ മൂളി കേട്ടുകൊണ്ടേ യിരുന്നു…..

“എന്റെ വേണി… അപ്പച്ചി പറഞ്ഞത് താൻ വിട്ടുകള… അപ്പച്ചീടെ ഭർത്താവിന്റെ അനിയന്റെ മേൾക്ക് വേണ്ടീട്ട് അവരെന്നെയൊന്ന് ആലോചിച്ചതാ.. ഞാനായിട്ട് അത് റിജക്ട് ചെയ്തു അതിന്റെ ദേഷ്യമ അവര് തന്നോട് തീർത്തത്……. “

” മ ം ് മ ം ്…”

” ഇനിയേലും ഒന്ന് ചിരിക്കടോ…. “

അപ്പോഴേക്കും ഞാനൊന്ന് ചിരിച്ചു…..

“ഹോ…. ഒന്ന് ചിരിച്ച് കണ്ടല്ലോ ഭാഗ്യം…”

“താൻ വന്ന് വണ്ടിയിൽ കയറ്…. നമുക്കൊരിടം വരെ പോകാം…”

“ഇനിയെങ്ങോട്ടേക്ക്….. ഇപ്പോ തന്നെ രാത്രിയായി .. വാനമുക്ക് വീട്ടിലേക്ക് പോകാം….”

“ഒരു സ്ഥലത്തൂടെ പോയിട്ട് നമുക്ക് വീട്ടിലേക്ക് തന്നെ പോകാടോ…”

ഞാനൊന്നും മിണ്ടാതെ ഡോക്ടറുടെ ബുള്ളറ്റിനു പിന്നിൽ കയറി….

ചെന്നിറങ്ങിയത് ഒരു പാലത്തിനു മുകളിലായിരുന്നു..

” ഡോക്ടറെന്താ എന്നെ കൊല്ലാൻ കൊണ്ടുവന്നതാണോ…. “

അതിനു മറുപടിയായി ഡോക്ടറൊന്ന് പൊട്ടിച്ചിരിച്ചു……

ഞാൻ ആറ്റിലേക്ക് നോക്കി പാലത്തിന്റെ കൈവരിയിൽ ചേർന്നു നിന്നു……

കാൽനടയാത്രകാർക്ക് നടക്കാന്നായി അൽപം പൊക്കി കെട്ടിയ കോൺക്രീറ്റ് സ്ലാബിനു മുകളിൽ റോഡിന് അഭിമുഖമാകും വിധം ഇരിക്കു വായിരുന്നു ഡോക്ടറപ്പോൾ….

രാത്രിയായത് കൊണ്ടാവാം റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണം നന്നേ കുറവാണ്…..

“ഡോ ഇങ്ങ് വന്നേ…. “

“എന്താ ഡോക്ടർ…..”

ഞാൻ ഡോക്ടറുടെ അടുത്തായ് ചെന്നിരുന്നു……

” ഞാൻ തന്നോടൊരു കാര്യം ചോദിച്ചാൽ സത്യം പറയുവോ…. “

” ചോദിക്ക്…. “

“താനെന്തിനാ എന്റമ്മേം അച്ഛനേം ഇത്രമാത്രം സ്നേഹിക്കുന്നത്….. ഈ വന്ന കാലത്ത് സ്വന്തം മക്കള് പോലും ഇങ്ങനെ സ്നേഹിക്കില്ല……”

ഞാനൊന്നും മിണ്ടിയില്ല…. ഡോക്ടർ ടെ മുഖത്തേക്ക് നോക്കിയൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…..

പെട്ടന്നാണ് ഡോക്ടറെന്റെ കൈത്തണ്ടയിലേക്ക് വിരൽ ചേർത്തത്…..

“ഞാനൊരു കാര്യം പറയട്ടെ….. “

കൈത്തണ്ടയിലേക്കും ഡോക്ടറുടെ മുഖത്തേക്കും മാറി മാറി നോക്കി പുരികം ഉയർത്തി ഞാൻ ചോദിച്ചു

“എന്താ….. “

” ……ഞാൻ പോലും അറിയാതെന്റെ മനസ്സ് എപ്പോഴൊക്കെയോ തന്നെ സ്നേഹിച്ചു തുടങ്ങിയോന്നൊരു തോന്നൽ….. “

എന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി…….

ഒരു നിമിഷം അപർണയെ ഓർത്തപ്പോൾ എനിക്കെന്തോ പോലെ തോന്നിപ്പോയി… ഞാൻ കണ്ണുകളിറുക്കിയടച്ചു…. എങ്ങുനിന്നോ പാഞെത്തിയ രണ്ടു തുള്ളി കണ്ണുനീർ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങി……

ഞാൻ പതിയെ ഡോക്ടർടെ അടുത്ത് നിന്ന് എഴുനേറ്റ് പാലത്തിന്റെ കൈവരിക്കടുത്തേക്ക് നിന്നു….. ഡോക്ടറും എനിക്കൊപ്പം എഴുന്നേറ്റുനിന്നു……

ഡോക്ടർക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്ന് ഞാൻ പറഞ്ഞു

” ഡോക്ടറെ മാത്രം മനസ്സിൽ കണ്ട് ജീവിക്കുന്നൊരു കുട്ടിയുണ്ട്…. ഡോക്ടറ് അവൾക്കുള്ളതാണ്…. ഞാൻ എന്തിനാ വെറുതെ…… “

ബാക്കി പറയാൻ വാക്കുകൾക്കായ് ഞാൻ പ രതി…….

പെട്ടന്ന് ഡോക്ടറെ ന്നെ തിരിച്ച് നിർത്തി എന്റെ മുഖം കൈക്കുമ്പിളിൽ എടുത്ത് കൊണ്ട് ചോദിച്ചു…..

” പറ…വേണിക്കെന്നെ ഇഷ്ടമല്ലേ….. ഒരിക്കൽ പോലും എന്നോട് സ്നേഹം തോന്നിയിട്ടില്ലേ….”

“ഇല്ല … ഇല്ല….. ഇല്ല….”

ഞാൻ കരഞ്ഞു കൊണ്ട് അലറി പറഞ്ഞു…

” എന്നാ പറ എന്തിനാ ഇന്നലെ ഉറങ്ങാതെ എനിക്ക് വേണ്ടി കാത്തിരുന്നത്…..?

ലീവ് നീട്ടിയെടുത്ത് എന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ നോക്കിയത്…..?

അമ്മ വീണു കിടന്നപ്പോൾ എന്നെ ശ്രീയേട്ടാന്ന് വിളിച്ചത്…..? ഇപ്പോ ഇങ്ങനെ നിന്ന് കരയുന്നത്……?”

ഡോക്ടറുടെ ചോദ്യങ്ങൾക്കൊന്നും എനിക്കുത്തരമില്ലായിരുന്നു……

മുഖത്തേക്ക് കൈ ചേർത്ത് ശബ്ദമുണ്ടാക്കാതെ ഞാൻ കരഞ്ഞു……

“ടോ വാ നമുക്കൊന്ന് നടന്നിട്ടു വരാം…… “

മങ്ങിത്തുടങ്ങിയ സ്ട്രീറ്റ് ലൈറ്റിന്റെ മഞ വെളിച്ചത്തിലൂടെ ഞങ്ങൾ നടന്നു…….

കുറച്ചു നേരത്തെ  ഞങ്ങളുടെ മൗനത്തെ ഭേദിച്ചു കൊണ്ട് ഡോക്ടർ സംസാരിച്ചു….

” ഇനിയൊരു ജന്മമുണ്ടെങ്കിൽ വേണിയെ പോലൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനാ എനിക്കാഗ്രഹം……..”

ഞാനൊന്നും മിണ്ടാതൊന്ന് അമർത്തി മൂളി……

” ഡോക്ടർ എനിക്കുറക്കം വരുന്നു…. നമുക്ക് വീട്ടിലേക്ക്

പോകാം…”

“എന്നാ ശരി പോയേക്കാം…… “

ഡോക്ടറുടെ ബുള്ളറ്റിനു പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോൾ….. എന്റെ കണ്ണിൽ നിന്നടർന്നു വീണ കണ്ണുനീർ തുള്ളികളെ തണുത്ത കാറ്റങ്ങ് ദൂരേക്ക് പറത്തി കൊണ്ട് പോകുന്നുണ്ടായിരുന്നു……..

ബുള്ളറ്റ് ഗേറ്റിനുള്ളിലേക്ക് കടക്കമ്പോൾ വീട്ടിലാരും ഉറങ്ങിയിരുന്നില്ല…. എല്ലാ മുറികളിലും ലൈറ്റുണ്ടായിരുന്നു……

അച്ഛന്റെ പെങ്ങളും മോളും പോയിട്ടില്ലായിരുന്നു….. അവരും ഉമ്മറപടിക്കൽ തന്നെയുണ്ടായിരുന്നു……

“എന്താ ശ്രീക്കുട്ടാ ഇ(ത താമസിച്ചത്  ……?”

അച്ഛനണത് ചോദിച്ചത്….. ഉത്തരം പറഞ്ഞത് അച്ഛന്റെ പെങ്ങളും……

“എന്താ ശ്രീക്കുട്ടാ പെണ്ണു കിട്ടിയപ്പോ നിനക്കിപ്പോ വീട്ടിലിരിക്കാൻ പറ്റില്ലെന്നായോ……. അതോ നിന്റെ പെണ്ണ് നിന്നെ വീട്ടിലിരുത്തുന്നില്ലേ……..”

പെട്ടന്ന ഡോക്ടറെന്റ മുഖത്തേക്ക് നോക്കി…… എന്റെ മുഖം വല്ലാതാകുന്നത് കണ്ടിട്ടാകാം ഡോക്ടറ് പറഞ്ഞത്….

“അപ്പച്ചിക്കെന്താ വന്നപ്പോ തൊട്ട് തുടങ്ങിയതാ അവൾടെ മേലുള്ള ഈ മെക്കിട്ട് കേറ്റം………

ഞാനെന്റെ ഭാര്യയേം കൊണ്ടൊന്ന് പുറത്ത് പോയതിന്റെ പേരിൽ ആരും ഞങ്ങളെ ചോദ്യം ചെയ്യാൻ വരണമെന്നില്ല……”

അത് പറഞ്ഞ് ഡോക്ടറ് നടന്നു പിന്നാലെ ഞാനും…….

ദിവസങ്ങളോരോന്നും ഓടി മറയുമ്പോൾ…………….

അമ്മയുടെ കാലിലെ പ്ലാസ്റ്ററെടുത്തു… ഇപ്പോ പതിയെ പതിയെ അമ്മ നടക്കും…..

കുറേ നാളത്തെ ലീവിനു ശേഷം ഞാനിന്നാദ്യമായ് ഓഫീസിലേക്ക് പോകുന്നു……

രാവിലെ എന്നെ ഓഫീസിനു മുന്നിൽ ഇറക്കിയിട്ടാണ് ഡോക്ടറ് ഹോസ്പിറ്റലിലേക്ക് പോയത്……

ചെന്ന് കയറിയപ്പോ തന്നെ ആദ്യം കണ്ടത് വീണയെ ആയിരുന്നു…….

” എംഡി പറഞ്ഞിരുന്നു സാറിനെ കണ്ടിട്ട് താനിന്ന് ജോലിക്ക് കേറിയാ മതിയെന്ന്….. “

“വർമ്മ സാറിന്റെ മോനല്ലേ…. ആളെങ്ങനെയാ ചൂടനാണോ…… “

“നല്ല ചുള്ളനാ…… “

ഞാനവളെ നോക്കിയൊന്ന് കണ്ണുരുട്ടി കാരിച്ചിട്ട് എംഡിയുടെ ക്യാബിനിലേക്ക് നടന്നു

” മെഐ കമിൻ സാർ……”

” യേസ് “

ആളെ കണ്ടതും ശരിക്കും ഞാനൊന്ന് ഞെട്ടി…… എന്നെ കണ്ട് ആയാളും നന്നായിട്ടൊന്ന് ഞെട്ടിയിട്ടുണ്ട്……

എനിക്കാദ്യം ചിരിയാണ് വന്നത്…..

“കിച്ചു ഇരിക്കു….”

ഞാൻ മനസ്സ് കൊണ്ടോർന്നു ഇയാൾടെ സ്വഭാവത്തിന് കാര്യമായിട്ടൊരു മാറ്റവും ഇല്ല…..

എന്റെ മനസ്സ് ഒരു മൂന്നാലു വർഷം പിന്നിലേക്ക് സഞ്ചരിച്ചു ഡിഗ്രി സെക്കന്റിയർ ബി എസ് സി കംമ്പ്യൂട്ടർ സയൻസ് പഠിച്ചോണ്ടിരുന്ന കൃഷ്ണവേണിയിലേക്ക്…..

“കിച്ചു ഇന്നെങ്കിലും എനിക്കൊരു ഉത്തരം വേണം…..”

“മിസ്റ്റർ സുദേവ് ഞാൻ നിങ്ങൾക്കുള്ള മറുപടി തന്നു കഴിഞു….. എനിക്കിറിലേഷന് താൽപര്യം ഇല്ലാ….. “

അത് പറഞ് അനുവിനൊപ്പം മുൻമ്പോട്ടേക്ക് നടക്കാനാഞപ്പോഴായിരുന്നു പിന്നിലൂടെ വന്ന് സുദേവ് എന്റെ കൈ ക്ക് പിടിച്ചത്

“കൈവിട്…. “

” വിടാം….. പക്ഷേ താനെന്ന ഇഷ്ടമാണെന്ന് പറയണം…..”

മുഖമടച്ച് ഒരൊറ്റ അടിയായിരുന്നു….. അന്നെന്നെ നാണംകെട്ട് ദേഷ്യത്തോടെ നോക്കിയ സുദേവിന്റെ മുഖം ഇന്നും ഞാനോർക്കുന്നുണ്ട്…..

“കിച്ചു…. “

“സുദേവ് എന്നെ കൃഷ്ണവേണീന്ന് വിളിച്ചാൽ മതിയാകും….. “

” അച്ഛൻ പറഞ്ഞിട്ടുണ്ട് പ്രോഗ്രാമിങ്ങിൽ വളരെ ബ്രില്ലിയന്റ് ആയ കഷ്ണവേണിയേ പറ്റി…. പക്ഷേ അത് താനായിരിക്കുമെന്ന് ഓർത്തില്ല. “

” അപ്പോ ശരി…. കിച്ചു പൊക്കോ…. ഓഹ് സോറി കൃ ഷണവേണി പൊക്കോളു”

” തായ്ങ്കു സാർ”

ക്യാബിനിൽ തിരികെ വന്നിരുന്നിട്ടുo അന്ന് അടിയും കൊണ്ട് എന്റെ മുമ്പിൽ നിന്ന സുദേവ് സാറിന്റെ മുഖം ഓർത്തപ്പോൾ ചിരി നിർത്താനായില്ല….

വൈകുനേരമായപ്പോഴേക്കും ചെറിയൊരു തലവേദന….. തുടർച്ചയായ് സിസ്റ്റത്തിലേക്ക് നോക്കിയിരിക്കുമ്പോൾ എനിക്കിത് പതിവാണ്…..

വീട്ടിലേക്കൊന്നിച്ച് പോകാം എന്ന് ഡോക്ടറ് രാവിലെ തന്നെ പറഞ്ഞിരുന്നു….

ജോലിയും കഴിഞ’ഓരോന്നൊക്കെ ഓർത്തിങ്ങനെ ഓഫീസിനു പുറത്ത് നിൽക്കുമ്പോഴേക്കും ഡോക്ടറ് വന്നു….

“എന്താടോ മുഖമൊക്കെ വല്ലാതിരിക്കുന്നേ….. “

“ഒരു ചെറിയ തലവേദന വൊമിറ്റ് ചെയ്യാനൊക്കെ തോന്നുന്നത് പോലെ….”

” ഹോസ്പിറ്റലിൽ പോണോ…. “

“ഏയ് വേണ്ട…. ഒന്ന് കിടന്നാൽ ശരിയായിക്കോളും “

വീട്ടിൽ വന്ന് ഞാൻ കുറച്ച് നേരം കിടന്നു….. രാത്രി ഭക്ഷണം കഴിക്കാൻ ഡോക്ടറ് വന്ന് വിളിച്ചപ്പോഴായിരുന്നു ഞാൻ താഴേക്ക് ചെന്നത്….

കഴിച്ചോണ്ടിരുന്നപ്പോൾ വൊമിറ്റ് ചെയ്യാൻ തോന്നിയത് കൊണ്ടായിരുന്നു പെട്ടന്ന് വാ പൊത്തി വാഷ്ബേസിനരുകിലേക്കോടിയത്…..

“വേണി എന്ത് പറ്റി….”

ഡോക്ടറായിരുന്നു അത്

“വേണി മോളെ എന്ത് പറ്റി “

അച്ഛൻ….

അപ്പോഴേക്കും അമ്മ പിന്നിൽ നിന്ന് അമ്മ ചിരിച്ചോണ്ട് പറയുന്നുണ്ടായിരുന്നു

” ശ്രീക്കുട്ടനും അച്ഛനും മനസ്സിലായില്ലേ…… ഈ വീട്ടിലേക്ക് പുതിയൊരാളു കൂടി വരാൻ പോണു…… വേണിമോൾക്ക് വിശേഷം”

അത് പറഞ്ഞ് അമ്മ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു

“അല്ലേ വേണി മോളെ…….”

അമ്മയ്ത ചോദിച്ചപ്പോൾ നിന്ന നിൽപ്പിൽ ഞാനുരുകി പോയത് പോലെ തോന്നിയെനിക്ക്…..

ഞെട്ടിത്തരിച്ച് ഞാൻ ഡോക്ടറെ നോക്കി നിസ്സഹായാനായ് ഡോക്ടറെന്നെയും നോക്കി….

“അമ്മേ….. ഇത് അതൊന്നും അല്ല….. “

അമ്മയുടെ മുഖം വാടി തുടങ്ങിയിരുന്നു

” എന്നാലും അധികം താമസിപ്പിക്കാതെ രണ്ടാളും കൂടി ഞങ്ങൾക്ക് കൊഞ്ചിക്കാൻ ഒരു മോനെയോ മോളെയോ തരണം ട്ടോ “

ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ ഡോക്ടറെ നോക്കി

അപ്പോഴേക്കും ഡോക്ടർക്കൊരു കോള് വന്നു

സംസാരിച്ചിട്ട് തിരിച്ച് വന്നപ്പോഴേക്കും ഡോക്ടർടെ മുഖം വല്ലാതായിരുന്നു

” എന്ത് പറ്റി??? ആരാ വിളിച്ചത് “

“അപർണയായിരുന്നു”

(തുടരും)

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ഗംഗ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply