കൃഷ്ണവേണി – ഭാഗം 7

2090 Views

krishnaveni-aksharathalukal-novel

“എന്റെ വേണിക്കെന്താ പറ്റിയേ….?”

അപ്പോഴേക്കും മറുപുറത്ത് കോൾകട്ടായിരുന്നു….

പോകരുതെന്ന് അപർണ ഒരുപാട് പറഞ്ഞിട്ടും അതൊന്നും വകവെയ്ക്കാതെ ഡോക്ടർ ആശുപത്രിയിലെത്തി…..

ഉളളിൽ അൽപം ബോധം തെളിയുമ്പോഴേക്കും  എനിക്കരികിൽ ഡോക്ടർ ഉണ്ടായിരുന്നു…. കണ്ണു തുറക്കാൻ പോലും കഴിയാത്തത്ര വേദന…. കണ്ണു തുറന്ന് ഡോക്ടറെ ഞാൻ കണ്ടില്ലങ്കിലും ആ സാമിപ്യം എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…

അപ്പോഴേക്കും ഡോക്ടർ എന്നെ നോക്കുന്ന ഡോക്ടറോഡ് സംസാരിക്കുന്നുണ്ടായിരുന്നു….

” വേണിക്ക് എന്താ പറ്റിയത്….?”

“ചെറിയൊരിക്സിഡന്റ് ബട്ട് പേടിക്കാനൊന്നും ഇല്ല…. തലയ്ക്കൊരു മുറിവുണ്ട്…. പിന്നെ വലത് കൈക്കൊരു ഒടിവ് അത് പ്ലാസ്റ്ററിട്ടിട്ടുണ്ട്…. അല്ലാതെ വേറെയൊരു കുഴപ്പവും ഇല്ല…. രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് പോകാം…… “

ഡോക്ടറത് പറഞ്ഞു നിർത്തിയപ്പോഴുണ്ടായ ശ്രീയുടെ മുഖത്തെ തെളിച്ചം എന്റെ കൺപോളകൾക്കിടയിലെ കുഞ്ഞുവിടവിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു….

ഡോക്ടത് പറഞ്ഞ് പുറത്തേക്ക് പോയി… അപ്പോഴേക്കും നഴ്സ് എന്തോ ഒന്ന് വെള്ളത്തുണിയിൽ പൊതിഞ്കൊണ്ട് വന്ന്  ശ്രീയെ ഏൽപിക്കുന്നുണ്ടായിരുന്നു….

“സാർ ഇത് കൃഷണ വേണിയുടെ ഓർണമെൻസ് ആണ്.. എല്ലാം ഉണ്ടോന്ന് ഒന്ന് ചെക്ക് ചെയ്യു…. “

ഡോക്ടത് വാങ്ങി നോക്കി.. എല്ലാം ഉണ്ട് എന്നുള്ള അർത്ഥത്തിൽ ഒന്ന് തല കുലുക്കി…

നഴ്സ് അങ്ങോട്ടേക്ക് തിരഞപ്പോൾ ഡോക്ടറെ ന്നെ പതിയെ വിളിച്ചു

“വേണീ… “

അപ്പോഴേക്കും സിസ്റ്റർ പറഞ്ഞു

“ട്രിപ്പ് ഒക്കെയും ഇട്ടതിന്റെയും ഇൻജക്ഷന്റെയും ക്ഷീണം കാണും… ഒന്നുറങ്ങട്ടെ വേണി…

സാർ ഇവിടെ ഉണ്ടെങ്കിൽ ഞാൻ ഒന്ന് പോയി ഭക്ഷണം കഴിച്ചോട്ടെ…”

“അതിനെന്താ പൊയ്ക്കോളു.. ഞാൻ ഇവിടെ തന്നെയുണ്ട്….. “

അത്രയും നേരം കൂടി ഡോക്ടന്റെ അടുത്തുണ്ടെന്ന് അറിഞ്ഞപ്പോൾ  എനിക്കും ‘മനസ്സിനൊരു ആശ്വാസം…. ..

നഴ്സ് അങ്ങോട്ടേക്ക് പോയപ്പോൾ ഡോക്ടറെ ന്നെ പയ്യെ വിളിച്ചു…..

“വേണീ….. “

ഒന്നും മിണ്ടാതെ കണ്ണു പോലും തുറക്കാതെ ഞാൻ ഉറക്കം നടിച്ച് കിടന്നു…..

വെള്ളത്തുണിയിൽ ‘പൊതിഞ് അവര് കൊടുത്ത എന്റെ ഓർണമെൻസിനിടയിൽനിന്നും ആ നീളൻ താലിമാല ഡോക്ടറ് കൈയ്യിൽ എടുത്തു…..

അതിന്റെ കൊളുത്ത് ഊരി പതിയെ അതെന്റെ പെടലിക്കിടയിലൂടെ കൊണ്ടുവന്ന് കഴുത്തിലേക്കിടാനുള്ള ശ്രമമായിരുന്നു… കൊളുത്ത് കടിച്ചടുപ്പിക്കുന്നതിനിടയിൽ ഡോക്ടറുടെ ചൂട് നിശ്വാസം എന്റെ കഴുത്തിലേക്ക് തട്ടി….

അതെന്റെ ശരീരത്തെ മുഴുവനും ചൂട് പിടിപ്പിക്കുന്നത് പോലെ നിക്ക് തോന്നി….

താലി കഴുത്തിലേക്കിട്ടു കഴിഞ്ഞപ്പോൾ ഡോക്ടറ് പതിയെ പറയുന്നുണ്ടായിരുന്നു….

“എന്റെ വേണിയെ എന്നും ഈ താലിയണിഞ് ഇങ്ങനെ കാണാനാണെനിക്ക് ആഗ്രഹം…..”

അത് കേട്ടപ്പോൾ ഉള്ളിലൂടൊരു കൊള്ളിയാൻ മിന്നി മാഞ് പോയത് പോലൊരു തോന്നൽ..

ഞാൻ നല്ല ഉറക്കം ആയത് കൊണ്ട് ഇതൊന്നും കേൾക്കുന്നില്ലെന്നായിരുന്നു ഡോക്ടറ് വിചാരിച്ചത്…..

ഡോക്ടറെ ന്റെ നെറ്റിയിലൂടെയും ട്രിപ്പ് കുത്തിയിട്ടിരിക്കുന്ന കൈയുടെ വിരലുകളിലൂടെയും കവിളിലടെയും എല്ലാം തഴുകുന്നുണ്ടായിരുന്നു….

എന്നിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ച് പതിയെ എന്റെ സിന്ദൂരരേഖയിലേക്കൊന്ന് അമർത്തി ചുംബിച്ചു…..

ആ ഒരു നിമിഷം എന്നുള്ളിൽ പിറവിയെടുത്ത വികാരത്തിന് പേരില്ലായിരുന്നു……

ഈ കിടപ്പ് ജീവിതകാലം മുഴുവൻ കിടന്നാലും ഡോക്ടറെ ന്റെ അടുത്തൊന്ന് ഉണ്ടായാൽ മാത്രം മതിയെന്ന് തോന്നിപ്പോയി……

ഡോക്ടറെ ന്റെ കൈവിരലുകൾ മടിയിലേക്കെടുത്ത് വെച്ച് വീണ്ടും തലോടി……

ഇടയ്ക്കെപ്പോഴോ രണ്ടു തുള്ളി കണ്ണുനിർ എന്റെ വിരലിലേക്ക് വീണു…..

ഞാൻ പതിയെ വിരലുകൾ ചലിപ്പിച്ചു….. മെല്ലെ കൺപോള തുറന്നു…..

ഡോക്ടറുടെ കണ്ണിലൂടെ ഒഴുകിയിറങ്ങിയ കണ്ണിർ തുള്ളികളെ ഒപ്പിയെടുക്കാനായ് ഒരു ശ്രമം നടത്തി….

ഡോക്ടറെന്നോട് എന്തോ പറയാനായ് നാവു ചലിപ്പിച്ചു…. പെട്ടന്നാണ് വാതില് തള്ളിത്തുറന്ന് അപ്രതീക്ഷിതമായ് അപർണ അവിടേക്ക് വന്നത്….

“ഈ പാതിരാത്രിക്ക് ഇവളോട് കിന്നരിക്കാനായിരുന്നോ ശ്രാവൺ ധൃതി പിടിച്ച് ഇങ്ങോട്ടേക്ക് വന്നത് …..”

“അപർണാ നീയെന്ത് അറിഞ്ഞിട്ടാ ഈ സംസാരിക്കുന്നത്….. “

” എനിക്കറിയണം… ഇവൾക്ക് വയ്യന്നറിഞ് ഈ രാത്രിക്ക് നിങ്ങളെന്തിന് ഇവിടെ വന്നെന്ന്……

വെറും ഒരു മാസം കൂടെ കഴിഞ്ഞൽ തീരാനുള്ള തേയുള്ളു ഈ ബന്ധം….. അതിനുള്ള ഏക തടസം ഇവളുടെ കഴുത്തിൽ കിടക്കുന്ന ഈ താലിയാണോ…. “

അത് ചോദിച്ചു കൊണ്ട് അവളെന്റെ കഴുത്തിൽ കിടന്ന താലിമാലയിലേക്ക് വിരലുകൾ അഞ്ചും ചേർത്തു….. അതാഞു വലിക്കാൻ നോക്കി…

അപ്പോഴേക്കും ഡോക്ടറവളെ തിരിച്ചു നിർത്തി കവിളിൽ ആഞ്ഞൊരടി കൊടുത്തു…..

അടി കൊണ്ട കവിളിലേക്ക് വേദന കൊണ്ടവൾ വിരൽ ചേർത്ത് എന്നെയും ഡോക്ടറെയും ദേഷ്യത്തോടെ മാറി മാറി നോക്കുന്നുണ്ടായിരുന്നു….

” നിന്നെ ഞാൻ കാണിച്ച് തരാടി… നീ വീട്ടിലേക്ക് വാ…”

എന്ന് എനിക്കൊരു  താക്കിനും തന്ന് ഡോറ് ഒരു വലിയ ശബ്ദത്തോട് കൂടി വലിച്ചടച്ച് അവൾ ഇറങ്ങി പോയി……

അപ്പോഴും ഞാനോർത്തത് അവളെന്റെ താലി പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ ഡോക്ടറെ ന്തിന് തടഞ്ഞു എന്നായിരുന്നു…..

ഉത്തരം കിട്ടാത്തൊരു ചോദ്യം കണക്കെ അതെന്റെ മനസ്സിന്റെ വ്യത്യസ്ഥ തലങ്ങളിൽ ചിറകുവെച്ച് പറന്നു നടന്നു…..

ദിവസങ്ങളോരോന്നും ഓടി മറയുമ്പോൾ ജീവിതം വീണ്ടും പഴയത് പോലെ ആയി തുടങ്ങി…..

അന്ന് ഓഫീസ് കഴിഞ് വീട്ടിൽ വന്ന് കേറിയപ്പോൾ തന്നെ ഒരു വെള്ള പേപ്പറുമായ് അപർണയെ നിക്കരികിലേക്ക് വന്നു….

“ഇതിലൊന്ന് സൈൻ ചെയ്യണം…. “

അതൊന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ എനിക്ക് കണ്ണി ലേകിരുട്ട് കയറുന്നത് പോലെ തോന്നിപോയി…..

ഡിവോഴ്സിനുള്ള പേപ്പറായിരുന്നു അത്…

ഞാൻ ദയനീയ ഭാവത്തിൽ അപർണയെ നോക്കി…..

“സൈൻ ചെയ്യ്… “

കണ്ണിലൂടെ ഒഴുകിയെത്തിയ കണ്ണുനീർ തുള്ളികൾ ഞാനിട്ട ഒപ്പിന്റെ മഷി പടർത്തിയിരുന്നു…..

സൈൻ ചെയ്തപേപ്പർ അപർണയുടെ കൈകളിലേക്ക് തിരികെ ഏൽപ്പിക്കുമ്പോൾ അറിയാതെന്റെ കൈ വിറച്ചിരുന്നു….

അവളതും വാങ്ങി നടന്നു പോകുന്നതും നോക്കി ഒരു തേങ്ങി കരച്ചിലോടെ ഞാൻ ബെഡ്ഡിലേക്ക് വീണു….

എന്നേലും ഒരിക്കൽ ഡോക്ടറുടെ ജീവിതത്തിൽ നിന്നിറങ്ങി കൊടുക്കേണ്ടി വരുമെന്നറിയാമെങ്കിലും ഇത്ര പെട്ടന്ന്….

ഓർമ്മകളൊന്നും പൂർണമാകാതെ പാതി വഴിയിൽ മുറിഞ്ഞു കൊണ്ടിരുന്നു….

വിധിയുടെയും അപർണയുടെയും വിളയാട്ടത്തിനു മുമ്പിൽ മൂക ത്തസാക്ഷികളായ് ഞാനും ഡോക്ടറും….

മ്യൂച്ചൽ ഡിവോഴ്സ് ആയത് കൊണ്ട് എല്ലാം പെട്ടന്നായിരുന്നു…… കോടതിക്കു മുമ്പിലും അറിയാവുന്നവർക്കു മുമ്പിലും ആവുന്നത്ര കള്ളങ്ങൾ പറഞ്ഞ് ഞാനും ഡോക്ടറും രക്ഷപെട്ടു…..

സ്വന്തം മനസാക്ഷിക്കു മുൻപിലും ഒന്നും അറിയാത്ത ഞങ്ങളുടെ വീട്ടുകാർക്ക് മുമ്പിലും എന്ത് പറയും എന്ന ചിന്തയിലായിരുന്ന കോടതിയിൽ നിന്നും തിരികെ വീട്ടിലേക്കുള്ള മടങ്ങി വരവിൽ ഞാനും ഡോക്ടറും…

കാറിൽ നിന്നിറങ്ങുമ്പോൾ ഉമ്മറത്തെ കസേരയിൽ താടിക്ക് കൈയ്യും കൊടുത്ത് അമ്മയും അച്ഛനും ഇരിപ്പുണ്ടായിരുന്നു…..

ഭൂമി കുഴിഞ് താഴേക്ക് പോയിരുന്നെങ്കിൽ എന്നൊരു നിമിഷം ഞാനാഗ്രഹിച്ചു പോയ്……….

ഒന്നും അറിയാത്തത് പോലെ അകത്തേക്ക് കയറാനൊരു ശ്രമം നടത്തിയെങ്കിലും… അമ്മയുടെ ആ പിൻവിളി

“വേണീ…… “

” എന്തോ…”

വിളി കേൾക്കുമ്പോൾ എന്റെ ശബ്ദ മറിയാതെ ഇടറിപ്പോയിരുന്നു…

” ഞങ്ങളറിഞതെല്ലാം സത്യമാണോ…..”

“എന്താമ്മാ….”

” നിങ്ങള് രണ്ടാളും വിവാഹബന്ധം വേർപെടുത്തിയോന്ന്…. “

“അമ്മ…. അത്…. ഞാൻ…”

എന്തു പറയണമെന്നറിയാതെ വാക്കുകൾക്ക് വേണ്ടി ഞാൻ പ രതി…..

“മതി നിർത്ത്…. എട്ട് മാസക്കാലം ഞങ്ങളെ ഇങ്ങനെ പറ്റിക്കാൻ നിനക്കെങ്ങനെ തോന്നി മോളെ…… സ്വന്തം മോനേക്കാൾ ഞങ്ങള് സ്നേഹിച്ചത് നിന്നയല്ലേ….. ആ ഞങ്ങളെ ഇത്ര സമർത്ഥമായി പറ്റിക്കാൻ എങ്ങനെ സാധിച്ചു നിനക്ക്….?”

ആ അമ്മയുടെ ഓരോ വാക്കുകളും എന്നെ ഇഞ്ചിഞ്ചായി മുറിപ്പെടുത്തുന്നത് പോലെ തോന്നിയെനിക്ക്…….

” ശ്രീക്കുട്ടന്റെ കൂട്ടുകാരി പറഞപ്പോൾ പോലും വിശ്വസിച്ചില്ല… പക്ഷേ ഇപ്പോൾ… “

“അമ്മേ ഞാൻ…..”

അപ്പോഴേക്കും അമ്മയും അച്ഛനും അകത്തേക്ക് കയറി പോയി… ജയിച്ചവളെപ്പോലെയൊരു ചിരിച്ച് അപർണയും പോയി ഒന്നും മിണ്ടാൻ പോലും കഴിയാതെ ഞാനും ഡോക്ടറും….

പിറ്റേന്ന് രാവിലെ കുറച്ച് തുണിയും അവശ്യസാധനങ്ങളും മാത്രമെടുത്ത് ആ വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ കണ്ണീര് വാർത്ത് അമ്മ ഹാളിൽ അച്ഛനരികിൽ ഇരിപ്പുണ്ടായിരുന്നു….

“അമ്മേ “

വിറയാർന്ന ശബ്ദത്താൽ ഞാൻ പതിയെ വിളിച്ചു….

“ഇറങ്ങുവാ ഞാൻ..”

നിറഞ്ഞു വന്ന കണ്ണാലെ ഞാനൊരു വിധം അത് പറഞ്… കുനിഞ്ഞകാലിൽ തൊട്ടു…

” ശപിക്കരുതെന്ന…. ഒക്കെയും എന്റെ നിവർത്തികേടുകൊണ്ടാ…..

ഡോക്ടർക്കൊരിഷ്ടം ഉണ്ട് സമയമാകുമ്പോൾ നടത്തി കൊടുക്കണം… “

അമ്മയോടും അച്ഛനോടുമായ് യാത്ര പറഞ്അപർണ യെ ഒന്ന് നോക്കി പുഞ്ചിരിച്ച് ഡോക്ടർ ടെ മുഖത്തേക്കു പോലും നോക്കാനുള്ള ത്രാണിയില്ലാതെ ഞാനാ പടിക്കെട്ടുകളിറങ്ങി നടന്നു…

എന്റെ സ്വന്തം വീട്ടിലേക്കായിരുന്നു പോയത്…. തന്നിഷ്ടപ്രകാരം ഭർത്താവിനെ ഉപേക്ഷിച്ചു വീടിന്റെ അന്തസ് കളഞ്ഞു കുളിച്ച് വന്ന എന്നെ അവർക്ക് വേണ്ട എന്ന് ഒറ്റവാക്കിൽ അച്ഛനും മുപടിയൊതുക്കി…

അപ്പോഴും എനിക്കു പോകാനൊരിടം ബാക്കിയുണ്ടായിരുന്നു…..

ആരോരും ഇല്ലാത്ത കുറയധികം ആളുകൾ ഒന്നിച്ച് താമസിക്കുന്ന സ്നേഹവീട് അനാഥായം…..

“അയ്യേതാൻ കരയ്‌വാ…..”

“ഏയ് അല്ല…”

“ടോ ആള്കള് ശ്രദ്ധിക്കുന്നു കണ്ണ് തുടയ്ക്ക്…. “

ഞാൻ പതിയെ കണ്ണ് തുടച്ചു…..

” വർഷം മൂന്ന് കഴിഞ്ഞില്ലേടോ… എല്ലാം മറക്ക്….. അന്നത്തെയാ കൃഷ്ണവേണിയല്ല ഇന്ന് താൻ…. തന്റെ ആഗ്രഹങ്ങൾക്ക് ‘ചിറക് വെച്ച് തന്റെ സ്വപ്നങ്ങളുടെ ലോകത്തേക്ക് താൻ പറന്നുയർന്നില്ലേ…. ആരോരും’ ഇല്ലാത്ത കുറയധികം ആളുകൾ ഇന്ന് തന്നെ ആശ്രയിച്ച് ജീവിക്കുന്നു തളരാൻ പാടില്ല താൻ…..”

” ഇല്ല വിവേക് സാർ…. “

“ടോ എന്റെ സ്ഥലം എത്താറായി താനിനി എന്ന് തിരിച്ച് ഓഫിസിലേക്ക്…. “

“ഒരു പത്ത് ദിവസം കഴിഞ്ഞ്……. “

നാട്ടിൽ നിന്ന് തൽക്കാലം ഒരു മാറ്റം ആഗ്രഹിച്ചത് കൊണ്ടാണ് സുദേവ് സാറിന്റെ തന്റെ ബാംഗ്ലൂർ ഉള്ള ഓഫിസിലേക്ക് സ്ഥലം മാറി പോയത്…

ബാംഗ്ലൂർന്നുള്ള  മടക്കയാത്രകളിൽ മിക്കപ്പോഴും വിവേക് സാറും തനിക്കൊപ്പം ഉണ്ടാകും.

വീടെന്നും വീട്ടുകാരെന്നും പറയാൻ ആരും ഇല്ലാത്തത് കൊണ്ട് നാട്ടിൽ നിന്ന് കുറച്ചകലേക്ക് മാറി ഞാൻ നടത്തുന്ന അനാഥാലയത്തിലേക്കാണ് യാത്രകൾ എല്ലാം…. ലീവു തീരുന്നത് വരെ അവർക്കൊപ്പം ഉണ്ടും ഉറങ്ങിയും അവരിലൊരാളായ് ജീവിക്കും പിന്നെ വീണ്ടും ജോലിത്തിരക്കുകളിലേക്ക് ചേക്കേറും..

കൂടെ വർക്കു ചെയ്യുന്ന ആളാണേലും നല്ലൊരു സുഹൃത്ത് കൂടിയാണെനിക്ക് വിവേക് സാർ…

അമ്മയ്ക്ക് സുഖമില്ലന്ന് പറഞ്ഞ് അച്ഛൻ വിളിച്ചിരുന്നു…. പിണക്കങ്ങളെല്ലാം മറന്ന് മൂന്ന് വർഷത്തിനു ശേഷം അച്ഛന്റെ സ്വരം ഇന്നലെ വീണ്ടും കേട്ടു….. അമ്മയ്ക്ക് യൂട്രസിലൊരു മുഴ…. യൂട്രസ്റിമൂവലാണ് ഏക പോംവഴി …. എന്നെ കാണണമെന്ന് അമ്മ ഒരാഗ്രഹം പറഞ്ഞു….. മൂന്ന് വർഷങ്ങൾക്കു ശേഷം ആ വീട്ടിലേ വീണ്ടുമൊരു തിരിഞ്ഞുനോട്ടം….

ബസ്സിറങ്ങി നേരെ പോയത് അമ്മയെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലേക്കാണ്…..

മൂന്നു വർഷത്തെ വിഷമങ്ങളും ഒറ്റപ്പെടലുമെല്ലാം അമ്മയുടെ നെഞ്ചിൽ മുഖം ചേർത്ത് പൊട്ടിക്കരഞ് പറയുമ്പോൾ ആ കൈകളെന്നെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു ….

അമ്മയെ ഓപ്പറേഷന് കേറ്റണ്ട സമയമായിരിക്കന്നു….

“അമ്മു ഡോക്ടറ് വരുന്നു എഴുനേക്ക്…. “

അച്ഛനത് പറഞ്ഞപ്പോഴായിരുന്ന അമ്മയുടെ മാറിൽ നിന്ന് മുഖംമാറ്റി ഞാൻ പതിയെ എണീറ്റത്…..

മുറിയിലേക്ക് കടന്ന് വന്ന ഡോക്ടറെ കണ്ടതും എന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല…… പക്ഷേ എന്നെ കണ്ടപ്പോൾ ഡോക്ടറൊന്ന് ഞെട്ടി…..

അമ്മാവന്റെ മകൾ വേദ എന്നോട് വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു ഡോക്ടർ ശ്രാവൺ ആണ് അമ്മയെ നോക്കുന്നതെന്ന്…..

(അടുത്തത് അവസാന ഭാഗം)

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ഗംഗ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply