കൃഷ്ണവേണി – ഭാഗം 6

1919 Views

krishnaveni-aksharathalukal-novel

മുട്ടുചിരട്ടയ്ക്കും മുകളിൽ നിൽക്കുന്ന പാവടയും അരയൊപ്പം മാത്രമെത്തി നിൽക്കുന്ന നൂലിഴ ബന്ധമുള്ളൊരു ടോപ്പും നെറ്റിക്കു മുകളിലേക്ക് കയറ്റി വച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസ്സും….

എല്ലാം കൂടെ മൊത്തത്തിലൊരു പരിഷ്കാരി പെൺകൊടി…..

കണ്ടപാടെ ഓടി വന്നവൾ ഡോക്ടറെ കെട്ടിപ്പിടിച്ചു….. പെട്ടന്ന് തന്നെ ഞാൻ മുഖം വെട്ടിത്തിരിച്ചു….

“അപർണാ ഇത് വേണി….”

മനസ്സിലായി എന്ന അർത്ഥത്തിൽ ഒരു പുച്ഛം കലർന്ന ചിരി അവൾ എനിക്കു സമ്മാനിച്ചു….

തിരിച്ചൊന്ന് പുഞ്ചിരിക്കാൻ ഞാനും മറന്നില്ല….

“അപർണാ തന്റെ സ്റ്റേയൊക്കെ എറണാകുളത്തുള്ള അമ്മാവന്റെ വീട്ടിൽ അല്ലേ….. തന്നെ അവിടെ ടോപ്പ് ചെയ്താൽ പോരെ….?”

” എന്തിന് ശ്രാവൺ…? മാളിയേക്കൽ തറവാട്ടിങ്ങനെ നീണ്ടു നിവർന്നു കിടക്കുമ്പോൾ ഞാനെന്തിന് മറ്റെവിടേക്കെങ്കിലും പോകണം…..?”

“അപർണ ഞാൻ പറയുന്നത് നീ മനസ്സിലാക്കണം… അച്ഛനും അമ്മയ്ക്കും ഇപ്പോഴും നമ്മുടെ കാര്യം അറിയില്ല… അവരിപ്പോഴും വേണിയെയാണ് എന്റെ ഭാര്യയായ് കണ്ടിരിക്കുന്നത്…. അവരെയെല്ലാം പറഞ്ഞ് മനസ്സിലാക്കാൻ നീയെനിക്ക് സാവകാശം തന്നേ പറ്റു…..”

” അവരോട് ഞാൻ പറഞ്ഞോളാം നമ്മുടെ റിലേഷനെ പറ്റി….. ”

” വേണ്ട…. അമ്മയും അച്ഛനും ഇതൊന്നും അറിയരുത്… നമുക്കെന്റെ വീട്ടിലേക്ക് തന്നെ പോകാം…..”

ഡോക്ടറുടെ ആ തീരുമാനം എന്റെ ഇടനെഞ്ചിലേക്കൊരു പിടിക്കനല് വാരിയെറിയുന്നതിന് തുല്യമായിരുന്നു…..

താലികെട്ടിയ പെണ്ണുo പ്രണയിനിയും ഒരു വീട്ടിൽ…. എന്റെ ഉള്ളം ഒന്ന് വിങ്ങിയെങ്കിലും അത് പുറത്തു കാണിക്കാതെ ചിരിച്ച മുഖവുമായ് ഞാൻ കാറിനടുത്തേക്ക് നടന്നു….

കാറിന്റെ മുൻ സീറ്റിൽ അപർണയിരുന്നു പിന്നിലൊരു അത്ഥിയെ പോലെ ഞാനും….

കാറ് മാളിയേക്കൽ തറവാടിനു മുമ്പിൽ നിർത്തുമ്പോൾ ഉമ്മറത്ത് തന്നെ അച്ഛനും അമ്മയും ഉണ്ടായിരുന്നു…..

ഡോക്ടർക്കൊപ്പം മുൻ സീറ്റിൽ നിന്നിറങ്ങിയ അപർണയിലേക്കും എന്നിലേക്കും അമ്മ മാറി മാറി നോക്കി….

“ആരാ ശ്രീക്കുട്ടാ ഇത്…..?”

ഞാൻ ഡോക്ടറുടെ മുഖത്തേക്കൊന്ന് നിസ്സഹായതയോടെ നോക്കി……. ഡോക്ടറുടെ അപ്പോഴത്തെ മുഖം കണ്ടപ്പോൾ എനിക്കും പാവം തോന്നി… ഇനിയെന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഡോക്ടർ….. പെട്ടന്ന് തന്നെ ഞാൻ അമ്മയോടായ് പറഞ്ഞു

“അമ്മേ ഇത് ഡോക്ടർ ടെ ഫ്രണ്ടാ…… “

” ആണോ…. എന്താ കുട്ടീട പേര്…?”

“അപർണ…. “

“വേണി മോളെ അപർണയ്ക്ക് ഗസ്റ്റ് റൂം കാണിച്ചു കൊടുക്കു….”

“ഏയ്..കൃഷ്ണവേണി എനിക്ക് ഗസ്റ്റ് റൂം ഒന്നും വേണ്ട…. ശ്രാവൺന്റെ റൂമിനു തൊട്ടടുത്തൊരു മുറി അത് മതി….. “

അപർണയുടെ പെട്ടന്നുള്ള ആ വർത്തമാനത്തിൽ ഞാനും ഡോക്ടറും ഒരുപോലെ ഞെട്ടി……

അമ്മ എന്തൊക്കെയോ അർത്ഥം വെച്ച് എന്നെയും ഡോക്ടറെയും മാറി മാറി നോക്കുന്നുണ്ട്….

ഞാൻ അപർണയുടെ പെട്ടിയെല്ലാം മുകളിലെ നിലയിലെ എന്റെയും ഡോക്ടർടെയും റൂമിനു തൊട്ടപ്പുറത്ത് മാറിയുള്ള മുറിയിലായ് വച്ചു…..

ഒരു പക്ഷേ ഞാനത് സമ്മതിച്ചു കൊടുത്തില്ലങ്കിൽ സത്യങ്ങളെല്ലാം അവളപ്പോൾ തന്നെ വിളിച്ചു പറഞേനെ….

അന്ന് വൈകിട്ട് ജഗ്ഗിൽ അൽപം വെള്ളമെടുക്കാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മയുണ്ടായിരുന്നു അവിടെ….

അമ്മയെ നോക്കിയെന്ന് പുഞ്ചിരിച്ച് വെള്ളവുമെടുത്ത് തിരികെ നടക്കാനാഞപ്പോൾ അമ്മ പിന്നിൽ നിന്നു വിളിക്കുന്നുണ്ടായിരുന്നു….

“വേണീ…….”

അമ്മയുടെ ആവിളിയിൽ ഞാനൊന്ന് ഞെട്ടി…. എന്തൊക്കെയോ അറിഞ്ഞമട്ടിൽ ദേഷ്യത്തോടെയൊരു വിളി…….. കല്ല്യാണം കഴിഞ്ഞ് നാളിതുവരെയായിട്ടും വേണി മോളേന്നല്ലാതെ ഒരു വാക്ക് അമ്മ വിളിച്ചിട്ടില്ല…. ഇന്നിപ്പോ….

“എന്താമ്മേ…..”

:”ഇന്ന് വന്ന ആ കുട്ടി എത്ര ദിവസം ഇവിടെയുണ്ടാവും….. അവളെന്തിനാ ശ്രീക്കുട്ടന്റെ മുറിക്കടുത്ത് തന്നെ മുറി വേണമെന്ന് വാശി പിടിക്കുന്നത്….? അതെല്ലാം നീയെന്തിനാ  സമ്മതിച്ചു കൊടുക്കാൻ നിൽക്കുന്നേ……?”

കുറയധികം ചോദ്യങ്ങൾ ഒറ്റ ശ്വാസത്തിൽ അമ്മയെനിക്കു നേരെ നീട്ടി…

” അത് ഡോക്ടർ ടെ ഫ്രണ്ടല്ലേ അമ്മേ…. അതിന്റെ സ്വാതന്ത്യം ആ കുട്ടി ഡോക്ടറോഡ് കാണിക്കും അതിലിപ്പോ ഞാനെന്ത് പറയാനാ….?”

“നീയവന്റെ ഭാര്യയാ…. അതോർത്താൽ നന്ന് “

അത്രയും പറഞ്ഞ് അമ്മ പോയി…. കെയ്യിലിരുന്ന ജഗ്ഗിലെ വെള്ളം അൽപം ഞാനൊന്ന് കുടിച്ചു….. എന്നിട്ടും ദാഹം തീരാത്തത് പോലൊരു തോന്നൽ……

ബാക്കിവെള്ളവുമായി മുകളിലേക്ക് വരുമ്പോൾ ഡോക്ടർക്കൊപ്പം അവളും ഉണ്ടായിരുന്നു മുറിയിൽ….. ഡോക്ടറോഡ് എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു അവൾ …..പാതിവഴിയിൽ നിന്നു തന്നെ ഞാനതല്ലാം കേട്ടു….

അപ്പോൾ ആ മുറിയിലേക്ക് കയറി ചെല്ലാൻ എനിക്ക് തോന്നിയില്ല…. നിറഞ്ഞു വന്ന കണ്ണുനീർത്തുള്ളികൾ സാരിത്തലപ്പിനാൽ ഒപ്പിയെടുത്ത് ഞാൻ മുറിയോട് ചേർന്നുള്ള കോണിയുടെ പടി കെട്ടിൽ ഇരുന്നു…..

അപ്പോഴേക്കും സംസാരമൊക്കെയും കഴിഞ് അപർണ മുറിക്കു പുറത്തേക്കിറങ്ങിയിരുന്നു…..

“നീയെന്താ ഞങ്ങള് സംസാരിക്കുന്നതെല്ലാം ഒളിച്ചിരുന്നു കേൾക്കുവാ….. “

ആ ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് ദേഷ്യമിരച്ചു കയറി…

ഒന്നും മിണ്ടാതെ ജഗ്ഗുമായ് ഞാൻ മുറിക്കുള്ളിലേക്ക് കയറി…

പെട്ടന്നെന്നെ പിന്നിൽ നിന്നു തള്ളി മാറ്റിയവൾ പറഞ്ഞു…

“ഇന്നു മുതൽ ഈ മുറിയിൽ ശ്രവണിനൊപ്പം ഞാനാ…. “

“എന്റെ കഴുത്തിൽ ഈ താലിയുള്ളടത്തോളം സമയത്തേക്ക്  എന്തായാലും അത് നടപ്പില്ല…….”

അവൾക്കു മുമ്പിൽ അങ്ങനെ തുറന്നടിച്ച് പറയാനുള്ള ധൈര്യം എവിടെ നിന്ന് കിട്ടിയെന്ന് എനിക്കൊരു അറിവും ഇല്ലായിരുന്നു…..

പെട്ടന്നുള്ള എന്റെയാ സംസാരത്തിൽ ഡോക്ടറുമൊന്ന് ഞെട്ടി… ഞ) നിങ്ങനെയൊക്കെ പറയുമെന്ന് ഡോക്ടറൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല……

“ടീ നിന്നെ ഞാൻ….: “

അതും പറഞ് അപർണയെനിക്കു നേരെ ചീറിയടുത്തു…..

“രണ്ടാളും ഒന്ന് നിർത്തുന്നുണ്ടോ… കുറച്ച് സമാധാനം താ…. “

അതും പറഞ്ഞ് ഡോക്ടറ് ദേഷ്യത്തിൽ മുറിക്കുള്ളിലേക്ക് കയറി…..

അപർണ അവളുടെ മുറിയിലേക്കും പോയി……

ഓഫിസിലെ വർക്ക് ഒരു പാട് പെൻഡിങ്ങിലായിരുന്നു….. ഞാൻ പതിയെ ലാപ്പുമെടുത്ത് കട്ടിലിലേക്കിരുന്നു……. കുറച്ചു നേരമിരുന്നിട്ടും മനസ്സ് അസ്വസ്ഥമായിരുന്നു… എന്തൊക്കയോ കാട്ടിക്കൂട്ടി ഞാൻ ഉറങ്ങാൻ കിടന്നു……

പിറ്റേന്ന് രാവിലെ ഡോക്ടർക്കൊപ്പം കാറിൽ പോകാതെ എന്റെ സ്‌കൂട്ടിയിലായിരുന്നു ഞാനോഫിസിലേക്ക് പോയത്….

ക്യാബിനിൽ ചെന്നിരുന്നപ്പോൾ തന്നെ വീണ പറഞ്ഞു സുദേവ് സാർ എന്നെ അന്വേഷിച്ചെന്ന്….

നേരെ സാറിന്റെ ക്യാബിനിലേക്ക് ചെന്നു….

” മെഐകമിൻ സർ… “

”യേസ് “

“കൃഷ്ണവേണി ഇരിക്കു… “

“തായ്ങ്കു സാർ”

” എവിടെ ഞാനേൽപ്പിച്ച ആ പ്രോജക്ട്…. “

“സാർ പെൻഡ്രൈവ് ക്യാബിനിലാ എടുത്തിട്ട് വരാം…”

അതും പറഞ് വേഗം പോയി പെൻഡ്രൈവ് എടുത്ത് സാറിന് കൊണ്ട് കൊടുത്തു…. ഒപ്പം ഞാൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ കുറച്ച് പേപ്പേഴ്സും….

ആ പേപ്പറുകളിൽ കണ്ണോടിച്ചിട്ട് സാർ എന്നോടായ് പറഞ്ഞു വേണീ ഗ്രേറ്റ് ജോബ്…..

അത് കഴിഞ്ഞ് സാറാ പെൻഡ്രൈവ് സിസ്സ്റ്റത്തിലേക്ക് കുത്തി….

സാറിന്റെ മുഖഭാവം മാറിയത് പെട്ടന്നായിരുന്നു…

“താനെന്താ എന്നെ വിഢിയാക്കുവാണോ…..”

“എന്താ സാർ…. “

” ബ്ലാങ്ക് പെൻഡ്രൈവ്….. “

“സാർ ഞാനതൊക്കെഇതിലേക്ക് കോപ്പി ചെയ്തിരുന്നതാ…. “

” എന്നിട്ട് എന്തേ…..?”

“സാർ ഞാൻ പെൻ ഡ്രൈവിൽ കോപ്പി ചെയ്തിട്ടാ സിസ്റ്റത്തിൽ നിന്ന് ഡിലീറ്റ് ചെയ്തത്…”

“ഓ ഗോഡ്…സിസ്റ്റത്തിൽ നിന്നും ഡിലീറ്റും ചെയ്ത് കളത്തോ…. “

“താനെന്താ ഇത്രയ്ക്ക്  ഇറെസ്പോൻസിബിളാകുന്നേ… ഇതാണോ അച്ഛൻ എഫിഷ് ന്റാണെന്ന് പറഞ്ഞ സ്റ്റാഫ്…തന്റെ പെർഫോമൻസ് വളരെ മോശം”

സാർ ഉച്ചത്തിൽ അലറി കൊണ്ടാണ് സംസാരിക്കുന്നത്…. ഞാനൊരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു…

ഞാൻ കൊടുത്ത റിപ്പോർട്ട്സും പെൻഡൈവ്വം എനിക്ക് നേരെ വീശി.യെറിഞ് സാറെന്നെ ഗെറ്റ് ഔട്ട് അടിച്ചു…

ഒപ്പം രാത്രി 7 മണിക്ക് മുന്ന് പ്രോജക്ട് സാറിന് കൊടുക്കണമെന്നൊരു താക്കീതും

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സാറിന്റെ ക്യാബിന്റെ ചില്ലു വാതിൽ തള്ളി തുറന്ന് വരുന്ന എന്നെ എല്ലാരും മിഴിച്ച് നോക്കുന്നുണ്ടായിരുന്നു

ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ പോകാതെ ഞാൻ സിസ്റ്റത്തിനു മുമ്പിലിരുന്ന് വർക്ക് ചെയ്തു… വൈകുന്നേരം 5 മണി ആയപ്പോഴേക്കും ഓഫിസിലെ പല ഭാഗങ്ങളിലെയും ലൈറ്റുകൾ അണഞ്ഞു….

7 യോട് അടുക്കാറായപ്പോൾ ചെയ്ത് തീർത്ത പ്രോജക്ടുമായി ഞാൻ  സുദേവ് സാറിനടുത്തേക്ക് ചെന്നു….

പെൻഡ്രൈവ് കൊടുത്ത് വേഗം തന്നെ ഓഫിസിൽ നിന്നിറങ്ങി….

ഫോണിൽ ശ്രീയുടെ 8 മിസ് കോൾ….

ഇത്രയും ലേറ്റായി ഇതിനു മുമ്പ് വീട്ടിൽ ചെന്നിട്ടില്ല അതുകൊണ്ടാവും…

തിരിച്ച് കോൾ ചെയ്യാതെ ഞാൻ വേഗം വണ്ടിയെടുത്തു…. നല്ല ചാറ്റൽമഴ ഉണ്ടായിരുന്നു…….

* * * *

* *

“ഹലോ ഇത് ശ്രാവൺ അല്ലേ…..? കൃഷ്ണവേണിയുടെ ഹസ് ബെന്റ്”

“അതെ ആരാണ് സംസാരിക്കുന്നത്???”

” ഇത് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ നിന്നാണ്…. എത്രയും വേഗം ഇവിടെയൊന്ന് എത്താൻ കഴിയുമോ”

“എന്റെ വേണിക്കെന്താ പറ്റിയെ….?”

(തുടരും)

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ഗംഗ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply